നിർണായകമായത് ആ റിപ്പോർട്ടുകൾ; ‘അനാവശ്യ’ ദയയില്ലെന്ന് കോടതി; ഇളവില്ലാത്ത ശിക്ഷ ടിപിയുടെ കൊലയാളികളെ നവീകരിക്കുമോ?
വർഷം 12 കഴിഞ്ഞിട്ടും ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവം കേരള സമൂഹം ഞെട്ടലോടെയാണ് ഓർക്കുന്നത്. ഈ കേസിൽ മുഖ്യ പ്രതികൾക്ക് ശിക്ഷ വർധിപ്പിക്കുമെന്ന് കഴിഞ്ഞ മാസം 19ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതികൾക്ക് വിചാരണക്കോടതി ജീവപര്യന്തം തടവ് നൽകിയത് ഹൈക്കോടതി ശരിവയ്ക്കുകയും ഇവരിൽ 6 പ്രതികൾക്കെതിരെ ഗൂഢാലോചനക്കുറ്റം കൂടി കണ്ടെത്തുകയും ചെയ്തു. ഇതുകൂടാതെ വിചാരണക്കോടതി വിട്ടയച്ച രണ്ടു പേർക്കെതിരെയും ഹൈക്കോടതി ഗൂഢാലോചനക്കുറ്റം കണ്ടെത്തി. ഇതോടെ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുമോയെന്നായിരുന്നു ഉയർന്ന അടുത്ത ചോദ്യം. എന്നാൽ ഹൈക്കോടതി നൽകിയത് ഇരട്ട ജീവപര്യന്തം. വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെയും ടിപിയുടെ ഭാര്യ കെ.കെ.രമയുടെയും ആവശ്യം. നിഷ്ഠൂരമായ സംഭവമാണെന്നും പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും അപൂർവങ്ങളിൽ അപൂർവങ്ങളായ കേസാണിതെന്നും അവർ വാദിച്ചു. എന്നിട്ടും ഇരട്ട ജീവപര്യന്തമാക്കി ശിക്ഷാ വിധി വന്നത് എന്തുകൊണ്ടാവും? ഇക്കാര്യത്തിൽ എന്തൊക്കെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആധാരമാക്കിയതെന്ന് അറിയാം വിശദമായി.

വർഷം 12 കഴിഞ്ഞിട്ടും ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവം കേരള സമൂഹം ഞെട്ടലോടെയാണ് ഓർക്കുന്നത്. ഈ കേസിൽ മുഖ്യ പ്രതികൾക്ക് ശിക്ഷ വർധിപ്പിക്കുമെന്ന് കഴിഞ്ഞ മാസം 19ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതികൾക്ക് വിചാരണക്കോടതി ജീവപര്യന്തം തടവ് നൽകിയത് ഹൈക്കോടതി ശരിവയ്ക്കുകയും ഇവരിൽ 6 പ്രതികൾക്കെതിരെ ഗൂഢാലോചനക്കുറ്റം കൂടി കണ്ടെത്തുകയും ചെയ്തു. ഇതുകൂടാതെ വിചാരണക്കോടതി വിട്ടയച്ച രണ്ടു പേർക്കെതിരെയും ഹൈക്കോടതി ഗൂഢാലോചനക്കുറ്റം കണ്ടെത്തി. ഇതോടെ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുമോയെന്നായിരുന്നു ഉയർന്ന അടുത്ത ചോദ്യം.
എന്നാൽ ഹൈക്കോടതി നൽകിയത് ഇരട്ട ജീവപര്യന്തം. വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെയും ടിപിയുടെ ഭാര്യ കെ.കെ.രമയുടെയും ആവശ്യം. നിഷ്ഠൂരമായ സംഭവമാണെന്നും പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും അവർ വാദിച്ചു. എന്നിട്ടും ഇരട്ട ജീവപര്യന്തമാക്കി ശിക്ഷാ വിധി വന്നത് എന്തുകൊണ്ടാവും? ഇക്കാര്യത്തിൽ എന്തൊക്കെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആധാരമാക്കിയതെന്ന് അറിയാം വിശദമായി.
∙ പരമാവധി ശിക്ഷ വിധിക്കുമ്പോൾ
കടുത്ത ശിക്ഷ വിധിക്കുമ്പോൾ പ്രതിയുടെ ഭാഗം കേൾക്കാൻ കോടതി സമയം നൽകാറുണ്ട്. ക്രിമിനൽ നടപടി ചട്ടം 235 (2) പ്രകാരം, കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതിയുടെ ഭാഗം കേട്ടിട്ടുമാത്രമേ ശിക്ഷാ വിധി പുറപ്പെടുവിക്കാവു. ക്രിമിനൽ നടപടി ചട്ടം 354 (3) പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ നിശ്ചിതകാലം തടവോ വിധിക്കുമ്പോൾ ശിക്ഷ വിധിച്ചതിന്റെ കാരണങ്ങൾ കോടതി പറയണം. വധശിക്ഷയാണെങ്കിൽ അതിനുള്ള ‘പ്രത്യേക കാരണങ്ങൾ’ പറയണം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സുപ്രീം കോടതി ബച്ചൻ സിങ് കേസിലും തുടർന്നുള്ള കേസുകളിലും പുറപ്പെടുവിച്ച മാർഗനിർദേശങ്ങളാണു പാലിക്കേണ്ടത്.
നവീകരണ വിഷയമൊഴികെ ശിക്ഷ കുറയ്ക്കേണ്ടതായ ഗുരുതരമായ ഘടകങ്ങൾ ഇല്ലെന്നാണു കോടതി കണ്ടെത്തിയത്. പ്രതികൾക്ക് നവീകരണം അസംഭവ്യമാണ് എന്ന കാര്യത്തിൽ പ്രോസിക്യൂഷൻ വസ്തുതകളൊന്നും ഹാജരാക്കിയിട്ടില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു റിപ്പോർട്ടുകളിലും നിർദേശങ്ങളില്ലെന്നും കോടതി വിലയിരുത്തി.
ഇതിൻപ്രകാരം പ്രതി ചെയ്ത കുറ്റകൃത്യം കൃത്യമായി നിർവചിച്ചതിനുശേഷം മാത്രമേ പരമാവധി ശിക്ഷ വിധിക്കാൻ പാടുള്ളു. കോടതിക്കു വിപുലമായ വിവേചനാധികാരമാണ് ഇക്കാര്യത്തിലുള്ളത്. കുറ്റകൃത്യത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നതും കുറയ്ക്കുന്നതുമായ കാര്യങ്ങൾ സന്തുലനം ചെയ്തുവേണം കോടതി വിവേചനാധികാരം വിവേകത്തോടെ ഉപയോഗിക്കേണ്ടത്.
വിവേചനാധികാരം കൃത്യമായ തത്വങ്ങളിൽ അധിഷ്ഠിതമായിട്ട് ഉപയോഗിക്കുമ്പോൾ അന്തിമ വിശകലനത്തിൽ പ്രതിക്കു ലഭിക്കുന്നത് സാധ്യമായ സുരക്ഷിത സംരക്ഷണമാണ്. കൊലപാതകം പോലെയുള്ള കടുത്ത കുറ്റത്തിന് ശിക്ഷ വിധിക്കുമ്പോൾ കുറ്റകൃത്യത്തെക്കുറിച്ചും കുറ്റവാളിയെ കുറിച്ചുമുള്ള എല്ലാ സാഹചര്യങ്ങളും പരിഗണിക്കണം. ഇവയുമായി ബന്ധപ്പെട്ട് അസാധാരണമായ കാരണങ്ങൾ ഉണ്ടെങ്കിലാണ് അങ്ങേയറ്റം പിഴ നൽകേണ്ടത്. ആസൂത്രണവും നടപ്പാക്കലും കൂടാതെ അസാധാരണമായ രീതിയിൽ നീചമായിട്ടുള്ളതും നിഷ്ഠൂരമായിട്ടുള്ളതും സമൂഹത്തിനാകെ ഗുരുതര ഭീഷണിയായിട്ടുള്ളതുമായ കുറ്റകൃത്യമാണെങ്കിൽ കോടതിക്ക് വേണമെങ്കിൽ വധശിക്ഷ നൽകാം.
