കേരളത്തിൽ കത്തുന്ന വെയിലിന്റെ മാത്രമല്ല പൂരങ്ങളുടെയും പെരുന്നാളുകളുടെയും കൂടി സീസണാണല്ലോ ഇത്. എല്ലാം മഴയില്ലാത്ത കാലം നോക്കി സെറ്റാക്കിയതാണെന്നർഥം. ഒരുവശത്ത് ഇന്റർനെറ്റും മറുവശത്ത് ന്യൂജനങ്ങളും ചേർന്ന് ജീവിതത്തിലെ മറ്റനേകം സംഗതികൾ അടിമുടി മാറ്റിയിട്ടും പൊതുഇടങ്ങളിൽ അരങ്ങേറുന്ന നമ്മുടെ ഈ വമ്പൻ ആഘോഷങ്ങൾ മാത്രം എങ്ങനെയാണ് ആണുങ്ങൾ മാത്രം ആസ്വദിക്കുന്ന ആഘോഷങ്ങളായി തുടരുന്നതെന്നു ചോദിക്കാൻ പോകുകയായിരുന്നു. ആൺമേളക്കാർ, ആൺകാണികൾ, ആണാനകൾ... എന്ന് എഴുതിവന്നപ്പോഴാണ് കഴിഞ്ഞ ദിവസം വായിച്ച ഒരു വാർത്ത ഓർമ വന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിടിയാനകളെ മാത്രം എഴുന്നള്ളിച്ചുള്ള കൊച്ചി ചേരാനല്ലൂർ കാർത്യായനി ക്ഷേത്രത്തിലെ ഉത്സവവാർത്ത. അന്വേഷിച്ചപ്പോൾ ചേരാനല്ലൂരിൽ മാത്രമല്ല, പെരുമ്പാവൂർ ഇരിങ്ങോൾക്കാവിലും കോട്ടയം ജില്ലയിലെ കൊടുങ്ങൂരിലുമെല്ലാം പിടിയാനകളെ മാത്രമേ എഴുന്നള്ളിക്കൂ എന്നുണ്ട്. ഗുരുവായൂർ ഉൾപ്പെടെ ബാലഭാവത്തിലുള്ള പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളിൽ വെടിവഴിപാടു പാടില്ല എന്നും വിശ്വാസമുണ്ടല്ലോ. ഉത്സവത്തിനു തയാറെടുക്കുന്ന ഞങ്ങളുടെ നാട്ടിലെ ബാലഭദ്രയ്ക്കും വെടി അരുത്. അതെല്ലാം പക്ഷേ, വിശ്വാസത്തിന്റെ ഭാഗമാണ്. എന്നു മാത്രമല്ല, എവിടെയായാലും മേളക്കാരും മുൻനിര കാണികളുമെല്ലാം ആണുങ്ങൾ തന്നെ. അങ്ങനെയായിരിക്കണം ആൾക്കൂട്ടത്തിനു പുരുഷാരം എന്ന ഏകപക്ഷീയ വാക്കു മാത്രമുണ്ടായത്.

ADVERTISEMENT

ഒരുപക്ഷം (ചിറക്) മാത്രമുള്ള പക്ഷി ഏകപക്ഷിപോലുമാകില്ലെന്ന് ഇന്നു നമുക്കറിയാം. അത് അരപ്പക്ഷിയാണ്. ആണുങ്ങൾ മാത്രം തടിച്ചുകൂടുന്ന പൂരങ്ങളും പെരുന്നാളുകളും പാതിആഘോഷങ്ങൾ മാത്രമാണ്. അവ ഒരിക്കലും മുഴുവനായിരുന്നില്ല. നമ്മുടെ ആണേകാന്തത കൊണ്ട്, ആണഹന്തകൊണ്ടല്ല, നമ്മൾ അങ്ങനെ വിചാരിച്ചിട്ടുണ്ടാകില്ലെങ്കിലും. വേറെ എന്തു പാതിയായാലും സഹിക്കാം, ആഘോഷം അങ്ങനെ പാതി മുറിക്കാമോ? നമ്മുടെ അമ്മമാരും അമ്മച്ചിമാരും ഉമ്മമാരും സഹോദരിമാരും പെൺമക്കളുമെല്ലാം മെല്ലെ മെല്ലെ നമ്മുടെ പൊതുഇടങ്ങളിലെ ആഘോഷങ്ങൾ അവയുടെ നടുവിൽനിന്നുതന്നെ ആസ്വദിക്കാൻ വൻതോതിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. 

ഇതൊന്നും ഏതെങ്കിലും സമുദായ സംഘടനകളുടെ ആഹ്വാനങ്ങളോ സർക്കാർ നടപടികളോ ഇതെഴുന്ന ആളിന്റേതുപോലുള്ള എഴുത്തുകളോ മൂലം സംഭവിക്കുന്നതല്ല. ഒരാശയത്തിന്റെ സമയം പോയിക്കഴിഞ്ഞാൽ അതിനോളം ദുർബലമായി മറ്റൊന്നില്ല എന്നു മാത്രമാണ് അതിനുള്ള കാരണം. 

അകത്തും പുറത്തും ബോധത്തിലും അബോധത്തിലുമെല്ലാം കാലം പോയ ആശയങ്ങളുടെ ഭാരവുമായി ഇരിക്കുന്ന ഇതെഴുതുന്ന ആളുൾപ്പെടെയുള്ള ആർക്കും അതിനെയൊന്നും തടുത്തുനിർത്താനാവില്ല. പിന്നെ എന്താണ് അവർക്കു ചെയ്യാനാവുക? അതൊന്നേയുള്ളൂ; കാലം പോയി എന്നു മനസ്സിനെ പറഞ്ഞുപഠിപ്പിക്കുക. മനഃപ്രയാസങ്ങൾ ഉണ്ടാകാതിരിക്കാൻ അതു കുറച്ചെങ്കിലും സഹായിക്കും.

∙ പൊതുഇടങ്ങളിലെ നൃത്തങ്ങൾ

പൊതുഇടങ്ങളിൽ ആഘോഷങ്ങൾ വരുമ്പോൾ മാത്രമല്ല, പൊതുഇടങ്ങളിൽ ആഘോഷങ്ങൾ സൃഷ്ടിച്ചും ‘എഴുപതു കഴിഞ്ഞ പെൺകുട്ടികൾ’പോലും അരങ്ങു കയ്യേറുന്നതാണ് ഇക്കാലത്തെ മറ്റൊരു സുന്ദരകാഴ്ച. നല്ല പാട്ടും സംഗീതവും കേൾക്കുമ്പോൾ, ഇല്ലെങ്കിൽ പാട്ടും സംഗീതവും ഉണ്ടാക്കിക്കൊണ്ടുതന്നെ, അവർ പൊതുസ്ഥലങ്ങളിൽ സങ്കോചം കൂടാതെ ഒറ്റയ്ക്കും കൂട്ടായും നൃത്തംവയ്ക്കുന്നു. ശാസ്ത്രീയമായ ഒരു ചുവടുപോലും അതിൽ ഇല്ലായിരിക്കാം. എന്നാലും സ്ത്രീകളുടെ നൃത്തങ്ങൾ എന്നു പറയുമ്പോൾ ഓർമവരുന്ന പുരുഷന്മാർ ചിട്ടപ്പെടുത്തിയ, പുരുഷന്മാർക്കു വേണ്ടിയുള്ള ആട്ടങ്ങളെക്കാൾ എത്ര യഥാർഥമായ ആത്മാവിഷ്‌കാരങ്ങളാകുന്നു അവ. 

ADVERTISEMENT

അതിനപ്പുറം കാലങ്ങളായി കാത്തുവച്ച അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ, അതിനുമപ്പുറം അവരുടെ ശരീരങ്ങളും മനസ്സുകളും അനുഭവിക്കുന്ന അതിരില്ലാത്ത സന്തോഷങ്ങളും. പലപ്പോഴും കുടുംബശ്രീ ശിങ്കാരിമേളക്കാരും ഇവർക്കു തുണയാവുന്നു. ‘ശിങ്കാരിമേളമോ ച്ഛായ്’ എന്നു പുരികം ഉയർത്തുന്ന ക്ലാസിക് ആസ്വാദകർതന്നെ മുൻകയ്യെടുത്തു സാഹചര്യങ്ങളുണ്ടാക്കിയാൽ കേരളത്തിലെ ഏതു വലിയ ആഘോഷത്തിനും ഇണങ്ങുന്ന ക്ലാസിക് മേളങ്ങൾ അവതരിപ്പിക്കാൻ പോന്ന ആയിരക്കണക്കിനു  കലാകാരികളുള്ള നാടാണ് കേരളം എന്നും പറഞ്ഞു കൊള്ളട്ടെ; ഇനി അതാണ്, അതു മാത്രമാണ് അളവുകോലെങ്കിൽ.

തൃശൂർ പൂരം. (ഫയൽ ചിത്രം: മനോരമ)

കാന്താ ഞാനും വരാം തൃശ്ശിവപേരൂർ പൂരം കാണാൻ എന്ന പൂരത്തെപ്പറ്റിയുള്ള ആ പഴയ പാട്ടിനുണ്ടായ പുതിയ ആഘോഷങ്ങളെപ്പറ്റിക്കൂടി പറയാതെങ്ങനെ? അതെഴുതിയത് ആരാണെന്ന് ആർക്കും നിശ്ചയമില്ല. നാടൻപാട്ടുപോലൊരു പഴയ പാട്ട്. അതൊരു പെണ്ണെഴുതിയതാകുമോ? അല്ലെങ്കിൽ പെൺമനസ്സ് അറിഞ്ഞ ഒരാൾ. എന്തായാലും ഞാനും വരട്ടേ എന്നു ചോദിക്കുകയല്ല, ഞാനും വരാം എന്നു പറയുകയാണ് ആ പാട്ട്; അതു യാഥാർഥ്യമാകാൻ കാലം കുറച്ചെടുത്തെങ്കിലും. അതിലെ പെണ്ണിനു പൂരം കണ്ടാലും പോരാ, ഒന്നു കൊട്ടുകയും വേണം. അതേ, ഒറ്റപ്പൂരംകൊണ്ടുതന്നെ ഒരുപാടു കടങ്ങൾ വീട്ടാനുണ്ടെന്നും ഒരുപാടു ദൂരങ്ങൾ താണ്ടാനുണ്ടെന്നും അവൾക്കറിയാം. ചുമ്മാതല്ല നമ്മുടെ ന്യൂജനങ്ങൾ ജാതിമതഭേദമെന്യെ നൃത്തംവച്ച് ആ പാട്ടിനെ സമീപകാലത്തു പലവട്ടം വൈറലാക്കിയത്.

