ആ കൊലപാതകം സിപിഎമ്മിന്റെ ശൈലി; തിരുത്തിയില്ലെങ്കില് ജനം തിരുത്തിക്കും; വീണയെ സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കുണ്ടോ?
കേരള മനഃസാക്ഷിയെ ഞെട്ടിച്ച ടി.പി.ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ വിചാരണക്കോടതി വിധി വന്ന് പത്തുവർഷം തികയുമ്പോഴാണ് 12 പ്രതികൾ കുറ്റക്കാർ തന്നെയെന്ന ഹൈക്കോടതി വിധി വന്നത്. രണ്ടു സിപിഎം നേതാക്കളെ വിട്ടയച്ച വിചാരണക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സിപിഎമ്മിനേറ്റ കനത്ത പ്രഹരമായിരുന്നു ഹൈക്കോടതി വിധി. സാക്ഷികളുടെ കൂറുമാറ്റവും അന്വേഷണ ഉദ്യോഗസ്ഥരെ വേട്ടയാടലും പ്രതികൾക്ക് ജയിലിൽ ലഭിച്ച സൗകര്യങ്ങളുമടക്കം കഴിഞ്ഞ 12 വർഷമായി വിവാദങ്ങളൊഴിഞ്ഞിട്ടില്ല ടി.പി.ചന്ദ്രശേഖരൻ കേസിൽ. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയിൽ സമാനതകളില്ലാത്ത ക്രൂരതയായി ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം മാറി. ഏറ്റവുമൊടുവിൽ സിപിഎം കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി.സത്യനാഥന്റെ(62) കൊലപാതകത്തോടെ രാഷ്ട്രീയ കൊലപാതകങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. പിടിയിലായ പ്രതിയെ മുൻപ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്ന് സിപിഎം വിശദീകരിക്കുമ്പോൾ രാഷ്ട്രീയ പ്രതിസന്ധി വരുമ്പോൾ കൊലപാതകം നടത്തുകയെന്നത് സിപിഎമ്മിന്റെ ശൈലിയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതികരിച്ചത്. ടിപി കേസിന്റെ തുടക്കം മുതൽ നൈതികതയേതുമില്ലാതെ കേസിനെ ദുർബലപ്പെടുത്താനും പ്രതികളെ സംരക്ഷിക്കാനും സിപിഎം കാണിച്ച വ്യഗ്രതയെ കുറിച്ച് മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ തുറന്നുപറയുകയാണ് ആർഎംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ സഹയാത്രികനുമായിരുന്ന എൻ.വേണു. ∙ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഈ മേയ് നാലിന് 12 വർഷം പൂർത്തിയാകുകയാണ്. കേസ് അന്വേഷണവും നിയമനടപടികളും ഒരു വ്യാഴവട്ടത്തോട് അടുക്കുമ്പോഴാണ് ഹൈക്കോടതിയുടെ നിർണായകമായ വിധി വന്നിരിക്കുന്നത്. വിധിയെ ആർഎംപി എങ്ങനെ നോക്കിക്കാണുന്നു?
കേരള മനഃസാക്ഷിയെ ഞെട്ടിച്ച ടി.പി.ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ വിചാരണക്കോടതി വിധി വന്ന് പത്തുവർഷം തികയുമ്പോഴാണ് 12 പ്രതികൾ കുറ്റക്കാർ തന്നെയെന്ന ഹൈക്കോടതി വിധി വന്നത്. രണ്ടു സിപിഎം നേതാക്കളെ വിട്ടയച്ച വിചാരണക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സിപിഎമ്മിനേറ്റ കനത്ത പ്രഹരമായിരുന്നു ഹൈക്കോടതി വിധി. സാക്ഷികളുടെ കൂറുമാറ്റവും അന്വേഷണ ഉദ്യോഗസ്ഥരെ വേട്ടയാടലും പ്രതികൾക്ക് ജയിലിൽ ലഭിച്ച സൗകര്യങ്ങളുമടക്കം കഴിഞ്ഞ 12 വർഷമായി വിവാദങ്ങളൊഴിഞ്ഞിട്ടില്ല ടി.പി.ചന്ദ്രശേഖരൻ കേസിൽ. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയിൽ സമാനതകളില്ലാത്ത ക്രൂരതയായി ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം മാറി. ഏറ്റവുമൊടുവിൽ സിപിഎം കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി.സത്യനാഥന്റെ(62) കൊലപാതകത്തോടെ രാഷ്ട്രീയ കൊലപാതകങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. പിടിയിലായ പ്രതിയെ മുൻപ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്ന് സിപിഎം വിശദീകരിക്കുമ്പോൾ രാഷ്ട്രീയ പ്രതിസന്ധി വരുമ്പോൾ കൊലപാതകം നടത്തുകയെന്നത് സിപിഎമ്മിന്റെ ശൈലിയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതികരിച്ചത്. ടിപി കേസിന്റെ തുടക്കം മുതൽ നൈതികതയേതുമില്ലാതെ കേസിനെ ദുർബലപ്പെടുത്താനും പ്രതികളെ സംരക്ഷിക്കാനും സിപിഎം കാണിച്ച വ്യഗ്രതയെ കുറിച്ച് മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ തുറന്നുപറയുകയാണ് ആർഎംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ സഹയാത്രികനുമായിരുന്ന എൻ.വേണു. ∙ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഈ മേയ് നാലിന് 12 വർഷം പൂർത്തിയാകുകയാണ്. കേസ് അന്വേഷണവും നിയമനടപടികളും ഒരു വ്യാഴവട്ടത്തോട് അടുക്കുമ്പോഴാണ് ഹൈക്കോടതിയുടെ നിർണായകമായ വിധി വന്നിരിക്കുന്നത്. വിധിയെ ആർഎംപി എങ്ങനെ നോക്കിക്കാണുന്നു?
