ആഡംബരക്കല്യാണത്തിന് കാശൊഴുകട്ടെ
ആഡംബര വിവാഹങ്ങൾ പ്രോത്സാഹിപ്പിച്ചാലോ? ഈ ചോദ്യം കേട്ടാൽ ചിലരെങ്കിലും നെറ്റി ചുളിക്കും. ഇതൊക്കെ പ്രോത്സാഹിപ്പിക്കേണ്ട കാര്യമുണ്ടോ, ഒരു പന്തലും കെട്ടിക്കൊടുക്കാതെ തന്നെ ഇത്തരം കാര്യങ്ങൾ പടർന്നുപിടിക്കില്ലേ എന്നാകും അവർ ചിന്തിക്കുക. അതു ശരിയാണ്, സംഗതി പടർന്നുപിടിക്കുന്നുണ്ട്. പണ്ടൊന്നും കേട്ടുപരിചയമില്ലാത്ത മഞ്ഞൾ, മൈലാഞ്ചി ചടങ്ങുകളോടെ വിവാഹങ്ങൾ ഇപ്പോൾ മിനിമം ഒരാഴ്ചയെങ്കിലും നീളുന്ന പരിപാടിയായിരിക്കുന്നു. നാട്ടിൻപുറങ്ങളിലെ വിവാഹങ്ങൾപോലും നടത്തിക്കൊടുക്കുന്നത് ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളാണ്.

കേരളത്തിലെ പല സമുദായങ്ങളിലെയും വിവാഹങ്ങൾ ഇടക്കാലത്തു ലളിതമായത് അതതു സമുദായ ആചാര്യന്മാരും നേതാക്കളും കൊണ്ടുവന്ന പരിഷ്കരണങ്ങളിലൂടെയാണ്. അതെല്ലാം കളഞ്ഞുകുളിച്ച് എങ്ങോട്ടാണു പുതിയ പോക്ക് എന്നാണ് മറ്റൊരു കൂട്ടർ ചോദിക്കുന്നത്. ഇതേ വാദം അൽപം റൊമാന്റിക്കായി അവതരിപ്പിക്കുന്നവരുമുണ്ട്. ‘ഈ വർഷം ഞങ്ങളുടെ കമ്പനി ഡയറിയും കലണ്ടറുമൊന്നും ഇറക്കുന്നില്ല, പകരം ആ പണം അനാഥാലയത്തിനു കൊടുക്കുകയാണ്’ എന്നെല്ലാം പ്രഖ്യാപിക്കുന്നത് അത്തരക്കാരാണ്. കേൾക്കുമ്പോൾ ശരിയെന്നു തോന്നുമെങ്കിലും ഡയറിയും കലണ്ടറും അച്ചടിക്കുന്ന പ്രസുകാർക്ക് പണിയില്ലാതെ പോകുമല്ലോ എന്നോർക്കുമ്പോഴോ? ആഗ്രഹിക്കാൻ പാടില്ലാത്തതാണെങ്കിലും അനാഥാലയങ്ങളും വൃദ്ധസദനങ്ങളുമെല്ലാം ആവശ്യമാണെന്നതാണു സത്യം. പക്ഷേ, അതിനെക്കാൾ ആവശ്യമാണ് ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങൾ. ഇങ്ങനെ കുറെ വ്യവസായ സ്ഥാപനങ്ങൾ ഉണ്ടായിവരുന്നത് ഒരുപക്ഷേ അനാഥാലയങ്ങളുടെയും വൃദ്ധസദനങ്ങളുടെയും എണ്ണം കുറയാൻ നേരിട്ടും അല്ലാതെയും കാരണമാവുകയും ചെയ്യും. പട്ടിണിയായ ഒരാൾക്കു തിന്നാൻ കുറച്ചു മീൻ വാങ്ങി കൊടുക്കുന്നതിനെക്കാൾ ഭേദം അയാളെ മീൻപിടിത്തം പഠിപ്പിക്കുകയാണെന്നു പറയുന്നതുതന്നെ കാര്യം. ആഡംബര വിവാഹങ്ങളെയും ഇങ്ങനെ വേണം കാണാൻ.
ആവശ്യത്തിലധികം പണമുള്ളവരുടെ കുടുംബങ്ങളിൽ വിവാഹങ്ങൾ നടക്കുമ്പോൾ അവരെക്കൊണ്ട് പരമാവധി പണം ചെലവഴിപ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. യൂസഫലി കേച്ചേരിയുടെ ‘വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശിൽപികളേ...’ എന്ന പാട്ടാണ് പാടാൻ തോന്നുന്നത്. എന്തിനാണ്? പന്തലുപണിക്കാർക്കും ജീവിക്കാൻ. പന്തലുപണിക്കാർക്കു മാത്രമോ, സെക്യൂരിറ്റിക്കാർ, പാചകക്കാർ, വിളമ്പുകാർ, ക്യാമറമാൻമാർ... ഒരു ആഡംബര വിവാഹം എത്ര പേർക്കാണു തൊഴിൽ കൊടുക്കുന്നത്! അവനവനു സാധിക്കുന്നതും അവനവൻ ആസ്വദിക്കുന്നതുമൊഴികെ മറ്റെല്ലാം ധൂർത്തും ആഡംബരവുമായി വിചാരിക്കുമ്പോൾ കാണാതെപോകുന്നത് സമൂഹത്തെ ചലിപ്പിക്കുന്ന ഈ ക്രയവിക്രയങ്ങളാണ്.
കൃഷിയും അനുബന്ധപ്രവൃത്തികളും കൊണ്ടു മാത്രം മുഴുവൻ ആളുകൾക്കും ജീവിക്കാവുന്ന അവസ്ഥ എന്നേ ഇല്ലാതായിക്കഴിഞ്ഞു. എല്ലാവരും കൃഷി ചെയ്യാൻ പോയാൽ എന്തായിരിക്കും സ്ഥിതി? അത്രയ്‌ക്കൊന്നും സ്കോപ് കൃഷിക്കില്ല. ചിലർ ട്രാക്ടർ ഉണ്ടാക്കാൻ പോവും; ചിലർ വളം ഉണ്ടാക്കാനും ചിലർ മോട്ടർ പമ്പ് ഉണ്ടാക്കാനും. പിന്നെയും ആളുകൾ ബാക്കിയാവും. അത്രയ്ക്കധികം ആൾക്കാരുണ്ട് ഈ ഭൂമിയിൽ. ചിലർ ബാങ്ക് നടത്തും. ചിലർ കംപ്യൂട്ടറുണ്ടാക്കും. ചിലർ പാട്ടെഴുതാൻ പോവും. ചിലർ ബേക്കറിപ്പലഹാരം ഉണ്ടാക്കാൻ പോവും. ട്രാക്ടറും മോട്ടറുമൊക്കെ വന്നപ്പോൾ എല്ലാവർക്കും ഫ്രീടൈമായി. അങ്ങനെയാണ് വിനോദവ്യവസായം വലുതായത്. സൂക്ഷിച്ചു നോക്കിയാൽ കാണാം വിരസതയാണ് ലോകത്തിലെ ഏറ്റവും വലിയ വിപണി. നമ്മൾ അത്യാവശ്യമെന്നു കരുതുന്ന പല വ്യവസായങ്ങളും പാട്ടും സിനിമയും ബേക്കറിയും പോലെ വിനോദവ്യവസായങ്ങൾ തന്നെ. ആഡംബര വിവാഹങ്ങളെയും ഇങ്ങനെ വിനോദവ്യവസായത്തിന്റെ ഭാഗമായിക്കണ്ട് ആശ്വസിക്കേണ്ടതാണ്, ആസ്വദിക്കാനായില്ലെങ്കിൽ!
മാറ്റമില്ലാത്ത ഒരേയൊരു കാര്യം മാറ്റം മാത്രമാണെന്ന് പറയുന്നതുപോലെ തീർച്ചയില്ലാത്ത ഒരേയൊരു കാര്യം തീർച്ചയാണല്ലോ. എന്നിട്ടും നമ്മളധികംപേരും ‘തീർച്ചയായും’ എന്നു പറഞ്ഞാണ് പലപ്പോഴും പലതും പറഞ്ഞുതുടങ്ങുന്നത്. അത് ഓർത്തുകൊണ്ടും, ഇക്കാര്യത്തെപ്പറ്റി അത്ര തീർച്ചയില്ലാത്തതുകൊണ്ടുമാണ് തുടക്കം ചോദ്യരൂപത്തിലാക്കിയത്. സമ്പന്നർ കാണിക്കുന്നതു കണ്ട് ഇടത്തരക്കാരും താഴ്ന്ന വരുമാനക്കാരും കടമെടുത്തോ വീടും പറമ്പും പണയം വച്ചോ മക്കളുടെ വിവാഹം നടത്തുന്നത് പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്ന കാര്യം പറയേണ്ടതില്ലല്ലോ. അപ്പോൾ ചോദ്യം ആവർത്തിക്കട്ടെ - ആഡംബര വിവാഹങ്ങൾ പ്രോത്സാഹിപ്പിച്ചാലോ?
∙ പിട്ട്, പൂട്ട്, പുട്ട്
വേണാടും തിരുക്കൊച്ചിയും മലബാറുമെല്ലാം ചേർന്ന് ഒരൊറ്റ കേരളമായെങ്കിലും കെഎസ് ആർടിസി ബസുകളുടെ പള്ളകളിലെ എഴുത്തുകൾ വീണ്ടും ആ ചരിത്രം ഓർമിപ്പിക്കുന്നു. ആഗോളീകരണം പോലെ കേരളീകരണവുമുണ്ട്. രണ്ടിനുമുണ്ട് ഗുണങ്ങളും ദോഷങ്ങളും. കേരളീകരണത്തിന്റെ ഒരു ദോഷമെന്താണെന്നു ചോദിച്ചാൽ അത് ചില രസികൻ വാക്കുകളെ ഇല്ലാതാക്കി എന്നതുതന്നെ. ഉദാഹരണത്തിന് വടക്കൻ കേരളത്തിൽ പലയിടങ്ങളിലും പറഞ്ഞിരുന്ന പിട്ട് എന്ന വാക്ക്. കൊച്ചിയിൽ അക്കാലത്ത് അത് പൂട്ടായിരുന്നു. (ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടമായിരുന്നു, പുട്ടുകച്ചവടമല്ല).
കപ്പയ്ക്കും കപ്പളങ്ങയ്ക്കുമെല്ലാം ഇങ്ങനെ എത്രയെത്ര രസികൻ പര്യായങ്ങൾ! മലബാർ, തിരുക്കൊച്ചി, വേണാട് എന്നെഴുതിയ കെഎസ് ആർടിസി ബസുകൾപോലെ പിട്ട്, പൂട്ട്, പുട്ട് എന്നെഴുതിയ ഒരു പഴയ കേരളഭൂപടം കൂടി വേണ്ടതാണ്.
∙ ചരിത്രമെഴുതി പ്രിസില
2022ൽ വന്ന എൽവിസ് എന്ന സിനിമയുൾപ്പെടെ വിശ്രുത ഗായകൻ എൽവിസ് പ്രസ്‌ലിയുടെ ജീവിതം ചിത്രീകരിക്കുന്ന ഒന്നിലേറെ ബയോപിക് സിനിമകളുണ്ട്. എന്നാൽ 2023ൽ ഇറങ്ങിയ പ്രിസില അതിനെയെല്ലാം തകിടം മറിച്ചു. സെപ്റ്റംബറിൽ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ 7 മിനിറ്റ് എഴുന്നേറ്റുനിന്നു കരഘോഷം മുഴക്കിയാണ് കാണികൾ പ്രിസിലയെ എതിരേറ്റത്. നെപ്പോ ബേബി (nepo baby) എന്ന നിഴലിൽനിന്നു വളർന്ന് ലോകോത്തര സംവിധായികയായ സോഫിയ കോപ്പൊല സംവിധാനം ചെയ്ത പ്രിസില, ദീർഘകാലം എൽവിസിന്റെ പങ്കാളിയായിരുന്ന പ്രിസിലയുടെയും അവരുടെ നാടകീയത നിറഞ്ഞ ബന്ധത്തിന്റെയും കഥ പറയുന്നു. എൽവിസിന്റെ ബയോപിക്കുകളെല്ലാം സ്വാഭാവികമായും എൽവിസിനെ വാഴ്ത്തിയപ്പോൾ ഈ ചിത്രം എൽവിസിന്റെ ഇരുണ്ട വശത്തേക്കുകൂടി ക്യാമറ തിരിച്ചു. അങ്ങനെ അത് ശാരീരികവും വൈകാരികവുമായി പ്രിസില ഏറ്റുവാങ്ങിയ പീഡനങ്ങളുടെ രേഖയുമായി. 2023ലെ ടൈം പഴ്സൻ ഓഫ് ദി ഇയറായ ടെയ്‌ലർ സ്വിഫ്റ്റ്, ബാർബിയുടെ സംവിധായികയായ ഗ്രെറ്റ ഗെർവിഗ്, സോഫിയ കോപ്പൊല, പ്രിസില... സ്ത്രീകളും അങ്ങനെ ചരിത്രമെഴുതുകയാണ്; സൃഷ്ടിക്കുകയും.
ലാസ്റ്റ് സീൻ (Last seen):
ചില കാര്യങ്ങൾ പറയാതെ മനസ്സിലാക്കണം; ചില കാര്യങ്ങൾ പറഞ്ഞാലും മനസ്സിലാകില്ല.