വന്ദേ ഭാരത് ‘കുതിപ്പിൽ’ നിക്ഷേപകർക്കും ലാഭം; ഈ ഓഹരികൾക്ക് കേന്ദ്രത്തിന്റെ ‘ഗാരന്റി’: എങ്ങനെ പണം കൊയ്യാം?
ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടുമുൻപത്തെ ദിവസങ്ങളിൽ റെയിൽവേ ഓഹരികളെല്ലാം വൻ കുതിപ്പിലായിരുന്നു. മിക്ക ഓഹരികളും വൻ നേട്ടമാണ് കൈവരിച്ചത്. എന്നാൽ ഫെബ്രുവരി ഒന്നിന് ശേഷം ഈ ഓഹരികളെല്ലാം താഴോട്ടു പോയി. എന്തായിരുന്നു കാരണം? ബജറ്റിൽ റെയിൽവേ വിഹിതം വർധിപ്പിച്ചെങ്കിലും നിക്ഷേപകരുടെ പ്രതീക്ഷ നിറവേറ്റാൻ വേണ്ടതൊന്നും നിർമലയുടെ കൈവശം ഉണ്ടായിരുന്നില്ല. അതോടെ ഓഹരികളും ഇടിഞ്ഞു. റെയിൽവേ, അടിസ്ഥാന സൗകര്യ മേഖലകൾക്കുള്ള മൂലധന വിഹിതം വർധിക്കുമെന്ന പ്രതീക്ഷകളോടെയാണ് 2024 ജനുവരിയിൽ ഈ മേഖലയിലെ ഓഹരി വ്യാപാരം കുതിച്ചുയർന്നത്. അതിനാൽതന്നെ സർക്കാർ കേന്ദ്രീകൃത പ്രഖ്യാപനങ്ങളും ഭാവി പദ്ധതികളുമാണ് റെയിൽവേ ഓഹരികളെ ഒരുപരിധിവരെ നിയന്ത്രിക്കുന്നതെന്ന് പറയാം. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നാണ് ഇന്ത്യയുടേത്. കുറച്ചു വർഷങ്ങളായി രാജ്യത്ത് അതിവേഗ വികസനം നടക്കുന്നതും ഈ മേഖലയിൽ തന്നെ. പുതിയ ട്രെയിനുകൾ, അത്യാധുനിക കോച്ചുകൾ, സ്റ്റേഷനുകളുടെ വികസനം, സാങ്കേതിക പരിഷ്കാരങ്ങൾ, പുതിയ പദ്ധതികൾക്കായുള്ള സർവേകൾ തുടങ്ങിയവയെല്ലാം കൂടുതൽ സജീവമായതും കഴിഞ്ഞ അഞ്ചു വർഷത്തിനിടെയാണെന്ന് പറയാം. ഈ മുന്നേറ്റം റെയിൽവേ ഓഹരികളിലും പ്രകടമാണ്. റെയിൽവേയുമായി ബന്ധപ്പെട്ട, ലിസ്റ്റ് ചെയ്ത കമ്പനികൾ എണ്ണത്തിൽ കുറവാണെങ്കിലും ഓഹരികളെല്ലാം വിപണിയിൽ സ്ഥിരത നിലനിർത്തുന്നു.
ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടുമുൻപത്തെ ദിവസങ്ങളിൽ റെയിൽവേ ഓഹരികളെല്ലാം വൻ കുതിപ്പിലായിരുന്നു. മിക്ക ഓഹരികളും വൻ നേട്ടമാണ് കൈവരിച്ചത്. എന്നാൽ ഫെബ്രുവരി ഒന്നിന് ശേഷം ഈ ഓഹരികളെല്ലാം താഴോട്ടു പോയി. എന്തായിരുന്നു കാരണം? ബജറ്റിൽ റെയിൽവേ വിഹിതം വർധിപ്പിച്ചെങ്കിലും നിക്ഷേപകരുടെ പ്രതീക്ഷ നിറവേറ്റാൻ വേണ്ടതൊന്നും നിർമലയുടെ കൈവശം ഉണ്ടായിരുന്നില്ല. അതോടെ ഓഹരികളും ഇടിഞ്ഞു. റെയിൽവേ, അടിസ്ഥാന സൗകര്യ മേഖലകൾക്കുള്ള മൂലധന വിഹിതം വർധിക്കുമെന്ന പ്രതീക്ഷകളോടെയാണ് 2024 ജനുവരിയിൽ ഈ മേഖലയിലെ ഓഹരി വ്യാപാരം കുതിച്ചുയർന്നത്. അതിനാൽതന്നെ സർക്കാർ കേന്ദ്രീകൃത പ്രഖ്യാപനങ്ങളും ഭാവി പദ്ധതികളുമാണ് റെയിൽവേ ഓഹരികളെ ഒരുപരിധിവരെ നിയന്ത്രിക്കുന്നതെന്ന് പറയാം. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നാണ് ഇന്ത്യയുടേത്. കുറച്ചു വർഷങ്ങളായി രാജ്യത്ത് അതിവേഗ വികസനം നടക്കുന്നതും ഈ മേഖലയിൽ തന്നെ. പുതിയ ട്രെയിനുകൾ, അത്യാധുനിക കോച്ചുകൾ, സ്റ്റേഷനുകളുടെ വികസനം, സാങ്കേതിക പരിഷ്കാരങ്ങൾ, പുതിയ പദ്ധതികൾക്കായുള്ള സർവേകൾ തുടങ്ങിയവയെല്ലാം കൂടുതൽ സജീവമായതും കഴിഞ്ഞ അഞ്ചു വർഷത്തിനിടെയാണെന്ന് പറയാം. ഈ മുന്നേറ്റം റെയിൽവേ ഓഹരികളിലും പ്രകടമാണ്. റെയിൽവേയുമായി ബന്ധപ്പെട്ട, ലിസ്റ്റ് ചെയ്ത കമ്പനികൾ എണ്ണത്തിൽ കുറവാണെങ്കിലും ഓഹരികളെല്ലാം വിപണിയിൽ സ്ഥിരത നിലനിർത്തുന്നു.
ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടുമുൻപത്തെ ദിവസങ്ങളിൽ റെയിൽവേ ഓഹരികളെല്ലാം വൻ കുതിപ്പിലായിരുന്നു. മിക്ക ഓഹരികളും വൻ നേട്ടമാണ് കൈവരിച്ചത്. എന്നാൽ ഫെബ്രുവരി ഒന്നിന് ശേഷം ഈ ഓഹരികളെല്ലാം താഴോട്ടു പോയി. എന്തായിരുന്നു കാരണം? ബജറ്റിൽ റെയിൽവേ വിഹിതം വർധിപ്പിച്ചെങ്കിലും നിക്ഷേപകരുടെ പ്രതീക്ഷ നിറവേറ്റാൻ വേണ്ടതൊന്നും നിർമലയുടെ കൈവശം ഉണ്ടായിരുന്നില്ല. അതോടെ ഓഹരികളും ഇടിഞ്ഞു. റെയിൽവേ, അടിസ്ഥാന സൗകര്യ മേഖലകൾക്കുള്ള മൂലധന വിഹിതം വർധിക്കുമെന്ന പ്രതീക്ഷകളോടെയാണ് 2024 ജനുവരിയിൽ ഈ മേഖലയിലെ ഓഹരി വ്യാപാരം കുതിച്ചുയർന്നത്. അതിനാൽതന്നെ സർക്കാർ കേന്ദ്രീകൃത പ്രഖ്യാപനങ്ങളും ഭാവി പദ്ധതികളുമാണ് റെയിൽവേ ഓഹരികളെ ഒരുപരിധിവരെ നിയന്ത്രിക്കുന്നതെന്ന് പറയാം. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നാണ് ഇന്ത്യയുടേത്. കുറച്ചു വർഷങ്ങളായി രാജ്യത്ത് അതിവേഗ വികസനം നടക്കുന്നതും ഈ മേഖലയിൽ തന്നെ. പുതിയ ട്രെയിനുകൾ, അത്യാധുനിക കോച്ചുകൾ, സ്റ്റേഷനുകളുടെ വികസനം, സാങ്കേതിക പരിഷ്കാരങ്ങൾ, പുതിയ പദ്ധതികൾക്കായുള്ള സർവേകൾ തുടങ്ങിയവയെല്ലാം കൂടുതൽ സജീവമായതും കഴിഞ്ഞ അഞ്ചു വർഷത്തിനിടെയാണെന്ന് പറയാം. ഈ മുന്നേറ്റം റെയിൽവേ ഓഹരികളിലും പ്രകടമാണ്. റെയിൽവേയുമായി ബന്ധപ്പെട്ട, ലിസ്റ്റ് ചെയ്ത കമ്പനികൾ എണ്ണത്തിൽ കുറവാണെങ്കിലും ഓഹരികളെല്ലാം വിപണിയിൽ സ്ഥിരത നിലനിർത്തുന്നു.
ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടുമുൻപത്തെ ദിവസങ്ങളിൽ റെയിൽവേ ഓഹരികളെല്ലാം വൻ കുതിപ്പിലായിരുന്നു. മിക്ക ഓഹരികളും വൻ നേട്ടമാണ് കൈവരിച്ചത്. എന്നാൽ ഫെബ്രുവരി ഒന്നിന് ശേഷം ഈ ഓഹരികളെല്ലാം താഴോട്ടു പോയി. എന്തായിരുന്നു കാരണം? ബജറ്റിൽ റെയിൽവേ വിഹിതം വർധിപ്പിച്ചെങ്കിലും നിക്ഷേപകരുടെ പ്രതീക്ഷ നിറവേറ്റാൻ വേണ്ടതൊന്നും നിർമലയുടെ കൈവശം ഉണ്ടായിരുന്നില്ല. അതോടെ ഓഹരികളും ഇടിഞ്ഞു. റെയിൽവേ, അടിസ്ഥാന സൗകര്യ മേഖലകൾക്കുള്ള മൂലധന വിഹിതം വർധിക്കുമെന്ന പ്രതീക്ഷകളോടെയാണ് 2024 ജനുവരിയിൽ ഈ മേഖലയിലെ ഓഹരി വ്യാപാരം കുതിച്ചുയർന്നത്. അതിനാൽതന്നെ സർക്കാർ കേന്ദ്രീകൃത പ്രഖ്യാപനങ്ങളും ഭാവി പദ്ധതികളുമാണ് റെയിൽവേ ഓഹരികളെ ഒരുപരിധിവരെ നിയന്ത്രിക്കുന്നതെന്ന് പറയാം.
ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നാണ് ഇന്ത്യയുടേത്. കുറച്ചു വർഷങ്ങളായി രാജ്യത്ത് അതിവേഗ വികസനം നടക്കുന്നതും ഈ മേഖലയിൽ തന്നെ. പുതിയ ട്രെയിനുകൾ, അത്യാധുനിക കോച്ചുകൾ, സ്റ്റേഷനുകളുടെ വികസനം, സാങ്കേതിക പരിഷ്കാരങ്ങൾ, പുതിയ പദ്ധതികൾക്കായുള്ള സർവേകൾ തുടങ്ങിയവയെല്ലാം കൂടുതൽ സജീവമായതും കഴിഞ്ഞ 5 വർഷത്തിനിടെയാണെന്ന് പറയാം. ഈ മുന്നേറ്റം റെയിൽവേ ഓഹരികളിലും പ്രകടമാണ്. റെയിൽവേയുമായി ബന്ധപ്പെട്ട, ലിസ്റ്റ് ചെയ്ത കമ്പനികൾ എണ്ണത്തിൽ കുറവാണെങ്കിലും ഓഹരികളെല്ലാം വിപണിയിൽ സ്ഥിരത നിലനിർത്തുന്നു.
റെയിൽവേ മേഖലയിൽ ഒരുകാലത്ത് അതിവേഗം ഉയരങ്ങൾ കീഴടക്കിയ ഐആർസിടിസി പോലുള്ള ഓഹരികളുടെ കുതിപ്പിനു വേഗം കുറഞ്ഞെങ്കിലും റെയിൽവേയ്ക്ക് ഘടകഭാഗങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളുടെ ഓഹരികളെല്ലാം മുന്നോട്ട് തന്നെ. റെയിൽ മേഖലയിലെ ഓഹരികളെല്ലാം സർക്കാരിന്റെ പ്രഖ്യാപനങ്ങളും പദ്ധതികളും കേന്ദ്രീകരിച്ചാണ് ചലിക്കുന്നതെന്ന് വിപണിയിലെ മാറ്റങ്ങളിൽ പ്രകടമാണ്. എന്താണ് റെയിൽവേ ഓഹരികളുടെ വിശ്വാസ്യതയ്ക്കു പിന്നിലെ രഹസ്യങ്ങൾ? ആരാണ് ഈ മേഖലയിൽ മുന്നിട്ടുനിൽക്കുന്നത്? ഏതൊക്കെയാണ് സജീവമായി നിൽക്കുന്ന റെയിൽവേ ഓഹരികൾ? പരിശോധിക്കാം...
∙ ഒരു വർഷത്തിനിടെ റെയിൽവേ ഓഹരികൾ കുതിച്ചുയർന്നത് 300 മുതൽ 936% വരെ
കഴിഞ്ഞ 12 മാസത്തിനിടെ റെയിൽവേ ഓഹരികളെല്ലാം ഗണ്യമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇർകോൺ ഇന്റർനാഷനൽ, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ (ഐആർഎഫ്‌സി), റെയിൽ വികാസ് നിഗം തുടങ്ങിയ ഓഹരികൾ ഈ കാലയളവിൽ യഥാക്രമം 300, 400, 936 ശതമാനം വരെയാണ് ഉയർന്നത്. പുതിയ പദ്ധതികൾക്കായുള്ള സർക്കാർ നിക്ഷേപം, മെയ്ക് ഇൻ ഇന്ത്യ ക്യാംപെയ്ൻ എന്നിവയാണ് റെയിൽവേ ഓഹരികളിലെ ഉയർച്ചയ്ക്ക് കാരണമായത്.
റെയിൽവേയുടെ വിപുലീകരണത്തിലും നവീകരണത്തിലും പുരോഗതി വളരെ വലുതാണെന്ന് അടുത്തിടെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ നൽകിയ അഭിമുഖത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ഇതെല്ലാം റെയിൽവേ ഓഹരി വിപണിയുടെ പ്രതീക്ഷ കൂടിയാണ്. ‘കഴിഞ്ഞ വർഷം ഞങ്ങൾ 5200 കിലോമീറ്റർ പുതിയ ട്രാക്കുകൾ നിർമിച്ചു. ഇപ്പോൾ ഞങ്ങൾ ലക്ഷ്യമിടുന്നത് പ്രതിദിനം 15 കിലോമീറ്റർ ട്രാക്കുകളാണ്’, മന്ത്രി പറഞ്ഞു. ഇതുതന്നെ റെയിൽവേ ഓഹരി വിപണിയിലെ ദീർഘകാല, അതിദീർഘകാല നിക്ഷേപകരുടെ വലിയ പ്രതീക്ഷയും.
