ആലുവ ശിവരാത്രിയും കോൺഗ്രസ് നേതാക്കളും തമ്മിലെന്ത്? ജംബോ കമ്മിറ്റികൾ പാർട്ടിയെ പഠിപ്പിക്കുന്ന പാഠം...
ആലുവ ശിവരാത്രിക്ക് കണ്ട പരിചയം പോലും ഇല്ല എന്ന് പറയാറില്ലേ? അതിശയോക്തിയോടെയാണെങ്കിലും ഈ അവസ്ഥയാവും കെപിസിസി ആസ്ഥാനത്ത് പാർട്ടി ഭാരവാഹികൾ ഒത്തുകൂടിയാൽ. ഭാരവാഹികളുടെ എണ്ണത്തിൽ കോൺഗ്രസിൽ ഒരു ക്ഷാമവുമില്ല, ഒരു പടയ്ക്കുള്ള ആളുണ്ടാവും. കഴിഞ്ഞ ദിവസം പത്രങ്ങളിൽ ഒരു വാർത്ത വന്നു കോൺഗ്രസ് 77 കെപിസിസി സെക്രട്ടറിമാരെ നിയമിച്ചു എന്നതാണത്. ജംബോ പട്ടികയിലെ പേരുകൾ വായിച്ചപ്പോൾ ഒരു കൗതുകം, ഈ നേതാക്കൻമാർ ഇപ്പോഴും പാർട്ടിയിലുണ്ടോ? അതോ പാർട്ടിവിടുകയോ രാഷ്ട്രീയം മതിയാക്കുകയോ ചെയ്തോ? സംശയം തീർക്കാൻ കെപിസിസി ഓഫീസിലേക്ക് ഫോൺ ചെയ്തു. അപ്പോൾ കിട്ടിയ മറുപടി കെപിസിസി സെക്രട്ടറിമാരുടെ എണ്ണം 78 ആയി ഉയർത്തി എന്നായിരുന്നു. അതെങ്ങനെ? നേരത്തെ പേര് ചേർക്കാൻ വിട്ടുപോയ ഒരാളുടെ കൂടി ചേർത്തപ്പോഴാണ് 78 ആയി സെക്രട്ടറിമാരുടെ എണ്ണം മാറിയത്. ഇതോടെ കെപിസിസിയിലെ മൊത്തം ഭാരവാഹികളുടെ എണ്ണം 150ന് അടുത്തായി. കെപിസിസിയിൽ എക്സിക്യൂട്ടീവ് യോഗം കൂടണമെങ്കിൽ മിനിമം ഒരു ഹോക്കി സ്റ്റേഡിയം എങ്കിലും വേണം

ആലുവ ശിവരാത്രിക്ക് കണ്ട പരിചയം പോലും ഇല്ല എന്ന് പറയാറില്ലേ? അതിശയോക്തിയോടെയാണെങ്കിലും ഈ അവസ്ഥയാവും കെപിസിസി ആസ്ഥാനത്ത് പാർട്ടി ഭാരവാഹികൾ ഒത്തുകൂടിയാൽ. ഭാരവാഹികളുടെ എണ്ണത്തിൽ കോൺഗ്രസിൽ ഒരു ക്ഷാമവുമില്ല, എപ്പോഴും ഒരു പടയ്ക്കുള്ള ആളുണ്ടാവും. കഴിഞ്ഞ ദിവസം പത്രങ്ങളിൽ ഒരു വാർത്ത വന്നു, കെപിസിസി പുതുതായി 77 സെക്രട്ടറിമാരെ നിയമിച്ചുവെന്ന്. ജംബോ പട്ടികയിലെ പേരുകൾ വായിച്ചപ്പോൾ ഒരു കൗതുകം, ഈ നേതാക്കൻമാർ ഇപ്പോഴും പാർട്ടിയിലുണ്ടോ? അതോ പാർട്ടിവിടുകയോ രാഷ്ട്രീയം മതിയാക്കുകയോ ചെയ്തോ? സംശയം തീർക്കാൻ കെപിസിസി ഓഫീസിലേക്ക് ഫോൺ ചെയ്തു. അപ്പോൾ കിട്ടിയ മറുപടി കെപിസിസി സെക്രട്ടറിമാരുടെ എണ്ണം 78 ആയി ഉയർത്തി എന്നായിരുന്നു. അതെങ്ങനെ? നേരത്തെ പേര് ചേർക്കാൻ വിട്ടുപോയ ഒരാളുടെ കൂടി ചേർത്തു. അപ്പോഴാണ് സെക്രട്ടറിമാരുടെ എണ്ണം 78 ആയത്. ഇതോടെ കെപിസിസിയിലെ മൊത്തം ഭാരവാഹികളുടെ എണ്ണം 150ന് അടുത്തായി. കെപിസിസിയിൽ എക്സിക്യൂട്ടീവ് യോഗം കൂടണമെങ്കിൽ മിനിമം ഒരു ഹോക്കി സ്റ്റേഡിയം എങ്കിലും വേണം
കെപിസിസി സെക്രട്ടറിമാരുടെ എണ്ണം 78 ആയി ഉയർന്നെങ്കിലും ഇവർ ചെയ്യേണ്ട ജോലികൾ എന്തൊക്കെയാണെന്ന് ആർക്കും ഒരു ധാരണയുമില്ല. ഇത്രയും ഭാരവാഹികളുണ്ടെങ്കിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു പ്രതിഷേധ സമരം നടത്തിയാൽ ഇവരിൽ എത്രപേർ പങ്കെടുക്കുമെന്ന് കണ്ടറിയണം. എണ്ണിയാലൊടുങ്ങാത്ത നേതാക്കളുള്ള കോൺഗ്രസ് പാർട്ടി കാലത്തിന്റെ ചുമരെഴുത്ത് ഇനിയെങ്കിലും തിരിച്ചറിയണം. ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കാനുള്ള ശേഷി അവർക്കുണ്ടാവണം. സമരങ്ങൾ പരിഹാസ്യമായ തലത്തിലേക്ക് മാറാതെ നോക്കാനുള്ള ഉത്തരവാദിത്തം നേതൃത്വത്തിനുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിക്ക് ജീവൻമരണപോരാട്ടമാണ്. ഖദർ അൽപം വിയർത്താലും ചുളുങ്ങിയാലും കാര്യമില്ലെന്ന് തിരിച്ചറിയണം. കെപിസിസി സെക്രട്ടറിമാരായി 78 പേരെ നിയമിച്ചതുകൊണ്ട് പാർട്ടിക്ക് എന്തെങ്കിലും ഗുണമുണ്ടോ? ഭാരവാഹികളുടെ എണ്ണം അമിതമായി വർധിപ്പിക്കുന്നത് കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സി’ൽ...