‘ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ആശങ്ക; മോദി പോപ്പുലർ അല്ല; 80% പണവും പരസ്യത്തിന്’
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമാണ് ഡോ. പറകാല പ്രഭാകർ. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭർത്താവും. ‘ദ് ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ, എസ്സേയ്സ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ (The Crooked Timber of New India, Essays on a Republic in Crisis) എന്ന അദ്ദേഹത്തിന്റെ പുസ്തകം അടുത്തിടെ പുറത്തുവന്നിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളാണ് അദ്ദേഹത്തിന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും നിറയാറുള്ളത്. ഏതാനും വർഷങ്ങളായി നരേന്ദ്ര മോദി സർക്കാരിനെതിരെ ഒട്ടേറെ വിഷയങ്ങളില്‍ അദ്ദേഹം രൂക്ഷമായി പ്രതികരിക്കാറുമുണ്ട്. ഇപ്പോൾ വിവിധ സംസ്ഥാനങ്ങിലെ നിരവധി വേദികളിലും അദ്ദേഹം സംസാരിക്കാനെത്തുന്നു. അടുത്തിടെ കേരളത്തിൽ എത്തിയ പറകാല പ്രഭാകറുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ. തന്റെ രാഷ്ട്രീയ ചരിത്രം, മോദി സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം, ബിജെപിയോട് സ്വീകരിക്കുന്ന നിലപാട്, രാഹുൽ ഗാന്ധി, നരേന്ദ്ര മോദി, ലോക്‌സഭാ തിരഞ്ഞെടുപ്പ്, സമകാലിക ഇന്ത്യയുടെ അവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹം ‘മനോരമ ഓൺലൈൻ’ പ്രീമിയത്തിൽ നയം വ്യക്തമാക്കുകയാണ്.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമാണ് ഡോ. പറകാല പ്രഭാകർ. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭർത്താവും. ‘ദ് ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ, എസ്സേയ്സ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ (The Crooked Timber of New India, Essays on a Republic in Crisis) എന്ന അദ്ദേഹത്തിന്റെ പുസ്തകം അടുത്തിടെ പുറത്തുവന്നിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളാണ് അദ്ദേഹത്തിന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും നിറയാറുള്ളത്. ഏതാനും വർഷങ്ങളായി നരേന്ദ്ര മോദി സർക്കാരിനെതിരെ ഒട്ടേറെ വിഷയങ്ങളില്‍ അദ്ദേഹം രൂക്ഷമായി പ്രതികരിക്കാറുമുണ്ട്. ഇപ്പോൾ വിവിധ സംസ്ഥാനങ്ങിലെ നിരവധി വേദികളിലും അദ്ദേഹം സംസാരിക്കാനെത്തുന്നു. അടുത്തിടെ കേരളത്തിൽ എത്തിയ പറകാല പ്രഭാകറുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ. തന്റെ രാഷ്ട്രീയ ചരിത്രം, മോദി സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം, ബിജെപിയോട് സ്വീകരിക്കുന്ന നിലപാട്, രാഹുൽ ഗാന്ധി, നരേന്ദ്ര മോദി, ലോക്‌സഭാ തിരഞ്ഞെടുപ്പ്, സമകാലിക ഇന്ത്യയുടെ അവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹം ‘മനോരമ ഓൺലൈൻ’ പ്രീമിയത്തിൽ നയം വ്യക്തമാക്കുകയാണ്.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമാണ് ഡോ. പറകാല പ്രഭാകർ. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭർത്താവും. ‘ദ് ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ, എസ്സേയ്സ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ (The Crooked Timber of New India, Essays on a Republic in Crisis) എന്ന അദ്ദേഹത്തിന്റെ പുസ്തകം അടുത്തിടെ പുറത്തുവന്നിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളാണ് അദ്ദേഹത്തിന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും നിറയാറുള്ളത്. ഏതാനും വർഷങ്ങളായി നരേന്ദ്ര മോദി സർക്കാരിനെതിരെ ഒട്ടേറെ വിഷയങ്ങളില്‍ അദ്ദേഹം രൂക്ഷമായി പ്രതികരിക്കാറുമുണ്ട്. ഇപ്പോൾ വിവിധ സംസ്ഥാനങ്ങിലെ നിരവധി വേദികളിലും അദ്ദേഹം സംസാരിക്കാനെത്തുന്നു. അടുത്തിടെ കേരളത്തിൽ എത്തിയ പറകാല പ്രഭാകറുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ. തന്റെ രാഷ്ട്രീയ ചരിത്രം, മോദി സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം, ബിജെപിയോട് സ്വീകരിക്കുന്ന നിലപാട്, രാഹുൽ ഗാന്ധി, നരേന്ദ്ര മോദി, ലോക്‌സഭാ തിരഞ്ഞെടുപ്പ്, സമകാലിക ഇന്ത്യയുടെ അവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹം ‘മനോരമ ഓൺലൈൻ’ പ്രീമിയത്തിൽ നയം വ്യക്തമാക്കുകയാണ്.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമാണ് ഡോ. പറകാല പ്രഭാകർ. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭർത്താവും. ‘ദ് ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ, എസ്സേയ്സ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ (The Crooked Timber of New India, Essays on a Republic in Crisis) എന്ന അദ്ദേഹത്തിന്റെ പുസ്തകം അടുത്തിടെ പുറത്തുവന്നിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളാണ് അദ്ദേഹത്തിന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും നിറയാറുള്ളത്. ഏതാനും വർഷങ്ങളായി നരേന്ദ്ര മോദി സർക്കാരിനെതിരെ ഒട്ടേറെ വിഷയങ്ങളില്‍ അദ്ദേഹം രൂക്ഷമായി പ്രതികരിക്കാറുമുണ്ട്.
ഇപ്പോൾ വിവിധ സംസ്ഥാനങ്ങിലെ നിരവധി വേദികളിലും അദ്ദേഹം സംസാരിക്കാനെത്തുന്നു. അടുത്തിടെ കേരളത്തിൽ എത്തിയ പറകാല പ്രഭാകറുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ. തന്റെ രാഷ്ട്രീയ ചരിത്രം, മോദി സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം, ബിജെപിയോട് സ്വീകരിക്കുന്ന നിലപാട്, രാഹുൽ ഗാന്ധി, നരേന്ദ്ര മോദി, ലോക്‌സഭാ തിരഞ്ഞെടുപ്പ്, സമകാലിക ഇന്ത്യയുടെ അവസ്ഥ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹം ‘മനോരമ ഓൺലൈൻ’ പ്രീമിയത്തിൽ നയം വ്യക്തമാക്കുകയാണ്.
? താങ്കൾ അടുത്തിടെയായി തുടർച്ചയായി കേരളത്തിലെത്തുന്നുണ്ട്. 2023 ഡിസംബറിൽ കാസർകോട് വന്നിരുന്നു. എന്താണ് കേരളവുമായി താങ്കളെ ബന്ധിപ്പിക്കുന്നത്.
രണ്ടു കാര്യങ്ങളാണ് ഞാൻ ഇവിടെ ശ്രദ്ധിച്ചിട്ടുള്ളത്. എനിക്ക് ജനങ്ങളോട് നേരിട്ടു സംവദിക്കാൻ പറ്റുന്നു. ലളിതമായ ഇംഗ്ലിഷില്‍ സംസാരിച്ചാല്‍ അവർക്കത് മനസ്സിലാകുന്നുണ്ട്. ഒരു സ്ഥലത്ത് ഞാൻ പ്രസംഗം വിവർത്തനം ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ കേൾക്കാൻ എത്തിയവർതന്നെ പറഞ്ഞത് അതിന്റെ ആവശ്യമില്ല, അവർക്കു മനസ്സിലാകുന്നുണ്ട് എന്നാണ്. അതിന്റെ അർഥം, ഭാഷ മാത്രമല്ല, ഞാൻ പറയാൻ ഉദ്ദേശിക്കുന്ന ആശയം എന്താണോ, അത് അവർക്ക് നന്നായി ഉൾക്കൊളളാൻ പറ്റുന്നുണ്ട് എന്നാണ്.
പ്രതിസന്ധികൾ കൂടി വരികയാണെന്നും മുന്നോട്ട് ജോലി അവസരങ്ങൾ പോലും ഉണ്ടാകില്ലെന്നുമുള്ള ഒരു തോന്നൽ വർധിച്ചു വരുന്നുണ്ട്. ലോകത്തിലെതന്നെ വലിയ തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുള്ളത്. നമ്മുടെ 24% ചെറുപ്പക്കാർ തൊഴിൽരഹിതരാണ്.
മറ്റൊന്ന് ഞാൻ ക്യാംപസുകളിൽ പോകാറുണ്ട്. എവിടെയെങ്കിലും ചെല്ലുമ്പോള്‍ അവിടുത്തെ യുവത്വവുമായി, ക്യാംപസുകളില്‍ ഉള്ളവരുമായി സംവദിക്കണമെന്ന് ഞാൻ നിർബന്ധം പിടിക്കാറുണ്ട്. കേരളത്തിലും കണ്ടത് ഇവിടുത്തെ ചെറുപ്പക്കാർക്ക് ഞാൻ പറയുന്നത് സ്വീകരിക്കാൻ പറ്റുന്നുണ്ട് എന്നാണ്. അവർക്ക് ഒട്ടേറെ ആശയങ്ങളുണ്ട്. അതുപോലെ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അവർ നന്നായി ചിന്തിക്കുന്നുമുണ്ട്. അത് എനിക്ക് വലിയ പ്രതീക്ഷകൾ നല്‍കുന്നു.
നമ്മുടെ രാഷ്ട്രീയ നേതാക്കളും സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്നവരുമൊക്കെ ക്യാംപസുകളില്‍ പോവുകയും ചെറുപ്പക്കാരുമായി സംവദിക്കുകയും ചെയ്യണം. ചെറുപ്പക്കാർ സമൂഹത്തെക്കുറിച്ച് അത്ര ശ്രദ്ധിക്കുന്നില്ല എന്നു പറയാറുണ്ട്, അത് ശരിയല്ല എന്നാണ് എനിക്കു തോന്നുന്നത്. ചുറ്റും നടക്കുന്നതിനെ കുറിച്ച് അവർക്ക് ഏറെ ആശങ്കയുണ്ട് എന്നാണ് എനിക്ക് മനസ്സിലാക്കാനായത്. അവർക്ക് ഒട്ടേറെ ആശയങ്ങളുണ്ട്.
? താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. കേരളത്തിൽ നിന്നുൾപ്പെടെ ധാരാളം ചെറുപ്പക്കാർ രാജ്യം വിടുന്നു, പ്രത്യേകിച്ച് വിദ്യാസമ്പന്നരായവർ. അവര്‍ ഇവിടെ ഒരു ഭാവി കാണുന്നില്ല, വലിയ തോതിലുള്ള ഒഴിഞ്ഞുപോക്ക് നടക്കുന്നു എന്നാണ് പൊതുവേയുള്ള ഒരു പറച്ചില്‍. ഇതിനെ എങ്ങനെ കാണുന്നു.
ഇത് കേരളത്തെ മാത്രം സംബന്ധിക്കുന്ന ഒരു കാര്യമല്ല എന്നതാണ് നാം മനസ്സിലാക്കേണ്ടത്. കുറഞ്ഞത് കഴിഞ്ഞ 9–10 വർഷത്തെ കണക്കുകൾ എന്റെ കയ്യിലുണ്ട്. അവര്‍ പോകുന്നത് വിദ്യാഭ്യാസത്തിനോ ജോലിക്കോ അല്ലെങ്കില്‍ കരിയറിലെ സാധ്യതകള്‍ തേടിയോ മാത്രമല്ല. എന്റെ കയ്യിലുള്ള കണക്കുകള്‍ പറയുന്നത് ധാരാളം പേർ സ്വന്തം പൗരത്വം പോലും ഉപേക്ഷിച്ച് രാജ്യം വിടുന്നു എന്നാണ്.
പ്രതിസന്ധികൾ കൂടി വരികയാണെന്നും മുന്നോട്ട് ജോലി അവസരങ്ങൾ പോലും ഉണ്ടാകില്ലെന്നുമുള്ള ഒരു തോന്നൽ വർധിച്ചു വരുന്നുണ്ട്. ലോകത്തിലെതന്നെ വലിയ തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുള്ളത്. നമ്മുടെ 24% ചെറുപ്പക്കാർ തൊഴിൽരഹിതരാണ്. എന്ത് പ്രതീക്ഷയാണ് അത് നൽകുന്നത്? കേരളത്തിൽ മാത്രമല്ല, പഞ്ചാബിലുൾപ്പെടെ പോയാൽ, വിദേശത്തേക്ക് കുടിയേറാൻ നിങ്ങളെ സഹായിക്കുന്ന ഏജൻസികളുടെ പരസ്യമാണ് എവിടെയും കാണാനാവുക. യുവാക്കള്‍ക്കിടയില്‍ വലിയ അസ്വസ്ഥതയുണ്ട്.
? താങ്കൾക്ക് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുമായും അടുപ്പമുണ്ടെന്ന് കേട്ടിട്ടുണ്ട്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി ഏറെക്കാലത്തെ സൗഹൃദമുണ്ടെന്നും...
അതെ. ഞാൻ ജെഎൻയുവില്‍ പഠിക്കുന്ന കാലം മുതല്‍ രമേശ് ചെന്നിത്തലയെ അറിയാം. അദ്ദേഹം അന്ന് എൻഎസ്‍യുഐയുടെ അഖിലേന്ത്യാ പ്രസിഡന്റാണ്. ഞാൻ ആ സമയത്ത് സര്‍വകലാശാലയിലും എൻഎസ്‍യുഐയുടെ ഭാഗമായിരുന്നു. രമേശിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ മുകുള്‍ വാസ്നിക് പ്രസിഡന്റും ഞാൻ വൈസ് പ്രസിഡന്റുമായി. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥി നേതാവ് എന്ന രീതിയിൽ മാത്രമല്ല, അത്രയും ചെറിയ പ്രായത്തില്‍തന്നെ കോൺഗ്രസിന്റെ ദേശീയ നിരയിലേക്ക് ഉയർന്ന പ്രധാന നേതാക്കളിലൊരാൾ എന്നതാണ് രമേശിനെക്കുറിച്ച് തോന്നുന്നത്. അദ്ദേഹം ഒരു ‘തിങ്കിങ് പൊളിറ്റിഷ്യ’നാണ്. മാത്രമല്ല ചെറുപ്പക്കാരെയും വിദ്യാർഥികളെയുമൊക്കെ പ്രചോദിപ്പിക്കാൻ മിടുക്കനുമായിരുന്നു, അതേ സമയംതന്നെ പൊതുജീവിതത്തില്‍ നില്‍ക്കുന്ന ആളെന്ന നിലയില്‍ രാഷ്ട്രീയത്തിന്റെ അടിത്തട്ടിലെ യാഥാർഥ്യങ്ങളെക്കുറിച്ചും നന്നായി മനസ്സിലാക്കിയിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
? രാഷ്ട്രീയത്തിലെ യാഥാര്‍ഥ്യങ്ങളെക്കുറിച്ചാണ് താങ്കള്‍ പറയുന്നത്. അങ്ങനെയെങ്കിൽ എൻഎസ്‍യുഐയില്‍ പ്രവർത്തിച്ചിരുന്ന താങ്കള്‍ രാഷ്ട്രീയക്കാരനെന്ന നിലയിൽ പിന്നീട് പ്രവര്‍ത്തനം തുടങ്ങിയത് ആന്ധ്ര പ്രദേശിലെ ബിജെപി വക്താവായാണ്. പിന്നീട് ചിരഞ്ജീവിയുടെ പ്രജാരാജ്യം പാർട്ടി, ടിഡിപി ഇവയുടെയും ഭാഗമായി. എങ്ങനെയാണ് ഇതിനെക്കുറിച്ച് പ്രതികരിക്കുന്നത്.
ഞാൻ ടിഡിപിയുടെ ഭാഗമായിരുന്നില്ല. ഞാൻ ജനിച്ചത് ഒരു കോൺഗ്രസ് കുടുംബത്തിലാണ്. മാതാപിതാക്കളും അവരുടെ മാതാപിതാക്കളുമൊക്കെ കോൺഗ്രസുകാരായിരുന്നു, സ്വാതന്ത്ര്യസമരസേനാനികളും. എന്റെ പിതാവും പി.വി.നരസിംഹ റാവുവും സഹപ്രവർത്തകരും ഏറെക്കാലം അടുത്ത ബന്ധമുണ്ടായിരുന്നവരുമാണ്. ഒരു സമയത്ത്, കോൺഗ്രസിൽ നരസിംഹ റാവുവുമായി അടുപ്പമുണ്ടായിരുന്ന ആളുകളെയൊക്കെ അപ്രസക്തരാക്കി. നിങ്ങള്‍ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍ പ്രവർത്തിക്കുമ്പോൾ പാർട്ടി പ്രവർത്തകരെയും കൂടെയുള്ള മറ്റുള്ളവരെയെല്ലാം സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ആ സമയത്ത് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന ഞങ്ങളില്‍ പലർക്കും പാർട്ടി വിടാൻ സമ്മർദമുണ്ടായി.
ആന്ധ്രയിൽ അപ്പോഴത്തെ പ്രധാന എതിരാളികൾ കോൺഗ്രസും ടിഡിപിയുമാണ്. സ്വാഭാവികമായും ഞങ്ങൾക്ക് ടിഡിപിയിലേക്ക് പോകാൻ കഴിയില്ല. അന്നും ഇന്നും ബിജെപി ആന്ധ്രയിൽ ഒരു രാഷ്ട്രീയശക്തിയല്ല. ടിഡിപിയിലേക്ക് പോകാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ ഞങ്ങളില്‍ ചിലർ ബിജെപിയിലേക്ക് പോയി. എന്നാൽ ബിജെപി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം ഇന്ത്യ പോലൊരു രാജ്യത്തിന് അഭികാമ്യമല്ല എന്ന കാര്യം ഞങ്ങൾ അതിവേഗം തിരിച്ചറിഞ്ഞു. മാത്രമല്ല, അന്ന് ആന്ധ്രയെ വിഭജിക്കുന്നതിനെ ബിജെപി ശക്തമായി അനുകൂലിക്കുന്ന സമയമാണ്. ഞങ്ങൾ അതിന് എതിരും. അങ്ങനെ ഞങ്ങൾ ബിജെപിയിൽനിന്ന് പുറത്തുവന്നു. പിന്നീട് ഞാന്‍ മുഖ്യധാരാ രാഷ്ട്രീയത്തിൽനിന്ന് കുറച്ചുകാലം മാറിനിന്നു.
പിന്നീട് ഞങ്ങൾ ചിന്തിച്ചത് എന്തുകൊണ്ട് കോണ്‍ഗ്രസിനും ടിഡിപിക്കും ബദലായി മൂന്നാമത് ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടായിക്കൂടാ എന്നായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന, സത്യസന്ധമായ ഒരു ബദൽ എന്നാണ് ഞങ്ങൾ ചിന്തിച്ചത്. അങ്ങനെ ഞങ്ങൾ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി. സെലിബ്രിറ്റികള്‍ ആ പാര്‍ട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്നതുകൊണ്ട് നിങ്ങളേപ്പോലുള്ളവർ അത് അവരുടെ പാർട്ടിയായാണ് കണക്കാക്കുന്നത്. അങ്ങനെയല്ല, അത് ഞങ്ങളുടെ പാർട്ടിയാണ്. തിരഞ്ഞെടുപ്പു കമ്മിഷനിൽ പ്രജാരാജ്യം പാർട്ടിക്കായി ഒപ്പുവച്ചവരിൽ ഒരാൾ ഞാൻ കൂടിയാണ്.
എന്നാല്‍ സെലിബ്രിറ്റി പദവിയുള്ള ഒരാൾ ഉണ്ട് എന്നതുകൊണ്ടുതന്നെ അത് ചിരഞ്ജീവിയുെട പാർട്ടിയായാണ് അറിയപ്പെട്ടത്. ഞങ്ങൾക്കു പക്ഷേ അത് ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാനുള്ള ഒരു യഥാർഥ രാഷ്ട്രീയ പാർട്ടിയായിരുന്നു. എന്നാൽ വൈകാതെ, ഞാനും മറ്റുള്ളവരും ചേർന്ന് രൂപീകരിച്ച പാര്‍ട്ടിയില്‍നിന്ന് രാജി വച്ച് ഞാൻ പുറത്തുവന്നു. 2009ലെ തിരഞ്ഞെടുപ്പിനും മുൻപാണത്. കാരണം, ഒരു ചലച്ചിത്ര താരത്തിന്റെ പാർട്ടി ആയതോടെ അദ്ദേഹത്തിന്റെ ആളുകള്‍ പാർട്ടി ഏറ്റെടുത്തു, അവർ പാർട്ടി ടിക്കറ്റുകൾ വിൽക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ െചയ്തു. അതിനെ വിമർശിച്ചുകൊണ്ടാണ് ഞാൻ പാർട്ടി വിടുന്നത്.
? എന്താണ് ഇപ്പോള്‍ ആന്ധ്രയിലെ രാഷ്ട്രീയ സ്ഥിതി? വൈഎസ്ആർസിപിയാണ് ഭരണത്തിൽ. ടിഡിപി ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നു, ചന്ദ്രബാബു നായിഡു ജയിലിൽ ആയിരുന്നു. അദ്ദേഹം ബിജെപിയെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് വാദങ്ങളുണ്ട്. ഇപ്പോൾ ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ശർമിളയും കോൺഗ്രസ് നേതാവായി ആന്ധ്രയിലുണ്ട്...
നിലവിലെ ജഗൻമോഹൻ റെഡ്ഡി സർക്കാരിനോട് ജനങ്ങൾക്ക് താൽപര്യം നഷ്ടപ്പെട്ടു കഴിഞ്ഞു. പിന്നെയുള്ള പാര്‍ട്ടി എന്ന നിലയിൽ ടിഡിപിക്ക് ഇത്തവണ വളരെയേറെ സാധ്യതയുണ്ട്. വൈ.എസ്.ശര്‍മിള കോൺഗ്രസിൽ ചേർന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമോ ഇല്ലയോ എന്നതൊക്കെ പറയാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. കാരണം, ജനങ്ങളുടെ പിന്തുണയുടെ കാര്യത്തിൽ സംസ്ഥാനത്ത് കോൺഗ്രസ് അത്രയും മോശപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ.
സംസ്ഥാന വിഭജനത്തിനു ശേഷം ഒരു എംഎൽഎയെ പോലും വിജയിപ്പിക്കാൻ കോൺഗ്രസിനായില്ല. 175 സീറ്റുകളിൽ മത്സരിച്ചതിൽ ഒരു സ്ഥാനാർഥിക്ക് മാത്രമാണ് കെട്ടിവച്ച കാശ് കിട്ടിയത്. മാത്രമല്ല, കോൺഗ്രസ് പ്രവർത്തകരിൽ നല്ലൊരു വിഭാഗവും വൈഎസ്ആർസിപിയിലേക്ക് പോയിരുന്നു. അതുകൊണ്ടുതന്നെ തിരിച്ചുവരവ് കോൺഗ്രസിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. 2024ലെ തിരഞ്ഞെടുപ്പ് വൈഎസ്ആർസിപിയും ടിഡിപിയും തമ്മിലാണ്. വൈഎസ്ആർസിപി നിലവിലെ സാഹചര്യത്തിൽ അത്ര നല്ല അവസ്ഥയിലല്ല.
? അയൽ സംസ്ഥാനമായ തെലങ്കാനയിൽ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭരണത്തിൽ വന്നു...
ജനങ്ങളുടെ ഇടയിൽ ഭാരത് രാഷ്ട്ര സമിതിക്ക് സ്വാധീനം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു എന്നത് വ്യക്തമായിരുന്നു. ബിആർഎസ് ശക്തമാണ് എന്ന പ്രചാരണം തെറ്റുമായിരുന്നു. ഓരോ ദിവസവും ജനങ്ങളിൽനിന്ന് അകന്നിരുന്ന ബിആർഎസിനു പകരമായി ഉണ്ടായിരുന്നത് കോൺഗ്രസാണ്. എല്ലാ മണ്ഡലങ്ങളിലും വിശ്വാസ്യതയുള്ള സ്ഥാനാർഥികളെ നിർത്താനും പ്രചരണം നടത്താനും ശേഷിയുള്ളത് കോൺഗ്രസിന് മാത്രമായിരുന്നു. ജനങ്ങൾ ഒരു ബദലായി കോൺഗ്രസിനെ കണ്ടു എന്നതാണ് തെലങ്കാനയിൽ കണ്ടത്.
? രാഹുൽ ഗാന്ധി ഇപ്പോൾ ഭാരത് ജോഡോ ന്യായ് യാത്ര നടത്തുകയാണ്. ‘ഇന്ത്യ’ മുന്നണിയിൽ പൊട്ടിത്തെറികൾ തുടരുന്നു. എന്താണ് കോൺഗ്രസിനു മുന്നിലുള്ള സാധ്യതകൾ.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കോൺഗ്രസിന് വളരെയേറെ ഉത്തേജനം നൽകിയ ഒന്നാണ്. കർണാടക, തെലങ്കാന തിരഞ്ഞെടുപ്പ് ഫലത്തിൽ ഭാരത് ജോഡോ യാത്രയ്ക്കു വലിയൊരു പങ്കുണ്ട്. ഇപ്പോൾ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കും അത്തരം ഫലമുണ്ടാക്കാൻ കഴിയും. ബുദ്ധിമുട്ടുകൾ ഉണ്ടാകും. അത് ഇതിന്റെ ഭാഗമാണ്. ഈ യാത്ര തടയാനും വിജയിക്കാതിരിക്കാനുമൊക്കെ ബിജെപി ശ്രമിച്ചു കൊണ്ടേയിരിക്കും. 2024നെ കുറിച്ച് പറഞ്ഞാൽ, ഞാൻ മനുഷ്യരിൽ വിശ്വസിക്കുന്നു. നിലവിലെ സർക്കാരിന്റെ വിജയം അനിവാര്യമാണെന്ന് തോന്നുന്നില്ല, അതുപോലെ നിലവിലെ സർക്കാരിന്റെ പരാജയവും അനിവാര്യമാണെന്നും പറയാൻ കഴിയില്ല. ഇതൊന്നും പറയാൻ കഴിയില്ല. കാരണം, മറ്റു രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നില്‍ക്കുകയും വോട്ടുകൾ കൃത്യമായി കൈമാറുകയും ചെയ്തെങ്കിൽ മാത്രമേ പ്രതിപക്ഷത്തിന് സാധ്യതയുള്ളൂ.
പിന്നെ, തിരഞ്ഞെടുപ്പ് മാത്രമല്ല വെല്ലുവിളിയായിട്ടുള്ളത്. തിരഞ്ഞെടുപ്പ് തീർച്ചയായും പ്രധാനപ്പെട്ടതു തന്നെ. എന്നാൽ സമൂഹത്തിന്റെ ഉള്ളിലേക്ക് വര്‍ഗീയതയുടെ വിഷം വളരെ ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് ചിലപ്പോൾ സാധിച്ചേക്കില്ല, എന്നാൽ സിവിൽ സൊസൈറ്റി സംഘങ്ങൾ ഇക്കാര്യത്തില്‍ പ്രവർത്തിക്കുകയും ജനങ്ങളുടെ ഉള്ളിൽനിന്ന് ഈ വിഷത്തെ ഇല്ലാതാക്കാൻ പ്രവർത്തിക്കുകയും വേണം. ഞാൻ എല്ലായ്പ്പോഴും സുഹൃത്തുക്കളോട് പറയുന്ന കാര്യമുണ്ട്, വർഗീയതയ്ക്ക് അത് പ്രചരിപ്പിക്കുന്നതിനു വലിയൊരു സൈന്യംതന്നെയുണ്ട്, എന്നാല്‍ മതേതര മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ആരാണുള്ളത്?