∙ ഇടിവും കുതിപ്പും പതിവ്, പക്ഷേ റെയിൽവേ ഓഹരികൾ ചതിക്കില്ല
രാജ്യത്തെ വിപണികളിൽ ലിസ്റ്റ് ചെയ്ത റെയിൽവേ കമ്പനി ഓഹരികൾ കുറവാണ്. എന്നിട്ടും, റെയിൽവേ ഓഹരികൾക്ക് ആവശ്യക്കാർ കുറയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഓഹരി വിപണിയിൽ എന്ത് സംഭവിച്ചാലും ചെറുകിട നിക്ഷേപകർ എല്ലായ്പ്പോഴും വാങ്ങാൻ താൽപര്യപ്പെടുന്നത് റെയിൽവേ ഓഹരികളാണ്. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർസിടിസി) തന്നെയാണ് നിക്ഷേപകരുടെ പ്രധാന റെയിൽവേ ഓഹരികളിലൊന്ന്. 2019 ഒക്ടോബർ 14ന് ലിസ്റ്റ് ചെയ്ത ഐആർസിടിസി ഓഹരി ഇഷ്യു വിലയായ 320 രൂപയിൽ നിന്ന് മാസങ്ങൾക്കുള്ളിൽ എക്കാലത്തെയും ഉയർന്ന നിരക്കിലേക്കാണ് കുതിച്ചത്. കോവിഡ് കാലത്ത് ഓഹരി വില ആയിരത്തിനു മുകളിൽ പോയതും ചരിത്രം. കോവിഡിന് ശേഷം കുറച്ച് പിന്നോട്ടുപോയെങ്കിലും കാര്യമായ ഇടിവില്ലാതെ ഓഹരി സജീവമായി നിൽക്കുന്നതും ഈ മേഖലയിലെ വിശ്വാസത്തിന്റെ തെളിവ്.
മുൻനിര റെയിൽവേ ഓഹരികൾ
1. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർസിടിസി)
2. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്
3. ടൈറ്റഗർ റെയിൽ സിസ്റ്റംസ് ( മുൻപ് ടൈറ്റഗർ വാഗൺസ് ലിമിറ്റഡ്)
4. കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (CONCOR)
5. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ്
6. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
7. റെയിൽ വികാസ് നിഗം ലിമിറ്റഡ്
8. ഇർകോൺ ഇന്റർനാഷനൽ
9. റെയിൽടെൽ
10. ടെക്സ്മാകോ റെയിൽ ആൻഡ് എൻജിനീയറിങ്
11. ജൂപ്പിറ്റർ വാഗൺസ്
12. ഓറിയന്റൽ റെയിൽ ഇൻഫ്രാസ്ട്രക്ചർ
13. ഭാരത് ഹെവി ഇലക്ട്രിക്കൽസ്
14. കെ ആൻഡ് ആർ റെയിൽ എൻജിനീയറിങ്
റെയിൽവേ ഓഹരികളുടെ സ്വീകാര്യതയ്ക്കു പിന്നിലെ കാരണമെന്ത്?
∙ സർക്കാർ പിന്തുണ, സ്വപ്ന പദ്ധതികൾ
വർധിച്ച ബജറ്റ് വിഹിതം തന്നെയാണ് പ്രധാന കാരണങ്ങളിലൊന്ന്. കേന്ദ്ര സർക്കാർ എന്നും റെയിൽവേ മേഖലയോട് താൽപര്യപൂർവമാണ് ഇടപെടുന്നത്. സമീപ വർഷങ്ങളിലെല്ലാം ബജറ്റ് വിഹിതം ഗണ്യമായി വർധിപ്പിച്ചതു തന്നെയാണ് ഇതിനു തെളിവ്. 2024-25 ഇടക്കാല ബജറ്റിലും മൂലധനച്ചെലവിൽ ഗണ്യമായ വർധന കാണാം. അടിസ്ഥാന സൗകര്യ വികസനത്തിനും നവീകരണത്തിനും നീക്കിവച്ച ബജറ്റ് വിഹിതമാണ് നിക്ഷേപകരുടെ ആത്മവിശ്വാസത്തിനു പിന്നിൽ.
∙ നാഷനൽ റെയിൽ പ്ലാൻ – 2030 ( എൻആർപി)
ശേഷി വിപുലീകരണം, വേഗം വർധിപ്പിക്കൽ, സാങ്കേതിക മുന്നേറ്റം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അടുത്ത ദശകത്തിൽ 100 ലക്ഷം കോടി രൂപയിൽ കൂടുതൽ നിക്ഷേപം നടത്താനാണ് നാഷനൽ റെയിൽ പ്ലാൻ –2030 എന്ന സ്വപ്ന പദ്ധതി ലക്ഷ്യമിടുന്നത്. ഈ പ്രോജക്ടുകൾ റെയിൽവേയുടെ വിവിധ മേഖലകളിൽ ഉൾപ്പെട്ട കമ്പനികൾക്ക് മികച്ച ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുകയും നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യുന്നു. വരുന്ന രണ്ട് ദശാബ്ദങ്ങളിലും അതായത് 2050 വരെയുള്ള ഭാവി വളർച്ചയ്ക്ക് സഹായകരമാണ് ഈ പദ്ധതി.
∙ അതിവേഗ ട്രെയിനുകൾ, സ്റ്റേഷൻ വികസനം
വന്ദേഭാരത് ട്രെയിനുകളും സ്റ്റേഷൻ വികസന പദ്ധതികളും പോലുള്ള സംരംഭങ്ങൾ ഇന്ത്യൻ റെയിൽവേ മെച്ചപ്പെട്ട യാത്രാനുഭവത്തിലേയ്ക്കും പ്രവർത്തനക്ഷമതയിലേയ്ക്കും മാറുന്നതിന്റെ സൂചന നൽകുന്നു. റെയിൽവേയിലെ ആധുനികവൽക്കരണം യാത്രക്കാരെ മാത്രമല്ല, വളരുന്ന ഈ മേഖലയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന നിക്ഷേപകരെയും ആകർഷിക്കുന്നതാണ്.
