ശതകോടീശ്വരർ വളരുന്ന ഇന്ത്യ
വസ്തുതാപരമായ ചില തിരിച്ചറിവുകളോടെ 75–ാം റിപ്പബ്ലിക് ദിനത്തിനൊരുങ്ങാൻ സഹായിക്കുന്ന കാര്യങ്ങളാണ് സുപ്രീം കോടതിയിലെ ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക്ക കഴിഞ്ഞ ദിവസം പറഞ്ഞത്: ‘സാധാരണക്കാരനു നീതിക്കായുള്ള അവസാനത്തെ അഭയസ്ഥാനമാണ് ജുഡീഷ്യറിയെന്നതു ജഡ്ജിമാരും അഭിഭാഷകരും പരസ്പരം അഭിനന്ദിക്കാൻ പറയുന്നതാണ്; സാധാരണക്കാർക്കു ജുഡീഷ്യറിയിലുള്ള വിശ്വാസം വലിയതോതിൽ ശോഷിച്ചിരിക്കുന്നു.’ ശോഷണത്തിന് അദ്ദേഹം പറഞ്ഞ കാരണങ്ങൾ പലതാണ്; കേസുകൾ തീർപ്പാക്കുന്നതിലെ വലിയ കാലതാമസവും മികച്ച അഭിഭാഷകരെവച്ചു വാദിപ്പിച്ചു കേസ് ജയിക്കാനുള്ള സാധാരണക്കാരുടെ ശേഷിയില്ലായ്മയും ഉൾപ്പെടെ. 1950കളിലെ അഥവാ നാമൊരു റിപ്പബ്ലിക് രാഷ്ട്രമായി ജീവിതം തുടങ്ങിയ കാലത്തെ സ്ഥിതിയോടു താരതമ്യം ചെയ്താണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിശ്വാസച്ചോർച്ച ജസ്റ്റിസ് വിശദീകരിച്ചത്.

ഒന്നാം റിപ്പബ്ലിക് ദിനത്തിലാണ് നമ്മുടെ ഭരണഘടന പ്രാബല്യത്തിലായത്. ഭരണഘടനയുടെ ആമുഖത്തിന്റെ രണ്ടാം വാചകം, നമ്മുടെ റിപ്പബ്ലിക്, പൗരർക്കായി ഉറപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിലൊന്നിനെക്കുറിച്ചാണ്: ‘ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി’. രാഷ്ട്രത്തിന്റെ സ്വഭാവം എന്തായിരിക്കണം എന്നതുൾപ്പെടെ, ആമുഖത്തിൽ എന്തൊക്കെ എങ്ങനെയൊക്കെ പറയണമെന്നു ഭരണഘടനയുടെ കരടു തയാറാക്കിയപ്പോൾ സാമാന്യം വിശദമായ ചർച്ചയുണ്ടായി. എന്നാൽ, ‘സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി’ എന്ന പ്രയോഗം അങ്ങനെതന്നെ വേണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലായിരുന്നു. ‘ഇക്കാലത്തെ ഏതു ജനാധിപത്യ രാഷ്ട്രത്തിന്റെയും മൗലിക ലക്ഷ്യം ഊന്നിപ്പറയുന്നതാണ് ഈ പ്രയോഗ’മെന്നാണ് ഭരണഘടനയുടെ കരടു തയാറാക്കിയ സമിതിയിലെ അംഗം അല്ലാഡി കൃഷ്ണസ്വാമി അയ്യർ പറഞ്ഞത്.
അന്നു തീരുമാനിച്ച നീതിലക്ഷ്യങ്ങൾ ഇത്രയും കാലംകൊണ്ട് എവിടെവരെയെത്തിയെന്ന് ആലോചിക്കുമ്പോൾ, ജസ്റ്റിസ് ഓക്കയുടെ വാക്കുകൾപോലെ ചിന്താസഹായികളായ പലതും നമുക്കു മുന്നിലുണ്ട്; ചില പ്രതിഭാസങ്ങളും കണക്കുകളും ഭരണകൂട നടപടികളും ഉൾപ്പെടെ. ആ നീണ്ടപട്ടിക എടുത്തുപറയുക പ്രായോഗികമല്ല; സാമാന്യം പുതിയതും അത്രവേഗം മാറ്റം വരില്ലാത്തതുമായ ചിലതു മാത്രം പറയാം.
സാമ്പത്തികനീതിയെക്കുറിച്ച് ആലോചിക്കാൻ സഹായകമാണ് ഇന്ത്യയിൽ ചില വിദേശ സാമ്പത്തിക മാധ്യമങ്ങളുടെ ലേഖകനായിരുന്ന ജയിംസ് ക്രാബ്ട്രീയുടെ ‘ദ് ബില്യനയർ രാജ്’ എന്ന പുസ്തകത്തിലെ നിരീക്ഷണം: ‘സ്വാതന്ത്ര്യത്തിനു മുൻപുള്ള ഏകദേശം ഒരു നൂറ്റാണ്ട് ഇന്ത്യ ‘ബ്രിട്ടിഷ് രാജി’ൽ ആയിരുന്നു. സ്വാതന്ത്ര്യശേഷം അരനൂറ്റാണ്ടോളം ‘ലൈസൻസ് രാജി’ൽ. ഉദാരവൽക്കരണത്തിലേക്കു മാറി കാൽനൂറ്റാണ്ടു പിന്നിട്ടുകഴിഞ്ഞപ്പോൾ ‘ബില്യനയർരാജ്’ എന്ന സംവിധാനമാണ് വളർന്നിരിക്കുന്നത്.’
ശതകോടീശ്വരന്മാരുടെ അഥവാ ബില്യനയർമാരുടെ രാജിൽ രാജ്യസമ്പത്തിന്റെ അൻപതു ശതമാനത്തോളം ജനസംഖ്യയിലെ ഒരു ശതമാനത്തിന്റെ കൈകളിലായി; നിർധനർ കൂടുതൽ നിർധനരായി. ഇപ്പോൾ റഷ്യൻ മാതൃകയിലാണ് ഇന്ത്യയിലെ കാര്യങ്ങളെന്നു വാദിക്കുമ്പോൾ ക്രാബ്ട്രീ എടുത്തെഴുതുന്നത് റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജന്റെ ഒരു ചോദ്യമാണ്: ‘റഷ്യയിലേതു പ്രഭുവർഗ ഭരണമാണെങ്കിൽ (ഒലിഗാർക്കി), ഇന്ത്യയെയും അങ്ങനെ വിളിക്കുന്നതിനെ എത്രനാൾ വൈകിക്കാനാവും?’ മേൽപറഞ്ഞ പുസ്തകത്തിലെ വാദങ്ങളുടെ സഹായത്തോടെ ആലോചിക്കുമ്പോൾ നമുക്കു മനസ്സിലാകുന്ന പല സംഗതികളിലൊന്ന് ഇതാണ്: 2027ൽ ഇന്ത്യ ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്നു പറയുന്ന പ്രധാനമന്ത്രിതന്നെ, രാജ്യത്തെ 81.35 കോടി പേർക്ക് അഞ്ചു വർഷംകൂടി ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുമെന്നു വാഗ്ദാനം ചെയ്യുന്നത് ബില്യനയർരാജിലെ സവിശേഷ പ്രതിഭാസമാണ്.
സാമൂഹികനീതിയെക്കുറിച്ചാവുമ്പോൾ, അധഃസ്ഥിത വിഭാഗങ്ങളെക്കുറിച്ചുതന്നെ പറയണം. അവരെ കൈപിടിച്ചുയർത്തി, ഒപ്പമിരിക്കാൻ പ്രാപ്തരാക്കുകയെന്നതും ലക്ഷ്യമായിരുന്നല്ലോ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, പട്ടികജാതിക്കാർക്കെതിരെയുള്ള കുറ്റങ്ങളുടെ പേരിൽ 57,582 കേസുകളാണ് 2022ൽ റജിസ്റ്റർ ചെയ്തത്. കേസുകളുടെ എണ്ണത്തിൽ മുൻവർഷത്തെക്കാൾ 13.1% വർധന. പട്ടികവർഗക്കാർക്കെതിരെയുള്ള കുറ്റങ്ങൾക്ക് 10,064 കേസുകൾ; മുൻവർഷത്തെക്കാൾ 14.3% കേസുകൾ കൂടുതൽ. വഴി നടക്കാനും കിണർ ഉപയോഗിക്കാനും അനുവദിക്കാത്ത, വരൻ കുതിരപ്പുറത്തു കയറിയതിനും ദലിതൻ കൂളിങ് ഗ്ലാസ് അണിഞ്ഞതിനും ആക്രമണം നേരിടുന്ന കാലത്തിന്റേതാണ് കണക്കുകൾ.
രാഷ്ട്രീയനീതിയെ അക്ഷരാർഥത്തിലെടുത്താൽ, ഒരേസമയം ഏറ്റവും കൂടുതൽ പ്രതിപക്ഷ എംപിമാർ പുറത്താക്കപ്പെട്ടു എന്നതാണ് പാർലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനത്തിന്റെ ചരിത്രപരമായ പ്രത്യേകത. പുറത്താക്കപ്പെട്ട 146 എംപിമാർ പ്രതിനിധീകരിക്കുന്നത് ഏകദേശം 33 കോടി ജനത്തെയെന്നാണ് ചില മാധ്യമങ്ങൾ തങ്ങളുടേതായ മാനദണ്ഡങ്ങൾ ഉപയോഗിച്ചു കൂട്ടിയെടുത്ത കണക്ക്.
രാഷ്ട്രീയനീതിയുടെ ഭാഗത്തുതന്നെ വയ്ക്കാവുന്ന നാലു കാര്യങ്ങൾകൂടി പറയാം:
∙ മതാടിസ്ഥാനത്തിൽ വേർതിരിവുള്ള പൗരത്വ നിയമത്തിന്റെ ചട്ടങ്ങൾ തയാറായെന്നു രണ്ടാഴ്ച മുൻപു കേന്ദ്രം പറഞ്ഞു; ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഈ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുമെന്നും.
∙ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം തിരികെ നൽകണമെന്നു സുപ്രീം കോടതി പറഞ്ഞിട്ട് 50 ദിവസം കഴിഞ്ഞു.
∙ രാജ്യദ്രോഹത്തിനു ശിക്ഷിക്കാനുള്ള 124 എ വകുപ്പ് ഭരണഘടനാപരമോയെന്നു പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞിട്ട് 8 മാസമായി; വിഷയം ഭരണഘടനാ ബെഞ്ചിനു കൈമാറിയിട്ട് 4 മാസവും.
∙ മണിപ്പുരിൽ കലാപം തുടങ്ങിയിട്ട് 8 മാസം കഴിഞ്ഞു; ഇപ്പോഴും അവസാനിച്ചിട്ടില്ല. മൊത്തം മരണസംഖ്യ എത്രയെന്നു സർക്കാർ അവസാനം പറഞ്ഞത് കഴിഞ്ഞ സെപ്റ്റംബർ 15ന് ആണ്.
രാഷ്ട്രം റിപ്പബ്ലിക് ആകുന്നതിന് 27 വർഷം മുൻപു ജനിക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ച കേസുകൾക്കു മുൻഗണന നൽകുകയും ചെയ്ത ശ്യാമള പപ്പു എന്ന അഭിഭാഷകയുടെ സ്മരണാർഥം നടത്തിയ പ്രഭാഷണത്തിലാണ്, സാധാരണക്കാരിൽനിന്ന് ഏറെ അകന്നുപോയ നീതിപീഠങ്ങളെക്കുറിച്ചു ജസ്റ്റിസ് ഓക്ക പറഞ്ഞത്. അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്: ‘നീതിക്കായി കോടതികളെ സമീപിക്കാൻ താൽപര്യമില്ലാതായ പൗരർ അനീതി നിശ്ശബ്ദമായി സഹിക്കുന്നു.’
സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിനിഷേധങ്ങൾ നിശ്ശബ്ദമായി സഹിക്കാനുള്ള ശേഷി കൂടിയെന്നത് 75 വർഷമെത്തിയ റിപ്പബ്ലിക്കിലെ തീർത്തും സാധാരണക്കാരായ പൗരരുടെ അസാധാരണ നേട്ടമായി കണ്ടുകൂടായ്കയില്ല.