ക്ഷേമ പെൻഷനെ ‘ക്ഷാമം’ കവർന്നപ്പോൾ ക്ഷേമത്തോടെ സർക്കാർ ജീവനക്കാർക്ക് ക്ഷാമ ബത്ത നൽകാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തയാറായി. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോൾ കുടുംബ ബജറ്റ് എങ്ങനെ കുടുംബാംഗങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്ന ആലോചയിലാണ് ജനങ്ങളെന്നതാണ് വാസ്തവം. ബജറ്റ് വിഹിതം നേരിട്ട് ബാധിക്കുന്ന രണ്ടു വിഭാഗങ്ങളാണ് സർക്കാർ ജീവനക്കാരും സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്നവരും. സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിൽ രണ്ടു കൂട്ടരും വലിയ പ്രതീക്ഷയിലായിരുന്നു. ക്ഷേമ പെൻഷൻ വാങ്ങുന്ന വലിയ വിഭാഗത്തെയും ജീവിതകാലം മുഴുവൻ സർക്കാർ ജോലിയിൽ വ്യാപൃതരാകുന്ന ജീവനക്കാരെയും ഒരു സർക്കാരിനും ഒഴിവാക്കാനും കഴിയില്ല. എന്നിട്ടും പെൻഷൻകാരെ മറന്ന് ജീവനക്കാരെ സഹായിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് എന്താകും? ജീവനക്കാർക്ക് ക്ഷാമ ബത്ത നൽകുമെന്ന പ്രഖ്യാപനത്തിൽ എത്രത്തോളം യാഥാർഥ്യമുണ്ട്? ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് അഞ്ചു മാസത്തെ കുടിശികയാണ് സർക്കാർ നൽകാനുള്ളത്. ഇതിനൊപ്പം 2021ലെ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാർ പെൻഷൻ തുക 2500 ആക്കി ഉയർത്താമെന്ന് നൽകിയ വാഗ്ദാനവും. ഇതും ബജറ്റിലേക്ക് ഉറ്റുനോക്കാൻ അവരെ പ്രേരിപ്പിച്ചു. എന്നാൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ നിര്‍ദേശങ്ങൾ ബജറ്റിൽ ഉൾപ്പെട്ടപ്പോൾ ക്ഷേമപെൻഷൻകാർക്ക് കേന്ദ്രത്തെ പഴിച്ചുകൊണ്ടുള്ള ധനമന്ത്രിയുടെ സഹതാപ വാക്കുകൾ മാത്രമാണു ലഭിച്ചത്. ബജറ്റിലൂടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആശങ്ക എത്രമാത്രം പരിഹരിക്കപ്പെട്ടു ? എന്താണ് പുതിയ പെൻഷൻ പദ്ധതി? 60 വയസ്സു കഴിഞ്ഞ സാധാരണക്കാര്‍ക്ക് സാമൂഹിക പെൻഷൻ വരും നാളുകളിൽ കുടിശിക ഇല്ലാതെ ലഭിക്കാനുള്ള വിദ്യയാണോ ധനമന്ത്രിയുടെ ‘പ്ലാൻ ബി’യിൽ ഉള്ളത്? ബജറ്റ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷേമ പെൻഷനെ ‘ക്ഷാമം’ കവർന്നപ്പോൾ ക്ഷേമത്തോടെ സർക്കാർ ജീവനക്കാർക്ക് ക്ഷാമ ബത്ത നൽകാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തയാറായി. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോൾ കുടുംബ ബജറ്റ് എങ്ങനെ കുടുംബാംഗങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്ന ആലോചനയിലാണ് ജനങ്ങളെന്നതാണ് വാസ്തവം. ബജറ്റ് വിഹിതം നേരിട്ട് ബാധിക്കുന്ന രണ്ടു വിഭാഗങ്ങളാണ് സർക്കാർ ജീവനക്കാരും സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്നവരും. സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിൽ രണ്ടു കൂട്ടരും വലിയ പ്രതീക്ഷയിലായിരുന്നു. 

