1,436,483,005 ഇന്നത്തെ ഇന്ത്യാ ഫയൽ എഴുതിത്തുടങ്ങുമ്പോൾ ഇതാണ് നമ്മുടെ രാജ്യത്തെ ജനസംഖ്യ. സെൻസസ് പ്രകാരമുള്ളതല്ല; ജനസംഖ്യയുടെ വളർച്ച രേഖപ്പെടുത്തുന്ന പോപ്പുലേഷൻ ക്ലോക്ക് നൽകുന്ന കണക്കാണ്. ഇത്തരമൊരു ഡിജിറ്റൽ ക്ലോക്ക് ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു മുന്നിൽ 2002 ഒക്ടോബർ മുതൽ ചലിക്കുന്നുണ്ട്. രണ്ടായിരത്തിൽ ദേശീയ ജനസംഖ്യാ നയം പ്രഖ്യാപിച്ചശേഷമുള്ള നടപടികളിലൊന്ന്. മേൽപടി ക്ലോക്കിൽ നോക്കിയാൽ, നിമിഷത്തോടു മത്സരിച്ച് നമ്മുടെ ജനസംഖ്യ വളരുന്നതുകണ്ട് ആരും അമ്പരക്കും. ക്ലോക്കിന്റെ വേഗം കുറയ്ക്കാൻ തന്നാലാവതു ചെയ്യാമെന്നു തീരുമാനിച്ചവരുമുണ്ടാവും. എന്തായാലും, ക്ലോക്കിൽ‍ ദൃശ്യമാവുന്ന വെല്ലുവിളി നേരിടാനാണ് മോദി സർക്കാരിന്റെ തീരുമാനം. അതിനു വഴികൾ പറയാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്നാണ് ഇടക്കാല ബജറ്റിലെ പ്രഖ്യാപനം. സെൻസസ് നടത്തുന്നതിൽ വീഴ്ചവരുത്തി; അതുവഴി, സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തേണ്ട ആസൂത്രണങ്ങൾ അനിശ്ചിതത്വത്തിലാക്കി. അതിനുശേഷമാണ് ആളെണ്ണത്തിന്റെ വർധനയെന്ന വെല്ലുവിളിയെ നേരിടാനുള്ള സർക്കാർ തീരുമാനം. ‘ജനസംഖ്യാ വിസ്ഫോടനം’ ആശങ്കയുണ്ടാക്കുന്നെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് 2019 ഓഗസ്റ്റ് 15ന് ആണ്. പരിഹാരത്തിനുള്ള സർക്കാർ നടപടി നാലരവർഷം ഗർഭാവസ്ഥയിലായിരുന്നു; തിരഞ്ഞെടുപ്പായപ്പോൾ പുറത്തുവന്നു. പ്രശ്നം അടിയന്തര പ്രാധാന്യമുള്ളതെന്നു പ്രധാനമന്ത്രിക്കുതന്നെ ബോധ്യപ്പെട്ടിട്ടും തുടർനടപടി ശിശുരൂപമെടുക്കാൻ ഇത്ര സമയമെടുത്തത് എന്തുകൊണ്ടെന്ന സംശയം അന്യായമാവില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1,436,483,005
ഇന്നത്തെ ഇന്ത്യാ ഫയൽ എഴുതിത്തുടങ്ങുമ്പോൾ ഇതാണ് നമ്മുടെ രാജ്യത്തെ ജനസംഖ്യ. സെൻസസ് പ്രകാരമുള്ളതല്ല; ജനസംഖ്യയുടെ വളർച്ച രേഖപ്പെടുത്തുന്ന പോപ്പുലേഷൻ ക്ലോക്ക് നൽകുന്ന കണക്കാണ്. ഇത്തരമൊരു ഡിജിറ്റൽ ക്ലോക്ക് ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു മുന്നിൽ 2002 ഒക്ടോബർ മുതൽ ചലിക്കുന്നുണ്ട്. രണ്ടായിരത്തിൽ ദേശീയ ജനസംഖ്യാ നയം പ്രഖ്യാപിച്ചശേഷമുള്ള നടപടികളിലൊന്ന്. മേൽപടി ക്ലോക്കിൽ നോക്കിയാൽ, നിമിഷത്തോടു മത്സരിച്ച് നമ്മുടെ ജനസംഖ്യ വളരുന്നതുകണ്ട് ആരും അമ്പരക്കും. ക്ലോക്കിന്റെ വേഗം കുറയ്ക്കാൻ തന്നാലാവതു ചെയ്യാമെന്നു തീരുമാനിച്ചവരുമുണ്ടാവും. എന്തായാലും, ക്ലോക്കിൽ‍ ദൃശ്യമാവുന്ന വെല്ലുവിളി നേരിടാനാണ് മോദി സർക്കാരിന്റെ തീരുമാനം. അതിനു വഴികൾ പറയാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്നാണ്  ഇടക്കാല ബജറ്റിലെ പ്രഖ്യാപനം.

