ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളും സ്ഥാനാർഥി ചർച്ചകളും കേരളത്തിൽ ആരംഭിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ മനോരമ ഓൺലൈൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത് കോൺഗ്രസിന്റെ ഇന്ത്യയിലെതന്നെ മുതിർന്ന പാർലമെന്റ് അംഗമായ കൊടിക്കുന്നിൽ സുരേഷാണ്. കൊടിക്കുന്നിലിനു പ്രായം 61 വയസ്സ് മാത്രം; പക്ഷേ ഇതിനോടകം ലോക്സഭയിലേക്കു മത്സരിച്ചത് 9 തവണ. ഏഴുവട്ടം ലോക്സഭാംഗമായി. 1989ൽ ആദ്യമായി മത്സരിച്ച കൊടിക്കുന്നിൽ പാർട്ടിയുടെ തളരാത്ത പോരാളിയാണ്. പക്ഷേ തന്നെ തളർത്താനും ഇകഴ്ത്താനും വൻ ഗൂഢാലോചന നടക്കുകയാണെന്ന ഗുരുതര ആരോപണം ഈ അഭിമുഖത്തിൽ സുരേഷ് ഉന്നയിക്കുന്നു. ഇനിയും മത്സരിക്കുമോ എന്ന ചോദ്യത്തിനു മനസ്സു തുറക്കുന്നു. ദീർഘകാലം കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്ന സുരേഷ് ഇപ്പോൾ പാർലമെന്റിൽ കോൺഗ്രസിന്റെ ചീഫ് വിപ്പും പ്രവർത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവുമാണ്. ദലിത് വിഭാഗത്തിൽനിന്ന് പടിപടിയായി ഉയർന്ന് കോൺഗ്രസിന്റെ പരമോന്നത സമിതിയിലെത്തിയ കൊടിക്കുന്നിൽ സുരേഷ് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളും സ്ഥാനാർഥി ചർച്ചകളും കേരളത്തിൽ ആരംഭിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ മനോരമ ഓൺലൈൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത് കോൺഗ്രസിന്റെ ഇന്ത്യയിലെതന്നെ മുതിർന്ന പാർലമെന്റ് അംഗമായ കൊടിക്കുന്നിൽ സുരേഷാണ്. കൊടിക്കുന്നിലിനു പ്രായം 61 വയസ്സ് മാത്രം; പക്ഷേ ഇതിനോടകം ലോക്സഭയിലേക്കു മത്സരിച്ചത് 9 തവണ. ഏഴുവട്ടം ലോക്സഭാംഗമായി. 1989ൽ ആദ്യമായി മത്സരിച്ച കൊടിക്കുന്നിൽ പാർട്ടിയുടെ തളരാത്ത പോരാളിയാണ്. പക്ഷേ തന്നെ തളർത്താനും ഇകഴ്ത്താനും വൻ ഗൂഢാലോചന നടക്കുകയാണെന്ന ഗുരുതര ആരോപണം ഈ അഭിമുഖത്തിൽ സുരേഷ് ഉന്നയിക്കുന്നു. ഇനിയും മത്സരിക്കുമോ എന്ന ചോദ്യത്തിനു മനസ്സു തുറക്കുന്നു. ദീർഘകാലം കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്ന സുരേഷ് ഇപ്പോൾ പാർലമെന്റിൽ കോൺഗ്രസിന്റെ ചീഫ് വിപ്പും പ്രവർത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവുമാണ്. ദലിത് വിഭാഗത്തിൽനിന്ന് പടിപടിയായി ഉയർന്ന് കോൺഗ്രസിന്റെ പരമോന്നത സമിതിയിലെത്തിയ കൊടിക്കുന്നിൽ സുരേഷ് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളും സ്ഥാനാർഥി ചർച്ചകളും കേരളത്തിൽ ആരംഭിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ മനോരമ ഓൺലൈൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത് കോൺഗ്രസിന്റെ ഇന്ത്യയിലെതന്നെ മുതിർന്ന പാർലമെന്റ് അംഗമായ കൊടിക്കുന്നിൽ സുരേഷാണ്. കൊടിക്കുന്നിലിനു പ്രായം 61 വയസ്സ് മാത്രം; പക്ഷേ ഇതിനോടകം ലോക്സഭയിലേക്കു മത്സരിച്ചത് 9 തവണ. ഏഴുവട്ടം ലോക്സഭാംഗമായി. 1989ൽ ആദ്യമായി മത്സരിച്ച കൊടിക്കുന്നിൽ പാർട്ടിയുടെ തളരാത്ത പോരാളിയാണ്. പക്ഷേ തന്നെ തളർത്താനും ഇകഴ്ത്താനും വൻ ഗൂഢാലോചന നടക്കുകയാണെന്ന ഗുരുതര ആരോപണം ഈ അഭിമുഖത്തിൽ സുരേഷ് ഉന്നയിക്കുന്നു. ഇനിയും മത്സരിക്കുമോ എന്ന ചോദ്യത്തിനു മനസ്സു തുറക്കുന്നു. ദീർഘകാലം കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്ന സുരേഷ് ഇപ്പോൾ പാർലമെന്റിൽ കോൺഗ്രസിന്റെ ചീഫ് വിപ്പും പ്രവർത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവുമാണ്. ദലിത് വിഭാഗത്തിൽനിന്ന് പടിപടിയായി ഉയർന്ന് കോൺഗ്രസിന്റെ പരമോന്നത സമിതിയിലെത്തിയ കൊടിക്കുന്നിൽ സുരേഷ് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളും സ്ഥാനാർഥി ചർച്ചകളും കേരളത്തിൽ ആരംഭിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ മനോരമ ഓൺലൈൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത് കോൺഗ്രസിന്റെ ഇന്ത്യയിലെതന്നെ മുതിർന്ന പാർലമെന്റ് അംഗമായ കൊടിക്കുന്നിൽ സുരേഷാണ്. കൊടിക്കുന്നിലിനു പ്രായം 61 വയസ്സ് മാത്രം; പക്ഷേ ഇതിനോടകം ലോക്സഭയിലേക്കു മത്സരിച്ചത് 9 തവണ. ഏഴുവട്ടം ലോക്സഭാംഗമായി. 1989ൽ ആദ്യമായി മത്സരിച്ച കൊടിക്കുന്നിൽ പാർട്ടിയുടെ തളരാത്ത പോരാളിയാണ്. 

പക്ഷേ തന്നെ തളർത്താനും ഇകഴ്ത്താനും വൻ ഗൂഢാലോചന നടക്കുകയാണെന്ന ഗുരുതര ആരോപണം ഈ അഭിമുഖത്തിൽ സുരേഷ് ഉന്നയിക്കുന്നു. ഇനിയും മത്സരിക്കുമോ എന്ന ചോദ്യത്തിനു മനസ്സു തുറക്കുന്നു. ദീർഘകാലം കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്ന സുരേഷ് ഇപ്പോൾ പാർലമെന്റിൽ കോൺഗ്രസിന്റെ ചീഫ് വിപ്പും പ്രവർത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവുമാണ്. ദലിത് വിഭാഗത്തിൽനിന്ന് പടിപടിയായി ഉയർന്ന് കോൺഗ്രസിന്റെ പരമോന്നത സമിതിയിലെത്തിയ കൊടിക്കുന്നിൽ സുരേഷ് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുന്നു. 

ADVERTISEMENT

∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കേരളം കടക്കുകയാണല്ലോ? കോൺഗ്രസിനും യുഡിഎഫിനും കഴിഞ്ഞ തവണത്തെ അതേ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷ ഉണ്ടോ? 

ഇരുപതിൽ പത്തൊമ്പതു സീറ്റും അന്നു ഞങ്ങൾ നേടി. അതുപോലെത്തന്നെയുള്ള യുഡിഎഫ് അനുകൂല രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോഴും. കേന്ദ്ര–കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ വികാരം ജനങ്ങളിലുണ്ട്. കഴിഞ്ഞ തവണ നഷ്ടമായ ഒരു സീറ്റ് കൂടി നേടി ഇരുപതിൽ ഇരുപതും തികയ്ക്കാൻ കഴിയുമെന്ന വിശ്വാസമാണ് പാർട്ടിക്ക്. 

കൊടിക്കുന്നിൽ സുരേഷ് (ചിത്രം: മനോരമ)

∙ തിരഞ്ഞെടുപ്പിന്റെ സംഘടനാതല തയാറെടുപ്പുകൾ വേണ്ട വിധം നടക്കുന്നുണ്ടോ? 

കോൺഗ്രസിന്റെ സംഘടനാ സംവിധാനം കുറ്റമറ്റതാണെന്ന് ഒരു കാലത്തും അവകാശപ്പെടാൻ കഴിയില്ല. എങ്കിലും തിര‍ഞ്ഞെടുപ്പിലേക്കു വരുമ്പോൾ അത് അങ്ങനെ ബാധിക്കാറില്ല. ജയിക്കണം എന്ന വാശിയോടെയുള്ള പ്രവർത്തനരീതിയിലേക്കു മാറുമ്പോൾ പോരായ്മകളെല്ലാം അപ്രസക്തമാകുകയാണ് ചെയ്യാറുള്ളത്. സംഘടനാ ദൗർബല്യങ്ങൾ പലയിടത്തും ഉണ്ട് എന്നതു വസ്തുതയാണ്. കോൺഗ്രസിന് പ്രശ്നങ്ങൾ ഉള്ള ചിലയിടങ്ങളിൽ ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പോലെയുള്ള ഘടകകക്ഷികൾ ശക്തരായിരിക്കും. യോജിച്ച പരിശ്രമത്തിലൂടെ പോരായ്മകളെ മറികടക്കാൻ കഴിയും. 

