രാഷ്ട്രീയപാർട്ടികളുടെ നിയന്ത്രണം വൻകിട കോർപറേറ്റുകളുടെ കൈകളിലേക്കു വഴുതിവീണേക്കാവുന്ന അപകടകരമായ പ്രതിസന്ധിയെക്കുറിച്ച് ആദ്യം പ്രവചിച്ച ഒരാൾ ഏബ്രഹാം ലിങ്കണായിരുന്നു. അതിവിദൂരമല്ലാത്ത ഭാവിയിൽ അമേരിക്കൻ റിപ്പബ്ലിക്കിന്റെ ഉന്മൂലനാശത്തിന് ഇടയാക്കുന്ന തരത്തിൽ രാഷ്ട്രീയരംഗത്തു പണം സുപ്രധാനഘടകമാവുകയും

രാഷ്ട്രീയപാർട്ടികളുടെ നിയന്ത്രണം വൻകിട കോർപറേറ്റുകളുടെ കൈകളിലേക്കു വഴുതിവീണേക്കാവുന്ന അപകടകരമായ പ്രതിസന്ധിയെക്കുറിച്ച് ആദ്യം പ്രവചിച്ച ഒരാൾ ഏബ്രഹാം ലിങ്കണായിരുന്നു. അതിവിദൂരമല്ലാത്ത ഭാവിയിൽ അമേരിക്കൻ റിപ്പബ്ലിക്കിന്റെ ഉന്മൂലനാശത്തിന് ഇടയാക്കുന്ന തരത്തിൽ രാഷ്ട്രീയരംഗത്തു പണം സുപ്രധാനഘടകമാവുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയപാർട്ടികളുടെ നിയന്ത്രണം വൻകിട കോർപറേറ്റുകളുടെ കൈകളിലേക്കു വഴുതിവീണേക്കാവുന്ന അപകടകരമായ പ്രതിസന്ധിയെക്കുറിച്ച് ആദ്യം പ്രവചിച്ച ഒരാൾ ഏബ്രഹാം ലിങ്കണായിരുന്നു. അതിവിദൂരമല്ലാത്ത ഭാവിയിൽ അമേരിക്കൻ റിപ്പബ്ലിക്കിന്റെ ഉന്മൂലനാശത്തിന് ഇടയാക്കുന്ന തരത്തിൽ രാഷ്ട്രീയരംഗത്തു പണം സുപ്രധാനഘടകമാവുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയപാർട്ടികളുടെ നിയന്ത്രണം വൻകിട കോർപറേറ്റുകളുടെ കൈകളിലേക്കു വഴുതിവീണേക്കാവുന്ന അപകടകരമായ പ്രതിസന്ധിയെക്കുറിച്ച് ആദ്യം പ്രവചിച്ച ഒരാൾ ഏബ്രഹാം ലിങ്കണായിരുന്നു. അതിവിദൂരമല്ലാത്ത ഭാവിയിൽ അമേരിക്കൻ റിപ്പബ്ലിക്കിന്റെ ഉന്മൂലനാശത്തിന് ഇടയാക്കുന്ന തരത്തിൽ രാഷ്ട്രീയരംഗത്തു പണം സുപ്രധാനഘടകമാവുകയും അഴിമതി സ്ഥാപനവൽക്കരിക്കപ്പെടുകയും അധികാരസിംഹാസനങ്ങളുടെ നിയന്ത്രണം പണമൊഴുക്കുന്ന ഏതാനും കോർപറേറ്റുകളുടെ പിടിയിലേക്ക് ഒതുങ്ങിപ്പോകുകയും ചെയ്യുമെന്നാണ് 160 വർഷം മുൻപ്, 1864ൽ, ഒരു സുഹൃത്തിനയച്ച കത്തിൽ ലിങ്കൺ വേദനയോടെ കുറിച്ചത്. ‘ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ഭരണം’ എന്ന് ജനാധിപത്യത്തെ മനോഹരമായി നിർവചിക്കുമ്പോഴും സമ്മർദലോബികൾ ഒഴുക്കുന്ന പണത്തിന്റെ പെരുവെള്ളച്ചാട്ടത്തിൽ ഒഴുകിപ്പോയേക്കാവുന്ന ജനായത്ത സംസ്കാരത്തെക്കുറിച്ച് ലിങ്കൺ ആശങ്കപ്പെട്ടിരുന്നു. അമേരിക്കയുടെ ആദ്യ പ്രസിഡന്റായിരുന്ന ജോർജ് വാഷിങ്ടൻ, ‘ഭരണഘടനയുടെ കാവലാൾ ജനങ്ങൾ മാത്രമാണ്’ എന്നു നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നതും ഇതേ കാരണത്താലാണ്.   

