‘ജീവനക്കാരോട് കടം പറഞ്ഞ് സർക്കാർ, കുടിശിക 50,000 കോടി, ശമ്പളം തികയാതെ ജീവിതം വഴിമുട്ടിയ ഉദ്യോഗസ്ഥർ പണിമുടക്കിലേക്ക്’
‘കേരളത്തിൽ ജനിച്ച് ജീവിക്കുന്നവരിൽ ഭൂരിഭാഗവും സർക്കാർ ജോലി എന്നത് സ്വപ്നമായി കൊണ്ടുനടന്നിട്ടുള്ളവരായിരിക്കും എന്നതിൽ സംശയം വേണ്ട. ഒരു പിഎസ്‌സി പരീക്ഷയെങ്കിലും എഴുതാത്ത വളരെ കുറച്ചുപേർ മാത്രമല്ലേ നമുക്കിടയിൽ ഉണ്ടാകൂ. സർക്കാർ ഉദ്യോഗം ലഭിച്ചാൽ ജീവിതം സുരക്ഷിതമായി എന്ന് ചിന്തിക്കുന്നവരാണ് ഏറിയപങ്കും. എന്നാൽ ഇന്ന് സർക്കാർ ഉദ്യോഗസ്ഥർ തൃപ്തരാണോ? സർക്കാർ സാമ്പത്തിക ബാധ്യതയിൽ കുരുങ്ങുമ്പോൾ അതിന്റെ കരിനിഴൽ ഉദ്യോഗസ്ഥരുടെ ജീവിതത്തെയും ദോഷകരമായി ബാധിച്ചു തുടങ്ങി. അതിന്റെ ഉത്തമ ഉദാഹരണമാണ് 2021 മുതലുള്ള ക്ഷാമബത്ത കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ലെന്ന വസ്തുത. ഇതുമൂലം 4,000 മുതൽ 14,000 രൂപ വരെയാണ് ഓരോ ജീവനക്കാരനും പ്രതിമാസം ശമ്പളത്തിൽ കുറവുണ്ടാകുന്നത്. സംസ്ഥാനത്തിന്റെ വരുമാനം മുഴുവൻ ശമ്പളമായി കൊണ്ടുപോകുന്നു എന്ന പഴി മാത്രമാണ് സർക്കാർ ജീവനക്കാരന് ബാക്കിയാവുന്നത്’. സർക്കാർ ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടിനെ കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയവുമായി സംസാരിക്കുയാണ് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ. ജനുവരി 24 ന് സംസ്ഥാന വ്യാപകമായി സർക്കാർ ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ കുറിച്ചും അതിലേക്ക് എത്തിച്ച കാരണത്തെ കുറിച്ചും അദ്ദേഹം വിവരിക്കുന്നു.

? സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് ജീവനക്കാർക്കുള്ള ക്ഷാമബത്ത അനന്തമായി നീട്ടിക്കൊണ്ടു പോകുമ്പോൾ എന്തെല്ലാം നഷ്ടങ്ങളാണ് ജീവനക്കാർക്കുണ്ടാകുന്നത്
∙ കഴിഞ്ഞ മൂന്നര വർഷമായി ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കാത്ത സംസ്ഥാനമായി കേരളം മാറി. നമ്മുടെ സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയായ കാലം ഇതിന് മുൻപ് ഉണ്ടായിട്ടില്ല. ആറ് ഗഡുക്കളാണ് കുടിശികയുള്ളത്. കേന്ദ്രം ഈ ജനുവരിയിൽ അടുത്ത ഗഡുകൂടി പ്രഖ്യാപിക്കുന്നതോടെ കുടിശിക ഏഴായി മാറും. ഇതിന് മുൻപ് പ്രഖ്യാപിച്ച 18 ശതമാനമാണ് ക്ഷാമബത്തയായി അനുവദിക്കാനുള്ളത്. കുടിശിക ഏഴാവുന്നതോടെ ക്ഷാമബത്ത 21 ശതമാനമായി ഉയരും. അതിരൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. മൂന്നര വർഷം മുൻപ് ഉണ്ടായിരുന്ന വിലയല്ല സാധനങ്ങൾക്ക് ഇപ്പോഴുള്ളത്. ശമ്പളമായി ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രമാണ് ഏറിയപങ്ക് സർക്കാർ ജീവനക്കാരും കുടുംബങ്ങളും മുന്നോട്ട് പോകുന്നത്. കേരളത്തിൽ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മൂന്ന് മാസം ജോലി ചെയ്താൽ നാലാം മാസം ശമ്പളം ഇല്ലാത്ത അവസ്ഥയാണ്. അതാണ് ഇപ്പോഴത്തെ കണക്ക്. ലീവ് സറണ്ടർ, ക്ഷാമബത്ത, മെഡിസെപ് എന്നിവയുടെ പേരിൽ നാലിൽ ഒന്ന് സർക്കാർ കവർന്നെടുക്കുകയാണ്.
