കഠിനാധ്വാനവും കല്ലിടലും
കഠിനാധ്വാനമാണ് പൊതുതിരഞ്ഞെടുപ്പിലെ ജയസാധ്യതയുടെ മാനദണ്ഡമെങ്കിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം, നൽകുന്ന വാഗ്ദാനങ്ങളുടെ വലുപ്പം തുടങ്ങിയവ അളവുകോലാക്കിയാലും അദ്ദേഹംതന്നെ മുന്നിൽ. കഠിനാധ്വാനം: കഷ്ടിച്ചു മൂന്നര മണിക്കൂറാണ് താൻ ഉറങ്ങുന്നതെന്നു മോദിയും ദിവസം 20 മണിക്കൂർ അദ്ദേഹം ജോലി ചെയ്യുന്നുവെന്നു പ്രചാരകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതു മോദിയുടെ പുതിയ ശീലമല്ലെന്നു മാത്രമല്ല, ആരോഗ്യത്തിനു നല്ലതല്ലെന്നു ഡോക്ടർമാർ അദ്ദേഹത്തെ പലതവണ ഉപദേശിച്ചിട്ടുമുണ്ട്.

കഠിനാധ്വാനമാണ് പൊതുതിരഞ്ഞെടുപ്പിലെ ജയസാധ്യതയുടെ മാനദണ്ഡമെങ്കിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം, നൽകുന്ന വാഗ്ദാനങ്ങളുടെ വലുപ്പം തുടങ്ങിയവ അളവുകോലാക്കിയാലും അദ്ദേഹംതന്നെ മുന്നിൽ.
കഠിനാധ്വാനം: കഷ്ടിച്ചു മൂന്നര മണിക്കൂറാണ് താൻ ഉറങ്ങുന്നതെന്നു മോദിയും ദിവസം 20 മണിക്കൂർ അദ്ദേഹം ജോലി ചെയ്യുന്നുവെന്നു പ്രചാരകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതു മോദിയുടെ പുതിയ ശീലമല്ലെന്നു മാത്രമല്ല, ആരോഗ്യത്തിനു നല്ലതല്ലെന്നു ഡോക്ടർമാർ അദ്ദേഹത്തെ പലതവണ ഉപദേശിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ജനുവരി മുതലുള്ള എണ്ണം മാത്രമെടുത്താൽ സർക്കാരിന്റെയും പാർട്ടിയുടെയും പരിപാടികൾക്കായി ഇരുപതിലേറെ സംസ്ഥാനങ്ങളിൽ മോദി യാത്രചെയ്തുകഴിഞ്ഞു. സംശയം വേണ്ട, തിരഞ്ഞെടുപ്പിനു മുൻപ് എല്ലാ സംസ്ഥാനത്തും അദ്ദേഹം പോകും. മണിപ്പുരിൽ പോയേക്കില്ല; അവിടെ തിരഞ്ഞെടുപ്പിനു പറ്റിയ സാഹചര്യമാണെന്ന സൂചനകളില്ല.
ആത്മവിശ്വാസം: തിരഞ്ഞെടുപ്പിനുശേഷം ജൂണിൽ വീണ്ടും കാണാമെന്നു കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരോടു മോദി ഏതാനും ദിവസം മുൻപു പറഞ്ഞത് ആത്മവിശ്വാസപ്രകടനമായിരുന്നു. അടുത്ത സർക്കാരിന്റെ ആദ്യ 100 ദിവസത്തെ കർമപദ്ധതിക്കുള്ള തയാറെടുപ്പ് ഊർജിതമാക്കാൻ അദ്ദേഹം നിർദേശിച്ചു. സർക്കാരിന്റെ ഒരു തീരുമാനമെന്ന മട്ടിലുള്ള ഗൗരവത്തോടെ മാധ്യമങ്ങൾ ഇതു റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.
വീണ്ടും കാണാമെന്നു പ്രധാനമന്ത്രി പറഞ്ഞതിനെ വേണമെങ്കിൽ ഭംഗിവാക്കായി കരുതാം. എന്നാൽ, അടുത്ത സർക്കാർ ചെയ്യേണ്ടതൊക്കെ ഒരുക്കിവയ്ക്കാൻ ഉദ്യോഗസ്ഥരോടു നിർദേശിക്കുന്നത് ഉചിതമാണോ, തിരഞ്ഞെടുപ്പിന്റെ അർഥത്തെത്തന്നെ ചോദ്യംചെയ്യലല്ലേ, അത്ര ഉറപ്പുണ്ടെങ്കിൽ എന്തിനാണ് തിരഞ്ഞെടുപ്പ് തുടങ്ങിയവയൊക്കെ എന്തിലും ദോഷം കാണുന്നവരുടെ മാത്രം സംശയങ്ങളാണ്. ദീർഘവീക്ഷണം സ്ഫുരിക്കുന്നതും ഉത്തരവാദിത്തങ്ങൾ ചെയ്തുതീർക്കാനുള്ള തിടുക്കം തുളുമ്പുന്നതുമായ ഓരോ വാക്കിന്റെയും പ്രചാരണമൂല്യം അവർ മനസ്സിലാക്കുന്നില്ല.
2019ലും ഇങ്ങനെ തിരഞ്ഞെടുപ്പിനുമുൻപ് 100 ദിവസത്തെ കാര്യം പറഞ്ഞിരുന്നു; വീണ്ടും കാണാമെന്നു പറഞ്ഞതായി റിപ്പോർട്ടുകളില്ല. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം േനടുന്നവർക്ക് അധികാരം ലഭിക്കുന്നത് അഞ്ചു വർഷത്തേക്കാണ്. അതുകൊണ്ടുതന്നെ ആദ്യ 100 ദിവസം എന്നതിനു പ്രചാരണപരമല്ലാത്ത പ്രാധാന്യമില്ല; മുൻഗണനപ്പട്ടിക വ്യക്തമാക്കുന്നു എന്നു വാദിക്കാം.
100 ദിവസത്തിനുള്ളിൽ ചെയ്യുമെന്നു പറഞ്ഞതെല്ലാം ചെയ്തോ, അല്ലാതെ മറ്റെന്തെങ്കിലുമൊക്കെ ചെയ്തോ തുടങ്ങിയ കാര്യങ്ങൾ പിന്നീടു വിശദമായി പരിശോധിക്കപ്പെടാറില്ലെന്നതാണ് വാസ്തവം. ഉദാഹരണത്തിന്, മോദി സർക്കാരിന്റെ കാര്യമെടുത്താൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുക 2019ൽ ആദ്യ 100 ദിവസങ്ങളിലെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. അവിടുന്നിങ്ങോട്ട് ഇതിനകം 17 നൂറു ദിവസങ്ങൾ കഴിഞ്ഞു; ഒഴിവു നികത്തൽ ലക്ഷ്യമെത്താൻ ഇനിയുമേറെ സഞ്ചരിക്കണം.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പിൻവലിക്കലും രണ്ടായുള്ള വിഭജനവും മുൻകൂട്ടി പറയാതെ, 2019ലെ ആദ്യ 100 ദിവസത്തിനുള്ളിൽ നടന്നു. ഇപ്പോൾ ‘370’ ഭരണഘടനയിലെ ഒരു വകുപ്പ് എന്നതിൽനിന്നു ബിജെപിയുടെ സീറ്റ് ലക്ഷ്യമായി രൂപം മാറിയിരിക്കുന്നു. അതു ജമ്മു കശ്മീർ പ്രക്ഷോഭത്തിന്റെ സജീവ മുഖമായിരുന്ന ജനസംഘം സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജിക്കുള്ള യഥാർഥ ആദരാഞ്ജലിയാകുമെന്നു മോദിതന്നെ പ്രസ്താവിക്കുകയുമുണ്ടായി.
വാഗ്ദാനങ്ങൾ: 2019ലെ ചരിത്രമനുസരിച്ച്, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള രണ്ടരമാസം മോദിക്കു തറക്കല്ലിടലിന്റെ കാലമാണ്. പൂർത്തിയാക്കപ്പെട്ട പദ്ധതികൾ പലതും രാഷ്ട്രത്തിനു സമർപ്പിക്കുന്നതും അക്കാലത്താണ്. അങ്ങനെയുമൊരു പ്രചാരണമെന്നതു ഭരണകക്ഷിക്കു ലഭിക്കുന്ന ആനുകൂല്യമാണ്. അല്ലാതെ, അപ്പോൾ മാത്രമാണ് അതിനൊക്കെ പ്രധാനമന്ത്രിക്കു സമയമുള്ളതെന്ന് അർഥമില്ല.
ഇത്തവണയും അതിനു മാറ്റമില്ല. ജനുവരി മുതൽ ഇന്നലെവരെ പ്രധാനമന്ത്രി യാത്രചെയ്ത സംസ്ഥാനങ്ങളിലൊക്കെയും ഒട്ടേറെ തറക്കല്ലുകളിട്ടു, പദ്ധതികളുടെ സമർപ്പണവുമുണ്ടായി. മോദിയുടെ തന്നെ പ്രസംഗങ്ങളുടെ അടിസ്ഥാനത്തിൽ കൂട്ടിയെടുത്ത കണക്കുകൾപ്രകാരം, ഇതുവരെ ഏകദേശം 19 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കു കല്ലിടലോ സമർപ്പണമോ സംഭവിച്ചു. യുപിയിൽ മാത്രം ഒറ്റത്തവണ മൊത്തം ഏകദേശം 10 ലക്ഷം കോടിയുടെ 14,000 പദ്ധതികൾ!
അഞ്ചു വർഷം മുൻപു കല്ലിടൽ വേളകളിൽ പദ്ധതിയുടെ രൂപാക്കണക്ക് കൃത്യമായി പറയുന്ന പതിവില്ലായിരുന്നു. ഇത്തവണ, ആയിരം കോടിയിലും ലക്ഷം കോടിയിലുമാണെങ്കിലും കൃത്യമായൊരു സംഖ്യ പ്രധാനമന്ത്രി പറയുന്നുണ്ട്.
അങ്ങനെ ചെയ്യുന്നതു സമ്പന്നരാജ്യമെന്ന പ്രതീതിക്കു സഹായകമാണ്. ഈ വ്യത്യാസം മാറ്റിനിർത്തിയാൽ, 2019ലെ പ്രചാരണത്തിന്റെ തനിപ്പകർപ്പാണ് മോദി ഇത്തവണയും പ്രയോഗിക്കുന്നത്. പ്രതിപക്ഷത്തിന്റെ അഴിമതി, കുടുംബാധിപത്യം തുടങ്ങിയ ആരോപണങ്ങൾ അദ്ദേഹം അന്നും ഉപയോഗിച്ചതാണ്. ഇത്തവണ വികസിത ഇന്ത്യ, മോദിയുടെ ഗാരന്റി എന്നീ പരസ്യവാക്കുകൾ അധികമായി പറയുന്നുണ്ട്. അന്ന് ആരോപണങ്ങൾക്കു വിധേയരാക്കപ്പെട്ടവരുടെ എണ്ണത്തിൽ ഇത്തവണ കുറവുണ്ടായത് പലരും ബിജെപിയിൽ ചേർന്നെന്ന സ്വാഭാവിക പ്രതിഭാസം കാരണമാണ്.
വീണ്ടും, 2019ലേക്കു പോയാൽ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ട്രെൻഡ് സർവേകളിൽ ബിജെപിക്കു ഭരണത്തിനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. പ്രതിപക്ഷം നാലുവഴിക്കായിരുന്ന കാലം. തങ്ങൾക്ക് 300 പ്ലസ് എന്നു തുടക്കത്തിലേ ബിജെപി പറഞ്ഞു. പിന്നീടതു സംഭവിക്കുകയും ചെയ്തു. അതിനു മുൻപ്, 2019 ഫെബ്രുവരി 14നു പുൽവാമയിൽ ഭീകരാക്രമണമുണ്ടായി. പിറ്റേന്നു മുതൽ, അക്രമികൾ നേരിടാൻ പോകുന്ന തിരിച്ചടിയെക്കുറിച്ചു മോദി പറഞ്ഞു.
അതേമാസം 28നു ബാലാക്കോട്ടിൽ ഇന്ത്യൻ വായുസേന മിന്നലാക്രമണം നടത്തി ശക്തമായി തിരിച്ചടിച്ചു. അതു തിരഞ്ഞെടുപ്പുകളത്തെയും സ്വാധീനിച്ചെന്നാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സർവേകൾ വ്യക്തമാക്കിയത്: ബിജെപിക്കു ഭൂരിപക്ഷമെന്നു കണക്കുകൾ മാറി; എക്സിറ്റ് പോളുകളിൽ 352 വരെ പ്രവചിക്കപ്പെട്ടു. ഇത്തവണ ഇതുവരെ എല്ലാം മോദികേന്ദ്രീകൃതമാണ്. കരകടന്ന് കടലിലുമിറങ്ങി, ഇനിയെന്ത് എന്നതാണ് അദ്ദേഹത്തിന്റെ തീവ്രപ്രചാരണം കാണുമ്പോഴുള്ള ചോദ്യം.