പിണറായി വിജയൻ മന്ത്രിസഭയും എൽഡിഎഫും ഫെബ്രുവരി എട്ടിനു ഡൽഹിയിൽ നടത്തുന്ന കേന്ദ്രവിരുദ്ധ സമരം കേവലമൊരു പൊതുയോഗമായി ചുരുങ്ങിയെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യം എൽഡിഎഫ് പ്രതീക്ഷിക്കുന്നു. മന്ത്രി പി.രാജീവ് നേരിട്ടാണു സ്റ്റാലിനു ക്ഷണം കൈമാറിയത്.

പിണറായി വിജയൻ മന്ത്രിസഭയും എൽഡിഎഫും ഫെബ്രുവരി എട്ടിനു ഡൽഹിയിൽ നടത്തുന്ന കേന്ദ്രവിരുദ്ധ സമരം കേവലമൊരു പൊതുയോഗമായി ചുരുങ്ങിയെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യം എൽഡിഎഫ് പ്രതീക്ഷിക്കുന്നു. മന്ത്രി പി.രാജീവ് നേരിട്ടാണു സ്റ്റാലിനു ക്ഷണം കൈമാറിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിണറായി വിജയൻ മന്ത്രിസഭയും എൽഡിഎഫും ഫെബ്രുവരി എട്ടിനു ഡൽഹിയിൽ നടത്തുന്ന കേന്ദ്രവിരുദ്ധ സമരം കേവലമൊരു പൊതുയോഗമായി ചുരുങ്ങിയെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യം എൽഡിഎഫ് പ്രതീക്ഷിക്കുന്നു. മന്ത്രി പി.രാജീവ് നേരിട്ടാണു സ്റ്റാലിനു ക്ഷണം കൈമാറിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിണറായി വിജയൻ മന്ത്രിസഭയും എൽഡിഎഫും ഫെബ്രുവരി എട്ടിനു ഡൽഹിയിൽ നടത്തുന്ന കേന്ദ്രവിരുദ്ധ സമരം കേവലമൊരു പൊതുയോഗമായി ചുരുങ്ങിയെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യം എൽഡിഎഫ് പ്രതീക്ഷിക്കുന്നു. മന്ത്രി പി.രാജീവ് നേരിട്ടാണു സ്റ്റാലിനു ക്ഷണം കൈമാറിയത്. വരാമെന്നു സ്റ്റാലിൻ ഉറപ്പുപറഞ്ഞില്ലെങ്കിലും സർക്കാർ പ്രതീക്ഷയിലാണ്. ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ സ്റ്റാലിനു മാത്രമല്ല ക്ഷണം. നിതീഷ്കുമാർ, അരവിന്ദ് കേജ്‌രിവാൾ, സിദ്ധരാമയ്യ എന്നിവരെയും ക്ഷണിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ദേശീയതലത്തിൽ പ്രതിപക്ഷത്തെ പ്രധാന നേതാക്കൾക്കും ക്ഷണമെത്തും. കേരളത്തിലെ കോൺഗ്രസും പ്രതിപക്ഷവും മുഖ്യമന്ത്രിയുടെ ക്ഷണം നിരാകരിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വിളിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്; ഖർഗെ വരുമെന്നു പ്രതീക്ഷിക്കുന്നില്ലെങ്കിൽ പോലും. ശരദ് പവാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ എത്തിക്കാനും തീവ്രശ്രമം നടക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് ഇതെല്ലാം ഏകോപിപ്പിക്കുന്നത്.

ADVERTISEMENT

∙ തിരഞ്ഞെടുപ്പ് തന്നെ മുഖ്യം

മുഖ്യമന്ത്രിയായി എട്ടാം വർഷത്തിലേക്കു കടക്കുമ്പോൾ, ആദ്യമായി ഡൽഹിയിലൊരു സാന്നിധ്യം അറിയിക്കാൻ പിണറായി തീരുമാനിച്ചതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ കാരണവും ലക്ഷ്യവുമുണ്ട്. ഏതുസമയത്തും പ്രഖ്യാപിക്കാനിടയുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് തന്നെയാണു പ്രധാനം. മുൻകാല ലോക്സഭാ തിരഞ്ഞെടുപ്പുകളിൽനിന്നു വ്യത്യസ്തമായ ഒരു രാഷ്ട്രീയപ്രശ്നം സിപിഎം ഇപ്പോൾ നേരിടുന്നതാണ് അതിലേക്കു നയിച്ചത്. കേരളത്തിലെ സിപിഎം സമ്മതിച്ചാലും ഇല്ലെങ്കിലും കോൺഗ്രസ് നേതൃത്വത്തിലുള്ള ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമാണ് ഇപ്പോൾ ഇടതുപാർട്ടികൾ. ദേശീയതലത്തിൽ ബിജെപി വിരുദ്ധ പോരാട്ടത്തിനു നേതൃത്വം നൽകുന്നത് കോൺഗ്രസാണ്. ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായിനിന്നു കേരളത്തിൽ കോൺഗ്രസിനെതിരെ മത്സരിക്കുക എന്ന വൈരുധ്യം നിറഞ്ഞ രാഷ്ട്രീയ വെല്ലുവിളിയാണ് കേരള സിപിഎം നേരിടുന്നത്. 

എം.കെ.സ്റ്റാലിനും പിണറായി വിജയനും (File Photo: SAMEER A HAMEED / Manorama)
ADVERTISEMENT

ബിജെപിയെ നേരിടാൻ മുഖ്യപ്രതിപക്ഷകക്ഷിയായ കോൺഗ്രസിനൊപ്പമാണോ കേരളത്തിലേക്കു ചുരുങ്ങിപ്പോയ സിപിഎമ്മിനൊപ്പമാണോ നിൽക്കേണ്ടത് എന്ന ചോദ്യത്തിലേക്കു തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചാലുള്ള വിപത്ത് പാർട്ടിക്കറിയാം.  കോൺഗ്രസിന്റെയും അവർ നയിക്കുന്ന മുന്നണിയുടെയും നിഴലിൽ ഒതുങ്ങാതെ കുതറിമാറി നിന്നേ പറ്റൂവെന്ന തിരിച്ചറിവാണ് ഡൽഹിപ്രതിഷേധത്തിനു പിന്നിൽ. കോൺഗ്രസ് അടക്കമുള്ള പാർട്ടികളെയും അവരുടെ മുഖ്യമന്ത്രിമാരെയും കേന്ദ്രവിരുദ്ധ വേദിയിൽ അണിനിരത്താൻ പ്രാപ്തരാണു തങ്ങളെന്ന രാഷ്ട്രീയസന്ദേശം നൽകുകയാണു ലക്ഷ്യം.

∙ കേന്ദ്രസർക്കാർ മാത്രമല്ല, കോൺഗ്രസും ഉന്നം

ADVERTISEMENT

സാമ്പത്തികമായി കേരളത്തെ കേന്ദ്രം ഞെരുക്കുന്നതിന് എതിരെയാണു പ്രതിഷേധമെന്നാണ്  ഇവിടെ നേതാക്കൾ പറയുന്നതെങ്കിലും മുഖ്യമന്ത്രിമാർക്കും ദേശീയ നേതാക്കൾക്കും പിണറായി വിജയൻ അയച്ച കത്തിൽ അതിനല്ല ഊന്നൽ. രാജ്യത്തിന്റെ ഫെഡറൽ സംവിധാനവും ജനാധിപത്യവും തകർക്കുന്ന കേന്ദ്രസർക്കാരിനെതിരെ ഒരുമിച്ചു കൈകോർക്കണമെന്ന ആഹ്വാനമാണ് കത്തിൽ. കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിൽ കേരളം നടത്തുന്ന കേസിനായി കപിൽ സിബൽ തയാറാക്കിയ ഹർജിയിലെ വിശദാംശങ്ങളും ഒപ്പം വച്ചിട്ടുണ്ട്. കേസ് കോടതി പരിഗണിക്കുന്ന ദിവസമാണ് ഇന്ന്. സംസ്ഥാനത്തിന് അനുകൂലമായി താൽക്കാലിക നിർദേശമെങ്കിലും നൽകുമെന്ന വലിയ പ്രതീക്ഷയിലാണ് സർക്കാർ.

മുഖ്യമന്ത്രി പിണറായി വിജയൻ (File Photo: Harilal S.S / Manorama)

സാമ്പത്തിക പ്രതിസന്ധി സർക്കാർ ജീവനക്കാർ ഉൾപ്പെടെ ഒരു വലിയ വിഭാഗം ജനങ്ങളെ അമർഷത്തിലും അസംതൃപ്തിയിലുമാക്കി. നികുതി വരുമാനത്തിൽ കൈവരിക്കേണ്ട വർധനയടക്കം കേരളം ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞിട്ടുമില്ല. എല്ലാ പഴിയും കേന്ദ്രത്തിന്റെ തലയിൽ വയ്ക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണു നവകേരള സദസ്സ് ഒരു കേന്ദ്രവിരുദ്ധ പ്ലാറ്റ്ഫോമാക്കിയത്. ദേശീയരാഷ്ട്രീയം മുഖ്യചർച്ചയാകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ പിടിച്ചുനിൽക്കാൻ എങ്ങനെ കഴിയുമെന്ന പരിശോധനയിൽ ഉരുത്തിരിഞ്ഞതാണ് ഡൽഹി പ്രതിഷേധക്കൂട്ടായ്മ.

English Summary:

What is The Aim of Kerala CPM in Conducting a Protest in Delhi Against the Central Government

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT