ഭൂമിയെ ജീവന്റെ ഈറ്റില്ലമാക്കാനുള്ള മൂലകങ്ങൾ സമ്മാനിച്ചത് ഒരു സൂപ്പർനോവയാണ്. മറ്റെ‍ാരു സൂപ്പർനോവ ഭൂതലത്തിലെ ജീവനാളത്തെ ഊതിക്കെടുത്തുമെന്നാണ് ആധുനിക ജ്യോതിശാസ്ത്രത്തിന്റെ ആശങ്ക. നവനക്ഷത്രമെന്നാണ് ‘നോവ’ എന്ന വാക്കിനർഥം. ആകാശത്തിൽ അതുവരെ ആരും കാണാത്ത ഒരു പ്രഭാപൂരം 1572ൽ ടിക്കോ ബ്രാഹേ കണ്ടു. അദ്ദേഹം അതിനെ നോവ, സ്റ്റെല്ലാ നോവ എന്നൊക്കെ വിളിച്ചു. ദൂരദർശിനി കണ്ടുപിടിക്കുന്നതിന് ഏഴു കെ‍ാല്ലം മുൻപു മരിച്ച ബ്രാഹേയ്ക്ക് അതു പുതിയ നക്ഷത്രമായി തോന്നി. ജ്യോതിശാസ്ത്രജ്ഞർ അതിനെ സൂപ്പർനോവ എന്നു പൊലിപ്പിച്ചു. വലിയൊരു നക്ഷത്രത്തിന്റെ പൊട്ടിത്തെറിയാണ് സൂപ്പർനോവ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർനോവകളുടെ കുടുംബത്തിൽതന്നെ പല അംഗങ്ങളുണ്ട്. അവകൂടാതെ ഹൈപ്പർ നോവയും കിലോ നോവയുമുണ്ട്. ജനനമരണ ചക്രത്തിന്റെ ഉത്തമ ഉദാഹരണമാണു സൂപ്പർനോവ. ഒരു നക്ഷത്രത്തിന്റെ അന്ത്യാവസ്ഥയാണത്. ഇലിനോയ് സർവകലാശാലയിലെ ജ്യോതിശാസ്ത്ര ഗവേഷകനായ ബ്രിയാൻ ഫീൽഡ്സ് പറയുന്നു: ‘‘ജീവന്റെ ഭൗതിക ചേരുവയ്ക്ക് ആവശ്യമായ മൂലകങ്ങളെല്ലാം ഒരു സൂപ്പർനോവയുടെ സംഭാവനയാണ്.” നമ്മുടെ രക്തത്തിലെ ഹിമോഗ്ലോബിനിലുള്ള ഇരുമ്പും നാം ശ്വസിക്കുന്ന ഓക്സിജനും നമുക്കു ഭക്ഷണം പാകം ചെയ്തുതരുന്ന പച്ചിലയിലെ മഗ്നീഷ്യവും ഹിരോഷിമയെ നശിപ്പിച്ച ആണവബോംബിലെ യുറേനിയവും നമ്മുടെ ലാപ്ടോപിലെ സിലിക്കണും സൂപ്പർനോവ സൃഷ്ടിച്ചതാണ്. നമ്മുടെ സൗരയൂഥം രൂപംകെ‍ാള്ളുന്നതിനു മുൻപുണ്ടായ സംഭവമാണത്.

(Representative image by Soubrette/istockphoto)
ADVERTISEMENT

ജീവന്റെ ജനനത്തിനും അതിന്റെ വികാസത്തിനും ഹേതുവായ സൂപ്പർനോവ കുടുംബത്തിലെ തന്നെ മറ്റൊരംഗം ഭൂമിയിലെ ജീവനെ നശിപ്പിക്കാനും സാധ്യതയുണ്ട്. ഭൂമിക്കടുത്തെത്തിയാൽ കൊടുംചൂടിൽ ജീവജാലങ്ങൾ കരിഞ്ഞുപോകും. സൂപ്പർനോവയുണ്ടാക്കുന്ന ഗാമാ പ്രസരണം നമ്മുടെ സുരക്ഷാകവചമായ ഓസോൺപാളിയെ നിറയെ ദ്വാരങ്ങളുള്ളതാക്കും. നമ്മുടെ ക്ഷീരപഥത്തിൽ ഓരോ നൂറ്റാണ്ടിലും രണ്ടോ മൂന്നോ സൂപ്പർനോവകൾ ഉണ്ടാകുന്നുവെന്നാണു കണക്ക്. അവയുടെ ആയുസ്സും അകലവും കണക്കാക്കാനുള്ള ഉപായമാണ് അയൺ 60 എന്ന ഐസോടോപ്പിന്റെ അളവ് പരിശോധിക്കൽ.

മൂന്നു ദശലക്ഷം കെ‍ാല്ലം മുൻപ് വാതകരൂപിയായ ഒരു സൂപ്പർനോവ അവതരിച്ച് പ്ലിയോസീൻ കാലഘട്ടത്തിലെ (53 ലക്ഷം വർഷം മുൻപു മുതൽ 26 ലക്ഷം വർഷം മുൻപുവരെയുള്ള കാലഘട്ടം) വൻജീവികളെ അപകടത്തിൽപ്പെടുത്തിയിട്ടുണ്ട്. ആ സൂപ്പർനോവയുടെ ഗാമാരശ്മികൾ ഇലക്ട്രോണിനെക്കാൾ 200 ഇരട്ടി ഭാരമുള്ള മ്യൂയോണുകളെ സൃഷ്ടിച്ചു. ഇതു കടലിനകത്ത് ഏതാണ്ട് ഒരു കിലോമീറ്ററോളം ആഴത്തിൽ ജീവിച്ചിരുന്നവയെപ്പോലും അപകടപ്പെടുത്തി. 160 പ്രകാശവർഷം അകലെ 26 ലക്ഷം കെ‍ാല്ലം മുൻപുണ്ടായ സൂപ്പർനോവയെയാണ് വില്ലനായി ഗവേഷകർ കരുതുന്നത്. 

അതിവിശാലമായ ഈ പ്രപഞ്ചത്തിൽ 10,000 കോടി ഗാലക്സികളുണ്ടെന്നും അതിലെ‍ാന്നിലുള്ള നക്ഷത്ര സമൂഹങ്ങളിലെ ഒരു നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഒരു ഗോളമാണ് ഭൂമിയെന്നും പ്രപഞ്ചത്തിനു ഭൂമിയോടു പ്രത്യേക മമതയ്ക്കു കാരണമെ‍ാന്നുമില്ലെന്നും ജ്യോതിശാസ്ത്രം പഠിപ്പിക്കുന്നു. 

സൂപ്പർനോവയുടെ ആഘാതമേൽക്കുന്ന അതിർത്തിയായി ഗണിച്ചിരുന്നത് 33 പ്രകാശവർഷമാണ്. അതിൽ കുറഞ്ഞാലേ അപകടം പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നായിരുന്നു പ്രമാണം. അതിപ്പോൾ മാറ്റിയെഴുതിയിരിക്കുന്നു. 160 പ്രകാശവർഷം അകലെയുള്ളതിനും അതിജീവിക്കാൻ സാധ്യമല്ലത്രേ.

വിർഗോ നക്ഷത്രരാശിയിലെ സ്പയ്ഗാ എന്ന നക്ഷത്രമാണ് സൂപ്പർനോവയായി മാറാൻ സാധ്യതയുള്ളത്. പക്ഷേ, അത് 250 പ്രകാശ വർഷം അകലെയാണെന്നതാണു സമാധാനം. എന്നാൽ, നക്ഷത്രസമൂഹങ്ങൾ ക്ഷീരപഥ ഭ്രമണത്തിനിടയിൽ 100 ദശലക്ഷം കെ‍ാല്ലത്തിലെ‍ാ‍രിക്കൽ സർപ്പിള ഭുജത്തിലൂടെ (SPIRAL ARM) കടന്നുപോകുന്നുണ്ട്. അപ്പോൾ നമ്മുടെ ഭൂമി 33 പ്രകാശവർഷത്തിന്റെ ആപൽസീമയിൽ അകപ്പെട്ടേക്കാം.  

ADVERTISEMENT

പ്രപഞ്ചത്തിന്റെ അതിപ്രധാനമായ കേന്ദ്രമാണ് ഭൂമിയെന്നും ജീവശാസ്ത്ര പരിണാമത്തിന്റെ പരമമായ പ്രതിഭാസമാണു മനുഷ്യരെന്നും പ്രപഞ്ചത്തിന്റെ ആത്യന്തികലക്ഷ്യം തന്നെ നമ്മുടെ അസ്തിത്വമാണെന്നും അഹങ്കരിക്കുന്നവരാണ് നാം. അതിവിശാലമായ ഈ പ്രപഞ്ചത്തിൽ 10,000 കോടി ഗാലക്സികളുണ്ടെന്നും അതിലെ‍ാന്നിലുള്ള നക്ഷത്ര സമൂഹങ്ങളിലെ ഒരു നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഒരു ഗോളമാണ് ഭൂമിയെന്നും പ്രപഞ്ചത്തിനു ഭൂമിയോടു പ്രത്യേക മമതയ്ക്കു കാരണമെ‍ാന്നുമില്ലെന്നും ജ്യോതിശാസ്ത്രം പഠിപ്പിക്കുന്നു. 

ഓറിയോൺ നക്ഷത്രസമൂഹത്തിലെ ബെറ്റൾജസ് എന്ന നക്ഷത്രം സൂപ്പർനോവ അവസ്ഥയിലേക്കു നീങ്ങുകയാണോ എന്ന ശങ്ക ബലമായിട്ടുണ്ട്. അടുത്ത ഒരു ലക്ഷം വർഷം കഴിയുമ്പോൾ അതു സൂപ്പർനോവയാകും. 550 പ്രകാശവർഷം അകലെയാണെന്നതിൽ സമാധാനിക്കാം. അത്തരം സൂപ്പർ ഭീമന്മാർ അതിനെക്കാൾ അടുത്തുണ്ടാകുമോ? പ്രസരണത്തിൽ തകർന്നടിയുമോ ഭൂമിയിലെ ജീവൻ?

∙ മൂത്രപ്രവാഹത്തിലെ  എൻജിനീയറിങ് 

‘ചിലർക്കു മൂത്രമടക്കാനാവില്ല’, ഷെയ്ക്സ്പിയർ ഷൈലോക്കിനെക്കെ‍ാണ്ടു പറയിച്ച ശരീരശാസ്ത്ര സത്യമാണിത്. അമേരിക്കൻ ബഹിരാകാശയാത്രികൻ അലൻ ഷെപ്പേഡ് സ്പേസ് പ്രഷർ സ്യൂട്ടിൽ മൂത്രമെ‍ാഴിച്ച കഥ പ്രസിദ്ധമാണ്.  മൂത്രവിസർജനം ഗൗരവമുള്ള ഗവേഷണ വിഷയമാണ്. ഭൗതിക ശാസ്ത്രജ്ഞർ ക്വാണ്ടം ഫിസിക്സിന്റെ പ്രകൃതിനിയമങ്ങൾ  തേടുമ്പോൾ എൻജിനീയർമാർ മൂത്രത്തിന്റെ പ്രവാഹം പഠിക്കുന്നു. അമേരിക്കയിലെ ജോർജിയ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗവും ജീവശാസ്ത്ര വിഭാഗവും ചേർന്ന് പട്രീഷ്യ യാങ്ങിന്റെ നേതൃത്വത്തിൽ ഹൈസ്പീഡ് വിഡിയോഗ്രഫിയുടെയും മൂത്രം അളക്കലിന്റെയും (urine flowmetry) സഹായത്തോടെ 32 ജീവികളുടെ മൂത്രവിസർജന ശൈലി വിശകലനം ചെയ്തു.

(Representative Image. Photo Credit : Dmitry Gladkov / iStockPhoto)
ADVERTISEMENT

മൂന്നു കിലോഗ്രാമിലധികം ഭാരമുള്ള സമസ്ത സസ്തനികളുടെയും മൂത്രവിസർജന സമയം സമമാണെന്നും അത് 21 സെക്കൻഡാണെന്നും അവർ പറയുന്നു. 13 സെക്കൻഡ് മുന്നോട്ടും പിന്നോട്ടും മാറുകയും ചെയ്യാം. ആനയും പാപ്പാനും മൂത്രമെ‍ാഴിക്കാൻ എടുക്കുന്ന സമയം ഒന്നു തന്നെ...! 300 ഗ്രാം മാത്രം തൂക്കമുള്ള എലി മുതൽ 8000 കിലോ ഭാരമുള്ള ആഫ്രിക്കൻ ആനവരെ ഗവേഷണത്തിന്റെ ഭാഗമായി. മൂത്രാശയത്തിന്റെ വലുപ്പം ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും 4.6 മില്ലിമീറ്റർ എന്ന കണക്കിലാണ്. ദിവസേന ഒഴിക്കുന്ന മൂത്രത്തിന്റെ അളവ് ഓരോ കിലോഗ്രാം ശരീരഭാരത്തിനും 26 മില്ലിലീറ്റർ. അത് അഞ്ചോ ആറോ പ്രാവശ്യമായി വിസർജനം ചെയ്യപ്പെടുന്നു. ദിവസത്തിൽ ഇതിനായി ചെലവിടുന്നത് രണ്ടു മിനിറ്റാണ്.

പൂർവപഠനങ്ങളെല്ലാം അവഗണിച്ച ഒരു കാര്യമാണു ഗുരുത്വാകർഷണം. ആനയ്ക്ക് ഒരു മീറ്റർ നീളവും 20 സെന്റിമീറ്റർ വ്യാസവുമുള്ള മൂത്രനാളിയാണ്. ഉയർന്ന ഗുരുത്വബലവും തന്മൂലം ഉയർന്ന പ്രവാഹവേഗവുമുണ്ടാകുന്നു. ആടും മാടും പൂച്ചയും നായയുമെല്ലാം മൂന്നു കിലോഗ്രാമിനു മുകളിൽ ഭാരമുള്ള ‘വലിയ ജീവി’കളുടെ പട്ടികയിൽപെടുന്നു. ഇവരെല്ലാം 21 സെക്കൻഡ് നിയമത്തിൽപ്പെടുന്നവരാണ്. ചെറിയ ജീവികളുടെ മൂത്രം കുറുകി കട്ടിയോടെയുള്ളതാണ്. മൂത്രനാളിക്കു തലനാരിഴയുടെ വലുപ്പമേയുള്ളൂ. മൂത്രപ്രവാഹത്തിൽ ഗുരുത്വാകർഷണത്തിന് ഒട്ടും സ്വാധീനമില്ല. മൂത്രം തുള്ളിയായി ഇറ്റു വീഴുന്നു.

(Representative Image. Photo Credit: TippaPatt/ Shutterstock)

ശരീരശാസ്ത്രത്തിൽ മൂത്രനാളിയെന്നതു മൂത്രാശയത്തെയും ജനനേന്ദ്രിയത്തെയും ബന്ധിപ്പിക്കുന്ന ഒരു കുഴൽ മാത്രമാണ്. എന്നാൽ, എൻജിനീയറിങ്ങിന്റെ കണ്ണിലൂടെ നോക്കിയാൽ അത് ഒരു പാസ്കൽ വീപ്പക്കുഴലാണ് (Pascal's Funnel). ജലസംഭരണി, പൈപ്പ് എന്നിവ രൂപകൽപന ചെയ്യാൻ മൂത്രഗവേഷണത്തിന്റെ ഫലം സഹായിക്കുന്നു. മനഃശാസ്ത്രത്തിൽ മൂത്രശങ്ക സ്വതന്ത്ര ഇച്ഛാശക്തി ഇല്ലെന്നതിന്റെ തെളിവായി പറയാറുണ്ട്. ദാർശനികതലത്തിലും സ്വതന്ത്ര ഇച്ഛാശക്തിയുടെ (FREE WILL) കുറവായി മൂത്രശങ്കയെ ചൂണ്ടിക്കാട്ടാറുണ്ട്.

English Summary:

what-is-a-supernova-types-of-supernovas