സെൻസസ് നടത്തുന്നതിൽ വീഴ്ചവരുത്തി; അതുവഴി, സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തേണ്ട ആസൂത്രണങ്ങൾ അനിശ്ചിതത്വത്തിലാക്കി. അതിനുശേഷമാണ് ആളെണ്ണത്തിന്റെ വർധനയെന്ന വെല്ലുവിളിയെ നേരിടാനുള്ള സർക്കാർ തീരുമാനം. ‘ജനസംഖ്യാ വിസ്ഫോടനം’ ആശങ്കയുണ്ടാക്കുന്നെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് 2019 ഓഗസ്റ്റ് 15ന് ആണ്. പരിഹാരത്തിനുള്ള സർക്കാർ നടപടി നാലരവർഷം ഗർഭാവസ്ഥയിലായിരുന്നു; തിരഞ്ഞെടുപ്പായപ്പോൾ പുറത്തുവന്നു. പ്രശ്നം അടിയന്തര പ്രാധാന്യമുള്ളതെന്നു പ്രധാനമന്ത്രിക്കുതന്നെ ബോധ്യപ്പെട്ടിട്ടും തുടർനടപടി ശിശുരൂപമെടുക്കാൻ ഇത്ര സമയമെടുത്തത് എന്തുകൊണ്ടെന്ന സംശയം അന്യായമാവില്ല.

ഇപ്പോഴത്തെ നിയന്ത്രണ ആശയം ആർഎസ്എസിന്റേതാണ്. ന്യൂനപക്ഷം ഭൂരിപക്ഷത്തെ മറികടക്കാൻ പോകുന്നു എന്ന ആശങ്കയുമായാണ് ആർഎസ്എസ് ജനസംഖ്യാപ്രശ്നം അവതരിപ്പിക്കാറുള്ളത്. മുസ്‌ലിം ജനസംഖ്യയിലുണ്ടായ വർധനയ്ക്കും ഇപ്പോൾ പ്രകടമാവുന്ന മാറ്റങ്ങൾക്കും ചില സാമൂഹിക ശാസ്ത്രജ്ഞരും മറ്റും പറയുന്ന കാരണങ്ങൾ അവർക്കു സ്വീകാര്യമല്ല.

ADVERTISEMENT

തിരഞ്ഞെടുപ്പായപ്പോൾ പുതിയൊരു വിവാദവിഷയം കൂടി അ‍ജൻഡയിൽ ചേർക്കുകയല്ലേയെന്നു തോന്നാം. പൗരത്വ നിയമത്തിലെ പുതിയ വ്യവസ്ഥകൾ, ഏകീകൃത വ്യക്തിനിയമം തുടങ്ങിയവയുമായി ചേർത്തുവയ്ക്കുമ്പോൾ ആ തോന്നൽ വീണ്ടും വളരും. ആരാണ് ജനനനിയന്ത്രണത്തിനായി ഇപ്പോൾ ശക്തമായി വാദിക്കുന്നതെന്നതും പരിഗണിക്കണം. 

