ആൽബെർട്ട് ഐൻസ്റ്റൈൻ  ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരിൽ ഏറ്റവും വലിയ ബുദ്ധിമാൻമാരിൽപ്പെടുന്നു. 1879ൽ ജർമനിയിൽ ജനിച്ച് 1955ൽ യുഎസ്സിൽ 76–ാം വയസ്സിൽ അന്തരിച്ച ആ അസാമാന്യ പ്രതിഭാശാലി 1921ൽ ഫിസിക്സിനുള്ള നൊബേൽ സമ്മാനം നേടിയത് ഏവർക്കുമറിയാം. പക്ഷേ പലരും കരുതുന്നതുപോലെ അത് അദ്ദേഹത്തിന്റെ വിശ്രുതമായ ആപേക്ഷികസിദ്ധാന്തത്തിനായിരുന്നില്ല, സൈദ്ധാന്തിക ഊർജ്ജതന്ത്രത്തിനു നല്കിയ സംഭാവനയ്ക്കും, വിശേഷിച്ച് ഫോട്ടോ–ഇലക്ട്രിക് ഇഫക്റ്റ് നിയമത്തിന്റെ കണ്ടുപിടിത്തത്തിനുമായിരുന്നു സമ്മാനം. പിണ്ഡവും (mass) ഊർജ്ജവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന E = mc2 ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോർമുലയായിത്തീർന്നു.  

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൽബർട്ട് ഐൻസ്റ്റൈൻ  ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരിൽ ഏറ്റവും വലിയ ബുദ്ധിമാൻമാരിൽപ്പെടുന്നു. 1879ൽ ജർമനിയിൽ ജനിച്ച് 1955ൽ യുഎസിൽ 76–ാം വയസ്സിൽ അന്തരിച്ച ആ അസാമാന്യ പ്രതിഭാശാലി 1921ൽ ഫിസിക്സിനുള്ള നൊബേൽ സമ്മാനം നേടിയത് ഏവർക്കുമറിയാം. പക്ഷേ പലരും കരുതുന്നതുപോലെ അത് അദ്ദേഹത്തിന്റെ വിശ്രുതമായ ആപേക്ഷികസിദ്ധാന്തത്തിനായിരുന്നില്ല, സൈദ്ധാന്തിക ഊർജ്ജതന്ത്രത്തിനു നൽകിയ സംഭാവനയ്ക്കും, വിശേഷിച്ച് ഫോട്ടോ–ഇലക്ട്രിക് ഇഫക്ട് നിയമത്തിന്റെ കണ്ടുപിടിത്തത്തിനുമായിരുന്നു സമ്മാനം. പിണ്ഡവും (mass) ഊർജ്ജവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന E = mc2 ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോർമുലയായിത്തീർന്നു.  

സയൻസിന്റെ ലോകത്തു മാത്രം ഒതുങ്ങിയിരുന്നില്ല ഐൻസ്റ്റൈൻ. സംഗീതാരാധകനും മികച്ച വയലിനിസ്റ്റുമായിരുന്നു അദ്ദേഹം. അതിനുപരി മാനവികതയുടെ ആൾരൂപവും. സർവനാശകമായ അണുബോംബിന്റെ നിർമാണസാധ്യത മുൻകൂട്ടിക്കണ്ട് അതിനെതിരെ പ്രസിഡന്റ് റൂസ്‌വെൽറ്റിന് 1932 ഓഗസ്റ്റ് 2ന് അദ്ദേഹമെഴുതിയ ഐതിഹാസികമായ കത്ത് മാനവരാശിക്കുള്ള മുന്നറിയിപ്പായിരുന്നു. പക്ഷേ അതിനു ചെവികൊടുക്കാതെ, 1945 ഓഗസ്റ്റ് 6ന് ഹിരോഷിമയിലും ഓഗസ്റ്റ് 9ന് നാഗസാക്കിയിലും യുഎസ് അണുബോംബുകൾ വർഷിച്ചു.   കൃത്യമായ കണക്കില്ലെങ്കിലും രണ്ടിടത്തുംകൂടി രണ്ടേകാൽ ലക്ഷത്തോളം ജപ്പാൻകാർ മരിച്ചെന്നു കരുതിവരുന്നു. അതിലേറെപ്പേർ റേഡിയേഷൻ രോഗങ്ങൾക്കു വിധേയരായി.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ആൽബർട്ട് ഐൻസ്റ്റൈനൊപ്പം (File Photo by AFP)
ADVERTISEMENT

ജീവിതത്തിന്റെ സമസ്തമുഖങ്ങളിലേക്കും കണ്ണുണ്ടായിരുന്ന ആ പ്രതിഭാശാലി സാധാരണക്കാർക്കും ഉതകുന്ന പല ജീവിതഫോർമുലകളും പലപ്പോഴായി നിർദേശിച്ചിട്ടുണ്ട്. അവയിൽ ചിലതു കാണുക. ഐൻസ്റ്റൈനെ സംബന്ധിച്ചു പല കഥകളും പ്രചാരത്തിലുണ്ട്. ഒന്നിങ്ങനെ. അദ്ദേഹം ട്രെയിൻ യാത്ര ചെയ്തിരുന്നപ്പോൾ ടിക്കറ്റ് പരിശോധകനെത്തി. പോക്കറ്റിലും ബാഗിലും മറ്റും ടിക്കറ്റ് കാണാതെ അദ്ദേഹം പരിഭ്രമിച്ചപ്പോൾ, പരിശോധകൻ  ആശ്വസിപ്പിച്ചു,
‘എനിക്ക് അങ്ങയെ അറിയാം, സർ. ടിക്കറ്റില്ലാതെ യാത്ര ചെയ്യില്ല. ടിക്കറ്റ് കാണിക്കേണ്ട’.

∙ എനിക്കു വിശേഷസിദ്ധികളൊന്നുമില്ല. പക്ഷേ കടുത്ത ജിജ്ഞാസയുണ്ട്’.  ജിജ്ഞാസയെ പിൻതുടരുക, ചോദ്യങ്ങൾ ചോദിക്കുക 

∙ ‘ഞാൻ സ്മാർട്ടല്ല. പക്ഷേ പ്രശ്നങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കും’. സ്വപ്നമുണ്ടെങ്കിൽ തടസ്സങ്ങൾ വരും. അവയെ നാം മറികടക്കണം. സ്ഥിരപരിശ്രമത്തിനു പകരം വയ്ക്കാനൊന്നുമില്ല. തോൽവിയും ജയവും തമ്മിൽ വ്യത്യാസം വരുത്തുന്നത് സ്ഥിരപരിശ്രമമാണ്. പിടി വിടരുത് എന്നാണ് ഐൻസ്റ്റൈന്റെ സൂചന.

∙ ഏതു പ്രവൃത്തിയിലും ഏകാഗ്രത പാലിക്കണമെന്നു വ്യക്തമാക്കാൻ അദ്ദേഹം സരസമായി പറഞ്ഞു, ‘സുന്ദരിക്കുട്ടിയെ ചുംബിച്ചുകൊണ്ട് സുരക്ഷിതമായി വണ്ടിയോടിക്കുന്നയാൾ ചുംബനത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല’. 

∙ അറിവിനെക്കാൾ പ്രധാനമാണു ഭാവന. എന്നല്ല, ഭാവനയാണ് എല്ലാമെല്ലാം. സാമ്രാജ്യം കെട്ടിപ്പടുക്കുന്നതു പോലും ഒരാശയത്തിൽ നിന്നാണ്. വിശ്വപ്രശസ്തമായ മിക്കിമൗസ് എന്ന കാർട്ടൂൺ കഥാപാത്രം വാൾട്ട് ഡിസ്നിയുടെ മനസ്സിൽ രൂപം കൊണ്ടത് അദ്ദേഹം കൃഷിത്തോട്ടത്തിൽ അരുമയായി വളർത്തിയിരുന്ന കറുപ്പും വെളുപ്പും ഉള്ള എലിയിൽ നിന്നത്രേ.

∙ ‘ഒരു തെറ്റും ചെയ്യാത്തവർ പുതിയതൊന്നും ചെയ്യാൻ ശ്രമിച്ചിട്ടില്ല’. തെറ്റു വരുത്തിയെന്നറിയുമ്പോൾ നൈരാശ്യമുണ്ടാവാം. മഹത്തായ ഏതു കാര്യമാണു തുടക്കത്തിൽ തോൽവി വരാതെ നേടിയിട്ടുള്ളത്?  ഒന്നും തുടങ്ങാത്തതും തുടങ്ങിയതു പൂർത്തിയാക്കാത്തതും ആണ് യഥാർഥപരാജയം.

ഐൻസ്റ്റൈൻ എന്ന നാടകത്തിൽ ആൽബർട്ട് ഐൻസ്റ്റൈന്റെ വേഷത്തിൽ ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ (Photo by PTI)

∙  ‘വിജയിയാകാൻ വേണ്ടിയല്ല, മൂല്യമൂള്ളയാളാകാൻ ശ്രമിക്കുക’. നല്ല വ്യക്തിബന്ധങ്ങൾ സൃഷ്ടിക്കാനോ, സന്തോഷകരമായ കുടുംബം പടുത്തുയർത്താനോ, പുസ്തകമെഴുതാനോ, മറ്റേതിനെങ്കിലുമോ ആകട്ടെ നിങ്ങളുടെ താൽപര്യം. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടേയിരിക്കുക

∙ ഒരേ കാര്യം വീണ്ടും വീണ്ടും ആവർത്തിച്ചിട്ട് വ്യത്യസ്തമായ ഫലം പ്രതീക്ഷിക്കുന്നത് ബുദ്ധിഭ്രമമാണ്. ചെയ്യുന്ന കാര്യം നാളെ പുതുരീതിയിൽ ചെയ്യാൻ ‍ശ്രമിക്കുക. പോയവഴിയേ മാത്രം അടിച്ചാൽ വലിയ നേട്ടമുണ്ടാകില്ല.

∙ പ്രവർത്തന പരിചയം കൊണ്ടേ അറിവുണ്ടാകൂ. ഏതു കാര്യവും ചെയ്തു പരിചയിക്കുക.

∙ കളി ഏതായാലും അതിലെ നിയമങ്ങൾ പഠിച്ചിട്ടു കളിക്കുക. നിങ്ങളുടെ വിശേഷവിഷയത്തിലെ കാര്യങ്ങൾ കഴിയുന്നത്ര സമഗ്രമായി പഠിക്കുക. വിഷയത്തോടു പ്രതിബദ്ധത വേണം. കൂടുതൽ അറിയാൻ അഭിവാഞ്ഛ വേണം.

∙ പ്രധാന കാര്യങ്ങളിൽ ശ്രദ്ധിക്കുക. നമ്മിൽ മിക്കവരും അപ്രധാനകാര്യങ്ങൾക്കു മുൻതൂക്കം നൽകി, പ്രയത്നവും നേരവും വ്യർഥമാക്കാറുണ്ടല്ലോ. ഐൻസ്റ്റൈന്റെ ഹെയർസ്റ്റൈലും വേഷവും മറ്റും കുപ്രസിദ്ധമാണ്. നാം അതെല്ലാം പകർത്തണമെന്നല്ല, നിസ്സാരകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ച്, മുഖ്യകാര്യങ്ങൾ ഉപേക്ഷിക്കാൻ ഇടവരുത്തരുത് എന്ന സന്ദേശം മനസ്സിൽ വയ്ക്കാം.

ആൽബർട്ട് ഐൻസ്റ്റൈന്റെ പ്രതിമ (Photo by Kenzo TRIBOUILLARD / AFP)

∙ പ്രാവീണ്യം കുറവാണെങ്കിലും നിങ്ങൾക്കു സ്നേഹം തോന്നുന്ന കാര്യം ചെയ്യുക. ബോട്ടോടിക്കുന്നതിൽ തീരെ മോശമായിരുന്ന  ഐൻസ്റ്റൈൻ മനശ്ശാന്തിക്കായി കടലിലൂടെ ബോട്ടോടിക്കാറുണ്ടായിരുന്നു.

∙ ജീവിതത്തിൽ നാം നേരിടുന്ന വലിയ പ്രശ്നങ്ങളെ വിനോദത്തിനു നാം ഉപയോഗിക്കാറുള്ള പദപ്രശ്നവും മറ്റും പോലെ ലഘുവായി കാണുക

∙ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ,ചിന്തിക്കുക. ദീർഘമായി ചിന്തിക്കുക. പരിഹാരം കണ്ടെത്തിയില്ലെങ്കിൽ നൈരാശ്യം വേണ്ട. വീണ്ടും ചിന്തിക്കുക

∙ രാഷ്ട്രീയം മനസ്സിൽ കോപമോ നൈരാശ്യമോ നിറയ്ക്കാൻ അനുവദിക്കരുത്.

∙ അധികാരവർഗത്തെ കണ്ണടച്ച് അനുസരിക്കുന്നത് സത്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്.

∙ ശാസ്ത്രവും സത്യവും വിദ്യാഭ്യാസവും എല്ലാവർക്കുമുളളതാണ്; പ്രബലർക്കു മാത്രമുള്ളതല്ല.

ഇതു പറഞ്ഞിട്ട് ഉദ്യോഗസ്ഥൻ പോയി. കുറെക്കഴിഞ്ഞും ഐൻസ്റ്റൈൻ സർവസ്ഥലത്തും തകൃതിയായി ടിക്കറ്റു തപ്പുകയാണ്. അതു കണ്ട് പരിശോധകൻ സമാധാനിപ്പിച്ചു, ‘അങ്ങ് സമാധാനമായി യാത്ര ചെയ്തുകൊള്ളൂ. ആരും ടിക്കറ്റ് ചോദിക്കില്ല’. അപ്പോഴാണ് അതിബുദ്ധിമാനായ ഐൻസ്റ്റൈൻ തന്റെ  പ്രശ്നം അവതരിപ്പിച്ചത്, ‘അതല്ല മോനേ കാര്യം. എവിടെയാണ് ഞാൻ ഇറങ്ങേണ്ടതെന്ന് അറിയാൻ എനിക്കു ടിക്കറ്റ് നോക്കണം’.

ആൽബെർട്ട് ഐൻസ്റ്റൈൻ (File Photo by AFP)
ADVERTISEMENT

ഏതോ വലിയ കാര്യങ്ങളി‍ൽ, അതിതീവ്രമായ ഏകാഗ്രതയോടെ ചിന്തിച്ചിരുന്ന ആ മഹാമനുഷ്യൻ ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയെന്നു കാണിക്കാൻ ആരുടെയെങ്കിലും ഭാവനയിൽ  വിരിഞ്ഞതാണോ ഇക്കഥയെന്നു നിശ്ചയമില്ല. കഥ സംഭവമായാലും കൽപിതമായാലും രസിക്കാൻ വകയുണ്ട്. നമ്മെപ്പോലുള്ള സാധാരണക്കാർ പഠിക്കേണ്ട പലതും ഐൻസ്റ്റൈൻ പറഞ്ഞുവച്ചിട്ടുണ്ട്. അവയിൽനിന്നു തിരഞ്ഞെടുത്ത ചിലതാണ് ഇവിടെ നാം കണ്ടത്.

English Summary:

Interesting facts and stories related to Albert Einstein