ഒരു തിരഞ്ഞെടുപ്പു വിജയിച്ചതുകൊണ്ടു മാത്രം മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടില്ല. സിവില്‍ സൊസൈറ്റി സംഘങ്ങൾക്കൊപ്പം രാഷ്ട്രീയ പാർട്ടികളും ചേർന്നു പ്രവർത്തിച്ചാൽ മാത്രമേ, വൈവിധ്യത്തിന്റെയും ബഹുസ്വരതയുടേതുമായ മതേതര മൂല്യങ്ങള്‍ തിരിച്ചുപിടിക്കാൻ കഴിയൂ. അല്ലെങ്കിൽ വർഗീയ ശക്തികൾക്ക് വളരാനായി ഇവിടം തുറന്നു കിടക്കുകയാണ്. അതാണ് കുറച്ചേറെ ദശകങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. അതുപോലെ രാഷ്ട്രീയ പാർട്ടികളാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതും വിജയിക്കുന്നതും. സിവിൽ സൊസൈറ്റി സംഘങ്ങൾക്ക് അതിനു സാധിക്കില്ല. അതുകൊണ്ടുതന്നെ മതേതര മൂല്യങ്ങളിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾ അത് ശക്തിപ്പെടുത്തുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യണം.
? രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കൂടിവരികയാണെന്ന് താങ്കൾ പറയാറുണ്ട്, അതുപോലെ ജനങ്ങളുടെ പട്ടിണി ഇല്ലാതാക്കിയെന്ന് അവകാശപ്പെടുന്ന സർക്കാർ എന്തുകൊണ്ടാണ് അടുത്ത 5 വര്‍ഷത്തേക്ക് കൂടി സൗജന്യ റേഷൻ തുടരുന്നത് എന്നും താങ്കൾ ചോദിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരും മിക്ക സംസ്ഥാന സർക്കാരുകളും ഇത്തരം സൗജന്യങ്ങൾ ജനങ്ങൾക്ക് നൽകുകയും ‘വെൽഫെയർ പൊളിറ്റിക്സി’നെ രാഷ്ട്രീയായുധമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അത്തരമൊരു രാഷ്ട്രീയത്തിന് ഇവിടെ പ്രസക്തി ഉണ്ടോ.
‘വെൽഫെയർ പൊളിറ്റിക്സി’ന് ഇവിടെ ഇടമില്ല എന്നല്ല ഞാൻ പറയുന്നത്. സമൂഹത്തിൽ പട്ടിണി പോലുള്ള പ്രശ്നങ്ങൾ, സമാനമായ യാതനകള്‍ ഉള്ളപ്പോഴൊക്കെ അത്തരം ക്ഷേമപദ്ധതികൾ ആവശ്യമാണ്. പക്ഷേ, ഇവിടെ ഒരു വ്യത്യാസമുള്ളത് കേന്ദ്രം ഭരിക്കുന്ന ബിജെപി അത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കുകയും എന്നാൽ അത് നല്‍കുന്ന മറ്റു പാർട്ടികളെ വിമർശിക്കുകയും ചെയ്യും എന്നതാണ്. അവർ എന്തിനാണ് പാചകവാതകം, കർഷകർക്കുള്ള തുക, സൗജന്യ റേഷൻ ഒക്കെ നൽകുന്നത്? അതിന്റെ കാരണം, ജനങ്ങൾ വല്ലാത്ത ദുരിതം അനുഭവിക്കുന്നുണ്ട് എന്ന് അവർക്ക് അറിയാം എന്നതുകൊണ്ടു തന്നെയാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും പോലുള്ള യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനായി അവർ മറ്റ് ഒട്ടേറെ പരിപാടികള്‍ കൊണ്ടുവരുന്നത് നാം കാണുന്നുണ്ട്.
വലിയ തോതിലുള്ള വിലക്കയറ്റമുണ്ട് സമൂഹത്തിൽ. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 60 ആയപ്പോൾ ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി വലിയ കോലാഹലമുണ്ടാക്കി, സര്‍ക്കാരിന്റെ പിടിപ്പുകേടാണ് എന്നു പറഞ്ഞു. ഇന്ന് അത് 80–83 രൂപയാണ്, ഇന്ന് ആരും അതിനെക്കുറിച്ച് മിണ്ടുന്നില്ല. മുൻപ് പാചകവാതകത്തിന്റെ വില ചെറിയ തോതിൽ വര്‍ധിപ്പിച്ചപ്പോള്‍ അവർ വലിയ പ്രതിഷേധമുണ്ടാക്കി, ഇന്നു തലങ്ങും വിലങ്ങും കൂട്ടുകയാണ്. പെട്രോളിയം വില 70 കടന്നപ്പോൾ പ്രതിഷേധിച്ചവർക്ക് ഇന്ന് അത് 100 രൂപ കടന്നിട്ടും പ്രശ്നമില്ല. എനിക്കു തോന്നുന്നത് യഥാർഥ വിഷയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റാനാണ് സര്‍ക്കാർ ശ്രമിക്കുന്നത് എന്നാണ്.
? നോട്ടുനിരോധനം തുടങ്ങിയ വിഷയങ്ങളൊക്കെ ജനങ്ങളെ ബാധിച്ചതിനെക്കുറിച്ച് താങ്കള്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ നരേന്ദ്ര മോദിക്ക് ഇന്നും ജനസമ്മതിയുണ്ട്. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടി. ഇത്രയധികം പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോഴും എന്തുകൊണ്ടാണ് ജനങ്ങൾ ബിജെപിക്ക് വോട്ടു ചെയ്യുന്നു എന്നു കാണാം. താങ്കൾ എങ്ങനെയാണ് ജനങ്ങളുടെ ഈ മാനസികനിലയെ വിലയിരുത്തുന്നത്.
പ്രധാനമന്ത്രി വളരെ ‘പോപ്പുലർ’ ആണ് എന്നതിനോട് ഞാൻ യോജിക്കുന്നില്ല. അദ്ദേഹത്തിന് വലിയ തോതിലുള്ള പബ്ലിസിറ്റി ഉണ്ട്, എവിടെ നോക്കിയാലും മോദിയുടെ ചിത്രങ്ങളാണ്. അതിലാണ് കൂടുതൽ താൽപര്യം. ഉദാഹരണത്തിന് ബേഠി ബചാവോ ബേഠി പഠാവോ പദ്ധതി എടുക്കുക. ആ പദ്ധതിക്ക് അനുവദിച്ച തുകയുടെ 80 ശതമാനവും ചെലവഴിച്ചത് പരസ്യത്തിനാണ്. അതൊരു യാഥാർഥ്യമാണ്. ബിജെപി ജനങ്ങൾക്കിടയിൽ അത്രത്തോളം പോപ്പുലർ ആണെങ്കിൽ എന്തുകൊണ്ടാണ് അവർക്ക് 33–38 ശതമാനം വോട്ടുകൾ മാത്രം ലഭിച്ചത്? അത് ആകെ വോട്ടിന്റെ മൂന്നിലൊന്നു മാത്രമാണ്. മോദി അത്ര പോപ്പുലർ ആണെങ്കിൽ ബിജെപിക്ക് 50 ശതമാനത്തിനു മുകളിൽ വോട്ടു കിട്ടണ്ടേ? 70ഉം 80ഉം ഒക്കെ കിട്ടണ്ടേ? അതുകൊണ്ട് അതല്ല കാര്യം.
? എന്താണ് ഇന്ത്യയുടെ ഭാവി.
2024 തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. വർഗീയതയുടെ കാര്യത്തിൽ രാജ്യം ഇനിയും താഴോട്ടു പോകുമോ, രാജ്യത്ത് ഇന്നുള്ള വൈവിധ്യം നിലനിൽക്കുമോ അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ തീരുമാനിക്കുന്ന നിർണായക തിരഞ്ഞെടുപ്പാണിത്. 2024നു ശേഷം ഇന്ത്യയിൽ ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് തീരുമാനിക്കുന്നതിനു പോലും ഒരുപക്ഷേ ഈ തിരഞ്ഞെടുപ്പിലെ ഫലം നിർണായകമായേക്കാം. ഇവര്‍ തന്നെയാണ് ഭരണത്തിൽ തിരികെ വരുന്നതെങ്കിൽ നാം വളരെയേറെ ആശങ്കപ്പെടേണ്ടതുണ്ട്. എന്താണ് ഇന്ന് മണിപ്പുരിൽ സംഭവിക്കുന്നത്? അത് മറ്റൊരിടത്തല്ലേ എന്നും തങ്ങൾക്കൊന്നും സംഭവിക്കില്ല എന്നും കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല, ഒരിടവും സുരക്ഷിതമല്ല, മണിപ്പുരിൽ സംഭവിച്ചത് കേരളത്തിലോ എവിടെ വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് ഈ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുകയാണ് വേണ്ടത്.
? കുറേ വര്‍ഷങ്ങളായി താങ്കൾ ബിജെപിക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്നു. എവിടെനിന്നാണ് ഇതിനുള്ള ഊർജം.
ജനം സംസാരിക്കേണ്ടതുണ്ട്. ഒട്ടേറെ വർഷങ്ങളായി ഞാൻ ഇത് പറയുന്നുണ്ട്, എഴുതുന്നുണ്ട്, എന്തെങ്കിലും ശരിയായ രീതിയിലല്ല സംഭവിക്കുന്നത് എങ്കിൽ എനിക്ക് നിശ്ശബ്ദനായി ഇരിക്കാൻ പറ്റില്ല. ഞാൻ സംസാരിച്ചുകൊണ്ടിരിക്കും. എന്നെ ഭയപ്പെടുത്താൻ സാധ്യമല്ല. ഞാൻ പറയുന്നത് ഒരുപക്ഷേ ഇന്ന് എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്നില്ല. എന്നാൽ ഞാൻ പറയുന്നതിലെ സത്യം എന്താണെന്ന് പതിയെ ജനം തിരിച്ചറിയും എന്ന വിശ്വാസം എനിക്കുണ്ട്.