∙ വർധിക്കുന്ന ഡിമാൻഡ്, സാമ്പത്തിക കുതിപ്പ്
രാജ്യത്തെ ജനസംഖ്യാ വർധനയും ദ്രുതഗതിയിലുള്ള നഗരവൽക്കരണവും യാത്രക്കാരുടെയും ചരക്കു ഗതാഗതത്തിന്റെയും വർധിച്ച ആവശ്യകത കൂടി സൂചിപ്പിക്കുന്നു. താങ്ങാനാവുന്ന നിരക്ക്, മികച്ച ഗതാഗത സംവിധാനം, ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിലെ കൃത്യത എന്നിവയിലൂടെ റെയിൽവേ മേഖല എപ്പോഴും മികവാർന്ന കാഴ്ചപ്പാട് സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയുടെ ചരക്ക് വിനിമയ മേഖല ഗണ്യമായ വളർച്ച കൈവരിക്കുന്നതിലും റെയിൽവേയ്ക്ക് നിർണായക പങ്കുണ്ട്. പ്രത്യേക ചരക്ക് ഇടനാഴികൾ (ഡിഎഫ്‌സി), പൊതു- സ്വകാര്യ പങ്കാളിത്തം (പിപിപി) തുടങ്ങിയ നീക്കങ്ങൾ വളരുന്ന ഈ വിപണിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയും കാര്യക്ഷമതയും ശേഷിയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ചയിലൂടെ വ്യക്തിഗത വരുമാനം വർധിപ്പിക്കുന്നതിനും ഇത് ചാലകമാകുന്നു. ഉയർന്ന യാത്രാ, ചരക്ക് സേവനങ്ങൾ സ്വായത്തമാക്കുന്നതിന് ഇത് വ്യക്തികളെ സഹായിക്കുന്നു. ആത്യന്തികമായി റെയിൽവേ കമ്പനികൾക്കും ഓഹരികൾക്കും പ്രയോജനം ചെയ്യുന്നതാണ് ഈ ഘടകങ്ങളെല്ലാം.
∙ കുത്തക നേട്ടം, സ്ഥിര വരുമാനം
ഇന്ത്യൻ റെയിൽവേയുടെ കുത്തക ഈ മേഖലയിൽ മാറ്റമില്ലാത്തതാണ്. പുതിയൊരു കമ്പനിക്ക് ഈ രംഗത്ത് പൊടുന്നനെ പ്രവേശിക്കുന്നത് അസാധ്യമാണെന്ന് തന്നെ പറയാം. മാത്രമല്ല, റെയിൽവേയ്ക്ക് മറ്റൊരു എതിരാളി ഇല്ലാത്തതിനാൽ കാര്യങ്ങളെല്ലാം നിലവിലുള്ള അനുബന്ധ കമ്പനികളുടെ കൈകളിൽ ഭദ്രവുമാണ്. ഇവർക്കെല്ലാം വിലനിർണയ അധികാരം കൂടി ഉണ്ടെന്നത് സ്ഥിതിഗതികൾ കൂടുതൽ അനുകൂലമാക്കുന്നു. അതിനാൽ അവർ സേവനങ്ങൾക്ക് ഉയർന്ന നിരക്ക് ഈടാക്കിയാലും പെട്ടെന്ന് മാറി മറ്റൊന്ന് സ്വീകരിക്കാൻ ബുദ്ധിമുട്ടാണ്. അപകടസാധ്യതയില്ലാത്ത ഓഹരികൾ അന്വേഷിക്കുന്ന നിക്ഷേപകർക്ക് ആകർഷക ഘടകമാണിത്. പല റെയിൽവേ കമ്പനികളും നിക്ഷേപകർക്ക് സ്ഥിരമായി ലാഭവിഹിതം നൽകുന്ന ചരിത്രവുമുണ്ട്. ഇതിലൂടെ നിക്ഷേപകർക്ക് മെച്ചപ്പെട്ട ആദായം വാഗ്ദാനം ചെയ്യുന്നു. മിതമായ വരുമാനത്തോടെ ദീർഘകാല നിക്ഷേപം തേടുന്നവർക്ക് ഇത് ആകർഷണീയമാണ്.
∙ വൈവിധ്യവൽക്കരണം, നവീകരണം
നിലവിലെ റെയിൽവേ കമ്പനികൾ പരമ്പരാഗത യാത്രാ, ചരക്ക് സേവനങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുകയാണ്. സ്റ്റേഷൻ പുനർവികസനം, വിവര കൈമാറ്റം, ചരക്ക് വിനിമയം തുടങ്ങിയ മേഖലകളിലെ പ്രോജക്ടുകൾ അധിക വരുമാനത്തിനുള്ള സാധ്യതകളും വൈവിധ്യവൽക്കരണ അവസരങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇതെല്ലാം നിക്ഷേപകരെ ആകർഷിക്കുന്ന സാധ്യതകളാണ്. ഓട്ടമേഷൻ, ബിഗ് ഡേറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തുടങ്ങിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് കാര്യക്ഷമത, സുരക്ഷ, സേവന നിലവാരം തുടങ്ങിയവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. നവീകരണത്തിലുള്ള ശ്രദ്ധ ഈ കമ്പനികളുടെ ഭാവി വളർച്ച ഉറപ്പാക്കുന്നു. സാങ്കേതിക വിദഗ്ധരായ നിക്ഷേപകരെ ആകർഷിക്കുന്നതാണിത്.
