കോൺഗ്രസിൽ മഹിളാ സമരാഗ്നി
ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രചാരണപരിപാടി ‘സമരാഗ്നി’ നാളെ കാസർകോട്ട് ആരംഭിക്കുകയാണ്. 31 പട്ടണങ്ങളിലായി 31 റാലി. എല്ലായിടത്തും വൻ ജനപങ്കാളിത്തം ഉറപ്പാക്കാനാണു തീരുമാനം. സംഘടനാ ദൗർബല്യങ്ങളുടെ പേരിൽ പലപ്പോഴും പ്രതിക്കൂട്ടിലാകാറുള്ള കോൺഗ്രസിനു വൻ ശക്തിപ്രകടനം എല്ലായിടത്തും സാധ്യമാകുമോ?

കെപിസിസി വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ച ‘മകളേ മാപ്പ്’ പരിപാടിയുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് സംഘാടകർ ഇതിനു മറുപടി നൽകുന്നത്. ആയിരം വനിതകളെ അണിനിരത്താനായിരുന്നു ആദ്യതീരുമാനം. എന്നാൽ, വാർത്താക്കുറിപ്പിൽ കെപിസിസിക്കു പിഴച്ചു. ആയിരത്തിനു പകരം അയ്യായിരം എന്നായി. പ്രഖ്യാപിച്ചതിൽനിന്നു പിൻവാങ്ങാൻ വയ്യെന്ന സ്ഥിതി വന്നു. ചുമതലക്കാരായ വി.പി.സജീന്ദ്രനും മാത്യു കുഴൽനാടനും അതൊരു വാശിയായി ഏറ്റെടുത്തു. പരിപാടിയുടെ വിജയത്തിന് ഏറ്റവും വലിയ പിന്തുണ അവർക്കു നൽകിയതു നേരത്തേ പാർട്ടി നേതൃത്വം ഏറക്കുറെ തഴഞ്ഞിട്ടിരുന്ന ഒരു സംഘടനയാണ്: മഹിളാ കോൺഗ്രസ്.
കോൺഗ്രസിന്റെ വിവിധ തട്ടുകളിലുള്ള നേതാക്കൾ സമ്മതിക്കുന്ന ഒരു പ്രധാനമാറ്റം പഞ്ചായത്തുമുതൽ സംസ്ഥാനതലം വരെ പാർട്ടിയും യുഡിഎഫും സംഘടിപ്പിക്കുന്ന പരിപാടികളിലെ വനിതാ പ്രാതിനിധ്യമാണ്. മഹിളാ കോൺഗ്രസിലെ പുനഃസംഘടന അതിൽ നല്ല പങ്കുവഹിച്ചു. സംഘടനയുടെ ചരിത്രത്തിലാദ്യമായി, വാർഡുകൾ മുതൽ മഹിളാ കോൺഗ്രസിനു ഭാരവാഹികളായി.
സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറുടെ അവകാശവാദം അനുസരിച്ച് 81,365 ഭാരവാഹികൾ! കേരളത്തിലെ എല്ലാ വാർഡുകളിലും മഹിളാ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചാൽ വാർഡ് ഭാരവാഹികളുടെ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാമെന്ന വാഗ്ദാനം നൽകിയ കെ.സി.വേണുഗോപാലും അതു നടക്കുമെന്നു വിചാരിച്ചതല്ല. കോൺഗ്രസ് പോഷക സംഘടനകളുടെ സംസ്ഥാനതല പരിപാടികളിൽ പങ്കെടുക്കാത്ത രാഹുൽ ഗാന്ധിക്കു മറൈൻ ഡ്രൈവിലെ ആ സമ്മേളനത്തിനു പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ച് ഒടുവിൽ എത്തേണ്ടി വന്നു. ഗ്രൂപ്പുകളുടെ നീരാളിപ്പിടിത്തത്തിൽനിന്നു മാറി ഭാരവാഹികളെ നിശ്ചയിക്കാനും സംഘടനയുടെ അലകും പിടിയും മാറ്റാനും കോൺഗ്രസ് നേതൃത്വം നൽകിയ സ്വാതന്ത്ര്യമാണ് മഹിളാ കോൺഗ്രസിന്റെ ഈ മാറ്റത്തിനു കാരണം.
