മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ വാക്കുകളിൽ, ‘ഏകവ്യക്തി നിയമം (യുസിസി) പാസാക്കുന്ന ആദ്യ നിയമസഭയാകുകവഴി ഉത്തരാഖണ്ഡ് ചരിത്രം സൃഷ്ടിച്ചു. ഗംഗയുടെ നാടായ ഉത്തരാഖണ്ഡിൽനിന്ന് ഒഴുകുന്ന യുസിസി രാജ്യത്തെയാകെ അനുഗ്രഹിക്കും.’ അനുഗ്രഹത്തിന്റെ അടുത്ത ഗഡു വരിക ഗുജറാത്ത്, അസം നിയമസഭകളിൽനിന്നാണ്. ബിജെപിയുടെ േദശീയ പ്രകടനപത്രികയിലെ പതിവുവിഷയങ്ങളിലൊന്നാണ് യുസിസി. മറ്റു വിവാദവാഗ്ദാനങ്ങളൊക്കെയും നടപ്പാക്കിയിട്ടും യുസിസിയുടെ കാര്യത്തിൽ മോദി സർക്കാർ ഉത്സാഹം കാട്ടാതിരുന്നത് എന്തുകൊണ്ടെന്നു വ്യക്തമല്ല. വിഷയം നേരത്തേ പരിശോധിച്ച് നിലപാടു പറഞ്ഞ ലോ കമ്മിഷനോടു വീണ്ടും പഠിക്കാൻ കേന്ദ്രം പറഞ്ഞു; പഠനം തുടരുകയാണ്. പൊതുതിരഞ്ഞെടുപ്പിനു മുൻപ് ഇനി പാർലമെന്റ് കൂടില്ല. അപ്പോൾ ഇത്തവണയും ദേശീയമായി യുസിസിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സംസ്ഥാനമോ ഏതാനും സംസ്ഥാനങ്ങളോ യുസിസി പാസാക്കുന്നതിന്റെ യുക്തിയെക്കുറിച്ച് ഈ പംക്തിയിൽ നേരത്തേ സംശയമുന്നയിച്ചിട്ടുള്ളതാണ്. ശരിയാണ്, സംസ്ഥാനങ്ങൾ യുസിസിക്ക് ഒരുമ്പെടുന്നതിൽ തടസ്സമില്ലെന്ന് ഉത്തരാഖണ്ഡിന്റെ ശ്രമം ചോദ്യം ചെയ്യപ്പെട്ടപ്പോൾ‍ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. പക്ഷേ, ഭരണഘടനയിലെ 44ാം വകുപ്പ് പറഞ്ഞിട്ടുള്ളത് ഇന്ത്യയ്ക്കു മുഴുവനായൊരു യുസിസിയാണ്, ഓരോ സംസ്ഥാനത്തിനും ഓരോന്നല്ല. തങ്ങളുടെ യുസിസി ഗോത്രവിഭാഗങ്ങൾക്കു ബാധകമല്ലെന്നാണ് ഉത്തരാഖണ്ഡ് പാസാക്കിയ ബില്ലിന്റെ തുടക്കത്തിൽതന്നെ പറയുന്നത്. യുസിസി തങ്ങൾക്കുവേണ്ടെന്ന് മേഘാലയ, മിസോറം, നാഗാലാൻഡ് നിയമസഭകൾ പ്രമേയം പാസാക്കിയിട്ടുണ്ട്.

‘നാരീ ശക്തി മഹോത്സവ’ത്തിൽ പങ്കെടുക്കുന്ന സ്ത്രീകളെ അഭിവാദ്യം ചെയ്യുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. (Photo credit: X/Pushkarsinghdhami)
ADVERTISEMENT

ഗോത്രവിഭാഗങ്ങൾക്ക് യുസിസി ബാധകമാക്കുന്നതിനോടു പ്രായോഗികബോധത്താൽ ആർഎസ്എസിനും എതിർപ്പുണ്ട്. അപ്പോൾ, ഉത്തരാഖണ്ഡ് മാതൃകയിൽ ദേശീയമായി യുസിസി വന്നാൽ അത് എല്ലാവർക്കുമുള്ളതാവില്ല. എന്തുമാവട്ടെ, ഉത്തരാഖണ്ഡ് നിയമസഭ ശബ്ദവോട്ടോടെ പാസാക്കിയ യുസിസി ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ‍ നിർബന്ധിക്കുന്നു. ആ വോട്ടിൽ കോൺഗ്രസുകാരുടെ ശബ്ദം ഉൾപ്പെട്ടിരിക്കാം. കാരണം, തങ്ങൾ യുസിസിയെ എതിർക്കുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യ ഉൾപ്പെടെ പറഞ്ഞത്. ചില വകുപ്പുകളുടെ കാര്യത്തിൽ സംശയങ്ങളുള്ളതിനാൽ പരിശോധനയ്ക്കായി സിലക്ട് കമ്മിറ്റിക്കു വിടണമെന്നു കോൺഗ്രസുകാർ ആവശ്യപ്പെട്ടു. മാതാപിതാക്കളോടു നിയമപരമായി കലഹിക്കാൻ പെൺമക്കളെ അവരുടെ ഭർതൃവീട്ടുകാർ നിർബന്ധിക്കുന്ന സാഹചര്യമുണ്ടാകുമെന്നൊരു ആശങ്കയും അവർ ഉന്നയിച്ചു.

ഉത്തരാഖണ്ഡിലെ കോൺഗ്രസുകാരുടെ നിലപാട് തെറ്റാണെന്നു ഡൽഹിയിലെ നേതാക്കളാരും പറഞ്ഞുകേട്ടില്ല. യാത്രയുടെ  തിരക്കിൽപെടാത്തവരോടെങ്കിലും, എന്തു നിലപാടെടുക്കണമെന്ന് ഉത്തരാഖണ്ഡിലെ കോൺഗ്രസ് ഘടകം ചോദിച്ചിരിക്കാം. ചോദിക്കാൻ അവർ മറന്നുപോയെങ്കിൽ, നിലപാടെന്താണെന്ന് ഓർമിപ്പിക്കേണ്ട ഉത്തരവാദിത്തം ഡൽഹിക്കാർക്കുണ്ടായിരുന്നു. ആരോടു ചോദിച്ചിട്ടാണ് ‘യുസിസിയെ ഞങ്ങൾ എതിർക്കുന്നില്ല’ എന്നു പറഞ്ഞതെന്നെങ്കിലും അവരിനി ചോദിക്കുമായിരിക്കും. അല്ലെങ്കിൽ ഉണ്ടാവുന്ന ചോദ്യമിതാണ്: യുസിസി അനുകൂല നിലപാടിലേക്കു കോൺഗ്രസ് മാറിയോ?

ബിജെപി അംഗത്വം ഉപേക്ഷിച്ച് 2021 ൽ കോണ്‍ഗ്രസ് പാർട്ടിയിൽ ചേർന്ന യശ്പാൽ ആര്യയും മകനും രാഹുൽ ഗാന്ധിക്കൊപ്പം. (Photo credit:@biharSevadal)
ADVERTISEMENT

ആദ്യ യുസിസി പരീക്ഷണത്തിൽ ബിജെപി വിജയിച്ചെന്നാണ് ഉത്തരാഖണ്ഡിൽ വ്യക്തമായത്. ന്യൂനപക്ഷങ്ങളെ ഉന്നംവച്ചാണ് ബിജെപിയുടെ യുസിസി എന്നായിരുന്നു നാളിതുവരെ കേട്ട വാദം. അങ്ങനെയൊരു ഉന്നമില്ലെന്ന് ബിജെപി രഹസ്യമായി സമ്മതിച്ചിട്ടുമില്ല. എന്നാൽ, ന്യൂനപക്ഷവിരുദ്ധമെന്ന ബഹളത്തിനു വകകൊടുക്കാതെ ബിൽ പാസാക്കിയെടുക്കാൻ ധാമിക്കു സാധിച്ചു. ആയതിനാൽ, ഉത്തരാഖണ്ഡ് നിയമത്തിൽ കോൺഗ്രസുകാർ ആവശ്യപ്പെട്ടതുൾപ്പെടെയുള്ള അത്യാവശ്യം മിനുക്കുപണികൾ നടത്തിക്കൊണ്ടുവന്നാൽ ദേശീയമായും യുസിസി പാസാവുമെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. അഥവാ, അതാണ് ഉത്തരാഖണ്ഡിൽനിന്ന് ബിജെപി പഠിച്ചത്.

വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയവയ്ക്കുള്ള നിയമങ്ങൾക്കു പൊതുസ്വഭാവം ഉദ്ദേശിച്ചുള്ളതെന്നാണ് യുസിസി നിർവചിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, വ്യക്തികൾ തമ്മിലുള്ള മറ്റൊരു ഇടപാടിനെക്കൂടി ഉൾപ്പെടുത്തിയുള്ള ‘കാലോചിത’ യുസിസിയാണ് ഉത്തരാഖണ്ഡിന്റേത്. അതിൽ, വിവാഹിതരാവാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്ന ‘ലിവ് ഇൻ’ ബന്ധങ്ങളെക്കൂടി വ്യക്തിനിയമത്തിന്റെ ചട്ടക്കൂട്ടിലാക്കി. ഇത്തരം ജീവിതങ്ങൾ നിയമവിരുദ്ധമോ സദാചാര ലംഘനമോ അല്ലെന്നു സുപ്രീം കോടതി പറഞ്ഞിട്ടുള്ളതാണ്. എങ്കിലും അവയ്ക്കും വേണം ചില വ്യവസ്ഥകളൊക്കെയെന്നാണ് ഉത്തരാഖണ്ഡിന്റെ തീരുമാനം.

സ്വകാര്യതയിലുള്ള കടന്നുകയറ്റം, വ്യക്തിജീവിതങ്ങളിൽ സർക്കാരിന്റെയും സദാചാരവാദികളും അല്ലാത്തവരുമായ പൊലീസിന്റെയും ഒളിഞ്ഞുനോട്ടം തുടങ്ങിയ പ്രശ്നങ്ങൾ പറഞ്ഞാവാം ഇനി ഉത്തരാഖണ്ഡ് യുസിസി കോടതിയിൽ ചോദ്യം ചെയ്യപ്പെടുക. അതിനു വേണ്ടത്ര വകയുള്ളതാണ് ലിവ് ഇൻ വ്യവസ്ഥകൾ.

ADVERTISEMENT

ലിവ് ഇൻ‍ ബന്ധങ്ങളിൽ ഏർപ്പെടാൻ ഉദ്ദേശിക്കുന്നവരും ഏർപ്പെട്ടിരിക്കുന്നവരും അവ നിർബന്ധമായും റജിസ്റ്റർ ചെയ്യണം. ചെയ്തില്ലെങ്കിൽ ജയിലും പിഴയും. റജിസ്ട്രേഷന് അപേക്ഷിച്ചാൽ അതിന്റെ അടിസ്ഥാനത്തിൽ റജിസ്ട്രാറുടെ അന്വേഷണം, അപേക്ഷകർ നൽകുന്ന വിവരങ്ങൾ പൊലീസിനു കൈമാറൽ‍, നൽ‍കിയ വിവരങ്ങൾ തെറ്റെന്നു തെളിഞ്ഞാൽ ജയിലും പിഴയും എന്നിങ്ങനെ പോകുന്നു വ്യവസ്ഥകൾ. സംഭവിക്കുന്നതു റജിസ്ട്രേഷൻ ഇല്ലാത്ത ലിവ് ഇൻ ബന്ധമല്ലേയെന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ‍ പരാതിപ്പെടാനും അതനുസരിച്ച് അന്വേഷണത്തിനും തുടർനടപടിക്കും വ്യവസ്ഥയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും വിവാഹിതരാവാതെ ഒരുമിച്ചു ജീവിക്കണമെങ്കിൽ ഉത്തരാഖണ്ഡിൽ സർ‍ക്കാർ അനുവദിക്കണം; നാട്ടുകാർക്കും ബോധ്യപ്പെടണം.

ഇല്ലെങ്കിൽ, ഒരുമിച്ചല്ല, വെവ്വേറെ ജയിലുകളിൽ ജീവിക്കേണ്ടിവരും. സ്വകാര്യതയിലുള്ള കടന്നുകയറ്റം, വ്യക്തിജീവിതങ്ങളിൽ സർക്കാരിന്റെയും സദാചാരവാദികളും അല്ലാത്തവരുമായ പൊലീസിന്റെയും ഒളിഞ്ഞുനോട്ടം തുടങ്ങിയ പ്രശ്നങ്ങൾ പറഞ്ഞാവാം ഇനി ഉത്തരാഖണ്ഡ് യുസിസി കോടതിയിൽ ചോദ്യം ചെയ്യപ്പെടുക. അതിനു വേണ്ടത്ര വകയുള്ളതാണ് ലിവ് ഇൻ വ്യവസ്ഥകൾ. അവയിലൂടെ മതനിരപേക്ഷമായി പിന്തുണ ലഭിക്കാവുന്ന സദാചാരക്കൊടി പാറിക്കുന്നതിനൊപ്പം, വ്യക്തിനിയമ ഏകീകരണ എതിർപ്പുകളിൽനിന്നു ശ്രദ്ധമാറ്റാനും ബിജെപിക്കു സാധിച്ചെന്നു പറയാം.

English Summary:

India Files Analyses the Political Impact of The UCC Passed By Uttarakhand