അന്ന് മോദി പറഞ്ഞു, തരാം 50 രൂപയ്ക്ക് പെട്രോൾ: തിരഞ്ഞെടുപ്പിന് മുൻപ് വരുമോ സർ‘പ്രൈസ്’; എണ്ണക്കമ്പനി ലാഭം ശതകോടികൾ
ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂട്ടിയെന്ന വാർത്തയുമായാണ് മാർച്ച് മാസത്തിന്റെ തുടക്കംതന്നെ. ഇത് ഓർമയിലേക്ക് കൊണ്ടുവരുന്നത് 2014ലെ പൊതുതിരഞ്ഞെടുപ്പു കാലമാണ്. അന്നും ബിജെപിയുടെ താരപ്രചാരകൻ നരേന്ദ്ര മോദിയായിരുന്നു. രാജ്യത്താകമാനം 270ലേറെ വേദികളിൽ പ്രസംഗിച്ച അദ്ദേഹം ഇന്ധനവിലക്കയറ്റത്തെ കുറിച്ച് പറയാൻ പ്രത്യേകം ശ്രദ്ധിച്ചു. 80 രൂപ 90 പൈസയായിരുന്നു അന്ന് ഒരു ലീറ്റർ പെട്രോളിന്റെ വില. മധ്യവർഗം നിർണായക വോട്ടുബാങ്കായ നഗരങ്ങളിൽ മാത്രമല്ല, ചെറുഗ്രാമങ്ങളിലും ഇന്ധനവില പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കി മോദിയും ബിജെപിയും. അധികാരത്തിലെത്തിയാൽ പെട്രോളിന്റെ വില ലീറ്ററിന് 50 രൂപയും ഡീസിലിന്റെ വില അറുപതിൽ നിന്ന് നാൽപതുമാക്കി കുറയ്ക്കുമെന്നുമായിരുന്നു ബിജെപി ക്യാംപിലെ പ്രധാന വാഗ്ദാനം. തീർന്നില്ല 550–560 രൂപാ നിരക്കിൽ ലഭിച്ചുവന്ന പാചകവാതകത്തിന്റെ വില സിലിണ്ടറിന് 360 രൂപ, പരമാവധി കൂടിയാൽ 370 രൂപ, നിരക്കിൽ നൽകുമെന്നും പ്രഖ്യാപിച്ചു. ഇതോടെ ജനം കയ്യടിക്കുകയും ആറു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിനു നേർക്ക് മഷിപുരണ്ട വിരലുകൾ ആഞ്ഞ് കുത്തുകയും ചെയ്തു. എന്നാൽ പത്തു വർഷങ്ങൾക്കിപ്പുറം രാജ്യം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ എണ്ണവിലയുടെ കാര്യത്തിൽ ഒരക്ഷരം മിണ്ടാൻ ഭരണപ്പാർട്ടിയിലെ നേതാക്കൾ മടിക്കുകയാണ്.

ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂട്ടിയെന്ന വാർത്തയുമായാണ് മാർച്ച് മാസത്തിന്റെ തുടക്കംതന്നെ. ഇത് ഓർമയിലേക്ക് കൊണ്ടുവരുന്നത് 2014ലെ പൊതുതിരഞ്ഞെടുപ്പു കാലമാണ്. അന്നും ബിജെപിയുടെ താരപ്രചാരകൻ നരേന്ദ്ര മോദിയായിരുന്നു. രാജ്യത്താകമാനം 270ലേറെ വേദികളിൽ പ്രസംഗിച്ച അദ്ദേഹം ഇന്ധനവിലക്കയറ്റത്തെ കുറിച്ച് പറയാൻ പ്രത്യേകം ശ്രദ്ധിച്ചു. 80 രൂപ 90 പൈസയായിരുന്നു അന്ന് ഒരു ലീറ്റർ പെട്രോളിന്റെ വില. മധ്യവർഗം നിർണായക വോട്ടുബാങ്കായ നഗരങ്ങളിൽ മാത്രമല്ല, ചെറുഗ്രാമങ്ങളിലും ഇന്ധനവില പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കി മോദിയും ബിജെപിയും. അധികാരത്തിലെത്തിയാൽ പെട്രോളിന്റെ വില ലീറ്ററിന് 50 രൂപയും ഡീസലിന്റെ വില അറുപതിൽ നിന്ന് നാൽപതുമാക്കി കുറയ്ക്കുമെന്നുമായിരുന്നു ബിജെപി ക്യാംപിലെ പ്രധാന വാഗ്ദാനം.
തീർന്നില്ല 550–560 രൂപാ നിരക്കിൽ ലഭിച്ചുവന്ന പാചകവാതകത്തിന്റെ വില സിലിണ്ടറിന് 360 രൂപ, പരമാവധി കൂടിയാൽ 370 രൂപ, നിരക്കിൽ നൽകുമെന്നും പ്രഖ്യാപിച്ചു. ഇതോടെ ജനം കയ്യടിക്കുകയും ആറു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിനു നേർക്ക് മഷിപുരണ്ട വിരലുകൾ ആഞ്ഞ് കുത്തുകയും ചെയ്തു. എന്നാൽ പത്തു വർഷങ്ങൾക്കിപ്പുറം രാജ്യം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ എണ്ണവിലയുടെ കാര്യത്തിൽ ഒരക്ഷരം മിണ്ടാൻ ഭരണപ്പാർട്ടിയിലെ നേതാക്കൾ മടിക്കുകയാണ്.
സ്കൂട്ടർ ഉരുട്ടിയും കാളവണ്ടിയിൽ യാത്ര നടത്തിയും പാചകവാതക സിലിണ്ടറിൽ മാലയിട്ടും യുപിഎ ഭരണ കാലത്ത് ഇന്ധനവിലക്കയറ്റത്തിനെതിരെ നടത്തിയ സമരഗാഥകൾ മറക്കാൻ ഭരണപക്ഷത്ത് എത്തുമ്പോൾ എളുപ്പമാണ്. രാജ്യാന്തര വിപണിയിൽ ബെന്റ് ക്രൂഡിന് വില 80 ഡോളറിൽ തുടരുമ്പോഴും രാജ്യത്ത് ഏതാണ്ട് രണ്ടു വർഷക്കാലമായി പെട്രോളിന്റെ വില 110 രൂപയാണ്. ഡീസലിന്റെ വില 97ന് മേലെയും. സബ്സിഡി നീക്കിയതോടെ പാചകവാതകം സിലിണ്ടറിന് 1000 രൂപ നൽകിയാണ് ബഹുഭൂരിപക്ഷവും വാങ്ങുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ധന വില കുറയ്ക്കാത്തത്? എണ്ണക്കമ്പനികള്‍ ഇപ്പോഴും നഷ്ടത്തിലാണോ പ്രവർത്തിക്കുന്നത്? തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് വില കുറയാൻ സാധ്യതയുണ്ടോ? പരിശോധിക്കാം വിശദമായി...
∙ രാഷ്ട്രീയം കലരാത്ത ഉത്തരം
രാജ്യാന്തര വിപണിയിൽ ക്രൂഡിന് വില ഇടിയുമ്പോഴും ഇന്ധന വില കുറയ്ക്കാത്തതിന് കഴിഞ്ഞ മുപ്പതിലേറെ കൊല്ലമായി രാഷ്ട്രീയം കലരാത്ത മറുപടി തയാറാണ്. എണ്ണക്കമ്പനികളുടെ നഷ്ടക്കണക്ക് എന്നതാണ് ആ ഉത്തരം
യുപിഎ ഭരണകാലത്ത് പെട്രോളിയം വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരായ മുരളി ദേവ്റെയും വീരപ്പ മൊയ്‌ലിയും എൻഡിഎ ഭരണകാലത്ത് പെട്രോളിയം വകുപ്പ് ആദ്യം ഭരിച്ച ധർമേന്ദ്ര പ്രഥാനും ഇപ്പോഴത്തെ മന്ത്രി ഹർദീപ് സിങ് പുരിയും അടക്കമുള്ളവർ എണ്ണക്കമ്പനികളുടെ നഷ്ടക്കണക്ക് എന്ന വാക്കിലാണ് ചെന്നെത്തിയിരുന്നത്. കോവിഡ്‌കാലത്തുണ്ടായ നഷ്ടവും റഷ്യ– യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് ഉയർന്ന വില നൽകി ക്രൂഡ് ഇറക്കുമതി ചെയ്തിട്ടും വിലവർധിപ്പിക്കാതെ ഇന്ധനവിൽപന നടത്തിയതു മൂലം ഉണ്ടായ വരുമാനച്ചോർച്ചയും എണ്ണക്കമ്പനികളെ ബുദ്ധിമുട്ടിലാക്കി. എന്നാൽ പിന്നീട് റഷ്യയിൽനിന്ന് കുറഞ്ഞ തുകയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യാനായത് നേട്ടമായി.
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കെ ഇന്ത്യൻ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ലെന്നും മറ്റ് രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ വില വർധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്നുമാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറയുന്നത്. അതേസമയം ഇപ്പോഴത്തെ കണക്കുകൾ പറയുന്നത് എണ്ണക്കമ്പനികളുടെ നഷ്ടക്കണക്കെന്ന കാരണം അകാല ചരമം അടഞ്ഞു എന്നതാണ്. അതായത് രാജ്യത്തെ പൊതുമേഖലയിലുള്ള എണ്ണക്കമ്പനികളെല്ലാം ലാഭപാതയിൽ ഓട്ടം തുടങ്ങിയിട്ട് നാളുകളേറെയായി. ലാഭക്കണക്കിൽ മികച്ച മൈലേജാണ് അവർക്കുള്ളത്. എങ്കിൽ ആ കണക്കുകൾ പരിശോധിച്ചാലോ?
∙ എണ്ണ മണക്കും കണക്കുകൾ, കുന്നുകൂടിയ കോടികൾ
രാജ്യത്തെ എണ്ണക്കമ്പനികളുടെ ഇപ്പോഴത്തെ നില എങ്ങനെയെന്ന് അന്വേഷിച്ചാൽ നഷ്ടക്കണക്കിലെ പൊള്ളത്തരം വ്യക്തമാകും. വളരെ മികച്ച നിലയിലാണ് രാജ്യത്തെ പൊതുമേഖലയിലെ എണ്ണക്കമ്പനികളെന്നാണ് പുറത്തുവരുന്ന കണക്കുകൾ പറയുന്നത്. 2022–23 ലെ അവസാന പാദം ( ജനുവരി– മാർച്ച്) മുതൽ 2023 ഡിസംബർ വരെയുള്ള ത്രൈമാസക്കാലയളവിൽ രാജ്യത്തെ എണ്ണക്കമ്പനികളെല്ലാം ചേർന്ന് 69,000 കോടി രൂപയാണ് ലാഭം നേടിയത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന പാദ ഫലം കൂടി പുറത്തു വരുമ്പോൾ ലാഭം 81,000 കോടിക്കും മുകളിലെത്തും.
2022– 23 സാമ്പത്തിക വർഷം 8242 കോടി രൂപ മാത്രം ലാഭം ഉണ്ടാക്കിയ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലത്ത് നേടിയ ലാഭം 34,781 കോടിയാണ്. നടപ്പു വർഷത്തെ നാലാം പാദത്തിലും കുറഞ്ഞത് 6000 കോടിയുടെ ലാഭം ഐഒസിക്ക് ഉറപ്പാണ്. രണ്ടാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ( ബിപിസിഎൽ) 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലത്ത് നേടിയ ലാഭം 22,449 കോടിയാണ്. മുൻവർഷത്തെ മൊത്തം ലാഭം 1870 കോടിയായിരുന്ന സ്ഥാനത്താണിത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ കുറഞ്ഞത് 4000 കോടിക്കടുത്ത് ലാഭം ബിപിസിഎല്ലിനും ഉണ്ടാകും.
2022–23 സാമ്പത്തിക വർഷം 8974 കോടി രൂപയുടെ നഷ്ടം നേരിട്ട മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച് പിസിഎൽ) 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലത്ത് നേടിയത് 11,851 കോടിയുടെ ലാഭമാണ്. നടപ്പു സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കുറഞ്ഞത് 2000 കോടിയുടെ ലാഭം എച്ച് പിക്കും ഉറപ്പാണ്.
പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭക്കണക്ക് ഇങ്ങനെ പോകുമ്പോൾ സ്വകാര്യ സ്ഥാപനങ്ങളായ നയാര എനർജിയും റിലയൻസും ന്യായമായ ലാഭം നേടിയിട്ടുണ്ടെന്ന കാര്യം തർക്കമറ്റ വസ്തുതയാണ്. പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് എൽപിജി സബ്സിഡി മൂലമുണ്ടായ നഷ്ടം നികത്താൻ ഒറ്റത്തവണ ഗ്രാന്റായി 22,000 കോടി രൂപ നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗം ആദ്യം തീരുമാനിക്കുകയും പിന്നീട് ഈ തുക 30,000 കോടിയായി ഉയർത്തുകയും ചെയ്തിരുന്നു. ഈ വർഷം ധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ സർക്കാർ വിഹിതം 50 ശതമാനം വെട്ടിക്കുറച്ച് 15,000 കോടിയാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
∙ ‘സർപ്രൈസ്’ നൽകാൻ പറ്റിയ സമയം
ചൈനയ്ക്കു പിന്നാലെ ബ്രിട്ടനും ജപ്പാനും ഒടുവിൽ ജർമനിയും സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ ബെന്റ് ക്രൂഡിന് വീപ്പവില 72–75 ഡോളറിലേക്ക് താഴാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം. അങ്ങനെയെങ്കിൽ എണ്ണക്കമ്പനികളുടെ പെട്ടിയിലെ ലാഭത്തോത് വീണ്ടും ഉയരും. അതേസമയം പെട്രോളിന് കുറഞ്ഞത് പത്തും ഡീസലിന് അഞ്ചും രൂപയുടെ കുറവു വരുത്താൻ അണിയറ നീക്കം നടക്കുന്നതായി ചില കേന്ദ്രങ്ങളിൽ നിന്ന് വാർത്തകൾ പുറത്തു വരുന്നുണ്ട്. പൊതുതിരഞ്ഞെടുപ്പ് മുൻപിൽ കണ്ടുകൊണ്ടാണ് ഈ നീക്കമെന്നും അറിയുന്നു. ഇതുമായി ബന്ധപ്പെട്ട്, ‘‘എണ്ണവില കുറയുമോ’’ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വകുപ്പ് മന്ത്രി ഒഴുക്കൻ മട്ടിൽ പറഞ്ഞ മറുപടി ‘‘വില കുറയാം’’ എന്നായിരുന്നു.
പെട്രോളിന്റെ വിലനിർണയ അധികാരം 2010ൽ മൻമോഹൻ സിങ് സർക്കാരും ഡീസലിന്റെ വില നിർണയാധികാരം 2014ൽ മോദി സർക്കാരും എണ്ണക്കമ്പനികൾക്ക് വിട്ടപ്പോൾ പറഞ്ഞത് രാജ്യാന്തര വിപണിയിലെ ഇന്ധനവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് ആനുപാതികമായി ആഭ്യന്തര വിപണയിൽ എണ്ണവിലയിൽ മാറ്റം ഉണ്ടാകും എന്നാണ്. എന്നാൽ രാജ്യാന്തര വിപണിയിൽ ഇന്ധനവില കൂടുമ്പോഴല്ലാതെ കുറയുമ്പോൾ ഈ സാമ്പത്തിക ശാസ്ത്രം ഒരുകാലത്തും നടപ്പിലാവില്ലെന്ന് ജനം പലപ്പോഴായി തിരിച്ചറിയുകയാണ്.