5 വർഷത്തിനിടെ മനംമാറി സിപിഎം; അന്ന് സ്ഥാനാർഥിയായ പി.ജയരാജന് സ്ഥാനം പോയി, ഇന്ന് ‘സ്ഥാന’മുള്ള സ്ഥാനാർഥികൾ
ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാതെതന്നെ മൂന്നു സെക്രട്ടറിമാരെയാണ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം മത്സരിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ചർച്ചയാകുന്ന ഒന്നുകൂടിയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.ജയരാജനോടു കാണിച്ച സമീപനമാണത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.ജയരാജനെ വടകരയിലെ സ്ഥാനാർഥിയായി പാർട്ടി തീരുമാനിച്ചു. ഇതിനു ശേഷമുള്ള ജില്ലാ കമ്മിറ്റിയിൽ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റുകയും ചെയ്തു. പകരം സെക്രട്ടറിയായി എം.വി.ജയരാജനെ നിയമിച്ചു. ഇത്തവണ വി.ജോയ് (തിരുവനന്തപുരം), എം.വി.ജയരാജൻ (കണ്ണൂർ), എം.വി.ബാലകൃഷ്ണൻ (കാസർകോട്) എന്നീ ജില്ലാ സെക്രട്ടറിമാരെയാണ് സിപിഎം മത്സരിപ്പിക്കുന്നത്. എന്നാൽ ഒരു പ്രത്യേകതയുണ്ട്; മൂന്നു പേരെയും ജില്ലാ സെക്രട്ടറി സ്ഥാനത്തു നിലനിർത്തിക്കൊണ്ടുതന്നെയാണ് മത്സരിപ്പിക്കുന്നത്. മൂന്നിടത്തും താൽകാലിക ചുമതലക്കാരെ വയ്ക്കുമെന്നു മാത്രം. 2019ൽനിന്ന് 2024ൽ എത്തുമ്പോൾ, ഈ അഞ്ചു വർഷത്തിനിടെ, സിപിഎമ്മിന്റെ മനസ്സു മാറ്റാൻതക്ക എന്താണു സംഭവിച്ചത്? എന്തുകൊണ്ടായിരിക്കും ജില്ലാ സെക്രട്ടറിമാരെ സ്ഥാനത്തുനിന്നു മാറ്റാതെതന്നെ മത്സരിപ്പിക്കുന്നത്? പി. ജയരാജനോട് പാർട്ടി ഇത്തരമൊരു സമീപനം കൈക്കൊള്ളാൻ എന്തായിരിക്കും കാരണം?

ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാതെതന്നെ മൂന്നു സെക്രട്ടറിമാരെയാണ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം മത്സരിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ചർച്ചയാകുന്ന ഒന്നുകൂടിയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.ജയരാജനോടു കാണിച്ച സമീപനമാണത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.ജയരാജനെ വടകരയിലെ സ്ഥാനാർഥിയായി പാർട്ടി തീരുമാനിച്ചു. ഇതിനു ശേഷമുള്ള ജില്ലാ കമ്മിറ്റിയിൽ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റുകയും ചെയ്തു. പകരം സെക്രട്ടറിയായി എം.വി.ജയരാജനെ നിയമിച്ചു.
ഇത്തവണ വി.ജോയ് (തിരുവനന്തപുരം), എം.വി.ജയരാജൻ (കണ്ണൂർ), എം.വി.ബാലകൃഷ്ണൻ (കാസർകോട്) എന്നീ ജില്ലാ സെക്രട്ടറിമാരെയാണ് സിപിഎം മത്സരിപ്പിക്കുന്നത്. എന്നാൽ ഒരു പ്രത്യേകതയുണ്ട്; മൂന്നു പേരെയും ജില്ലാ സെക്രട്ടറി സ്ഥാനത്തു നിലനിർത്തിക്കൊണ്ടുതന്നെയാണ് മത്സരിപ്പിക്കുന്നത്. മൂന്നിടത്തും താൽകാലിക ചുമതലക്കാരെ വയ്ക്കുമെന്നു മാത്രം. 2019ൽനിന്ന് 2024ൽ എത്തുമ്പോൾ, ഈ അഞ്ചു വർഷത്തിനിടെ, സിപിഎമ്മിന്റെ മനസ്സു മാറ്റാൻതക്ക എന്താണു സംഭവിച്ചത്? എന്തുകൊണ്ടായിരിക്കും ജില്ലാ സെക്രട്ടറിമാരെ സ്ഥാനത്തുനിന്നു മാറ്റാതെതന്നെ മത്സരിപ്പിക്കുന്നത്? പി. ജയരാജനോട് പാർട്ടി ഇത്തരമൊരു സമീപനം കൈക്കൊള്ളാൻ എന്തായിരിക്കും കാരണം?
∙ സ്ഥാനാർഥിയായി; സ്ഥാനം പോയി
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷം പാർലമെന്ററി രംഗത്തുനിന്നു മാറി നിന്ന പി.ജയരാജൻ 2011ലാണു കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയരാജൻ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അതു സ്വന്തം തട്ടകമായ കണ്ണൂരിലായിരുന്നു. അവിടെ വിജയിക്കാമെന്ന കണക്കുകൂട്ടലും ജയരാജനുണ്ടായിരുന്നു. ജില്ലാ സെക്രട്ടറിയായിരിക്കെ മത്സരിക്കുമ്പോൾ പ്രചാരണത്തിലുണ്ടാകുന്ന മുന്നേറ്റത്തിലും പ്രതീക്ഷ വച്ചിരുന്നു. പക്ഷേ, പാർട്ടി ജയരാജനെ നിയോഗിച്ചതു കോഴിക്കോട് ജില്ലയുടെ കൂടി ഭാഗമായ വടകര മണ്ഡലത്തിലാണ്. സ്ഥാനാർഥിത്വം നൽകിയതിനു പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു.
അന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി.ജയരാജൻ ആ സ്ഥാനം രാജിവച്ചാണു കണ്ണൂർ ജില്ലാ സെക്രട്ടറിയായത്. അതിനു മുൻപ് പി. ജയരാജൻ ഷുക്കൂർ കേസിൽ പ്രതിയായി ജയിലിൽ കിടന്നപ്പോൾ ആക്ടിങ് സെക്രട്ടറിയായി എം.വി. ജയരാജൻ പ്രവർത്തിച്ചിരുന്നു. ആരോഗ്യകാരണങ്ങളാൽ പി. ജയരാജൻ അവധിയെടുത്തപ്പോഴും കതിരൂർ മനോജ് വധക്കേസിൽപെട്ട് കണ്ണൂർ ജില്ലയിൽ കടക്കാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോഴും ജില്ലാ സെക്രട്ടറിയുടെ താൽകാലിക ചുമതലയും നൽകിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ മത്സരഫലം അറിയുന്നതുവരെ അങ്ങനെയൊരു താൽകാലിക സജ്ജീകരണം മാത്രമേ ഉണ്ടാകൂവെന്നാണു പി.ജയരാജന്റെ അനുയായികൾ പ്രതീക്ഷിച്ചത്. എന്നാൽ സംഭവിച്ചതു മറിച്ചാണ്. സ്വന്തം വ്യക്തിപ്രഭാവം വർധിപ്പിക്കാൻ ശ്രമിക്കുന്നതായി പാർട്ടിക്കുള്ളിൽ വിമർശനം നേരിട്ട പി.ജയരാജനെ നീക്കാൻ ലഭിച്ച അവസരമായി നേതൃത്വം ഇതിനെ കണ്ടു. ജയരാജനെതിരെ ഉയർന്ന കേസുകൾ പിണറായി സർക്കാരിനു തലവേദനയായി മാറുമെന്നും നേതൃത്വം കണക്കുകൂട്ടി.
∙ ജയരാജൻ ഇറങ്ങി, ശശി കയറി
പി.ജയരാജനെ നീക്കി, എം.വി.ജയരാജനെ ജില്ലാ സെക്രട്ടറിയാക്കാൻ തീരുമാനമെടുത്ത കണ്ണൂർ ജില്ലാ കമ്മിറ്റിയോഗത്തിൽ മറ്റൊന്നു കൂടിയുണ്ടായി. എട്ടു വർഷത്തിനുശേഷം ജില്ലാ കമ്മിറ്റിയിലേക്കു പി.ശശിയുടെ തിരിച്ചുവരവ്. 2011ൽ ലൈംഗികാരോപണ വിവാദത്തിൽപെട്ടു പി.ശശി ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞപ്പോഴാണ് പി. ജയരാജൻ സെക്രട്ടറിയായത്. ലൈംഗികാരോപണമുയർന്ന ഘട്ടത്തിൽ ശശിയുടെ എതിർചേരിയിലായിരുന്നു പി.ജയരാജൻ.
∙ വാസവനും ജയരാജനും രണ്ടുനീതി
2019ലെ തിരഞ്ഞെടുപ്പിൽ മറ്റൊരു ജില്ലാ സെക്രട്ടറി കൂടി സിപിഎമ്മിനായി മത്സരിക്കുകയും തോൽക്കുകയും ചെയ്തിരുന്നു. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ.വാസവൻ. എന്നാൽ ജയരാജനും വാസവനും രണ്ടു നീതിയായിരുന്നു. വാസവൻ സ്ഥാനാർഥിയായപ്പോൾ ജില്ലാ സെക്രട്ടറിയുടെ താൽകാലിക ചുമതലയാണ് അന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.വി.റസലിനു നൽകിയത്. തിരഞ്ഞെടുപ്പിൽ തോറ്റശേഷം വാസവൻ സെക്രട്ടറിയുടെ കസേരയിൽ മടങ്ങിയെത്തി. രണ്ടു വർഷംകൊണ്ടു വാസവൻ മന്ത്രിയും പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി.
∙ കീഴ്‌വഴക്കവും നോക്കിയില്ല
എല്ലാ ജില്ലകളിലും സെക്രട്ടറിമാർ പുതിയ പദവിയുടെയോ ചുമതലയുടെയോ ഭാഗമായി സ്ഥാനമൊഴിയുന്നതാണു സിപിഎം രീതി. കാലാവധി പൂർത്തിയായി ഒരു സമ്മേളനത്തിൽ പദവി ഒഴിയുന്നുവെങ്കിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുകയോ മറ്റൊരു ചുമതല നൽകുകയോ ചെയ്യും. എന്നാൽ വടകരയിൽ തോറ്റ ജയരാജനു ജില്ലാ സെക്രട്ടറി കസേരയും നഷ്ടമായി.
രാജ്യത്തെ ഏറ്റവും സംഘടനാശേഷിയുള്ള ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നു കാലാവധി പൂർത്തിയാകും മുൻപേ മാറ്റപ്പെട്ട ജയരാജന് അർഹതപ്പെട്ട സെക്രട്ടേറിയറ്റ് അംഗത്വം മാത്രമല്ല, മറ്റൊരു ചുമതലയും പാർട്ടി നൽകിയില്ല. രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷം ഖാദി ബോർഡ് വൈസ് ചെയർമാനാക്കി. കോൺഗ്രസ് വിട്ടുവന്ന ശോഭനാ ജോർജിനു സിപിഎം നൽകിയ പദവി, പതിറ്റാണ്ടുകളുടെ പാർട്ടി പാരമ്പര്യമുള്ള മുതിർന്ന നേതാവിനു നൽകിയതിനെതിരെയും വിമർശനങ്ങളുണ്ടായി. എന്നാൽ ജയരാജൻ വിവാദത്തിനു മുതിരാതെ ചുമതല ഏറ്റെടുക്കുകയായിരുന്നു.
∙ സെക്രട്ടറി സ്ഥാനത്തു ജോയി പുതുമുഖം
ഇപ്പോൾ മത്സരിക്കാനൊരുങ്ങുന്ന മൂന്നു ജില്ലാ സെക്രട്ടറിമാരിൽ വി.ജോയി 2023ൽ മാത്രമാണു സെക്രട്ടറി സ്ഥാനത്തെത്തിയത്. എംഎൽഎ ആയിരിക്കെ കഴിഞ്ഞ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേക്കും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കും ഒരുമിച്ചായിരുന്നു ജോയിയുടെ വരവ്. എം.വി.ജയരാജനും എം.വി.ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി പദത്തിൽ രണ്ടാം ഊഴമാണ്. ബാലകൃഷ്ണൻ 2018ലും ജയരാജൻ 2019ലും സെക്രട്ടറിമാരായി. സെക്രട്ടറി സ്ഥാനത്ത് അധികകാലമായില്ലെന്നതിനാൽ ഇവരെ മാറ്റേണ്ടതില്ലെന്നാണു പാർട്ടിയുടെ ന്യായീകരണം.