വിസ്ഫോടനമെന്നു മോദി ആശങ്ക പറഞ്ഞപ്പോൾ ശ്രദ്ധേയമായൊരു പിന്തുണയുണ്ടായതു കോൺഗ്രസ് നേതാവായ പി.ചിദംബരത്തിൽനിന്നാണ്. ചെറിയ കുടുംബം ദേശഭക്തിപരമായ കർത്തവ്യമാണെന്നായിരുന്നു മോദിയുടെ പ്രസംഗത്തിന്റെ പിറ്റേന്നു ചിദംബരം പറഞ്ഞത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അടുത്തറിഞ്ഞ മുൻ ധനമന്ത്രിയുടെ വാക്കുകളായി അവയെ പരിഗണിക്കാം.

ADVERTISEMENT

എന്നാൽ, സാധാരണഗതിയിൽ കോൺഗ്രസുകാർ ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് 1976–77നുശേഷം അധികം പറയാറില്ല. അടിയന്തരാവസ്ഥയും സഞ്ജയ് ഗാന്ധിയും വന്ധ്യംകരണ പീഡനങ്ങളും അവർ ഓർക്കാൻ ആഗ്രഹിക്കാത്ത ചരിത്രമാണ്. 143 കോടിയെന്ന സംഖ്യയ്ക്കു നമ്മെ ഭയപ്പെടുത്താൻ തക്ക വലുപ്പമുണ്ട്. എന്നാൽ, ചൈനയും ജപ്പാനുമുൾപ്പെടെ സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെടുത്തി ജനസംഖ്യാ നിയന്ത്രണത്തിനു താൽപര്യം കാട്ടിയ ചില രാജ്യങ്ങൾ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധേയമാണ്. ജനനവും മരണവും തമ്മിലുള്ള സന്തുലനം തെറ്റൽ, തൊഴിലില്ലാത്തതിനാൽ‍ മക്കളോ വിവാഹംതന്നെയോ വേണ്ടെന്നു വയ്ക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നു തുടങ്ങി പല പ്രശ്നങ്ങളാണ് അവർക്കുള്ളത്.

ഇന്റൻനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസിന് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന പോപ്പുലേഷൻ ക്ലോക്കിന് മുന്നിലൂടെ നടന്നു പോകുന്ന വഴിയാത്രക്കാരൻ. (Photo by Punit PARANJPE / AFP)

ഇന്ത്യയിൽ പല സംസ്ഥാനങ്ങളും മരണ– ജനന സന്തുലനം നേടി, രാജ്യം തന്നെ അത്തരമൊരു നല്ല സ്ഥിതിയിലേക്കു പോകുകയാണ് തുടങ്ങിയ വിദഗ്ധാഭിപ്രായങ്ങളുമുണ്ട്. നിർബന്ധിത ഗർഭനിരോധനത്തെ അനുകൂലിക്കുന്നില്ല; അതു ദമ്പതികളുടെ സ്വകാര്യതീരുമാനമായി മാനിച്ച് മുന്നോട്ടുപോകണമെന്ന് 2020ൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞിട്ടുണ്ട്. അതെല്ലാം തൽക്കാലം മാറ്റിവയ്ക്കാം. രാജ്യം വികസിതമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമെന്നാണ് ജനസംഖ്യാ വെല്ലുവിളി നേരിടാനുള്ള താൽപര്യത്തിനു ബജറ്റിൽ പറയുന്ന ന്യായം. ഇന്ത്യ വികസിതമാകണമെന്നു നാമെല്ലാം ആഗ്രഹിക്കുന്നു. അതിനു ജനസംഖ്യാ നിയന്ത്രണവും സഹായകമാകുമെന്നു സർക്കാർ കരുതുന്നു. പക്ഷേ, വിഷയത്തെ രാഷ്ട്രീയ താൽപര്യത്തിന്റേതായ നിറങ്ങളിൽ മുക്കിക്കുളിപ്പിച്ച്  അതിനെ ദേശീയ ലക്ഷ്യമാക്കുന്നതിൽ പലരും പ്രശ്നം കാണുന്നു.