∙ പരിവർത്തന സാധ്യത കുറയ്ക്കും ശിക്ഷ
ഒന്നു മുതൽ ഏഴുവരെയുള്ള പ്രതികൾ കൊലയ്ക്കായി വാടകയ്ക്ക് എടുക്കപ്പെട്ടവരാണെന്നും ഇവർ േകസിലെ എട്ടാം പ്രതിയുമായും 10 മുതൽ 13 വരെയുള്ള പ്രതികളുമായും ചേർന്ന് ടി.പി.ചന്ദ്രശേഖരനെ മൃഗീയമായി വധിക്കാൻ ഗൂഢാലോചന നടത്തി എന്നുമാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. വാടക കൊലയാളികളെ ഉപയോഗിച്ച് കോടതിയുടെയും സമൂഹത്തിന്റെയും മനസ്സാക്ഷിയെ ഞെട്ടിച്ചതും വളരെ മൃഗീയമായി നടപ്പാക്കിയിട്ടുള്ളതുമായ കൊലപാതകങ്ങൾക്ക് കൂടിയ ശിക്ഷ നൽകാമെന്ന ശങ്കർ കിസാൻ റാവു കേസിലെ സുപ്രീം കോടതിയുടെ അഭിപ്രായവും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതായത് കുറ്റകൃത്യത്തിന്റെ ഗൗരവം നോക്കുമ്പോൾ ശിക്ഷയുടെ കാര്യത്തിൽ പ്രതികൾ ഒരു ദയയും അർഹിക്കുന്നില്ല. ജനാധിപത്യത്തിനു നേരെയുള്ള അതിക്രമമാണിത്. എന്നാൽ രാജേന്ദ്ര പ്രഹ്ലാദ് റാവു വാസ്നിക് കേസിൽ സുപ്രീം കോടതി പറഞ്ഞതുപോലെ പ്രതിയെ പരിവർത്തനത്തിനു വിധേയമാക്കാനും സമൂഹത്തിൽ പുനരധിവസിക്കപ്പെടാനും എത്രമാത്രം കഴിയുമെന്ന് ആത്മാർഥമായി പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പ്രോസിക്യൂഷനും കോടതിയുമാണു തീരുമാനമെടുക്കേണ്ടത്.
∙ കോടതി പരിഗണിച്ച റിപ്പോർട്ടുകള്‍
ടി.പി. കേസിലെ പ്രതികളെ സംബന്ധിച്ച് രണ്ട് ജയിൽ സൂപ്രണ്ടുമാർ നൽകിയ റിപ്പോർട്ട് പ്രധാനമാണ്. ജയിലിൽ ഒന്നു മുതൽ നാലുവരെയുള്ള പ്രതികളും എട്ട്, പതിനൊന്ന്, പതിനെട്ട് പ്രതികളും തൃപ്തികരമായ രീതിയിൽ ജോലികൾ ചെയ്തെന്നും ഇവരുടെ പെരുമാറ്റം തൃപ്തികരമാണെന്നുമായിരുന്നു ഇതിലുണ്ടായിരുന്നത്. അതേസമയം മൂന്നാം പ്രതിയെ അച്ചടക്ക നടപടികളുടെ ഭാഗമായി വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് നവംബർ 9ന് മാറ്റിയെന്നും തവനൂർ ജയിലിൽ പ്രതിക്ക് ജോലിയൊന്നും നൽകിയിട്ടില്ലെന്നുമാണു തവനൂർ ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ട്. എടുത്തു പറയത്തക്ക പ്രശ്നങ്ങളൊന്നും കേസിൽ പ്രതികളുടെ മനോനില സംബന്ധിച്ച റിപ്പോർട്ടുകളിലും ഉണ്ടായിരുന്നില്ല.
അതേസമയം സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെട്ടവരാണ് ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികളും പതിനൊന്നാമത്തെയും പതിനെട്ടാമത്തെയും പ്രതികളെന്നുമാണ് പ്രബേഷൻ ഓഫിസറുടെ റിപ്പോർട്ട്. ഇവരെയാരെയും കുടുംബങ്ങൾ ചെലവിനായി പൂർണമായി ആശ്രയിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. രണ്ടും ഏഴും പ്രതികളൊഴികെയുള്ളവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. അതിനാൽ നവീകരണ വിഷയമൊഴികെ ശിക്ഷ കുറയ്ക്കേണ്ടതായ ഗുരുതരമായ ഘടകങ്ങൾ ഇല്ലെന്നാണു കോടതി കണ്ടെത്തിയത്.
എന്നാൽ പ്രതികൾക്ക് നവീകരണം അസംഭവ്യമാണ് എന്ന കാര്യത്തിൽ പ്രോസിക്യൂഷൻ വസ്തുതകളൊന്നും ഹാജരാക്കിയിട്ടില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു റിപ്പോർട്ടുകളിലും നിർദേശങ്ങളില്ലെന്നും കോടതി വിലയിരുത്തി. തുടർന്നാണ് ഇവർക്ക് നൽകാവുന്ന ഉചിതമായ ശിക്ഷ എന്താകണമെന്നു കോടതി പരിശോധിച്ചത്.
∙ വിധിയിലേക്ക് എത്തിയ വഴി
പരസ്പര വിരുദ്ധമായ രണ്ട് താൽപര്യങ്ങളെ സന്തുലനം ചെയ്യുക എന്ന ഭാരിച്ച ദൗത്യമായിരുന്നു ടി.പി.കേസിൽ വിധി പറയുമ്പോൾ കോടതിക്കു മുന്നിലുണ്ടായിരുന്നത്. ടി.പി. ചന്ദ്രശേഖരന്റെ വധം നിഷ്ഠൂരമായ കുറ്റകൃത്യത്തിന്റെ ഗണത്തിലാണ് ഉൾപ്പെടുന്നതെന്നും അത് ജനാധിപത്യത്തിനുനേരെയുള്ള അതിക്രമമാണെന്നും കണ്ടെത്തി. കോടതിയുടെ കണ്ടെത്തലിലെ പ്രസക്ത ഭാഗങ്ങൾ ഇപ്രകാരമാണ്.
∙ ഗൂഢാലോചന നടത്തി മൃഗീയമായാണു ടി.പി. ചന്ദ്രശേഖരനെ വധിച്ചത്.
∙ ഈ രാജ്യത്തെ ജനങ്ങളെ ഭരിക്കുന്ന ജനാധിപത്യ മൂല്യങ്ങൾക്കു നേരെ ഭീഷണിയുയർത്തുന്നതാണു ടി.പി. ചന്ദ്രശേഖരന്റെ ഹീനമായ കൊലപാതകം.
∙ വിയോജിപ്പിന്റെ സ്വരത്തെ നിശബ്ദമാക്കാൻ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യത്തെ ജനങ്ങൾക്കെതിരെയും
∙ സമൂഹത്തിനെതിരെയുമുള്ള കുറ്റകൃത്യമായി കാണണം.
∙ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഉപയോഗിക്കുന്നതു തടയുന്ന കുറ്റകൃത്യങ്ങളെ ശക്തമായി നേരിടേണ്ടതുണ്ട്.
∙ നിയമവാഴ്ച നിലനിലനിൽക്കുന്ന സമൂഹത്തിൽ ഇത് അനുവദിക്കാനാവില്ല.
∙ ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ഭരണഘടന പ്രകാരം അംഗീകരിക്കേണ്ടതുമുണ്ട്
∙ വധശിക്ഷ വേണ്ട പകരം ഇളവില്ലാത്ത ശിക്ഷ
വിചാരണക്കോടതി വധശിക്ഷ നൽകാത്ത കേസുകളിൽപ്പോലും ഭേദഗതിവരുത്തിയ വിധി ഭരണഘടനാ കോടതികൾക്ക് പുറപ്പെടുവിക്കാവുന്നതാണ്. ഇക്കാര്യത്തിൽ നിശ്ചിത വർഷം ജീവപര്യന്തം തടവ് വിധിക്കാമെന്നും സുപ്രീം കോടതി ശിവ കുമാർ കേസിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. കുറ്റം ചെയ്യുന്നതിൽനിന്ന് പ്രതികളെ വിലക്കുന്ന കഠിനമായ ഒന്നായിരിക്കണം ശിക്ഷ. എന്നാൽ അത് മൃഗീയമാകരുതെന്നു ക്രിമിനൽ ജസ്റ്റിസ് സംവിധാനത്തിന്റെ പരിഷ്കാരം സംബന്ധിച്ചുള്ള വി.എസ്.മാളിമഠ് കമ്മിറ്റി റിപ്പോർട്ടിലുണ്ട്.
അപൂർവങ്ങളിൽ അപൂർവങ്ങളായിട്ടുള്ള കേസുകളിലാണു വധശിക്ഷ നൽകുന്നത്. എന്നാൽ അപൂർവങ്ങളിൽ അപൂർവങ്ങളായ കേസായി ടിപി വധക്കേസിനെ കോടതി പരിഗണിച്ചില്ല. അതേസമയം പ്രതികളോട് അനാവശ്യ ദയ പാടില്ലെന്നും കോടതി ഉറപ്പാക്കി. ഇക്കാര്യങ്ങളാണ് ഇതിനുള്ള കാരണമായി വിധിയിൽ പറയുന്നത്
∙ നിരായുധനായ ഒരു മനുഷ്യനെ റോഡിൽ ആയുധധാരികളായ ആറുപേർ വെട്ടിക്കൊലപ്പെടുത്തിയ കേസാണിത്.
∙ പ്രതികൾക്ക് ടി.പി.ചന്ദ്രശേഖരനോട് ശത്രുതയുണ്ടായിരുന്നില്ല. അവർ വാടകകൊലയാളികളും ഗൂഢാലോചനയിൽ പങ്കാളികളുമായിരുന്നു.
∙ മൃഗീയമായ കേസിൽ പ്രതികളോട് അനാവശ്യ ദയ കാണിച്ചാൽ അത് നിയമവ്യവസ്ഥയുടെ മികവിലുള്ള പൊതു ജനങ്ങളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കും.
ശിക്ഷ മനുഷ്യത്വമുള്ളതായിരിക്കണം. എന്നാൽ അത് ഫലപ്രദമല്ലാത്ത രീതിയിൽ സൗമ്യമാകരുത്. ഈ രണ്ടു ഘടകങ്ങളും പരിശോധിച്ചുള്ളതാണ് പുറത്തുവന്ന ശിക്ഷാ വിധി. തുടർന്നാണ് ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്കും 11–ാം പ്രതിക്കും വധശിക്ഷ നൽകാതെ, 20 വർഷംവരെ ഇളവ് അനുവദിക്കരുത് എന്ന വ്യവസ്ഥയോടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജീവപര്യന്തം തടവ് വിധിച്ചത്. എന്നാൽ പത്താം പ്രതിയും പന്ത്രണ്ടാം പ്രതിയും സമാനമായ ശിക്ഷയ്ക്ക് അർഹരാണെങ്കിലും അവരുടെ പ്രായവും രോഗാവസ്ഥയും പരിഗണിച്ച് ജീവപര്യന്തം ശിക്ഷ മാത്രമാക്കുകയായിരുന്നു.
∙ ശിക്ഷയില്‍ ഹൈക്കോടതി വരുത്തിയ മാറ്റം
2012 മേയ് നാലിനാണ് ആർഎംപി നേതാവ് ടി. പി. ചന്ദ്രശേഖരൻ 51 വെട്ടേറ്റ് കൊല്ലപ്പെട്ടത്. കേസിൽ 76 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ 12 പേരെ വിചാരണക്കോടതി ശിക്ഷിച്ചു. എന്നാൽ രണ്ടു പ്രതികൾ കൂടി കുറ്റക്കാരാണെന്നു ഹൈക്കോടതി കണ്ടെത്തിയതോടെ ശിക്ഷിക്കപ്പെട്ട പ്രതികളുടെ എണ്ണം 14 ആയി. വിചാരണക്കോടതി ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്കും 11,13,18,31 പ്രതികൾക്കും നൽകിയ ശിക്ഷയാണ് ഫെബ്രുവരി 19ലെ ഉത്തരവിൽ ഹൈക്കോടതി ശരിവച്ചത്.
എന്നാൽ ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളും ഏഴാം പ്രതിയും ഇന്ത്യൻ ശിക്ഷാ നിയമം 120 (ബി) പ്രകാരം ഗൂഢാലോചനയ്ക്കും കുറ്റക്കാരാണെന്നു കണ്ടെത്തി. കൂടാതെ പത്തും പന്ത്രണ്ടും പ്രതികളെ വിചാരണക്കോടതി വിട്ടയച്ചത് റദ്ദാക്കിയ ഹൈക്കോടതി ഇവർക്കെതിരെ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്നും ഉത്തരവിട്ടു.
കേസിൽ വിചാരണക്കോടതിയുടെ കൊലക്കുറ്റം ശരിവച്ചതിന് പുറമേ ഹൈക്കോടതി ഗൂഢാലോചനക്കുറ്റം കൂടി കണ്ടെത്തിയതോടെ ആറു പ്രതികൾക്കാണ് ഇരട്ടജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി എന്നിവർക്കും ഏഴാം പ്രതി കെ. ഷിനോജിനുമാണ് ഗൂഢാലോചനക്കുറ്റത്തിനുകൂടി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ഡിവിഷൻ ബെഞ്ച് വിധിച്ചത്. വിചാരണക്കോടതി വിട്ടയച്ചെങ്കിലും ഹൈക്കോടതി ഗൂഢാലോചനക്കുറ്റം കണ്ടെത്തിയ പത്താം പ്രതി കെ.കെ.കൃഷ്ണൻ, പന്ത്രണ്ടാം പ്രതി ജ്യോതിബാബു എന്നിവർക്കു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു.