രാജനെ അടിക്കാനോങ്ങി, വാതിൽ പൊളിക്കാൻ നോക്കി, നേരെ കോടതിയിൽ ചെന്നു; വയനാടിനെ വിറപ്പിക്കുന്ന ‘ ബ്ലാക്ക് മാൻ’
ജനുവരി 21ന് കാടിറങ്ങിയ ഒരു കരടിയുണ്ട് വയനാട്ടിൽ. ഒരു നഗരസഭയിലും 3 പഞ്ചായത്തിലും ഭീതി പരത്തി കറങ്ങി നടന്ന് ഇടയ്ക്ക് ഒന്നു മുങ്ങിയപ്പോൾ നാട്ടുകാർ ആശ്വസിച്ചെങ്കിലും അടുത്തദിവസം അർധരാത്രിയോടെ ബത്തേരി കോടതിക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. പ്രധാനകവാടത്തിലൂടെ കോടതിക്ക് അകത്തേക്കു കയറിയ കരടി പിൻവശത്തെ ഗെയ്റ്റിലൂടെ പുറത്തേക്കിറങ്ങി. ഗെയ്റ്റിനോടു ചേർന്നുള്ള വൈദ്യുതവിളക്ക് തകർക്കുകയും ചെയ്തു. കോളിയാടി, വലിയവട്ടം, ചെറുമാട് തുടങ്ങി പല സ്ഥലങ്ങളിലും അതിനു ശേഷവും കരടിയെത്തി. പല സിസിടിവി ക്യാമറകളിലും കരടി നടന്നുപോകുന്നതു പതിഞ്ഞിട്ടുണ്ട്. ആദ്യം കാടിറങ്ങിയ കരടി തന്നെയാകാമിതെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നത്. അടുത്ത ദിവസങ്ങളില്‍ കരടിയെ എവിടെയും കണ്ടതായി റിപ്പോർട്ടില്ലെങ്കിലും ഏതുനിമിഷവും കൺമുന്നിലേക്കു കരടി ചാടിവരാം എന്ന ആശങ്കയിലാണു വയനാട്ടുകാർ ഇപ്പോഴും പുറത്തിറങ്ങിനടക്കുന്നത്.

ജനുവരി 21ന് കാടിറങ്ങിയ ഒരു കരടിയുണ്ട് വയനാട്ടിൽ. ഒരു നഗരസഭയിലും 3 പഞ്ചായത്തിലും ഭീതി പരത്തി കറങ്ങി നടന്ന് ഇടയ്ക്ക് ഒന്നു മുങ്ങിയപ്പോൾ നാട്ടുകാർ ആശ്വസിച്ചെങ്കിലും അടുത്തദിവസം അർധരാത്രിയോടെ ബത്തേരി കോടതിക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. പ്രധാനകവാടത്തിലൂടെ കോടതിക്ക് അകത്തേക്കു കയറിയ കരടി പിൻവശത്തെ ഗെയ്റ്റിലൂടെ പുറത്തേക്കിറങ്ങി. ഗെയ്റ്റിനോടു ചേർന്നുള്ള വൈദ്യുതവിളക്ക് തകർക്കുകയും ചെയ്തു.
കോളിയാടി, വലിയവട്ടം, ചെറുമാട് തുടങ്ങി പല സ്ഥലങ്ങളിലും അതിനു ശേഷവും കരടിയെത്തി. പല സിസിടിവി ക്യാമറകളിലും കരടി നടന്നുപോകുന്നതു പതിഞ്ഞിട്ടുണ്ട്. ആദ്യം കാടിറങ്ങിയ കരടി തന്നെയാകാമിതെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നത്. അടുത്ത ദിവസങ്ങളില്‍ കരടിയെ എവിടെയും കണ്ടതായി റിപ്പോർട്ടില്ലെങ്കിലും ഏതുനിമിഷവും കൺമുന്നിലേക്കു കരടി ചാടിവരാം എന്ന ആശങ്കയിലാണു വയനാട്ടുകാർ ഇപ്പോഴും പുറത്തിറങ്ങിനടക്കുന്നത്.
∙ കരടിയുടെ പരാക്രമങ്ങൾ
21ന് രാത്രി വള്ളിയൂർക്കാവിനടുത്ത് നെഹ്റു സ്മാരക യുപി സ്കൂളിനു മുന്നിലാണ് ആദ്യം കരടി വന്നത്. പിന്നീട് ആറാട്ടുതറയിലെ ഒരു വീട്ടിലെത്തി വാതിൽ തുറക്കാൻ ശ്രമിച്ചു. പിറ്റേന്നു രാവിലെ 7ന് എടവക പഞ്ചായത്തിലെ തോണിച്ചാലിൽ കരടിയെ കണ്ടു. തോട്ടങ്ങളിലൂടെയും ആളൊഴിഞ്ഞ വഴികളിലൂടെയും സഞ്ചരിച്ച കരടി രാത്രി പീച്ചങ്കോട് ക്വാറി റോഡിലെ രാജീവന്റെ വീട്ടിലെത്തി വെളിച്ചെണ്ണക്കുപ്പിയെടുത്ത് പുറത്തേക്കോടി. ശബ്ദം കേട്ടു പുറത്തെത്തി നോക്കുമ്പോൾ, തണുപ്പിൽ കട്ട പിടിച്ച വെളിച്ചെണ്ണയെടുക്കാൻ കുപ്പി പൊട്ടിക്കാൻ ശ്രമിക്കുന്ന കരടിയെയാണു കണ്ടതെന്നു വീട്ടുകാർ പറഞ്ഞു. ബഹളം വച്ചതോടെ കരടി ഓടിപ്പോയി.
പീച്ചങ്കോട് ഗവ. എൽപി സ്കൂളിന്റെ സ്റ്റോർ റൂമിലും കരടി കയറാൻ ശ്രമിച്ചതായി നാട്ടുകാർ പറയുന്നു. റൂമിന്റെ ജനൽ ഭാഗികമായി പൊളിച്ച അവസ്ഥയിലാണുള്ളത്. കൊമ്മയാട് സെന്റ് സെബാസ്‌റ്റ്യൻ പള്ളിയിലെ അടുക്കളയുടെ വാതിൽ പൊളിച്ച് അകത്തു കയറി. പുലർച്ചെ അടുക്കള ഭാഗത്തു നിന്ന് ശബ്ദം കേട്ടിരുന്നതായും രാവിലെ കുർബാന കഴിഞ്ഞ് എത്തി പരിശോധിച്ചപ്പോഴാണ് അടുക്കള വാതിൽ പൊളിച്ചതായി കണ്ടതെന്നും പള്ളി വികാരി ബിനു വടക്കേൽ പറഞ്ഞു. അടുക്കളയിലെ വെളിച്ചെണ്ണക്കുപ്പിയും പഞ്ചസാരപ്പാത്രവും കരടി കൈക്കലാക്കി.
പിറ്റേന്നാണു സമൂഹമാധ്യമങ്ങളിൽ വൈറലായ കരടിയോട്ട ദൃശ്യം നാട്ടുകാരുടെ മൊബൈൽ ഫോണിൽ പതിയുന്നത്. കരടിയെ തിരഞ്ഞിറങ്ങിയ വനപാലകർക്കും തടിച്ചുകൂടിയ നാട്ടുകാർക്കും മുന്നിലൂടെ വയൽവരമ്പ് കടന്ന് ഓടിവരികയാണു കരടി! വടിയുമായി വനംവകുപ്പുകാർ പിന്നാലെയോടിയെങ്കിലും കരടി വയൽ കടന്ന് അക്കരെകക്കുന്നിലെ തോട്ടത്തിൽ മറഞ്ഞു. പിറ്റേന്നു കാര്യക്കാമല വെള്ളരിവയലിലെ വീട്ടിൽ കയറിയ കരടി പഞ്ചസാരയും വെളിച്ചെണ്ണക്കുപ്പിയും എടുത്തുകൊണ്ടുപോയി. തേനാണെന്നു കരുതിയാകണം കരടി വെളിച്ചെണ്ണക്കുപ്പി എടുക്കുന്നതെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
∙ കൺമുന്നിൽ കരടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുടിനാരിഴ വ്യത്യാസത്തിലാണ് കായക്കണ്ടത്തിൽ രാജൻ കരടിയുടെ പിടിയിൽനിന്നു രക്ഷപ്പെട്ടത്. പേടിച്ചുവിറച്ചുപോയ തനിക്ക് ഇപ്പോഴും ഞെട്ടൽ വിട്ടുമാറിയിട്ടില്ലെന്നു രാജൻ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ: രാവിലെ കടയിൽ പോയപ്പോഴാണ് നാട്ടിൽ കരടിയെത്തിയ വാർത്തയറിഞ്ഞത്. ഉടൻ തന്നെ അവിടെ നിൽക്കാതെ സുരക്ഷിതസ്ഥാനം തേടി വീട്ടിലേക്കു തന്നെ പോന്നു. വീടിനു പിന്നിലെ തോട്ടത്തിൽ ചെറിയ പണികളൊക്കെ എടുത്തു നിൽക്കുമ്പോഴാണ് പെട്ടെന്ന് ഒരു ശബ്ദം കേട്ടത്.
നോക്കുമ്പോൾ ഭയങ്കര ശബ്ദമുണ്ടാക്കി വാ പിളർന്നുകൊണ്ട് രണ്ടു കയ്യും ഉയർത്തി നേരെ ചാടിവരുകയാണ് കരടി. ഒരുനിമിഷം പോലും പാഴാക്കാതെ തിരിഞ്ഞോടി. ആ ഓട്ടത്തിനിടയിലാണു വീണു പരുക്കേറ്റത്. കരടി പിന്തുടർന്നെങ്കിലും വേഗത്തിൽ വീട്ടിനുള്ളിൽ കയറി വാതിലടയ്ക്കാനായതു രക്ഷയായി. അപ്പോഴും ശരീരത്തിൽ വിറയൽ മാറിയിരുന്നില്ല. കരടി വാതിൽ പൊളിച്ചെത്തുമോയെന്നായിരുന്നു പേടി. നാട്ടുകാരെ ഫോൺ ചെയ്തു വിളിച്ചുവരുത്തി. എല്ലാവരുമെത്തിയപ്പോഴേക്കും കരടി എവിടെയോ മറഞ്ഞിരുന്നു.
സസ്യങ്ങളും മത്സ്യവുമാണു കരടിയുടെ പ്രധാന ഭക്ഷണം. ഇലകളും തേനും കിഴങ്ങുകളുമെല്ലാം തിന്നും. നല്ല ഓട്ടക്കാരൻ. നീന്താനും മരംകയറാനും മണംപിടിക്കാനുമെല്ലാം വിദഗ്ധൻ. പൊതുവേ ഒറ്റയ്ക്കായിരിക്കും കരടിയുടെ ജീവിതം. രാത്രികാലങ്ങളിലാണ് കൂടുതൽ സഞ്ചാരം
∙ കരടി, വൻ അപകടകാരി
അടുത്ത നിമിഷത്തിലെ പെരുമാറ്റം എങ്ങനെയാകുമെന്നത് മുൻകൂട്ടി മനസ്സിലാക്കാനാകില്ലെന്നതാണ് കരടിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നു വന്യജീവി വിദഗ്ധർ പറയുന്നു. കാട്ടിലെ ഏറ്റവും എടുത്തുചാട്ടക്കാരായ ജന്തുക്കളിലൊന്നാണു കരടി. ചിലപ്പോഴൊക്കെ പ്രകോപനമൊന്നും കൂടാതെ മനുഷ്യനെ ആക്രമിക്കാൻ സാധ്യതയുണ്ട്. തലയ്ക്കും മുഖത്തിനും നല്ല രീതിയിൽ പ്രഹരമേൽപ്പിക്കും. അപ്പോഴേക്കും പാതിജീവൻ പോകും.
മാരകമുറിവുകളുണ്ടാക്കുന്നതാണു കരടിയുടെ ആക്രമണ രീതി. എതിരെനിൽക്കുന്നവരുടെ ശരീരമാകെ കടിച്ചുകീറുകയും കൂർത്തനഖങ്ങളാൽ മാന്തിപ്പൊളിക്കുകയും ചെയ്യും. രണ്ടുകാലിൽ ഉയർന്നുനിന്നാണ് കരടി ശത്രുവിനെ നേരിടുക. ഇരയെ നേരിടുമ്പോൾ കഴുത്തിനോ പിൻഭാഗത്തോ ആയിരിക്കും ആദ്യത്തെ പിടിത്തം. കൈകൊണ്ടുള്ള ആദ്യഅടിയിൽ നട്ടെല്ലു തന്നെ തകർന്നുപോകാം.