അമേരിക്കൻ വിപ്ലവത്തിൽനിന്നും ഫ്രഞ്ച് വിപ്ലവത്തിൽനിന്നും ഊർജം ഉൾക്കൊണ്ട ഇന്ത്യൻ ഭരണഘടന ആരംഭിക്കുന്നതും ‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്നാണ്. അല്ലാതെ ഇന്ത്യയിലെ ‘പ്രജകളായ നാം’ എന്നല്ല. എന്നിട്ടും ഈ രാജ്യത്തെ പരമാധികാരികളായ ജനങ്ങളെ പൂർണമായും ഇരുട്ടത്തു നിർത്തുന്നതരത്തിൽ അതാര്യവും ദുരൂഹവുമായ ഇലക്ടറൽ ബോണ്ടുകൾ നടപ്പാക്കാനും അതു തിരഞ്ഞെടുപ്പിനെ സുതാര്യവും അഴിമതിമുക്തവുമാക്കുമെന്ന അതിവിചിത്ര വാദഗതികൾ സുപ്രീം കോടതിയിൽ വരെ ഉന്നയിക്കാനും നമ്മുടെ ഭരണാധികാരികൾക്കു കഴിഞ്ഞു എന്നത് അദ്ഭുതകരമാണ്. 

ADVERTISEMENT

വാസ്തവത്തിൽ, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിനെയും പൗരരുടെ അറിയാനുള്ള മൗലികാവകാശത്തെയും ഒരുപോലെ ലംഘിക്കുന്ന ഒന്നായിരുന്നു ഇലക്ടറൽ ബോണ്ടുകൾ. ആ മാർഗത്തിലൂടെ രാഷ്ട്രീയപാർട്ടികൾക്കു സംഭാവന നൽകുന്നവർ ആരാണെന്നറിയാൻ കഴിയുന്നതു ബോണ്ട് നൽകുന്ന എസ്ബിഐക്കും സർക്കാരിനും മാത്രമാണ്. അതുകൊണ്ടുതന്നെ തങ്ങൾക്ക് അനുകൂലമായ വിധത്തിൽ രാഷ്ട്രീയ- സാമ്പത്തിക നയരൂപീകരണം നടത്താൻ, അതീവരഹസ്യമായി ഏതെങ്കിലും ഒരു പ്രത്യേക പാർട്ടിക്കു സംഭാവന നൽകാൻ കോർപറേറ്റുകളെയും അനധികൃത ഷെൽകമ്പനികളെയും ഇലക്ടറൽ ബോണ്ടുകൾ സഹായിക്കും. ഇതുവരെ നൽകിയ ബോണ്ടുകളിൽ 94 ശതമാനവും ഒരുകോടി രൂപ മൂല്യമുള്ളതായിരുന്നു. മാത്രമല്ല, ഏകദേശം 57% ബോണ്ടുകളും ലഭിച്ചതു പ്രധാനഭരണകക്ഷിയായ ബിജെപിക്കു മാത്രമാണ്. ചങ്ങാത്ത മുതലാളിത്തത്തെ സ്ഥാപനവൽക്കരിക്കാനുള്ള പരിഷ്കാരം മാത്രമാണ് ഈ ബോണ്ടുകളെന്നു മനസ്സിലാക്കാൻ ഇതിലധികം തെളിവുകൾ ആവശ്യമില്ല. 

Graphics: Manorama

തിരഞ്ഞെടുക്കപ്പെട്ട ജനായത്തസർക്കാരിൽനിന്നുള്ള പൗരരുടെ അന്യവൽക്കരണവും അധികാരകേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന വിധത്തിലുള്ള ചങ്ങാത്തമുതലാളിത്തത്തിന്റെ വളർച്ചയുമാണ് ഇലക്ടറൽ ബോണ്ടുകളുടെ ആത്യന്തിക ഫലം. അതൊരിക്കലും അഴിമതി ഇല്ലാതാക്കുകയോ തിരഞ്ഞെടുപ്പുരംഗം സുതാര്യമാക്കുകയോ ചെയ്യുന്നില്ല. ഇന്ത്യൻ റിപ്പബ്ലിക്കിലെ സുപ്രധാനമായ മൂന്നു ഭരണഘടനാസ്ഥാപനങ്ങളായ പാർലമെന്റ്, തിരഞ്ഞെടുപ്പു കമ്മിഷൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ അതിശക്തമായ എതിർപ്പിനെ മറികടന്നാണ് സർക്കാർ ഈ നിയമം നടപ്പാക്കിയത്. അറ്റോർണി ജനറൽ സർക്കാരിനുവേണ്ടി സുപ്രീം കോടതിയിൽ സമർപ്പിച്ചതിൽ ഏറ്റവും വിചിത്രവും ജനാധിപത്യമെന്ന ആശയത്തിന്റെ തന്നെ സമ്പൂർണനിരാസവുമായി തോന്നിയത്, ‘രാഷ്ട്രീയപാർട്ടികൾക്കു ലഭിക്കുന്ന സംഭാവനകളുടെ ഉറവിടം അറിയാനുള്ള പൊതുവായ അവകാശം പൗരർക്കില്ല’ എന്ന വാദമാണ്. 

ADVERTISEMENT

സാർവത്രിക വോട്ടവകാശത്തിലൂടെ സ്വന്തം പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പൂർണാവകാശം പൗരർക്കു നൽകിയിട്ടുള്ള ഒരു രാജ്യത്ത്, രാഷ്ട്രീയപാർട്ടികൾക്കു കിട്ടുന്ന സംഭാവനയുടെ സ്രോതസ്സ് ജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും മറച്ചുവയ്ക്കുന്നത് ജനായത്തത്തെ അപഹസിക്കലാണ്. അതുകൊണ്ടുകൂടിയാണ്, ബോണ്ടുകൾ ഭരണഘടനാവിരുദ്ധവും അനീതിയുമാണെന്നു കോടതി വിധിച്ചത്. 

കോർപറേറ്റുകളുടെ തിരഞ്ഞെടുപ്പു സംഭാവന ഇന്ത്യയിൽ വിവാദമാകുന്നത് ആദ്യമായല്ല. 1957ൽ, ജയന്തിലാൽ രൺചോട്ദാസ് കൊടീചയായിരുന്നു രാഷ്ട്രീയത്തിലെ കോർപറേറ്റുകളുടെ ഇടപെടലുകൾക്കെതിരായ ആദ്യത്തെ നിയമപോരാട്ടം നടത്തിയത്. ടിസ്കോ എന്ന പേരിൽ പ്രശസ്തമായ ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി അന്നത്തെ ഭരണകക്ഷിയായിരുന്ന കോൺഗ്രസിനു സംഭാവന നൽകാൻ കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ ഭേദഗതി ചെയ്തപ്പോൾ അതിനെതിരെ ടിസ്കോ ഷെയറുടമയായ ജയന്തിലാൽ കോടതിയെ സമീപിച്ചു. സ്വകാര്യകമ്പനികൾ രാഷ്ട്രീയപാർട്ടികൾക്കു ഫണ്ട് നൽകുന്നതു പാർട്ടിയെ വിലയ്ക്കെടുന്നതിനു തുല്യമാണെന്നും ഇത്തരം സംഭാവനകളിലൂടെ രാഷ്ട്രത്തിന്റെ വ്യവസായനയത്തിൽ പിൻവാതിൽ സ്വാധീനം ചെലുത്താൻ സ്വകാര്യമൂലധനത്തിനു സാധിക്കുമെന്നും കൊടീചയുടെ അഭിഭാഷകൻ എച്ച്.ആർ.ഗോഖലെ വാദിച്ചു. 

ADVERTISEMENT

പക്ഷേ, നെഹ്റുസർക്കാർ വ്യവസായനയം പ്രഖ്യാപിച്ചതിനുശേഷമാണ് ടിസ്കോ സംഭാവന നൽകിയതെന്നും നയരൂപീകരണത്തിൽ സ്വാധീനം ചെലുത്തിയിട്ടില്ലെന്നുമായിരുന്നു ടിസ്കോയുടെ വാദം. മാത്രമല്ല, കോൺഗ്രസിന്റെ നയം ഇന്ത്യൻ വ്യവസായ മണ്ഡലത്തിനും കമ്പനിക്കും പൊതുവേ ഗുണകരമായതിനാലാണ് സംഭാവന നൽകിയതെന്നുകൂടി അവർ വിശദീകരിച്ചു. ഈ കേസിൽ ജസ്റ്റിസ് എം.സി.ചഗ്ല ടിസ്കോയ്ക്ക് അനുകൂലമായാണു വിധിച്ചതെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള കോർപറേറ്റുപണത്തിന്റെ കടന്നുകയറ്റത്തെ അദ്ദേഹം ആശങ്കയോടെയാണു വീക്ഷിച്ചത്. ജനാധിപത്യത്തിന്റെ ഉറവിടം വോട്ടർമാരാണെന്നും വ്യാവസായിക ലോബികൾ ഒഴുക്കുന്ന പണം സ്ഥാപിതതാൽപര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നില്ലെന്നു നിയമനിർമാണത്തിലൂടെ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ചഗ്ല തന്റെ സുപ്രസിദ്ധ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

തുടർന്നാണ്, കമ്പനിയുടെ മൂന്നു വർഷത്തെ ശരാശരി ലാഭവിഹിതത്തിന്റെ 5% അല്ലെങ്കിൽ 25000 രൂപയായിരിക്കണം പരമാവധി സംഭാവന നൽകാവുന്ന തുകയെന്നു നിജപ്പെടുത്തി 1960ൽ കമ്പനിനിയമം ഭേദഗതി ചെയ്തത്. പക്ഷേ, 1969ൽ സന്താനം കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ച് ഇന്ദിരാഗാന്ധി രാഷ്ട്രീയപാർട്ടികൾക്കുള്ള കോർപറേറ്റ് ഫണ്ടിങ് പൂർണമായി നിരോധിച്ചു. സോഷ്യലിസ്റ്റ് നയങ്ങൾ നടപ്പാക്കുന്ന കോൺഗ്രസിനെ പരാജയപ്പെടുത്താൻ വ്യവസായ ലോബി സ്വതന്ത്രാപാർട്ടിക്കും ജനസംഘത്തിനും നിർലോഭം സംഭാവന നൽകുന്നുണ്ടെന്ന തിരിച്ചറിവുകൂടിയായിരുന്നു ഈ തീരുമാനത്തിനുപിന്നിൽ. പിന്നീട്, 1985ൽ രാജീവ് ഗാന്ധിയാണ് ഇതു പുനഃസ്ഥാപിച്ചത്. 2013ലെ ഭേദഗതിയാകട്ടെ സംഭാവനയുടെ ഉയർന്നപരിധി ലാഭത്തിന്റെ 7.5% ആക്കി ഉയർത്തി. 

Graphics: Manorama

1960 മുതൽ 2013 വരെയുള്ള എല്ലാ നിയമനിർമാണങ്ങളും ഒരു കാര്യത്തിൽ നിഷ്കർഷ പുലർത്തിയിരുന്നു: രാഷ്ട്രീയസംഭാവനകൾ ഓരോ കമ്പനിയുടെയും ബോർഡ് ഓഫ് ഡയറക്ടേഴ്സ് പ്രമേയത്തിലൂടെ അംഗീകരിക്കണമെന്നും സംഭാവനയുടെ വിശദാംശങ്ങൾ വാർഷിക റിപ്പോർട്ടിൽ പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു അത്. ചുരുക്കിപ്പറഞ്ഞാൽ, എല്ലാക്കാലത്തും രാഷ്ട്രീയപാർട്ടികളുടെമേൽ കോർപറേറ്റുകൾക്ക് ഒരു പരിധിവരെ സ്വാധീനമുണ്ടായിരുന്നെങ്കിലും, പൗരരുടെ അറിയാനുള്ള അവകാശത്തെപ്പോലും  പുച്ഛത്തോടെ നിഷേധിക്കുന്ന വിധത്തിൽ അടിമുടി ജനാധിപത്യവിരുദ്ധമായ ഇലക്ടറൽ ബോണ്ട് പോലെയുള്ള നിയമനിർമാണത്തിനു സ്വതന്ത്രഇന്ത്യയിലെ ഒരു സർക്കാരും ധൈര്യപ്പെട്ടിരുന്നില്ല. 

അതുകൊണ്ടുതന്നെ, പൗരരോടും റിപ്പബ്ലിക്കിന്റെ ചരിത്രത്തോടുമുള്ള അഹന്ത നിറഞ്ഞ ആ വെല്ലുവിളിക്കു ഭരണഘടനാധാർമികതയിൽ ഊന്നിയ സുദീർഘ മറുപടി നൽകിയെന്നതാണ് ഇലക്ടറൽ ബോണ്ടിനെതിരായ കോടതിവിധിയുടെ രാഷ്ട്രീയ പ്രസക്തി. നോക്കുകുത്തികളായ പ്രജകളല്ല, മറിച്ച് അവകാശബോധമുള്ള പൗരസമൂഹമാണ് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും കാവലാൾ എന്ന് ജോർജ് വാഷിങ്ടനെപ്പോലെ ഭരണകൂടത്തെ ഓർമപ്പെടുത്തുകയാണ് ഈ നിർണായകവിധിയിലൂടെ കോടതി ചെയ്തത്.

English Summary:

Electoral Bonds Undermining Indian Democracy? Unpacking Lincoln's Foresight