ADVERTISEMENT

ഇപ്പോഴത്തെ നിയന്ത്രണ ആശയം ആർഎസ്എസിന്റേതാണ്. ന്യൂനപക്ഷം ഭൂരിപക്ഷത്തെ മറികടക്കാൻ പോകുന്നു എന്ന ആശങ്കയുമായാണ് ആർഎസ്എസ് ജനസംഖ്യാപ്രശ്നം അവതരിപ്പിക്കാറുള്ളത്. മുസ്‌ലിം ജനസംഖ്യയിലുണ്ടായ വർധനയ്ക്കും ഇപ്പോൾ പ്രകടമാവുന്ന മാറ്റങ്ങൾക്കും ചില സാമൂഹിക ശാസ്ത്രജ്ഞരും മറ്റും പറയുന്ന കാരണങ്ങൾ അവർക്കു സ്വീകാര്യമല്ല. അനധികൃത കുടിയേറ്റം, നുഴഞ്ഞുകയറ്റം, മതപരിവർത്തനം തുടങ്ങിയവയാണ് ജനസംഖ്യ വർധിക്കാനും വിഭവങ്ങളുടെ ലഭ്യത കുറയാനുമുള്ള കാരണങ്ങളെന്ന് അവർ വ്യാഖ്യാനിക്കുന്നു.

(Representative image by ajijchan/istockphoto)

ആർഎസ്എസ് 2015 ഒക്ടോബറിൽ പാസാക്കിയ പ്രമേയം തുടങ്ങുന്നതു തന്നെ, 2011ലെ സെൻസസിലെ മതങ്ങൾ സംബന്ധിച്ച ഡേറ്റ ജനസംഖ്യാ നയം പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നെന്നു പറഞ്ഞാണ്. അസമിലും ബിഹാറിലും ബംഗാളിലും ബംഗ്ലദേശിൽനിന്നുള്ള കുടിയേറ്റം, അരുണാചലിലും മണിപ്പുരിലും മതപരിവർത്തനത്തിലൂടെ ക്രൈസ്തവ സംഖ്യയിലുണ്ടായ വർധന തുടങ്ങിയവ ജനസംഖ്യയെ ബാധിക്കുന്ന ആശങ്കാപരമായ പ്രശ്നങ്ങളായി പ്രമേയം എടുത്തുകാട്ടുന്നു. ഇതിന് അടിവരയിട്ട്, എല്ലാ മതങ്ങൾക്കും ബാധകമാകുന്ന ജനസംഖ്യാ നയത്തിന്റെ ആവശ്യകതയെക്കുറിച്ച് ആർഎസ്എസ് അധ്യക്ഷനും പറഞ്ഞിട്ടുണ്ട്, 2022ൽ.

ഇതുമായൊക്കെ രാഷ്ട്രീയമായി ചേർത്തുവയ്ക്കാവുന്നതാണ് രണ്ടു മക്കളിൽ കൂടുതലുള്ളവർക്കു സർക്കാർ ഉദ്യോഗവും സ്ഥാനക്കയറ്റവും സർക്കാർ‍ ആനുകൂല്യങ്ങളും നിഷേധിക്കാനുള്ള അസം, യുപി സർ‍ക്കാരുകളുടെ താൽപര്യം. രാജ്യത്ത് ഇപ്പോൾ പ്രകടമാകുന്ന മരണ– ജനന സന്തുലനം സമുദായഭേദമില്ലാത്ത പ്രതിഭാസമാണെന്ന പണ്ഡിതവാദത്തിന് എന്തുകൊണ്ടോ കേൾവിക്കാർ കുറവാണ്. നിറങ്ങളില്ലാതെ അവതരിപ്പിക്കുമ്പോഴാണ് ഏതു ലക്ഷ്യവും ആരും നിർബന്ധിക്കാതെതന്നെ ദേശീയവും എല്ലാവരുടേതും ആകുന്നത്.

ഇപ്പോൾ വീണ്ടും ക്ലോക്ക് നോക്കൂ:
രാജ്യത്തെ ജനസംഖ്യ
1,436,491,225

English Summary:

India Files Column Analyses The Govt Decision To Study Demographic Changes In India

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT