താതൻ തൊഴുതുമടങ്ങുമ്പോൾ
സുമനസ്സുകൾ സമൂഹത്തിൽ നിറയുമ്പോഴാണ് ഉദാരത വർധിക്കുന്നത്. ടെൻഡർ ഇല്ലാതെ ഊരാളുങ്കലിനു പണി കിട്ടുന്നതും സേവനമില്ലാതെ എക്സാലോജിക്കിനു പണം കിട്ടുന്നതുമൊക്ക ഇതുകൊണ്ടാണ്. സത്യത്തിൽ ഇതെല്ലാം ഭരണത്തിന്റെ നേട്ടമാവേണ്ടതാണ്. പക്ഷേ, നേരെ എതിരായി ജനത്തിനു തോന്നിയാൽ നിവൃത്തിയില്ല. സത്യം വിളിച്ചുപറയാൻ മണ്ടത്തരം മതി. അത്തരക്കാർ ആവശ്യത്തിനുണ്ട്. ജനം വിശ്വസിക്കുന്ന കള്ളം പറയാൻ കാഞ്ഞബുദ്ധി വേണം. ഉപദേശിക്കാൻ ഇഎംഎസ് ഇല്ലാത്തതിന്റെ കുഴപ്പം ശരിക്കു കാണാനുണ്ട്.

എത്ര ആഴത്തിൽനിന്നും മാന്തിപ്പുറത്തിടുന്നതാണ് നായ്ക്കളുടെ ശീലം. കരിമണലിൽ ഭദ്രമായി താഴ്ത്തി ഉറങ്ങാൻപോയാലും കുഴിച്ചിട്ടതിലും കൂടുതൽ പുറത്തെത്തി എന്നാണു പിറ്റേന്നു പത്രങ്ങൾ കാണുമ്പോൾ തോന്നുക. കാവൽനായ്ക്കളാണെന്നു കേട്ടിട്ടുണ്ടെങ്കിലും ഇത്രയും കുഴപ്പം കരുതിയില്ല. പണത്തിന്റെ ഉറവിടം രാഷ്ട്രീയക്കാരോ വാർത്തയുടെ ഉറവിടം പത്രക്കാരോ പറഞ്ഞ ചരിത്രമില്ല. പാർട്ടിക്കുള്ളിൽ നിന്നാണോ ചോരുന്നതെന്നു സംശയമുള്ളവരുമുണ്ട്. ദൈവകൃപയാൽ ബ്രാഞ്ച് മുതൽ പൊളിറ്റ്ബ്യൂറോ വരെ ശത്രുക്കൾക്കു പഞ്ഞമൊന്നുമില്ല. പത്തി താഴ്ത്തി ഇരിപ്പുണ്ടെന്നേയുള്ളൂ. പടം പൊഴിക്കാറാവുമ്പോഴേ മാളത്തിൽനിന്നു പുറത്തിറങ്ങൂ.
ഉള്ള കാര്യം ആരോടെങ്കിലും തുറന്നു പറയാത്തത് ഈ വിശ്വാസക്കേടുകൊണ്ടാവില്ലെന്ന് ആരു കണ്ടു. ‘രമണ, നീയെന്നിൽ നിന്നാ രഹസ്യം ഇനിയും മറച്ചുപിടിക്കയാണോ’ എന്നു മദനന്റെ വൈക്ലബ്യംപോലെ കൂട്ടുകാരെല്ലാം ചുറ്റും നടക്കുന്നെങ്കിലും ഒന്നും വീണു കിട്ടുന്നില്ല. എം.വി.ഗോവിന്ദനും ഇ.പി.ജയരാജനും എ.കെ.ബാലനുമൊക്കെ അപ്പപ്പോ വായിൽ തോന്നിയതു പറയേണ്ടി വരുന്നത് കാര്യത്തിന്റെ കിടപ്പുവശം ശരിക്കു പിടികിട്ടാഞ്ഞാവണം. ‘വീണാ വിജയന്റെ കമ്പനിയുടെ കാര്യം പാർട്ടി പരിശോധിച്ചില്ലെ’ന്നാണ് ഗോവിന്ദന്റെ ഏറ്റവും ഒടുവിലത്തെ സുചിന്തിത അഭിപ്രായം. ‘എല്ലാം പരിശോധിച്ചു, ഒരു കുഴപ്പവുമില്ല’ എന്നായിരുന്നു ഏറ്റവും ആദ്യം ആലോചിച്ചെടുത്ത തീരുമാനം. മാഷിനു മലക്കം മറിയാൻ ബുദ്ധിമുട്ടില്ല. നല്ല കായികാധ്യാപകനാണ്. ജയരാജനും ബാലനുമൊക്കെ അത്രയും പറ്റില്ല.
സഞ്ചാരികൾക്കു കേരളത്തിന്റെ തനതായ 15 വസ്തുക്കൾ സുവനീറായി സമ്മാനിക്കുന്ന പദ്ധതി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പണ്ടു പ്രഖ്യാപിച്ചിരുന്നു. ആറന്മുളക്കണ്ണാടി, ബേപ്പൂർ ഉരു, ചുണ്ടൻവള്ളം തുടങ്ങിയവയായിരുന്നു പട്ടികയിൽ. ചെറുപാക്കറ്റിൽ കരിമണൽ കൊടുക്കുന്നതുകൂടി അതിൽപ്പെടുത്തണം. നിലവിലെ പ്രശസ്തി കണ്ടിട്ട് അതു വാങ്ങാൻ മാത്രമായിപ്പോലും ആളെത്തിക്കൂടായ്കയില്ല. ആവശ്യത്തിനു സ്റ്റോക്ക് ചെയ്യണം. അരവണ കിട്ടാതെ സന്നിധാനത്തുനിന്നു ഭക്തർ മടങ്ങിയതുപോലുള്ള ചീത്തപ്പേര് കേരളത്തിനു വരരുത്.
കൊൽക്കത്തയിലെ ജ്യോതിബസു അനുസ്മരണം വേണ്ടെന്നുവച്ചു മോദിയെക്കണ്ടു കൈ കൂപ്പാൻ പിണറായി പോയെന്നൊക്കെ ദോഷം പറയുന്നവരുണ്ട്. ‘ബേട്ടി ബച്ചാവോ’ എന്നാണു രണ്ടുപേരുടെയും നിലപാട്. പോയതിൽ തെറ്റൊന്നുമില്ല. അല്ലെങ്കിൽത്തന്നെ പോകാതിരുന്ന ശേഷം ‘ചരിത്രപരമായ മണ്ടത്തര’മാണെന്നു വിലപിക്കുന്നതു പിണറായിയുടെ രീതിയല്ല. തുടർഭരണം പിടിച്ചെന്നു കരുതി എല്ലാറ്റിലും ജ്യോതിബസുവല്ല മാതൃക.
∙ വിൽപത്രത്തിന്റെ രൂപത്തിലും വില്ലനെത്തുമ്പോൾ
‘വെൻ ദേർ ഈസ് എ വിൽ, ദേർ ഈസ് എ വേ’ എന്ന ചൊല്ല് വിൽപത്രത്തിന്റെ കാര്യത്തിലാണെന്നു കെ.ബി.ഗണേഷ്കുമാർ തെറ്റിദ്ധരിച്ചിട്ടുണ്ടോ എന്നു സംശയമുണ്ട്. വിൽപത്രം കണ്ടാലുടൻ കൈ തരിക്കുന്ന രോഗവുമാവാം. അല്ലെങ്കിൽപിന്നെ നടി ശ്രീവിദ്യയുടെ ബന്ധുക്കൾ നടിയുടെ വിൽപത്രത്തിന്റെ കാര്യവും പറഞ്ഞ് ഗണേശനെതിരെ ഇപ്പോൾ ഇറങ്ങേണ്ടതുണ്ടോ? മന്ത്രിയായി ഒന്ന് അമർന്നിരുന്നതേയുള്ളൂ. പണ്ടേ കസേര കിട്ടേണ്ടതായിരുന്നു. അപ്പോഴാണ് അച്ഛന്റെ വിൽപത്രം തിരുത്തിയെന്നു പറഞ്ഞ് സഹോദരിതന്നെ എത്തിയത്. കാര്യങ്ങൾ ഒന്ന് ഒതുങ്ങട്ടെയെന്നു കരുതിയാണു ഫയൽ പിണറായി അട്ടത്തു വച്ചത്. പിന്നെ രണ്ടരക്കൊല്ലം കഴിഞ്ഞാണ് എടുത്തത്. അപ്പോഴിതാ പുതിയൊരു വിൽപത്രം വില്ലന്റെ രൂപത്തിൽ.
ആന്റണി രാജുവുമായി കൊമ്പുകോർക്കുന്ന ജെല്ലിക്കെട്ടിന്റെ ഹരം മതിയാഞ്ഞാവണം ‘ഇലക്ട്രിക് ബസ് ഇനി വാങ്ങുന്നില്ല ’ എന്ന സാഹസത്തിലേക്കു ഗണേശൻ പോയതെന്നു സംശയമുണ്ട്. ആത്മഹത്യാശീലമുണ്ടാക്കുന്ന ചില ഓൺലൈൻ ഗെയിമുകളിൽ പലരും വീണുപോകാറുണ്ട്. അങ്ങനെ വല്ലതുമാണോ എന്നും സംശയിക്കണം. സിപിഎം ഷോക്ക് കൊടുത്തതോടെ തൽക്കാലം അടങ്ങിയ ലക്ഷണമുണ്ട്. പഴയ വൈദ്യുതി മന്ത്രിയുടെ മകനാണ്. ഒരു മാതിരി വോൾട്ടേജൊന്നും ഏൽക്കണമെന്നില്ല. പള്ളിവാസലിൽ നേരിട്ടു കൊണ്ടുപോകേണ്ടി വരുമോ എന്നറിയില്ല.
പോക്കറ്റിലൊതുങ്ങുന്ന പാർട്ടിയുണ്ടെങ്കിൽ യുഡിഎഫിൽ മന്ത്രിസ്ഥാനത്തിനു ബുദ്ധിമുട്ടില്ല. ദയ തോന്നി വിളിച്ചു കയറ്റുകയും പിന്നെ അവരുടെ ദാക്ഷിണ്യം കെഞ്ചി മുട്ടിൽ നിൽക്കുകയുമാണ് മിക്കപ്പോഴും കോൺഗ്രസിന്റെ വിധി. എൽഡിഎഫിൽ നേരെ തിരിച്ചാണ്. മന്ത്രിസ്ഥാനം അവിടെ ആദ്യമായതുകൊണ്ടു ഗണേശനു രീതികൾ പിടികിട്ടാത്തതുമാവാം. പുതിയ വീട്ടിൽ പാർട്ടി സിപിഎമ്മിന്റെ പോക്കറ്റിലാണ്. മന്ത്രിക്കു സ്ഥിരമായി നിലത്തുതന്നെയാണ് ഇരിപ്പിടം. വളർത്തുന്നതാണെന്നു തിരിച്ചറിയാൻ നക്ഷത്രം പതിപ്പിച്ച ബെൽറ്റിടുമെന്നതാണ് മെച്ചം. അനുസരിച്ചു നിന്നാൽ ചോറു കിട്ടും. കുസൃതി കൂടിയാൽ തല്ലും കിട്ടും. വീട്ടിൽനിന്നു പുറത്താക്കിയാൽ ചോറില്ലെന്നു മാത്രമല്ല ഏറ് എവിടെ നിന്നും വരികയും ചെയ്യും. ആരെ നോക്കി കുരയ്ക്കണം, ആരെ നോക്കി വാലാട്ടണം എന്നു തിട്ടമില്ലാത്തതാണ് തെരുവിൽ കഴിയുന്നവരുടെ ഗതികേട്. വീട്ടിലാണെങ്കിൽ യജമാനനെ തിരിച്ചറിയാനുള്ള മിനിമം ബുദ്ധിമതി. ജീവിതം സേഫ്.
∙ സമരമില്ലാഞ്ഞാലുള്ള ക്ഷീണം
"എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത (സ)മരങ്ങൾ മാത്രം’ എന്ന നിലയിലുള്ള കേരളത്തിൽനിന്ന് ഒരെണ്ണം ഡൽഹി ജന്തർ മന്ദിറിലേക്കു മാറ്റാൻ തീരുമാനിച്ച എൽഡിഎഫിന്റെ ഔചിത്യം പ്രശംസിക്കാതെ വയ്യ. രാജ്ഭവനു മുന്നിൽ സമരം ചെയ്തു സഖാക്കളും അവരെ പള്ളുപറഞ്ഞു ഗവർണറും ബോറടിച്ച സ്ഥിതിക്കു വേദി മാറ്റിപ്പിടിക്കുന്നത് എന്തുകൊണ്ടും നന്നായി.
ഒപ്പം സമരം ചെയ്യേണ്ട എന്ന കടുത്ത തീരുമാനം യുഡിഎഫ് ഏടുക്കേണ്ടിയിരുന്നോ എന്നതിലേയുള്ളൂ സംശയം. വിശേഷിച്ചും സിഎംആർഎൽ പട്ടികയിൽ പിവിക്കു പുറമേ ധാരാളം ചുരുക്കെഴുത്തുകൾ വേറെയുമുള്ള സ്ഥിതിക്ക്. ഡൽഹിയിൽ കനത്ത മൂടൽമഞ്ഞാണെന്നാണു കേൾവി. ഒപ്പമിരിക്കുന്നതു സഖാക്കളാണെന്നു തിരിച്ചറിഞ്ഞാലേ നാണക്കേടുള്ളൂ.
ഏറ്റുമുട്ടാൻ ആരെങ്കിലുമില്ലെങ്കിൽ വീറും വാശിയും കെട്ടുപോകും എന്നതാണ് സിപിഎമ്മിന്റെ ഗതികേട്. തുടർഭരണംകൊണ്ടു ക്ഷീണിക്കും. ബൂർഷ്വാ പാർട്ടികൾക്കു നേരെ തിരിച്ചാണ്. ഭരിക്കുന്തോറും വിജൃംഭിച്ചു വരും. ഇപ്പോൾ മെലിഞ്ഞതു ഭരണവും തദ്വാരാ ഭരണിയും ശൂന്യമായതുകൊണ്ടാണ്. കേന്ദ്രത്തെ കുറ്റം പറയുന്നതിൽ സിപിഎം പണ്ടും പിന്നിലൊന്നുമല്ലെന്നതും കാണണം. "നാടുമുടിക്കാൻ കൊള്ളയടിക്കാൻ ഇഎംഎസിന്നധികാരം, ഉപ്പില്ലെങ്കിൽ മുളകില്ലെങ്കിൽ കേന്ദ്രത്തിന് അപരാധം " എന്നായിരുന്നു പണ്ടത്തെ പ്രചാരം. വിളിച്ചത് കോൺഗ്രസുകാരായിരുന്നു എന്നേയുള്ളൂ വ്യത്യാസം.
∙ സ്റ്റോപ് പ്രസ്
എല്ലാ അർഥത്തിലും പരാജയപ്പെട്ട സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രൻ.
എല്ലാ അർഥത്തിലും വിജയിച്ച ബിജെപി പ്രതിപക്ഷത്തുണ്ടെന്നതാണ് ഏക ആശ്വാസം.