കെ. കരുണാകരനും എ.കെ ആന്റണിയും. ഒരു കാലത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ രണ്ട് ദീപസ്തംഭങ്ങളായിരുന്നു ഇവർ. ഇണങ്ങിയും പിണങ്ങിയും അവർ ഏറെക്കാലം ദേശീയ തലത്തിൽ പോലും തിളങ്ങി നിന്നു. കരുണാകരൻ എല്ലാ സമുദായങ്ങളെയും ചേർത്തു പിടിക്കാൻ എപ്പോഴും ശ്രമിച്ചു. പഴയ തലമുറയിൽ പെട്ടവർ ഓർമിക്കുന്നുണ്ടാകും, നായർ സർവീസ് സൊസൈറ്റിക്കും (എൻഎസ്എസ്) എസ്എൻഡിപി യോഗത്തിനും പ്രത്യേക രാഷ്ടീയപാർട്ടികൾ കേരളത്തിലുണ്ടായിരുന്നു. എൻഎസ്എസിന് എൻഡിപി, എസ്എൻഡിപി യോഗത്തിന്റെ ആശിർവാദത്തോടെ എസ്ആർപി. ഇരു പാർട്ടികളും യുഡിഎഫിന്റെ ഘടകകക്ഷികളായിരുന്നു. രണ്ടു പാർട്ടികൾക്കും എംഎൽഎമാരും മന്ത്രിയുമൊക്കെ ഉണ്ടായിരുന്നു. കരുണാകരൻ സമുദായ മേൽവിലാസമുള്ള പാർട്ടികളെ ചിറകിൻകീഴിൽ സംരക്ഷിച്ചപ്പോൾ അത് മൃദു ഹിന്ദുത്വമായി ആരും വിശേഷിപ്പിച്ചില്ല. അക്കാലം ഈ പ്രയോഗം തന്നെ ഉണ്ടായിരുന്നില്ലല്ലോ. സമുദായങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വാരിക്കോരി സ്ഥലവും മറ്റും നൽകുന്നതിലും അദ്ദേഹം തൽപരനായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ. കരുണാകരനും എ.കെ ആന്റണിയും. ഒരു കാലത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ രണ്ട് ദീപസ്തംഭങ്ങളായിരുന്നു ഇവർ. ഇണങ്ങിയും പിണങ്ങിയും അവർ ഏറെക്കാലം ദേശീയ തലത്തിൽ പോലും തിളങ്ങി നിന്നു. കരുണാകരൻ എല്ലാ സമുദായങ്ങളെയും ചേർത്തു പിടിക്കാൻ എപ്പോഴും ശ്രമിച്ചു. പഴയ തലമുറയിൽ പെട്ടവർ ഓർമിക്കുന്നുണ്ടാകും, നായർ സർവീസ് സൊസൈറ്റിക്കും (എൻഎസ്എസ്)  എസ്എൻഡിപി യോഗത്തിനും പ്രത്യേക രാഷ്ട്രീയപാർട്ടികൾ കേരളത്തിലുണ്ടായിരുന്നു.

എൻഎസ്എസിന് എൻഡിപി, എസ്എൻഡിപി യോഗത്തിന്റെ ആശിർവാദത്തോടെ എസ്ആർപി. ഇരു പാർട്ടികളും യുഡിഎഫിന്റെ ഘടകകക്ഷികളായിരുന്നു. രണ്ടു പാർട്ടികൾക്കും എംഎൽഎമാരും മന്ത്രിയുമൊക്കെ ഉണ്ടായിരുന്നു. കരുണാകരൻ സമുദായ മേൽവിലാസമുള്ള പാർട്ടികളെ ചിറകിൻകീഴിൽ സംരക്ഷിച്ചപ്പോൾ അത് മൃദു ഹിന്ദുത്വമായി ആരും വിശേഷിപ്പിച്ചില്ല. അക്കാലം ഈ പ്രയോഗം തന്നെ ഉണ്ടായിരുന്നില്ലല്ലോ. സമുദായങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വാരിക്കോരി സ്ഥലവും മറ്റും നൽകുന്നതിലും അദ്ദേഹം തൽപരനായിരുന്നു. 

ADVERTISEMENT

ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രബന്ധങ്ങളും ആർക്കും മുഷിച്ചിൽ ഉണ്ടാക്കിയുമില്ല. ഇന്ദിരാഗാന്ധിയുമൊന്നിച്ച് ഒട്ടേറെ ക്ഷേത്രങ്ങളിൽ അദ്ദേഹം ദർശനം നടത്തി. കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി തന്നെ ഇത്തരമൊരു ക്ഷേത്രദർശനത്തിൽ നിന്നാണല്ലോ ഉരുവം കൊണ്ടത്. പാലക്കാട് ഹേമാംബിക ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് കൈ. ശബരിമലയിൽ ഇന്ദിരാഗാന്ധിക്കായി ഹെലിപാഡ് നിർമിക്കാൻ പോലും കരുണാകരൻ ഒരു ശ്രമം നടത്തി, നടന്നില്ലെന്നു മാത്രം. ഇതൊന്നും ഹിന്ദുത്വ നിർവചനത്തിൽ ഉൾപ്പെട്ടില്ല, ആരോപണവുമുണ്ടായില്ല എന്നു മാത്രം.

ബിജെപി ദേശീയ ആസ്ഥാനത്തെത്തിയ പത്മജ വേണുഗോപാൽ. കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ, ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ തുടങ്ങിയവർ സമീപം. (ചിത്രം: മനോരമ)

എ.കെ ആന്റണിയാകട്ടെ ന്യൂനപക്ഷ വിരുദ്ധമെന്നു വിശേഷിപ്പിക്കപ്പെട്ട ചില പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിച്ചപ്പോഴും ആരും ഹിന്ദുത്വമോ മൃദുഹിന്ദുത്വമോ ആരോപിച്ചില്ല. ബദ്ധവൈരികളായ ഇടതുപക്ഷവുമായി ആന്റണി ആദ്യവും കരുണാകരൻ പിന്നീടും അൽപകാലം കൈകോർത്തിരുന്നു. എന്നാൽ ഇരുവരും പാർട്ടിയിൽ മടങ്ങിയെത്തി. എന്നാൽ ഒരിക്കലും സംഘപരിവാർ സംഘടനകളുമായി ഇരുവരും ഒരു ദിവസം പോലും സഹകരിച്ചില്ല. ആ സ്ഥാനത്താണ് കാലം കടന്നു പോയപ്പോൾ പത്മജ വേണുഗോപാലും അനിൽ ആന്റണിയും ബിജെപിയിൽ എത്തുന്നത്. ഇരു നേതാക്കളുടെയും മക്കളുടെ ഈ തീരുമാനം കോൺഗ്രസിനെ എങ്ങനെ ബാധിക്കും. 

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണി ഈരാറ്റുപേട്ടയിലെ വസതിയിലെത്തി പി.സി.ജോർജിനെ സന്ദർശിച്ചപ്പോൾ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ.പ്രമീളാ ദേവി, ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ, ഷോൺ ജോർജ് എന്നിവർ സമീപം.. (ഫയൽ ചിത്രം: മനോരമ)

∙ പി.സി. ജോർജിനെ തഴഞ്ഞ് അനിലിന് സ്ഥാനം, പത്മജയ്ക്കോ

ആന്റണിയുടെയും കെ. കരുണാകരന്റെയും രാഷ്ട്രീയ നിലപാടുകൾ ഇതായിരുന്നു. പശ്ചാത്തലം ഇതായിരിക്കെയാണ് ആന്റണിയുടെ മകൻ അനിൽ ആന്റണി ഒരു സുപ്രഭാതത്തിൽ ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് പാർട്ടി ഓഫിസിലെ ഒരു കംപ്യൂട്ടർ വിദഗ്ധൻ മാത്രമായിരുന്ന അനിലിനെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കു പോലും ഏറെ പരിചിതനായിരുന്നില്ല. ബിജെപി  അദ്ദേഹത്തെ ദേശീയ സെക്രട്ടറി, വക്താവ് സ്ഥാനങ്ങളിൽ അവരോധിച്ചു, ഇപ്പോൾ പി.സി ജോർജിനെ തഴഞ്ഞ് പത്തനംതിട്ടയിൽ ലോക്സഭാ സ്ഥാനാർഥിയുമാക്കി. പത്മജ വേണുഗോപാലാകട്ടെ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം, കെപിസിസി ജനറൽ സെക്രട്ടറി, എഐസിസി അംഗം തുടങ്ങിയ പദവികളിലെത്തി.

കെ.മുരളീധരൻ, കെ.കരുണാകരൻ, പത്മജ വേണുഗോപാൽ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

നിയമസഭയിലേക്കു രണ്ടു പ്രാവശ്യവും ലോക്സഭയിലേക്ക് ഒരു പ്രാവശ്യവും മത്സരിച്ചു, വിജയിച്ചില്ലെന്നു മാത്രം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെടിഡിസി ചെയർപഴ്സണായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. ഒരാഴ്ച മുൻപുവരെ തൃശൂരിൽ കോൺഗ്രസ് സ്ഥാനാർഥിക്കു വേണ്ടി വോട്ട് ചോദിച്ച് പൊതുയോഗത്തിൽ പ്രസംഗിച്ചിരുന്നുവത്രേ. ആ പത്മജയാണിപ്പോൾ ബിജെപിയിൽ ചേർന്നത്. പാർട്ടി ഹൈക്കമാൻഡിന്റെ അവഗണനയും മറ്റുമാണ് അവർ കാരണമായി പറയുന്നത്. സോണിയ ഗാന്ധിയെ കാണാനുള്ള അവസരം പോലും നിഷേധിച്ചെന്നും അവർ ആരോപിക്കുന്നു. ബിജെപി പദവികൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പുറത്ത് സംസാരമുണ്ട്. പുറമെ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ പത്മജയെ സ്ഥാനാർഥിയാക്കാനും ബിജെപി  നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം.

∙ അനിലും പത്മജയും വന്നു, അടുത്തതാര് 

മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ പഴികേട്ട  നേതാവാണ് കെ. കരുണാകരൻ‍. മക്കളുടെ പാർട്ടി മാറ്റം എങ്ങനെ ബാധിക്കും. എന്തായാലും അനിലിനെക്കാൾ കോൺഗ്രസിനെ ബുദ്ധിമുട്ടിലാക്കുക പത്മജയുടെ ബിജെപി പ്രവേശമാണ്. ഏതു കോൺഗ്രസ് നേതാവും ഏതു നിമിഷവും ബിജെപിയിൽ ചേരാം എന്ന പ്രചാരണത്തിന് ഇത് അടിവരയിടും. കെ.കരുണാകരന്റെ രണ്ടു മക്കളും രണ്ടു കാലങ്ങളിലായി കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി. മുരളീധരൻ സേവാദളിലൂടെ പ്രവർത്തിച്ചു തുടങ്ങി. സംസ്ഥാന മന്ത്രി, എം.പി, കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു.

പത്മജ വേണുഗോപാൽ, രമ്യ ഹരിദാസ്. (ഫയൽ ചിത്രം: മനോരമ)

ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തോൽവികളും നേരിട്ടു. കേരളത്തിൽ എംഎൽഎ അല്ലാതിരിക്കെ മന്ത്രിയായി ഉപതിരഞ്ഞെടുപ്പി‍ൽ പരാജയപ്പെട്ട ഏക വ്യക്തികൂടിയാണ് മുരളീധരൻ. ഇടക്കാലത്ത് കരുണാകരന്റെ സ്വന്തം പാർട്ടിയായ ഡിഐസികെ സംസ്ഥാന പ്രസിഡന്റ്, ശരദ് പവാറിന്റെ എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. അദ്ദേഹവും ഒരിക്കലും സംഘപരിവാറിനെ തൊട്ടുകൂട്ടിയില്ല. 

പത്മജയുടെ തീരുമാനത്തിനു ഇ.ഡി. റെയ്ഡുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ ആരോപിച്ചിരുന്നു.  ഇവരും ബിജെപിയുമായി സംസാരിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തിരിച്ചടിച്ചു.

ADVERTISEMENT

പെങ്ങൾക്കു പിന്നാലെ ആങ്ങളയും ബിജെപിയിൽ എത്തും എന്ന പ്രചാരണത്തിന് തടയിടാൻ കോൺഗ്രസ് ക്ലേശിക്കും. പ്രത്യേകിച്ച് വടകരയിൽ കെ.കെ.ശൈലജയെ പോലെ ശക്തയായ സ്ഥാനാർഥിയെ നേരിടാൻ ഒരുങ്ങുമ്പോൾ.എൽഡിഎഫ്  ഈ അവസരം ശരിക്കും മുതലെടുക്കാൻ രംഗത്തിറങ്ങിക്കഴിഞ്ഞു. പത്മജയ്ക്ക് ബിജെപി അംഗത്വം നൽകും മുൻപുതന്നെ മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം പ്രതികരിച്ചുവെന്നതും ശ്രദ്ധിക്കണം.

കെ.മുരളീധരൻ, കെ.കരുണാകരൻ, പത്മജ വേണുഗോപാൽ. (ഫയൽ ചിത്രം: മനോരമ)

കെ. മുരളീധരൻ മുൻപ് പല പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നതും ഓർക്കാം. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിഴുപ്പലക്കലുകൾ ഇനി കാണേണ്ടിവരും. തൃശൂരിലെ കരുണാകരന്റെ സ്മൃതി മണ്ഡപം പോലും ഇനി തർക്ക വിഷയമായാൽ അത്ഭുതപ്പെടേണ്ട. ജീവിച്ചിരിക്കുന്നവർ മാത്രമല്ല കരുണാകരന്റെ ആത്മാവു പോലും നേതാക്കളുടെ പരാമർശവിഷയമാകുന്നു. എന്തായാലും പെട്ടെന്ന് പൊട്ടിവീണ പത്മജ പ്രതിഭാസം കേരളത്തിലെ രാഷ്ട്രീയ അജൻഡ മാറ്റിയെന്നതിൽ തർക്കമില്ല.

പത്മജ ബിജെപി പാളയത്തിലേക്ക് ചേക്കേറിയതോടെ കോൺഗ്രസും ബദൽ നടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. കെ. മുരളീധരനെ തൃശൂരിലേക്ക് മാറ്റാനുള്ള നീക്കത്തിലൂടെ ഇതാണ് വ്യക്തമാകുന്നത്. ബിജെപി താര സ്ഥാനാർഥിയായ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരിൽ ഏറ്റവും കരുത്തനായ സ്ഥാനാർഥിയെന്ന നിലയിലാണ് കെ. മുരളീധരനെ രംഗത്തിറക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്.

English Summary:

Anil Antony and Padmaja Venugopal's Party Switch: A New Chapter for Kerala Politics