ആ പെൺകുട്ടി മുഖ്യപ്രതി, കേസുകൊടുക്കും; ആരാച്ചാരാണോ ഡീൻ? സിദ്ധാർഥന്റെ പിതാവ്
പൂക്കോട് വെറ്ററിനറി കോളജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥിന് കൂട്ടുകാരിൽനിന്ന് ക്രൂരമായി മർദനമേറ്റിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ദേഹത്ത് പലയിടത്തും 1.5 സെന്റീമീറ്റർവരെയുള്ള ചതവുണ്ടായിരുന്നു. ദേഹത്തുടനീളം ഒട്ടേറെ ഗുരുതര പരുക്കുകൾ. ഇവയ്ക്കെല്ലാം മൂന്നുദിവസം വരെ പഴക്കം. അക്രമത്തിൽനിന്ന് രക്ഷപ്പെടാന്‍ വീട്ടിലേക്ക് പോയ കൂട്ടുകാരനെയാണ് കൂട്ടുകാർ തന്നെ ബസ് സ്റ്റോപ്പിൽനിന്നും വിളിച്ചുവരുത്തി ഹോസ്റ്റലിലെത്തിച്ച് 3 ദിവസം ക്രൂരമായി മർദിച്ചത്. 3 ദിവസം ഭക്ഷണം പോലും കിട്ടാതെ മകൻ മരിക്കാനാണോ താൻ 15 വർഷം വിദേശത്ത് കഷ്ടപ്പെട്ടതെന്ന് വിലപിക്കുന്നു സിദ്ധാർഥിന്റെ പിതാവ്. ഒരു മാസം മുൻപും സിദ്ധാർഥിന്റെ വീട്ടിലെത്തി അമ്മയുടെ കയ്യിൽനിന്ന് ആഹാരം വാങ്ങി കഴിച്ചവരാണ് ക്രൂരമായി സിദ്ധാർഥിനെ മർദിച്ചത്. കുറ്റവാളികൾക്ക് ശിക്ഷ കിട്ടുന്നതുവരെ നിയമപോരാട്ടം നടത്തുമെന്ന് കുടുംബം പറയുന്നു. സിദ്ധാർഥിന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അച്ഛൻ നെടുമങ്ങാട് കുറക്കോട് പവിത്രത്തിൽ ടി.ജയപ്രകാശ് ‘മനോരമ ഓൺലൈൻ പ്രീമിയത്തിൽ’ സംസാരിക്കുന്നു.

പൂക്കോട് വെറ്ററിനറി കോളജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥന് കൂട്ടുകാരിൽനിന്ന് ക്രൂരമായി മർദനമേറ്റിരുന്നെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ദേഹത്ത് പലയിടത്തും 1.5 സെന്റീമീറ്റർ വരെയുള്ള ചതവുണ്ടായിരുന്നു. ദേഹത്തുടനീളം ഒട്ടേറെ ഗുരുതര പരുക്കുകൾ. ഇവയ്ക്കെല്ലാം മൂന്നുദിവസം വരെ പഴക്കം. അക്രമത്തിൽനിന്ന് രക്ഷപ്പെടാന്‍ വീട്ടിലേക്ക് പോയ കൂട്ടുകാരനെയാണ് കൂട്ടുകാർ തന്നെ ബസ് സ്റ്റോപ്പിൽ നിന്ന് വിളിച്ചുവരുത്തി ഹോസ്റ്റലിലെത്തിച്ച് 3 ദിവസം ക്രൂരമായി മർദിച്ചത്. 3 ദിവസം ഭക്ഷണം പോലും കിട്ടാതെ മകൻ മരിക്കാനാണോ താൻ 15 വർഷം വിദേശത്ത് കഷ്ടപ്പെട്ടതെന്ന് വിലപിക്കുന്നു സിദ്ധാർഥന്റെ പിതാവ്. ഒരു മാസം മുൻപും സിദ്ധാർഥന്റെ വീട്ടിലെത്തി അമ്മയുടെ കയ്യിൽനിന്ന് ആഹാരം വാങ്ങി കഴിച്ചവരാണ് ക്രൂരമായി സിദ്ധാർഥനെ മർദിച്ചത്. കുറ്റവാളികൾക്ക് ശിക്ഷ കിട്ടുന്നതുവരെ നിയമപോരാട്ടം നടത്തുമെന്ന് കുടുംബം പറയുന്നു.
