സൺറൈസും ഭാരത് റൈസും
പിണറായി സൂര്യനാണെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞതോടെ ‘സൂര്യോദയ ബജറ്റ്’ അവതരിപ്പിച്ചില്ലെങ്കിൽ കുഴപ്പമാവുമെന്നു ബാലഗോപാലിനു പേടി തോന്നിയിട്ടുണ്ടാവാം. ‘സൺറൈസ് ബജറ്റ്’ എന്നാണത്രേ ശരിപ്പേര്. സമ്പദ്ഘടന ഉദിച്ചുയരുന്നതാണ് ‘സൂര്യോദയ’ത്തിന്റെ ലക്ഷണം. അരലക്ഷം കോടിയോളം രൂപ പല വകുപ്പിൽ കൊടുക്കാൻ ബാക്കിയാണെന്നാണു കേൾവി. ‘കാൽലക്ഷം കോടി ഉടൻ കടമെടുക്കാൻ അനുവദിപ്പിക്കണം’ എന്നു സുപ്രീംകോടതിയിൽ ഹർജി ശീട്ടാക്കിയിട്ടു ദിവസങ്ങളേ ആയുള്ളൂ. ‘ഇങ്ങനെ മുടിക്കുന്നവരുടെ കയ്യിൽ ഇനി നയാപൈസ അധികം കൊടുക്കാൻ പറയരുത്’ എന്നു കേന്ദ്രവും കോടതിയിൽ പറഞ്ഞിട്ടുണ്ട്. ‘സൺറൈസ്’ ഇങ്ങനെയാണെങ്കിൽ ‘സൺസെറ്റി’ന്റെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ. കമ്മി ആവശ്യത്തിലേറെയുണ്ടെങ്കിലും സിപിഐക്കുള്ള അവഗണനയുടെ വിഹിതത്തിൽ ഇതുപോലെ മിച്ച ബജറ്റ് അധികം കണ്ടിട്ടില്ല. ബജറ്റ് പ്രൊവിഷനു പുറത്തുതന്നെ ഇതു നേരത്തേ കിട്ടുന്നതിനാലാണ് മാവേലി സ്റ്റോറിലും സപ്ലൈകോയിലുമൊന്നും ‘പ്രൊവിഷൻസിന്റെ’ ശല്യമില്ലാത്തത്. മാവേലി സ്റ്റോറിൽ തപ്പി ഒന്നുമില്ലെന്നു തിരിച്ചറിഞ്ഞ അത്താഴപ്പട്ടിണിക്കാരനാണോ ബജറ്റ് മുഴുവൻ തപ്പിയ സിപിഐ മന്ത്രിമാർക്കാണോ നിരാശയും ആത്മരോഷവും കൂടുതലെന്നു തിട്ടപ്പെടുത്തിയിട്ടില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു കൊല്ലത്തെ സിപിഐക്കാരെങ്കിലും അറിയട്ടെ.

പിണറായി സൂര്യനാണെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞതോടെ ‘സൂര്യോദയ ബജറ്റ്’ അവതരിപ്പിച്ചില്ലെങ്കിൽ കുഴപ്പമാവുമെന്നു ബാലഗോപാലിനു പേടി തോന്നിയിട്ടുണ്ടാവാം. ‘സൺറൈസ് ബജറ്റ്’ എന്നാണത്രേ ശരിപ്പേര്. സമ്പദ്ഘടന ഉദിച്ചുയരുന്നതാണ് ‘സൂര്യോദയ’ത്തിന്റെ ലക്ഷണം. അരലക്ഷം കോടിയോളം രൂപ പല വകുപ്പിൽ കൊടുക്കാൻ ബാക്കിയാണെന്നാണു കേൾവി. ‘കാൽലക്ഷം കോടി ഉടൻ കടമെടുക്കാൻ അനുവദിപ്പിക്കണം’ എന്നു സുപ്രീംകോടതിയിൽ ഹർജി ശീട്ടാക്കിയിട്ടു ദിവസങ്ങളേ ആയുള്ളൂ. ‘ഇങ്ങനെ മുടിക്കുന്നവരുടെ കയ്യിൽ ഇനി നയാപൈസ അധികം കൊടുക്കാൻ പറയരുത്’ എന്നു കേന്ദ്രവും കോടതിയിൽ പറഞ്ഞിട്ടുണ്ട്. ‘സൺറൈസ്’ ഇങ്ങനെയാണെങ്കിൽ ‘സൺസെറ്റി’ന്റെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ.
