തിരഞ്ഞെടുപ്പു വർഷം കത്തിച്ച കർപ്പൂരി
നടനവേദികളിലും പത്രപംക്തികളിലും ഹാസ്യം നിറച്ച അമേരിക്കക്കാരൻ വിൽ റോജേഴ്സിനെ ഇപ്പോൾ ഓർക്കാൻ കാരണം അദ്ദേഹത്തിന്റെ പ്രസിദ്ധമായ കമന്റാണ്: ‘ഞാൻ തമാശകൾ സൃഷ്ടിക്കാറില്ല. സർക്കാരിനെ നിരീക്ഷിച്ച് വസ്തുതകൾ റിപ്പോർട്ട് ചെയ്യുക മാത്രമാണ്.’ 1935ൽ അന്തരിച്ച വിൽ റോജേഴ്സിന്റെ മാത്രമല്ല, ഏതു കാലത്തെയും സർക്കാരുകളെയും പ്രതിപക്ഷങ്ങളെയും ശ്രദ്ധിച്ചാൽ അങ്ങനെയുള്ള വസ്തുതകൾ ധാരാളമായി ലഭിക്കും.

പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഉറച്ച നിലപാടുകളോടെ നടപടികളെടുത്ത സോഷ്യലിസ്റ്റ് നേതാവായിരുന്നു ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ. മേൽജാതി മേധാവിത്വത്തോടു മാത്രമല്ല, വർഗീയ രാഷ്ട്രീയത്തോടും അദ്ദേഹം സന്ധി ചെയ്തില്ല. ഇംഗ്ലിഷ് വിരോധത്തിന്റെ കാര്യത്തിൽ മാത്രമാണ് കടുത്ത നിലപാടല്ലായിരുന്നോ അദ്ദേഹത്തിന്റേതെന്നു ചോദിക്കാവുന്നത്. അപ്പോഴും, ഇംഗ്ലിഷ് വേണ്ട, ഹിന്ദി മാത്രം മതി രാജ്യത്തെ ഒൗദ്യോഗിക ഭാഷ എന്നതിനെ തമിഴ്നാട്ടിൽ എംജിആർ എതിർത്തപ്പോൾ ബിഹാറിൽ തമിഴ്കൂടി പ്രചരിപ്പിക്കാൻ കർപ്പൂരി ഠാക്കൂർ ശ്രമിച്ചു എന്നതു കാണാതിരിക്കരുത്.
കർപ്പൂരി ഠാക്കൂറിന് ഭാരതരത്നം നൽകാനുള്ള മോദി സർക്കാരിന്റെ തീരുമാനം തികച്ചും ഉചിതമാണെങ്കിലും വിൽ റോജേഴ്സ് പറഞ്ഞതുപോലെ, സർക്കാരിനെ നിരീക്ഷിച്ച് വസ്തുതകൾ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ചില ചോദ്യങ്ങൾ കയ്യുയർത്തുന്നത്. കർപ്പൂരി ഠാക്കുർ അന്തരിച്ച് 36 വർഷം കഴിഞ്ഞാണ് അദ്ദേഹത്തെ ഭാരതരത്നമെന്നു വിളിക്കാൻ തീരുമാനമുണ്ടാവുന്നത്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷമാണിത് എന്നത് നല്ലൊരു ന്യായമാണ്.
ഇപ്പോഴത്തെ വസ്തുതകളിലേക്കു വിശദമായി പോകുംമുൻപ്, അൽപം ഭാരതരത്ന ചരിത്രം പരിശോധിക്കാം. 1954ലാണ് ഭാരതരത്ന പ്രഖ്യാപനം തുടങ്ങുന്നത്. മരണാനന്തര ബഹുമതിയായും ഭാരതരത്നം നൽകിത്തുടങ്ങിയത് 1966ലാണ്; അങ്ങനെ ആദ്യം നൽകിയത് ലാൽ ബഹാദൂർ ശാസ്ത്രിക്കാണ്. ജീവിച്ചിരിക്കുമ്പോൾത്തന്നെയോ ജീവിതകാലം കഴിഞ്ഞാലുടനെയോ ആദരമെന്ന രീതി മാറുന്നത് 1990ലാണ്; അന്തരിച്ച് 34 വർഷം കഴിഞ്ഞു മാത്രം ഡോ. ബി.ആർ.അംബേദ്കറിന് ഭാരതരത്നം നൽകാൻ തീരുമാനിച്ചപ്പോൾ. ഈ ലോകം വിട്ട് ഏറെക്കഴിഞ്ഞു മാത്രം പുരസ്കാരത്തിലൂടെ ആദരിക്കപ്പെട്ടവരുടെ പട്ടികയിൽ സർദാർ വല്ലഭ്‌ഭായ് പട്ടേൽ (41 വർഷം കഴിഞ്ഞ്), മൗലാന അബുൽ കലാം ആസാദ് (34 വർഷം), ജയപ്രകാശ് നാരായൺ (20 വർഷം), ഗോപിനാഥ് ബോർദലോയ് (49 വർഷം), മദൻ മോഹൻ മാളവ്യ (69 വർഷം) എന്നിങ്ങനെയാണ് മറ്റു പേരുകൾ.
കല, സാഹിത്യം, ശാസ്ത്രം, പൊതുസേവനം എന്നിവയുൾപ്പെടെ സമസ്ത മേഖലകളിലെയും പേരുകളാണ് ഭാരതരത്നത്തിനായി പരിഗണിക്കുക. എങ്കിലും, ഇതുവരെ നൽകപ്പെട്ട 49 പേരിൽ ഏതാണ്ട് മുപ്പതിലേറെപ്പേർ രാഷ്ട്രീയത്തിൽനിന്നാണ്. മലയാളികൾ പരിഗണിക്കപ്പെട്ടിട്ടുണ്ട്; ലഭിച്ചിട്ടില്ല. രാജ്യത്തെ ധവളവിപ്ലവത്തിന്റെ പിതാവ് വർഗീസ് കുര്യന്റെ പേര് 3 തവണ രാഷ്ട്രപതി ശുപാർശ ചെയ്തു; മറ്റു ചില പേരുകൾ മറുപടിയായി ലഭിച്ചു. അങ്ങനെയൊരു കാലമായിരുന്നു അത്. പ്രധാനമന്ത്രി ശുപാർശ ചെയ്യുന്ന പേര് രാഷ്ട്രപതി അംഗീകരിക്കുക എന്നതാണ് വ്യവസ്ഥ, മറിച്ചല്ല, എന്നതുമൊരു ന്യായമായി പറയാം.
ആ വ്യവസ്ഥയനുസരിച്ചെങ്കിൽ, കർപ്പൂരി ഠാക്കൂറിന്റെ പേരു നിർദേശിച്ചത് നരേന്ദ്ര മോദിയാണ്. അതനുസരിച്ച് രാഷ്ട്രപതിഭവന്റെ അറിയിപ്പുണ്ടായി. കർപ്പൂരി ഠാക്കൂറിന്റെ പാത പിന്തുടർന്നാണ് സർക്കാർ കഴിഞ്ഞ 10 വർഷം പ്രവർത്തിച്ചതെന്നാണ് അന്നേ ദിവസം പ്രധാനമന്ത്രി വ്യക്തമാക്കിയത്. ജനാധിപത്യം, സംവാദം, ചർച്ച എന്നിവ ഠാക്കൂർജിയുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നുവെന്നും പ്രധാനമന്ത്രി എടുത്തുപറയുകയുണ്ടായി.
10 വർഷം സർക്കാരിന്റെ പ്രവർത്തനങ്ങളെ കർപ്പൂരി ഠാക്കൂർ സ്വാധീനിച്ചെങ്കിൽ, എന്തുകൊണ്ട് അദ്ദേഹത്തിനുള്ള ഭാരതരത്നം പൊതു തിരഞ്ഞെടുപ്പിന്റെ വർഷംവരെ വൈകിച്ചു എന്നത് വസ്തുതാപരമായ ചോദ്യമാണ്. കർപ്പൂരി ഠാക്കൂറിന് ഭാരതരത്നം നൽകണമെന്ന് താൻ 2007 മുതൽ ആവശ്യപ്പെടുന്നതാണെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിട്ടുമുണ്ട്. വർഗീയ രാഷ്ട്രീയത്തോടു സഹകരിക്കാനില്ല എന്നതായിരുന്നു 2013ൽ എൻഡിഎയിൽനിന്നു വിട്ടുപോകുന്നതിന് നിതീഷ് പറഞ്ഞ കാരണം. അതിൽ കർപ്പൂരി ഠാക്കൂറിന്റെ നിലപാടുകളുടെ പിന്തുടർച്ച കണ്ടവരുണ്ടായിരുന്നു താനും. കർപ്പൂരി ഠാക്കൂറിന് ഭാരതരത്നം നൽകുകവഴി ബിജെപി നിർമിച്ച പാലത്തിലൂടെ നിതീഷ് തിരികെ നടന്നു; കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട്. അവസരത്തിനൊത്ത് ഉയരുന്നതു മാത്രമല്ല, താഴുന്നതും പ്രായോഗിക രാഷ്ട്രീയമാണ്.
ബിജെപിയുടെ നടപടി വിശകലനം ചെയ്യുമ്പോൾ മറ്റു ചിലതുകൂടി വ്യക്തമാകുന്നു. ഇന്ത്യ മുന്നണി മുന്നോട്ടുവച്ച ‘സാമൂഹിക നീതി’യെന്ന മുദ്രാവാക്യം ഏറെ പ്രഹരശേഷിയുള്ളതാണെന്ന് ബിജെപി സമ്മതിക്കുന്നു. ബിഹാറിലെങ്കിലും അതിനെ പ്രതിരോധിക്കാനുള്ള മികച്ചൊരു മാർഗമാണ് അതിപിന്നാക്ക വിഭാഗത്തിൽനിന്നുള്ള കർപ്പൂരി ഠാക്കൂറിനെ ആദരിക്കാനുള്ള തീരുമാനവും അദ്ദേഹമാണ് ഇക്കാലമത്രയും തങ്ങളെ സ്വാധീനിച്ചതെന്ന പ്രഖ്യാപനവും.
ജാതി സർവേ നടത്തിയ നിതീഷിന്റെ നന്ദിപ്രകടനവും മഹാസഖ്യത്തിൽനിന്നുള്ള അടർന്നുമാറ്റവും കൂടിയായപ്പോൾ ബിജെപിയുടെ കർപ്പൂരി ഠാക്കൂറിനെ ഏറ്റെടുക്കൽ നടപടി പൂർണമായി. ജനം അത് അതേപടി അംഗീകരിക്കുമോയെന്നത് വോട്ടിലൂടെയാണു വ്യക്തമാകേണ്ടത്. വോട്ടുപിടിക്കാൻ അയോധ്യയ്ക്കു പരിമിതിയുണ്ടെന്ന ഏറ്റുപറച്ചിൽകൂടിയാണ് പ്രാണപ്രതിഷ്ഠയുടെ ആരവം അടങ്ങുംമുൻപേ ബിഹാറിലെ മഹാസഖ്യത്തെ പിളർത്താൻ കാട്ടിയ ഉത്സാഹത്തിൽ വ്യക്തമാകുന്നത്. ഒട്ടേറെ സംഗതികൾ ഒത്തുവന്നാലേ വിജയിക്കാനാവൂ എന്ന ബോധ്യത്തോടെ ബിജെപി പെരുമാറുന്നത് ഇതാദ്യമല്ല. ബിജെപിയുടെ ജയതന്ത്രങ്ങൾ അവർ അവ പ്രയോഗിച്ചശേഷം മാത്രം പ്രതിപക്ഷനേതാവിനു മനസ്സിലാവുന്നു എന്നതും പല തവണ സംഭവിച്ചുകഴിഞ്ഞു.