സിദ്ധാർഥന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അച്ഛൻ നെടുമങ്ങാട് കുറക്കോട് പവിത്രത്തിൽ ടി.ജയപ്രകാശ് ‘മനോരമ ഓൺലൈൻ പ്രീമിയത്തിൽ’ സംസാരിക്കുന്നു.
? പൂക്കോട് വെറ്ററിനറി കോളജ് ക്യാംപസിൽ സുരക്ഷാപരിമിതിയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നെന്ന് മകൻ പറഞ്ഞിരുന്നോ
∙ ക്യാംപസിൽ പ്രശ്നമുള്ളതായി നേരത്തെ പറഞ്ഞിട്ടില്ല. കളിയായി ചിലതു പറയാറുണ്ടായിരുന്നു. രണ്ടാം വര്‍ഷം മുതലാണ് ഹോസ്റ്റൽ പ്രവേശനം, രണ്ടാം വർഷം മുതലാണ് ഹോസ്റ്റലിൽ ചേട്ടൻമാർക്ക് നമ്മളെ കിട്ടുന്നത് എന്ന്. ഈ സംഭവം ഉണ്ടായശേഷമാണ് സഹപാഠികൾ പറഞ്ഞത് രണ്ടാം വർഷമാണ് ഹോസ്റ്റലിൽ പ്രശ്നങ്ങളുണ്ടാകുന്നതെന്ന്. റാഗിങ് മാത്രമല്ല അവർ തോന്നിയതൊക്കെ ഹോസ്റ്റലിൽ ചെയ്യുമെന്ന്. മകന്റെ മരണം കഴിഞ്ഞാണ് ഇതെല്ലാം അറിയുന്നത്. മരണമെന്ന് പറയാൻ കഴിയില്ല, കൊലപാതകം കഴിഞ്ഞിട്ടാണ് ഇതെല്ലാം അറിയുന്നത്.
? റാഗിങ് നേരിട്ടിരുന്നതായി നേരത്തേ സിദ്ധാർഥൻ പറഞ്ഞിരുന്നോ
∙ ഇല്ല, ഞങ്ങളോട് പറഞ്ഞിട്ടില്ല. ഉണ്ടായിട്ടുള്ളതായി അറിയില്ല. സീനിയേഴ്സിന് തന്നോട് അസൂയ ഉള്ളതായി അവൻ പറഞ്ഞിട്ടുണ്ട്. അവൻ സംഘാടനത്തിൽ ഉൾപ്പടെ എല്ലാ കാര്യങ്ങളിലും മുന്നിൽ നിന്നിരുന്നു. ആദ്യവർഷം തന്നെ സീനിയർ കുട്ടികൾക്കിടയിൽ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ലഭിച്ചു. യൂണിവേഴ്സിറ്റിയുടെ പരിപാടികളിൽ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സിദ്ധാർഥൻ ആയിരുന്നു. ഔദ്യോഗിക ഫൊട്ടോഗ്രാഫർ ആക്കി. ഇതൊക്കെ ഉള്ളതിനാൽ സീനിയേഴ്സിൽ ചിലർക്ക് അസൂയ ഉണ്ടായിരുന്നതായി അവൻ പറഞ്ഞിരുന്നു. മുറിയിൽ താമസിക്കുന്നവർക്കും നീരസം ഉണ്ടെന്നു പറഞ്ഞിരുന്നു. അതൊക്കെ മനസ്സിൽവച്ച് അവർ കാര്യങ്ങൾ ഇങ്ങനെ എത്തിക്കുമെന്ന് ഞങ്ങള്‍ കരുതിയില്ല.
? സിദ്ധാർഥനു ഭക്ഷണം കഴിക്കാൻ വേണ്ടിയല്ലേ 15 വർഷം ഞാൻ ഗൾഫിൽ പണിയെടുത്തതെന്നും, 3 ദിവസം ഭക്ഷണം നൽകാതെയാണ് അവനെ സുഹൃത്തുക്കൾ പീഡിപ്പിച്ചതെന്നും താങ്കൾ വൈകാരികമായി പ്രതികരിച്ചിരുന്നു. എങ്ങനെയായിരുന്നു അച്ഛനും മകനും തമ്മിലുള്ള സൗഹൃദം
∙ ഞങ്ങൾ കൂട്ടുകാരെപോലെയായിരുന്നു. അവൻ പറയുന്നതൊക്കെ ഞാൻ കേൾക്കുമായിരുന്നു. ഞാന്‍ അവനെ അനാവശ്യമായി നിയന്ത്രിച്ചില്ല. അവനും അത് മനസ്സിലാക്കി പഠനത്തിൽ കേന്ദ്രീകരിച്ചു. നല്ല കൂട്ടുകാരായിരുന്നു. കോളജിൽനിന്ന് വന്നാൽ എന്റെ അടുത്തുണ്ടാകും. പിജി കഴിഞ്ഞിട്ട് പിഎച്ച്ഡി ചെയ്യണമെന്നായിരുന്നു ആഗ്രഹം.
? സിദ്ധാർഥൻ എസ്എഫ്ഐ അംഗമാണെന്ന് സിപിഎം പറയുന്നു, എന്താണ് പറയാനുള്ളത്
∙ അവൻ എസ്എഫ്ഐയിൽ അംഗമായിട്ടില്ല. ആദ്യവർഷം ക്ലാസ് പ്രതിനിധിയായിരുന്നു. ആദ്യവർഷ പ്രതിനിധിയെ ക്ലാസ് ടീച്ചറും കുട്ടികളും തിരഞ്ഞെടുക്കുന്നതാണ്. അതിന് പാർട്ടി വേണ്ട. രണ്ടാം വർഷം പ്രതിനിധിയാകണമെങ്കിൽ പാർട്ടി വേണം. അവനോട് പാർട്ടിയിൽ ചേരാൻ പറഞ്ഞെങ്കിലും ചേർന്നില്ല. കൂട്ടുകാരെല്ലാം പാർട്ടിയിൽ ചേർന്നു. റഹാനെന്ന സുഹൃത്ത് പാർട്ടിയിൽ ചേർന്നതുകൊണ്ട് അയാൾ വിദ്യാർഥി പ്രതിനിധിയായി. അതിനെ തുടർന്നുള്ള പ്രശ്നങ്ങള്‍ ഉണ്ടായി കാണും.
? പ്രതികൾ കീഴടങ്ങിയതിൽ ദുരൂഹതയുണ്ടെന്ന് തോന്നുണ്ടോ? സിപിഎം അവരെ സംരക്ഷിക്കുന്നുണ്ടെന്ന് കരുതുന്നുണ്ടോ
∙ ഐപിസി 302ാം വകുപ്പ് ചേർക്കാത്തതു കൊണ്ടാണ് പ്രതികൾ കീഴടങ്ങിയത്. അവരുടെ പാർട്ടിക്കാര്‍ ആയതിനാൽ ഒത്തുതീർപ്പിലെത്തി. കീഴടങ്ങിക്കോ, രക്ഷപ്പെടുത്താമെന്ന് നേതാക്കൾ പറഞ്ഞിട്ടുണ്ടാകും. കീഴടങ്ങലിൽ ദുരൂഹതയുണ്ട്. പ്രധാന നേതാക്കളാണ് കീഴടങ്ങിയത്. അതുകൊണ്ടാണ് 302ാം വകുപ്പ് ചേർക്കാത്തതും.
? മറ്റു ഏജൻസികൾ അന്വേഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ
∙ ഇപ്പോൾ അതേക്കുറിച്ച് പറയുന്നില്ല. പൊലീസ് അന്വേഷിക്കുന്നുണ്ട്. പക്ഷേ, റിമാൻഡ് റിപ്പോർട്ടിൽ തൃപ്തിയില്ല. റിമാൻഡ് റിപ്പോർട്ടിൽ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ട്. മറ്റു ഏജൻസികൾ വേണോ എന്നതിനെക്കുറിച്ച് ആലോചന നടക്കുന്നു. പ്രതിപക്ഷ നേതാവും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനും അതിനോട് യോജിക്കുന്നു. 302ാം വകുപ്പ് ഉറപ്പായി വേണം. അത് ചേർത്തിട്ടില്ല. ഇതെല്ലാം പരിശോധിച്ചശേഷം മറ്റു ഏജൻസി വേണോ എന്നതിൽ അഭിപ്രായം പറയും.
? ഡീനിനെതിരെ നടപടി വേണമെന്ന് പറഞ്ഞല്ലോ. അതിനു കാരണമെന്താണ്
∙ ഡീനിനെതിരെ കൊലക്കുറ്റം ചുമത്തണം. മൂന്ന് ദിവസമാണ് സിദ്ധാർഥനെ മുറിയിൽ മർദിച്ചത്. ഹോസ്റ്റലിന്റെ നടുത്തളത്തിൽ നഗ്നനാക്കി പരസ്യമായി മർദിച്ചു. മുകളിൽ പാറപുറത്ത് കൊണ്ടുപോയി മർദിച്ചു. ഇതെല്ലാം ഒന്നോ രണ്ടോ മണിക്കൂര്‍ കൊണ്ട് നടന്ന കാര്യമല്ല. മൂന്ന് ദിവസമായി നടന്ന കാര്യമാണ്. ഡീനും വാർഡനും തൊട്ടടുത്താണ് താമസിക്കുന്നത്. ഈ പീഡനം നടക്കുമ്പോൾ ഇവരെല്ലാം കണ്ടുകൊണ്ടുപോയി എന്നാണ് സിദ്ധാർഥന്റെ കൂട്ടുകാർ പറഞ്ഞത്. പീഡനം കണ്ടുകൊണ്ട് നിന്ന അവർ കുറ്റവാളികളാണ്. ഡീനും പ്രതികളും ചേർന്നാണ് സിദ്ധാർഥന്റെ ശരീരം അഴിച്ചിറക്കിയത്. ഡീനിന്റെ ജോലി ആരാച്ചാരുടെ ജോലിയല്ല. ആരാച്ചാരാണല്ലോ ആളുകളെ കൊല്ലുന്നതും അഴിച്ചിറക്കുന്നതും. അയാൾ കൊന്നിട്ടുണ്ടോ എന്നറിയില്ല, പക്ഷേ മൃതദേഹം അഴിച്ചിറക്കി.
? ക്യാംപസിലെ സിദ്ധാർഥന്റെ ജീവിതം എങ്ങനെ ആയിരുന്നു. സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം വന്നതായി തോന്നിയിരുന്നോ
∙ അങ്ങനെ തോന്നിയിട്ടില്ല. പറയാത്തതാണോ എന്നറിയില്ല. മൂന്ന് ദിവസം സിദ്ധാർഥന്റെ ഫോൺ അക്ഷയ് എന്ന വിദ്യാർഥിയുടെ കയ്യിലായിരുന്നു. അത് മാത്രമേ അറിയാവൂ. അക്ഷയ് ഇതുവരെ പ്രതിസ്ഥാനത്ത് വന്നിട്ടില്ല. 7 ദിവസത്തേക്ക് പേരിന് സസ്പെൻഡ് ചെയ്തു. അക്ഷയ് ആണ് സിദ്ധാർഥന്റെ അടുത്ത കൂട്ടുകാരൻ. ഫോൺ കസ്റ്റഡിയിൽവയ്ക്കാനും മർദിക്കാനും മുന്നിൽനിന്നത് അക്ഷയ് ആണ്. പക്ഷേ, ഇതുവരെ പ്രതിസ്ഥാനത്ത് വന്നിട്ടില്ല. അക്ഷയ്‌യുടെ കുടുംബത്തിന് രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
? അക്ഷയ് ഉൾപ്പെടെയുള്ള കൂട്ടുകാർ നെടുമങ്ങാട്ടുള്ള വീട്ടിൽ വരാറുണ്ടായിരുന്നോ
∙ അക്ഷയ്‌ക്കൊപ്പം അറസ്റ്റിലായവരും ഒരുമാസം മുൻപ് വീട്ടിൽ വന്നതാണ്. സിദ്ധാർഥന്റെ അമ്മയുടെ കയ്യിൽനിന്ന് ആഹാരവും കഴിച്ചാണ് മടങ്ങിയത്. എന്നിട്ടാണ് ഒരുമിച്ച് താമസിക്കുന്ന മുറിയിലിട്ട് കൊന്നത്.
? മരണം സംബന്ധിച്ചു സംശയങ്ങൾ എന്തൊക്കെയാണ്
∙ ആസൂത്രിതമായ കൊലപാതകമാണ്. അതിനാലാണ് മരിച്ച വിവരം പൊലീസിൽ അറിയിക്കാതെ ഇവർ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തൂങ്ങാൻ ഉപയോഗിച്ചത് ഏതു വസ്തുവിലാണെന്നോ മരണ സമത്ത് ഉപയോഗിച്ചത് ഏതു വസ്ത്രമാണെന്നോ വ്യക്തമല്ല. ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. പൊലീസിനെ അറിയിച്ചത് വൈകിട്ടാണ്. അതിനിടയിൽ പരമാവധി തെളിവുകൾ നശിപ്പിച്ചു. തെളിവുകളെല്ലാം മുറിയിൽനിന്ന് ഡീനിന്റെ നേതൃത്വത്തിൽ മാറ്റി. സംഭവിച്ചത് തൂങ്ങിമരണമാണെന്ന് പറയണമെന്നാണ് അധികൃതർ വിദ്യാർഥികൾക്ക് നൽകിയ നിർദേശം. അനുശോചന സമ്മേളനത്തിലും ഇതാണ് പറഞ്ഞത്. ഭീഷണിപ്പെടുത്താനാണ് അനുശോചന സമ്മേളനംപോലും വിളിച്ചത്. എന്തെങ്കിലും തുറന്നു പറഞ്ഞാൽ അക്കാദമിക് കരിയർ തീർത്തു കളയുമെന്നാണ് ഡീൻ പറഞ്ഞിരിക്കുന്നത്.
?വീട്ടിലെത്തിയ മന്ത്രി ചിഞ്ചുറാണിക്ക് സിദ്ധാർഥന്റെ പേരുപോലും അറിയില്ലായിരുന്നു എന്നു കേട്ടു
∙ അതുണ്ട്. അതിൽ കൂടുതൽ വിശദീകരിക്കുന്നില്ല. വിവാദത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. പരാതിയില്ല.
? സംഭവത്തിലേക്ക് നയിച്ച പ്രശ്നം എന്താണെന്നാണ് മനസ്സിലാക്കുന്നത്
∙ വാലന്റൈൻസ് ദിനത്തിൽ ഡാൻസ് കളിച്ചത് സിൻജോയ്ക്ക് ഇഷ്ടമായില്ല. ചോദ്യം ചെയ്തു. ഉന്തുംതള്ളുമുണ്ടായി. 15ന് രക്ഷപ്പെട്ട് വരാൻ ശ്രമിച്ചപ്പോൾ റഹാൻ എന്ന കൂട്ടുകാരൻ സിദ്ധാർഥനെ വിളിച്ചു. റഹാൻ മുറിയിൽ കൂടെ താമസിക്കുന്ന ആളാണ്. മുറിയിലെത്തിച്ച് ഫോൺ പിടിച്ചു വാങ്ങി ക്രൂരമായി മർദിച്ചു. സിദ്ധാർഥനെതിരെ അതിനുശേഷം ഒരു പെൺകുട്ടി പരാതി കൊടുത്തു. ആ പെൺകുട്ടിയുടെ പേരിലും ഞങ്ങൾ കേസ് കൊടുക്കും. പെൺകുട്ടിയും പ്രധാന പ്രതിയായി വരണം. പെൺകുട്ടിയാണ് ഗൂഢാലോചനയ്ക്കു പിന്നിൽ. പെൺകുട്ടിയുടെ പേര് അധികൃതർ വെളിപ്പെടുത്തുന്നില്ല. ഈ പെൺകുട്ടി സിദ്ധാർഥൻ മരിച്ചതിനുശേഷമാണ് പരാതി നൽകിയത്. ഏതൊക്കെ ഉദ്യോഗസ്ഥരാണ് പരാതിയിൽ ഒപ്പിട്ടത് എന്ന് അറിയണം. അവർക്കെതിരെയും പെൺകുട്ടിക്കെതിരെയും കേസ് ഫയൽ ചെയ്യും. ഉദ്യോഗസ്ഥർക്കും കൊലപാതകത്തിൽ പങ്കുണ്ട്. പങ്കില്ലെങ്കിൽ, മരിച്ചു കഴിഞ്ഞ ആളിനെതിരെ പരാതി നൽകില്ല.
?എസ്എഫ്ഐ മാപ്പു പറഞ്ഞോ
∙ എന്നോട് മാപ്പ് പറഞ്ഞിട്ടില്ല. ഏതോ ചാനലിൽ ഒരു എസ്എഫ്ഐ നേതാവ് മാപ്പു പറഞ്ഞതായി അറിഞ്ഞു. പാർട്ടി നോക്കാതെ എല്ലാ കാര്യത്തിനും ഉണ്ടാകുമെന്നാണ് വീട്ടിലെത്തിയ എസ്എഫ്ഐ നേതാക്കൾ പറഞ്ഞത്.