ക്ഷേമ പെൻഷൻ വാങ്ങുന്ന വലിയ വിഭാഗത്തെയും ജീവിതകാലം മുഴുവൻ സർക്കാർ ജോലിയിൽ വ്യാപൃതരാകുന്ന ജീവനക്കാരെയും ഒരു സർക്കാരിനും ഒഴിവാക്കാനും കഴിയില്ല. എന്നിട്ടും പെൻഷൻകാരെ മറന്ന് ജീവനക്കാരെ സഹായിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് എന്താകും? ജീവനക്കാർക്ക് ക്ഷാമ ബത്ത നൽകുമെന്ന പ്രഖ്യാപനത്തിൽ എത്രത്തോളം യാഥാർഥ്യമുണ്ട്? ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് അഞ്ചു മാസത്തെ കുടിശികയാണ് സർക്കാർ നൽകാനുള്ളത്. ഇതിനൊപ്പം 2021ലെ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാർ പെൻഷൻ തുക 2500 ആക്കി ഉയർത്താമെന്ന് നൽകിയ വാഗ്ദാനവും. ഇതും ബജറ്റിലേക്ക് ഉറ്റുനോക്കാൻ അവരെ പ്രേരിപ്പിച്ചു. 

ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു (ചിത്രം: മനോരമ)
ADVERTISEMENT

എന്നാൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ നിര്‍ദേശങ്ങൾ ബജറ്റിൽ ഉൾപ്പെട്ടപ്പോൾ ക്ഷേമപെൻഷൻകാർക്ക് കേന്ദ്രത്തെ പഴിച്ചുകൊണ്ടുള്ള ധനമന്ത്രിയുടെ സഹതാപ വാക്കുകൾ മാത്രമാണു ലഭിച്ചത്. ബജറ്റിലൂടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആശങ്ക എത്രമാത്രം പരിഹരിക്കപ്പെട്ടു ? എന്താണ് പുതിയ പെൻഷൻ പദ്ധതി? 60 വയസ്സു കഴിഞ്ഞ സാധാരണക്കാര്‍ക്ക് സാമൂഹിക പെൻഷൻ വരും നാളുകളിൽ കുടിശിക ഇല്ലാതെ ലഭിക്കാനുള്ള വിദ്യയാണോ ധനമന്ത്രിയുടെ ‘പ്ലാൻ ബി’യിൽ ഉള്ളത്?  ബജറ്റ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കാം. 

∙ ഒരു ഗഡു കിട്ടിയാൽ ക്ഷാമബത്ത കുടിശിക തീരില്ല, കാരണം ഇതാണ് 

കുറച്ചു നാളായി കേരളത്തിലെ രണ്ട് സർക്കാർ ജീവനക്കാർ തമ്മിൽ കണ്ടാൽ ആദ്യം ചോദിക്കുന്നത് ‘ക്ഷേമമല്ലേ’ (സുഖം) എന്നല്ല ‘ക്ഷാമബത്ത എന്ന് കിട്ടും’ എന്നാണ്. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്ത അഥവാ ഡിഎ കുടിശിക 6 ഗഡുവായി ഉയർന്ന അസാധാരണ സാഹചര്യമാണ് ഇതിനു കാരണം. കൃത്യമായി പറഞ്ഞാൽ 2021ന് ശേഷം ഓരോ 6 മാസവും അനുവദിച്ച ക്ഷാമബത്തയാണ് ജീവനക്കാരുടെ കയ്യിൽ എത്താതിരുന്നത്. സാധാരണ ഗതിയിൽ ക്ഷാമബത്ത 2 ഗഡുവരെ ഇതിന് മുൻപും കേരളത്തിൽ കുടിശിക വന്നിട്ടുണ്ട്. എന്നാൽ 6 ഗഡുവിലേക്ക് ഉയരുന്നത് ആദ്യമായാണ്. 

(Representative Image by REUTERS/Vivek Prakash/Files)

ഇതുമൂലം ശമ്പളത്തിൽ വർധിക്കേണ്ട 4500 മുതൽ 12,000 രൂപ വരെ ഓരോ ജീവനക്കാരനും കിട്ടാത്ത അവസ്ഥയാണുണ്ടായത്. ഡിഎ കുടിശിക  എന്നു തരാനാവും എന്നുപോലും ഒരുറപ്പ് സർക്കാരിന് പറയാനും കഴിഞ്ഞിരുന്നില്ല. 2019 ലെ ശമ്പളക്കുടിശിക, ക്ഷാമബത്തയിലെ കുടിശിക ഇതെല്ലാം ചേർത്ത് കൂട്ടിയാൽ ആ തുക 50,000 കോടിക്കും മുകളിൽ ഉയരുമെന്നാണ് ലഭിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. സർക്കാരിൽ പ്രതീക്ഷ നഷ്ടപ്പെട്ട് നിയമവഴി സ്വീകരിച്ച പ്രതിപക്ഷ യൂണിയനുകൾ ജനുവരിയിൽ പണിമുടക്കും നടത്തിയിരുന്നു. 

സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്നവരെ പറ്റിക്കുന്നതു പോലെ സർക്കാർ ജീവനക്കാരെയും പറ്റിക്കാനാണ് സർക്കാർ ശ്രമം. 2021ൽ നൽകേണ്ട 2 ശതമാനം ക്ഷാമബത്ത കുടിശിക നൽകാമെന്നാണ് ബജറ്റിലൂടെ സർക്കാർ വാഗ്ദാനം. ഇത് കബളിപ്പിക്കലാണ്, ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അടവാണ്. 2021നു ശേഷം എത്രയോ തവണ സർക്കാർ നികുതികൾ വർധിപ്പിച്ചു, വൈദ്യുതി, വെള്ളക്കരം കൂട്ടി. എന്നിട്ടും ജീവനക്കാരുടെ പരാതികൾക്ക് പരിഹാരം ലഭിച്ചിട്ടില്ല. സാലറി ചാലഞ്ച് സംബന്ധിച്ച കേസിൽ, വേതനം ജീവനക്കാരുടെ അവകാശമാണെന്നും അത് പിടിച്ചുവയ്ക്കരുതെന്നും കോടതി സർക്കാരിനോട് പറഞ്ഞിട്ടുണ്ട്. ക്ഷാമബത്ത കുടിശികയുമായി ബന്ധപ്പെട്ട് നിയമവഴിയിൽ പോരാട്ടം തുടരാൻ തന്നെയാണു തീരുമാനം. 

ചവറ ജയകുമാർ, കേരള എൻജിഒ അസോസിയേഷൻ പ്രസിഡന്റ്

ചവറ ജയകുമാർ
ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോൾ സർക്കാർ ജീവനക്കാര്‍ക്ക് ക്ഷാമബത്തയിൽ കുടിശികയായ 6 ഗഡുവിൽ 2 എണ്ണമെങ്കിലും ലഭിക്കുമെന്നായിരുന്നു സർക്കാർ ജീവനക്കാർ പ്രതീക്ഷിരുന്നത്. എന്നാൽ  കുടിശികയായ 6 ഗഡുവിൽ ഒന്ന് 2024 ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നൽകാമെന്നാണ് ബജറ്റിലൂടെ സർക്കാർ ഉറപ്പു നൽകിയിരിക്കുന്നത്. ഇതിലൂടെ ശമ്പളത്തിൽ 500 മുതൽ 1800 വരെ രൂപ ജീവനക്കാർക്ക് അധികമായി ലഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനിറങ്ങുന്ന മാസം ശമ്പളത്തിലുണ്ടാവുന്ന വർധന ഭരണമുന്നണിയെ സഹായിക്കും എന്ന പ്രതീക്ഷയാവും എൽഡിഎഫിനെന്നതു തീർച്ച. 

അതേസമയം, കുടിശികയായ ആറ് ഡിഎ ഗഡുവിൽ ഒരു ഗഡു ഇപ്പോൾ നൽകുമ്പോൾ  ഇനി ബാക്കിയാവുക അഞ്ചെണ്ണമാണെന്ന് കരുതിയാൽ തെറ്റി. വീണ്ടും സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട കുടിശിക ആറായിത്തന്നെ അവശേഷിക്കും. കാരണം ജനുവരി, ജൂലൈ മാസങ്ങളിലാണ് കേന്ദ്രം ജീവനക്കാർക്ക് ഡിഎ പ്രഖ്യാപിക്കുന്നത്.  ഇതിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും ജീവനക്കാർക്ക് സർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്. 2021 ജനുവരി, 2021 ജൂലൈ, 2022 ജനുവരി, 2022 ജൂലൈ, 2023 ജനുവരി, 2023 ജൂലൈ എന്നിങ്ങനെ കേന്ദ്രം പ്രഖ്യാപിച്ച 6 തവണത്തെ ക്ഷാമബത്തയാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകാതെ കുടിശിക ഇട്ടിരിക്കുന്നത്. 

കോട്ടയം സബ് ട്രഷറിയിൽനിന്ന് ക്ഷേമ പെൻഷൻ വാങ്ങി മടങ്ങുന്നവർ (ഫയൽ ചിത്രം: മനോരമ)

2024 ജനുവരിയിൽ കേന്ദ്രം ജീവക്കാർക്ക് കുടിശിക പ്രഖ്യാപിച്ചതോടെ കേരള സർക്കാരും ക്ഷാമബത്ത പ്രഖ്യാപിക്കേണ്ടിവരും. അപ്പോൾ ഡിഎ കുടിശിക ഗഡുവിന്റെ എണ്ണം ആറിൽനിന്ന് ഏഴായി ഉയരേണ്ടതാണ്. 18 ശതമാനമാണ് ഇപ്പോഴുള്ള ഡിഎ കുടിശിക, 2024 ജനുവരിയിലേത് കൂടിയാകുമ്പോൾ 21 ശതമാനമായി അത് ഉയരും. ഈ വർഷം സംസ്ഥാന ജീവനക്കാർക്ക് ശമ്പളപരിഷ്കരണം പ്രഖ്യാപിക്കേണ്ട വർഷം കൂടിയാണ്. സാധനവില ഉയർന്നു നിൽക്കുമ്പോൾ വര്‍ധിച്ച ജീവിത‌ച്ചെലവിന് മുന്നിൽ, ലഭിക്കുന്ന ശമ്പളം മതിയാകുന്നില്ലെന്ന് പരാതി പറയുന്ന സർക്കാർ ജീവനക്കാരെ ക്ഷാമബത്ത കുടിശികയിലെ ഒരു ഗഡു മാത്രം നൽകി സന്തോഷിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ ഇതിനൊപ്പം ആശ്വാസകരമായ മറ്റൊരു പ്രഖ്യാപനവും ബജറ്റിലുണ്ടായിരുന്നു.

∙ പങ്കാളിത്ത പെൻഷൻ പോകുന്നു, വിരമിക്കൽ പ്രായം കുരുക്ക് 

ADVERTISEMENT

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന പ്രതീക്ഷയും ബജറ്റിലുണ്ടാവും എന്ന് സർക്കാർ ജീവനക്കാർ പ്രതീക്ഷിച്ചിരുന്നു. അതിനുള്ള പ്രധാന കാരണം ഭരണ സർവീസ് സംഘടനകൾ പോലും പ്രത്യക്ഷ പ്രതിഷേധവുമായി ഇറങ്ങി എന്നതാണ്. പങ്കാളിത്ത പെൻഷനിലേക്ക് കടന്ന വിവിധ സംസ്ഥാനങ്ങൾ പഴയ പെൻഷൻ രീതിയിലേക്ക് ഒന്നൊന്നായി മടങ്ങുന്ന കാഴ്ചയാണ് നിലവിലുള്ളത്. അടുത്തിടെ മഹാരാഷ്ട്രയും പഴയ പെൻഷൻ രീതിയിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന ബജറ്റിലെ പ്രഖ്യാപനം ആശ്വാസകരമാണ്. ജോയിന്റ് കൗൺസിൽ മുൻകൈ എടുത്ത് നടത്തിയ ശ്രമങ്ങളുടെ വിജയം, ഞങ്ങളുടെ ആവശ്യം ന്യായമാണെന്ന് സർക്കാരിനു ബോധ്യമായി എന്നതിന്റെ തെളിവാണ് പങ്കാളിത്ത പെൻഷനിൽനിന്ന് പിന്മാറുമെന്ന് സർക്കാർ നൽകിയ ഉറപ്പ്. ബജറ്റിൽ പറഞ്ഞിട്ടുള്ളത് പുതിയ പെൻഷൻ പദ്ധതി എന്നാണെങ്കിലും നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്കാവും മടക്കം.

ജയശ്ചന്ദ്രൻ കല്ലിങ്കൽ, സംസ്ഥാന സെക്രട്ടറി, ജോയിന്റ് കൗൺസിൽ

ജയശ്ചന്ദ്രൻ കല്ലിങ്കൽ

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം ജീവനക്കാർക്കു നൽകിയാണ് കഴിഞ്ഞ രണ്ടു തവണയും നിയമസഭാ തിരഞ്ഞെടുപ്പിനെ എൽഡിഎഫ് നേരിട്ടത്. തുടർന്ന് പങ്കാളിത്ത പെൻഷൻ പദ്ധതിയെ കുറിച്ചു പഠിക്കുന്നതിനായി കമ്മിഷനെ നിയോഗിച്ചു. എന്നാൽ, സർക്കാരിന്റെ മെല്ലെപ്പോക്കിൽ റിപ്പോർട്ടിന്റെ പകർപ്പിനായി ഇടത് സർവീസ് സംഘടന ജോയിന്റ് കൗൺസിൽ കോടതിയെ സമീപിച്ചതും മാറി ചിന്തിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു. പങ്കാളിത്ത പെൻഷനിൽ ഇതുവരെ നിക്ഷേപിച്ച തുക പിൻവലിക്കുമെന്നും പുതിയ പെൻഷൻ പദ്ധതി ആരംഭിക്കുമെന്നുമാണ് ബജറ്റിലെ പ്രഖ്യാപനം. 

എന്നാൽ, പുതിയ പദ്ധതി എന്താണെന്നതിനെ കുറിച്ച് ബജറ്റിൽ അവതരണത്തില്‍ വിവരിക്കാൻ ധനമന്ത്രി തയാറായിട്ടുമില്ല. നിലവിൽ പങ്കാളിത്ത പെൻഷൻ സ്കീമിലേക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് തുക പിടിക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയിൽ പെൻഷൻ പ്രായം വർധിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കും എന്നു കരുതിയവരും ഏറെയുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് വർഷത്തിൽ യുവജനരോഷം ക്ഷണിച്ചു വരുത്താൻ സർക്കാർ ശ്രമിച്ചില്ല.

ക്ഷേമ പെൻഷൻ വാങ്ങി മടങ്ങുന്ന വനിത (ഫയൽ ചിത്രം: മനോരമ)

അതേസമയം, പങ്കാളിത്ത പെൻഷനിൽനിന്ന് മാറ്റം പ്രഖ്യാപിക്കുമ്പോൾ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള ഒരു നീക്കവും അതിൽ ഒളിഞ്ഞു കിടപ്പുണ്ട്. 2013 ൽ പങ്കാളിത്ത പെൻഷൻ ആരംഭിച്ചപ്പോൾ മുതൽ സർവീസിൽ പ്രവേശിക്കുന്നവരുടെ വിരമിക്കൽ പ്രായം 60 വയസ്സാണ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമ്പോൾ ഈ ജീവനക്കാരുടെ വിരമിക്കൽ പ്രായം കുറയ്ക്കാൻ സാധ്യത തുലോം കുറവാണ്. അതേസമയം, പഴയ പെൻഷൻ സ്കീമില്‍ തുടരുന്നവർക്ക് 2013നു ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ വിരമിക്കൽ പ്രായം നടപ്പിലാക്കണമെന്ന ആവശ്യവും ഉയരാം. എങ്കിൽ അവരുടെ വിരമിക്കൽ പ്രായം 56ൽ നിന്നും 60 ആയി ഉയരും. 

∙ പ്രിയ മറിയക്കുട്ടി, എല്ലാം കേന്ദ്രത്തിന്റെ കുഴപ്പമാണ് കേട്ടോ! 

ആരോഗ്യം നഷ്ടമായ ലക്ഷക്കണക്കിനു മുതിർന്ന പൗരന്മാരുടെ ആശ്വാസമാണ് സർക്കാർ ക്ഷേമ പെൻഷൻ. തുടർഭരണമുണ്ടായാൽ സാമൂഹിക ക്ഷേമ പെൻഷൻ 2500 രൂപയാക്കാമെന്ന വാഗ്ദാനം നൽകിയാണ് പിണറായി സർക്കാർ 2021ൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ നാലാമത്തെ ബജറ്റ് ധനമന്ത്രി അവതരിപ്പിക്കുമ്പോഴും വാഗ്ദാനം ചെയ്ത 2500 രൂപ 1600ൽ എത്തി നിൽക്കുകയാണ്. ഒപ്പം അഞ്ചു മാസം വരെ പെൻഷൻ കുടിശികയും. 

കോളജ് അധ്യാപകർക്ക് 2020 മുതലുള്ള ക്ഷാമബത്തയാണ് കുടിശികയായിട്ടുള്ളത്. 29 ശതമാനമാണ് മൊത്തം ഡിഎ കുടിശിക. ഇപ്പോൾ ബജറ്റിൽ ഒരു ഗഡു നൽകും എന്ന പ്രഖ്യാപനം ജീവനക്കാരുടെയും അധ്യാപകരുടെയും കണ്ണിൽ പൊടിയിടുക എന്ന ഉദ്ദേശത്തോടെയാണ്. പങ്കാളിത്ത പെൻഷനിൽനിന്ന് പുതിയ പെൻഷൻ പദ്ധതിയിലേക്കു മാറും എന്നു പറയുന്ന ഭാഗത്ത് ജീവനക്കാരുടെ പെൻഷൻ പ്രായത്തിലടക്കം അവ്യക്തതകൾ നിലനിൽക്കുന്നു. 

പ്രഫ. ആർ. അരുൺകുമാർ, പ്രസിഡന്റ്, കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ

പ്രഫ. ആർ. അരുൺകുമാർ.

പെൻഷൻ സമയത്ത് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കറിച്ചട്ടിയുമായി ഭീക്ഷാടന സമരം നടത്തിയ മറിയക്കുട്ടിയടക്കമുള്ളവർ വൻ വാർത്താപ്രാധാന്യം നേടിയിട്ടും ഇക്കുറി ബജറ്റിൽ അവരെ പരിഗണിക്കാൻ സർക്കാർ തയാറായില്ല. ക്ഷേമപെൻഷൻ നൽകുന്നതിനു വേണ്ടി കഴിഞ്ഞ ബജറ്റിൽ ഇന്ധനവിലയിൽ രണ്ടു രൂപ സെസ് ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും 5 മാസം ക്ഷേമപെൻഷൻ കുടിശികയായതിനെ കുറിച്ച് ബജറ്റ് അവതരണത്തിൽ ധനമന്ത്രി വിശദീകരിച്ചില്ല. അതേസമയം വികസന ക്ഷേമ പ്രവർത്തനങ്ങളിൽനിന്ന് തിരിച്ചു പോകില്ലെന്നും ക്ഷേമ പെൻഷൻകാരെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. സുഗമമായ പെൻഷൻ വിതരണത്തിന് തടസ്സം നിൽക്കുന്നത് കേന്ദ്രമാണെന്ന് തുറന്ന് പറയാനും ധനമന്ത്രി മടിച്ചില്ല. 

2024ൽ കുടിശിക വരുത്താതെ ക്ഷേമപെൻഷൻ നൽകും എന്നു മാത്രമാണ് തുക വർധന പ്രതീക്ഷിച്ച് ഇരുന്ന ലക്ഷക്കണക്കിന് വയോജനങ്ങൾക്കു ലഭിച്ച പ്രതീക്ഷ. കേരളത്തിനോടുള്ള കേന്ദ്രത്തിന്റെ അവഗണനയെ പുറംചാരിയാണ് കേരളം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ ധനമന്ത്രി ബന്ധിപ്പിച്ചത്. കേന്ദ്രം എന്തൊക്കെ ചെയ്താലും ‘കേരളം തളരില്ല തകരില്ല തകര്‍ക്കാനാകില്ല’ എന്ന് ആമുഖ പ്രസംഗത്തിൽ വെല്ലുവിളിച്ച ധനമന്ത്രി തന്റെ കയ്യിൽ ഒരു പ്ലാൻ ബി ഉണ്ടെന്ന അവകാശ വാദവും ഉയർത്തി. 

ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ മറിയക്കുട്ടിയെ ക്രിസ്മസ് തൊപ്പി അണിയിച്ച് സ്വീകരിക്കുന്നു. (ചിത്രം : മനോരമ)

സുപ്രീം കോടതിയിൽ കേരളം നൽകിയ കേസും ഡൽഹിയിൽ കേന്ദ്രത്തിനെതിരെ ഫെബ്രുവരിയിൽത്തന്നെ നടത്തുന്ന സമരവും കേന്ദ്ര അവഗണന തിരുത്തുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേന്ദ്രം പ്രതികാര ബുദ്ധിയോടെ നടത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കുമെന്നും ധനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ പുറത്തെടുക്കാനുള്ള ആയുധമാണ് തയ്യാറാക്കി വച്ചിട്ടുള്ള  ‘പ്ലാൻ ബി’. ഈ പ്ലാൻ ബിയിലെങ്കിലും ഉണ്ടാകുമോ ‘മറിയക്കുട്ടി’മാർക്കുള്ള ആശ്വാസം?

English Summary:

New Pension Scheme and the 'Plan B'- KN Balagopal's Budget Explained