കർപൂരിയെ കളത്തിലിറക്കി മോദി ; സഖ്യം തകർത്തത് ആ കൺവീനർ! നിതീഷിന്റെ ചാട്ടത്തിന് കാരണം ഇതാണ്
കർപൂരി ഠാക്കൂർ ബിഹാർ മുഖ്യമന്ത്രി ആയിരിക്കെ മകൻ രാംനാഥിന് പതിവായി കത്തെഴുതിയിരുന്നു. ആ കത്തുകളിൽ മുഖ്യമായും 3 കാര്യങ്ങളാണ് ഉള്ളടങ്ങിയിരുന്നതെന്നാണ് രാംനാഥ് പറഞ്ഞിട്ടുള്ളത്. നിന്നെ സ്വാധീനിക്കാൻ ആരെയും അനുവദിക്കരുത്, പ്രലോഭിപ്പിക്കാൻ ശ്രമിച്ചാൽ അത്യഗ്രഹം കൊണ്ട് അതിൽ വീഴരുത്, നീ കാരണം ഞാൻ അപമാനിക്കപ്പെടാൻ ഇടയാകരുത്. ലാളിത്യത്തിന്റെയും സാമൂഹിക നീതിയുടെ മിശിഹയായാണ് കർപൂരി ഠാക്കൂർ വാഴ്ത്തപ്പെട്ടത്. എംഎൽഎ എന്ന നിലയിൽ 1952ൽ വിദേശയാത്രയ്ക്കു പോയത് സുഹൃത്തിന്റെ കയ്യിൽ നിന്ന് കീറിയ കോട്ടു കടം വാങ്ങിയാണ്. ഇതു തിരിച്ചറിഞ്ഞ യുഗോസ്ലോവിയൻ ഭരണാധികാരി മാർഷൽ ടിറ്റോ ഠാക്കൂറിന് ഒരു കോട്ടു സമ്മാനിച്ചു.
കർപൂരി ഠാക്കൂർ ബിഹാർ മുഖ്യമന്ത്രി ആയിരിക്കെ മകൻ രാംനാഥിന് പതിവായി കത്തെഴുതിയിരുന്നു. ആ കത്തുകളിൽ മുഖ്യമായും 3 കാര്യങ്ങളാണ് ഉള്ളടങ്ങിയിരുന്നതെന്നാണ് രാംനാഥ് പറഞ്ഞിട്ടുള്ളത്. നിന്നെ സ്വാധീനിക്കാൻ ആരെയും അനുവദിക്കരുത്, പ്രലോഭിപ്പിക്കാൻ ശ്രമിച്ചാൽ അത്യഗ്രഹം കൊണ്ട് അതിൽ വീഴരുത്, നീ കാരണം ഞാൻ അപമാനിക്കപ്പെടാൻ ഇടയാകരുത്. ലാളിത്യത്തിന്റെയും സാമൂഹിക നീതിയുടെ മിശിഹയായാണ് കർപൂരി ഠാക്കൂർ വാഴ്ത്തപ്പെട്ടത്. എംഎൽഎ എന്ന നിലയിൽ 1952ൽ വിദേശയാത്രയ്ക്കു പോയത് സുഹൃത്തിന്റെ കയ്യിൽ നിന്ന് കീറിയ കോട്ടു കടം വാങ്ങിയാണ്. ഇതു തിരിച്ചറിഞ്ഞ യുഗോസ്ലോവിയൻ ഭരണാധികാരി മാർഷൽ ടിറ്റോ ഠാക്കൂറിന് ഒരു കോട്ടു സമ്മാനിച്ചു.
കർപൂരി ഠാക്കൂർ ബിഹാർ മുഖ്യമന്ത്രി ആയിരിക്കെ മകൻ രാംനാഥിന് പതിവായി കത്തെഴുതിയിരുന്നു. ആ കത്തുകളിൽ മുഖ്യമായും 3 കാര്യങ്ങളാണ് ഉള്ളടങ്ങിയിരുന്നതെന്നാണ് രാംനാഥ് പറഞ്ഞിട്ടുള്ളത്. നിന്നെ സ്വാധീനിക്കാൻ ആരെയും അനുവദിക്കരുത്, പ്രലോഭിപ്പിക്കാൻ ശ്രമിച്ചാൽ അത്യഗ്രഹം കൊണ്ട് അതിൽ വീഴരുത്, നീ കാരണം ഞാൻ അപമാനിക്കപ്പെടാൻ ഇടയാകരുത്. ലാളിത്യത്തിന്റെയും സാമൂഹിക നീതിയുടെ മിശിഹയായാണ് കർപൂരി ഠാക്കൂർ വാഴ്ത്തപ്പെട്ടത്. എംഎൽഎ എന്ന നിലയിൽ 1952ൽ വിദേശയാത്രയ്ക്കു പോയത് സുഹൃത്തിന്റെ കയ്യിൽ നിന്ന് കീറിയ കോട്ടു കടം വാങ്ങിയാണ്. ഇതു തിരിച്ചറിഞ്ഞ യുഗോസ്ലോവിയൻ ഭരണാധികാരി മാർഷൽ ടിറ്റോ ഠാക്കൂറിന് ഒരു കോട്ടു സമ്മാനിച്ചു.
കർപൂരി ഠാക്കൂർ ബിഹാർ മുഖ്യമന്ത്രി ആയിരിക്കെ മകൻ രാംനാഥിന് പതിവായി കത്തെഴുതിയിരുന്നു. ആ കത്തുകളിൽ മുഖ്യമായും 3 കാര്യങ്ങളാണ് ഉള്ളടങ്ങിയിരുന്നതെന്നാണ് രാംനാഥ് പറഞ്ഞിട്ടുള്ളത്. നിന്നെ സ്വാധീനിക്കാൻ ആരെയും അനുവദിക്കരുത്, പ്രലോഭിപ്പിക്കാൻ ശ്രമിച്ചാൽ അത്യഗ്രഹം കൊണ്ട് അതിൽ വീഴരുത്, നീ കാരണം ഞാൻ അപമാനിക്കപ്പെടാൻ ഇടയാകരുത്. ലാളിത്യത്തിന്റെയും സാമൂഹിക നീതിയുടെ മിശിഹയായാണ് കർപൂരി ഠാക്കൂർ വാഴ്ത്തപ്പെട്ടത്. എംഎൽഎ എന്ന നിലയിൽ 1952ൽ വിദേശയാത്രയ്ക്കു പോയത് സുഹൃത്തിന്റെ കയ്യിൽ നിന്ന് കീറിയ കോട്ടു കടം വാങ്ങിയാണ്. ഇതു തിരിച്ചറിഞ്ഞ യുഗോസ്ലോവിയൻ ഭരണാധികാരി മാർഷൽ ടിറ്റോ ഠാക്കൂറിന് ഒരു കോട്ടു സമ്മാനിച്ചു.
ജീവിച്ചിരിക്കെ കുടുംബാംഗങ്ങളെയൊന്നും രാഷ്ട്രീയത്തിൽ കൊണ്ടുവരാൻ തയാറാകാതിരുന്ന കർപൂരി ഠാക്കൂറിന് ജനിച്ച വീടല്ലാതെ സ്വന്തമായി ഒന്നുമുണ്ടായിരുന്നില്ല. മറ്റൊരു വീടു പണിതില്ല. അദ്ദേഹത്തിന്റെ മരണത്തിനു ശേഷമാണ് രാംനാഥ് രാഷ്ട്രീയത്തിലെത്തിയത്. നിതീഷ് കുമാർ തന്റെ രാഷ്ട്രീയഗുരുവിന്റെ മകനായ രാംനാഥ് ഠാക്കൂറിനെ ജനതാദൾ (യുണൈറ്റഡ്) രാജ്യസഭാ എംപിയാക്കി.
കർപൂരി ഠാക്കൂർ എന്ന ചരിത്രപുരുഷന് ഭാരതരത്നം കൊടുക്കുകയും ഒപ്പം അതിന്റെ പേരിൽ രാഷ്ട്രീയ അട്ടിമറികൾ ആസൂത്രണം ചെയ്യുകയുമാണ് അദ്ദേഹത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവരെല്ലാം കൂടി ചെയ്തത്. ഠാക്കൂറിനെ അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തിൽ ആദരിക്കുകയാണ് രാജ്യം ചെയ്തതെന്ന് എല്ലാ പാർട്ടികളും ഒരേ ശബ്ദത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ നന്മയുടെ പൈതൃകം അവകാശപ്പെടുകയും ചെയ്തു. എന്നിട്ട് സ്വാധീനിക്കുക, പ്രലോഭിപ്പിക്കുക, പേരു ചീത്തയാക്കുക എന്നിങ്ങനെ എല്ലാം മത്സരിച്ചു നടത്തുകയും ചെയ്തു.
∙ ആരാണ് അവകാശി?
ബിഹാറിലെ ഏറ്റവും പിന്നാക്ക വിഭാഗത്തിൽ നിന്ന് ഏറ്റവും വലിയ നേതാക്കളിൽ ഒരാളായി ഉയർന്നു എന്നതാണ് കർപൂരി ഠാക്കൂറിന്റെ മഹത്വം. സംസ്ഥാന ജനസംഖ്യയുടെ 2% മാത്രം വരുന്ന ഹജ്ജാം സമുദായത്തിൽ ജനിച്ചയാൾ ഒരു നാടിന്റെ മുഴുവൻ ആരാധ്യപുരുഷനായി. എല്ലാവരും മാറ്റിനിർത്തിയ സമുദായങ്ങൾക്കു വേണ്ടി 1978ൽ തന്നെ 26% സംവരണം ഏർപ്പെടുത്തിയ മുഖ്യമന്ത്രിയാണ് കർപൂരി ഠാക്കൂർ. ജനസംഘത്തിന്റെ പിന്തുണയോടെ ഭരിക്കുമ്പോഴായിരുന്നു അതു ചെയ്തത്. ജനസംഘം എതിർത്തെങ്കിലും അദ്ദേഹം പിന്മാറിയില്ല.
1979ൽ സർക്കാർ വീഴാൻ സവർണ വിഭാഗങ്ങളുടെ രോഷം ഒരു കാരണമായിരുന്നു. എന്നാൽ ഭാവിയിൽ രാജ്യത്തിന് ഒരു മോഡൽ സംഭാവന ചെയ്തിട്ടാണ് അദ്ദേഹം പിന്മാറിയത്. 1990ലാണ് മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പായത്.
നിതീഷ് സർക്കാർ അടുത്തിടെ നടത്തിയ ജാതി സെൻസസ് അനുസരിച്ച് സംസ്ഥാനത്ത് അതീവ പിന്നാക്കക്കാരുടെ സംഖ്യ 36%, മറ്റു പിന്നാക്കക്കാർ 27% എന്നിങ്ങനെയാണ്. ബിഹാറിലെ പിന്നാക്ക സമുദായങ്ങളുടെ പ്രാധാന്യവും അവരെ ഉയർത്തിക്കൊണ്ടുവരേണ്ടതിന്റെ അവശ്യകതയും കർപൂരി ഠാക്കൂർ മുൻകൂട്ടി കണ്ടിരുന്നു. കഴിഞ്ഞ 24ന് നിതീഷും സംഘവും കർപൂരി ഠാക്കൂറിന്റെ ജന്മദിനം ആഘോഷിച്ചു. ബിജെപി കക്ഷികളും പ്രത്യേക ആഘോഷം നടത്തി. അതിൽ രാഷ്ട്രീയ കണക്കുകൂട്ടലുകളും ഉണ്ടായിരുന്നു. ഠാക്കൂറിന് ബഹുമതി നൽകിയ കേന്ദ്ര സർക്കാർ പക്ഷേ അദ്ദേഹത്തിന്റെയും മാർഗദർശി ആയ റാം മനോഹർ ലോഹ്യയെ ഓർക്കുന്നതേയില്ല.
1953ൽ തന്നെ പിന്നാക്ക സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടയാളാണ് ലോഹ്യ. അദ്ദേഹത്തിൽ നിന്ന് വെളിച്ചം ഉൾക്കൊണ്ടാണ് ഠാക്കൂർ രാഷ്ട്രീയജീവിതം കെട്ടിപ്പടുത്തത്. തുടർന്ന് ബിഹാർ രാഷ്ട്രീയത്തിൽ ലാലു പ്രസാദിനെയും നിതീഷ് കുമാറിനെയും ശിഷ്യരായി വളർത്തിക്കൊണ്ടുവന്നു. പാവപ്പെട്ടവനു വേണ്ടിയാണ് മുഖ്യമന്ത്രി സ്ഥാനം ഠാക്കൂർ വലിച്ചെറിഞ്ഞതെങ്കിൽ പുതിയ പുതിയ അവസരങ്ങൾക്കു വേണ്ടിയാണ് ശിഷ്യനായ നിതീഷ് ഓരോ തവണയും രാജിവച്ചതെന്നത് ചരിത്രം. രാഷ്ട്രീയത്തെ നിലവാരമുള്ളതാക്കുകയാണ് ബിഹാറിൽ നിന്നുള്ള വലിയ നേതാക്കളായ ജയപ്രകാശ് നാരായണനും കർപൂരി ഠാക്കൂറും ചെയ്തത്. ഇവരുടെ ശിഷ്യൻമാർ ആ പാത പിന്തുടർന്നില്ല.
. നിതീഷ് 9–ാം തവണ
മുഖ്യമന്ത്രിയുടെ വസതിയുടെ തൊട്ടടുത്തു തന്നെയാണ് രാജ്ഭവൻ. രാവിലെ രാജിവയ്ക്കുകയും ഉച്ചയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിക്കുകയും വൈകിട്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയുമാണ് സമീപകാലങ്ങളിലായി നിതീഷ്കുമാർ ചെയ്തുവന്നത്. ഒമ്പതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയെയും കോൺഗ്രസിനെയും പോലുള്ള ദേശീയ പാർട്ടിയെ നിഷ്കരുണം തള്ളാനും കൊള്ളാനും എക്കാലവും നിതീഷിന് സാധിച്ചതിൽ അത്ഭുതപ്പെടാനില്ല. തന്നേക്കാൾ നേട്ടം സഖ്യകക്ഷികൾക്കാണ് എന്ന പോയിന്റാണ് നിതീഷിന്റെ തുറുപ്പുചീട്ട്. ബിജെപിയുടെയും ആർജെഡിയുടെയും പിന്നിലാണ് നിലവിൽ നിതീഷിന്റെ സ്ഥാനം. എന്നാൽ ഇവർക്ക് അധികാരത്തിലെത്തണമെങ്കിൽ നിതീഷിന്റെ പിന്തുണ വേണം.
അതുകൊണ്ടാണ് നിതീഷ് കൈകൊടുത്താൽ നിഷേധിക്കാൻ ഇരുപാർട്ടികൾക്കും കഴിയാതെ പോകുന്നത്. എതിരാളിയെ ഭയപ്പെടുത്താൻ കളംമാറ്റി ചവിട്ടുന്ന രീതിയാണ് ഇക്കാലമത്രയും നിതീഷ് പിന്തുടർന്നുവന്നത്. മല്ലികാർജുൻ ഖർഗെ നിതീഷ് ‘ആയാറാം ഗയാറാം’ രാഷ്ട്രീയക്കാരനാണെന്നാണ് പ്രതികരിച്ചത്. ഒരുകാലത്ത് ഹരിയാനയിലാണ് ‘ആയാറാം ഗയാറാം’ രാഷ്ട്രീയം തടിച്ചുകൊഴുത്തത്. സമീപകാലത്ത് നിതീഷ് ആണ് ആ ജോലി ഏറ്റെടുത്തിട്ടുള്ളത്. ഇന്ത്യ മുന്നണി തനിക്ക് പ്രയോജനപ്പെടില്ലെന്ന സിഗ്നൽ കിട്ടിയതോടെ ബിഹാർ മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കുക എന്ന നിലപാടിലേക്ക് നിതീഷ് മാറി.
∙ ബിജെപി സഖ്യത്തിൽ നല്ല കാലം വരുമോ?
കഴിഞ്ഞ തവണ മോദിയും അമിത്ഷായും പയറ്റിയ തന്ത്രങ്ങളെ തുടർന്ന് ജെഡിയു രണ്ടാം സ്ഥാനത്തായിപ്പോയി. നിതീഷിന് തിരിച്ചടി കിട്ടി. 2015ലെ 71 സീറ്റ് 2020ൽ 43 ആയി കുറയുകയും ബിജെപിയുടെ സീറ്റ് 53ൽ നിന്ന് 74 ആകുകയും ചെയ്തു. ഇതോടെ നിതീഷിന് ബിജെപിയിൽ അവിശ്വാസം തോന്നിത്തുടങ്ങി. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയെ കോടാലിക്കൈ ആയി മത്സരിപ്പിച്ച് തന്റെ പാർട്ടിയുടെ സീറ്റ് കുറച്ചു എന്നാണ് നിതീഷ് പിന്നീട് ആരോപിച്ചത്. നിതീഷിന് ഏറ്റവും അടുപ്പമുണ്ടായിരുന്ന മുൻ കേന്ദ്രമന്ത്രി ആർസിപി സിങ്ങിനെ ബിജെപിയിലെടുക്കുകയും ചെയ്തു. മുന്നണി വിട്ട ശേഷം നിതീഷ് മോദിക്കെതിരെ ആഞ്ഞടിക്കുകയും ബിജെപി നിരന്തരം തിരിച്ചടിക്കുകയും ചെയ്തു വന്നു.
അതിനിടയിലാണ് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്ന മടങ്ങിവരവ്. നിരവധി ചെറിയ ജാതികൾ ബിഹാർ സംസ്ഥാനത്തിന്റെ 29% വരുമെന്നാണ് കണക്ക്. ഇവരുടെ ശബ്ദമായിരുന്നു കർപൂരി ഠാക്കൂർ. ഇവരുടെ പിന്തുണയാണ് ഇന്ന് നിതീഷിന്റെ കരുത്ത്. 2005ൽ നിതീഷ് കുമാറിനെ ആദ്യമായി മുഖ്യമന്ത്രിയാക്കുന്നതിൽ ഈ സമുദായങ്ങൾ പ്രധാന പങ്കുവഹിച്ചു. ഈ വിഭാഗം ബിഹാറിൽ രാഷ്ട്രീയമായി വളരെ പ്രാധാന്യമർഹിക്കുന്നു. ഈ വോട്ടുബാങ്കിനെ തങ്ങളുടെ പാളയത്തിൽ ഉൾപ്പെടുത്താനാണ് ഓരോ പാർട്ടിയും ആഗ്രഹിക്കുന്നത്. നിതീഷിന്റെ തിരിച്ചുവരവിനെ ബിജെപി സ്വാഗതം ചെയ്യുന്നതിന്റെ കാരണങ്ങളിലൊന്നും ഇതാണ്.
∙ ആർജെഡിയുമായി അസ്വാരസ്യം
ബിജെപിക്കൊപ്പം നിന്ന 13 വർഷം നിതീഷിന്റെ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി ആയിരുന്നു. ജയപ്രകാശ് നാരായണന്റെ കളരിയുടെ കാലം മുതൽ തന്നെ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇത്തവണ താരകിശോർ പ്രസാദും രേണു ദേവിയും ആയിരുന്നു ഈ പദവിയിൽ. ഇവരുമായി ഒത്തുപോകാൻ കഴിയാത്തത് കൊണ്ടുതന്നെ ഭരണത്തിൽ നിതീഷ് ശ്വാസംമുട്ടൽ അനുഭവിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് 7 എംപിമാർ ബിജെപിയോട് ആഭിമുഖ്യം കാണിക്കുന്നതായ സൂചന ലഭിച്ചത്. മഹാസഖ്യം മുന്നണിയിൽ നിന്നാൽ ജയിക്കാൻ കഴിയില്ലെന്നായിരുന്നു അവരുടെ നിലപാട്. പാർട്ടി പിളർപ്പിലേക്ക് പോകുന്നത് ഒഴിവാക്കുക നിതീഷിന് വെല്ലുവിളിയായി.
കഴിഞ്ഞതവണ 17 സീറ്റിൽ മത്സരിച്ച് 16 സീറ്റിൽ ജെഡിയു ജയിച്ചിരുന്നു. ദേശീയ തലത്തിൽ മോദിയോടും ബിജെപിയോടും ആണ് ബിഹാറിലെ ജനങ്ങൾ ആഭിമുഖ്യം കാണിക്കുന്നതെങ്കിൽ തന്റെ കണക്കുകൂട്ടലുകൾ (പ്രധാനമന്ത്രി സ്ഥാനം) പിഴയ്ക്കുമെന്ന് നിതീഷ് മുൻകൂട്ടി കണ്ടു. ഇതിനിടെയാണ് വല്യേട്ടൻ ആയ ആർജെഡി ചില എടുത്തുചാട്ടങ്ങൾ നടത്തിയത്. നിതീഷിന്റെ അവസാനത്തെ കാലുമാറ്റവും കഴിഞ്ഞെന്ന് ലാലുവും തേജസ്വിയും അടക്കമുള്ളവർ കരുതി. ഇനി എന്തു വന്നാലും നിതീഷിന് അംഗീകരിക്കേണ്ടിവരും എന്നായിരുന്നു ആർജെഡിയുടെ കണക്കുകൂട്ടൽ.
ജെഡിയുവിനെ പിളർത്തി മുഖ്യമന്ത്രിയാകാൻ തേജസ്വി ശ്രമിക്കുന്നതായി വാർത്തയും നിഷേധവും പതിവായി. എന്നാൽ കഴമ്പുള്ളതായിരുന്നു വാർത്തകൾ. കഴിഞ്ഞ മാസം ലലൻ സിങ്ങിനെ പാർട്ടി പ്രസിഡന്റ് പദവിയിൽ നിന്ന് നീക്കി സ്വയം പ്രസിഡന്റായി നിതീഷ് അവരോധിച്ചത് കളികൾ വ്യക്തമായതിനെ തുടർന്നായിരുന്നു. ലാലുവിനോട് ആഭിമുഖ്യമുള്ള നേതാവായിരുന്നു ലലൻ സിങ്. നിലവിൽ 243 അംഗ സഭയിലെ ഏറ്റവും വലിയ കക്ഷി ആർജെഡി ആണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മഹാസഖ്യത്തിന് ഭൂരിപക്ഷത്തിന് 8 സീറ്റ് മാത്രമാണ് കുറവുണ്ടായിരുന്നത്.
അതിനാൽ ജെഡിയുവിനെ പിളർത്തിയാൽ തേജസ്വിക്ക് മുഖ്യമന്ത്രിയാകാൻ സാഹചര്യമുണ്ടായിരുന്നു. നിതീഷ് മുന്നണി മാറുമെന്ന സാഹചര്യമുണ്ടായതോടെ തേജസ്വി യാദവ് ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയുമായി (4 സീറ്റ്) ചർച്ച നടത്തിയിരുന്നു. ബിജെപി സഖ്യത്തിലാണ് മാഞ്ചി ഉള്ളതെങ്കിലും നിതീഷിനോട് ശത്രുതയാണുള്ളത്. ഈ സാഹചര്യം മുതലെടുക്കാനാണ് ആർജെഡി ശ്രമം നടത്തിയത്.
∙ ഇന്ത്യയും നിതീഷും
അന്തരീക്ഷത്തിൽ നിന്ന് വിഭൂതിയുണ്ടാക്കുന്നതുപോലെ പെട്ടെന്നാണ് പ്രതിപക്ഷ ഐക്യം രൂപം കൊണ്ടത്. അതിന് കാരണമായത് നിതീഷിന്റെ മുന്നണിമാറ്റം തന്നെയായിരുന്നു. ഇന്ത്യ മുന്നണിയുണ്ടാക്കാൻ മുൻകൈയെടുത്തത് നിതീഷ് ആയിരുന്നു. അത്ഭുതകരമായ വേഗത്തിലാണ് സഖ്യം മുന്നേറിയത്. സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിരോധം വച്ചുപുലർത്തിയിരുന്ന കേജ്രിവാൾ, മമത, അഖിലേഷ് യാദവ് എന്നിവരെയും ശിവസേനയുടെ ഉദ്ധവ് താക്കറെയും ഇന്ത്യ മുന്നണിയിലേക്ക് കൊണ്ടുവരാൻ അധ്വാനിച്ചത് നിതീഷ് ആയിരുന്നു. അതേസമയം മമതയുടെയും കേജ്രിവാളിന്റെയും പിന്തുണ നേടിയെടുക്കുന്ന കാര്യത്തിൽ നിതീഷ് പരാജയപ്പെടുകയും ചെയ്തു.
ഇന്ത്യ മുന്നണിയുടെ കൺവീനർ സ്ഥാനത്തേക്ക് ഇരുവരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ആണ് നിർദേശിച്ചത്. ഇത് നിതീഷിന് കയ്പായി. ചടുലമായ രാഷ്ട്രീയ നീക്കം നടത്തേണ്ട സമയത്ത് രാഹുൽ ഗാന്ധി ന്യായ് യാത്രയുമായി പോയത് നിതീഷ് ഗൗരവത്തിൽ കണ്ടെന്നാണ് സൂചനകൾ. ഇതിനു പുറമെയാണ് ബിഹാറിൽ സമ്മർദം ചെലുത്തി കൂടുതൽ സീറ്റുകൾ നേടാൻ കോൺഗ്രസ് ശ്രമം നടത്തിയതും. ആർജെഡിയും ജെഡിയുവും സീറ്റു പങ്കുവച്ചുകഴിഞ്ഞാൽ കോൺഗ്രസിന് വളരെ കുറച്ചേ കിട്ടൂ. അതൊരു തലവേദനയുമായി.
നിതീഷ് കളംമാറുന്നത് ബിഹാറിലെ 40 സീറ്റിലെ കാര്യത്തിൽ മാത്രമല്ല ഇന്ത്യ മുന്നണിയെ ബാധിക്കുക. ദേശീയ തലത്തിൽ അറിയപ്പെടുന്ന ഒരു നേതാവ് മുൻകൈയെടുക്കാൻ സഖ്യത്തിൽ ഇല്ലാതാവുകയാണ്.
കഴിഞ്ഞ 2 മാസമായി തന്റെ അതൃപ്തി നിതീഷ് പ്രകടിപ്പിക്കുകയായിരുന്നു. പക്ഷേ ആരും അതു ഗൗനിച്ചില്ല. ചാഞ്ചാട്ടക്കാരനാണ് നിതീഷ് എന്ന കാര്യം ആരും ഗൗരവത്തിലെടുത്തുമില്ല. എക്കാലവും അധികാരമോഹം വച്ചുപുലർത്തിയ വ്യക്തിയാണ് നിതീഷ് എന്ന കാര്യവും ഓർത്തില്ല. ഒന്നര വർഷം നീണ്ട ശ്രമങ്ങൾ ‘വർക്കൗട്ട്’ ആയില്ലെന്നു തുറന്നു പറഞ്ഞശേഷമാണ് നിതീഷ് കളം വിട്ടത്. സഖ്യത്തിന്റെ മുഖ്യശിൽപി തന്നെ ഉപേക്ഷിച്ചുപോയത് ഇന്ത്യ മുന്നണിക്ക് ക്ഷീണം തന്നെയാണ്.
∙ ലാലുവിന്റെ പ്രതിസന്ധിയും ഭാവിയും
ബിജെപിയുടെ രഥയാത്രയെ ശക്തമായി തടഞ്ഞ ലാലു പ്രസാദ് യാദവ് എക്കാലവും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മറുവശത്തുനിന്ന നേതാവാണ്. ആ അർഥത്തിൽ ലോഹ്യയുടെയും കർപുരി ഠാക്കുറിന്റെയും രാഷ്ട്രീയ നൈതികത അവകാശപ്പെടാവുന്ന വ്യക്തിയുമാണ്. ബിഹാറിൽ ഒന്നാമത്തെ പാർട്ടി ആയി തുടരുമ്പോഴും ഏറെക്കാലമായി അധികാരത്തിനു പുറത്തായിരുന്നു ലാലുവും ആർജെഡിയും. തരംപോലെ കൂട്ടുകെട്ടിന് ശ്രമിച്ചിട്ടില്ല. മോദിയെ പുറത്താക്കിട്ടേ വിശ്രമിക്കൂ എന്നാണ് ഇന്ത്യ മുന്നണിയുടെ മുംബൈ യോഗത്തിൽ ലാലു പ്രസാദ് പറഞ്ഞത്.
അത്രത്തോളം കടത്തി ലാലു പ്രഖ്യാപിച്ചത് നിതീഷ് നൽകിയ പ്രതീക്ഷകളുടെ കൂടെ ബലത്തിലാണ്. നിതീഷുമായി രാഗദ്വേഷ ബന്ധമാണ് എക്കാലവും ലാലു പ്രസാദിന് ഉണ്ടായിരുന്നത്. ഇത്തവണയും പതിവുപോലെ ലാലുവിനെ കബളിപ്പിക്കാൻ നിതീഷിന് സാധിച്ചു. അതേസമയം ആർജെഡിയെ കാത്തിരിക്കുന്നത് നല്ല ഭാവിയാണ് എന്നാണ് നിരീക്ഷകർ പറയുന്നത്. ഇത് ലാലുവിനെ സന്തോഷിപ്പിക്കുന്ന വാർത്തയാണ്. മകനും ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവ് ആണ് നിലവിൽ ബിഹാറിലെ ഏറ്റവും മികച്ച രാഷ്ട്രീയ പ്രചാരകൻ. ലാലു പ്രസാദിന്റെ സംഘടനാ ശേഷിയും പരിഹസിക്കാനുള്ള കഴിവും തേജസ്വിയും സ്വായത്തമാക്കിയിട്ടുണ്ട്. പാർട്ടിയുടെ നിലയും ഭദ്രമാണ്.
∙ ബിജെപിയുടെ നോട്ടം
നഷ്ടം നികത്തി എന്ന് ബിജെപിക്ക് ആശ്വസിക്കാം. എൻഡിഎ എന്ന മുന്നണിയിൽ ശിവസേനയും അകാലി ദളും പോയതിനു ശേഷം തലയെടുപ്പുള്ള ആരും ഉണ്ടായിരുന്നില്ല. നിതീഷ് തിരിച്ചെത്തുന്നത് സീറ്റുകളുടെ എണ്ണത്തിനു പുറമെ ആത്മവിശ്വാസം ബിജെപിക്ക് നൽകും. അതേസമയം വിശ്വാസ്യത പാതാളത്തോളം എത്തിച്ച ശേഷമാണ് മടങ്ങിവരുന്നത് എന്നത് ബിജെപിക്കും വൈമനസ്യം സൃഷ്ടിക്കുന്ന ഘടകമാണ്. തന്റെ പാർട്ടിയെ ബിജെപി വിഴുങ്ങുമെന്ന ഭയം കൂടിയാണ് മുന്നണി വിടാൻ നിതീഷിനെ പ്രേരിപ്പിച്ചത്. വിശ്വാസ്യതാ നഷ്ടം ആ നീക്കത്തിന് ആക്കം കൂട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷേ നിതീഷിനു മുന്നിൽ മറ്റൊരു മാർഗവുമില്ല.
നിതീഷ് വരുന്നത് നേട്ടമാണോ ബാധ്യതയാണോ എന്ന കാര്യം ബിജെപിയിലും ചർച്ചയാവും. ഉത്തരേന്ത്യയിൽ ഏറ്റവും വലിയ പരാജയം ബിജെപി ഭയന്നിരുന്നത് ബിഹാറിലാണ്. അതിൽ മാറ്റം വരുത്താൻ നിതീഷിന് സാധിച്ചേക്കും. നേരത്തെ തന്നെ ജെഡിയുവിനെ വിഴുങ്ങാനായിരുന്നു ബിജെപിയുടെ നോട്ടം. ആ ഘട്ടത്തിലാണ് കാര്യം മനസിലാക്കി നിതീഷ് മറുവശത്ത് അഭയം തേടിയത്. നിതീഷിന്റെ ഊർജസ്വലതയിൽ ഇന്ത്യ മുന്നണി നടത്തിയ നീക്കങ്ങൾ ബിജെപിയെ ആശങ്കപ്പെടുത്തിയിരുന്നു. അതിനാൽ തൽക്കാലം നിതീഷിന്റെ ഊഴം കഴിയുന്നത് കാത്തിരിക്കാനായിരിക്കും ബിജെപി തീരുമാനിക്കുക.
ജാതി രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ബിഹാറിലെ പാർട്ടികൾ പരസ്പരം കുറ്റപ്പെടുത്താറുള്ളത്. ജംഗിൾരാജ് എന്ന പ്രയോഗവും പരസ്പരം അവർ പ്രയോഗിക്കുന്നു. കർപുരി ഠാക്കൂറിന്റെ ഭാരതരത്നത്തിനു പിന്നാലെ നടന്ന കളികൾ വോട്ടുചെയ്യാൻ വിധിക്കപ്പെട്ടവരെ ഒട്ടും സന്തോഷിപ്പിക്കുന്നില്ല. ഇത്തവണത്തെ കളികൾ സാധാരണക്കാരെപ്പോലെ ഇരുത്തംവന്ന രാഷ്ട്രീയക്കാരുടെയും കണ്ണുതള്ളിച്ചുവെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.