സത്യമല്ലാത്തതു പറയാനും കൂടിയാണ് നിയമസഭാംഗത്തിനു പ്രത്യേക അവകാശമുള്ളത്. പ്രിവ്‌ലിജ് എന്നാണ് ഓമനപ്പേര്. സാദാ വോട്ടർ സ്വന്തം വീട്ടിനുള്ളിൽനിന്നാണ് വിരോധമുള്ളവരെ ചീത്തവിളിക്കാറ്. ‘ധൈര്യമുണ്ടെങ്കിൽ പുറത്തേക്കു വാ’ എന്നേ കേൾക്കുന്നവനു വെല്ലുവിളിക്കാൻ കഴിയൂ. അതാണു വീട്ടുമിടുക്കിന്റെ പ്രിവ്‌ലിജ്. നിയമസഭയും ‘ഹൗസ്’ തന്നെ. വോട്ടു ജാസ്തി കിട്ടിയവരാണു പൊറുതി. ‘ധൈര്യമുണ്ടെങ്കിൽ സഭയ്ക്കു പുറത്തുവന്നു പറയ്’ എന്നാണ് അവിടെയും വെല്ലുവിളി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കേരളത്തിൽ കെ– റെയിൽ നടപ്പാകാതിരിക്കാൻ അയൽ സംസ്ഥാനങ്ങളിലെ ഐടി കമ്പനി ഭീമന്മാർ 150 കോടി രൂപ വി.ഡി. സതീശനു കൈമടക്കു കൊടുത്തെന്നു പറയാൻ പി.വി.അൻവറിനു പേടിക്കേണ്ടതില്ലാത്തത് ഈ തിണ്ണമിടുക്കു കൊണ്ടാണ്. പുറത്താണു പറഞ്ഞതെങ്കിൽ മാനനഷ്ടക്കേസിനു സതീശനു വകുപ്പായേനെ. ഇത്ര കടത്തിപ്പറയാൻ അൻവറിനു ധൈര്യം കിട്ടിയത് ‘തന്റെ കൈകൾ ശുദ്ധമാണ്’ എന്നു പിണറായി സഭയിൽ പറ‍ഞ്ഞതു കേട്ടതോടെയാണെന്നു കരുതുന്നവരുണ്ട്. പ്രിവ്‌ലിജ് ഉപയോഗിച്ച് എന്തും പറയാമെന്ന തിരിച്ചറിവ് അങ്ങനെ കിട്ടിയതാണുപോലും.

നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ പിണറായി വിജയൻ ഭാര്യ കമല വിജയന് സ്ലിപ്പ് കൈമാറുന്നു. മക്കളായ വീണ വിജയൻ, മകൻ വിവേക് എന്നിവർ സമീപം. (ഫയൽ ചിത്രം∙മനോരമ)
ADVERTISEMENT

ഭാര്യ വിരമിച്ചപ്പോൾ കിട്ടിയ കാശു മുഴുവൻ മകൾക്കു ബിസിനസ് തുടങ്ങാൻ കൊടുത്തെന്നും തന്റെ കൈകൾ ശുദ്ധമാണെന്നുമേ പിണറായി പറഞ്ഞുള്ളൂ. ഭാര്യ പെൻഷനാകുമ്പോൾ കിട്ടാവുന്ന തുട്ടുനോക്കി കണ്ണു കഴച്ചിരിക്കുന്ന മൂരാച്ചി ഭർത്താക്കൻമാരുടെ കൂട്ടത്തിൽ താൻപെടില്ല എന്നുകൂടി വിജയൻ കാണിച്ചുതന്നു. മക്കളെ പൊന്നുപോലെ നോക്കുന്ന പിതാക്കന്മാർ രാഷ്ട്രീയത്തിൽ കക്ഷിഭേദമില്ലാതെ ആവശ്യം പോലെയുണ്ട്. ഇതിപ്പോ മാതൃകാഭർത്താവ് എന്നുകൂടി ഒരാൾക്കു പദവി കിട്ടുന്നതിൽ കണ്ണുകടി തോന്നാനൊന്നുമില്ല.