പലരുടെയും പ്രവചനങ്ങൾ തെറ്റിച്ച് ക്യാംപസുകളിലും സർവകലാശാലകളിലും മുന്നേറാൻ കെഎസ്‌യുവിനു സാധിക്കുന്നു. പ്രതിപക്ഷ സമരത്തിന്റെ മുഖമായിത്തന്നെ യൂത്ത് കോൺഗ്രസ് മാറിയെന്ന പ്രശംസ കോൺഗ്രസ് യോഗങ്ങളിൽ ആ സംഘടന ഏറ്റുവാങ്ങുന്നു. പുതിയ പ്രവർത്തനശൈലിയുമായി നവോർജത്തോടെ പ്രവർത്തിക്കുന്ന ഈ പോഷകസംഘടനകൾ സമീപകാലത്ത് കോൺഗ്രസിനും പ്രതിപക്ഷത്തിനും പകരുന്ന ഉന്മേഷം ചെറുതല്ല. സമരാഗ്നി ആളിക്കത്തിക്കാനും ഈ സംഘടനകൾ നൽകുന്ന ഇന്ധനം കോൺഗ്രസിനു വേണ്ടിവരും.
∙ വീഴാൻ പോകുന്ന ആ രാജ്യസഭാ ബോംബ് !
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെങ്കിലും അതിനോടു ചേർന്നു മറ്റൊരു ചർച്ചകൂടി മുന്നണികളിലുണ്ട്. എൽഡിഎഫിലാണെങ്കിൽ അതു പൊട്ടാവുന്ന ഒരു ബോംബാണ്!
എൽഡിഎഫിലെ എളമരം കരീം (സിപിഎം) ബിനോയ് വിശ്വം (സിപിഐ), ജോസ് കെ.മാണി (കേരള കോൺഗ്രസ്–എം) എന്നീ മൂന്നു രാജ്യസഭാ എംപിമാരുടെ കാലാവധി ഈ ജൂണിൽ കഴിയും. തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു പക്ഷേ, മൂന്നു സീറ്റും ലഭിക്കില്ല. ഒന്നു യുഡിഎഫിനു പോകും. ബാക്കി രണ്ടിൽ സിപിഎം ഒന്നെടുക്കുമെന്ന് ഉറപ്പ്. ശേഷിക്കുന്ന സീറ്റ് ആർക്ക്? സിപിഐക്കോ കേരള കോൺഗ്രസിനോ! പണ്ടേ കണ്ടുകൂടാത്ത ഇരുപാർട്ടികളും തമ്മിൽ മുഖാമുഖം നിൽക്കേണ്ടി വരുന്നു.
യുഡിഎഫിലായിരിക്കെ രാജ്യസഭാംഗമായ ജോസ് കെ.മാണിക്ക് അദ്ദേഹത്തിന്റെ കാലാവധിയുടെ ബാക്കി എന്ന നിലയിലാണ് എൽഡിഎഫിലേക്കു വന്നപ്പോൾ വീണ്ടും രാജ്യസഭാംഗത്വം അനുവദിച്ചത്. മറ്റു പദവികൾ ജോസിന് ഇല്ലാത്തതുകൊണ്ടുതന്നെ പാർട്ടി ചെയർമാനുവേണ്ടി കേരള കോൺഗ്രസ് നിലപാടു കടുപ്പിക്കും. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഒഴിയുന്ന രാജ്യസഭാംഗത്വം കേരള കോൺഗ്രസിനു വിട്ടുകൊടുക്കേണ്ടി വരുന്നത് സിപിഐക്ക് അചിന്ത്യം. ആരു വിട്ടുവീഴ്ച ചെയ്യും? ആരെ സിപിഎം മെരുക്കും?
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം കൂടാതെ ഇടുക്കികൂടി ചോദിക്കാനാണ് കേരള കോൺഗ്രസ് ഒരുങ്ങുന്നത്. കോട്ടയം മാത്രമേ ഉള്ളൂവെങ്കിൽ രാജ്യസഭയുടെ കാര്യത്തിൽ ഉറപ്പുതരണം എന്ന ഉപാധി വയ്ക്കും. യുഡിഎഫിൽ ഉയരുന്നതും സമാന ആവശ്യമാണ്. മൂന്നാമതൊരു ലോക്സഭാ സീറ്റ് ചോദിച്ച മുസ്‌ലിംലീഗ്, യുഡിഎഫിനു കിട്ടാൻ പോകുന്ന ഒരു രാജ്യസഭാ സീറ്റ് തങ്ങൾക്ക് ഉറപ്പിക്കാനാണ് അതുവഴി ലക്ഷ്യമിടുന്നത്.