കേരള മനഃസാക്ഷിയെ ഞെട്ടിച്ച ടി.പി.ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ വിചാരണക്കോടതി വിധി വന്ന് പത്തുവർഷം തികയുമ്പോഴാണ് 12 പ്രതികൾ കുറ്റക്കാർ തന്നെയെന്ന ഹൈക്കോടതി വിധി വന്നത്. രണ്ടു സിപിഎം നേതാക്കളെ വിട്ടയച്ച വിചാരണക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സിപിഎമ്മിനേറ്റ കനത്ത പ്രഹരമായിരുന്നു ഹൈക്കോടതി വിധി. സാക്ഷികളുടെ കൂറുമാറ്റവും അന്വേഷണ ഉദ്യോഗസ്ഥരെ വേട്ടയാടലും പ്രതികൾക്ക് ജയിലിൽ ലഭിച്ച സൗകര്യങ്ങളുമടക്കം കഴിഞ്ഞ 12 വർഷമായി വിവാദങ്ങളൊഴിഞ്ഞിട്ടില്ല ടി.പി.ചന്ദ്രശേഖരൻ കേസിൽ. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയിൽ സമാനതകളില്ലാത്ത ക്രൂരതയായി ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം മാറി. ഏറ്റവുമൊടുവിൽ സിപിഎം കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി.സത്യനാഥന്റെ(62) കൊലപാതകത്തോടെ രാഷ്ട്രീയ കൊലപാതകങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. പിടിയിലായ പ്രതിയെ മുൻപ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്ന് സിപിഎം വിശദീകരിക്കുമ്പോൾ രാഷ്ട്രീയ പ്രതിസന്ധി വരുമ്പോൾ കൊലപാതകം നടത്തുകയെന്നത് സിപിഎമ്മിന്റെ ശൈലിയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതികരിച്ചത്. ടിപി കേസിന്റെ തുടക്കം മുതൽ നൈതികതയേതുമില്ലാതെ കേസിനെ ദുർബലപ്പെടുത്താനും പ്രതികളെ സംരക്ഷിക്കാനും സിപിഎം കാണിച്ച വ്യഗ്രതയെ കുറിച്ച് മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ തുറന്നുപറയുകയാണ് ആർഎംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ സഹയാത്രികനുമായിരുന്ന എൻ.വേണു. ∙ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഈ മേയ് നാലിന് 12 വർഷം പൂർത്തിയാകുകയാണ്. കേസ് അന്വേഷണവും നിയമനടപടികളും ഒരു വ്യാഴവട്ടത്തോട് അടുക്കുമ്പോഴാണ് ഹൈക്കോടതിയുടെ നിർണായകമായ വിധി വന്നിരിക്കുന്നത്. വിധിയെ ആർഎംപി എങ്ങനെ നോക്കിക്കാണുന്നു?
കേരള മനഃസാക്ഷിയെ ഞെട്ടിച്ച ടി.പി.ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ വിചാരണക്കോടതി വിധി വന്ന് പത്തുവർഷം തികയുമ്പോഴാണ് 12 പ്രതികൾ കുറ്റക്കാർ തന്നെയെന്ന ഹൈക്കോടതി വിധി വന്നത്. രണ്ടു സിപിഎം നേതാക്കളെ വിട്ടയച്ച വിചാരണക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സിപിഎമ്മിനേറ്റ കനത്ത പ്രഹരമായിരുന്നു ഹൈക്കോടതി വിധി. സാക്ഷികളുടെ കൂറുമാറ്റവും അന്വേഷണ ഉദ്യോഗസ്ഥരെ വേട്ടയാടലും പ്രതികൾക്ക് ജയിലിൽ ലഭിച്ച സൗകര്യങ്ങളുമടക്കം കഴിഞ്ഞ 12 വർഷമായി വിവാദങ്ങളൊഴിഞ്ഞിട്ടില്ല ടി.പി.ചന്ദ്രശേഖരൻ കേസിൽ.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയിൽ സമാനതകളില്ലാത്ത ക്രൂരതയായി ടി.പി.ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം മാറി. ഏറ്റവുമൊടുവിൽ സിപിഎം കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി.സത്യനാഥന്റെ(62) കൊലപാതകത്തോടെ രാഷ്ട്രീയ കൊലപാതകങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. പിടിയിലായ പ്രതിയെ മുൻപ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്ന് സിപിഎം വിശദീകരിക്കുമ്പോൾ രാഷ്ട്രീയ പ്രതിസന്ധി വരുമ്പോൾ കൊലപാതകം നടത്തുകയെന്നത് സിപിഎമ്മിന്റെ ശൈലിയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതികരിച്ചത്. ടിപി കേസിന്റെ തുടക്കം മുതൽ നൈതികതയേതുമില്ലാതെ കേസിനെ ദുർബലപ്പെടുത്താനും പ്രതികളെ സംരക്ഷിക്കാനും സിപിഎം കാണിച്ച വ്യഗ്രതയെ കുറിച്ച് മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ തുറന്നുപറയുകയാണ് ആർഎംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ സഹയാത്രികനുമായിരുന്ന എൻ.വേണു.
∙ ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഈ മേയ് നാലിന് 12 വർഷം പൂർത്തിയാകുകയാണ്. കേസ് അന്വേഷണവും നിയമനടപടികളും ഒരു വ്യാഴവട്ടത്തോട് അടുക്കുമ്പോഴാണ് ഹൈക്കോടതിയുടെ നിർണായകമായ വിധി വന്നിരിക്കുന്നത്. വിധിയെ ആർഎംപി എങ്ങനെ നോക്കിക്കാണുന്നു?