∙ കുറഞ്ഞ പ്രവർത്തന ചെലവ്
ലാഭകരമാകാൻ വലിയ വരുമാനം ഉണ്ടാക്കേണ്ട ആവശ്യമില്ലാത്തതിനാൽ റെയിൽവേയെ എക്കാലവും സമ്പന്നമായ ബിസിനസായാണ് കാണുന്നത്. കാരണം, ഈ മേഖലയിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കെല്ലാം അറ്റകുറ്റപ്പണി കുറച്ചു മതിയാകും. മാത്രമല്ല ഇവയുടെ പ്രവർത്തനച്ചെലവും കുറവാണ്. രാജ്യത്ത് എന്തെങ്കിലും വൻ പ്രതിസന്ധികൾ വരുമ്പോൾ (സാമ്പത്തികം, മഹാമാരികൾ) ജലപാതകളുടെയും വ്യോമപാതകളുടെയും ചരക്ക് നിരക്കുകൾ ട്രെയിനിനേക്കാൾ കൂടുതലായിരിക്കും എന്നതും വസ്തുത. ഇക്കാരണങ്ങളാൽ ദേശീയതലത്തിലെ സാമ്പത്തിക മാന്ദ്യവും റെയിൽവേ മേഖലയ്ക്ക് എളുപ്പം അതിജീവിക്കാൻ കഴിയുമെന്ന് ചുരുക്കം. കോവിഡ് മഹാമാരി രാജ്യത്തെ ലോക്ഡൗണിലാക്കിയ സാഹചര്യങ്ങളിലും ട്രെയിൻ വഴിയുള്ള ചരക്ക് കയറ്റിറക്കം 18 ശതമാനമാണ് വർധിച്ചത്. സാമ്പത്തിക മാന്ദ്യത്തിനിടയിലും റെയിൽവേ ചരക്ക് ഗതാഗതമാണ് രാജ്യത്തിന് മികച്ചതെന്നത് തെളിയിക്കപ്പെട്ട ഉദാഹരണമാണിത്.
സജീവമായി നിൽക്കുന്ന ചില റെയിൽവേ ഓഹരികൾ
∙ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർസിടിസി)
കേന്ദ്ര സർക്കാരിന്റെ പ്രിയപ്പെട്ട കമ്പനികളിലൊന്നാണ് ഐആർസിടിസി. റെയിൽവേയുടെ പ്രധാനപ്പെട്ടതും വൈവിധ്യമാർന്നതുമായ ഒരു വിഭാഗമാണിത്. ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കു നൽകുന്ന സേവനങ്ങൾ നവീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 1999 സെപ്റ്റംബർ 27ന് ആണ് ഈ കമ്പനി രൂപീകരിച്ചത്. 2022 മാർച്ച് 10ലെ കണക്കനുസരിച്ച്, ഐആർസിടിസിയുടെ വിപണി മൂലധനം 61,120 കോടി രൂപയാണ്.
എന്തൊക്കെ വെല്ലുവിളികൾക്കിടയിലും, ഇന്ത്യൻ റെയിൽവേ ഓഹരികളുടെ ആവശ്യകതയെ നയിക്കുന്നത് സർക്കാർ പിന്തുണ, വർധിക്കുന്ന ആവശ്യം, കുത്തക നേട്ടം, വൈവിധ്യവൽക്കരണം, നവീകരണം തുടങ്ങിയ ഘടകങ്ങൾ തന്നെയാണ്.
കാറ്ററിങ് ഹോസ്പിറ്റാലിറ്റി, ഇന്റർനെറ്റ് ടിക്കറ്റിങ്, ട്രാവൽ ആൻഡ് ടൂറിസം, പായ്ക്ക് ചെയ്ത കുടിവെള്ളം (റെയിൽ നീർ) എന്നിവയാണ് ഐആർസിടിസിയുടെ പ്രധാന സർവീസുകൾ. കടരഹിതമായാണ് കമ്പനി പ്രവർത്തിക്കുന്നത്. ഇതോടൊപ്പം തന്നെ 3 വർഷമായി ഇക്വിറ്റിയിൽ നല്ല വരുമാനം (26.75 ശതമാനം) വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രമല്ല, ഓഹരികൾ 59.70 ശതമാനം ലാഭവിഹിതം നിലനിർത്തുന്നുമുണ്ട്. 52 ആഴ്ചയിലെ താഴ്ന്ന നിരക്കായ 557 രൂപയിൽനിന്ന് ഫെബ്രുവരി 19 തിങ്കളാഴ്ച സ്റ്റോക്ക് വ്യാപാരം അവസാനിപ്പിച്ചത് 947.40 രൂപയിലാണ്. 2022 ഒക്ടോബറിൽ ഓഹരി വില 1049 രൂപ വരെ എത്തിയിരുന്നു.
∙ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ)
ബിഇഎംഎൽ ഒരു പൊതുമേഖലാ സ്ഥാപനമാണ്. മണ്ണ് നീക്കുന്നതിനും ഗതാഗതത്തിനും ഖനനത്തിനും ഉപയോഗിക്കുന്ന യന്ത്രങ്ങൾ പോലുള്ള വിവിധതരം ഉപകരണങ്ങൾ നിർമിക്കുന്നു. ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണുമാന്തി യന്ത്ര ഉപകരണ നിർമാതാക്കളാണിത്. രാജ്യത്ത് ഈ മേഖലയിലെ 70 ശതമാനം വിപണിയും നിയന്ത്രിക്കുന്നതും ഇവരാണ്. സബ് അർബൻ ട്രെയിനുകൾക്കായി റെയിൽ കോച്ചുകളും കമ്പനി നിർമിക്കുന്നു. ബിഇഎംഎൽ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 1128 രൂപയിൽനിന്ന് ഫെബ്രുവരി 19ൽ എത്തിയപ്പോൾ 3140 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
∙ ടിറ്റാഗർ വാഗൺസ് ലിമിറ്റഡ്
ടിറ്റാഗർ വാഗൺസ് ലിമിറ്റഡ് (ടിഡബ്യുഎൽ) 1997ൽ ആണ് നിലവിൽ വന്നത്. ഇന്ത്യയിലെ ചരക്ക് വാഗൺ നിർമാതാക്കളിൽ രണ്ടാം സ്ഥാനം ഇവർക്കാണ്. ചരക്ക് വാഗണുകൾ, പാസഞ്ചർ കോച്ചുകൾ, മെട്രോ ട്രെയിൻ കോച്ചുകൾ, ട്രെയിൻ ഇലക്ട്രിക്കൽസ് തുടങ്ങിയവ നിർമിക്കുന്ന കമ്പനി ഈ വിഭാഗത്തിൽ നിന്ന് 35 ശതമാനം വരുമാനം ഉണ്ടാക്കുന്നു. 8,400 വാഗണുകൾ, 200 മെട്രോ കോച്ചുകൾ, 36 ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് കോച്ചുകൾ തുടങ്ങിയവ നിർമിക്കാനും പ്രതിവർഷം 30,000 ടൺ കാസ്റ്റിങ് സ്റ്റീൽ ഉപയുക്തമാക്കുന്നതിനും കമ്പനിക്ക് ശേഷിയുണ്ട്. ടിറ്റാഗർ വാഗൺസ് ഓഹരികൾ ഫെബ്രുവരി 19ന് വ്യാപാരം അവസാനിപ്പിച്ചത് 987.90 രൂപയിലാണ്. ഈ ഓഹരികളുടെ കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്ക് 432.90 രൂപ ആയിരുന്നു.
∙ കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്
1988 മാർച്ചിൽ സ്ഥാപിതമായ കമ്പനിയാണ് കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഒരു സ്വയംഭരണ പൊതുമേഖലാ സ്ഥാപനമാണിത്. ചരക്കുഗതാഗത പ്രക്രിയയിൽ കണ്ടെയ്‌നറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ രാജ്യാന്തര വ്യാപാരത്തിന് കരുത്ത് നൽകുന്നതിനുമുള്ള ഉത്തേജകമായി പ്രവർത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. 1989ൽ ഇന്ത്യൻ റെയിൽവേയുടെ 7 ഉൾനാടൻ കണ്ടെയ്നർ ഡിപ്പോകൾ ഏറ്റെടുത്തുകൊണ്ടാണ് ചരക്ക് വിനിമയ രംഗത്ത് തുടക്കം കുറിച്ചത്. നിലവിൽ 61 ഉൾനാടൻ കണ്ടെയ്നർ ഡിപ്പോ സ്വന്തമായിട്ടുള്ള നവരത്ന കമ്പനിയായി കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വളർന്നിരിക്കുന്നു. കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 555 രൂപയിൽനിന്ന് 1010 രൂപയിലേക്ക് എത്തിയ ശേഷമാണ് ഫെബ്രുവരി 19ന് വ്യാപാരം അവസാനിപ്പിച്ചത്.
∙ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ്
ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക ധനകാര്യ വിഭാഗമായ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ (ഐആർഎഫ്‌സി) 1986 ഡിസംബർ 12ന് ആണ് സ്ഥാപിതമായത്. ആഭ്യന്തര, വിദേശ വിപണികളിൽ നിന്ന് റെയിൽവേയ്‌ക്കായി ഫണ്ട് സമാഹരണമാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. വിവിധ റെയിൽവേ പദ്ധതികൾക്ക് കമ്പനി ധനസഹായം നൽകിയിട്ടുണ്ട്. കൂടാതെ, റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ), റെയിൽടെൽ, കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെആർസിഎൽ), പിപാവാവ് റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (പിആർസിഎൽ) തുടങ്ങി റെയിൽവേ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്കും അവർ പണം വായ്പയായി നൽകുന്നു. റെയിൽവേ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു ഷെഡ്യൂൾ 'എ' മിനി രത്‌ന പൊതുമേഖലാ സംരംഭമാണ് ഐആർഎഫ്‌സി. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 25.40 രൂപയിൽനിന്ന് ഫെബ്രുവരി 19ന് വ്യാപാരം അവസാനിപ്പിച്ചത് 158.80 രൂപയിലാണ്.
∙ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ്, ഡിഫൻസ് കമ്പനിയാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. ഇന്ത്യയിൽ 9 ഫാക്ടറികളുണ്ട്. വിറ്റുവരവിന്റെ 7.5 ശതമാനം ഗവേഷണത്തിനും വികസനത്തിനുമായി ചെലവഴിക്കുന്നു. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ (പിഎസ്‌യു) കമ്പനികളിൽ മികവുറ്റതാക്കി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് മാറുന്നതും ഇക്കാരണത്താലാണ്. കടരഹിത കമ്പനി കൂടിയാണിത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 89.65 രൂപയിൽനിന്ന് ഫെബ്രുവരി 19ന് വ്യാപാരം അവസാനിപ്പിച്ചത് 189 രൂപയിൽ.
∙ റെയിൽ വികാസ് നിഗം ലിമിറ്റഡ്
പുതിയ റെയിൽവേ ലൈനുകൾ, റെയിൽവേ വൈദ്യുതീകരണം, പ്രധാന പാലങ്ങൾ, മറ്റ് വർക്‌ഷോപ്പുകൾ തുടങ്ങി വിവിധ തരത്തിലുള്ള റെയിൽ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുന്ന രംഗത്താണ് റെയിൽ വികാസ് നിഗം പ്രവർത്തിക്കുന്നത്. റെയിൽവേ മന്ത്രാലയം (എംഒആർ) ആണ് ഈ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നത്. റെയിൽ വികാസ് നിഗം ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 56.05 രൂപയിൽനിന്ന് ഫെബ്രുവരി 19ന് വ്യാപാരം അവസാനിപ്പിച്ചത് 345.50 രൂപയിലാണ്.
∙ ഇർകോൺ ഇന്റർനാഷനൽ
ഇർകോൺ ഇന്റർനാഷനൽ ലിമിറ്റഡ് 1976ൽ ഒരു റെയിൽവേ നിർമാണ കമ്പനിയായാണ് രൂപീകരിച്ചത്. കാലക്രമേണ, 1985 മുതൽ ഒരു സംയോജിത എൻജിനീയറിങ്, കൺസ്ട്രക്‌ഷൻ പൊതുമേഖലാ സ്ഥാപനമായി. റെയിൽവേ, ഹൈവേകൾ തുടങ്ങി വിവിധ മേഖലകളിലെ വലുതും സാങ്കേതികമായി സങ്കീർണവുമായ അടിസ്ഥാന സൗകര്യ പദ്ധതികളിൽ വൈദഗ്ധ്യം നേടി. ഇർകോൺ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 50.10 രൂപയിൽനിന്ന് ഫെബ്രുവരി 19 ന് വ്യാപാരം അവസാനിപ്പിച്ചത് 231.50 രൂപയിൽ.
ഇന്ത്യൻ ഓഹരി വിപണികളിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള മുൻനിര റെയിൽവേ ഓഹരികൾ കുത്തക ബിസിനസ് ആയതിനാൽ റെയിൽവേ ഓഹരികൾക്ക് എക്കാലത്തും മൂല്യം ഏറുമെന്ന് പ്രതീക്ഷിക്കാം. അതേസമയം, സാധ്യതയുള്ള വെല്ലുവിളികളെക്കുറിച്ച് നിക്ഷേപകർ ബോധവാന്മാരായിരിക്കേണ്ടതുണ്ട്.
നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
∙ കാലതാമസവും നിയമമാറ്റങ്ങളും
വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പലപ്പോഴും കാലതാമസമുണ്ടാകുന്നവയും അധിക ചെലവു നേരിടുന്നവയുമാണ്. ഇത് കമ്പനികളുടെ ലാഭക്ഷമതയെയും നിക്ഷേപകരുടെ വികാരത്തെയും ബാധിക്കാറുണ്ട്. സർക്കാരിന്റെ നയംമാറ്റങ്ങൾ ലാഭക്ഷമതയെയോ ബിസിനസ് മോഡലുകളെയോ ബാധിച്ചേക്കാം. ഇക്കാര്യങ്ങളിലെല്ലാം നിക്ഷേപകരുടെ ശ്രദ്ധാപൂർവമായ നിരീക്ഷണം വേണ്ടതുണ്ട്. ഇതോടൊപ്പം സാമ്പത്തിക മാന്ദ്യം കാരണം യാത്രകളും ചരക്ക് നീക്കവും കുറയാനുള്ള സാധ്യതകളും പരിഗണിക്കണം. ഇവ വരുമാനത്തെയും ഓഹരി വിലകളെയും ബാധിക്കാം.
എന്തൊക്കെ വെല്ലുവിളികൾക്കിടയിലും, ഇന്ത്യൻ റെയിൽവേ ഓഹരികളുടെ ആവശ്യകതയെ നയിക്കുന്നത് സർക്കാർ പിന്തുണ, വർധിക്കുന്ന ആവശ്യം, കുത്തക നേട്ടം, വൈവിധ്യവൽക്കരണം, നവീകരണം തുടങ്ങിയ ഘടകങ്ങൾ തന്നെയാണ്. വ്യക്തിഗത നിക്ഷേപകർക്ക് ശ്രദ്ധാപൂർവമായ ജാഗ്രതയും അപകടസാധ്യത വിലയിരുത്തലും നിർണായകമാണെങ്കിലും, ഇന്ത്യൻ റെയിൽവേ മേഖലയ്ക്ക് വളർച്ചയ്ക്ക് വമ്പൻ സാധ്യതകളുണ്ടെന്നത് കൃത്യമാണ്. ഇവ മുൻകൂട്ടി കാണാനും നിക്ഷേപം നടത്താനും വലിയ നേട്ടങ്ങൾ കൊയ്യാനും നിക്ഷേപകരെ സഹായിക്കും. അതുകൊണ്ടുതന്നെ ദീർഘ കാലത്തേക്കുള്ള നിക്ഷേപകർക്കൊപ്പം തന്നെ ഹ്രസ്വകാല നിക്ഷേപകർക്കും റെയിൽവേ ഓഹരികൾ ഏറെക്കുറെ സുരക്ഷിതമാണ്.
(Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈക്കൊള്ളുക.)