ഡ്രൈവിങ് പരിശീലനം നൽകാൻ കെഎസ്ആർടിസി കേരളത്തിലെമ്പാടും സ്കൂളുകൾ ആരംഭിക്കുകയാണ്. ഇതിനെക്കുറിച്ച് ഡ്രൈവിങ് സ്കൂളുകളുടെ പ്രതികരണം എന്താകും? തിരുവനന്തപുരത്ത് 22 വർഷമായി പ്രവർത്തിക്കുന്ന ‘മേടയിൽ’ ഡ്രൈവിങ് സ്കൂൾ ഉടമ റോജിൻ സോമന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘‘ഗതാഗത മന്ത്രി ഗണേഷ്കുമാറിന് ഫുൾ സപ്പോർട്ട്, കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ തുടങ്ങിയാൽ അതിന്റെ നേട്ടം എനിക്കുമുണ്ടാവും’’. പുതിയ ഡ്രൈവിങ് സ്കൂള്‍, അതും സർക്കാർതലത്തിൽ വന്നാൽ നിലവിലെ സ്കൂൾ നടത്തിപ്പുകാർക്ക് ആശങ്കയല്ലേ വേണ്ടത്, പിന്നെന്തുകൊണ്ടാണ് ഇത്തരമൊരു മറുപടി? അതിനുള്ള ഉത്തരവും റോജിന്റെ പക്കലുണ്ട്. നിലവിൽ കേരളത്തിലെ ഡ്രൈവിങ് സ്കൂളുകളുടെ അവസ്ഥയെ കുറിച്ചും പുതിയ മാറ്റങ്ങൾ നടപ്പിലായാൽ ഉണ്ടാവുന്ന ഗുണങ്ങളെ കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ പ്രതികരിക്കുകയാണ് റോജിൻ സോമൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോജിൻ സോമൻ (Photo Arranged)

‘‘മന്ത്രി ഗണേഷ്‌കുമാർ പറഞ്ഞതുപോലെ ഡ്രൈവിങ് ടെസ്റ്റ് രീതികൾ കർശനമാക്കിയാൽ ഡ്രൈവിങ് സ്കൂളുകൾ മികച്ച രീതിയിൽ ശിക്ഷണം നൽകേണ്ടി വരും. അതിന് ഇപ്പോൾ നൽകുന്നതിനേക്കാള്‍ കൂടുതൽ സമയം വേണ്ടിവരും. സ്വാഭാവികമായും ഫീസ് വർധിക്കും. കാരണം ഓരോ വിദ്യാർഥിയേയും മികച്ച രീതിയില്‍ പഠിപ്പിച്ച ശേഷമേ ടെസ്റ്റിന് കൊണ്ടുപോകുവാൻ കഴിയൂ. എന്റെ അഭിപ്രായത്തിൽ ടെസ്റ്റ് ഗ്രൗണ്ടിൽ ‘എച്ചും’ ‘എട്ടും’ എടുക്കുന്നതിനേക്കാളും പ്രാധാന്യം നൽകേണ്ടത് റോഡിൽ എങ്ങനെ വാഹനം ഓടിക്കണം എന്നതിനാണ്. അതാവണം വലിയ ടെസ്റ്റ്. ലൈസൻസെടുത്ത് ഒരാൾ റോഡിലേയ്ക്ക് ഇറങ്ങുമ്പോൾ തന്നെ നല്ലൊരു ഡ്രൈവർ ആയിരിക്കണം. അങ്ങനെ ചെയ്താൽ റോഡുകളിൽ അപകടങ്ങൾ കുറയും. 

ഡ്രൈവിങ് പരിശീലനത്തിൽ ഇപ്പോൾ ഉയരുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഞാൻ തയാറാണ്. പക്ഷേ ഇത് എല്ലാവർക്കും ബാധകമാക്കണം.

ADVERTISEMENT

ഡ്രൈവിങ് സ്കൂളുകൾക്ക് പ്രവർത്തന ചെലവേറെയുണ്ട്. വണ്ടിയിൽ ഒഴിക്കുന്ന പെട്രോൾ, പരിശീലകന് ശമ്പളം, വാഹനത്തിന് ഇൻഷുറൻസ് അടക്കമുള്ള ചെലവ് വേറെ. ടെസ്റ്റ് കർശനമാക്കിയാൽ ഫീസിലും വർധന ആവശ്യമാകും. ലൈസൻസ് എടുത്ത ശേഷം ‘കൈ തെളിയാൻ’ കാശ് ചെലവാക്കുന്നതിനേക്കാൾ നല്ലതല്ലേ, സമയമെടുത്ത് മികച്ച രീതിയിൽ പഠിച്ച് ലൈസൻസെടുക്കുന്നത്? നേടിയെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ലൈസൻസിന് മൂല്യവും കൂടും.  

( Photo Credit: rojin.soman/facebook)

ഇപ്പോൾ ലൈസൻസ് എടുക്കാനെത്തുന്നവർ പരിശീലനത്തിന് അധികം സമയം ചെലവാക്കാൻ താൽപര്യമില്ലാത്തവരാണ്. നിങ്ങൾ ലൈസൻസ് എടുത്തു തന്നാൽ മതി, ഡ്രൈവിങ്ങൊക്കെ പിന്നീട് പഠിച്ചോളാം എന്ന മട്ടിലാണ് കൂടുതൽ പേരും എത്തുന്നത്. 18 വയസ്സാകുമ്പോഴേക്കും ബൈക്കും വാങ്ങി ലൈസൻസ് എടുക്കാൻ എത്തുന്നവരുമുണ്ട്. ലൈസൻസിനായുള്ള ഫീസ് മൊത്തം നൽകാൻ തയാറാകുന്ന ഇവർ പക്ഷേ, ക്ലാസിന് വരാൻപോലും താൽപര്യപ്പെടാറില്ല എന്നതാണ് സത്യം. ഇവർക്ക് ടെസ്റ്റ് ഗ്രൗണ്ടിൽ മാത്രമാണ് ഡ്രൈവിങ് സ്കൂളുകാരുടെ സേവനം ആവശ്യമുള്ളത്. കാരണം മിക്കവർക്കും ഇരുചക്രവാഹനം ഓടിക്കാൻ അറിയാമായിരിക്കും, ലൈസൻസ് എടുക്കുക മാത്രമാണ് ആവശ്യം. അവരെ സംബന്ധിച്ചിടത്തോളം ഡ്രൈവിങ്ങിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് മികച്ച ശിക്ഷണം പോലും ലഭിക്കുന്നില്ല. ഇതാണ് റോഡിൽ അപകടങ്ങളുടെ എണ്ണം വർധിക്കാൻ കാരണം.

ADVERTISEMENT

കേരളത്തിലെ മിക്ക ഡ്രൈവിങ് സ്കൂളിലും പരിശീലകർക്ക് വേണ്ടത്ര വിദ്യാഭ്യസ യോഗ്യതയൊന്നും ഉണ്ടാവില്ല. കാരണം അവരുടെ വിദ്യാഭ്യാസയോഗ്യത ഇവിടെ വിഷയമല്ല. ഡ്രൈവിങ് ലൈസൻസുള്ള ആർക്കും പരിശീലനം നൽകാം എന്നതാണ് അവസ്ഥ. നിയമം കർശനമാക്കിയാൽ മെക്കാനിക്കൽ, ഓട്ടമൊബീൽ എൻജിനീയറിങിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളർക്ക് ഡ്രൈവിങ് സ്കൂളിൽ പരിശീലനം നൽകാനുള്ള ജോലി ലഭിക്കും. കേരളത്തിൽ ജോലിയില്ലാത്ത, എന്നാൽ മികച്ച വിദ്യാഭ്യാസമുള്ള ആയിരക്കണക്കിന് യുവാക്കൾക്ക് പുതിയ അവസരമാകും അത്. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരുമായ പരിശീലകർ പഠിപ്പിക്കുന്നതിന്റെ വ്യത്യാസം അവരുടെ പരിശീലനത്തിലും തെളിഞ്ഞു കാണാം.

ഡ്രൈവിങ് സ്കൂളുകളുടെ പേരോ ലൈസൻസോ ഒന്നും ഇല്ലാത്തവർ ഇപ്പോൾ ഡ്രൈവിങ് പരിശീലിപ്പിക്കാൻ ഇറങ്ങിയിട്ടുണ്ട്. പഠിക്കാനെത്തുന്ന പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങളിലാണ് ഇക്കൂട്ടർക്ക് താൽപര്യം. 

