നാം എന്തേ ഇങ്ങനെ?
കിടപ്പുരോഗിയായ അമ്മയെ മകൻ കൊലപ്പെടുത്തി... ഇത്തരം വാർത്തകൾ വലിയ ഞെട്ടലൊന്നും ഉളവാകാത്തവിധം നമ്മുടെ മനസ്സ് മരവിച്ച മട്ടാണ്. ഇന്ത്യയിൽ സാക്ഷരതയിൽ മുൻപന്തിയിൽ നില്ക്കുന്ന കേരളത്തിൽ നടന്ന സംഭവങ്ങളാണിവ. പവിത്രമായ സാംസ്കാരിക പൈതൃകമുണ്ടെന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ സമൂഹത്തിൽ ഇവ നിത്യസംഭവമായത് എത്ര ആക്ഷേപകരമാണ്! വെറുതേ മേനി പറഞ്ഞുനടന്നാൽ മതിയോ? വരുംതലമുറ സന്മാർഗത്തിൽ ചരിക്കേണ്ടതില്ലേ?
കിടപ്പുരോഗിയായ അമ്മയെ മകൻ കൊലപ്പെടുത്തി... ഇത്തരം വാർത്തകൾ വലിയ ഞെട്ടലൊന്നും ഉളവാകാത്തവിധം നമ്മുടെ മനസ്സ് മരവിച്ച മട്ടാണ്. ഇന്ത്യയിൽ സാക്ഷരതയിൽ മുൻപന്തിയിൽ നില്ക്കുന്ന കേരളത്തിൽ നടന്ന സംഭവങ്ങളാണിവ. പവിത്രമായ സാംസ്കാരിക പൈതൃകമുണ്ടെന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ സമൂഹത്തിൽ ഇവ നിത്യസംഭവമായത് എത്ര ആക്ഷേപകരമാണ്! വെറുതേ മേനി പറഞ്ഞുനടന്നാൽ മതിയോ? വരുംതലമുറ സന്മാർഗത്തിൽ ചരിക്കേണ്ടതില്ലേ?
കിടപ്പുരോഗിയായ അമ്മയെ മകൻ കൊലപ്പെടുത്തി... ഇത്തരം വാർത്തകൾ വലിയ ഞെട്ടലൊന്നും ഉളവാകാത്തവിധം നമ്മുടെ മനസ്സ് മരവിച്ച മട്ടാണ്. ഇന്ത്യയിൽ സാക്ഷരതയിൽ മുൻപന്തിയിൽ നില്ക്കുന്ന കേരളത്തിൽ നടന്ന സംഭവങ്ങളാണിവ. പവിത്രമായ സാംസ്കാരിക പൈതൃകമുണ്ടെന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ സമൂഹത്തിൽ ഇവ നിത്യസംഭവമായത് എത്ര ആക്ഷേപകരമാണ്! വെറുതേ മേനി പറഞ്ഞുനടന്നാൽ മതിയോ? വരുംതലമുറ സന്മാർഗത്തിൽ ചരിക്കേണ്ടതില്ലേ?
∙ കിടപ്പുരോഗിയായ അമ്മയെ മകൻ കൊലപ്പെടുത്തി – ജനുവരി 15, 2024, മാവേലിക്കര
∙ പതിനഞ്ചുകാരനായ മകൻ വൃക്കരോഗിയായ അച്ഛനെ വധിക്കാൻ ശ്രമിച്ചു – ഓഗസ്റ്റ് 28, 2023, പോത്തൻകോട്
∙ 85 വയസ്സായ അമ്മയെ നാലു മക്കളും പരിചരിക്കാതെ റോഡിൽ തള്ളി – ഓഗസ്റ്റ് 07, 2023, നേമം
∙ അമ്മയുടെ മൃതദേഹം മകൻ ഓടയിൽ തള്ളി – 09 മാർച്ച്, 2020, പാലാ
∙ അമ്മയെ മകൻ വെട്ടിക്കൊന്നു – ഡിസംബർ 5, 2023, തൃശൂർ
ഇത്തരം വാർത്തകൾ വലിയ ഞെട്ടലൊന്നും ഉളവാകാത്തവിധം നമ്മുടെ മനസ്സ് മരവിച്ച മട്ടാണ്. ഇന്ത്യയിൽ സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ നടന്ന സംഭവങ്ങളാണിവ. പവിത്രമായ സാംസ്കാരിക പൈതൃകമുണ്ടെന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ സമൂഹത്തിൽ ഇവ നിത്യസംഭവമായത് എത്ര ആക്ഷേപകരമാണ്! വെറുതേ മേനി പറഞ്ഞുനടന്നാൽ മതിയോ? വരുംതലമുറ സന്മാർഗത്തിൽ ചരിക്കേണ്ടതില്ലേ?
മാതാപിതാക്കളെ കൊല്ലുന്നവരുടെ സംഖ്യ തുലോം കുറവാണെങ്കിലും കൊല്ലാതെ കൊല്ലുന്നവരുടെ സംഖ്യ എത്രയോ വലുതാണ്! എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? കുറ്റം മുഴുവൻ മക്കളുടെയെന്നു പറയാനാവില്ല.
പ്രായമായവരെ അവഗണിക്കുന്ന വീടുകളേറെ. മക്കളും ചെറുമക്കളും സ്വന്തം താൽപ്പര്യമനുസരിച്ചു മാത്രം എല്ലാം ചെയ്യുന്ന രീതി. പ്രായമാകുമ്പോൾ കായികശേഷി കുറയുമെങ്കിലും സാമാന്യവിവരവും ചിന്താശേഷിയും നശിക്കുന്നില്ല. സംഭവിക്കുന്നതെല്ലാം അവർക്കും ഭംഗിയായി വിലയിരുത്താൻ കഴിയും. പോരെങ്കിൽ അവർക്കു ജീവിതപരിചയം കുടുതലുണ്ടുതാനും.
കുട്ടികൾ ബാല്യത്തിൽ അച്ഛനമ്മമാരെ അനുകരിക്കും; അനുസരിക്കും. ഭാഷ, ആഹാരരീതി, നിത്യജീവിതത്തിലെ ശീലങ്ങൾ, വിശ്വാസപ്രമാണങ്ങൾ തുടങ്ങി പലതും കുട്ടികൾ അതേപടി പകർത്തും. പക്ഷേ ടീനേജിലെത്തുന്നതോടെ പുതിയ അറിവുകൾ, പുതിയ അഭിപ്രായങ്ങൾ, വേറിട്ട സമീപനങ്ങൾ, വേറിട്ട ഉപദേശങ്ങൾ, പുതുപുത്തൻ മാതൃകകൾ എന്നിവ അവരുടെ വ്യക്തിത്വത്തിലേക്കു കടന്നുകയറും. നന്മതിന്മകളെ തിരിച്ചറിയുംവിധം മാതാപിതാക്കൾ നല്ല മാതൃകകൾ വഴി മൗനസന്ദേശങ്ങളയയ്ക്കേണ്ട സമയം. കാര്യങ്ങൾ കൈവിട്ടുപോയതിനുശേഷം, ഉപദേശിച്ചു തിരിച്ചുപിടിച്ച് ആരെയെങ്കിലും നേരേയാക്കിക്കളയാം എന്നു കരുതേണ്ട.
നല്ല കഥകൾ, പ്രചോദകസംഭവങ്ങൾ തുടങ്ങി നന്മയുടെ പാഠങ്ങളുമായി സമ്പർക്കത്തിൽ വരാൻ കുട്ടികൾക്ക് അവസരം നൽകാം. എൻട്രൻസ് പരീക്ഷകൾക്കു കൈവന്ന അമിതപ്രാധാന്യം മൂലം, ഭാഷാവിഷയങ്ങൾ ബഹുഭൂരിപക്ഷം കുട്ടികളും അവഗണിക്കുന്നു. നന്മയുടെ പാഠങ്ങൾ അവയിലാണുള്ളത്. നൂറു കൊല്ലം കെമിസ്ട്രിയോ ഫിസിക്സോ പഠിച്ചാലും കാരുണ്യം എന്ന വാക്കു കാണില്ല. പലതും അറിയാത്ത മനുഷ്യയന്ത്രങ്ങളായി പല കുട്ടികളും മാറാൻ ഇതു വഴിവയ്ക്കുന്നു. രക്ഷിതാക്കൾ നല്ല മാതൃകളെക്കുറിച്ച് നിശ്ശബ്ദരാകുകയും ചെയ്താൽ കുട്ടികളുടെ മനസ്സിൽ സ്നേഹം, കാരുണ്യം, പരിഗണന, വിനയം തുടങ്ങിയ മൂല്യങ്ങൾ ഇല്ലാതെയായേക്കാം.
അമ്മയെന്ന സങ്കൽപ്പം എത്ര പവിത്രമെന്ന് അതിമനോഹരമായ രീതിയിൽ ശങ്കരാചാര്യർ അഞ്ചു ശ്ലോകങ്ങളിലുടെ വ്യക്തമാക്കിയിട്ടുണ്ട്. പ്രശസ്തമായ മാതൃപഞ്ചകത്തിലെ ആദ്യശ്ലോകത്തിലെ സൂചന:
‘പ്രസവവേളയിൽ അമ്മ അനുഭവിച്ച അസഹ്യവേദന, കുഞ്ഞ് ഗർഭത്തിലായിരിക്കെ ആഹാരത്തിന് രുചിയില്ലാതെ ക്ഷീണിച്ച ശരീരം, ജനിച്ച് ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് എത്ര വലിയ മകനും പകരം നല്‍കാനാവില്ല. അമ്മയെ ഞാൻ നമിക്കുന്നു’.
എഴുത്തച്ഛന്റെ വാക്കുകളിൽ ശ്രീരാമൻ :‘മാതാവു േമാദാലനുവദുച്ചീടുകിലേതുേമ ഖേദമെനിക്കില്ല േകവലം.’ മാതൃവാത്സല്യത്തെപ്പറ്റി വള്ളത്തോൾ : ‘മാതാവിൻ വാത്സല്യ ദുഗ്ധം നുകർന്നാലേ പൈതങ്ങൾ പൂർണ്ണ വളർച്ച നേടൂ.’ ഈശ്വരാംശമുള്ള മാതാവില്ലാത്തയാൾ ദരിദ്രനെന്നു എബ്രഹാം ലിങ്കൺ.
അമ്മയെന്നാൽ കേവലം ജൈവബന്ധമല്ല, അത് മനോഭാവമാണ്. മറ്റെല്ലാവർക്കും പകരം നിൽക്കാനാവുന്നത് അമ്മയ്ക്കാണ്. പക്ഷേ അമ്മയ്ക്കു പകരമാവാൻ മറ്റാർക്കും കഴിയില്ല. പ്രശസ്തകവി റോബർട് ബ്രൗണിങ് : ‘മാതൃത്വം : എല്ലാ സ്നേഹവും അവിടെ തുടങ്ങുന്നു, അവിടെ അവസാനിക്കുന്നു.’ റഡ്യാർഡ് കിപ്ലിങ് പറഞ്ഞതു വേറൊന്ന്, ‘എല്ലായിടത്തും ഇരിക്കാൻ തനിക്കു കഴിയാത്തതിനാൽ, ഈശ്വരൻ അമ്മമാരെ സൃഷ്ടിച്ചു.’
അച്ഛനെക്കുറിച്ച് ഏതാനും വിവേകശാലികൾ പറഞ്ഞതുകൂടി കേൾക്കുക. വീരനായകന്മാരും സാഹസികരും കഥാകൃത്തുകളും ഗായകരുമെല്ലാമായി സ്നേഹം മാറ്റിയെടുത്ത സാധാരണക്കാരാണ് അച്ഛന്മാർ. ഏതു നേരത്തും വിശ്വസിക്കാവുന്ന സുഹൃത്താണ് അച്ഛൻ. ഏറ്റവും വലിയ സമ്മാനം അച്ഛനെനിക്കു തന്നു; എന്നെ വിശ്വസിച്ചു. അച്ഛൻ എനിക്കു താരങ്ങളാണ്; എന്റെ ഹൃദയത്തിൽ ചിമ്മുന്ന താരങ്ങൾ. എങ്ങനെ ജീവിക്കണമെന്ന് അച്ഛനെന്നോടു പറഞ്ഞില്ല; അതെങ്ങനെയെന്ന് അദ്ദേഹം ജീവിച്ചുകാട്ടിത്തന്നു.
‘സ്വന്തം കുഞ്ഞിനെ വിവേകശാലിയായ അച്ഛനറിയാം’ എന്നു ഷേക്സ്പിയർ (മെർച്ചന്റ് ഓഫ് വെനിസ് 2:2)
ഇതെല്ലാമാണെങ്കിലും, വേറൊന്നും പറയണം. ഇതിലൊന്നും പെടാത്ത അച്ഛന്മാരുമുണ്ട്. ആറു വയസ്സുകാരി മകളെ 2023 ജൂണിൽ വെട്ടിക്കൊന്ന അച്ഛനെ കാണാൻ നാം ദൂരദിക്കിലൊന്നും പോകേണ്ട. നമ്മുടെ സ്വന്തം മാവേലിക്കരയിലായിരുന്നു ഈ സംഭവം. അച്ഛനമ്മമാർ പെരുമാറേണ്ട രീതിയിൽ പെരുമാറുന്നതും പ്രധാനം. അതിരുകടന്ന ഇടപെടൽ കൗമാരത്തിലെത്തിയവർക്കു രുചിക്കില്ല. അവർ വെറും അടയ്ക്കയല്ല, മടിയിൽ വയ്ക്കാനാവാത്ത അടയ്ക്കാമരങ്ങളായിക്കഴിഞ്ഞു എന്നതു മുതിർന്നവർ മനസ്സിൽ വയ്ക്കേണ്ടതുണ്ട്.
‘വണ്ടേ! നീ തുലയുന്നു; വീണയി വിളക്കും നീ കെടുക്കുന്നുതേ’ (പ്രരോദനം–53) എന്നു കുമാരനാശാൻ മറ്റൊരു സാഹചര്യത്തിൽ സൂചിപ്പിച്ചതുപോലെ സ്വയം നശിക്കുകയും കുട്ടികളെ നശിപ്പിക്കുകയും ചെയ്യുന്ന അച്ഛനമ്മമാർ ആ പേരിനർഹരല്ല. കൗമാരക്കാർക്കും മറ്റും പലപ്പോഴും കിട്ടുക തലതിരിഞ്ഞ വിവരങ്ങളാകാം. അവ കേട്ട് അച്ഛനമ്മമാരെ വെറുക്കുകയോ അവരുടെ മനസ്സു വേദനിപ്പിക്കുകയോ ചെയ്യാൻ തുനിയുന്നതു വിവേകശൂന്യതയാണ്. പ്രതിഫലം പ്രതീക്ഷിക്കാതെ എന്തും സന്തോഷപൂർവം തരാൻ അവരല്ലാതെയാരും ഉണ്ടെന്നു വരില്ല.
അവരിൽ വിശ്വാസമർപ്പിക്കാതെ ഫേസ്ബുക്കിലോ മറ്റോ കണ്ടു പരിചയപ്പെട്ടവരുടെ വാക്കുകേട്ട് വഴിതെറ്റുകയെന്നല്ല, ജീവിതം നശിപ്പിക്കുക പോലും ചെയ്യുന്ന ടീനേജുകാരുെട കഥകൾ ഇവിടെത്തന്നെ ഏറെയുണ്ട്. തിരുത്താനാവാത്ത തെറ്റുകളിൽ വീണ് നിരന്തരദുഃഖത്തിൽ പെട്ടുപോകാതെ സൂക്ഷിക്കാം.
ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലുമെന്നല്ല, ജീവിതകാലമത്രയും താങ്ങും തണലുമായി നിൽക്കാൻ സന്നദ്ധത മാതാപിതാക്കളിലൊഴികെ മറ്റാരിലും കണ്ടില്ലെന്നു വരും. ഇതെല്ലാം മറക്കുന്നതുകൊണ്ടല്ലേ നാം ആദ്യം വായിച്ച വാർത്തകളെല്ലാം രൂപപ്പെടുന്നത്.
വിവേകത്തിനു പകരം വയ്ക്കാൻ മറ്റൊന്നില്ല. നാം എന്തേ ഇങ്ങനെ എന്നു ചിന്തിപ്പിക്കാൻ വഴി നല്കാതിരിക്കാം.