പൂരം, പെരുന്നാൾ, മേളം, നൃത്തം, എഴുന്നള്ളിപ്പ്, മദ്യം... സംസ്‌കാരത്തിന്റെ, നാഗരികതയുടെ ഭാഗമായി മനുഷ്യൻ സൃഷ്ടിച്ചെടുത്തതാണ് ഇവയെല്ലാം. ഓരോരോ നാട്ടിലും മഴയില്ലാത്ത കാലം നോക്കി ഉത്സവസീസണാക്കിയതുപോലെ. മനുഷ്യപ്പറ്റുള്ള കാലാനുസൃത പരിഷ്‌കാരങ്ങൾ ആഘോഷങ്ങളിൽ വരുത്തേണ്ടതു നിർബന്ധമാണ്.

പുരുഷമേധാവിത്വം, പുരുഷകേന്ദ്രീകൃത സമൂഹം എന്നെല്ലാം പറയുന്നതു യാഥാർഥ്യത്തിനു നിരക്കുന്നതല്ലെന്ന് ചില ആന്റി-ഫെമിനിസ്റ്റുകൾ വാദിച്ചുതുടങ്ങിയിട്ടുണ്ട്. അവയെല്ലാം മാക്രോദൃശ്യങ്ങളാണത്രേ. കുടുംബങ്ങളിൽ, വ്യക്തിജീവിതത്തിൽ, പ്രണയങ്ങളിൽ തുടങ്ങി മൈക്രോലെവലുകളിലെല്ലാം പണ്ടേ സ്ത്രീമേധാവിത്വമാണുപോലും. എങ്കിൽ, മാക്രോലെവൽ കാര്യങ്ങളിലും അർഹിക്കുന്നതെല്ലാം സ്ത്രീകളെടുത്തു തുടങ്ങുമ്പോൾ, കയ്യടിച്ചു പ്രോത്സാഹിപ്പിക്കാനാവില്ലെങ്കിൽ കയ്യുംകെട്ടി മാറി നിൽക്കുക. 

കിലിയൻ എംബപെ. (File Picture)
ADVERTISEMENT

∙ കിലിയൻ എംബപെ

സമുദായ സംഘടനകളുടെ ആഹ്വാനങ്ങൾ, സർക്കാർ നടപടികൾ, എഴുത്തുകാരുടെ വ്യാഖ്യാനങ്ങൾ എന്നിവയെക്കാളെല്ലാം സാമൂഹികമാറ്റങ്ങൾക്കു തുടക്കമിടാൻ ഒരുകൂട്ടം പെൺകുട്ടികളുടെ നൃത്തത്തിനു സാധിച്ചേക്കാം എന്നു പറഞ്ഞതുപോലെയാണ് ഫ്രഞ്ച് ഫുട്‌ബോൾ താരം കിലിയൻ എംബപെയുടെയും കാര്യം. ഫ്രാൻസിലാണ് ജനിച്ചതെങ്കിലും കറുത്തവർഗക്കാരായ അൾജീരിയൻ മാതാവിന്റെയും കാമറൂണിയൻ പിതാവിന്റെയും മകനാണ് എംബപെ. 1830 മുതൽ 1962 വരെ ഫ്രാൻസിന്റെ കോളനിയായിരുന്ന അൾജീരിയയിൽ എട്ടു വർഷത്തെ (1954-1962) സ്വാതന്ത്ര്യസമരകാലത്തു മാത്രം 15 ലക്ഷം പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്. ഫ്രഞ്ച് ഫുട്‌ബോൾ ഇന്ന് എംബപെയുടെ കാൽക്കീഴിൽ.

ലാസ്റ്റ് സീൻ (Last seen):  ബാംഗ്ലൂർ ഡേയ്‌സ് വന്നെങ്കിൽ കുമ്പളങ്ങി നൈറ്റ്‌സും വന്നു. മഞ്ഞുമ്മൽ ബോയ്‌സ് വന്നെങ്കിൽ വരാപ്പുഴ ഗേൾസും വരുമായിരിക്കും അല്ലേ?

English Summary:

The Participation of Women in Pooram Festivals in Kerala is Becoming Stronger