ADVERTISEMENT

∙ സിറ്റിങ് എംപിമാർ എല്ലാവരും മത്സരിക്കാനാണോ സാധ്യത? 

സാധാരണ കോൺഗ്രസിന്റെ സ്വഭാവം അതാണ്. സിറ്റിങ് എംപിമാർക്ക് വീണ്ടും അവസരം കൊടുക്കുന്നതാണ് മുൻകാലങ്ങളിൽ കണ്ടുവരുന്നത്. ഇത്തവണയും എംപിമാർ വീണ്ടും മത്സരിക്കുമെന്ന പൊതു ധാരണയുടെ അടിസ്ഥാനത്തിലാണു മുന്നോട്ടു പോകുന്നത്. 

ശശി തരൂർ, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് (ഫയൽ ചിത്രം: മനോരമ)

∙ മണ്ഡലങ്ങളിലെ രാഷ്ട്രീയ സ്ഥിതിയും സിറ്റിങ് എംപിമാരുടെ പ്രകടനവും എഐസിസി ഒരു സർവേയിലൂടെ വിലയിരുത്തിയല്ലോ. സ്ഥാനാർഥികളെ തീരുമാനിക്കുമ്പോൾ അതിലെ വിവരങ്ങൾ കണക്കിലെടുക്കുമോ? 

തിരഞ്ഞെടുപ്പിന് മുൻപ് എഐസിസി നിയോഗിക്കുന്ന ടീമുകൾ ഇതുപോലെയുളള സർവേ നടത്താറുണ്ട്. ഇത്തവണ കേരളത്തിലെ 20 മണ്ഡലങ്ങളെക്കുറിച്ചും അവർ പഠിച്ചിട്ടുണ്ട്. എന്താണ് വിവരങ്ങൾ എന്ന് അറിയില്ല. 

ADVERTISEMENT

∙ എംപിമാരോടും ഇതേക്കുറിച്ചു പറഞ്ഞിട്ടില്ലേ? 

ഇല്ല. അതീവ രഹസ്യസ്വഭാവമുളളതാണ് ആ റിപ്പോർട്ട്. പാർട്ടിയുടെ ഉന്നത തലത്തിൽ മാത്രമേ അതേക്കുറിച്ചു ചർച്ച നടക്കൂ. അതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമുണ്ടെങ്കിൽ കീഴ്ഘടകങ്ങളെയും ബന്ധപ്പെട്ടവരെയും അറിയിക്കും. തിരുത്തേണ്ട കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ സിറ്റിങ് എംപിമാരോടു പറയും.

കൊടിക്കുന്നിൽ സുരേഷ് (ചിത്രം: മനോരമ)

∙ മാവേലിക്കരയുടെ കാര്യത്തിൽ താങ്കൾക്ക് അങ്ങനെ എന്തെങ്കിലും മുന്നറിയിപ്പ് ലഭിച്ചോ? 

ഇല്ല. എന്നോട് പ്രത്യേകിച്ച് ഒന്നും പറഞ്ഞിട്ടില്ല. 

∙ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗോലുവാണല്ലോ ഈ സർവേയ്ക്ക് നേതൃത്വം നൽകുന്നത്. ആ ടീമിന്റെ റിപ്പോർട്ടുകൾ മുൻകാല സർവേകളേക്കാളും ഗൗരവത്തിൽ ഹൈക്കമാൻഡ് എടുക്കാനിടയുണ്ട് എന്നതിനാൽ സ്ഥാനാർഥി നിർണയത്തിൽ അതിലെ വിവരങ്ങൾ പ്രധാന പങ്കുവഹിക്കുമെന്നു കരുതുന്നവരുണ്ടല്ലോ? 

സുനിൽ കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ടീം ഓരോ മണ്ഡലത്തെക്കുറിച്ചും ആഴത്തിൽ പഠിച്ചിട്ടുണ്ട്. നിലവിലുള്ള എംപിമാരെക്കുറിച്ചും മത്സരിച്ചു തോറ്റവരെക്കുറിച്ചും അവർ പരിശോധനകൾ നടത്തിയിട്ടുണ്ട്. എന്താണ് അതിന്റെ ഫലം എന്നതിനെക്കുറിച്ച് ആധികാരികമായി പറയാൻ എനിക്കു കഴിയില്ല. പാർട്ടി ദേശീയ നേതൃത്വമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. 

ഷാനിമോൾ ഉസ്‌മാൻ, ഹൈബി ഈഡൻ, പി.സി.വിഷ്ണുനാഥ് എന്നിവർക്കൊപ്പം സുനിൽ കനുഗോലു (ഫയൽ ചിത്രം: മനോരമ)

∙ ലോക്സഭയിലേക്ക് പത്താം തവണ മത്സരത്തിന് ഒരുങ്ങുകയാണല്ലോ. വേണമെങ്കിൽ ഇത്തവണ മാറിക്കൊടുക്കാനുള്ള സന്നദ്ധത സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയുടെ യോഗത്തിൽ അറിയിച്ചതായി താങ്കൾ കേൾക്കുന്നു. ശരിയാണോ? 

പാർട്ടി ഏതു തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വം ഒരു നിർദേശവും എനിക്ക് നൽകിയിട്ടില്ല. േനരത്തെ ഞാൻ മത്സരിച്ചിരുന്ന അടൂർ സംവരണ മണ്ഡലം മാവേലിക്കരയായി മാറിയ ശേഷമാണ് ഞാൻ മാവേലിക്കരയെ പ്രതിനിധീകരിച്ചു തുടങ്ങിയത്. പേരിൽ മാത്രമല്ല ആ മാറ്റം. പഴയ അടൂർ മണ്ഡലത്തിലെ രണ്ടു നിയമസഭാ മണ്ഡലങ്ങൾ മാത്രമേ മാവേലിക്കരയിൽ ഉള്ളൂ. ബാക്കി അഞ്ചു മണ്ഡലങ്ങളെ മാവേലിക്കരയുടെ എംപി ആയശേഷമാണ് ഞാൻ പ്രതിനിധീകരിച്ചു തുടങ്ങിയത്. 

ഞാൻ സമ്പന്നനല്ല, രാഷ്ട്രീയ പൈതൃകം അവകാശപ്പെടാനില്ല. ആകെയുള്ളത് കഠിനാധ്വാനവും എല്ലാവർക്കും സ്വീകാര്യമായ പ്രവർത്തനശൈലിയുമാണ്. യഥാർഥത്തിൽ എന്റെ ട്രാക്ക് റെക്കോർഡിന്റെ പേരിൽ അഭിനന്ദിക്കേണ്ടതാണ്. പക്ഷേ പകരം മോശക്കാരനാക്കാനുളള ഗൂഢാലോചനയാണ് നടക്കുന്നത്.

ജനങ്ങൾക്ക് എന്നെ മടുത്തതായി എനിക്കു തോന്നിയിട്ടില്ല. ഏതു സമയത്തും ഏതു കാര്യത്തിനും എന്നെ സമീപിക്കാനും അവരുടെ ആവശ്യങ്ങൾ പറയാനും  കഴിയും. മത്സരിക്കുമോ മത്സരിക്കാതിരിക്കുമോ എന്നല്ലാം വാർത്തകൾ വരുന്നതുകൊണ്ട് കക്ഷി രാഷ്ട്രീയത്തിന് അതീതമായി, മത്സരിക്കണമന്ന് എന്നോടു പറയുന്നവരാണ് കൂടുതലും. എന്തു തീരുമാനം കോൺഗ്രസ് നേതൃത്വം എടുത്താലും അത് അംഗീകരിക്കും. 

∙ പുതിയ ആളുകൾക്ക് അവസരം കൊടുക്കാമെന്നു കൂടി കണ്ടാണോ മാറാനുളള സന്നദ്ധത പ്രകടിപ്പിച്ചത്? 

എന്റെ നിലപാട് ഞാൻ നേതൃത്വത്തോടു പറയണമല്ലോ. എന്റെ മനസ്സാക്ഷി അത് ആവശ്യപ്പെടുന്നുണ്ട്. മറ്റുള്ളവർക്ക് അവസരം കൊടുക്കണമെന്ന് പാർട്ടി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാൻ ഒരു തടസ്സമല്ല. ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഞാൻ മാറിക്കൊടുക്കാം.അതു ഞാൻ നേതൃത്വത്തോട് പല തവണ നേരത്തേയും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു കാര്യം ആലോചിക്കുക പോലും ചെയ്യേണ്ട എന്നാണ് നേതൃത്വം എന്നോടു പറഞ്ഞത്. 

2009ൽ കോട്ടയം നാഗമ്പടത്ത്, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോണിയ ഗാന്ധിക്കൊപ്പം കൊടിക്കുന്നിൽ സുരേഷ് (ഫയൽ ചിത്രം: മനോരമ)

∙ തിരഞ്ഞെടുപ്പ് സമിതിയിൽ ഇക്കാര്യം പറഞ്ഞപ്പോൾ എന്തായിരുന്നു മറ്റുള്ളവരുടെ പ്രതികരണം? 

ആരും അതിനോട് യോജിച്ചില്ല. മത്സരിക്കാൻ താൽപര്യമില്ല എന്നല്ല ഞാൻ പറഞ്ഞത്. ചില മാധ്യമങ്ങളിൽ അങ്ങനെ വാർത്ത വന്നിരുന്നു. മറ്റൊരാൾക്ക് അവസരം കൊടുക്കണമെന്ന് പാർട്ടി ആഗ്രഹിക്കുന്നെങ്കിൽ അതിനു തടസ്സമല്ലെന്നാണ് വ്യക്തമാക്കിയത്. അങ്ങനെയാണ് ഞാൻ പറഞ്ഞത്. നേതൃത്വത്തിന് അതു സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം. 

∙ തുടർച്ചയായി ലോക്സഭയിലേക്കു മത്സരിക്കുന്നതിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കുന്നുണ്ടോ? 

അതിന്റെ പേരിൽ ബോധപൂർവം എന്നെ വള‍ഞ്ഞിട്ട് ആക്രമിക്കുകയാണ്. കോൺഗ്രസിലും യുഡിഎഫിലും എത്രയോ തവണ മത്സരിച്ചവരുണ്ട്. എംഎൽഎമാരായിരിക്കെ എംപിമാരായി മത്സരിച്ചവരുണ്ട്, ദീർഘകാലം പാർലമന്റിൽ ഉണ്ടായിട്ട് പിന്നീട് നിയമസഭയിലേക്ക് മത്സരിച്ചു മന്ത്രിമാരായവരുണ്ട്. അവർക്കാർക്കും പ്രശ്നമില്ല. എന്നെ പക്ഷേ ഒറ്റതിരിച്ച് ആക്രമിക്കുന്നു. അതിനു പിന്നിൽ ഗൂഢാലോചനയുണ്ട്.കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകനാണ് ഞാൻ, ദലിതനാണ്. പടിപടിയായി കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉയരാൻ സാധിച്ചത് എന്റെ കഠിനാധ്വാനം കൊണ്ടാണ്. 

ചില കെപിസിസി പ്രസിഡന്റുമാർ അവർക്കു വിശ്വാസം ഉള്ള ടീമിനെ വയ്ക്കും. വിശ്വസ്തരെന്നു തോന്നുവർക്ക് മാത്രം ഉത്തരവാദിത്തങ്ങൾ നൽകും. ചിലർ എല്ലാവരെയും പരിഗണിക്കും, ഉത്തരവാദിത്തങ്ങൾ വികേന്ദ്രീകരിക്കും. അതെല്ലം പ്രസിഡന്റിന്റെ തീരുമാനമാണ്; ആരും ചോദ്യം ചെയ്യാറില്ല.

എന്നെ ഏൽപിച്ച എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിർവഹിച്ചു. എനിക്കു മത്സരിക്കാൻ നൽകിയ മണ്ഡലങ്ങൾ കോൺഗ്രസിനു സുരക്ഷിതമായി നിലനിർത്തി. പാർട്ടിക്കു ദോഷകരമായ ഒരു നടപടിയും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കോൺഗ്രസിന്റെ അടിത്തറ കൂടി ശക്തമാക്കുന്ന തരത്തിലായിരുന്നു എക്കാലത്തും എന്റെ പ്രവർത്തനം. അതിന്റെ ഫലമായി കൊട്ടാരക്കരയിൽ കേരള കോൺഗ്രസിന് പ്രസക്തി കുറയുകയും കോൺഗ്രസിനു പ്രസക്തി കൂടുകയും ചെയ്തപ്പോഴാണ് ആർ.ബാലകൃഷ്ണപിള്ളയ്ക്ക് എന്നോട് അകൽച്ച വന്നത്.

∙ താങ്കൾക്കെതിരെ നടക്കുന്നുവെന്ന് ആരോപിക്കുന്ന ഗൂഢാലോചനയ്ക്കു പിന്നിൽ കോൺഗ്രസുകാരാണോ? 

അങ്ങനെ ഞാൻ പരിശോധിച്ചിട്ടില്ല. ആക്ടിവിസ്റ്റുകളെന്നു നടിക്കുന്ന ചിലർ യുട്യൂബിലൂടെ എന്നെ താറടിക്കാൻ നോക്കുന്നുണ്ട്. ചില ഓൺലൈൻ മാധ്യമങ്ങളിൽ എന്നെ ലക്ഷ്യമിട്ടു വാർത്തകൾ വരുന്നുണ്ട്. എന്തിനാണ് എന്നെ മാത്രം ഇങ്ങനെ ആക്രമിക്കുന്നത്? കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയും ചീഫ് വിപ്പും ഇപ്പോ‍ൾ കോൺഗ്രസ് പ്രവർത്തകസമിതിയിൽ ക്ഷണിതാവും എല്ലാം ഞാനായത് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തിൽ ദലിത് വിഭാഗത്തിൽനിന്ന് ഉയർന്നു വന്ന് പാർലമെന്ററി രംഗത്തു പിടിച്ചു നിൽക്കുന്ന ഒരാൾ ഞാനാണ്. 

കൊട്ടാരക്കര റെയിൽവേ സ്റ്റേഷനില്‍ കൊടിക്കുന്നിൽ സുരേഷ് (ഫയല്‍ ചിത്രം: മനോരമ)

മാവേലിക്കരയാണെങ്കിലും അടൂരാണെങ്കിലും അതു യുഡിഎഫിന്റെ ഉറച്ച കോട്ടയൊന്നുമല്ല. നന്നായി വിയർപ്പൊഴുക്കി മത്സരിച്ച് ജയിക്കുന്ന മണ്ഡലത്തിലാണ് തുടർച്ചയായി ജയിക്കുന്നത്. അതൊന്നും വിമർശകർ കാണുന്നില്ല. ഞാൻ സമ്പന്നനല്ല, രാഷ്ട്രീയ പൈതൃകം അവകാശപ്പെടാനില്ല. ആകെയുള്ളത് കഠിനാധ്വാനവും എല്ലാവർക്കും സ്വീകാര്യമായ പ്രവർത്തനശൈലിയുമാണ്. യഥാർഥത്തിൽ എന്റെ ട്രാക്ക് റെക്കോർഡിന്റെ പേരിൽ അഭിനന്ദിക്കേണ്ടതാണ്. പക്ഷേ പകരം മോശക്കാരനാക്കാനുളള ഗൂഢാലോചനയാണ് നടക്കുന്നത്, വളഞ്ഞിട്ടാക്രണത്തിനാണ് വിധേയനാകുന്നത്. 

∙ ഗുരുതരമായ ആരോപണങ്ങളാണല്ലോ താങ്കളുടേത്? 

ഉയരുന്ന വിമർശനങ്ങളും നടക്കുന്ന ആക്രമണങ്ങളും കാണുമ്പോൾ ഇങ്ങനെ തോന്നാതെ തരമില്ല. എന്തു തെറ്റാണ് ഞാൻ ചെയ്തത്? അത്രയും ദരിദ്രവും പ്രതികൂലവുമായ സാഹചര്യങ്ങളിൽനിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന് ഒരു പേരുദോഷം ഉണ്ടാക്കാതെയും തുടർച്ചയായി തിരഞ്ഞെടുപ്പുകൾ ജയിച്ചും മുന്നോട്ടു പോകുന്ന ഒരു രാഷ്ട്രീയക്കാരൻ പ്രോത്സാഹനമല്ലേ അർഹിക്കുന്നത്?. എന്റെ പാർട്ടിയിലും വോട്ടർമാരിലും പൂർണവിശ്വാസം ഉള്ളതിനാൽ ഇതൊന്നും തളർത്തില്ല. 

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽനിന്ന് (ചിത്രം: മനോരമ)

∙ ഡൽഹിയിൽനിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മാറാനുള്ള ആഗ്രഹത്തിന്റെ പേരിൽ കൂടിയാണോ ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്ന് ഒഴിഞ്ഞുനിൽക്കാമെന്നു വ്യക്തമാക്കിയത്? 

ഞാൻ ഒരേ സമയം കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഉണ്ട്. കേരള രാഷ്ട്രീയത്തിൽനിന്നു പൂർണമായി മാറി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചതിനു ശേഷം പിന്നെ ഇങ്ങോട്ടു വരുന്ന രീതി ചിലർക്കുണ്ട്. ഞാൻ അങ്ങനെയല്ല. ഇപ്പോഴും കെപിസിസി വർക്കിങ് പ്രസിഡന്റാണ്, രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ കേരള കോഓർഡിനേറ്ററായിരുന്നു.കെപിസിസിയിലും പുറത്തും നടക്കുന്ന എല്ലാ പരിപാടികളിലും സജീവമാണ്. ഇടക്കാലത്ത് എഐസിസി സെക്രട്ടറിയായശേഷം തിരിച്ചു വീണ്ടും കെപിസിസി ഭാരവാഹിയായി. പ്രവർത്തകസമിതി അംഗമായിരിക്കുമ്പോഴും കേരളത്തിൽ ഭാരവാഹിയാണ്. അതുകൊണ്ട് എന്നെ ഡൽഹി രാഷ്ട്രീയക്കാരനായി കാണേണ്ടതില്ല. 

∙ ചോദ്യം ലളിതമാണ്, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണോ ആഗ്രഹിക്കുന്നത്? 

അതു പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർലമെന്റിലേക്കാണോ, നിയമസഭയിലേക്കാണോ, അതോ രണ്ടിൽനിന്നും മാറി നിന്ന് സംഘടനാ പ്രവർത്തനം നടത്തണോ എല്ലാം കോൺഗ്രസ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്.  

∙ ദലിത് വിഭാഗത്തിൽനിന്ന് നേതാക്കളെ വളർത്തിയെടുക്കുന്നതിൽ കോൺഗ്രസിന് പോരായ്മ ഉണ്ടോ? ആ വിഭാഗത്തിൽനിന്ന് ഉയർന്നുവന്ന താങ്കളും അതിനു താൽപര്യം കാണിച്ചില്ലെന്ന വിമർശനത്തെ എങ്ങനെയാണ് കാണുന്നത്? 

എന്നെ സംബന്ധിച്ച് ആ ആരോപണം പൂർണമായും തെറ്റാണ്. കോൺഗ്രസ് പുനഃസംഘടന നടക്കുന്ന എല്ലാ ഘട്ടത്തിലും പട്ടികജാതി–പട്ടിക വർഗ പ്രാതിനിധ്യത്തിനു വേണ്ടി ഞാൻ വളരെ ശക്തമായി വാദിച്ചിട്ടുണ്ട്. തഴയപ്പെടുന്ന എല്ലാ ഘട്ടത്തിലും പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പുനഃസംഘടനയിലും അതു ചെയ്തു. രാഷ്ട്രീയകാര്യസമിതിയുടെ പുനഃസംഘടന നടന്നപ്പോൾ ആ വിഭാഗത്തിൽ പെട്ട അഞ്ചു പേരുടെ പേര് ഞാൻ നൽകി. അതിൽനിന്ന് എ.പി.അനിൽകുമാറും പി.കെ.ജയലക്ഷ്മിയും വന്നു. രണ്ടു പേർ കൂടി നിർബന്ധമായും വരണമെന്ന അഭിപ്രായം ഞാൻ പറഞ്ഞതാണ്. 

പാർലമെന്റിൽ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധിക്കൊപ്പം കൊടിക്കുന്നിൽ സുരേഷ് (ചിത്രം: മനോരമ)

എന്റെ കാര്യവും എന്റെ സ്ഥാനമാനവും മാത്രമേ ശ്രദ്ധിക്കാറുള്ളൂ എന്നുള്ള വിമർശനങ്ങളുണ്ടെന്ന് അറിയാം. ലഭിച്ച പദവികൾ, എന്നെ ഒഴിവാക്കാൻ കഴിയാത്തതുകൊണ്ട് അർഹതയുടെ അടിസ്ഥാനത്തിൽ ലഭിച്ചതാണ്. ഞാൻ ചോദിച്ചുവാങ്ങിച്ചതല്ല. കൂടുതൽ ആളുകൾ വരുന്നത് ബാധിക്കുമോ എന്നു ഭയക്കുന്നവരുണ്ടാകാം. എന്നെ സംബന്ധിച്ച് ആ പേടിയില്ല. ദലിത് വിഭാഗത്തിൽനിന്ന് ആരു വന്നാലും അവരെ സ്വാഗതം ചെയ്യുകയും അവരെ പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിലെത്തിക്കാൻ പരമാവധി ശ്രമിക്കുകയുമാണ് ഞാൻ ചെയ്യാറുള്ളത്. 

∙ പ്രവർത്തകസമിതി അംഗത്വം എന്ന പരമോന്നത പദവി വഹിക്കുമ്പോഴും ഇവിടെ വർക്കിങ് പ്രസിഡന്റായി തുടരുകയാണല്ലോ. അത് ഒഴിവായാൽ മറ്റൊരാൾക്ക് അവസരം ലഭിക്കില്ലേ? 

ഞാൻ അതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. അടുത്ത പുനഃസംഘടനാ പ്രക്രിയ വരുമ്പോൾ സ്വാഭാവികമായും ഞാൻ ഒഴിവാകും. നേരത്തേ എഐസിസി സെക്രട്ടറിയായപ്പോൾ കെപിസിസി ജനറൽ സെക്രട്ടറി പദം ഒഴിഞ്ഞിരുന്നു. അങ്ങനെയാണ് എം.എ.കുട്ടപ്പൻ ജനറൽ സെക്രട്ടറിയായത്. 

കൊടിക്കുന്നിൽ സുരേഷ് (ചിത്രം: മനോരമ)

∙ കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് താങ്കളെ പലപ്പോഴും പരിഗണിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം അകന്നുപോയി. പാർട്ടിയെ നയിക്കാൻ അവസരം ലഭിക്കുക എന്നത് എല്ലാ കോൺഗ്രസ് നേതാക്കളുടെയും മോഹമാണ്. ആഗ്രഹം താങ്കൾക്കുമില്ലേ? 

ഓരോ സംസ്ഥാനത്തെയും സാഹചര്യം അനുസരിച്ചാണല്ലോ പിസിസി പ്രസിഡന്റുമാരെ തീരുമാനിക്കുന്നത്. ജാതി–സമുദായ സമവാക്യങ്ങൾ അതിൽ ഘടകമാണ്. കേരളത്തിൽ ദലിത് വിഭാഗത്തിൽനിന്ന് ഒരാളെ പ്രസിഡന്റ് പദവിയിലേക്ക് കൊണ്ടുവരാനുള്ള സാഹചര്യം ആയെന്ന വിലയിരുത്തൽ പാർട്ടിക്ക് ആയിട്ടില്ല. കേരളത്തിൽ അത് അത്ര എളുപ്പമല്ല. കുറച്ചു സമയമെടുക്കും.

∙ അർഹത ഉണ്ടായിട്ടും ദലിത് വിഭാഗത്തിൽനിന്നുള്ള നേതാവായതിന്റെ പേരി‍ൽ മാറ്റിനിർത്തപ്പെടുന്നു എന്നാണോ? 

അങ്ങനെ പരാതിയില്ല. ദേശീയ നേതൃത്വം പല മാനദണ്ഡങ്ങൾ വച്ചാണല്ലോ ആ തീരുമാനം എടുക്കുന്നത്. രണ്ടു തവണ പരിഗണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ എന്റെ പേര് ഉണ്ടായിരുന്നു. പ്രസിഡന്റ് പദവിയിലേക്ക് വരാൻ കഴിയാത്തതുകൊണ്ടാണ് ഞാൻ വർക്കിങ് പ്രസിഡന്റായത്. 

കെ.മുരളീധരൻ, കെ.സുധാകരൻ, വി.ഡി.സതീശൻ, കൊടിക്കുന്നിൽ സുരേഷ് (ചിത്രം: മനോരമ)

∙ തെന്നല ബാലകൃഷ്ണപിള്ളയുടെ ചെറിയ ടീമിലും അതിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡന്റായപ്പോഴും കെപിസിസി ഭാരവാഹി എന്ന നിലയിൽ താങ്കൾ സജീവമായിരുന്നു. കെ.സുധാകരന്റെ ടീമിന്റെ ഭാഗമായപ്പോൾ അങ്ങനെ ഒരു സജീവ ഇടപെടൽ തോന്നുന്നില്ലല്ലോ? 

ഓരോ പ്രസിഡന്റുമാർക്കും ഓരോ ശൈലി ഉണ്ടല്ലോ. ചില പ്രസിഡന്റുമാർ അവർക്കു വിശ്വാസം ഉള്ള ടീമിനെ വയ്ക്കും. വിശ്വസ്തരെന്നു തോന്നുവർക്ക് മാത്രം ഉത്തരവാദിത്തങ്ങൾ നൽകും. ചിലർ എല്ലാവരെയും പരിഗണിക്കും, ഉത്തരവാദിത്തങ്ങൾ വികേന്ദ്രീകരിക്കും. അതെല്ലം കെപിസിസി പ്രസിഡന്റിന്റെ തീരുമാനമാണ്. അതിനെ ആരും ചോദ്യം ചെയ്യാറില്ല. പാർട്ടിയുടെ അവസാന വാക്ക് കെപിസിസി പ്രസിഡന്റാണ്. തെന്നല സാറിന്റെ കൂടെയും രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും ഇപ്പോൾ കെ.സുധാകരന്റെയും കൂടെ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും ഓരോ ശൈലിയാണ്. അതിൽ പരാതി പറഞ്ഞിട്ടു കാര്യമില്ല. 

∙ അവസാനമായി ഒന്നു കൂടി ചോദിക്കട്ടെ. ഇത്തവണ മാവേലിക്കരയിൽ താങ്കൾ തന്നെയാണോ സ്ഥാനാർഥി? 

മത്സരത്തിനുള്ള തയാറെടുപ്പുകൾ നടത്തുന്നുണ്ട്. ബൂത്ത് കമ്മിറ്റികളെല്ലാമായി. പല തലത്തിലുള്ള യോഗങ്ങൾ കഴിഞ്ഞു. ഒരു വർഷം മുൻപുതന്നെ ഇതെല്ലാം തുടങ്ങിയതാണ്. ഞാൻ സ്ഥാനാർഥിയാകുമോ അല്ലയോ എന്നതല്ല, മാവേലിക്കര ലോക്സഭാ മണ്ഡലം യുഡിഎഫിനു വേണ്ടി നിലനിർത്തുകയാണ് പ്രധാനം. ഞാനാകും സ്ഥാനാർഥി എന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. ആർക്കും അതിനു കഴിയില്ല.

English Summary:

CrossFire Exclusive Interview with Congress Leader Kodikunnil Suresh MP

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT