ഭരണഘടനാ വഴിയിലെ സ്ത്രീശക്തി
ഇന്ത്യൻ റിപ്പബ്ലിക്കിന്റെയും ഭരണഘടനയുടെയും പിറവിയെക്കുറിച്ചുള്ള ചരിത്രാഖ്യാനങ്ങളിൽ നെഹ്റുവും അംബേദ്കറും രാജേന്ദ്രപ്രസാദും അടക്കമുള്ള മഹാരഥൻമാരായ ‘പിതാക്കൾ’ എപ്പോഴും ഇടംപിടിക്കാറുണ്ട്. പക്ഷേ, ഭരണഘടനയുടെ ‘അമ്മമാരെ’ക്കുറിച്ചു സമാനമായ സംവാദങ്ങൾ നടക്കാറുണ്ടോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. ഭരണഘടനയ്ക്ക് അന്തിമരൂപം നൽകിയ കമ്മിറ്റിയിൽ 15 സ്ത്രീകൾ ഉണ്ടായിരുന്നു. 4 പേരു പിന്നീടു രാജിവച്ചു. ബാക്കിയുള്ളവർ ഭരണഘടനാ രൂപീകരണത്തിന്റെ ഓരോഘട്ടത്തിലും നടത്തിയ നിർണായക ഇടപെടലുകൾ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പുരോഗമന സ്വഭാവത്തിന് അതുല്യമായ സംഭാവനകൾ നൽകിയെന്നതു വിസ്മരിക്കാൻ പറ്റാത്ത വസ്തുതയാണ്. ഈ 11 പേരിൽ വിഭിന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ചുറ്റുപാടുകളിൽ നിന്നുള്ള 3 മലയാളികളുമുണ്ട്. ദാക്ഷായണി വേലായുധൻ, ആനി മസ്ക്രീൻ, അമ്മു സ്വാമിനാഥൻ എന്നിവരായിരുന്നു അവർ.

ഇന്ത്യൻ റിപ്പബ്ലിക്കിന്റെയും ഭരണഘടനയുടെയും പിറവിയെക്കുറിച്ചുള്ള ചരിത്രാഖ്യാനങ്ങളിൽ നെഹ്റുവും അംബേദ്കറും രാജേന്ദ്രപ്രസാദും അടക്കമുള്ള മഹാരഥൻമാരായ ‘പിതാക്കൾ’ എപ്പോഴും ഇടംപിടിക്കാറുണ്ട്. പക്ഷേ, ഭരണഘടനയുടെ ‘അമ്മമാരെ’ക്കുറിച്ചു സമാനമായ സംവാദങ്ങൾ നടക്കാറുണ്ടോ? ഇല്ലെന്നാണ് ഉത്തരം.
ഭരണഘടനയ്ക്ക് അന്തിമരൂപം നൽകിയ കമ്മിറ്റിയിൽ 15 സ്ത്രീകൾ ഉണ്ടായിരുന്നു. 4 പേരു പിന്നീടു രാജിവച്ചു. ബാക്കിയുള്ളവർ ഭരണഘടനാ രൂപീകരണത്തിന്റെ ഓരോഘട്ടത്തിലും നടത്തിയ നിർണായക ഇടപെടലുകൾ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പുരോഗമന സ്വഭാവത്തിന് അതുല്യമായ സംഭാവനകൾ നൽകിയെന്നതു വിസ്മരിക്കാൻ പറ്റാത്ത വസ്തുതയാണ്. ഈ 11 പേരിൽ വിഭിന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ചുറ്റുപാടുകളിൽ നിന്നുള്ള 3 മലയാളികളുമുണ്ട്. ദാക്ഷായണി വേലായുധൻ, ആനി മസ്ക്രീൻ, അമ്മു സ്വാമിനാഥൻ എന്നിവരായിരുന്നു അവർ. സരോജിനി നായിഡു, ദുർഗാബായ് ദേശ്മുഖ്, ഹൻസ ജീവരാജ് മേത്ത, മാലതി ചൗധരി, സുചേത കൃപലാനി, പൂർണിമ ബാനർജി, വിജയലക്ഷ്മി പണ്ഡിറ്റ്, കമല ചൗധരി, ബീഗം ഐസാസ് റസൂൽ, രാജ്കുമാരി അമൃത് കോർ, രേണുക റായ്, ലീല റായ് എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.
∙ നീതിയുടെ ഇടിമുഴക്കങ്ങൾ
പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ജെൻഡർ നീതി, മനുഷ്യക്കടത്ത്, ബാലവേല, അവസരസമത്വം, മൗലികാവകാശങ്ങൾ, സാമൂഹികനീതി തുടങ്ങിയ മേഖലകളിൽ വൈകാരികവും നീതിയുക്തവും ധാർമികവുമായ നിലപാടെടുത്തു എന്നുള്ളതാണ് ഇവരുടെ സവിശേഷത.
ഇന്ത്യയുടെ വിശാലമായ സാമൂഹിക, രാഷ്ട്രീയ ചരിത്രത്തിന് ഊർജം പകർന്ന ജനാധിപത്യം, സ്വാതന്ത്ര്യം, മതസൗഹാർദം, അഹിംസ തുടങ്ങിയ മൂല്യങ്ങൾ ഭരണഘടനയുടെ ഉള്ളടക്കത്തിൽ പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇടപെട്ടു. ഇതിനുപുറമേ, ആധുനിക സ്ത്രീവാദചിന്താധാരകളെ ഇന്ത്യയുടെ സങ്കീർണമായ സാമൂഹികഘടനയ്ക്ക് അനുരൂപമായ മട്ടിൽ മനോഹരമായി ഭരണഘടനയിൽ സന്നിവേശിപ്പിക്കാനും അവർക്കു കഴിഞ്ഞു.
ദാക്ഷായണി വേലായുധന്റെ ഇടപെടലുകളിൽ ഈ പാരമ്പര്യം തെളിഞ്ഞുകാണാം. ബിരുദം നേടിയ ഇന്ത്യയിലെ ആദ്യത്തെ ദലിത് വനിതയാണ് അവർ. അനുഭവത്തിന്റെ തീച്ചൂളയിൽ കടഞ്ഞെടുത്ത അവരുടെ പ്രസംഗങ്ങൾ മൂർച്ചയേറിയതും യാഥാർഥ്യബോധമുള്ളതുമായിരുന്നു. അയിത്തനിരോധനം മൗലികാവകാശങ്ങളുടെ ഭാഗമായതിൽ ദാക്ഷായണി വേലായുധന്റെ ഇടപെടലുകൾ നിസ്തുലമാണ്. ഭരണഘടനയുടെ ലക്ഷ്യങ്ങൾ സംബന്ധിച്ച് ജവാഹർലാൽ നെഹ്റു അവതരിപ്പിച്ച പ്രമേയത്തിനുള്ള മറുപടിപ്രസംഗത്തിലും തുടർന്നുള്ള പ്രസംഗങ്ങളിലും അവർ അയിത്തം നിയമവിരുദ്ധമാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. നെഹ്റുവിനോടും അംബേദ്കറോടും തർക്കിക്കാൻ മടികാണിക്കാത്ത ദാക്ഷായണി അടിമവേല, മനുഷ്യക്കടത്ത് തുടങ്ങിയ വിഷയങ്ങളിലും മാനവികപക്ഷത്തുനിന്നു ശക്തമായി വാദിച്ചു.
പ്രവിശ്യകളെ നിയന്ത്രിക്കേണ്ടതു നീതിയുടെയും സത്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ വേണമെന്നും അമിതമായ കേന്ദ്രനിയന്ത്രണം പ്രവിശ്യകളുടെ സ്വാതന്ത്ര്യത്തിനു തടസ്സമാകുമെന്നും ചൂണ്ടിക്കാട്ടുന്ന ആനി മസ്ക്രീന്റെ ഉജ്വലപ്രസംഗം മറ്റൊരു ഉദാഹരണമാണ്. അധികാര കേന്ദ്രീകരണത്തിനെതിരെയുള്ള അവരുടെ സഭാപ്രസംഗം ഇന്നും പ്രസക്തമാണ്. നൂറ്റാണ്ടുകളോളം നിലനിൽക്കേണ്ട മാർഗരേഖയായ ഭരണഘടന ഉണ്ടാക്കേണ്ടത് താൽക്കാലികമായ സൗകര്യങ്ങളെ മുൻനിർത്തി ആകരുതെന്നും ധാർമികവും നൈതികവുമായ തത്വങ്ങൾ അടിത്തറയാക്കണമെന്നും ആനി മസ്ക്രീൻ വരച്ചുകാട്ടി. അമ്മു സ്വാമിനാഥനാകട്ടെ, മൗലികാവകാശങ്ങളെയും നിർദേശകതത്വങ്ങളെയും ഇന്ത്യൻ ഭരണഘടനയുടെ രണ്ടു നെടുംതൂണുകൾ ആയിട്ടാണു വിശേഷിപ്പിച്ചത്.
∙ വ്യവസ്ഥിതിയോട് മല്ലടിച്ച് പോരാട്ടം
ഇന്ത്യൻ സ്ത്രീകളെ പ്രതിനിധീകരിച്ച്, 1947 ഓഗസ്റ്റ് 14ന് അർധരാത്രി ദേശീയപതാക ഡോ. രാജേന്ദ്രപ്രസാദിനു കൈമാറാനുള്ള നിയോഗമുണ്ടായത് ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസിന്റെ അധ്യക്ഷ ഹൻസ മേത്തയ്ക്കായിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ വനിതാകമ്മിറ്റിയിൽ അംഗമായിരുന്ന ഹൻസ രാജ്യാന്തര മനുഷ്യാവകാശ പ്രഖ്യാപനം തയാറാക്കിയ കമ്മിറ്റിയുടെ ഉപാധ്യക്ഷയുമായിരുന്നു. ബാലവിവാഹം, ദേവദാസി സമ്പ്രദായം എന്നിവ അവസാനിപ്പിക്കാനും വിവിധ മതങ്ങളിലെ സ്ത്രീവിരുദ്ധ വ്യക്തിനിയമങ്ങൾ പൊളിച്ചെഴുതാനും അവർ സജീവമായി പോരാടി.
ഗവർണർമാരുടെ അധികാരങ്ങൾ ഭാവിയിൽ കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെ ബാധിക്കാമെന്ന് അക്കാലത്തു തന്നെ ചൂണ്ടിക്കാട്ടിരുന്നു മുസ്‌ലിം ലീഗ് അംഗം ബീഗം ഐസാസ് റസൂൽ. പർദയെയും മുസ്‌ലിംകൾക്കിടയിലെ യാഥാസ്ഥിതിക നിലപാടുകളെയും തുറന്നെതിർത്ത ഐസാസ് സഭയിലെ സചേതനമായ സാന്നിധ്യമായിരുന്നു. സ്ത്രീകൾക്കു കൂടുതൽ പ്രാതിനിധ്യം നൽകണമെന്നു സഭയിൽ ഏറ്റവുമാദ്യം ആവശ്യപ്പെട്ട ഒരാളായിരുന്നു പൂർണിമ ബാനർജി. സാർവത്രിക വോട്ടവകാശം നൽകുന്നതിലൂടെ മാത്രം ജനങ്ങളിൽ ‘പരമാധികാരം’ നിക്ഷിപ്തമാകില്ലെന്ന് അഭിപ്രായപ്പെട്ട അവർ പരമാധികാരം എന്ന വാക്ക് ആമുഖത്തിൽനിന്നു മാറ്റണമെന്നും ആവശ്യപ്പെട്ടു.
സ്വതന്ത്രമായ നീതിന്യായ സംവിധാനം, സ്ത്രീവിദ്യാഭ്യാസം, വിധവകളുടെ പുനരധിവാസം എന്നിവയ്ക്കു വേണ്ടി വാദിച്ച ദുർഗാബായ് ദേശ്മുഖും പ്രശസ്ത ഹിന്ദി എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ കമല ചൗധരിയും അന്നത്തെ എല്ലാ പിന്തിരിപ്പൻ വ്യവസ്ഥകളോടും മല്ലടിച്ചുകൊണ്ടുതന്നെ തുല്യനീതിക്കായി ശക്തമായി നിലകൊണ്ടു.
∙ രാജ്യത്തിന് വെളിച്ചമേകിയ സൂക്ഷ്മ ഇടപെടലുകൾ
രാഷ്ട്രം ഭരിക്കുന്നതിനു മാർഗനിർദേശം നൽകുന്ന കേവലമായ ഒരു നിയമരേഖ എന്നതിനപ്പുറം ഭരണഘടനയെ ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതിഫലനമാക്കിയത് ഇവരുടെ സൂക്ഷ്മമായ ഇടപെടലുകൾ കൂടിയാണെന്നു നിസ്സംശയം പറയാം. ഇന്ത്യയെ ഒരു ആധുനിക ദേശരാഷ്ട്രമാക്കി മാറ്റിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ സാമൂഹിക-രാഷ്ട്രീയ മാർഗരേഖയായിട്ടാണ് അവർ ഭരണഘടനയെ വീക്ഷിച്ചത്. പുരുഷാധിപത്യവും ശ്രേണീവൽക്കരിക്കപ്പെട്ട സാമൂഹികവ്യവസ്ഥയും കോളനിവാഴ്ച തകർത്തെറിഞ്ഞ സമ്പദ്ഘടനയുമുള്ള രാജ്യത്തു സ്ത്രീകളുടെയും സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരുടെയും ദരിദ്രരുടെയും ഉന്നമനം സാധ്യമാകണമെങ്കിൽ ഭരണഘടന വഴിയുള്ള ഇടപെടലുകൾ അനിവാര്യമാണെന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു. ഏതുതരത്തിലുള്ള രാഷ്ട്രീയ, സാമൂഹിക,സാമ്പത്തിക ഘടനയിലൂടെയാണ് ഇതുസാധ്യമാവുക എന്നാണ് അവർ പരിശോധിച്ചത്. അതുകൊണ്ടാണ് അയിത്തവും ദേവദാസി സമ്പ്രദായവും അടിമവേലയും വിദ്യാഭ്യാസവും പ്രവിശ്യകൾക്കുള്ള അധികാരവും സ്വതന്ത്രമായ നീതിന്യായവ്യവസ്ഥയും അവരുടെ മുഖ്യപരിഗണനയിൽ വന്നത്.
∙ മറവി വഴിമാറട്ടെ
രാജ്യം പിന്നിട്ട വഴിത്താരയിൽ ഈ 15 പ്രതിഭകളുടെയും അദൃശ്യമാക്കപ്പെട്ട കാൽപാടുകൾ കൂടിയുണ്ടെന്ന‌് ഓർമിക്കണം. പക്ഷേ, ദാക്ഷായണി വേലായുധന്റെ സംഭാവന പോലും കൃത്യമായി അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പാർലമെന്റ് അംഗത്വം ഒഴിഞ്ഞശേഷം രാഷ്ട്രീയമുപേക്ഷിച്ചു ദലിത് പ്രസ്ഥാനത്തിൽ പ്രവർത്തിച്ച ദാക്ഷായണി ജീവിക്കാൻ വേണ്ടി എൽഐസിയിൽ ജോലി ചെയ്യുകയായിരുന്നു. അവരുടെ മരണവാർത്ത പോലും പത്രങ്ങൾ തെറ്റായിട്ടാണു റിപ്പോർട്ട് ചെയ്തതെന്ന് ‘കാലശാസനകൾക്ക് കീഴടങ്ങാത്ത ദാക്ഷായണി വേലായുധൻ’ എന്ന ഗ്രന്ഥത്തിൽ ചെറായി രാമദാസ് എഴുതിയതു കുറ്റബോധത്തോടെ മാത്രമേ വായിക്കാൻ കഴിയൂ.