ഗുളിക ചെമപ്പോ നീലയോ?
ഹോളിവുഡിൽ മട്രിക്സ് എന്ന ചിത്രം 1999 ൽ റിലീസ് ചെയ്തു. മട്രിക്സ് എന്നത് കംപ്യൂട്ടർ നിർമിതമായ കൃത്രിമലോകം. അതിൽ നിയോ എന്ന കഥാനായകൻ കഴിയുന്നു. മോർഫിയസ് എന്ന കംപ്യൂട്ടർ മഹാഗുരു പ്രത്യക്ഷപ്പെട്ട് നിയോയോടു ചോദിക്കുന്നു, ‘നിനക്ക് ചെമപ്പു ഗുളിക വേണോ, അതോ നീല ഗുളിക വേണോ?’ (Red pill or blue pill?). നീല ഗുളിക കഴിച്ചാൽ നിയോയ്ക്കു ഇപ്പോൾ കഴിയുന്ന മായാലോകത്തു കഴിയാം. ചെമപ്പുഗുളികയാണു കഴിക്കുന്നതെങ്കിൽ തനിക്കു സംഭവിക്കുന്നത് എന്തെന്നു തിരിച്ചറിയുകയും, മട്രിക്സെന്ന മായാലോകത്തിനു പുറത്തുള്ള യാഥാർഥ്യമെല്ലാം മനസ്സിലാക്കാൻ കഴിയുകയും ചെയ്യും. നിയോ ചെമപ്പുഗുളിക വാങ്ങി കഴിക്കുന്നു...

ഹോളിവുഡിൽ മട്രിക്സ് എന്ന ചിത്രം 1999 ൽ റിലീസ് ചെയ്തു. മട്രിക്സ് എന്നത് കംപ്യൂട്ടർ നിർമിതമായ കൃത്രിമലോകം. അതിൽ നിയോ എന്ന കഥാനായകൻ കഴിയുന്നു. മോർഫിയസ് എന്ന കംപ്യൂട്ടർ മഹാഗുരു പ്രത്യക്ഷപ്പെട്ട് നിയോയോടു ചോദിക്കുന്നു, ‘നിനക്ക് ചെമപ്പു ഗുളിക വേണോ, അതോ നീല ഗുളിക വേണോ?’ (Red pill or blue pill?). നീല ഗുളിക കഴിച്ചാൽ നിയോയ്ക്കു ഇപ്പോൾ കഴിയുന്ന മായാലോകത്തു കഴിയാം. ചെമപ്പുഗുളികയാണു കഴിക്കുന്നതെങ്കിൽ തനിക്കു സംഭവിക്കുന്നത് എന്തെന്നു തിരിച്ചറിയുകയും, മട്രിക്സെന്ന മായാലോകത്തിനു പുറത്തുള്ള യാഥാർഥ്യമെല്ലാം മനസ്സിലാക്കാൻ കഴിയുകയും ചെയ്യും. നിയോ ചെമപ്പുഗുളിക വാങ്ങി കഴിക്കുന്നു.
പക്ഷേ നമ്മിൽ ഏറെപ്പേരും നീലഗുളിക വിഴുങ്ങി മായാലോകത്തു മയങ്ങിക്കഴിയുകയാണ്. സത്യം മറച്ചുവച്ച് സ്വാർഥരായ നേതാക്കൾ പറയുന്നതെല്ലാം അതേപടി വെട്ടിവിഴുങ്ങി, യാഥാർഥ്യ തിരിച്ചറിയാത്തവർ. ആവർത്തിച്ചുകേൾക്കുന്ന കള്ളങ്ങൾ സത്യമെന്ന് അടിമത്തത്തിൽ കഴിയുന്നവർ വിശ്വസിച്ചുപോകുന്നു. എന്നാൽ ചെമപ്പുഗുളിക കഴിക്കുന്ന നിയോ അജ്ഞതയുടെ അന്ധകാരത്തിൽനിന്നു മോചനം നേടി, അറിവിന്റെ വെള്ളിവെളിച്ചത്തിലെത്തുന്നു. നിയോയ്ക്കു ബോധമുദിക്കുന്നു. മനുഷ്യന്റെ അസ്തിത്വമെന്തെന്നു തിരിച്ചറിയുന്നു.
സിനിമക്കഥയിലെ ചെമപ്പുഗുളിക പല രാജ്യങ്ങളിലും ഒരു വിശേഷപ്രതീകമായിത്തീർന്നിട്ടുണ്ട്. ‘റെഡ്–പിൽഡ്’ എന്നു പറഞ്ഞാൽ രാജ്യത്ത് രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേർന്നു സൃഷ്ടിച്ചിട്ടുള്ള കൃത്രിമത്തങ്ങൾ തിരിച്ചറിഞ്ഞു എന്ന് അർഥമാക്കുന്നു. ദാർശനികതലത്തിലും ചെമപ്പു–നീല ഗുളികകൾ പല മാനങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. കംപ്യൂട്ടർ നിർമിച്ച മിഥ്യാലോകത്തെ ആനന്ദകരമായ അജ്ഞതയെയും യഥാർഥജീവിതമെന്ന സത്യം മനസ്സിലാക്കിയുള്ള അറിവിന്റെ സൗഖ്യത്തെയും ഇവ വേർതിരിക്കുന്നു.
യവനദാർശനികനായ പ്ലേറ്റോ (ബിസി 428–348 ?) ഈ ആശയം നൂറ്റാണ്ടുകൾക്കു മുൻപേ ആവിഷ്കരിച്ചിരുന്നു. ‘പ്ലേറ്റോ’സ് കേവ്’ എന്ന രസകരമായ അന്യാപദേശകഥയിൽ, ഗുഹയുടെ ഭിത്തി മാത്രം നോക്കിക്കാണുംവിധം കുറെപ്പേരെ കാലിലും കഴുത്തിലും ചങ്ങലകൊണ്ടു ബന്ധിച്ചിട്ടിരിക്കുകയാണ്. ഇവരുടെ പിന്നിൽ ഉയരംകുറഞ്ഞ ഭിത്തിയും അതിനു പിന്നിൽ എരിയുന്ന അഗ്നികുണ്ഡവുമുണ്ട്. ഭിത്തിക്കും തീയ്ക്കും ഇടയിൽ നടക്കുന്നവരുടെ നിഴലുകൾ ഭിത്തികാരണം കാണാൻ വയ്യ, പക്ഷേ അവർ ചുമന്നുകൊണ്ടു പോകുന്ന പാവകളുടെ നിഴൽ മാത്രം ഭിത്തിയിൽകാണാം. വർഷങ്ങളോളം ഇതുമാത്രം കാണുന്നവർ, ആ നിഴലുകളാണ് യാഥാർഥ്യം എന്നു തെറ്റിദ്ധരിക്കുന്നു. പിന്നിൽ നടക്കുന്നവരുടെ സംഭാഷണത്തിന്റെ പ്രതിധ്വനി ഭിത്തിയിൽ നിന്നു കേൾക്കുന്നവർ ആ ശബ്ദമെല്ലാം നിഴലിൽനിന്നു വരുന്നതെന്ന് കരുതുന്നു.
പ്ലേറ്റോയുടെ ഗുരുനാഥനായ സോക്രട്ടീസ് കഥയിൽ ചിലതു കൂട്ടിച്ചേർത്തു. ബന്ധനസ്ഥരെ തുറന്നുവിട്ടെന്നു കരുതുക. തിരിഞ്ഞുനോക്കി തീയിൽ കണ്ണു മഞ്ഞളിക്കുന്ന അവർക്കു യാഥാർഥ്യമൊന്നും കാണാൻ കഴിയില്ല. അതെല്ലാം അസത്യമെന്നു കരുതി, അവർക്കു സത്യമെന്നു തോന്നുന്ന നിഴലുകളിലേക്കു മടങ്ങും. പക്ഷേ അവരെ വലിച്ചിഴച്ചു ദൂരേക്കു കൊണ്ടുപോയാൽ കാലക്രമത്തിൽ അവർ സത്യം തിരിച്ചറിയുമെന്ന് സോക്രട്ടീസ്. രാഷ്ട്രീയകക്ഷിയുടെ ഭ്രാന്തു തലയ്ക്കു പിടിച്ചവരോട്, പാർട്ടി അംഗീകരിക്കാത്ത സത്യം പറഞ്ഞുനോക്കൂ. അവർ ആ സത്യം വിശ്വസിക്കില്ല. സത്യം പറഞ്ഞ നിങ്ങളെ അപഹസിക്കുകയും ചെയ്യും. പക്ഷേ ചുരുക്കം ചിലർ ക്രമേണ സത്യം തിരിച്ചറിഞ്ഞ് പാർട്ടിയെ ഉപേക്ഷിക്കും. ഇതെല്ലാം നാം നിത്യവും കാണുന്നു. അന്ധമായ മതവിശ്വാസത്തിൽ കുടുങ്ങിയവർക്കും ഈ തകരാറുണ്ട്.
സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കിലെ ബുദ്ധമതപാഠശാലയിൽ പണ്ടു പോയതോർക്കുന്നു. അവിടെയും തുടർന്ന് അടുത്തുള്ള ഉയർന്ന പാഠശാലയിലുമായി 18 വർഷം കുട്ടികൾ ബുദ്ധമതം പഠിക്കും. അതിലെ തത്ത്വങ്ങളുടെ മഹിമ നിസ്തുലമെന്നു പറഞ്ഞുകൊണ്ടുതന്നെ, അവിടത്തെ പ്രിൻസിപ്പലിനോട് ചോദിച്ചു, ‘ഈ കുട്ടികൾ 18 വർഷത്തിനിടെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങൾ ഏതു തലം മുതലാണ് പഠിക്കുന്നത്?’ അതൊന്നും ഇവിടെയില്ലെന്നും അതിന്റെയൊന്നും ആവശ്യമില്ലെന്നും പ്രിൻസിപ്പൽ തീർത്തുപറഞ്ഞു.
ഇനിയൊരു ജാപ്പനീസ് കഥ കൂടി കേൾക്കുക. ഏകാധിപതിയായ ചക്രവർത്തിയുെട ഭരണകാലം. ജനങ്ങൾ കൂടുതൽ ചോദ്യങ്ങളൊന്നും ചോദിച്ചുകൂടാ. പറയുന്നതു കേട്ടു വിശ്വസിച്ചുകൊള്ളണം. രാജവംശത്തിലെ പഴയ അംഗങ്ങളുടെ തലയോട്ടിയുടെ പ്രദർശനം നടക്കുന്നു. പത്തു നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന രാജാവിന്റെ തലയോട്ടി പ്രദർശനത്തിലുണ്ട്. കാണികളിലൊരാൾക്കു തോന്നി, തലയോട്ടി തീരെച്ചെറുതാണല്ലോ എന്ന്. അയാൾ ചോദിച്ചു, ‘അദ്ദേഹത്തിന്റെ തലയോട്ടിക്കു വലുപ്പം കാണുമെന്നു ഞാൻ കരുതി. ഇതെന്താ ഇത്ര ചെറുതായത്?’
ഉടൻ വന്നു സമാധാനം, ‘അദ്ദേഹത്തിനു നാലു വയസ്സുണ്ടായിരുന്നപ്പോഴുള്ള തലയോട്ടിയാണിത്. അത്രയും മനസ്സിലാക്കിയാൽ മതി. ഇനി ചോദ്യമൊന്നും വേണ്ട’. അതോടെ കഥയവസാനിച്ചു. എതിർശബ്ദങ്ങളെ കാപട്യംകൊണ്ട് അടിച്ചമർത്തുന്ന വ്യാജവ്യവസ്ഥിതിയെയാണ് ഇക്കഥ സൂചിപ്പിക്കുന്നത്. സത്യം അസത്യവും, അസത്യം സത്യവും ആകുന്ന കാലം. ഇതിനോടു കൂട്ടിവായിക്കാവുന്ന കാര്യം ഏകാധിപതിയായരുന്ന ഹിറ്റ്‌ലർ പറഞ്ഞിട്ടുണ്ട്, വിജയിയോട് ആരും ചോദിക്കില്ല, സത്യമാണോ നിങ്ങൾ പറഞ്ഞതെന്ന്.
ഇക്കാര്യത്തിൽ പ്രശസ്ത ഫ്രഞ്ച് സ്വാതന്ത്ര്യപ്രവർത്തകനും എഴുത്തുകാരനും ആയിരുന്ന വോൾട്ടയർ (1694 –1778) പറഞ്ഞെന്നു കരുതിവരുന്ന പ്രസിദ്ധവരികളോർക്കാം. ‘നിങ്ങൾ പറയുന്നതിനോടു ഞാൻ തീരെ യോജിക്കുന്നില്ല. പക്ഷേ അതു പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി ഞാൻ മരണംവരെ പൊരുതും’. നമ്മുടെ തലച്ചോറിൽ ഒരു കിലോഗ്രാമിനെക്കാൾ അല്പം കൂടുതൽ തൂക്കമുള്ള ഭാഗമാണ് സെറിബ്രം. നമ്മുടെ ചിന്തയെയും യുക്തിയെയും എല്ലാം ഇതു നിയന്ത്രിക്കുന്നു.
ഇതു വേണ്ടവിധം പ്രയോഗിക്കാൻ നാം പഠിക്കുകയും ശീലിക്കുകയും വേണം. ഏതെങ്കിലും നേതാവോ രാഷ്ട്രീയകക്ഷിയോ കാര്യസാധ്യത്തിനുവേണ്ടി പടച്ചുണ്ടാക്കുന്നതെല്ലാം നാം എന്തിന് വെറുതേ വെട്ടിവിഴുങ്ങണം? ഞങ്ങളുടെ കക്ഷിക്കു മാത്രമേ ഈ രാജ്യത്തെ അഭിവൃദ്ധിയിലെത്തിക്കാൻ കഴിയൂ എന്ന അവകാശവാദം കേൾക്കുമ്പോൾ, അതു ശരിതന്നെയോ എന്ന് നമുക്ക് സെറിബ്രം ഉപയോഗിച്ചു പരിശോധിച്ചുകൂടേ? ഞങ്ങൾ പറയുന്നതു നിങ്ങളങ്ങു കേട്ടാൽ മതിയെന്ന ഏകാധിപതിയുടെ സ്വരം എന്തിന് അനുസരിക്കണം?
ഒരു സാഹചര്യത്തിലും നമുക്കു ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള സ്വാതന്ത്ര്യം ആർക്കും പണയപ്പെടുത്തേണ്ടതില്ല.
നീല ഗുളിക തിന്ന് കൃത്രിമലോകത്തിൽ എന്തിനു നാ ജീവിതം തുലയ്ക്കണം? സെറിബ്രം നമ്മെ നയിക്കട്ടെ!