? സർക്കാരിന്റെ വരുമാനത്തിൽ നല്ലൊരു പങ്കും ജീവനക്കാർക്ക് ശമ്പളമായി കൊടുക്കുന്നു എന്ന ആക്ഷേപം ശക്തമല്ലേ
∙ സർക്കാരിന്റെ വരുമാനം മുഴുവൻ ജീവനക്കാർ കൊണ്ടുപോകുന്നു എന്ന പ്രചാരണം സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം അവരാരും കെട്ടിപ്പൂട്ടി വയ്ക്കുകയല്ല. അത് നേരെ വിപണിയിലേക്കാണ് എത്തുന്നത്. ജിഎസ്ടി ഇനത്തിൽ അതിവേഗം കോടികൾ തിരികെ സർക്കാരിലേക്കും എത്തും. അതേസമയം സർക്കാർ മേഖലയിൽ താഴ്ന്ന ജോലി ലഭിച്ചാൽ പോലും അയാൾ എല്ലാ ആനുകൂല്യങ്ങളിൽ നിന്നും പുറത്താവുകയാണ്. ഒരു വീട് വയ്ക്കണമെങ്കിൽ പോലും വായ്പ എടുക്കേണ്ടി വരും.
ഇതെല്ലാം സിവിൽ സർവീസിനെ ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമായിട്ടാണ് കാണുന്നത്. സെക്രട്ടേറിയറ്റിലും മറ്റും ചിലർ തമ്പടിച്ച് തെറ്റായ ഉപദേശം നൽകുകയും സർക്കാർ അതിന് അനുസരിച്ച് മുന്നോട്ട് പോവുകയും ചെയ്യുന്നു. സിവിൽ സർവീസ് എന്ന് പറയുന്നത് സംസ്ഥാനത്തെ സാധാരണക്കാർക്ക് സേവനം നൽകാൻ വേണ്ടിയാണ് രൂപീകരിച്ചിട്ടുള്ളത്. സാധാരണക്കാർക്ക് ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ അവശ്യ സേവനങ്ങൾ നൽകേണ്ട സർക്കാർ ഇതിൽ നിന്നും എങ്ങനെയാണ് പിന്നോട്ട് പോകുന്നത്. ഇന്ന് കേരള സമൂഹത്തിൽ കാണുന്ന പുരോഗതിയെല്ലാം അധ്യാപകർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ശ്രമഫലമായി ഉണ്ടായതാണ്.
? അപ്പോൾ സ്ഥിര വരുമാനം ലഭിക്കുന്ന കേരളത്തിലെ സർക്കാർ ജീവനക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നാണോ പറയുന്നത്
∙ സർക്കാർ ജീവനക്കാർക്ക് എവിടെയാണ് ഉയർന്ന ശമ്പളമുള്ളത്. ലാസ്റ്റ് ഗ്രേഡ് മേഖലയിൽ ഒരു ലക്ഷത്തോളം ആളുകൾ തുച്ഛമായ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്. ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവരുടെ അവസ്ഥയും സമാനമാണ്. വളരെ കുറച്ച് പേരാണ് ഉയർന്ന ശമ്പളത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത്. സർക്കാർ ജീവനക്കാരെല്ലാം വായ്പ ഭാരത്തിലാണ് കഴിയുന്നത്. വലിയ അളവിൽ കുടിശിക സർക്കാർ പിടിച്ചുവച്ചിരിക്കുന്നതിനാൽ നിത്യച്ചെലവിന് പോലും ബുദ്ധിമുട്ടുന്നതിന് പുറമേ പലർക്കും വായ്പകൾ തിരിച്ചടയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
കേരള സമൂഹത്തിന്റെ പരിച്ഛേദമാണ് സർക്കാർ ജീവനക്കാർ. അവരും കൂലിവേലക്കാരെ പോലെയാണ് പണിയെടുക്കുന്നത്. വേതനം ദിവസവും ലഭിക്കുന്നതിന് പകരം മാസത്തിൽ ഒന്നിച്ച് ലഭിക്കുന്നു എന്നേയുള്ളു. സർക്കാർ ജീവനക്കാരന് ലഭിക്കുന്നതിലും മികച്ച ആനുകൂല്യങ്ങൾ ഇന്ന് എത്രയോ സ്വകാര്യ കമ്പനികളിൽ ലഭിക്കുന്നുണ്ട്. കാർഷിക മേഖലയിൽ പോലും വമ്പൻ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. എന്നാൽ ചുറ്റിലും വലിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ സർവീസ് മേഖല പകച്ച് നിൽക്കുകയാണ്.
? കേരളം പോലെ മറ്റ് സംസ്ഥാനങ്ങളിലും സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കുടിശികയുണ്ടോ
∙ ഇന്ത്യയിൽ കേരളം ഒഴിച്ചുള്ള ഒരു സംസ്ഥാനത്തും ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ തടസ്സമില്ല. രൂക്ഷമായ വിലക്കയറ്റം നിലനിൽക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്കുള്ള ക്ഷാമബത്ത കേന്ദ്ര സർക്കാരും, കേരളം ഒഴികെയുള്ള ഇന്ത്യയിലെ മറ്റെല്ലാ സർക്കാരുകളും നൽകുന്നു. അയൽ സംസ്ഥാനമായ കർണാടകയിൽ ഒരു ഗഡുപോലും ക്ഷാമബത്ത കുടിശികയില്ല. കർണാടകയൊന്നും ഇന്ത്യയിൽ അല്ലേന്നാണോ? ഇവിടെ മാത്രം എന്താണ് ഇങ്ങനെ? ജീവനക്കാരെല്ലാം ദുരിതക്കയത്തിലാണ്.
? ക്ഷാമബത്ത തടഞ്ഞുവയ്ക്കുമ്പോൾ ശമ്പളത്തിൽ എത്രമാത്രം കുറവുണ്ടാവും
∙ 18 ശതമാനമാണ് ഇപ്പോഴുള്ള ഡിഎ കുടിശിക. ജനുവരി, ജൂലൈ മാസങ്ങളിലാണ് കേന്ദ്രം ജീവനക്കാർക്ക് ഡിഎ പ്രഖ്യാപിക്കുന്നത്. ഇതിൽ 2021 ജനുവരി, 2021 ജൂലൈ, 2022 ജനുവരി, 2022 ജൂലൈ, 2023 ജനുവരി, 2023 ജൂലൈ എന്നിങ്ങനെ കേന്ദ്രം പ്രഖ്യാപിച്ച 6 തവണത്തെ ക്ഷാമബത്തയാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകാതെ കുടിശിക ഇട്ടിരിക്കുന്നത്. 2024 ജനുവരിയിലെ ഡിഎ കൂടി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നതോടെ ക്ഷാമബത്ത കുടിശിക 21 ശതമാനമായി ഉയരും. ക്ഷാമബത്ത തടഞ്ഞതിനാൽ 4000 മുതൽ 14,000 രൂപ വരെയാണ് നിലവിൽ ജീവനക്കാരുടെ ശമ്പളത്തിൽ വരുന്ന കുറവ്.
? ക്ഷാമബത്ത നൽകാതിരിക്കാനുള്ള കാരണം എന്താണ് സർക്കാർ പറയുന്നത് ? എത്ര തുകയാണ് കുടിശികയായി നൽകാനുള്ളത്
∙ 2019ലെ ശമ്പള വർധനയുടെ കുടിശിക നൽകാതെ, ലീവ് സറണ്ടർ പിടിച്ച് വച്ച്, ക്ഷാമ ബത്ത അനുവദിക്കാതെ ജീവനക്കാരെ കഷ്ടപ്പെടുത്തുകയാണ് ഇവിടെ സർക്കാർ. കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്ന് പറഞ്ഞാണ് കുടിശിക നൽകാൻ മടിക്കുന്നത്. കേന്ദ്രത്തിൽ നിന്നുള്ള ഫണ്ട് ആരുടെയും ഔദാര്യമല്ല, അത് വാങ്ങിയെടുക്കേണ്ടത് തന്നെയാണ്. പക്ഷേ കഴിഞ്ഞ ബജറ്റിൽ 1,40,000 കോടിയുടെ വരവ് കാണിക്കുന്നുണ്ട്. എന്നാൽ ചെലവിലേക്ക് എത്തുമ്പോഴാണ് അഭിപ്രായ വ്യത്യാസം. ജീവനക്കാരെ തളർത്തുക വഴി സാധാരണക്കാർക്ക് നൽകേണ്ട സേവനമേഖലയിൽ നിന്നും സർക്കാർ പിറകോട്ട് പോവുകയാണ്. 20,000 കോടിയാണ് ക്ഷാമബത്തയിലെ കുടിശിക തുകയുള്ളത്. ശമ്പള പരിഷ്കരണം, ലീവ് സറണ്ടർ എന്നിവയെല്ലാംകൂടി കൂട്ടുമ്പോഴാണ് 50,000 കോടി രൂപയുടെ കുടിശിക ബാധ്യത സർക്കാരിന് മുന്നിൽ ഉണ്ടാവുന്നത്.