മിക്ക ഡ്രൈവിങ് സ്കൂളുകളും പഴയ വാഹനങ്ങളാണ് പരിശീലനത്തിനായി വാങ്ങുന്നത്.40,000 രൂപയ്ക്ക് വാങ്ങുന്ന പഴയ മാരുതിയുടെ ചെറു വാഹനങ്ങളാണ് മിക്ക സ്കൂളുകളും ഉപയോഗിക്കുക. ലൈസൻസെടുക്കാൻ പോകുന്നവർ ഫീസ് കുറഞ്ഞ സ്ഥലം തേടിയാകും പോകുന്നത്. പതിനായിരവും പതിനയ്യായിരവും ഫീസ് വാങ്ങുന്നവരുണ്ട്. പുതിയ പരിഷ്കാരം വരുന്നത് നല്ലതെന്നേ പറയൂ. കാരണം പുതിയ വാഹനങ്ങളിൽ മാത്രമേ ഞാൻ പരിശീലനം നൽകാറുള്ളൂ. മാസം 100 അഡ്മിഷൻ ലഭിച്ചാൽ ധാരാളമാണ്. എന്റെ ഡ്രൈവിങ് സ്കൂളിൽ 12 ജീവനക്കാരാണുള്ളത്. അവിടെ പരിശീലനത്തിന് സമയം പരിഗണിക്കാതെ മികച്ച സേവനം നൽകാനാണ് പരിശീലകരോട് ആവശ്യപ്പെടാറുള്ളത്. 

ADVERTISEMENT

കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ തുടങ്ങാനെത്തുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്. കാരണം അവർക്ക് അത് നടത്തിക്കൊണ്ടുപോകാനാവില്ല എന്നത് ഉറപ്പാണ്. സർക്കാർ വാഹനങ്ങളുടെ അവസ്ഥ കണ്ടിട്ടില്ലേ, അതില്‍ തേഞ്ഞ് നൂല് പുറത്ത് വന്ന ടയറുകൾ പോലും മാറ്റാറില്ല. സമയാസമയം പരിശോധന നടത്തുകയോ വാഹനം പരിപാലിക്കുകയോ ഇല്ല. കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ തുടങ്ങുമ്പോൾ വലിയ തുക വാഹനങ്ങൾ വാങ്ങുന്നതിനും മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനും ചെലവാക്കും. നമ്മൾ പത്തു ലക്ഷത്തിന് തുടങ്ങുന്നത് അവർ തുടങ്ങുമ്പോള്‍ ഒരു കോടി രൂപയാകും. അപ്പോൾ നമ്മൾ വാങ്ങുന്ന ഫീസിനേക്കാളും വാങ്ങേണ്ടി വരും. ഇതുകൊണ്ട് നമുക്കുള്ള ഗുണം, മികച്ച സൗകര്യങ്ങൾ നൽകുന്ന ഡ്രൈവിങ് സ്കൂളുകളുടെ മൂല്യം വർധിക്കും എന്നതാണ്. കാരണം കുറച്ചു പേരെങ്കിലും കെഎസ്ആർടിസിയുടെ സ്കൂളിൽ പോകുമല്ലോ? അവർ അതേ ഗുണം ‍ഞങ്ങളിൽ കാണുന്നത് നേട്ടമാവും.

( Photo Credit: rojin.soman/facebook)

ഡ്രൈവിങ് പഠിക്കാൻ പോയപ്പോഴുണ്ടായ ദുരനുഭവമാണ് ഡ്രൈവിങ് സ്കൂൾ ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ലൈസൻസെടുക്കുന്നത്. പിജി പഠനം കഴിഞ്ഞതോടെ ഡ്രൈവിങ് സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. മികച്ച രീതിയിലാണ് സ്കൂൾ ആരംഭിച്ചത്. വാഹനങ്ങളിൽ പരിശീലനം നൽകുന്നതിനൊപ്പം തിയറി ക്ലാസുകൾ നൽകാൻ മികച്ച സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇതിനായി പട്ടത്ത് ഒരു ഓഫിസ് തുറന്ന് എൻജിനീയറിങ് ബിരുദമുള്ള ഒരാളെ നിയമിച്ചു. എന്നാൽ പഠിക്കാൻ വരുന്നവർക്കു പോലും ഇതിലൊന്നും താൽപര്യമില്ല എന്ന് വൈകാതെതന്നെ മനസ്സിലായി.  രണ്ടു വർഷത്തോളം, പണം ചെലവാക്കി ഇന്റർനെറ്റ് കണക്‌ഷനൊക്കെ എടുത്ത് ഉന്നത നിലവാരത്തിൽ ഹൈടെക് തിയറി ക്ലാസ് നടത്തിയെങ്കിലും നിസ്സഹരണം മൂലം അവസാനിപ്പിക്കേണ്ടി വന്നു. നമ്മുടെ നാട്ടുകാർക്ക് ഇതിലൊന്നും താൽപര്യമില്ല. അവർ കുറഞ്ഞ ഫീസും താമസസ്ഥലത്തിനു സമീപത്തുള്ള സ്കൂളുകളും തേടിപ്പോകും. 

ലൈസൻസ് ലഭിച്ച ശേഷവും ഡ്രൈവിങ് അറിയാത്തവരുള്ള സ്ഥലമാണ് കേരളം എന്ന അവസ്ഥ ഞെട്ടിക്കുന്നതാണ്. 

കുട്ടികളെ മികച്ച സ്കൂളിൽ വിടാൻ കാട്ടുന്ന താൽപര്യം സ്വന്തമായി ഡ്രൈവിങ് പഠിക്കാൻ പോകുമ്പോൾ പലരും കാണിക്കുന്നില്ല. ലൈസൻസ് ലഭിച്ച ശേഷവും ഡ്രൈവിങ് അറിയാത്തവരുള്ള സ്ഥലമാണ് കേരളം എന്ന അവസ്ഥ ഞെട്ടിക്കുന്നതാണ്. ഇപ്പോൾ എന്റെ സ്ഥാപനത്തിൽ ലൈസൻസ് എടുത്തവരേക്കാളും ലൈസൻസ് മറ്റു സ്ഥാപനങ്ങളിൽനിന്ന് എടുത്ത ശേഷം കൈ തെളിയാൻ എത്തുന്നവരാണ് അധികവും. ലൈസൻസ് എടുത്ത ശേഷവും റോഡിൽ വാഹനം ഓടിക്കാൻ വിഷമിക്കുന്നവരാണ് അവരിൽ കൂടുതലും. എന്റെ അനുഭവത്തിൽ മൂന്നോ നാലോ സ്കൂളിൽനിന്ന് വരുന്നവരൊഴിച്ച് ബാക്കിയുള്ളവരുടെ അവസ്ഥ ഇതാണ്. ഇവർക്ക് പരിശീലനം നൽകുമ്പോൾ അവർ പൂർണ തൃപ്തരുമാണ്. 

ഡ്രൈവിങ് സ്കൂളുകളുകളുടെ പേരോ ലൈസൻസോ ഒന്നും ഇല്ലാത്തവർ ഇപ്പോൾ ഡ്രൈവിങ് പരിശീലിപ്പിക്കാൻ ഇറങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രശ്നം. പ്രധാനമായും, ലൈസൻസുള്ളവർക്ക് കൈ തെളിയിച്ച് നൽകാനാണ് ഇവർ ഇറങ്ങുന്നത്. എന്നാൽ പഠിക്കാനെത്തുന്ന പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങളിലാണ് ഇക്കൂട്ടർക്ക് താൽപര്യം. ഇതൊന്നും അധികാരികൾ കാണുന്നില്ല എന്നതാണ് സത്യം. 

( Photo Credit: rojin.soman/facebook)

മുൻപ് ലൈസൻസെടുക്കാൻ കമ്പികൾക്ക് ഇടയിലൂടെ എച്ചും എട്ടും എടുക്കുന്നതിന് പകരം ക്യാമറ ഉപയോഗിച്ചുള്ള സൗകര്യം വന്നപ്പോഴും എതിർപ്പുകൾ ഉയർന്നിരുന്നു. ചില ഇടങ്ങളിൽ മാത്രമേ ഇത് നടപ്പിലാക്കാനായുള്ളൂ. അവിടെ ഇപ്പോൾ ലൈസൻസ് എടുക്കാൻ വളരെ എളുപ്പമായി. വശത്തെ കണ്ണാടി നോക്കി വണ്ടി വളച്ചെടുക്കുന്നത് പരിശീലിപ്പിക്കാൻ ഈ സംവിധാനത്തിൽ എളുപ്പമാണ്. ഇപ്പോൾ മന്ത്രി ഗണേഷ്കുമാറിന്റെ വാക്കുകൾ കേട്ടപ്പോൾ വലിയ സന്തോഷമാണ് തോന്നിയത്. ഇതൊക്കെ എന്നേ ഇവിടെ വരേണ്ടതായിരുന്നു എന്ന വിഷമം മാത്രമാണുള്ളത്. കുറച്ച് വര്‍ഷങ്ങൾക്ക് മുൻപും പരിഷ്കാരം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ കുറച്ചുപേർ ചേർന്ന് എതിർത്ത് തോൽപ്പിച്ചതാണ്. ഇക്കുറി എന്താകുമെന്ന് കണ്ടറിയണം. ഡ്രൈവിങ് പരിശീലനത്തിൽ ഇപ്പോൾ ഉയരുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഞാൻ തയാറാണ്. പക്ഷേ അത് എല്ലാവർക്കും ബാധകമാക്കണം.

(തയാറാക്കിയത് ബാലു സുധാകരൻ)

English Summary:

How did KSRTC's entry into driving school education affect private driving schools? Issue Opinion