നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ പൊതുഭാവനയിലെ അനശ്വര വീരനായകനാണ്. മറ്റു പല നേതാക്കളെയുംപോലെ നേതാജി ഒരിക്കലും വിസ്മൃതിയിലേക്ക് ആണ്ടുപോയില്ല. അദ്ദേഹത്തിന്റെ അസാധാരണ ജീവിതവും സമരവും മരണവുമെല്ലാം ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ലക്ഷ്യം നേടാൻ സ്വീകരിച്ച പാതയും അതിന്റെ അപ്രായോഗികതയും ഫാഷിസ്റ്റുകളുടെ പിന്തുണ തേടിയതുമൊക്കെ വിമർശനത്തോടെ കാണുമ്പോഴും അദ്ദേഹത്തിന്റെ അപാരമായ രാജ്യസ്നേഹത്തിൽ ആർക്കും സംശയമില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് നേതാജിയുടെ ദുരൂഹമരണം ഇന്നും തീവ്രവേദനയോടെ മാത്രം നമ്മൾ ഓർക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പക്ഷേ, അടുത്തകാലത്തായി നേതാജീഅനുസ്മരണങ്ങളിൽ അദ്ദേഹത്തിന്റെ  മഹത്തായ പൈതൃകം അപഹരിക്കാനും ഗാന്ധിജിയും നെഹ്റുവും അടങ്ങുന്ന ദേശീയപ്രസ്ഥാന നേതാക്കളെ നേതാജിയുടെ പ്രതിനായകരാക്കി അവതരിപ്പിക്കാനുമുള്ള പ്രവണത കണ്ടുവരുന്നുണ്ട്. എന്നാൽ, അഹിംസയിലൂന്നിയ സ്വാതന്ത്ര്യസമരത്തിന്റെ രാഷ്ട്രീയ ഫലപ്രാപ്തി സംബന്ധിച്ച അഭിപ്രായവ്യത്യാസം, നേതാജിയുടെ അത്യാവേശത്തോടുള്ള നീരസം, ഹിറ്റ്ലറോടും മുസോളിനിയോടും നേതാജിക്ക് ആഭിമുഖ്യമുണ്ടായിരുന്നതിലുള്ള എതിർപ്പ് എന്നിവയ്ക്കപ്പുറം പരസ്പരസ്നേഹത്തിന്റെയും ആദരത്തിന്റെയും അനുപമമായ നൂലുകൾകൊണ്ട് നെയ്ത സാഹോദര്യം നേതാജിയുമായി ഗാന്ധിജിക്കും നെഹ്റുവിനും ഉണ്ടായിരുന്നു. 

ADVERTISEMENT

അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്ലിക്ക് നെഹ്റു അയച്ചെന്നു പറയപ്പെടുന്ന വ്യാജകത്ത് ‘നെഹ്റുവിനു നേതാജിയോടുള്ള കൊടുംശത്രുത’യുടെ തെളിവായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നു. ആ കത്തിൽ നെഹ്റു നേതാജിയെ വിശേഷിപ്പിക്കുന്നത് ‘നിങ്ങളുടെ വാർ ക്രിമിനൽ’ എന്നാണ്. പക്ഷേ, 1945 ഡിസംബർ 26, 27 എന്നീ വ്യത്യസ്ത തീയതികൾ അടയാളപ്പെടുത്തിയ ഒന്നിലധികം കത്തുകളുടെ കോപ്പികൾ ഇന്റർനെറ്റിൽ ലഭ്യമാണെന്നതുതന്നെ ആ കത്ത് വ്യാജമാണെന്നതിനു തെളിവാണ്. നെഹ്റുവിന്റെ ഭാഷാശുദ്ധിയും ശൈലിയും അറിയാവുന്നവർ അക്ഷരത്തെറ്റും വ്യാകരണപ്പിശകും നിറഞ്ഞ ആ കത്ത് ചിരിച്ചുതള്ളുമെങ്കിലും, അത്തരം ഫോട്ടോഷോപ് നിർമിതിയെ ആഘോഷിക്കാനും പ്രചരിപ്പിക്കാനും  ഇന്ത്യയിൽ ലക്ഷക്കണക്കിനു മനുഷ്യരുണ്ടായി എന്നോർക്കണം. ഡൽഹിയിൽവച്ച് നെഹ്റു തന്റെ സ്റ്റെനോഗ്രഫർ ശ്യാംലാൽ ജെയിനിനു പറഞ്ഞുകൊടുത്ത് എഴുതിപ്പിച്ചെന്നാണ് വ്യാജകത്ത് പ്രചരിപ്പിക്കുന്നവരുടെ ഭാഷ്യം. പക്ഷേ, ഡിസംബർ 25 മുതൽ 29 വരെ നെഹ്റു ബിഹാറിലും യുപിയിലെ അലഹാബാദിലും ആയിരുന്നെന്ന് അക്കാലത്തെ പത്രവാർത്തകളിൽനിന്നു വ്യക്തം.  

1945 ഡിസംബർ 25നു ബിഹാറിലെ ബങ്കിപ്പൂരിൽ ഒരു പൊതുയോഗത്തിൽ നെഹ്റു ‘കദം കദം ബഡായെ ജാ..ഖുശി കെ ഗീത് ഗായേ ജാ...’ എന്നു തുടങ്ങുന്ന ഐഎൻഎയുടെ മനോഹരമായ യുദ്ധഗീതം ആവേശഭരിതനായി ചൊല്ലിയെന്നും വിപ്ലവവീര്യത്തോടെ ഏറ്റുചൊല്ലാൻ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടെന്നുമുള്ള വാർത്ത പിറ്റേദിവസത്തെ ഇന്ത്യൻ എക്സ്പ്രസ് പത്രം പ്രാധാന്യത്തോടെ അച്ചടിച്ചിട്ടുണ്ട്. ത്രസിപ്പിക്കുന്ന ശബ്ദത്തിൽ നേതാജിയുടെ യുദ്ധഗീതം പാടിയ നെഹ്റു, പിറ്റേദിവസം അതേ നേതാജിയെ ‘വാർ ക്രിമിനൽ’ എന്നു വിശേഷിപ്പിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രിക്കു കത്തെഴുതിയെന്നാണ് ഫോട്ടോഷോപ് ചരിത്രകാരന്മാർ നമ്മോടു പറയുന്നത്! ചരിത്രവുമായുള്ള ഈ കൺകെട്ടുവിദ്യ എത്രമേൽ ലജ്ജാകരമാണ്! 

ADVERTISEMENT

‘നേതാജിയുടെ ശത്രുക്കൾ’ എന്ന് ഇപ്പോൾ പലരും വിശേഷിപ്പിക്കുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസാണ് 1945-1946 കാലത്ത്  ഐഎൻഎ ഓഫിസർമാരുടെ പരസ്യവിചാരണയിൽ അവർക്കുവേണ്ടി കോടതിയിൽ വാദിക്കാൻ മുന്നിട്ടിറങ്ങിയത്. കോൺഗ്രസ് രൂപീകരിച്ച ഐഎൻഎ ഡിഫൻസ് കമ്മിറ്റിയിലെ സുപ്രധാന അംഗം സാക്ഷാൽ നെഹ്റുവും! അതിനുവേണ്ടി മാത്രം 25 വർഷങ്ങൾക്കുശേഷം അദ്ദേഹം വക്കീൽവേഷമിട്ടു കോടതിയിൽ കയറി. ഭുലാഭായ് ദേശായി, ആസഫ് അലി, തേജ് ബഹാദൂർ സപ്രു, ഹോരിലാൽ വർമ തുടങ്ങിയ പ്രഗല്ഭ വക്കീലന്മാരെ അണിനിരത്തി ഐഎൻഎ ഓഫിസർമാർക്കുവേണ്ടി കോടതിയിൽ ശക്തമായി വാദിക്കുകയും അവരെ ഇന്ത്യൻ ജനതയുടെ മുന്നിൽ വീരനായകരാക്കി മാറ്റുകയും ചെയ്തതു കോൺഗ്രസായിരുന്നു; അല്ലാതെ  ഹിന്ദുമഹാസഭയുടെ നേതാക്കളായിരുന്നില്ല.  

നേതാജി സുഭാഷ് ചന്ദ്രബോസ് (ഫയൽചിത്രം)

കോൺഗ്രസും ഐഎൻഎ റിലീഫ് കമ്മിറ്റിയും ചേർന്നു കൽക്കത്തയിലെ ദേശപ്രിയ പാർക്കിൽ 1945 നവംബർ 12നു സംഘടിപ്പിച്ച ഐഎൻഎ ദിനാഘോഷത്തിൽ നേതാജിയുടെ സഹോദരൻ ശരത്ബോസും നെഹ്റുവും സർദാർ പട്ടേലും ലക്ഷക്കണക്കിനു ജനങ്ങളെ അഭിമുഖീകരിച്ചു വൈകാരികമായി സംസാരിച്ചത് നേതാജിയുടെ സാഹസികമായ ദേശഭക്തിയെക്കുറിച്ചായിരുന്നു.   പ്രധാനമന്ത്രിയായ ശേഷം ചെങ്കോട്ടയിൽ നടത്തിയ ആദ്യപ്രസംഗത്തിലും നെഹ്‌റു ഗാന്ധിജിയുടെ പേരിനൊപ്പം പരാമർശിച്ചത് നേതാജിയെ മാത്രമായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ മൂലരൂപത്തിൽ രണ്ടു സ്വാതന്ത്ര്യസമരനായകരുടെ ചിത്രങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയത്: ഒന്നാമത്തേതു രാഷ്ട്രപിതാവായ ഗാന്ധിജിയുടേത്, രണ്ടാമത്തേത് ‘ഇന്ത്യയുടെ രാഷ്ട്രപിതാവേ’ എന്നു ഗാന്ധിജിയെ ആദ്യമായി വിശേഷിപ്പിച്ച സാക്ഷാൽ നേതാജിയുടേത്.

ADVERTISEMENT

ഐഎൻഎയുടെ നാലു ബ്രിഗേഡുകൾ ഗാന്ധി, നെഹ്‌റു, ആസാദ്, സുഭാഷ് എന്നിങ്ങനെ ആയിരുന്നു. പിന്നെ ഝാൻസിറാണി റെജിമെന്റും! ഈ പേരുകൾ തിരഞ്ഞെടുക്കുമ്പോൾ ഒരിക്കൽപോലും ‍സവർക്കറും ഗോൾവർക്കറും അദ്ദേഹത്തിന്റെ മനസ്സിൽ കടന്നുവന്നില്ല. നേതാജിയുടെ ലോകബോധം ആർക്കും നിഷേധിക്കാൻ ‍പറ്റാത്തവിധം മതനിരപേക്ഷവും ബഹുസ്വരവും ആയിരുന്നെന്നും എല്ലാ വിയോജിപ്പുകൾക്കുമപ്പുറം തന്റെ കോൺഗ്രസ് പൈതൃകത്തിൽ അദ്ദേഹം ഏറെ അഭിമാനിച്ചിരുന്നെന്നും മനസ്സിലാക്കാൻ വേറെ തെളിവുകൾ വേണോ?

നെഹ്റുവിനു പകരം നേതാജിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഇന്ത്യയുടെ ഭാവി മറ്റൊന്നായേനെ എന്നു വിശ്വസിക്കുന്നവരും ഏറെയുണ്ട്. പക്ഷേ, നെഹ്റുവിനെക്കാൾ തെളിമയുള്ള സോഷ്യലിസ്റ്റായിരുന്നു നേതാജി. നേതാജി കോൺഗ്രസ് അധ്യക്ഷനായപ്പോഴാണ് ആദ്യമായി പ്ലാനിങ് കമ്മിഷൻ രൂപീകരിച്ചതും നെഹ്റുവിനെ അതിന്റെ ചെയർമാനാകാൻ ക്ഷണിച്ചതും. അതോടൊപ്പം, ആധുനികതയിലും മതനിരപേക്ഷതയിലും സമത്വത്തിലും ഉറച്ച വിശ്വാസമുള്ള ആളുമായിരുന്നു അദ്ദേഹം. ഐഎൻഎയിൽ അദ്ദേഹം എല്ലാ മതവിശ്വാസികളെയും ഉൾപ്പെടുത്തി. ഒരിക്കലും അദ്ദേഹം ഹിന്ദുബിംബങ്ങളെയും ഹിന്ദുസ്വത്വത്തെയും മുൻനിർത്തിയുള്ള രാഷ്ട്രഭാവനയിൽ വിശ്വസിച്ചില്ല. പകരം, അദ്ദേഹം ‘വൈവിധ്യങ്ങളുടെ ഇന്ത്യയെന്ന’ ആശയം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയിൽ എല്ലാ മത- ഭാഷാവിഭാഗങ്ങൾക്കും ഒരുപോലെ അധികാരപങ്കാളിത്തം ഉണ്ടായിരിക്കണമെന്നാണ് അദ്ദേഹം വാദിച്ചത്. 

മഹാത്മാ ഗാന്ധിയും ജവാഹർലാൽ നെഹ്റുവും (ഫയൽചിത്രം)

നേതാജി ജീവിച്ചതും മരിച്ചതും മതനിരപേക്ഷവും സ്വതന്ത്രവും സമത്വപൂർണവുമായ ജനാധിപത്യ ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു. ഏകശിലാരൂപിയും മതാത്മകവുമായ തീവ്രവലതുപക്ഷത്തിന്റെ നേർവിപരീതമാണ് അദ്ദേഹത്തിന്റെ ആശയലോകവും പ്രവർത്തനരീതിയും. അതുകൊണ്ടുതന്നെ ഭൂരിപക്ഷദേശീയതയുടെ വക്താക്കൾക്ക് എളുപ്പത്തിൽ അപഹരിക്കാൻ പറ്റുന്ന ഒന്നല്ല നേതാജിയുടെ പൈതൃകം. ആത്മബലിയിലൂടെയാണ് നേതാജി സാമ്രാജ്യത്വത്തെ പ്രതിരോധിച്ചത്. അല്ലാതെ, മതനിരപേക്ഷതയെയും സ്വാതന്ത്ര്യസമരത്തെയും ഒറ്റുകൊടുത്തുകൊണ്ടല്ല. 

നേതാജിയുടെ ഓർമകളോടു നീതി പുലർത്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ, നുണക്കഥകളിലൂടെ ഗാന്ധിജിയെയും നെഹ്റുവിനെയും പ്രതിനായകരായി അവതരിപ്പിക്കുന്നതിനു പകരം ഈ മഹാരാജ്യത്തിന്റെ തനതായ വൈവിധ്യങ്ങളെയും ബഹുസ്വരതയുടെ മനോഹാരിതയെയും തെളിഞ്ഞമനസ്സോടെ അംഗീകരിക്കുകയാണു ചെയ്യേണ്ടത്. മറ്റുള്ള എല്ലാ പ്രകടനങ്ങളും  കാപട്യവും വാചകമടിയും മാത്രമാണ്.

English Summary:

Overcoming Historical Distortion: Netaji's Secular Vision for India's Future