രാഷ്ട്രീയ കൊലപാതകങ്ങളുടെ തായ്‌വേര് അറുക്കുന്നതാണ് ഈ വിധി. ഞങ്ങൾ അല്ലെങ്കിൽ പൊതു സമൂഹം ആഗ്രഹിച്ചതിനനുസരിച്ച് വിധി എത്തിയിട്ടില്ലെങ്കിലും വിധിയെ ആർഎംപി സ്വാഗതം ചെയ്യുന്നു. തെളിവുകളും സാങ്കേതിക മെറിറ്റും കൂലങ്കഷമായി ഒന്നര വർഷക്കാലം പരിശോധിച്ചിട്ടാണ് വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ടിപിയെ പോലെ ഒരാൾ നേരിടേണ്ടി വന്ന പൈശാചികമായ കൊലപാതകത്തിനു ലഭിക്കേണ്ട ശിക്ഷയുടെ അടുത്തെത്തിയിട്ടില്ല അത്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുത് എന്ന് അനുശാസിക്കുന്ന മാതൃകാപരമായ ശിക്ഷയായിരിക്കണം ഈ കേസിൽ ഉണ്ടാകേണ്ടത്.
രാഷ്ട്രീയ പ്രവർത്തനം ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യമാണ് എന്ന പൊതുബോധത്തിലേയ്ക്ക് സമൂഹത്തെ എത്തിക്കണം. പ്രതികൾക്ക് കടുത്ത ശിക്ഷ വേണം എന്നാവശ്യപ്പെട്ട് നൽകിയ അപ്പീലിൽ ഫെബ്രുവരി 26ന് കോടതി വാദം കേൾക്കും. കുറേക്കൂടി കടുത്ത നടപടി ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്നാണ് പ്രതീക്ഷ. രാമൻ പിള്ളയെപ്പോലെ പ്രഗത്ഭനായ വക്കീൽ പ്രതിഭാഗത്തിനു വേണ്ടി എല്ലാ ദിവസവും കോടതിയിൽ ഹാജരായിരുന്നു. അദ്ദേഹത്തിന്റെ പത്തിരുപത് പേരടങ്ങുന്ന സംഘമാണ് കോടതിയിലെത്തിയിരുന്നത്. ഹൈക്കോടതിയിൽ കേസ് നടത്തുമ്പോൾ കോടിക്കണക്കിനു രൂപ കൊടുത്ത് ‘ചാർട്ടേഡ് ഫ്ലൈറ്റ്’ ഏർപ്പാട് ചെയ്ത് വരുന്ന വമ്പന്മാരെക്കൊണ്ട് കേസ് വാദിപ്പിക്കണം എങ്കിലേ ജയിക്കൂ എന്നാണല്ലോ കരുതപ്പെടുന്നത്.
ഞങ്ങൾ അതിന് പോയില്ല. സത്യം വളരെ പ്രധാനപ്പെട്ടതാണ്, അത് തെളിയിക്കപ്പെടും എന്നുള്ളത് കൊണ്ട് ഞങ്ങൾക്കു വേണ്ടി താഴെക്കോടതിയിലെ അതേ അഭിഭാഷകനാണ് വാദിച്ചത്. അതൊരു സന്ദേശമാണ്. സാധാരണക്കാരന് നീതിക്കു വേണ്ടി ഹൈക്കോടതി പോലുള്ള സംവിധാനങ്ങളെ സമീപിക്കാൻ കോടികൾ മുടക്കണം എന്ന ചിന്തയ്ക്ക് പൊളിച്ചെഴുത്ത് കൂടിയാണ് ഉണ്ടായിരിക്കുന്നത്. സർക്കാരുമായി ബന്ധപ്പെട്ട കേസുകൾക്ക് ഉദാഹരണത്തിനു വീണാ വിജയന്റെ കേസിൽ ലക്ഷങ്ങൾ മുടക്കിയാണ് അഭിഭാഷകർ വരുന്നത്. സാമൂഹിക ക്ഷേമപെൻഷൻ കൊടുക്കാൻ പണമില്ലെങ്കിലും കേസ് നടത്താൻ പണമുണ്ട്. അതിനൊക്കെയുള്ള താക്കീത് കൂടിയാണ് ഹൈക്കോടതിയുടെ ചരിത്രപരമായ ഈ വിധി.
∙ കേസിൽ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ടല്ലോ?
മാറാട് സെഷൻസ് കോടതി കേസിൽ ഒഴിവാക്കാൻ കഴിയാത്ത ആളുകളെ മാത്രമേ ശിക്ഷിച്ചിട്ടുള്ളൂ. കേസിലെ 23 പ്രതികളെ ഒഴിവാക്കിയിട്ടുണ്ട്. ഈ കേസിൽ പാർട്ടിയുടെ സംസ്ഥാന നേതൃത്വമാണ് കേസിൽ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയിരിക്കുന്നത്. പക്ഷേ ഗൂഢാലോചനയുടെ യഥാർഥ ബുദ്ധികേന്ദ്രം ആയിട്ടുള്ള ആളുകൾ ഇപ്പോഴും തിരശ്ശീലയ്ക്ക് പിന്നിലാണ്. കെ.കെ.കൃഷ്ണനും ജ്യോതി ബാബുവും മാത്രമല്ല, അതിനു മുകളിൽ ആളുകൾ ഉണ്ട്. കൊടി സുനി ഉൾപ്പെടെയുള്ള കൊലപാതക സംഘം ചന്ദ്രശേഖരനോട് വ്യക്തിപരമായോ രാഷ്ട്രീയപരമായോ വിരോധമുള്ളവരല്ല. അവർ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി അത് നടപ്പിലാക്കുകയാണ്. സ്വാഭാവികമായും തീരുമാനമെടുത്തത് ആര്?
മോഹനന്റെ വായിൽ നിന്ന് ഒരക്ഷരം മൊഴിയായി വരരുതെന്ന് സിപിഎമ്മിനു നിർബന്ധമായിരുന്നു. അന്നാണ് പാർട്ടി പ്രഖ്യാപിക്കുന്നത് ‘തിരുവഞ്ചൂരെ, ഇങ്ങനെ പോകുകയാണെങ്കിൽ പാർട്ടി ഒരു തീഗോളമായി മാറു’മെന്ന്. പാർട്ടി ഗ്രാമങ്ങളിൽ ഒളിച്ചുതാമസിപ്പിച്ച പ്രതികൾക്ക് കാവലായ നേതാക്കന്മാർ തോക്കുകൾ സഹിതമാണ് പിടിക്കപ്പെടുന്നത്. അത്രയും വലിയ സന്നാഹമായിരുന്നു.
കണ്ണൂരിലെ നേതൃത്വം മാത്രം വിചാരിച്ചാൽ നടക്കുന്നതല്ല. കോഴിക്കോട് പാർട്ടിയോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കൊലപാതകം നടക്കുന്നത്. രണ്ടു ജില്ലാ കമ്മിറ്റികളുടെ പാലമായിട്ട് സംസ്ഥാന നേതൃത്വത്തിലെ ആളുകളും ഉണ്ടാകണം. അദ്ഭുതപ്പെടുത്തുന്നത്, പിണറായി വിജയൻ കൊലപാതകം നടന്ന പിറ്റേന്ന് കണ്ണൂരിൽ ഉണ്ട്. അദ്ദേഹം ചാടി വീണ് സിപിഎമ്മിന് പങ്കില്ലെന്ന് പറയുന്നു. ഒരു സ്റ്റിക്കർ പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ പതിച്ചിരുന്നു. ആ സ്റ്റിക്കർ മുൻനിർത്തി ഈ കൊലപാതകത്തിനു പിന്നിൽ ഇസ്‌ലാമിക തീവ്രവാദികളാണെന്ന് പറയുന്നത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്. അവിടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമ ഹർജി നൽകിയത്. പക്ഷേ തടസ്സവാദങ്ങളുമായി സംസ്ഥാന സർക്കാർ നിൽക്കുകയാണ്.
പാർട്ടിക്ക് പങ്കില്ലെങ്കിൽ കേസ് സിബിഐ അന്വേഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് എന്താണ് തടസ്സം. ഇതിൽ എന്തോ ഒളിച്ച് വയ്ക്കാൻ സിപിഎമ്മിന് ഉണ്ട് എന്നുള്ളതുകൊണ്ടാണ് സിബിഐ അന്വേഷണം അവർ തടയുന്നത്. കേസിൽ തെളിവുകളുടെ അഭാവത്തിൽ ഒഴിവാക്കപ്പെട്ട പി.മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ കണ്ടെത്തുന്നതിനായി തുടരന്വേഷണം എന്ന നിലയിൽ സിബിഐ അന്വേഷണം വേണം എന്ന ആവശ്യം ഞങ്ങൾ മുന്നോട്ടുവച്ചു. ഇത് രാഷ്ട്രീയ കൊലപാതകങ്ങളിലെ അവസാനത്തേത് ആകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടു. പക്ഷേ അദ്ദേഹം ഉയർത്തിയ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള രാഷ്ട്രീയം കേരളത്തിൽ കുറേക്കൂടി ശക്തമായി കൊണ്ടുപോകണം.
∙ ഒരു ഗൂഢാലോചന കേസിൽ ഇത്രയധികം പേർ ശിക്ഷിക്കപ്പെട്ട സംഭവങ്ങൾ ഏറെ ഉണ്ടായിട്ടില്ലല്ലോ. പക്ഷേ കേസ് മുന്നോട്ടുപോകുമ്പോൾ നിരവധി പേർ കൂറുമാറിയിരുന്നു?
ചില സാക്ഷികളെ ഭീഷണിപ്പെടുത്തി സിപിഎം കൂറുമാറ്റിച്ചിട്ടുണ്ട് എന്നത് ശരിയാണ്. തലശ്ശേരി, കണ്ണൂർ, പിണറായി പ്രദേശങ്ങളിൽ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ കേസിനു സാക്ഷികൾ ഉണ്ടാകാറില്ല. അവരെ ഭീഷണിപ്പെടുത്തി തടയും. ഈ കേസിലെ വ്യത്യസ്തത സാക്ഷി പറയാൻ സധൈര്യം ആളുകൾ മുന്നോട്ടുവന്നു എന്നതാണ്. അതിൽ പ്രധാനപ്പെട്ട സാക്ഷികളെ കൂറുമാറ്റിക്കാൻ സാധിച്ചിട്ടില്ല. മൂന്ന് ദൃക്സാക്ഷികളിലൊരാളായ മനീഷ് ആർഎംപിയുടെ പ്രവർത്തകനാണ്. രാഷ്ട്രീയ ചായ്‌വുണ്ടാകാം എന്നുപറഞ്ഞ് മനീഷിന്റെ മൊഴി വിചാരണക്കോടതി എടുത്തില്ല.
പക്ഷേ ഹൈക്കോടതി ആ മൊഴിക്ക് പ്രധാന്യം നൽകി. 23 പ്രതികളെ വിചാരണക്കോടതി ഒഴിവാക്കിയതിൽ സാക്ഷികളുടെ കൂറുമാറ്റം ഒരു ഘടകമാണ്. ഒരു കാര്യം കണ്ടാൽ അത് പറയാൻ കഴിയാത്ത രീതിയിലുള്ള അതിഭീകരമായ അന്തരീക്ഷമാണ് കണ്ണൂരിലെ ഗ്രാമങ്ങളിൽ പാർട്ടിക്കോടതി നടപ്പാക്കുന്നത്. കണ്ടാലും പറയാൻ ആരും ധൈര്യപ്പെടില്ല. കാരണം അതോടെ അവനും അവസാനിക്കും. അതിൽ നിന്ന് വ്യത്യസ്തമായി കുറച്ചുപേരെങ്കിലും സാക്ഷി പറയാൻ മുന്നോട്ടുവന്നു എന്നതാണ് ഈ കേസിന്റെ മെറിറ്റ്. പണാധിപത്യം, സർക്കാരിന്റെ ഇടപെടൽ, സംഘടനാ സംവിധാനത്തിന്റെ ഇടപെടൽ എല്ലാം ഉണ്ടായിട്ടുണ്ട്. 12 ദിവസം വടകര പൊലീസ് പി.മോഹനനെ കസ്റ്റഡിയിൽവച്ച സമയത്ത് ഇന്നത്തെ സിപിഎം കൺവീനർ ഇ.പി. ജയരാജന്റെ നേതൃത്വത്തിലുളള 10 എംഎൽഎമാരുടെ സംഘമാണ് വടകര പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ അതിക്രമിച്ച് കയറി അദ്ദേഹത്തെ സംരക്ഷിക്കാൻ പ്രതിരോധം തീർത്തത്.
മോഹനന്റെ വായിൽ നിന്ന് ഒരക്ഷരം മൊഴിയായി വരരുതെന്ന് സിപിഎമ്മിനു നിർബന്ധമായിരുന്നു. അന്നാണ് പാർട്ടി പ്രഖ്യാപിക്കുന്നത് ‘തിരുവഞ്ചൂരെ, ഇങ്ങനെ പോകുകയാണെങ്കിൽ പാർട്ടി ഒരു തീഗോളമായി മാറു’മെന്ന്. പാർട്ടി ഗ്രാമങ്ങളിൽ ഒളിച്ചുതാമസിപ്പിച്ച പ്രതികൾക്ക് കാവലായ നേതാക്കന്മാർ തോക്കുകൾ സഹിതമാണ് പിടിക്കപ്പെടുന്നത്. അത്രയും വലിയ സന്നാഹമായിരുന്നു. ഇതൊക്കെ അതിജീവിച്ചുകൊണ്ട് ഇത്രയും പേർ ശിക്ഷിക്കപ്പെട്ടു എന്നുപറയുമ്പോൾ സിപിഎമ്മിന്റെ ചരിത്രത്തിൽ രാഷ്ട്രീയമായി അവർക്ക് ലഭിച്ച ഏറ്റവും ശക്തമായ പ്രഹരം തന്നെയാണ് ഇതെന്ന കാര്യത്തിൽ തർക്കമില്ല.
∙ ഈ കോടതി വിധി സിപിഎമ്മിനെ രാഷ്ട്രീയമായി എങ്ങനെ ബാധിക്കും?
ജീവിതത്തിന്റെ പ്രധാനപ്പെട്ട സമയം മുഴുവൻ സിപിഎമ്മിന്റെ ഭാഗമായിരുന്നയാളാണ്. പാർട്ടിയുടെ കാര്യങ്ങളിൽ വരുന്ന മാറ്റം ബോധ്യപ്പെട്ടതോടെയാണ് ഞങ്ങൾക്ക് ഇറങ്ങേണ്ടി വരുന്നത്. ഈ കേസ് ന്യായീകരിക്കാൻ പാർട്ടി സെക്രട്ടറി മുതൽ ഇങ്ങോട്ടുള്ള ആളുകൾ തയാറായിക്കൊണ്ടിരിക്കുകയാണ്. സിപിഎം പോലുള്ള വലിയ പാർട്ടിക്ക് ഈ 11 ക്രിമിനലുകളെ തള്ളിപ്പറഞ്ഞാൽ എന്താണ് പ്രശ്നം? സിപിഎം ഒരിക്കലും ഈ പതിനൊന്നു പേരെ തള്ളിപ്പറഞ്ഞിട്ടില്ല. ആകെ നടപടിയെടുത്തത് കെ.സി.രാമചന്ദ്രനെതിരെയാണ്. രാമചന്ദ്രനു വേണ്ടി കേസ് നടത്തുന്നതും രാമൻ പിള്ള തന്നെയാണ്. സ്വാഭാവികമായും ഇതുപോലെ സിപിഎമ്മിന്റെ മേൽത്തട്ടു മുതൽ അടിത്തട്ടുവരെ പങ്കുള്ള ഒരു കൊലപാതകം നടന്നിട്ടില്ല എന്നുപറയാം.
ഗൂഢാലോചന മുതൽ പ്രതികളുടെ സംരക്ഷണം വരെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റ ഒത്താശയോടെയാണ്, ആശീർവാദത്തോടെയാണ് നടന്നുകൊണ്ടിരുന്നത്. അക്രമി സംഘവും സിപിഎമ്മും തമ്മിലുള്ള ബന്ധം അത്ര രൂഢമൂലമായി കെട്ടുപിണഞ്ഞുകിടക്കുകയാണ്. ബംഗാളിൽ ഉണ്ടായത് ഇതുതന്നെയാണ്. ഒരു ഘട്ടമെത്തുമ്പോൾ സിപിഎം അനുഭാവികളായ ആളുകൾക്ക് തന്നെ കാര്യങ്ങൾ ബോധ്യപ്പെടും. ജനങ്ങൾക്ക് സ്വതന്ത്രമായ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത രീതിയിലേക്ക് സിപിഎം നേതൃത്വം മാറിക്കൊണ്ടിരിക്കുകയാണ്. ജനങ്ങൾ വെറുത്താൽ തകർന്നുകൊണ്ടിരിക്കുന്ന സിപിഎം സംവിധാനത്തിന്റെ, കേരളത്തിലെ പാർട്ടിയുടെ അസ്ഥിവാരം കോരുന്നതിലേക്കുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തും.
∙ വർഷങ്ങൾക്ക് മുൻപ് ടിപി എന്താണോ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത് ആ മാറ്റം ഇന്ന് പ്രകടമായിത്തുടങ്ങിയിട്ടുണ്ടെന്നാണോ?
പാർട്ടിയുടെ നീക്കം കുറച്ചുകൂടി മുൻപേ ടിപിക്കും സഹപ്രവർത്തകർക്കും കാണാൻ സാധിച്ചു. പാർട്ടിയുടെ എല്ലാ നിലപാടുകളിലും, അത് സാമൂഹിക– സാംസ്കാരിക–സാമ്പത്തിക രംഗത്തെ നിലപാടുകളാകട്ടെ, കമ്യൂണിസ്റ്റ് പാർട്ടി അനുവർത്തിച്ച അച്ചടക്കം നഷ്ടപ്പെട്ട് ആർക്കും എന്തും ചെയ്യാം എന്ന രീതിയിലെത്തി. എം.എൻ. വിജയനെ പോലുള്ള ധിഷണാശാലികളൊക്കെ പറഞ്ഞല്ലോ പാർട്ടി ഓഫിസ് ഉണ്ടാകും പാർട്ടി ഉണ്ടാകില്ലെന്ന്. വിഎസിനെപ്പോലുള്ള, സിപിയെപ്പോലുള്ള പ്രഗത്ഭരായ നിരവധി ആളുകൾ അപകടമാണ് ഈ പോക്ക് എന്ന് ശാസിച്ചു. പക്ഷേ തിരുത്താൻ തയാറായില്ല. എല്ലാവരും സ്വന്തം കാര്യം നോക്കുന്നു എന്നല്ലാതെ നിലവിലുള്ള നേതൃത്വത്തെ ചോദ്യം ചെയ്യാൻ ആളുകൾക്ക് ഭയമാണ്. ഇതാണ് പ്രധാനപ്പെട്ട വെല്ലുവിളി.
ഇതാണ് പാർട്ടി ഫാഷിസ്റ്റ് സ്വഭാവം എന്നുപറയുന്നത്. ഒരു വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ ചോദ്യംചെയ്യാൻ കഴിയുന്നില്ല. അനായാസകരമായ ചർച്ച, സ്വയം വിമർശനം ഇതൊന്നും പാർട്ടിക്കുള്ളിൽ നടക്കുന്നില്ല. റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി തകർന്നപ്പോൾ പറഞ്ഞതുപോലെ ഏകാധിപതികളുടെ നേതൃത്വത്തെ ചോദ്യം ചെയ്യാൻ കെൽപില്ലാത്ത കമ്മിറ്റികൾ രൂപപ്പെട്ടുവരികയാണ്. ഉദാഹരണത്തിന് വീണാ വിജയനെ സംരക്ഷിക്കേണ്ട എന്തു ബാധ്യതയാണ് പാർട്ടി സെക്രട്ടേറിയറ്റിന്? വീണാ വിജയൻ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ല. സിപിഎം സെക്രട്ടേറിയറ്റാണ് അഭിപ്രായം പറയുന്നത്. നേതൃത്വവുമായി ചുറ്റപ്പെട്ട് ചുരുങ്ങുകയും ബഹുഭൂരിപക്ഷത്തിനും പുല്ലുവില കൊടുക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ഈ സമ്പ്രദായം നീങ്ങിക്കഴിഞ്ഞു. സിപിഎം നേരിടുന്ന പ്രധാനപ്രശ്നം ഇതാണ്. ജനാധിപത്യപരമായ അവസരങ്ങളും ചർച്ചകളും ഇല്ലാതായിക്കഴിഞ്ഞു.
∙ ടിപി കേസ് അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരിൽ പലരും തഴയപ്പെട്ടു. ആ കേസ് അന്വേഷിച്ചതിന്റെ പേരിൽ പലരെയും മാറ്റി നിർത്തി. നിഷ്പക്ഷമായി കേസ് അന്വേഷിച്ചതിന്റെ പേരിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അനൂപ് കുരുവിള ജോൺ ശിക്ഷിക്കപ്പെടുകയാണെന്ന് മുൻ ഡിജിപി വിൻസൻ എം.പോൾ പ്രതികരിച്ചിരുന്നു?
സാധാരണഗതിയിൽ കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായാൽ പാർട്ടിയാണ് പ്രതികളെ കൊടുക്കുക. അതിൽ നിന്ന് വ്യത്യസ്തമായി പ്രതികളിലേക്ക് അന്വേഷണം എത്തിക്കാൻ കഴിഞ്ഞു. തിരുവഞ്ചൂരും ഉമ്മൻചാണ്ടിയും ഉൾപ്പെടുന്ന നേതാക്കൾ മിടുക്കരായ പൊലീസ് ഉദ്യോഗസ്ഥന്മാരുടെ സംഘത്തെ കണ്ടെത്തി അവരെ കേസ് ഏൽപിച്ചു. അനൂപ് കുരുവിള, വിൻസൻ എം.പോൾ, ഷൗക്കത്തലി തുടങ്ങിയവരെപ്പോലുള്ള ഉദ്യോഗസ്ഥരായിരുന്നു അതിന് നേതൃത്വം നൽകിയത്. പ്രതികളെ ഞങ്ങൾ ഹാജരാക്കാം നിങ്ങൾ കഷ്ടപ്പെടണ്ട എന്ന് സിപിഎം പറഞ്ഞപ്പോൾ ഇവർ പറഞ്ഞു നിങ്ങൾ ഹാജരാക്കണ്ട പ്രതികളെ ഞങ്ങൾ പിടിക്കുമെന്ന്.
അങ്ങനെയാണ് യഥാർഥ പ്രതികളെ ഒളിവുകേന്ദ്രത്തിൽ നിന്ന് പിടിക്കുന്നത്. ഇത് കേരളത്തിലെ അന്നുവരെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണത്തിൽ വഴിത്തിരിവായിരുന്നു. ആ തീരുമാനമെടുത്ത പൊലീസ് ഉദ്യോഗസ്ഥന്മാർ നേരിട്ട ഭീഷണി ചില്ലറയായിരുന്നോ? നിങ്ങൾ കേരളത്തിലാണ് ജീവിക്കുന്നത് നിങ്ങളുടെ കുടുംബം അനാഥമാക്കും എന്ന തരത്തിൽ വലിയ ഭീഷണി ഉണ്ടായിട്ടുണ്ട്. പിന്നീട് സർക്കാർ മാറിയപ്പോൾ ഈ കേസ് അന്വേഷിച്ച താഴെ മുതൽ മേൽത്തട്ട് വരെയുളള ഉദ്യോഗസ്ഥന്മാരെ അപ്രധാനമായ തസ്തികകളിലേക്ക് മാറ്റി നിയമിച്ചു. അത് പകൽപോലെ വ്യക്തമാണ്.
∙ കുഞ്ഞനന്തൻ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളാണെന്നാണ് ഇ.പി.ജയരാജൻ അഭിപ്രായപ്പെട്ടത്. അതുപോലെ പി.മോഹനൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളെ വേട്ടയാടാനുള്ള ശ്രമം നടന്നതായി എം.വി.ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നല്ലോ?
കുഞ്ഞനന്തൻ പ്രതിയായി, ശിക്ഷിക്കപ്പെട്ടു. പക്ഷേ കുഞ്ഞനന്തനെ സിപിഎമ്മിന്റെ എല്ലാ നേതാക്കന്മാരും സംരക്ഷിച്ചു. അദ്ദേഹം ഒരു പാവമാണ് ഉറുമ്പിനെ പോലും നോവിച്ചിട്ടില്ലാത്ത ആളാണ് എന്നാണ് നേതാക്കന്മാർ പറഞ്ഞത്. കുഞ്ഞനന്തൻ മരണപ്പെട്ടപ്പോൾ അദ്ദേഹത്തെ കേസിൽ നിന്ന് ഒഴിവാക്കാനായി വക്കിലീനെ വച്ചു. പക്ഷേ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്ന് കോടതി ഒഴിവാക്കിയിട്ടില്ല. പി.മോഹനൻ സാങ്കേതികമായ കാര്യങ്ങളാൽ രണ്ടുകോടതികളിൽ നിന്നും രക്ഷപ്പെട്ടു എന്നത് ശരിയാണ്. സിബിഐ അന്വേഷണം വരുമ്പോൾ സ്വാഭാവികമായും അദ്ദേഹത്തിന്റെ പങ്ക് കണ്ടെത്താനാകും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം കെ.കെ.കൃഷ്ണനെയും ജ്യോതി ബാബുവിനെയും ഹാജരാക്കിയ രംഗം നോക്കൂ. സർക്കാരിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ഓരോ സന്ദർഭത്തിലും. ജ്യോതി ബാബു ഡയാലിസിസ് രോഗിയാണ്, ശരിയാണ്. വിധി വന്നപ്പോൾ ആംബുലൻസ് വേണ്ടിവന്നു അയാൾക്ക്. ജയിലിലെ സംവിധാനങ്ങളെ, സർക്കാർ സംവിധാനങ്ങളെ എല്ലാ ഘട്ടത്തിലും സിപിഎം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.
∙ ജയിലിൽ പ്രതികൾക്ക് ലഭിച്ചിരുന്ന സൗകര്യങ്ങൾ, പരോൾ ഇതെല്ലാം ചർച്ചയായിട്ടുള്ളതാണല്ലോ?
ടി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതികൾ ഭാഗ്യവാന്മാരാണ്. മറ്റൊരു കേസിലെ പ്രതികൾക്ക് ലഭിക്കുന്നതിനേക്കാൾ വീരപരിവേഷം ലഭിച്ചു. മുഹമ്മദ് ഷാഫി എന്ന പ്രതിയുടെ കല്യാണം നടത്തിക്കൊടുത്തത് ആരാണെന്ന് എല്ലാവർക്കും അറിയാമല്ലോ. അത് ആഘോഷപൂർവം പാർട്ടിയാണ് നടത്തുന്നത്. അതുപോലെ കൊടി സുനി ഉൾപ്പെടെയുള്ള ക്രിമിനൽ സംഘം ജയിലിൽ വച്ച് പുറത്തെ ക്വട്ടേഷൻ സ്വീകരിക്കുന്നു. കള്ളക്കടത്ത് സംഘത്തെ സഹായിക്കുന്നു. ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമാണ്. ഹൈക്കോടതി ഈ വിധി പറയുമ്പോൾ കെ.സി.രാമചന്ദ്രൻ പരോളിലാണ്. യഥേഷ്ടം ചട്ടങ്ങൾ മറികടന്നുകൊണ്ടുള്ള പരോളുകളും സൗകര്യങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ സൗകര്യം കിട്ടുമ്പോൾ ചെറുപ്പക്കാർക്ക് തോന്നില്ലേ ഇതാണ് നല്ല വഴിയെന്ന്? അങ്ങനെ തോന്നിപ്പിക്കുന്ന തരത്തിലാണ് സർക്കാരും പാർട്ടിയും പ്രതികൾക്ക് ജയിലിനു പുറത്ത് നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ.
സിപിഎമ്മിന്റെ ചരിത്രത്തിൽ ഏതെങ്കിലും ഒരു കൊലപാതകക്കേസിൽ സിപിഎം പിബി ആലോചിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോ? വിചാരണക്കോടതിയിൽ വിധി ഉദ്ധരിച്ചത് ഒരു പുതിയ രാഷ്ട്രീയ പാർട്ടിയുടെ സൂര്യോദയത്തിൽ വിറളിപൂണ്ടതിന്റെ ഭാഗമായി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു എന്നാണ്.
∙ ടി.പി.ചന്ദ്രശേഖരൻ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ട് കെ.കെ.രമ നിരാഹാരം കിടന്ന സമരപ്പന്തലിൽ വന്നത് രാഷ്ട്രീയ പ്രവർത്തകർ മാത്രമായിരുന്നില്ല. സാധാരണക്കാരുമുണ്ടായിരുന്നു അതിൽ. പൊതുസമൂഹത്തിന്റെ വലിയൊരു പിന്തുണ ലഭിച്ചിരുന്നല്ലോ. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ആ പങ്കിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
2024 മേയ് 4ന് ചന്ദ്രശേഖരൻ മരിച്ചിട്ട് പന്ത്രണ്ടുവർഷം തികയുകയാണ്. പക്ഷേ ഇതിനിടയിൽ ടിപി വധം ചർച്ച ചെയ്യാതെ കേരളം കടന്നുപോയ ദിവസങ്ങൾ കുറവാണ്. ഇതുപോലെ ഒരു രാഷ്ട്രീയ കൊലപാതകത്തിനു മാധ്യമങ്ങളും രാഷ്ട്രീയ സമൂഹവും കേരള സമൂഹവും പിന്തുണ നൽകിയ കേസും ഉണ്ടായിട്ടില്ല. അതുതന്നെയാണ് ഈ കേസിന്റെ പ്രധാന്യം. മാധ്യമങ്ങളും പൊതുസമൂഹവും നൽകിയ അളവറ്റ പിന്തുണ, സത്യസന്ധരായ അന്വേഷണ ഉദ്യോഗസ്ഥർ, അതിനു നേതൃത്വം നൽകാൻ കഴിയുന്ന വകുപ്പും മന്ത്രിമാരും എല്ലാം ഒത്തുവന്നത് ആണ് ഈ കേസിന്റെ പ്രധാനപ്പെട്ട വഴിത്തിരിവ്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമ നിരാഹാരം കിടന്നു. അതിന് എല്ലാ രാഷ്ട്രീയ പാർട്ടികളിൽനിന്നും പിന്തുണ ലഭിച്ചു. സിപിഎം അനുഭാവികൾ ഉൾപ്പെടെ കടന്നുവന്നു. ഞാൻ സിപിഎം തന്നെയാണ് പക്ഷേ, ചന്ദ്രശേഖരന്റെ കൊലപാതകത്തെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് പറഞ്ഞ ഒരുപാട് പേരുണ്ട്. അങ്ങേയറ്റം തെറ്റാണ് പാർട്ടി ചെയ്തത് എന്നുപറയുന്ന ഒരുപാട് മനുഷ്യർ സിപിഎമ്മിന് അകത്തും പുറത്തും ഉണ്ട്. മാധ്യമങ്ങളിൽ ഇഴകീറി വന്ന വാർത്തകൾ കേരളത്തിലെ കുടുംബങ്ങളിൽ, സ്ത്രീകളിൽ ഉണ്ടാക്കിയ വൈകാരികമായ പ്രക്ഷോഭം ചെറുതല്ല, എല്ലാം ഒരു ഘടകമാണ്. കോടതി വിധിയോടൊപ്പം ഇതൊക്കെ ചേർത്തുവായിക്കേണ്ടതാണ്.
∙ രാഷ്ട്രീയ അതിക്രമം ജനാധിപത്യത്തിന്റെ വേരുകളെ നശിപ്പിക്കുന്ന വിഷമാണ് എന്ന അമർത്യ സെന്നിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് ഹൈക്കോടതിയുടെ വിധിന്യായം ആരംഭിക്കുന്നത്. അക്രമ രാഷ്ട്രീയത്തിനു ടി.പി.ചന്ദ്രശേഖരൻ വധക്കേസ് ഒരു അന്ത്യം കുറിക്കുമെന്ന് കരുതുന്നുണ്ടോ?
തീർച്ചയായും അത് ഇല്ലാതാകും. ഇല്ലാതായിട്ടില്ലെങ്കിൽ ഇല്ലാതാകരുത് എന്നാഗ്രഹിക്കുന്ന സംവിധാനങ്ങളെ ജനം തിരസ്കരിക്കും. തിരുത്തിയില്ലെങ്കിൽ, തിരുത്താൻ തയാറാകാത്തവരെ ജനം തിരുത്തിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉണ്ടായ പിന്തുണ ചെറുതല്ല. എഴുത്തുകാർ, മാധ്യമപ്രവർത്തകർ, സാമൂഹിക രംഗത്ത് സ്വതന്ത്ര നിലപാടുകൾ സ്വീകരിക്കുന്നവർ എല്ലാം ഈ കേസുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതാണ്. സിപിഎം പ്രതിക്കൂട്ടിലായി. സിപിഎമ്മിന്റെ ചരിത്രത്തിൽ ഏതെങ്കിലും ഒരു കൊലപാതകക്കേസിൽ സിപിഎം പിബി ആലോചിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോ? വിചാരണക്കോടതിയിൽ വിധി ഉദ്ധരിച്ചത് ഒരു പുതിയ രാഷ്ട്രീയ പാർട്ടിയുടെ സൂര്യോദയത്തിൽ വിറളിപൂണ്ടതിന്റെ ഭാഗമായി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു എന്നാണ്.
അന്യരുടെ അഭിപ്രായങ്ങളെ തടയുക, ആക്രമിക്കുക, അല്ലെങ്കിൽ പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുക. അതിന്റെ ഉയർന്ന രൂപമാണ് ചന്ദ്രശേഖരന്റെ കേസിൽ ഉണ്ടായത്. ചന്ദ്രശേഖരൻ ഒരു കൊലക്കേസിൽ പ്രതിയല്ല, ഏതെങ്കിലും ക്രിമിനൽ കേസുകളിൽ പ്രതിയല്ല. പാർട്ടിയെടുക്കുന്ന നിലപാട് ശരിയല്ല എന്നുപറഞ്ഞ് പുറത്തുവന്നു. ഇഎംഎസ് കോൺഗ്രസായിരുന്നില്ലേ? അദ്ദേഹത്തെ ആരെങ്കിലും കൊലപ്പെടുത്തിയോ? എകെജി... എത്രയാളുകൾ പാർട്ടി മാറിയിട്ടുണ്ട്. ഏതുപാർട്ടിയിലും പോകാം, ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കാം അതാണ് ഇന്ത്യയിലെ അവസ്ഥ. അതിന്റെ പേരിൽ കൊല ചെയ്യുക എന്നുപറഞ്ഞാൽ എന്ത് ജനാധിപത്യമാണ്?