അവരിപ്പോഴും പരിധിക്കുപുറത്താണ്
കൊൽക്കത്തയ്ക്കടുത്തുള്ള ഗ്രാമത്തിൽനിന്നുവന്ന് ഡൽഹിയിൽ വീട്ടുജോലി ചെയ്തുജീവിക്കുന്ന റീന എന്ന സ്ത്രീയുടെ കാര്യമെടുക്കാം. അതിഥിത്തൊഴിലാളി എന്നതിനെക്കാൾ, ഇന്ത്യൻ ജനാധിപത്യത്തിൽ തീവ്രമായി വിശ്വസിക്കുന്നവരുടെ പ്രതിനിധിയെന്നതാവും റീനയ്ക്കു ചേരുന്ന വിശേഷണം. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മാത്രമല്ല, പഞ്ചായത്തു തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യാൻ റീന ബംഗാളിലേക്കു പോകും; സ്വന്തം പണംകൊണ്ടു ട്രെയിൻ ടിക്കറ്റെടുത്ത്. നമ്മുടെ പങ്കാളിത്ത ജനാധിപത്യത്തിൽ ജനത്തിന്റെ പങ്ക് തിരഞ്ഞെടുപ്പിൽ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നുവെന്നത് ഉദാഹരണങ്ങളുടെ സഹായം വേണ്ടാത്ത വസ്തുതയാണ്. അത്രയുമെങ്കിലുമുണ്ടല്ലോ, അതുതന്നെ വലിയ കാര്യമെന്നാവാം റീന കരുതുന്നത്. ..

കൊൽക്കത്തയ്ക്കടുത്തുള്ള ഗ്രാമത്തിൽനിന്നുവന്ന് ഡൽഹിയിൽ വീട്ടുജോലി ചെയ്തുജീവിക്കുന്ന റീന എന്ന സ്ത്രീയുടെ കാര്യമെടുക്കാം. അതിഥിത്തൊഴിലാളി എന്നതിനെക്കാൾ, ഇന്ത്യൻ ജനാധിപത്യത്തിൽ തീവ്രമായി വിശ്വസിക്കുന്നവരുടെ പ്രതിനിധിയെന്നതാവും റീനയ്ക്കു ചേരുന്ന വിശേഷണം. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മാത്രമല്ല, പഞ്ചായത്തു തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യാൻ റീന ബംഗാളിലേക്കു പോകും; സ്വന്തം പണംകൊണ്ടു ട്രെയിൻ ടിക്കറ്റെടുത്ത്. നമ്മുടെ പങ്കാളിത്ത ജനാധിപത്യത്തിൽ ജനത്തിന്റെ പങ്ക് തിരഞ്ഞെടുപ്പിൽ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നുവെന്നത് ഉദാഹരണങ്ങളുടെ സഹായം വേണ്ടാത്ത വസ്തുതയാണ്. അത്രയുമെങ്കിലുമുണ്ടല്ലോ, അതുതന്നെ വലിയ കാര്യമെന്നാവാം റീന കരുതുന്നത്.
റീനയെപ്പോലെ പരിമിത ജനാധിപത്യത്തിൽപോലും വിശ്വാസമുള്ളപ്പോഴും, തിരഞ്ഞെടുപ്പുകാലത്ത് സ്വന്തം മണ്ഡലത്തിലെത്താൻ സാധിക്കാത്തതിനാൽ വോട്ടു ചെയ്യാൻ കഴിയാത്ത ഏതാനും കോടി ആളുകൾ രാജ്യത്തുണ്ട്. 20 കോടി, 25 കോടി എന്നൊക്കെയാണ് ചില പഠനങ്ങളിലുള്ള കണക്ക്. മണ്ഡലത്തിലെത്തി വോട്ടു ചെയ്യണമെന്ന വ്യവസ്ഥ കാരണം വോട്ടർപട്ടികയിൽ പേരു ചേർക്കാൻപോലും താൽപര്യമില്ലാത്ത ഒരു കോടിയിലേറെ ഇന്ത്യൻ പൗരർ വിദേശത്തുണ്ട്.
രണ്ടാഴ്ച മുൻപു തിരഞ്ഞെടുപ്പു കമ്മിഷൻ പറഞ്ഞതനുസരിച്ച്, 96.88 കോടി പേരുകളുള്ളതാണ് വരുന്ന പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക. 2019ൽ ഇതിന്റെ വലുപ്പം 91.01 കോടിയായിരുന്നു. വോട്ടർമാരുടെ എണ്ണത്തിൽ ഇപ്പോൾ 6% വർധനയുണ്ടായെന്നാണ് കമ്മിഷന്റെ കണക്ക്. 2019ലെ 91.01 കോടിയിൽ ആകെ 67% പേരാണ് വോട്ടു ചെയ്തത്.
കമ്മിഷന്റെതന്നെ കണക്കനുസരിച്ച്, രാജ്യത്തെ മൊത്തം വോട്ടർമാരിൽ മൂന്നിലൊരാൾ വീതം വോട്ടു ചെയ്യുന്നില്ല. തിരഞ്ഞെടുപ്പു സമയത്തു മണ്ഡലത്തിലെത്താൻ സാധിക്കാത്തവരാണ് ഈ ‘മിസിങ്’ വോട്ടർമാരിൽ ഭൂരിപക്ഷവും. ഇങ്ങനെ വിട്ടുനിൽക്കുന്നവരും ഉൾപ്പെടുമെങ്കിൽ പ്രായപൂർത്തിയായ ഏതാണ്ട് എല്ലാവരുംതന്നെ വോട്ടു ചെയ്യുന്ന സാഹചര്യമുണ്ടാകുമായിരുന്നെന്ന് ഊഹിക്കാൻ പ്രയാസമില്ല. പ്രവാസികൾക്കു വിദേശത്തുവച്ചുതന്നെ ഇന്ത്യയിലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുന്നതിനു സൗകര്യമുണ്ടാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ശ്രമിച്ചതാണ്.
ഷംസീർ വയലിൽ എന്ന പ്രവാസി മലയാളിയും മറ്റും സുപ്രീം കോടതിയിൽ നൽകിയ ഹർജിയായിരുന്നു അതിനു പ്രേരകം. പ്രവാസികൾക്കു പകരക്കാരെ ഉപയോഗിച്ച് (പ്രോക്സി) വോട്ടു ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ 16–ാം ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പുകാരണം ബിൽ രാജ്യസഭയിൽ പരിഗണിച്ചില്ല. ലോക്സഭയുടെ കാലാവധി കഴിഞ്ഞപ്പോൾ ബിൽ ലാപ്സായി. എങ്കിലും പ്രവാസികൾക്കു വോട്ടു സൗകര്യത്തിനു പരിശ്രമം തുടരുമെന്നു കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിലാണ് 2022 നവംബർ ഒന്നിനു ഹർജികൾ സുപ്രീം കോടതി അവസാനിപ്പിച്ചത്. എന്നാൽ, പിന്നീടൊന്നും സംഭവിച്ചില്ല.
ഇതര സംസ്ഥാനത്തുനിന്നു സ്വന്തം മണ്ഡലത്തിലെത്താൻ സാധിക്കാത്തവർക്കു വോട്ടിനു സൗകര്യമൊരുക്കാൻ റിമോട്ട് വോട്ടിങ് യന്ത്രസംവിധാനം തിരഞ്ഞെടുപ്പു കമ്മിഷൻ തയാറാക്കി. രണ്ടു വർഷം മുൻപ് അതിന്റെ വിശദാംശങ്ങൾ രാഷ്ട്രീയപാർട്ടികളുമായി ചർച്ച ചെയ്തു. ഈ പദ്ധതിയും പ്രധാനമായും പ്രതിപക്ഷത്തിന്റെ എതിർപ്പുകാരണം മുന്നോട്ടുപോയില്ല. അപ്പോൾ, ഇത്തവണയും വോട്ടു ചെയ്യുന്നവരുടെ ശതമാനത്തിൽ കാര്യമായ വർധന പ്രതീക്ഷിക്കേണ്ടതില്ല.
പ്രോക്സി വോട്ട് സംവിധാനത്തെ എതിർത്തപ്പോൾ പ്രതിപക്ഷം പറഞ്ഞ കാരണങ്ങളിൽ പ്രധാനം അതു വോട്ടറുടെ ‘മനസ്സാക്ഷി വോട്ട്’ ആവില്ല എന്നതാണ്. ഇലക്ട്രോണിക് തപാൽ വോട്ട് എന്ന ആശയത്തെ പ്രായോഗിക തടസ്സങ്ങൾ പറഞ്ഞ് വിദേശകാര്യ മന്ത്രാലയം എതിർത്തു. റിമോട്ട് വോട്ടിങ്ങിനു പ്രതിപക്ഷം പല തടസ്സങ്ങൾ പറഞ്ഞു: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതര സംസ്ഥാനങ്ങളിൽ പെരുമാറ്റച്ചട്ടം ബാധകമാക്കാനാവില്ല, റിമോട്ട് വോട്ടറെ നിർവചിക്കുക എളുപ്പമല്ല, പ്രാദേശിക പാർട്ടികൾക്കു മറ്റു സംസ്ഥാനങ്ങളിൽ പോളിങ് ഏജന്റിനെ വയ്ക്കാനാവില്ല എന്നിങ്ങനെ.
വിദേശത്തുള്ള വോട്ടർമാരുടെ കാര്യമെടുത്താൽ അവരേറെയും ബിജെപിക്കായിരിക്കും വോട്ടു ചെയ്യുക എന്നതാണ് പ്രതിപക്ഷ പാർട്ടികളുടെ രഹസ്യമായ ആശങ്ക. വിദേശപരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിക്കുന്ന കയ്യടിയും സംഘപരിവാർ സംഘടനകളുടെ സ്വാധീനവുമാണ് അങ്ങനെ അവർ കരുതുന്നതിനുള്ള കാരണങ്ങൾ. എന്നാൽ, പ്രവാസിക്കു മണ്ഡലത്തിൽ നേരിട്ടെത്തിയാൽ വോട്ടു ചെയ്യാമെന്ന നിലവിലെ സൗകര്യം പ്രയോജനപ്പെടുത്താൻ എത്ര പേർ തയാറാകുന്നു എന്ന ചോദ്യമുണ്ട്. അതിന്റെ ഉത്തരം മേൽപറഞ്ഞ ‘മോദി ഫാക്ടറു’മായി ഒത്തുപോകുന്നില്ല. 2019ൽ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്ന 99,844 പ്രവാസികളിൽ 87,651 പേരും കേരളത്തിൽനിന്നായിരുന്നു.
പ്രവാസികൾ 25,606 പേരാണ് നാട്ടിലെത്തി വോട്ടുചെയ്തത്. അതിൽ 25,534 പേരും മലയാളികൾ. ഉറപ്പുള്ള പ്രവാസിവോട്ടുകൾ നാട്ടിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾ താൽപര്യമെടുത്തു എന്നതു വാസ്തവവുമാണ്. മോദിയുടെ സ്വന്തം നാടായ ഗുജറാത്തിൽനിന്ന് 463 പ്രവാസി വോട്ടർമാരുണ്ടായിരുന്നു. ഒരാൾപോലും വോട്ടു ചെയ്യാൻ വന്നില്ല.
പല കാരണങ്ങളാൽ, ലോകത്തു കുടിയേറ്റവും പ്രവാസവുമെന്നത് ഇനിയങ്ങോട്ടു കൂടുകയേയുള്ളൂ എന്നാണ് സമൂഹങ്ങളെ പഠിക്കുന്നവർ പറയുന്നത്. ഇന്ത്യയുടെ കാര്യമെടുത്താൽ, തൊഴിലിനും വിദ്യാഭ്യാസത്തിനുമായി വിദേശങ്ങളിലേക്കു പോകുന്നവരുടെ എണ്ണം ലക്ഷങ്ങളുടെ തോതിലാണ് ഓരോ വർഷവും വർധിക്കുന്നത്.
സ്ഥിരതാമസക്കാരായല്ലാതെ ഇതര സംസ്ഥാനങ്ങളിൽ ജീവിക്കുന്നവരുടെ എണ്ണവും കൂടുന്നു. തിരഞ്ഞെടുപ്പിലെ പങ്കാളിത്തമാണ് ജനാധിപത്യ സംവിധാനത്തോടുള്ള കൂറു പ്രകടിപ്പിക്കാൻ അവർക്ക് ആകെയുള്ള അവസരം. അതിനു സൗകര്യമില്ലെങ്കിൽ, ഇപ്പോൾ മൂന്നിലൊരാൾ വീതം വോട്ടുചെയ്യാത്ത തിരഞ്ഞെടുപ്പ് പകുതിപ്പേരും പങ്കെടുക്കാത്തത് എന്നതിലേക്കെത്തും. അപ്പോൾ തിരഞ്ഞെടുപ്പു ജനാധിപത്യം കൂടുതൽ ചെറുതാവും.