ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ, കേരളത്തിലെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ കെപിസിസിയുടെ പ്രചാരണ സമിതി ചെയർമാനായി നിയോഗിച്ചത് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയെയാണ്. 2019ൽ ഇരുപതിൽ 19 സീറ്റും സ്വന്തമാക്കിയാണ് കോൺഗ്രസ് മിന്നുംവിജയം സ്വന്തമാക്കിയത്. ഇത്തവണ 20 സീറ്റും ലക്ഷ്യമിടുമ്പോൾ ചെന്നിത്തലയ്ക്കു ചെയ്തു തീർക്കാൻ ജോലികളേറെയാണ്. ചെന്നിത്തലയുടെ നിയമസഭാ മണ്ഡലമായ ഹരിപ്പാട് ഉൾപ്പെട്ട ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽനിന്നാണ് നിലവിൽ സിപിഎമ്മിന്റെ ഒരേയൊരു എംപിയെന്നതും സമ്മർദമേറ്റുന്ന കാര്യമാണ്. അവിടെ ഇത്തവണ മത്സരിക്കുന്നതാകട്ടെ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.സി.വേണുഗോപാലും. കേരളത്തോടൊപ്പം, ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പു ചുമതലയുണ്ട് ചെന്നിത്തലയ്ക്ക്. പ്രചാരണ രീതിയിൽ മാറ്റങ്ങളോടെയായിരിക്കുമോ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക? പത്മജ പാർട്ടി വിട്ടതുൾപ്പെടെയുള്ള പ്രതിസന്ധികൾ കോൺഗ്രസിനെ ബാധിക്കുമോ? കോൺഗ്രസ് സ്ഥാനാർഥി നിർണയം, തിരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടിയിലുണ്ടായ സ്ഥാനമാറ്റങ്ങൾ, പ്രമുഖ നേതാക്കളുടെ പാർട്ടി വിടൽ, എൽഡിഎഫ് പ്രചാരണം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ മനസ്സു തുറക്കുകയാണ് രമേശ് ചെന്നിത്തല. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖ പരമ്പരയിൽ ചെന്നിത്തല സംസാരിക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ, കേരളത്തിലെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ കെപിസിസിയുടെ പ്രചാരണ സമിതി ചെയർമാനായി നിയോഗിച്ചത് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയെയാണ്. 2019ൽ ഇരുപതിൽ 19 സീറ്റും സ്വന്തമാക്കിയാണ് കോൺഗ്രസ് മിന്നുംവിജയം സ്വന്തമാക്കിയത്. ഇത്തവണ 20 സീറ്റും ലക്ഷ്യമിടുമ്പോൾ ചെന്നിത്തലയ്ക്കു ചെയ്തു തീർക്കാൻ ജോലികളേറെയാണ്. ചെന്നിത്തലയുടെ നിയമസഭാ മണ്ഡലമായ ഹരിപ്പാട് ഉൾപ്പെട്ട ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽനിന്നാണ് നിലവിൽ സിപിഎമ്മിന്റെ ഒരേയൊരു എംപിയെന്നതും സമ്മർദമേറ്റുന്ന കാര്യമാണ്. അവിടെ ഇത്തവണ മത്സരിക്കുന്നതാകട്ടെ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.സി.വേണുഗോപാലും. കേരളത്തോടൊപ്പം, ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പു ചുമതലയുണ്ട് ചെന്നിത്തലയ്ക്ക്. പ്രചാരണ രീതിയിൽ മാറ്റങ്ങളോടെയായിരിക്കുമോ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക? പത്മജ പാർട്ടി വിട്ടതുൾപ്പെടെയുള്ള പ്രതിസന്ധികൾ കോൺഗ്രസിനെ ബാധിക്കുമോ? കോൺഗ്രസ് സ്ഥാനാർഥി നിർണയം, തിരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടിയിലുണ്ടായ സ്ഥാനമാറ്റങ്ങൾ, പ്രമുഖ നേതാക്കളുടെ പാർട്ടി വിടൽ, എൽഡിഎഫ് പ്രചാരണം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ മനസ്സു തുറക്കുകയാണ് രമേശ് ചെന്നിത്തല. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖ പരമ്പരയിൽ ചെന്നിത്തല സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ, കേരളത്തിലെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ കെപിസിസിയുടെ പ്രചാരണ സമിതി ചെയർമാനായി നിയോഗിച്ചത് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയെയാണ്. 2019ൽ ഇരുപതിൽ 19 സീറ്റും സ്വന്തമാക്കിയാണ് കോൺഗ്രസ് മിന്നുംവിജയം സ്വന്തമാക്കിയത്. ഇത്തവണ 20 സീറ്റും ലക്ഷ്യമിടുമ്പോൾ ചെന്നിത്തലയ്ക്കു ചെയ്തു തീർക്കാൻ ജോലികളേറെയാണ്. ചെന്നിത്തലയുടെ നിയമസഭാ മണ്ഡലമായ ഹരിപ്പാട് ഉൾപ്പെട്ട ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽനിന്നാണ് നിലവിൽ സിപിഎമ്മിന്റെ ഒരേയൊരു എംപിയെന്നതും സമ്മർദമേറ്റുന്ന കാര്യമാണ്. അവിടെ ഇത്തവണ മത്സരിക്കുന്നതാകട്ടെ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.സി.വേണുഗോപാലും. കേരളത്തോടൊപ്പം, ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പു ചുമതലയുണ്ട് ചെന്നിത്തലയ്ക്ക്. പ്രചാരണ രീതിയിൽ മാറ്റങ്ങളോടെയായിരിക്കുമോ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക? പത്മജ പാർട്ടി വിട്ടതുൾപ്പെടെയുള്ള പ്രതിസന്ധികൾ കോൺഗ്രസിനെ ബാധിക്കുമോ? കോൺഗ്രസ് സ്ഥാനാർഥി നിർണയം, തിരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടിയിലുണ്ടായ സ്ഥാനമാറ്റങ്ങൾ, പ്രമുഖ നേതാക്കളുടെ പാർട്ടി വിടൽ, എൽഡിഎഫ് പ്രചാരണം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ മനസ്സു തുറക്കുകയാണ് രമേശ് ചെന്നിത്തല. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖ പരമ്പരയിൽ ചെന്നിത്തല സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ, കേരളത്തിലെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ കെപിസിസിയുടെ പ്രചാരണ സമിതി ചെയർമാനായി നിയോഗിച്ചത് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തലയെയാണ്. 2019ൽ ഇരുപതിൽ 19 സീറ്റും സ്വന്തമാക്കിയാണ് കോൺഗ്രസ് മിന്നുംവിജയം സ്വന്തമാക്കിയത്. ഇത്തവണ 20 സീറ്റും ലക്ഷ്യമിടുമ്പോൾ ചെന്നിത്തലയ്ക്കു ചെയ്തു തീർക്കാൻ ജോലികളേറെയാണ്. ചെന്നിത്തലയുടെ നിയമസഭാ മണ്ഡലമായ ഹരിപ്പാട് ഉൾപ്പെട്ട ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽനിന്നാണ് നിലവിൽ സിപിഎമ്മിന്റെ ഒരേയൊരു എംപിയെന്നതും സമ്മർദമേറ്റുന്ന കാര്യമാണ്. അവിടെ ഇത്തവണ മത്സരിക്കുന്നതാകട്ടെ എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.സി.വേണുഗോപാലും.

കേരളത്തോടൊപ്പം, ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പു ചുമതലയുണ്ട് ചെന്നിത്തലയ്ക്ക്. പ്രചാരണ രീതിയിൽ മാറ്റങ്ങളോടെയായിരിക്കുമോ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക? പത്മജ പാർട്ടി വിട്ടതുൾപ്പെടെയുള്ള പ്രതിസന്ധികൾ കോൺഗ്രസിനെ ബാധിക്കുമോ? കോൺഗ്രസ് സ്ഥാനാർഥി നിർണയം, തിരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടിയിലുണ്ടായ സ്ഥാനമാറ്റങ്ങൾ, പ്രമുഖ നേതാക്കളുടെ പാർട്ടി വിടൽ, എൽഡിഎഫ് പ്രചാരണം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ മനസ്സു തുറക്കുകയാണ് രമേശ് ചെന്നിത്തല. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖ പരമ്പരയിൽ ചെന്നിത്തല സംസാരിക്കുന്നു.

രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ കോൺഗ്രസ് പ്രചാരണസമിതിയുടെ തലപ്പത്തേയ്ക്കു താങ്കൾ വന്നല്ലോ. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവുമായിരുന്ന പ്രവർത്തകസമിതി അംഗം കൂടിയായ ഒരു നേതാവിന് ഇതു വലിയ പദവിയല്ല. ഏറ്റെടുക്കുമ്പോൾ എന്താണ് മനസ്സിൽ?

പദവിയല്ല ഇവിടെ പ്രശ്നം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പ്രചാരണപരിപാടികൾ ശക്തിപ്പെടുത്താനും ഉള്ള ഒരു ഇടക്കാല ദൗത്യമാണ് ഇത്. അതു പാർട്ടി ഏൽപ്പിച്ചപ്പോൾ ഉത്തരവാദപ്പെട്ട പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഏറ്റെടുത്തു. എല്ലാവരെയും യോജിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെ മികച്ച വിജയം കൈവരിച്ച ശേഷം ഈ ഉത്തരവാദിത്തത്തിൽനിന്നു സന്തോഷത്തോടെ ഒഴിയാനാണ് ആഗ്രഹിക്കുന്നത്.

∙ പ്രചാരണ രീതികൾ വലിയ തോതിൽ മാറുകയാണല്ലോ. പുതുമ എങ്ങനെ കൊണ്ടുവരാൻ കഴിയും? എന്തെങ്കിലും പദ്ധതിയായോ?

ആധുനിക കാലഘട്ടത്തിനു വേണ്ട എല്ലാ പ്രചാരണരീതികളും അവലംബിക്കും. കെപിസിസി വാർ റൂം തുടങ്ങി. സോഷ്യൽ മീഡിയയ്ക്കും ഡിജിറ്റൽ മീഡിയയ്ക്കും വലിയ റോളാണല്ലോ ഇപ്പോൾ തിരഞ്ഞെടുപ്പിൽ. പ്രചാരണരംഗത്ത് ഊന്നൽ കൊടുക്കേണ്ട കാര്യങ്ങൾ ആലോചിക്കും. സമിതിയിലെ മറ്റംഗങ്ങളെ വൈകാതെ പ്രഖ്യാപിക്കും. ഓരോരുത്തർക്കും പ്രത്യേക ചുമതല നൽകും. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും പ്രവർത്തകസമിതി അംഗങ്ങളും ഉൾപ്പെടെ എല്ലാവരുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്തും യോജിച്ചും മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്.

ആലപ്പുഴയിൽ കോൺഗ്രസ് സ്പെഷൻ കൺവൻഷനിൽ രമേശ് ചെന്നിത്തല, കെ.സുധാകരൻ, വി.ഡി.സതീശൻ എന്നിവർ വേദിയിൽ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ എന്താണ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതീക്ഷ?

വളരെ അനുകൂലമായ സ്ഥിതിയാണ് കേരളത്തിൽ. പിണറായി സർക്കാരിന്റെ പരാജയം മറച്ചുവയ്ക്കാനായി മുഖ്യമന്ത്രി നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടു. നവകേരള സദസ്സുകളും മുഖാമുഖങ്ങളും ഏശിയതേയില്ല. സദസ്സിൽ കിട്ടിയ കൊട്ടക്കണക്കിനു പരാതികളുടെ സ്ഥിതി എന്താണ്? എന്തിനെങ്കിലും പരിഹാരം ഉണ്ടായോ? അപേക്ഷ നൽകിയവർ തന്നെ ഈ സർക്കാരിനെതിരെ വോട്ടു ചെയ്യും. സർക്കാരിന്റെ എല്ലാ പ്രവർത്തനവും നിലച്ചു. അഴിമതിയും കെടുകാര്യസ്ഥതയും ധൂർത്തും എല്ലാം നശിപ്പിച്ചു.

∙ തിരഞ്ഞെടുപ്പിനെ ഏറ്റവും സ്വാധീനിക്കുന്ന രണ്ടു കാര്യങ്ങൾ പറയാൻ പറഞ്ഞാൽ?

കേന്ദ്രസർക്കാരിനെതിരെയുള്ള അതിശക്തമായ ജന വികാരം, കേരളത്തിലെ പിണറായി സർക്കാരിനോടുള്ള വെറുപ്പും രോഷവും. ഇതു രണ്ടും കൂടി ചേരുമ്പോൾ യുഡിഎഫിനു വൻ വിജയം ലഭിക്കും. ഞങ്ങളുടേത് എറ്റവും മികച്ച  സ്ഥാനാർഥിപട്ടികയാണ്. കോൺഗ്രസിലോ യുഡിഎഫിലോ കാര്യമായ തർക്കങ്ങൾ ഒന്നുമുണ്ടായില്ല. അങ്ങനെ രൂപപ്പെട്ട പട്ടികയ്ക്ക് പ്രവർത്തകർ നല്ല അംഗീകാരം നൽകും.

രമേശ് ചെന്നിത്തല, കെ.സുധാകരൻ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ അവസാന മണിക്കൂറുകളിൽ പട്ടികയിൽ ഉണ്ടായ മാറ്റങ്ങളുമായി ബന്ധപ്പെട്ട ഡൽഹി ചർച്ചകളിൽ താങ്കളും പങ്കാളിയായിരുന്നല്ലോ. എങ്ങനെയാണ് ആ തീരുമാനങ്ങൾ ഉരുത്തിരിഞ്ഞത്?

കൂട്ടായ തീരുമാനമായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എന്നിവരും ഞാനും ആ കൂടിയാലോചനകൾക്കു നേതൃത്വം നൽകി. മറ്റുള്ളവരുമായി ഫോണിൽ സംസാരിച്ചു. കൂട്ടായ ആലോചനകളാണ് ആ മാറ്റങ്ങളിലേക്കു നയിച്ചത്.

∙ തൃശൂരിൽ കെ.മുരളീധരൻ വരുമ്പോഴുള്ള മാറ്റത്തെ എങ്ങനെയാണ് കാണുന്നത്?

തൃശൂരിൽ മുരളി വന്നതോടെ അവിടുത്തെ ചിത്രം മാറി. യുഡിഎഫിന് വളരെ അനുകൂലമായ സാഹചര്യമായി. ടി.എൻ.പ്രതാപൻ മോശക്കാരനാണെന്നു പറയുന്നില്ല. പക്ഷേ പത്മജ വേണുഗോപാലും മറ്റും പാർട്ടി വിട്ട് ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്ന സാഹചര്യം വന്നപ്പോൾ നേരിടാൻ മുരളീധരനാകും നല്ലത് എന്ന വിലയിരുത്തലാണ് ഉണ്ടായത്. ആ തീരുമാനത്തിന് ഇതിനകം വലിയ അംഗീകാരം കിട്ടിയെന്നാണ് തൃശൂരിൽ നിന്നുളള വാർത്തകൾ വ്യക്തമാക്കുന്നത്.

രമേശ് ചെന്നിത്തല, കെ.മുരളീധരൻ, എം.എം. ഹസൻ, ശശി തരൂർ (ഫയൽ ചിത്രം: മനോരമ)

∙ കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ വരുന്നതോടെ കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആ സീറ്റ് തിരിച്ചു പിടിക്കാമെന്നാണോ?

കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കണമെന്ന അഭിപ്രായം തുടക്കം മുതൽ എനിക്കുണ്ടായിരുന്നു. രണ്ടുതവണ എംപിയും മൂന്നു തവണ എംഎൽഎയും ആയിരുന്നതിന്റെ ബന്ധം അദ്ദേഹത്തിന് ആലപ്പുഴയോടുണ്ട്. ഇരുപതിൽ 19 കിട്ടിയിട്ടും ആലപ്പുഴ തോറ്റത് ഞങ്ങൾക്കെല്ലാം വലിയ നിരാശ ഉണ്ടാക്കിയിരുന്നു. തിരിച്ചു പിടിക്കണമെന്ന വാശിയോടെയാണ് കെസിയെ മത്സരിപ്പിക്കണമെന്ന നിർദേശം ഞാൻ വച്ചത്. നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹം ജയിക്കും.

∙ പക്ഷേ രാജസ്ഥാനിൽ നിന്ന് നിലവിൽ രാജ്യസഭാംഗമായ അദ്ദേഹം ലോക്സഭയിലേയ്ക്കു മത്സരിച്ചു ജയിച്ചാൽ ആ രാജ്യസഭാ സീറ്റ് കോൺഗ്രസിനു നഷ്ടപ്പെടുമെന്ന വിമർശനം ഉയരുന്നുണ്ടല്ലോ?

അത് ആലപ്പുഴയിൽ തോറ്റു പോകുമെന്ന നിരാശയിൽ സിപിഎം ആരോപിക്കുന്നതാണ്. ലോക്സഭയിൽ ഭൂരിപക്ഷം എംപിമാർ ഉണ്ടെങ്കിലെ സർക്കാർ ഉണ്ടാക്കാൻ കഴിയൂ. രാജ്യസഭയിൽ കൂടുതൽ സീറ്റുണ്ട് എന്നു പറഞ്ഞിട്ടു കാര്യമില്ല. നരേന്ദ്രമോദി സർക്കാരിനെ താഴെയിറക്കി സർക്കാർ ഉണ്ടാക്കാനുള്ള അവകാശവാദം കോൺഗ്രസിന് ഉന്നയിക്കണമെങ്കിൽ കോൺഗ്രസിന് ലോക്സഭയിൽ കൂടുതൽ അംഗങ്ങൾ വേണം. അതുകൊണ്ട് ഓരോ സീറ്റും ഞങ്ങൾക്കു പ്രധാനമാണ്.

ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ചു നടന്ന റോഡ് ഷോയ്ക്ക് മുൻപ് അരൂരിൽ നടത്തിയ സമ്മേളനത്തിൽ അദ്ദേഹത്തെ പ്രവർത്തകർ കിരീടം അണിയിക്കുന്നു. (ചിത്രം: മനോരമ)

ജയസാധ്യതയും അംഗീകാരവും ഉള്ള സ്ഥാനാർഥികളെ ഞങ്ങൾ നിർത്തും. മുതിർന്ന നേതാവായ ഭൂപേഷ് ബാഗൽ ഇപ്പോൾ എംഎൽഎ ആണ്. അദ്ദേഹം മത്സരിക്കുന്നുണ്ട്. രാജ്യസഭയുടെ കാര്യം പിന്നീട് നോക്കാം. ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പാണ് മുന്നിൽ. കേരളത്തിലെ മുഖ്യമന്ത്രി വരെ അതിന്റെ പേരിൽ കെ.സി.വേണുഗോപാലിനെതിരെ തിരിയുന്നതിൽ നിഴലിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ഉണ്ടാക്കിയ സ്വാധീനമാണ്. അവരുടെ പരിഭ്രാന്തിയാണ് അതിൽ തെളിയുന്നത്.

∙ എംഎൽഎ ആയ ഭൂപേഷ് ബാഗൽ മത്സരിക്കുന്നു, എംഎൽഎ ആയ രമേശ് ചെന്നിത്തല മത്സരിക്കാനിടയുണ്ട് എന്നും ചിലർ പറഞ്ഞു കേട്ടിരുന്നല്ലോ?

‌ചിലരെല്ലാം അങ്ങനെ അഭിപ്രായപ്പെട്ടിരുന്നു. ഞാനില്ലെന്നു പറഞ്ഞപാടെത്തന്നെ മറുപടിയും നൽകി. എംഎൽഎ ആയ എനിക്ക് നിയമസഭാ മണ്ഡലം വിട്ടു പോകാൻ താൽപര്യമില്ല. തുടക്കത്തിൽ തന്നെ ഞാൻ നിരുത്സാഹപ്പെടുത്തിയതിനാൽ ഗൗരവമുളള ചർച്ചകൾ ഉണ്ടായില്ല.

∙ കോൺഗ്രസിൽ കൂടിയാലോചനകൾ, ചർച്ചകൾ എന്നിവ കുറയുന്നു എന്ന പരാതി താങ്കൾക്കും ഉണ്ടായിരുന്നല്ലോ. സ്ഥാനാർഥി നിർണയത്തിൽ അതിൽ മാറ്റം വന്നോ?

നല്ല മാറ്റം വന്നു. എല്ലാവരുമായി കൂടിയാലോചിച്ചാണ് പട്ടിക തീരുമാനിച്ചത്. അതു ശുഭകരമാണ്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കേണ്ടത് ഞങ്ങൾ എല്ലാവരുടെയും ആവശ്യമാണ്. ഒറ്റക്കെട്ടായി നിന്നാൽ ഇരുപതിൽ ഇരുപതും സീറ്റും നേടാൻ കഴിയും. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവിയിൽ നിന്നുള്ള മാറ്റമായിരിക്കും അത്.

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിൽ ഒത്തുകൂടിയ കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവർ. (ചിത്രം: മനോരമ)

∙ കെപിസിസിക്കു വർക്കിങ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും ഉള്ളപ്പോൾ യുഡിഎഫ് കൺവീനറായ എം.എം. ഹസന് കെപിസിസി പ്രസിഡന്റിന്റെ ചുമതല നൽകിയത് എന്തുകൊണ്ടാണ്?

ഹസൻ നേരത്തേ ആക്ടിങ് പ്രസിഡന്റായി പ്രവർത്തിച്ചു പരിചയം ഉള്ള നേതാവാണ്. എല്ലാവർക്കും സ്വീകാര്യത ഉള്ള വ്യക്തിയാണ് അതുകൊണ്ട് ഐക്യം ഉറപ്പിച്ചുകൊണ്ടുപോകാൻ അദ്ദേഹത്തിനു കഴിയും എന്ന വിലയിരുത്തലാണ് ഉണ്ടായത്.

∙ കണ്ണൂരിൽ മത്സരിക്കാനുള്ള തീരുമാനം സിറ്റിങ് എംപി ആയ കെ.സുധാകരന്റേതായിരുന്നോ അതോ ഹൈക്കമാൻഡിന്റേതോ?

അതു സുധാകരന്റെ തീരുമാനമാണ്. ബന്ധപ്പെട്ട എല്ലാവരുമായും അദ്ദേഹം ആലോചിച്ചു. അദ്ദേഹം തന്നെ മത്സരിച്ചാൽ ജയസാധ്യത വർധിക്കും എന്ന നിഗമനം ഉണ്ടായി. ആ തീരുമാനത്തെ ഞങ്ങളെല്ലാം പിന്തുണച്ചു. കണ്ണൂർ മണ്ഡലത്തിന് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥി സുധാകരനാണ്.

കെ. സുധാകരൻ. (ഫയൽ ചിത്രം: മനോരമ)

∙ കെ.സുധാകരന് ഉണ്ടാകുന്ന നാക്കുപിഴകൾ ഒരു താൽക്കാലിക പ്രസിഡന്റ് വേണമെന്ന തീരുമാനത്തെ സ്വാധീനിച്ചോ?

ഞാൻ കെപിസിസി പ്രസിഡന്റായിരിക്കെ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഇതുപോലെ ചുമതല കൈമാറിയിരുന്നല്ലോ. തലേക്കുന്നിൽ ബഷീറാണ് ആ ഉത്തരവാദിത്വം നിർവഹിച്ചത്. തിരഞ്ഞെടുപ്പ് സമയത്തു കെപിസിസി പ്രസിഡന്റിന് ഭാരിച്ച ജോലി വരും. സ്ഥാനാർഥിയായിരിക്കുന്ന ആൾക്ക് അതു നിർവഹിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് ഹസനെ പോലെ ഒരു മുതിർന്ന നേതാവിനെ ചുമതല ഏൽപിച്ചത്.

രമേശ് ചെന്നിത്തല. (ഫയൽ ചിത്രം: മനോരമ)

∙ കഴിഞ്ഞ 19–1 തോൽവിയിൽ നിന്ന് മാറ്റം വരുമെന്നാണല്ലോ പക്ഷേ എൽഡിഎഫിന്റെ പ്രതീക്ഷ?

കഴിഞ്ഞ തവണയും വലിയ പ്രതീക്ഷകളായിരുന്നല്ലോ അവർക്ക്. തിരഞ്ഞെടുപ്പുകളിൽ എല്ലാ പാർട്ടികൾക്കും പ്രതീക്ഷകളുണ്ടാകും. അതിലൊന്നും തെറ്റു പറയാൻ കഴിയില്ല. പക്ഷേ ഇന്നത്തെ ദേശീയ, സംസ്ഥാന സാഹചര്യം വിലയിരുത്തിയാൽ ഇടതുമുന്നണിക്ക് അങ്ങനെ ഒരു സ്വീകാര്യത ഇല്ലെന്നതു വളരെ വ്യക്തമാണ്. സ്ഥാനാർഥിപ്പട്ടികയിൽ പോലും വലിയ ചലനം സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞില്ല.

∙ പക്ഷേ ചില മണ്ഡലങ്ങളിൽ നല്ല മത്സരം, ശക്തമായ പോരാട്ടം അവർ കാഴ്ചവയ്ക്കുന്നില്ലേ?

കേരളത്തിൽ അല്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും മത്സരം നന്നായി നടക്കും. പക്ഷേ ജനങ്ങളുടെ പൾസ് യുഡിഎഫിനൊപ്പമാണ്. അത് എൽഡിഎഫിനു കനത്ത തോൽവി സമ്മാനിക്കും. ബിജെപിക്കെതിരെയുള്ള ഇന്ത്യ മുന്നണിക്കു നേതൃത്വം കൊടുക്കുന്നതു കോൺഗ്രസ് ആയതുകൊണ്ടുതന്നെ കേരളത്തിന്റെ മതേതര മനസ്സ് യുഡിഎഫിനൊപ്പമാണ്. കോൺഗ്രസ് സ്ഥാനാർഥികൾ കൂടുതൽ ജയിച്ചു വരണം എന്നത് സ്വാഭാവിക വികാരമാണ്.

രമേശ് ചെന്നിത്തല, ഇ.പി.ജയരാജൻ (ഫയൽ ചിത്രം: മനോരമ)

കേരളത്തിൽ ഇന്നേ വരെ അധികാരത്തിൽ ഉണ്ടായിരുന്ന ഒരു സർക്കാരിനോടും തോന്നാത്ത നിലയിലുള്ള അമർഷമാണ് പിണറായി സർക്കാരിനോട് ജനങ്ങൾക്ക് ഉളളത്. ഇതു രണ്ടും വിലയിരുത്തുന്ന ഏതൊരു വ്യക്തിക്കും അനുകൂലമായ ജനവിധി യുഡിഎഫിന് ഉണ്ടാകുമെന്നു മനസ്സിലാക്കാൻ കഴിയുന്നതേയുള്ളൂ. സർവേ ഫലങ്ങളോട് പൂർണ യോജിപ്പില്ലെങ്കിലും ആ ട്രെൻഡ് ആണ് പുറത്തു വന്ന സർവേകളിലും തെളിയുന്നത്.

∙ എൽഡിഎഫിനേക്കാൾ യുഡിഎഫിനെതിരെ ബിജെപി ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന മണ്ഡലങ്ങളുണ്ടോ?

എല്ലായിടത്തും നടക്കുന്നത് യുഡിഎഫും എൽഡിഎഫും തമ്മിലുള്ള പോരാട്ടം തന്നെയാണ.് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കില്ല. അവർ നല്ല മത്സരത്തിലേർപ്പെടാൻ ശ്രമിക്കുമായിരിക്കും. അതു നേരത്തേയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് കഴിഞ്ഞ തവണ എന്തെല്ലാം കോലാഹലങ്ങളായിരുന്നു. വൻ ഭൂരിപക്ഷത്തിനല്ലേ ശശി തരൂർ ജയിച്ചത്. ഇന്ത്യ ഭരിക്കുന്ന പാർട്ടി എന്ന നിലയിലുള്ള ആളും അർഥവും അവർക്കുണ്ടാകും. പക്ഷേ കേരളം അതിന്റെ മതനിരപേക്ഷ സ്വഭാവം ബലികഴിക്കില്ല.

∙ കെ.കരുണാകരന്റെ കുടുംബവുമായി അടുത്ത ബന്ധം താങ്കൾക്കുണ്ടല്ലോ. ബിജെപിയിലേയ്ക്ക് പത്മജ വേണുഗോപാൽ പോകുമെന്ന കാര്യത്തിൽ എന്തെങ്കിലും സൂചന കിട്ടിയിരുന്നോ?

ഒരു സൂചനയും കിട്ടിയില്ല. അവരെ ഈയിടെ അല്ലേ കോൺഗ്രസിന്റെ കേരളത്തിലെ ഏറ്റവും ഉയർന്ന ഫോറമായ രാഷ്ട്രീയകാര്യസമിതിയിൽ ഉൾപ്പെടുത്തിയത്. നിയമസഭയിലേയ്ക്ക് രണ്ടുതവണയും പാ‍ർലമെന്റിലേക്ക് ഒരു തവണയും സീറ്റ് നൽകി. ഗൗരവമുള്ള ഒരു പരാതിയും അവർക്കുളളതായി എനിക്കു തോന്നിയിട്ടില്ല. ആരും അങ്ങനെ എന്നോടു പറഞ്ഞിട്ടുമില്ല. പാർട്ടിയിൽ അവർക്കു മാന്യമായ സ്ഥാനവും പരിഗണനയും നൽകിയിട്ടുണ്ട്. തിര‍ഞ്ഞെടുപ്പ് രംഗത്തായാലും സംഘടനാ രംഗത്തായാലും അതു ലഭിച്ചു. അവർ കോൺഗ്രസ് വിട്ടു പോകേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല.

ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി അധികാരത്തിൽ തുടരാൻ വാജ്പേയി സർക്കാർ ശ്രമിച്ചിട്ട് എന്തായി? യുപിഎ ആണ് അന്നു വന്നത്. 35% വോട്ടാണ് ഈ രണ്ടു തിരഞ്ഞെടുപ്പുകളിലും എൻഡിഎയ്ക്കു ലഭിച്ചത്. ബാക്കിയുള്ള വോട്ടുകൾ സമാഹരിക്കാനുള്ള ജോലിയിലാണ് ഞങ്ങളേർപ്പെട്ടിരിക്കുന്നത്. അതു വിജയിച്ചാൽ, ഒരു സംശയവും വേണ്ട. ഒരു മതനിരപേക്ഷ, ജനാധിപത്യ സർക്കാർ ഇന്ത്യയിൽ ഉണ്ടാകും

രമേശ് ചെന്നിത്തല

∙ ജില്ലാതല നേതാക്കളിൽ ചിലരും ബിജെപിയിലേക്കു പോകുന്നുണ്ടല്ലോ? കോൺഗ്രസിന് എന്തെങ്കിലും ആശങ്ക ഉണ്ടോ? പ്രമുഖരിൽ മറ്റാരെങ്കിലും പോകുമെന്ന പേടി?

ഒരു പേടിയും ഞങ്ങൾക്കില്ല. കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകർ പൊതുവിൽ ആശയത്തിന്റെയും ആദർശത്തിന്റെയും നിലപാടുകളുടെയും അടിസ്ഥാനത്തിൽ വിവിധ പാർട്ടികളിലും തുടരുന്നവരാണ്. അധികാരമോ സാമ്പത്തികലാഭമോ അവരിൽ ഭൂരിഭാഗം പേരെയും ആകർഷിക്കാറില്ല. ഇതുപോലെ ചുരുക്കം ചിലർ ചില പ്രലോഭനങ്ങളിൽ വീണു പോകാറുണ്ട്. അതൊഴിച്ചാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ചിത്രമല്ല ഇവിടുത്തേത്.

ബിജെപിയുടെ ദേശീയ ആസ്ഥാനത്തെത്തിയ പത്മജ വേണുഗോപാൽ. (ചിത്രം : മനോരമ)

∙ അനിൽ ആന്റണി ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ പ്രചാരണത്തിന് എ.കെ.ആന്റണി പോകുമോ? താങ്കൾക്കാണല്ലോ പ്രചാരണ സമിതിയുടെ ചുമതല..

എ.കെ.ആന്റണിയെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. തിരുവനന്തപുരത്തേയ്ക്കു താമസം മാറിയ ശേഷം അദ്ദേഹം ആകെ പോകുന്നത് കെപിസിസിയിൽ മാത്രമാണ്. ആരോഗ്യപരമായ കാരണങ്ങൾ കൂടി കണക്കിലെടുത്താണ് ആ തീരുമാനം. പുറത്തെ പരിപാടികളിൽ തീരെ പങ്കെടുക്കാറില്ല. എന്റെ ഒരു പുസ്തകപ്രകാശനം പുറത്തു നടത്തിയപ്പോൾ പോലും വന്നില്ല. ഉമ്മൻചാണ്ടിയുടെ മകൻ പുതുപ്പള്ളിയിൽ മത്സരിച്ചതുകൊണ്ടു മാത്രം അവിടെ പ്രചാരണത്തിന് ഒരു ദിവസം പോയി. പൊതുപരിപാടികളിൽ പോലും പങ്കെടുക്കാത്ത സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോ എന്ന് അറിയില്ല. അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഞങ്ങൾ അക്കാര്യം ആലോചിക്കുകയോ അദ്ദേഹത്തോടു സംസാരിക്കുകയോ ചെയ്തിട്ടില്ല.

∙ താങ്കൾക്കു മഹാരാഷ്ട്ര ചുമതല കൂടിയുണ്ടല്ലോ,. കോൺഗ്രസ് മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാനമാണല്ലോ അത്?

യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര–48 സീറ്റ്. ഉദ്ധവ് താക്കറെയുടെ ശിവസേനയും ശരദ് പവാറിന്റെ എൻസിപിയുമായും ചേർന്ന് മഹാസഖ്യം രൂപീകരിച്ചാണ് ഞങ്ങൾ മത്സരിക്കുന്നത്. നല്ല മുന്നേറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ യാത്ര ശിവാജി പാർക്കിൽ സമാപിക്കുമ്പോൾ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന റാലി നടക്കും. അത് ഇന്ത്യമുന്നണിയുടെ പ്രചാരണത്തിന്റെ ഔദ്യോഗിക തുടക്കമാകും.

അനിൽ അന്റണി. (ഫയൽ ചിത്രം: മനോരമ)

∙ ശരദ് പവാറിനെ തിരികെ കോൺഗ്രസിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നു കേട്ടല്ലോ?

മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്നയാൾ എന്നതു കൊണ്ടു തന്നെ അതു നടക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ജീവിത സായാഹ്നത്തിൽ അദ്ദേഹം കോൺഗ്രസിലേക്കു മടങ്ങിവരണം. യൂത്ത് കോൺഗ്രസ് കാലം മുതൽ പവാർജിയുമായി എനിക്കു നല്ല ബന്ധമുണ്ട്.

∙ അദ്ദേഹത്തോട് ഇക്കാര്യം സംസാരിച്ചോ?

അങ്ങനെ പെട്ടെന്നു സംസാരിക്കാൻ കഴിയുന്ന കാര്യമല്ലല്ലോ. തൊട്ടു മുൻപും അദ്ദേഹത്തെ കണ്ടിരുന്നു. എന്തായാലും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയട്ടെ, നിയമസഭാ തിരഞ്ഞെടുപ്പ് വരാനുണ്ടല്ലോ. അദ്ദേഹത്തെ പോലെ ഒരു മുതിർന്ന നേതാവ് കോൺഗ്രസിലേയ്ക്കു തിരികെ വരണം എന്നത് ഇപ്പോൾ എന്റെ വ്യക്തിപരമായ ആഗ്രഹമാണ്. എത്രത്തോളം നടക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലല്ലോ.

ശരദ് പവാർ. (Photo from Archive)

∙ ദേശീയതലത്തിൽ ഇന്ത്യ മുന്നണിയുടെയും കോൺഗ്രസിന്റെയും പ്രതീക്ഷ എത്രത്തോളമാണ്? ബിജെപി സർക്കാർ വീണ്ടും വരുമെന്നാണല്ലോ...

‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി അധികാരത്തിൽ തുടരാൻ വാജ്പേയി സർക്കാർ ശ്രമിച്ചിട്ട് എന്തായി? യുപിഎ ആണ് അന്നു വന്നത്. 35% വോട്ടാണ് ഈ രണ്ടു തിരഞ്ഞെടുപ്പുകളിലും എൻഡിഎയ്ക്കു ലഭിച്ചത്. ബാക്കിയുള്ള വോട്ടുകൾ സമാഹരിക്കാനുള്ള ജോലിയിലാണ് ഞങ്ങളേർപ്പെട്ടിരിക്കുന്നത്. അതു വിജയിച്ചാൽ, ഒരു സംശയവും വേണ്ട. ഒരു മതനിരപേക്ഷ, ജനാധിപത്യ സർക്കാർ ഇന്ത്യയിൽ ഉണ്ടാകും.

രമേശ് ചെന്നിത്തല. (ഫയൽ ചിത്രം: മനോരമ)

ഭരണഘടനയെയും പൗരാവകാശങ്ങളെയും രക്ഷിക്കാനും ജനങ്ങൾക്കു ന്യായവും നീതിയും ലഭിക്കാനും ഇന്ത്യാ മുന്നണി അധികാരത്തിൽ വരണമെന്ന അഭിപ്രായം കൂടുതൽ കൂടുതൽ പേരിലേക്കു വ്യാപിക്കുകയാണ്. മുന്നണി ബന്ധം എല്ലായിടത്തും ശക്തിപ്പെടുന്നുമുണ്ട്. ബിജെപിയെ താഴെയിറക്കാനുള്ള അവസരമുണ്ടെന്നും ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ മതിയെന്നുമുളള വിശ്വാസവും വിലയിരുത്തലുമാണ് ഞങ്ങളെ നയിക്കുന്നത്.

English Summary:

Cross Fire Exclusive Interview with Congress Leader Ramesh Chennithala MLA