നടനും സംവിധാകനുമായ മധുപാൽ ‘അന്തരിച്ചു’വെന്ന വാർത്ത അവസാനം പുറത്തുവന്നത് 2024 മാർച്ച് ആദ്യവാരമാണ്. സമൂഹമാധ്യമങ്ങളിൽ മധുപാൽ ‘മരിക്കുന്നത്’ ഇതാദ്യമല്ല. നരേന്ദ്രമോദി സർക്കാർ രണ്ടാമത് അധികാരത്തിൽ വന്നതിനെ തുടർന്ന് മധുപാൽ ആത്മഹത്യ ചെയ്തു എന്നാണ് മുൻപ് പ്രചരിച്ച വാർത്തകളിലൊന്ന്. മരണം മാത്രമല്ല, പറയാത്ത പരാമർശങ്ങളും മധുപാലിനെ കുടുക്കിയിട്ടുണ്ട്. ഗായിക കെ.എസ്.ചിത്ര പാടുന്ന സിനിമയുമായി താൻ സഹകരിക്കില്ലെന്ന് മധുപാൽ പറഞ്ഞതായി വൻ പ്രചാരണം ഉണ്ടായതിനെ തുടർന്ന് കുപ്രചരണങ്ങൾക്കെതിരെ മധുപാൽ പരാതി നൽകുകയും ചെയ്തിരുന്നു. ഓരോ വാർത്ത വരുമ്പോഴും, അടുപ്പമുള്ളവരോട് വരെ ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് വിശദീകരിക്കേണ്ടി വരുന്നതിന്റെ വിഷമത്തിലാണ് മധുപാൽ. പക്ഷേ, ഇനി അത്തരം പരസ്യമായ സാക്ഷ്യപ്പെടുത്തലുകൾക്കൊന്നുമില്ലെന്നും കൂടി മധുപാൽ വ്യക്തമാക്കുന്നു. സ്വന്തം മരണവാർത്ത ഇടയ്ക്കിടെ കാണേണ്ടി വരുന്ന ഒരാൾ കടന്നുപോകുന്നത് എന്ത് അനുഭവങ്ങളിലൂടെയാണ്? ഈ വാർത്തകൾ നിർമിക്കുന്നവരോടും ‘ആദരാജ്ഞലികൾ’ അർപ്പിക്കുന്നവരോടും എന്താണ് പറയാനുള്ളത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ മധുപാൽ മനസ്സു തുറക്കുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടനും സംവിധാകനുമായ മധുപാൽ ‘അന്തരിച്ചു’വെന്ന വാർത്ത അവസാനം പുറത്തുവന്നത് 2024 മാർച്ച് ആദ്യവാരമാണ്. സമൂഹമാധ്യമങ്ങളിൽ മധുപാൽ ‘മരിക്കുന്നത്’ ഇതാദ്യമല്ല. നരേന്ദ്രമോദി സർക്കാർ രണ്ടാമത് അധികാരത്തിൽ വന്നതിനെ തുടർന്ന് മധുപാൽ ആത്മഹത്യ ചെയ്തു എന്നാണ് മുൻപ് പ്രചരിച്ച വാർത്തകളിലൊന്ന്. മരണം മാത്രമല്ല, പറയാത്ത പരാമർശങ്ങളും മധുപാലിനെ കുടുക്കിയിട്ടുണ്ട്.

ഓരോ വാർത്ത വരുമ്പോഴും, അടുപ്പമുള്ളവരോട് വരെ ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് വിശദീകരിക്കേണ്ടി വരുന്നതിന്റെ വിഷമത്തിലാണ് മധുപാൽ. പക്ഷേ, ഇനി അത്തരം പരസ്യമായ സാക്ഷ്യപ്പെടുത്തലുകൾക്കൊന്നുമില്ലെന്നും കൂടി മധുപാൽ വ്യക്തമാക്കുന്നു. സ്വന്തം മരണവാർത്ത ഇടയ്ക്കിടെ കാണേണ്ടി വരുന്ന ഒരാൾ കടന്നുപോകുന്നത് എന്ത് അനുഭവങ്ങളിലൂടെയാണ്? ഈ വാർത്തകൾ നിർമിക്കുന്നവരോടും ‘ആദരാജ്ഞലികൾ’ അർപ്പിക്കുന്നവരോടും എന്താണ് പറയാനുള്ളത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ മധുപാൽ മനസ്സു തുറക്കുന്നു....

മധുപാൽ. (Photo Credit:Instagram/k_madhupal)
ADVERTISEMENT

∙ ആദരാജ്ഞലി ഇടുമ്പോൾ അന്വേഷിക്കണ്ടേ!

‘മധുപാൽ അന്തരിച്ചു’ എന്നൊരു വാർത്ത വരുമ്പോൾ, എന്നെ പരിചയമുള്ള ആളുകൾ പോലും സത്യാവസ്ഥ അറിയാതെ ഷെയർ ചെയ്തത് എന്നെ അദ്ഭുപ്പെടുത്തിയ കാര്യമാണ്. അവർക്ക് ആരെങ്കിലും അയച്ചു കൊടുത്തതായിരിക്കാം. ഒരു നിമിഷം എന്നെ വിളിച്ച് അത് ശരിയാണോ എന്ന് ചോദിക്കാവുന്നതേയുള്ളൂ. പക്ഷേ, അതിന് തയാറാവാതെ അപ്പോൾ തന്നെ അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് കാണുമ്പോൾ എന്താണ് പറയുക? രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുൻപ് എന്റെ കയ്യിൽ നിന്ന് നമ്പർ നഷ്ടപ്പെട്ട് പോയിരുന്ന ഒരു വ്യക്തിയെ അയാളുടെ നമ്പർ കണ്ടെത്തി ഞാൻ വിളിച്ച് സംസാരിച്ചിരുന്നു. അതിനു തൊട്ടടുത്ത ദിവസമാണ് ഈ വാർത്ത വരുന്നത്.

എന്റെ അവസാന ശ്വാസം എപ്പോൾ പോകുന്നുവെന്ന് എനിക്കറിയില്ല. വീണ്ടും വീണ്ടും മരിച്ചിട്ടില്ല എന്ന് ബോധിപ്പിക്കാൻ വേണ്ടിയുള്ളതല്ല നമ്മുടെ ആരുടേയും ജീവിതം.

മധുപാൽ

‘‘ഹാ ദൈവമേ... ഈ മനുഷ്യൻ പെട്ടന്ന് മരിച്ചുപോയല്ലോ, ഞാൻ ഇന്നലെയും കൂടെ സംസാരിച്ചതായിരുന്നു’’ എന്ന എഴുത്തോടുകൂടെ എനിക്ക് അന്ത്യാജ്ഞലി നേർന്നുകൊണ്ട് അയാൾ പോസ്റ്റ് ഇട്ടിരിക്കുന്നു! അയാൾ പിന്നീട് എന്നെ വിളിച്ച് ക്ഷമാപണം നടത്തി. ഞാൻ അയാളോട് തിരിച്ച് ചോദിച്ചത്, ‘നിങ്ങൾക്ക് എന്നെ വിളിച്ച് ചോദിക്കാമായിരുന്നില്ലേ എന്നാണ്’. അതിനു പോലും ശ്രമിക്കാത്ത ഒരു ജനതയോട് എനിക്ക് അക്ഷരാർഥത്തിൽ സഹതാപം മാത്രമേയുള്ളു. വാർത്തകൾ സത്യമാണോ നുണയാണോ എന്ന് അറിയുന്നതിന് മുന്നേ അത് പ്രചരിപ്പിക്കുന്ന പ്രചാരകരാവുന്നു നാം എല്ലാവരും. സമൂഹമാധ്യമങ്ങൾ വന്നതുകൊണ്ടുള്ള ഒരു ദോഷം അതാണ്. ആ മനുഷ്യരോടാണ് എന്റെ സഹതാപം മുഴുവനും. 

∙ മരിച്ചിട്ടില്ലെന്ന് എത്ര തവണ പറയണം

ADVERTISEMENT

‘‘ഞാൻ മരിച്ചിട്ടില്ല’’ എന്ന് ഉറക്കെ വിളിച്ചു പറയണം എന്നും അത്തരത്തിൽ ഒരു വിഡിയോ ഇടണം എന്നുമൊക്കെ പലരും എന്നോട് പറഞ്ഞിരുന്നു. പക്ഷേ, ഞാൻ എവിടെയും വന്ന് അത് സാക്ഷ്യപ്പെടുത്താൻ നിന്നിട്ടില്ല. ഞാൻ ജീവിച്ചിരിപ്പുണ്ട് എന്നൊരു പോസ്റ്റ് പോലും ഇട്ടിട്ടില്ല. ഒറ്റ പ്രാവശ്യമേ ഒരാൾ മരിക്കുന്നുള്ളു. അതെപ്പോഴാണെന്നു നമുക്കറിയില്ല. മരിക്കുന്നതും ജനിക്കുന്നതും നമ്മൾ അറിയുന്നില്ല. അതിനിടയിലുള്ള ജീവിതമാണ് നമ്മുടേത്. എന്റെ അവസാന ശ്വാസം എപ്പോൾ പോകുന്നുവെന്ന് എനിക്കറിയില്ല. വീണ്ടും വീണ്ടും മരിച്ചിട്ടില്ല എന്ന് ബോധിപ്പിക്കാൻ വേണ്ടിയുള്ളതല്ല നമ്മുടെ ആരുടേയും ജീവിതം. വാർത്തകൾ എങ്ങനെ വ്യാജമാകുന്നു എന്നും അതെങ്ങനെ പ്രചരിക്കപ്പെടുന്നു എന്നുമുള്ളതിലെ സങ്കടം മാത്രമാണ് ഞാൻ പങ്കുവെക്കുന്നത്. 

മധുപാൽ. (ചിത്രം∙മനോരമ)

∙ ഇത് ആർക്കെതിരെയും വരാം

നിജസ്ഥിതി അറിയും മുൻപ് തന്നെ പ്രചരിപ്പിക്കുന്ന ഒരു രീതിയുണ്ട്. പ്രത്യേകിച്ചും, അതറിയാൻ നൂറായിരം വഴികൾ ആധുനിക കാലത്ത് നിലനിൽക്കെ. സങ്കടകരമാണത്. ഞാനാണ് വാർത്ത ആദ്യമെത്തിച്ചതെന്ന് പ്രകടിപ്പിക്കാനുള്ള വ്യഗ്രത മാത്രമാണ് അതിന് പിന്നിൽ. ചാനൽ വാർത്തകളിലായിരുന്നു ഇത്തരം രീതികൾ കണ്ടിരുന്നത്. സാധാരണ മനുഷ്യരിലേക്ക് കൂടി അത് വ്യാപിച്ചതിന്റെ ദൃഷ്ടാന്തമാണ്‌ സത്യാവസ്ഥ അറിയാതെ ‘മരണ വാർത്തകൾ’ പടരുന്നതിന് പിന്നിൽ. ഇത്തരം പ്രചാരണങ്ങൾ ഒരു വിവേചനവും കൂടാതെ ആർക്കെതിരെയും ചെയ്തുപോരുന്ന ഒരുപറ്റം മാനസിക രോഗികളുണ്ട്.

മധുപാൽ. (ചിത്രം∙മനോരമ)

അവർ വാട്സാപ്പ് യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള വിവരങ്ങൾ വച്ചുകൊണ്ട് മാത്രം പ്രതികരിക്കുന്ന ജനതയാണ്. അവരെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കാരണം, മനോരോഗികളുടെ എണ്ണം കൂടും തോറും നമുക്കിടയിലുള്ള മാനസിക ഐക്യം ഇല്ലാതാവുകയാണ്. ഇതാർക്ക് വേണമെങ്കിലും ഇങ്ങനെ സംഭവിച്ചേക്കാം. അതിനെ അതിജീവിക്കാൻ വേണ്ട മനസ്സുണ്ടെന്ന് എനിക്കുറപ്പാണ്. റിമോട്ടുകൾ കയ്യിൽ വച്ചുകൊണ്ടാണ് നമ്മൾ ജീവിക്കുന്നത്. അത് തന്നെയാണ് ഇത്തരം വാർത്തകൾ വളരെ പെട്ടന്ന് തന്നെ പ്രചരിക്കാനുള്ള കാരണം.

ADVERTISEMENT

∙ ആത്മഹത്യ ചെയ്യുമെന്ന് ഞാൻ പറഞ്ഞിട്ടില്ല

2019ലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു ആദ്യം മരണവാർത്ത പ്രചരിച്ചത്. 2019 ൽ ഞാൻ പറഞ്ഞത് എന്തായിരുന്നു എന്ന് ഫെയ്സ്ബുക്കിൽ ഇപ്പോഴുമുണ്ട്. ‘‘ഒരു അടിമത്തം ഇവിടെ ഉടലെടുക്കുമ്പോൾ, സ്വാതന്ത്ര്യത്തിനകത്ത് ജീവിക്കാൻ പറ്റിയില്ലെങ്കിൽ, ആ അടിമകളായി ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്’’ എന്നാണ് അന്ന് പറഞ്ഞത്. ആ വാക്കുകളാണ് പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോദി വന്നാൽ ഞാൻ ആത്മഹത്യചെയ്യും എന്നതരത്തിൽ പ്രചരിച്ചത്. കൃത്യമായ ധാരണയോടുകൂടെ ഒരു വിഷയം പറയുമ്പോൾ അതെന്താണെന്ന് മനസ്സിലാക്കി നമ്മളോട് പ്രതികരിക്കുന്ന ആളുകളാണെങ്കിൽ നമുക്ക് അവരെ പറഞ്ഞു തിരുത്തുകയോ, മനസ്സിലാക്കി കൊടുക്കുകയോ അല്ലെങ്കിൽ അവരുമായി സംവാദങ്ങൾ നടത്തുകയോ ഒക്കെ ചെയ്യാം. ഇത് അങ്ങനെയല്ലല്ലോ.

മധുപാൽ. (Photo Credit:Instagram/k_madhupal)

രാഷ്ട്രീയപരമായി എതിർചേരിയിലാണെങ്കിൽ, ‘‘ഞങ്ങൾക്ക് അത് ഇഷ്ടമല്ല, അതുകൊണ്ട് നിങ്ങൾ അങ്ങനെ പറയാൻ പാടില്ല, നിങ്ങൾ പറയുന്നത് ശരിയല്ല, ഞങ്ങൾ പറയുന്നതാണ് ശരി’’ എന്നൊക്കെയുള്ള തരത്തിലാണ് വാർത്തകൾ ഉണ്ടാവുന്നത്. വളരെ കൃത്യമായി എന്റെ രാഷ്ട്രീയം ഞാൻ പറയുന്നത് കൊണ്ട് തന്നെയാണ് ഇത്തരം വാർത്ത നിർമിക്കപ്പെടുന്നത്.‌ എതിരഭിപ്രായം പറയുന്നവർ മരിച്ചു പോയി എന്ന് വ്യാജവാർത്ത നിർമിച്ചാൽ അവർ പറയുന്ന നിലപാടുകളും തള്ളിപ്പോവുകയാണ് എന്നാണോ ഇവർ കരുതുന്നത്? രാഷ്ട്രീയ നിലപാടുള്ള ഒരു മനുഷ്യനെ ഇല്ലാതാക്കാൻ സാധിക്കില്ല. കൊന്നു കളയാനോ കിടപ്പിലാക്കാനോ സാധിക്കുമായിരിക്കും, പക്ഷേ എന്റെ നിലപാടുകളെയും പ്രതീകരണശേഷിയെയും ഒരിക്കലും, ഒരു കാലത്തും ആർക്കും തള്ളിക്കളയാൻ സാധിക്കില്ല.

∙ ഇതൊന്നും കേട്ടാൽ പേടിക്കുന്ന കുടുംബമല്ല

ഒരാൾ‌ക്കെതിരെ നിരന്തരം ഇത്തരം വ്യാജവാർത്തകൾ വരുമ്പോൾ പലപ്പോഴും വീട്ടുകാരും മക്കളും പറയും, ‘‘അയ്യോ എന്തിനാണ് ഇതിനൊക്കെ നിൽക്കുന്നത്, ഒന്നിനും ഇനി പ്രതികരിക്കേണ്ട’’ എന്നൊക്കെ. പക്ഷേ അങ്ങനെയൊരു കുടുംബമല്ല എനിക്കുള്ളത്. എന്റെ മക്കളും കൃത്യമായ രാഷ്ട്രീയ ബോധമുള്ള ആളുകളാണ്. ചരിത്രബോധമുള്ള വ്യക്തികൾ ഉണ്ടാകുമ്പോഴേ, നമുക്കിതിനെയൊക്കെ മറികടക്കാൻ സാധിക്കൂ. അതില്ലാത്ത ആളുകളോട് ഒന്നും പറയാൻ പറ്റില്ല. നമുക്ക് വളരെ കൃത്യമായ പാരമ്പര്യമുണ്ട്. ആ പാരമ്പര്യം മനുഷ്യൻ സഹവർത്തിത്തത്തോടുകൂടി മതേതരത്വത്തിന്റെ കാഴ്ചപ്പാടോടുകൂടി നിന്നിരുന്ന പാരമ്പര്യമാണ്.

മധുപാൽ. (Photo Credit:Instagram/k_madhupal)

മനുഷ്യൻ ദൈവങ്ങളെ ഉണ്ടാക്കിയത് തന്നെ ഭയത്തിൽ നിന്നും രക്ഷപ്പെടാനായിട്ടാണ്. സൂര്യനെയും മഴയെയും മിന്നലിനെയും ഒക്കെത്തന്നെ മനുഷ്യൻ ആരാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നെയും കുറെ കാലങ്ങൾക്ക് ശേഷമാണ് ആൾരൂപത്തിലുള്ള ദൈവങ്ങളുണ്ടാകുന്നത്. അതും വാമൊഴി കഥകളിൽ നിന്നും ദൈവങ്ങളിലേക്ക് മനുഷ്യൻ മാറിയതാണ്. അധികാരവും പണവും വന്നപ്പോൾ അവനിഷ്ടമുള്ള ദൈവങ്ങളെ അവൻ ഉണ്ടാക്കിയിട്ടുണ്ട്. ആ ദൈവങ്ങൾക്ക് വേണ്ടിയല്ല, മനുഷ്യന് വേണ്ടിയാണ് ഭരണകൂടങ്ങൾ ഉണ്ടാവേണ്ടത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

രാഷ്ട്രീയമാണല്ലോ ഇതിന്റെയൊക്കെ കാരണം. തിരഞ്ഞെടുപ്പ് ഒരിക്കലും യുദ്ധമാണെന്ന് ഞാൻ വിചാരിക്കുന്നില്ല. അതൊരിക്കലും യുദ്ധമല്ല. ആശയങ്ങൾ പരസ്പരം പറഞ്ഞു തീർക്കുന്ന സംവാദത്തിന്റെ ഘടകങ്ങൾ കൂടെ അതിൽ ഉൾപ്പെടുന്നുണ്ട്. അഭിപ്രായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണത്. ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണത്. മറിച്ച്, നീ വായടച്ചാൽ മാത്രം മതി, ഒരു കാര്യത്തിലും അഭിപ്രായം പറയേണ്ടതില്ല, ഒരു കാര്യത്തിനു വേണ്ടിയും സമരം ചെയ്യേണ്ടതില്ല, ഒന്നും പറയാൻ നിന്നെ സമ്മതിക്കില്ല എന്ന് ഒരു കൂട്ടം പറയുമ്പോഴാണ് അത് യുദ്ധത്തിന്റെ അവസ്ഥയിലേക്ക് മാറുന്നത്.

ഇപ്പോൾ ഞാൻ കാണുന്നത് അധികാരവും പണവുമെല്ലാമുള്ള കൂട്ടർ അതൊന്നുമില്ലാത്ത ആളുകളോട് ഞങ്ങൾ പറയുന്നത് കേൾക്കൂ, ഞങ്ങൾ പറയുന്നതാണ് കേൾക്കേണ്ടത് എന്ന തിട്ടൂരമിടുന്ന അവസ്ഥയാണ്. ഇത് സിനിമാരംഗത്തടക്കം എല്ലായിടത്തുമുണ്ട്.

എല്ലാ കാര്യങ്ങളിലും നമ്മൾ അഭിപ്രായങ്ങൾ പറയണമോ വേണ്ടയോ എന്ന അവസ്ഥ വരുന്നുണ്ട് എന്നതാണ് സത്യം. അതായത് പേടിപ്പിച്ച്നിർത്തുക എന്നത് തന്നെയാണ് അടിസ്ഥാനപരമായി ഇതിന്റെയൊക്കെ ഉദ്ദേശം. സാധാരണക്കാരനു വേണ്ടിയാണ് നിയമവും ഭരണകൂടവും നിലനിൽക്കേണ്ടത് എന്ന് മറന്നു പോകുകയാണ്.

English Summary:

Madhupal Reacts to the Fake News Regarding His Death