കമ്മി ആവശ്യത്തിലേറെയുണ്ടെങ്കിലും സിപിഐക്കുള്ള അവഗണനയുടെ വിഹിതത്തിൽ ഇതുപോലെ മിച്ച ബജറ്റ് അധികം കണ്ടിട്ടില്ല. ബജറ്റ് പ്രൊവിഷനു പുറത്തുതന്നെ ഇതു നേരത്തേ കിട്ടുന്നതിനാലാണ് മാവേലി സ്റ്റോറിലും സപ്ലൈകോയിലുമൊന്നും ‘പ്രൊവിഷൻസിന്റെ’ ശല്യമില്ലാത്തത്. മാവേലി സ്റ്റോറിൽ തപ്പി ഒന്നുമില്ലെന്നു തിരിച്ചറിഞ്ഞ അത്താഴപ്പട്ടിണിക്കാരനാണോ ബജറ്റ് മുഴുവൻ തപ്പിയ സിപിഐ മന്ത്രിമാർക്കാണോ നിരാശയും ആത്മരോഷവും കൂടുതലെന്നു തിട്ടപ്പെടുത്തിയിട്ടില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു കൊല്ലത്തെ സിപിഐക്കാരെങ്കിലും അറിയട്ടെ.
‘റൈസ്’ എന്നു ബാലഗോപാൽ പറഞ്ഞതുകേട്ടു തെറ്റിദ്ധരിച്ചാണു ‘ഭാരത് റൈസു’മായി കേന്ദ്രം വന്നതെന്നു സംശയമുണ്ട്. ‘ചാവൽ ’ എന്നേ അവർ സാധാരണ പറയാറുള്ളൂ. മലയാളത്തിൽ ഒരു ചാവുമണം വരുമെന്ന തോന്നലിലാവണം ‘റൈസ്’ എന്നു കൂടി എഴുതിയത്. കേന്ദ്രം അരി തരുന്ന രീതികൾ പണ്ടേ എടങ്ങേറു പിടിച്ചതാണ്. ‘അന്ത്യോദയ അന്നയോജന’ എന്നൊക്കെ കേട്ടാൽ വായ്ക്കരിയിടുകയാണെന്നു തോന്നിപ്പോകും. ‘അരിയെത്തി’ എന്നാൽ ആളിന്റെ ചീട്ടുകീറി എന്നാണർഥം. ഭാരത് റൈസ് എത്തിയതോടെ ഭക്ഷ്യവിതരണ മന്ത്രിയുടെ ചീട്ടുകീറുമോ എന്നു കണ്ടറിയണം. അരി എന്നതിനു ശത്രു എന്നുകൂടി അർഥം വെറുതേയല്ല. ‘ഓരോ ധാന്യമണിയിലും കഴിക്കുന്നവന്റെ പേര് എഴുതിയിരിക്കുന്നു’ എന്നാണ് വചനം. കൊടുക്കുന്നവന്റേതുകൂടി എഴുതിയേക്കാം എന്നു കേന്ദ്രവും കരുതി.
സുഭിക്ഷതയുടെ പര്യായമായിരുന്നു മാവേലി. ഭാവിയിൽ ദാരിദ്ര്യത്തിന്റെയും ക്ഷാമത്തിന്റെയും ‘സ്റ്റോറിന്റെ’ പേരും തന്റേതാക്കിക്കളയും എന്ന് ആ പാവം കരുതിയിട്ടുണ്ടാവില്ല. ‘സാധനം സ്റ്റോക്കില്ല’ എന്നു കടയുടെ മുന്നിൽ എഴുതിവച്ചതിനാണ് കോഴിക്കോട്ട് മാവേലി സ്റ്റോർ ജീവനക്കാരനെ പണ്ടു മന്ത്രി സസ്പെൻഡു ചെയ്തത്. വാമനനു മൂന്നാമത്തെ ചുവടുവയ്ക്കാൻ ഈരേഴു പതിനാലു ലോകത്തിലും സ്ഥലം ഇല്ലാഞ്ഞിട്ടും ‘സ്റ്റോക്കില്ല’ എന്നു പറയാതെ തല താഴ്ത്തിക്കൊടുക്കുകയാണ് മാവേലി ചെയ്തത്. അതാണു ജീവനക്കാരനിൽനിന്നു സർക്കാരും പ്രതീക്ഷിക്കുന്നത്.
പട്ടിണി പേടിച്ച് കെഎസ്ആർടിസി ജീവനക്കാർപോലും ആത്മഹത്യ ചെയ്യുന്ന കാലമാണ്. ക്ഷേമപെൻഷൻ കിട്ടാതെ ദയാവധത്തിന് അനുമതി ചോദിക്കുന്നവർ വേറെ. ഏതു വകുപ്പിലാണെങ്കിലും കേന്ദ്രം രണ്ടു വറ്റിന്റെ വഹ അധികം കൊടുക്കുന്നെങ്കിൽ അതിൽ മണ്ണ് വാരി ഇടാതിരിക്കുന്നതാവും പുണ്യം. ഭർത്താവിന്റെ മൃതദേഹത്തിനു ചുറ്റും വിതറാൻ അരിമണി ചോദിച്ചവരോടു പണ്ടു വൈലോപ്പിള്ളിയുടെ വീട്ടമ്മ പറഞ്ഞത് ‘അരിയുണ്ടായിരുന്നെങ്കിൽ അങ്ങേര് അന്തരിക്കുകയില്ലല്ലോ’ എന്നാണ്. കവിതയേ പഴകിയുള്ളൂ. സ്ഥിതിക്കു മാറ്റമൊന്നുമില്ല.
∙ ആപ്പും ചൂലും കൊണ്ടുള്ള സൊല്ല
പിണറായി വിജയനെ കസ്റ്റംസ് തൊട്ട് ഇ.ഡി വരെ പിടിക്കുമെന്നു പലരും ദിവാസ്വപ്നം കണ്ടു തുടങ്ങിയിട്ടു കാലം കുറെയായി. പക്ഷേ, പോകപ്പോകെ ‘സംഗതി ബുദ്ധിമുട്ടെന്നല്ല, അസാധ്യം തന്നെയാണ്’ എന്ന് എല്ലാവരും വിശ്വസിച്ചുതുടങ്ങി. ലോകത്തു കരിമണൽത്തരികളാണോ ലാവ്‌ലിൻ കേസ് മാറ്റിവച്ചതാണോ എണ്ണത്തിൽ കൂടുതലെന്നു പോലും തിട്ടപ്പെടുത്താനാവാതെ വന്നതോടെ ഉറപ്പ് ഇരട്ടിച്ചു. അപ്പോഴാണ് ഡൽഹി സമരത്തിൽ അരവിന്ദ് കേജ്‌രിവാളിന്റെ വെള്ളിടി. ‘നാളെ എന്നെ അവർ പിടിച്ചു ജയിലിൽ ഇടും. നാളെ വിജയൻ സാബിനെയും പിടിച്ചു ജയിലിൽ ഇടും’ എന്നു പിണറായിയുടെ മുന്നിൽവച്ചു പറഞ്ഞുകളഞ്ഞു. കേട്ടിരുന്നവർക്കു നട്ടെല്ലിലൂടെ പേടിയുടെ കുളിരു പാഞ്ഞത്രേ.
കാര്യം സംസ്ഥാന പാർട്ടിയെന്നു സിപിഎമ്മിനെപ്പറ്റി ശത്രുക്കൾ പറയുമെങ്കിലും ഡൽഹിയാണ് ആസ്ഥാനം. അവിടെ ഹിന്ദി കൂടുതൽ മനസ്സിലാവുന്ന സ്ഥിരം പൊറുതിക്കാരുണ്ട്. അവരിൽ ചിലർക്ക് ഉൾക്കുളിരാണു വന്നതെന്നും ശ്രുതിയുണ്ട്. ഉപമുഖ്യമന്ത്രി സിസോദിയയെ സിബിഐയും ഇ.ഡിയും ചേർന്ന് ഒരു കൊല്ലമായി ജയിലിലിട്ടിരിക്കുന്നതൊക്കെ കണ്ടു ശീലിച്ച കേജ്‌രിവാളിന് ഇതൊക്കെ നിസ്സാരം. പക്ഷേ, അതല്ല കേരളത്തിലെ സ്ഥിതി. ഇവിടെ നോട്ടിസുമായി ഇ.ഡിയും തോമസ് ഐസക്കും തമ്മിലുള്ള ‘തൊട്ടു, തൊട്ടില്ല’ കളി വരെയേ ആയിട്ടുള്ളൂ. ചൂലാണ് ആപ്പിന്റെ ചിഹ്നം. മദ്യക്കേസൊക്കെ ഉണ്ടെങ്കിലും അഴിമതിവിരുദ്ധർ എന്ന തോന്നൽ ഇപ്പോഴും ബാക്കിയുണ്ട്.
‘കേരളത്തിൽ കമ്മിഷനില്ല’ എന്നു പിണറായി പറയുമ്പോൾ ‘ഉറിയും ചിരിക്കുന്ന മട്ടി’ലേക്ക് അവിടെ എത്തിയിട്ടില്ലെന്നർഥം. ചൂലു കയ്യിലുള്ളവനു ലോകം മുഴുവൻ അഴുക്കാണെന്നു തോന്നും. പിണറായിയെ അടുത്തുകിട്ടിയപ്പോൾ ഒന്നു തുടച്ചു നോക്കിയതാവാനും മതി. കേരളത്തിലും അരലക്ഷം വൊളന്റിയർമാർ ആപ്പിനുണ്ട്. ആരെങ്കിലും കേജ്‌രിവാളിനെ സ്വാധീനിച്ചോ എന്നു സ്പെഷൽ ബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിച്ചാലും തെറ്റില്ല. എംടി പ്രസംഗിച്ചതിൽ മറ്റാരുടെയെങ്കിലും ഇടപെടൽ ഉണ്ടായിരുന്നോ എന്ന് അന്വേഷിച്ച സംഘംതന്നെ ആണെങ്കിൽ കേമം.
∙ അല്ല, അത് രക്തസാക്ഷിത്വമല്ല
മൂന്നു പതിറ്റാണ്ടു മുൻപു കൂത്തുപറമ്പിലെ അഞ്ചു സഖാക്കളുടെ മരണം ‘രക്തസാക്ഷിത്വ’മെന്ന് ഇതുവരെ കരുതിയ പാവം അണികൾക്കു തെറ്റി. അന്നത്തെ മന്ത്രി എം.വി.രാഘവൻ സഹകരണ മേഖലയിൽ സ്വാശ്രയ, സ്വകാര്യ വിദ്യാഭ്യാസം കൊണ്ടുവരുന്നതിനെതിരെ തോക്കിനുമുന്നിൽ ജീവൻ കൊടുത്ത ധീരസഖാക്കൾ എന്നായിരുന്നു അവരുടെ വിചാരം. ആ വീരസ്മരണയായിരുന്നു അവരുടെ പുളകം. പക്ഷേ, അങ്ങനെയല്ല എന്നാണോ സ്വന്തം പാർട്ടി തിരുത്തിക്കുറിക്കുന്നത്? പുത്തൻ സൂര്യോദയത്തിന്റെ വിപ്ലവ ബജറ്റിലൂടെയാണ് തിരുത്ത്.
വെടിവയ്പുകാലത്ത് പ്രക്ഷോഭക്കൊടുങ്കാറ്റഴിച്ചു വിട്ട യുവജനനേതാവു തന്നെയാണ് ഇതിനും കാർമികൻ. സ്വകാര്യ സർവകലാശാലകൊണ്ടു നിർത്തുന്നില്ല; സാക്ഷാൽ വിദേശിക്കുമുണ്ട് ചുവപ്പു പരവതാനി. ‘ഇന്ത്യൻ നിർമിത വിദേശ വാഴ്സിറ്റി’ പാർട്ടി സ്വന്തമായി തുടങ്ങാനുള്ള വഴികളും പരിശോധിച്ചുകൂടായ്കയില്ല. രക്തസാക്ഷിത്വത്തിന്റെ പ്രത്യയശാസ്ത്രം മാറ്റാൻ ഭൂമി തരംമാറ്റുന്നത്ര ബുദ്ധിമുട്ടൊന്നുമില്ല. കൂത്തുപറമ്പിലെ പാവങ്ങൾ ജീവൻ കൊടുത്തത് ഏതിനത്തിൽപ്പെടുമെന്നു പാർട്ടി പറയുമായിരിക്കും. നാടുനീളെയുള്ള സ്മാരകങ്ങൾ പാർട്ടി എന്തുചെയ്യും? ഓർമകൾകൊണ്ടുണ്ടാകുന്ന ഓരോ പൊല്ലാപ്പുകൾ!
സ്റ്റോപ് പ്രസ്
ലോക്സഭാ സ്ഥാനാർഥിയാകാനാണ്
ബിജെപിയിൽ ചേർന്നതെന്ന് ‘തന്നെ അറിയാത്ത’ ഏഭ്യൻമാരെ പറയൂ എന്ന് പി.സി.ജോർജ്.
അറിയാത്ത ഏഭ്യൻമാരും അറിയുന്ന
ഏഭ്യൻമാരും എന്നിങ്ങനെ രണ്ടുതരം
ആളുകളായിരിക്കുമോ ലോകത്ത്?