നാട്ടുമ്പുറത്തുകാരായ അധ്യാപകർ റിട്ടയർമെന്റ് കാശ് സഹകരണബാങ്കിൽ നിക്ഷേപിക്കുകയും അതിന്റെ പലിശകൊണ്ട് ശിഷ്ടകാലം ഉണ്ടുറങ്ങി അല്ലലില്ലാതെ കഴിയാമെന്നു സ്വപ്നം കാണുകയും ചെയ്യുന്ന കാലത്തിനുനിരക്കാത്ത മണ്ടത്തരം കൈവിടാത്തവരാണ്. കരുവന്നൂരിലും കണ്ടലയിലുമൊക്കെ കണ്ണുനീരും കയ്യുമായി നടക്കുന്നത് അക്കൂട്ടരാണ്. അത്തരം വിഡ്ഢിത്തത്തിനു നിന്നുകൊടുക്കാതെ മുഖ്യമന്ത്രിയുടെ ഭാര്യ വ്യവസായത്തിൽ പണം നിക്ഷേപിക്കുകയും മേൽപടി വ്യവസായം അസൂയാർഹമാം വിധം പുരോഗമിക്കുകയും ചെയ്തത് നല്ല സംരംഭകത്വത്തിനുള്ള കെ– മാതൃക കൂടിയാണ്.

‘കൈകൾ ശുദ്ധമാണ്’ എന്നു പിണറായി പറഞ്ഞു നാക്കെടുക്കും മുൻപു ഡൽഹിയിൽനിന്ന് ‘സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ’എന്നൊരു മാരണം കരിമണൽക്കേസിൽ പുതിയൊരു കടലാസുമായി ഇറങ്ങിയത് പക്ഷേ, മര്യാദകേടായി. ‘എസ്എഫ്ഐ ഒ’ എന്നാണ് ചുരുക്കപ്പേര്. ‘സീരിയസ് ഫ്രോഡ്’ എന്നുള്ളതുകൊണ്ടും ചുരുക്കപ്പേരിലെ സാമ്യംകൊണ്ടും എസ്എഫ്ഐയുടെ സഹോദരസ്ഥാപനം എന്നു തെറ്റിദ്ധരിച്ചവരുണ്ടത്രേ. ആൾമാറാട്ടം തൊട്ട് വ്യാജ സർട്ടിഫിക്കറ്റുവരെ ഓരോരുത്തരുടെ മനസ്സിൽ കിടക്കുന്നതുകൊണ്ടാണത്. എസ്എഫ്ഐയെ ഗവർണർക്കും എസ്എഫ്ഐ(ഓ)യെ മുഖ്യമന്ത്രിക്കും പേടിയൊന്നും കാണില്ല. മനപ്പായസം ഉണ്ണേണ്ടവർക്കു ‘വീണ മീട്ടിയ വിലങ്ങുകൾ’ എന്ന പഴയ സിനിമ യുട്യൂബിൽനിന്നു തപ്പിയെടുത്തു കാണാമെന്നു മാത്രം.

ചിത്രീകരണം: മനോരമ

∙ ഔഷധഗുണമില്ല, ജീവിക്കാൻ അനുവദിക്കണം

ADVERTISEMENT

ഒരാളെ ‘മഹാകവി’ എന്നു വിളിക്കാമോ എന്ന സംശയത്തിന് ‘അത്ര വിരോധമുണ്ടെങ്കിൽ ആകാം’ എന്നായിരുന്നു കവി കെ. അയ്യപ്പപ്പണിക്കരുടെ മറുപടി. എം.എൻ.കാരശ്ശേരിയെ പത്മശ്രീ എന്നു വിളിച്ചേ അടങ്ങൂ എന്ന വി.ഡി.സതീശന്റെ വാശി കണ്ടപ്പോൾ ഓർത്തുപോയതാണ്. ‘എനിക്കു വേണ്ട, ദയവു ചെയ്തു വെറുതേ വിടണം’ എന്നാണ് കാരശ്ശേരിയുടെ അപേക്ഷ. ‘എന്നിൽ ഔഷധഗുണമില്ല, ജീവിക്കാൻ അനുവദിക്കണമെന്നു’ വംശനാശം വരാറായ പാവം ജീവികളുടെ പടംവച്ച് പണ്ടു പരസ്യം വന്നിരുന്നു. നട്ടെല്ലു ബാക്കിയുള്ള സാംസ്കാരിക നായകരുടെ വംശനാശം വരാറായ പട്ടികയിലാണ് കാരശ്ശേരിയും എന്നതിനാൽ ദൈന്യതയിൽ ഒരു കാവ്യനീതിയുണ്ട്. അധ്യാപനം, എഴുത്ത് തുടങ്ങിയ ശീലക്കേടുകളും മതനിരപേക്ഷത, മനുഷ്യസ്നേഹം തുടങ്ങിയ ലഘുനിർബന്ധങ്ങളുമേ മാഷിനുള്ളൂ. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ‘സദ്ഗുണ പരിഹാര പാഠശാല’യിൽ പങ്കെടുപ്പിച്ചാൽ തീരാവുന്ന ഏനക്കേടു മാത്രം. അതിന് ഇത്ര കടുത്തശിക്ഷ നീതിയല്ല.

വി.ഡി.സതീശൻ (Photo Credit: VDSatheeshanParavur/facebook)

പിണറായിതൊട്ട് കെ.സുധാകരൻ വരെയുള്ളവരെ അടക്കി നിർത്തേണ്ട ഭാരിച്ച ഉത്തരവാദിത്തത്തിനിടയ്ക്കും ‘പത്മ’ കൊടുക്കേണ്ടവരുടെ പട്ടിക മനോരാജ്യം കാണാൻ സതീശൻ സമയം കണ്ടെത്തിയെന്നതാണ് അതിശയം. ‘ഇന്ത്യ’ മുന്നണി അധികാരം പിടിച്ചാൽ ബഹുമാനിക്കേണ്ടവരുടെ പട്ടിക മുൻകൂട്ടി തയാറാക്കിവച്ചത് ചോർന്നതായിക്കൂടായ്കയില്ല. പട്ടിക ‘ഹിറ്റ്’ ആകാൻ മമ്മൂട്ടിയുടെ പേര് ആദ്യമേ എഴുതിച്ചേർത്തു. ‘പത്മ’ പ്രഖ്യാപിക്കും മുൻപു ബന്ധപ്പെട്ടവരോടു സമ്മതം വാങ്ങുക എന്നൊരേ‍ർപ്പാടുണ്ടത്രേ. ‘ചോദിച്ചു സമ്മതം വാങ്ങി ചുംബിക്കുംപോലെ’ എന്നു കുഞ്ഞുണ്ണി മാഷ് പറയുന്നതുപോലെ ഒട്ടും റൊമാന്റിക് അല്ലാത്ത നടപടിയായതുകൊണ്ടാവാം പട്ടികയിൽപ്പെടുത്തും മുൻപു സമ്മതം വാങ്ങാനൊന്നും സതീശൻ പോയില്ല.

കർപ്പൂരി ഠാക്കൂറിന്റെ ഭാരതരത്നത്തിന്റെ സുഗന്ധം മായുംമുൻപ് അഡ്വാനിക്കും അതുതന്നെ കിട്ടുമെന്ന് ആരെങ്കിലും കരുതിയോ? ഭാവിയിൽ അപ്രതീക്ഷിതമായതു ഭയപ്പെടണം. കാരശ്ശേരിക്കും ഇനി ഭാഗ്യക്കേടിനു ഭാവിയിൽ ‘പത്മശ്രീ’ കിട്ടി എന്നിരിക്കട്ടെ. ‘‘അതും ഞമ്മളാ’’ എന്ന് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞ് നാട്ടിലെ ഗർഭം ഏറ്റെടുക്കുന്നപോലെ സതീശൻ വരില്ല എന്നാരു കണ്ടു. തല്ല് എങ്ങനെയും മാഷ് താങ്ങും. ഇത്തരം തലോടലാണ് പാട്.

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ.(ഫയൽ ചിത്രം: മനോരമ)

∙ സ്ഥാനാർഥിയാക്കുന്നത് ഒന്നു കാണണം

ADVERTISEMENT

ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ മന്ത്രി കെ.രാധാകൃഷ്ണനെ സിപിഎം സ്ഥാനാർഥിയാക്കും എന്ന കരക്കമ്പി കേട്ടു തുടങ്ങിയിട്ടു കുറെനാളായി. ചില ബഹുമാന്യരെ നാടുകടത്തേണ്ടതു കേരളത്തിലെ പാർട്ടിക്ക് അത്യന്താപേക്ഷിതമാണെന്നു കണ്ടെത്തിയെന്നാണ് ശത്രുക്കൾ പരത്തുന്ന ന്യായം. ‘സിപിഎമ്മിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലെ’ന്നു പിണറായി പണ്ടേ പറഞ്ഞിട്ടുള്ളതിനാൽ ഉറപ്പിക്കാൻ നിവൃത്തിയുമില്ല. പക്ഷേ, സ്വതേ മൃദുഭാഷിയും സത്യം പറയുന്നവനെന്നു പേരുദോഷവുമുള്ള  രാധാകൃഷ്ണന്റെ അടുത്തകാലത്തെ ചില വെളിപാടുകൾ സംശയാസ്പദമാണ്.

രണ്ടു യുവതികളെ പൊലീസ് സന്നിധാനത്ത് ഒളിച്ചുകയറ്റി നവോത്ഥാനം ആഘോഷിച്ചതോടെയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനം കൂട്ടക്കുരുതിക്കിറങ്ങിയത്. വീടുതോറും കയറി സഖാക്കൾ പടിപൂജയും ശയനപ്രദക്ഷിണവും നടത്തേണ്ടി വന്നു ക്ഷമിക്കാനും മറക്കാനും. ഇത്തവണയും മണ്ഡലകാലം സർക്കാർ മോശമാക്കിയില്ല. വിമാനവും ട്രെയിനും വണ്ടിയും പിടിച്ച് അന്യനാട്ടിൽനിന്നു വന്നവരിൽ ചിലർ ദർശനം കിട്ടാതെ മടങ്ങിയെന്നു പരാതിയുണ്ടായി. അവരെല്ലാം കപടഭക്തരാണെന്നു മന്ത്രിക്കു തോന്നി. സാധാരണ പറയുന്ന രീതിയില്ല. വോട്ടർമാരെ പരമാവധി പ്രകോപിപ്പിച്ചു നാട്ടിൽതന്നെ നിൽക്കാനുള്ള രഹസ്യനീക്കമല്ലെന്നാരു കണ്ടു. കപടഭക്തിയോ കപടരാഷ്ട്രീയമോ കൂടുതൽ അപകടമെന്നു ചോദിച്ചാൽ കമ്യൂണിസ്റ്റു ദൈവങ്ങൾ പോലും തലയിൽ കൈവച്ചു പോകും

സ്റ്റോപ് പ്രസ്

കെ.സുധാകരനും വി.ഡി.സതീശനും ‘സമരാഗ്നി’ ജാഥയിൽ പരാതികളും നിവേദനങ്ങളും സ്വീകരിക്കും.

ജനത്തിന്റെ സമയം വെറുതേ കളയരുത്. എത്ര ലക്ഷം വേണമെങ്കിലും പിണറായി നവകേരള സദസ്സിൽനിന്ന് എടുത്തു തരുമല്ലോ!

English Summary:

Pinarayi Vijayan Proclaims His Clean Hands Amidst Kerala's Political Tumult