? ക്ഷാമബത്തയുടെ കുടിശിക തീർക്കണമെന്ന ആവശ്യവുമായി എപ്പോഴാണ് നിയമവഴി തേടാൻ തീരുമാനിച്ചത്
∙ ശമ്പളക്കുടിശികയും ഡിഎയും അനുവദിക്കുന്നതിനായി നിരന്തരമായി ഞങ്ങൾ പ്രക്ഷോഭ പരിപാടികൾ നടത്തിയെങ്കിലും സർക്കാർ മുഖം തിരിക്കുന്നത് പതിവായതോടെയാണ് നിയമവഴി തേടാൻ തീരുമാനിച്ചത്. ജീവിക്കാൻ മറ്റൊരു മാർഗമില്ല. സർക്കാർ ജീവനക്കാരന് മറ്റ് വരുമാന മാർഗമൊന്നുമില്ല, അതിനുള്ള അനുവാദവുമില്ല. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ക്ഷാമബത്തയുടെ അടിസ്ഥാനത്തിൽ സർക്കാർ ജീവനക്കാർക്കും ഡിഎ അനുവദിക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്. സർക്കാർ നിസ്സംഗത തുടർന്നതോടെ ഞങ്ങൾ ട്രൈബ്യൂണലിനെ സമീപിച്ചു. അവിടെയും സർക്കാരിന്റെ ഭാഗത്ത് നിന്നും മെല്ലെപ്പോക്കാണ് ഉണ്ടായത്. കഴിഞ്ഞ നാലാം തീയതി സർക്കാർ സത്യവാങ്മൂലം നൽകുമെന്ന് പറഞ്ഞെങ്കിലും അതും നൽകാതെ നീട്ടിക്കൊണ്ടു പോവുകയാണ്. അവ്യക്തമായ മറുപടികളാണ് സർക്കാർ നൽകുന്നത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഇവിടെ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഉന്നത നീതിപീഠത്തെ സമീപിക്കേണ്ടി വരും.
? ക്ഷാമബത്ത (ഡിഎ) എന്നത് ജീവനക്കാരന്റെ അവകാശമല്ല എന്ന വാദത്തെ കുറിച്ച് എന്താണ് പറയാനുള്ളത്
∙ ഡിഎ സർക്കാർ ജീവനക്കാരുടെ അവകാശമാണ്. 1974–75 കാലത്ത് കേന്ദ്ര നിരക്കിലുള്ള ക്ഷാമബത്ത സർക്കാർ ജീവനക്കാർക്കും ലഭിക്കണമെന്ന് കേരള എൻജിഒ അസോസിയേഷൻ അടക്കമുള്ള ജീവനക്കാരുടെ യൂണിയനുകൾ പണിമുടക്ക് അടക്കമുള്ള പ്രതിഷേധസമരം നടത്തി നേടിയെടുത്ത ആനുകൂല്യമാണ്. അങ്ങനെ ആ ക്ഷാമബത്തയുടെ അടിസ്ഥാനത്തിലാണ് ഓരോ 5 വർഷം കൂടുമ്പോഴും ശമ്പളപരിഷ്കരണ കമ്മിഷനുകൾ നിയമിച്ച് ജീവനക്കാരുടെ വേതന സ്കെയിലുകൾ പരിഷ്കരിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. പക്ഷേ ഇങ്ങനെയൊക്കെ പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടും കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളത്തിന്റെയോ ആനുകൂല്യങ്ങളുടെയോ അടുത്ത് എത്താൻ പോലും സംസ്ഥാന ജീവനക്കാരുടെ ശമ്പള വ്യവസ്ഥയ്ക്ക് കഴിഞ്ഞിട്ടുമില്ല.
? സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും ഇടത് സംഘടനകളിലാണല്ലോ? ഇപ്പോഴത്തെ അവസ്ഥയിൽ അവരുടെ പ്രതികരണമെന്താണ്
∙ അംഗബലം മാത്രം കൂടിയിട്ട് കാര്യമില്ല. അംഗബലം കൂട്ടുന്നത് സ്ഥലം മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ്. എന്നാൽ ജീവനക്കാർക്ക് ഇപ്പോൾ നടക്കുന്ന എല്ലാ കാര്യങ്ങളിലും നല്ല ബോധ്യമുണ്ട്. ഇടത് യൂണിയനുകളും ഈ വ്യവസ്ഥിതിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അധികാരത്തിനൊപ്പം നിന്നുകൊണ്ട് കിട്ടുന്ന നേട്ടങ്ങളിലാണ് അവരുടെ ശ്രദ്ധ. സാധാരണക്കാരായ ജീവനക്കാർ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
? സർവീസിലുള്ള ഉദ്യോഗസ്ഥർക്ക് ക്ഷാമബത്തയടക്കം കുടിശികയാക്കുമ്പോൾ, സർവീസിൽ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ അവസ്ഥ എന്താണ്
∙ 2019ൽ പ്രഖ്യാപിച്ച ശമ്പളപരിഷ്കരണത്തിന്റെ കുടിശിക മുടങ്ങിക്കിടക്കുന്നതിനിടയിൽ മരണപ്പെട്ടത് ഒരു ലക്ഷത്തോളം പെൻഷൻകാരാണ്.
? 2019 ലെ ശമ്പള പരിഷ്കരണം തൃപ്തികരമായിരുന്നോ
∙ 2019 ലെ ശമ്പള പരിഷ്കരണം ഒരു തട്ടിക്കൂട്ട് പരിഷ്കരണമായിരുന്നു. ഓഫിസ് അറ്റൻഡർമാരുടെ കാര്യമെടുത്താൽ അവർക്ക് സർവീസിലെ വെയ്റ്റേജ് നഷ്ടമായി. ആവശ്യാനുസരണ മിനിമം വേതനത്തിന്റെ അടിസ്ഥാനത്തിലായാലും അന്നുണ്ടായ പരിഷ്കരണത്തിൽ നാലായിരം രൂപയോളം അടിസ്ഥാന ശമ്പളത്തിൽ കുറവ് വരുത്തിയാണ് ശമ്പളം പരിഷ്കരിച്ചത്. ഇങ്ങനെ ശമ്പളം പരിഷ്കരിച്ചിട്ട് അതിന്റെ കുടിശിക പോലും ഇനിയും കൊടുത്തിട്ടില്ല.
? 2013ൽ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയപ്പോൾ അനുകൂലിച്ച കേരള എൻജിഒ ഇപ്പോൾ എന്തു നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്
∙ പങ്കാളിത്ത പെൻഷൻ ഇന്ത്യയിൽ ഏറ്റവും അവസാനമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. അന്ന് അധികാരത്തിലുണ്ടായിരുന്ന സർക്കാർ, ജീവനക്കാർക്ക് നൽകിയിരുന്ന ഉറപ്പ് കേന്ദ്രത്തിൽ വരുന്ന മാറ്റങ്ങൾ എല്ലാം ഇവിടെയും നടപ്പാക്കാം എന്നായിരുന്നു. എന്നാൽ അതൊന്നും കേരളത്തിൽ തുടർന്നു വന്ന സർക്കാർ പാലിച്ചില്ല. കേന്ദ്രത്തിൽ ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി വന്നു, ഇവിടെ കൊടുത്തില്ല. കേന്ദ്രം പെൻഷൻ വിഹിതം 14 ശതമാനമാക്കി ഇവിടെ അത് നൽകിയില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ജീവനക്കാരൻ മരണപ്പെട്ടാൽ ആശ്രിതന് മുഴുവൻകാല പെൻഷൻ നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. അത് പിന്നീട് വന്ന സർക്കാർ നടപ്പാക്കിയില്ല. പങ്കാളിത്ത പെൻഷൻ വികലമാക്കിയാണ് ഇവിടെ നടപ്പിലാക്കിയത്.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ് ഉൾപ്പെടുത്തുകയും അതനുസരിച്ച് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിൽ രണ്ട് വട്ടമാണ് എൽഡിഎഫ് പ്രകടന പത്രികയിൽ ഈ വാഗ്ദാനം നൽകിയത്. രണ്ട് വട്ടം അധികാരത്തിൽ വന്നിട്ടും പിൻവലിക്കാൻ തയാറായില്ല. അതുമായി ബന്ധപ്പെട്ട് നടത്തിയ കമ്മിഷന്റെ പഠന റിപ്പോർട്ട് പോലും പൊതുസമൂഹത്തിന് മുന്നിൽ നൽകിയില്ല. പങ്കാളിത്ത പെൻഷന്റെ പേരിൽ പോയി വായ്പ എടുത്ത സർക്കാരാണ് ഇത്. പങ്കാളിത്ത പെൻഷനിൽ നിന്നും പിന്മാറില്ലെന്ന ഉറപ്പ് നൽകിയാണ് 3700 കോടി വായ്പ എടുത്തത്. അത്രയ്ക്ക് ജീവനക്കാരെ അവഹേളിക്കുകയാണ് സർക്കാർ.
? സിപിഐ ആഭിമുഖ്യമുള്ള സർവീസ് സംഘടന അടുത്തിടെ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തിയിരുന്നല്ലോ? അവരുമായി ഒന്നിച്ച് ആവശ്യങ്ങൾ ഉന്നയിച്ചു കൂടെ
∙ പങ്കാളിത്ത പെൻഷന്റെ കാര്യത്തിൽ മാത്രമാണ് അവർക്ക് ലക്ഷ്യം. കഴുകൻ കണ്ണുകളോടെയുള്ള ഒരു ആത്മാർഥതയാണ് അവരുടേത്. അതിന്റെ ഉദ്ദേശ്യം വേറെയാണ്. പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയതിന് ശേഷം സർവീസിലെത്തിയ ജീവനക്കാരെ കൂടെക്കൂട്ടുക എന്നതാണത്. രണ്ടും മൂന്നും മന്ത്രിമാർ സ്വന്തമായുള്ള യൂണിയന് സർക്കാരിൽ സമ്മര്‍ദം ചെലുത്തി നടപ്പാക്കാവുന്ന കാര്യം മാത്രമാണിത്. ജാഥയൊക്കെ നടത്തിയതിന്റെ പൊള്ളത്തരങ്ങൾ ജീവനക്കാർക്ക് മനസ്സിലായിട്ടുണ്ട്.
? സർക്കാർ ജീവനക്കാർക്കായി ആരംഭിച്ച മെഡിസെപ് പദ്ധതിയെ കുറിച്ചും ആക്ഷേപം ഉയരുന്നുണ്ടല്ലോ
∙ സർക്കാർ ജീവനക്കാരന്റെ ആരോഗ്യ പരിപാലനവും സർക്കാരിന്റെ ഉത്തരവാദിത്തമാണ്. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമയ്ക്കുണ്ട്. എന്നാൽ ഈ ചുമതലയിൽ നിന്ന് പിൻവാങ്ങിയ സർക്കാർ മെഡിസെപ് എന്ന പേരിൽ ഒരു ഇൻഷുറൻസ് പദ്ധതി കൊണ്ടുവന്നു. ജീവനക്കാരിൽ നിന്ന് മാസം 500 രൂപ വച്ച് വർഷം 6000 രൂപ പിരിച്ചെടുക്കുന്നു. എന്നാൽ പദ്ധതിയിൽ അംഗമായ ആശുപത്രികളിൽ മിക്കവയും ജീവനക്കാർക്ക് സേവനം നൽകാൻ വിസമ്മതിക്കുകയാണ് ഇപ്പോൾ. 6000 രൂപ പിരിച്ചെടുത്ത് ഇൻഷുറൻസ് കമ്പനിയെ ഏൽപ്പിക്കുന്ന മധ്യസ്ഥന്റെ റോളിലേക്ക് സർക്കാർ ചുരുങ്ങിയ അതേസമയം ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ ഒപ്പുവച്ചു എന്ന് പറയുന്ന കരാറിന്റെ വിവരങ്ങൾ പുറത്ത് വിടാൻ പോലും മടികാട്ടുകയാണ്. സർവീസ് സംഘടനകളുടെ പ്രതിനിധികൾക്ക് പോലും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഇതിൽ നിന്ന് കമ്മിഷൻ അടിച്ചിരിക്കുകയാണ് സർക്കാർ.
ഇൻഷുറൻസ് കമ്പനി തോന്നും പടി പുതിയ നിബന്ധനകൾ കൊണ്ടുവരികയാണ്. മദ്യം, പുകവലി തുടങ്ങിയ ശീലമുള്ളവർക്ക് ചികിത്സ സഹായം അനുവദിക്കില്ലെന്ന് അടുത്തിടെ പറഞ്ഞു. ചില ആശുപത്രികളിൽ മെഡിസെപ് ഇവിടെ സ്വീകരിക്കില്ലെന്ന ബോർഡുകൾ സ്ഥാപിച്ചു. സർക്കാർ ജീവനക്കാരെ പൊതുമധ്യത്തിൽ അവഹേളിക്കുന്നതിന് തുല്യമല്ലേ ഇത്. അവരെ ആട്ടിപ്പായിക്കുകയാണ്. ഒരു ലക്ഷം ചികിത്സ സഹായം ആവശ്യപ്പെടുമ്പോൾ കേവലം 10,000 നൽകി അപമാനിക്കുന്നു. സ്വന്തം ശമ്പളത്തിൽ നിന്നും വർഷം 6000 രൂപ നൽകേണ്ടി വരുന്ന ജീവനക്കാരനാണ് ഈ അവസ്ഥയുണ്ടാവുന്നത്. ഈ 6000 രൂപയിൽ നിന്നും ജിഎസ്ടി പിരിച്ച് വരുമാനം കൂട്ടാനാണ് സർക്കാർ ശ്രമിച്ചത്. ജീവനക്കാർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കേണ്ട സർക്കാർ മെഡിസെപ്പിലൂടെ തലയൂരാനാണ് തത്വത്തിൽ ശ്രമിച്ചതെന്ന് കാണാനാവും.
? യുവതലമുറയുടെ സ്വപ്നമാണ് സർക്കാർ ജോലി, ഇപ്പോഴത്തെ വിവാദങ്ങൾ സർക്കാർ മേഖല അനാകർഷകമാകുന്നുണ്ടോ
∙ ഇക്കുറി ലോവർ ഡിവിഷൻ ക്ലർക്ക് പരീക്ഷയിൽ പിഎസ്‍സി അപേക്ഷ ക്ഷണിച്ചിട്ടും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് അപേക്ഷിക്കാതെ മാറി നിൽക്കുന്നത്. സർക്കാർ ജോലി ലഭിച്ചിട്ടും കാര്യമില്ലെന്ന തോന്നൽ അവർക്കുണ്ടായിരിക്കുന്നു. പുതുതലമുറ ജനിച്ച നാട് ഉപേക്ഷിച്ച് പുതിയ സ്ഥലങ്ങൾ തേടിപ്പോവുകയാണ്. അവർ തിരിച്ച് വരാത്ത രീതിയിൽ രാജ്യം വിട്ട് ഓടിപ്പോവുകയാണ്. കുടിയേറ്റക്കാരായി പുതുതലമുറ പോകുമ്പോൾ കേരളം വൃദ്ധസദനമായി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചപ്പോൾ ധനമന്ത്രി കേരളത്തിൽ 12000 വീട് പൂട്ടിക്കിടക്കുന്നു എന്നാണ് പറഞ്ഞത്. ഇപ്പോൾ അതിലും വർധിച്ചിട്ടുണ്ടാവും.
ഇവിടെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ല, ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകുന്നില്ല, കെഎസ്ആർടിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി തകരുന്നു. സർക്കാരിന്റെ ആസൂത്രണം ഇല്ലായ്മ മൂലം കാലത്തിന് അനുസരിച്ച് പരിഷ്കരണങ്ങൾ നടത്താതെ സർവീസ് മേഖല പകച്ച് നിൽക്കുകയാണ്. ടൂറിസം, വ്യാവസായിക മേഖലകളിൽ അനന്ത സാധ്യതകളുണ്ടെങ്കിലും മദ്യവും ലോട്ടറിയും മുഖ്യവരുമാനമാക്കി മുന്നോട്ട് കൊണ്ടുപോകുവാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെയൊക്കെ ദുരന്ത ഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നതും ഈ സമൂഹമാണ്.
? 2002 ൽ ദിവസങ്ങളോളം സമരം ചെയ്ത സർവീസ് സംഘടനകൾ ഇപ്പോൾ ക്ഷാമബത്ത കുടിശികയുടെ കാര്യത്തിൽ എന്താണ് ചെയ്യുന്നത്
∙ സർക്കാർ മാറിയിരുന്നെങ്കിൽ സമരം ചെയ്യാമെന്ന അവസ്ഥയിലാണ് ഈ സർവീസ് സംഘടനകൾ ഇപ്പോൾ. കാരണം രാഷ്ട്രീയ തിമിരം ബാധിച്ചവരാണ് അവർ. 1997ൽ ഇടത് സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോഴാണ് നായനാർ മന്ത്രിസഭ നിയോഗിച്ച കമ്മിഷൻ 87000 ജീവനക്കാർ അധികമായുണ്ടെന്ന് കണ്ടെത്തിയത്. ശേഷം അതിന്റെ തുടർനടപടികളുമായി അവർ മുന്നോട്ട് പോയി. ഇടതുപക്ഷ സർക്കാരുകളുടെ കാലത്തെല്ലാം ഇത്തരം ഭീഷണികൾ ജീവനക്കാർക്ക് നേരെയുണ്ടാവാറുണ്ട്. അന്നത്തെ സർക്കാരിന്റെ കാലത്തെ ധൂർത്തിന്റെ ഫലമായി ഖജനാവ് കാലിയായി.
തുടർന്ന് അധികാരത്തിൽ വന്ന ആന്റണി സർക്കാർ കൊണ്ടുവന്ന ചില നിയന്ത്രണങ്ങളാണ് 2002 ൽ ഇടത് സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ വലിയ പണിമുടക്കിലേക്ക് ഒരു പറ്റം ജീവനക്കാർ തിരിയാൻ കാരണമായത്. കുറച്ച് ദിവസത്തേക്ക് കുടിശിക നൽകാതെ കടം പറഞ്ഞതാണ് അന്ന് സമരം ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചത്. ഇപ്പോൾ കുടിശിക നൽകാതായിട്ട് വർഷങ്ങൾ എത്രയോ ആയി, പ്രതിഷേധിക്കാതെ ഇതിനെല്ലാം ഒത്താശ ചെയ്ത് കൊടുക്കുകയാണ് അന്ന് സമരം ചെയ്ത സർവീസ് സംഘടനകളെല്ലാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നങ്ങളിൽ രാഷ്ട്രീയമില്ല, പകരം നമ്മുടെ ജീവിത പ്രശ്നമായിട്ടാണ് കാണുന്നത്.
? സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ജീവനക്കാരുടെ ആനുകൂല്യം തടയുമ്പോഴും സർക്കാർ പരിപാടികൾ ആർഭാടപൂർവം നടത്തുകയാണല്ലോ
∙ ക്ഷാമബത്തയും ശമ്പളത്തിന്റെ കുടിശികയും നൽകാൻ സാമ്പത്തികമില്ലെന്ന് പറയുന്ന സർക്കാർ ചെലവുകളിൽ ധാരാളിത്തം കാണിക്കുകയാണ്. സർക്കാർ നടത്തുന്ന പരിപാടികളിലെല്ലാം ധൂർത്ത് കാണാനാവും. 50000 കോടി രൂപയാണ് ജീവനക്കാർക്ക് കുടിശിക നൽകാനുള്ളത്. ഇതുപോലൊരു സാഹചര്യം ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ആലോചിക്കണം. ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ ഒന്നു കേൾക്കാൻ പോലും സർക്കാർ തയാറാകുന്നില്ല.
? കെഎസ്ആർടിസി ജീവനക്കാരുടെ ഇപ്പോഴത്തെ അവസ്ഥ സർക്കാർ ജീവനക്കാരെ ഭയപ്പെടുത്തുന്നുണ്ടോ
∙ കെഎസ്ആർടിയൊക്കെ കൈകാര്യം ചെയ്യാൻ അറിയുന്നവർ വന്നാൽ ഇപ്പോഴുള്ളതിന്റെ നാലിരട്ടി ശമ്പളം കൊടുക്കാൻ കഴിയും. പിടിപ്പുകേട് എന്ന് മാത്രമേ പറയാനാവൂ. ആത്മാർഥമായി ജോലി ചെയ്യുന്ന ജീവനക്കാരാണ് കെഎസ്ആർടിസിയിലുള്ളത്. നിരന്തരമായി ജോലി ചെയ്യുന്ന അവർക്ക് കൃത്യസമയത്ത് ശമ്പളം നൽകാനാവാത്തത് വീഴ്ചയാണ്. കോടതി ഇടപെട്ട് ശമ്പളം നൽകേണ്ട അവസ്ഥയാണ്. അവിടെ ശമ്പളം നൽകേണ്ടത് തങ്ങളുടെ ബാധ്യതയല്ലെന്നാണ് സർക്കാർ നിലപാട്
? ജനുവരി 24 ന് സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യം എന്താണ്
∙ സർക്കാർ അടിയന്തരമായി ക്ഷാമബത്ത തിരികെ നൽകണം. സർക്കാരിന്റെ ഔദാര്യമല്ല. മുൻപ് ഇങ്ങനെയൊന്നും വന്നിട്ടില്ല. മികച്ച രീതിയിൽ ശമ്പളം പരിഷ്കരിച്ച സ്ഥിതിയാണ്. സർക്കാർ ജോലിയുടെ പ്രാധാന്യത്തെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ അധികാരത്തുടർച്ചയുടെ അഹങ്കാരത്തിൽ സർക്കാർ ജീവനക്കാരുടെ വേതന വ്യവസ്ഥകൾ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില എത്രകണ്ടാണ് വർധിച്ചത്. അന്യസംസ്ഥാന തൊഴിലാളികൾ വരെ ഇവിടെ വന്ന് നൂറും ഇരുന്നൂറും വച്ച് അവരുടെ സ്വന്തം ഇഷ്ടപ്രകാരം കൂലി വർധിപ്പിക്കുകയാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ മാത്രമാണ് മാറ്റം വരാത്തത്.
ഇതെല്ലാം കാരണമാണ് 24ാം തീയതി സംസ്ഥാനത്ത് സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കാൻ നിർബന്ധിതരായിരിക്കുന്നത്. ജീവനക്കാരുടെ സംഘടനകളായ എൻ.ജി.ഒ അസോസിയേഷൻ, സെറ്റോ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന യൂണിയനുകൾ സംയുക്ത സമരസമിതിയുടെ കീഴിൽ പണിമുടക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സർവീസ് മേഖല ഇവിടെ നിലനിൽക്കണം, വരും കാലത്തും സർക്കാർ ജോലിയിലേക്ക് ആളുകൾക്ക് കടന്നുവരാനുള്ള അവസരം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പണിമുടക്ക്. ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പൊതുജനത്തെ അറിയിക്കുവാനും പണിമുടക്കിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നു.