കേരളം കേന്ദ്രത്തിന് കൊടുക്കുന്നത് ‘മലയോളം’, കിട്ടുന്നത് എലിയോളം: കോടികൾ യുപിയിലേക്ക് ‘വഴിമാറ്റിയോ’?
കൂടുതൽ കടമെടുപ്പിന് അനുമതി തേടിയുള്ള കേരളത്തിന്റെ ഹർജിയിൽ മാർച്ച് 21ന് വിധി വരാനിരിക്കുകയാണ്. സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് കേന്ദ്ര സർക്കാർ അനുവദിച്ച 13,608 കോടി രൂപയിൽ 8742 കോടിയുടെ കടമെടുപ്പ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പൂർത്തിയാക്കി. വൈദ്യുതി മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയതും കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്തതും കണക്കിലെടുത്ത് കേരളത്തിന് 4866 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുമുണ്ട്. മാർച്ച് 26ന് ഇൗ തുക കൂടി വായ്പയെടുക്കുന്നതോടെ ഇൗ വർഷം കടമെടുപ്പു പൂർത്തിയാകും. അതിനിടെയാണ് കൂടുതൽ കടമെടുപ്പിന് അനുമതി തേടിയുള്ള ഹർജി സുപ്രീം കോടതിക്കു മുന്നിലെത്തുന്നത്. വിധി പ്രതികൂലമായാൽ വർഷാവസാന ചെലവുകൾ പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യമായിരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പു കൂടി വന്നതോടെ കേന്ദ്രവുമായുള്ള പോരാട്ടം കേരളം ശക്തമാക്കുകയും ചെയ്തു. അനുവദിക്കേണ്ട തുകകളിൽ പലതും കേന്ദ്രം അശാസ്ത്രീയ നടപടികളിലൂടെ തടഞ്ഞെന്നും അവയിൽ നിയന്ത്രണം കൊണ്ടുവന്നുവെന്നുമാണ് കേരളം വാദിക്കുന്നത്. അതിന് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ നടപടിയും.

കൂടുതൽ കടമെടുപ്പിന് അനുമതി തേടിയുള്ള കേരളത്തിന്റെ ഹർജിയിൽ മാർച്ച് 21ന് വിധി വരാനിരിക്കുകയാണ്. സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് കേന്ദ്ര സർക്കാർ അനുവദിച്ച 13,608 കോടി രൂപയിൽ 8742 കോടിയുടെ കടമെടുപ്പ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പൂർത്തിയാക്കി. വൈദ്യുതി മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയതും കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്തതും കണക്കിലെടുത്ത് കേരളത്തിന് 4866 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുമുണ്ട്. മാർച്ച് 26ന് ഇൗ തുക കൂടി വായ്പയെടുക്കുന്നതോടെ ഇൗ വർഷം കടമെടുപ്പു പൂർത്തിയാകും. അതിനിടെയാണ് കൂടുതൽ കടമെടുപ്പിന് അനുമതി തേടിയുള്ള ഹർജി സുപ്രീം കോടതിക്കു മുന്നിലെത്തുന്നത്.
വിധി പ്രതികൂലമായാൽ വർഷാവസാന ചെലവുകൾ പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യമായിരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പു കൂടി വന്നതോടെ കേന്ദ്രവുമായുള്ള പോരാട്ടം കേരളം ശക്തമാക്കുകയും ചെയ്തു. അനുവദിക്കേണ്ട തുകകളിൽ പലതും കേന്ദ്രം അശാസ്ത്രീയ നടപടികളിലൂടെ തടഞ്ഞെന്നും അവയിൽ നിയന്ത്രണം കൊണ്ടുവന്നുവെന്നുമാണ് കേരളം വാദിക്കുന്നത്. അതിന് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ നടപടിയും.
∙ എന്തിനാണ് ധനകാര്യ കമ്മിഷൻ?
നികുതി പിരിവ്, സംസ്ഥാനങ്ങളുമായി പങ്കിടൽ തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത് ധനകാര്യ കമ്മിഷനാണ്. നികുതി വരുമാനത്തെ എങ്ങനെ സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകണമെന്ന് തീരുമാനിക്കുന്നതാണ് ധനകാര്യ കമ്മിഷന്റെ പ്രധാന ജോലി. ലംബ വിഭജനം (വെർട്ടിക്കൽ ഡെവല്യൂഷൻ), തിരശ്ചീന വിഭജനം (ഹൊറിസോണ്ടൽ ഡെവല്യൂഷൻ) എന്നിങ്ങനെ രണ്ടു തരത്തിലാണ് നികുതി പങ്കിടുന്നത്. കേന്ദ്ര സർക്കാരിന് ലഭിക്കുന്ന ആകെ നികുതി വരുമാനത്തിന്റെ എത്ര ശതമാനം എല്ലാ സംസ്ഥാനങ്ങൾക്കുമായി നൽകണം എന്നു തീരുമാനിക്കുന്നതാണ് ലംബ വിഭജനം. ആകെ പിരിച്ചെടുക്കുന്ന നികുതിയുടെ 41 % സംസ്ഥാനങ്ങൾക്കും ഒരു ശതമാനം ജമ്മു–കശ്മീർ, ലഡാക്ക് കേന്ദ്ര ഭരണപ്രദേശങ്ങൾക്കും ബാക്കി കേന്ദ്രത്തിനുമെന്നതാണ് പതിനഞ്ചാം കമ്മിഷന്റെ തീരുമാനം.
സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ച 41% നികുതിയിൽ ഓരോ സംസ്ഥാനങ്ങൾക്കും എത്ര ശതമാനം വീതം നൽകണമെന്ന് തീരുമാനിക്കുന്നതാണ് തിരശ്ചീന വിഭജനം. ഇതിനായി ധനകാര്യ കമ്മിഷനുകൾ വിവിധ ഘടകങ്ങളെ ആശ്രയിച്ചുള്ള പ്രത്യേക സൂത്രവാക്യങ്ങൾ (ഫോർമുല) തയാറാക്കും. സംസ്ഥാനങ്ങളുടെ വിഭവ ആവശ്യങ്ങൾ (ജനസംഖ്യ, ഭൂവിസ്തൃതി, വനസമ്പത്ത് തുടങ്ങിയവ), സംസ്ഥാനങ്ങൾക്കിടയിലെ തുല്യത (ആളോഹരി വരുമാനത്തിലെ അന്തരം), പ്രവർത്തന മികവ് (നികുതി വരുമാനം വർധിപ്പിക്കുന്നതിലും ജനസംഖ്യാ നിയന്ത്രണത്തിലും) എന്നിവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം തീരുമാനിക്കുകയെന്നാണ് 15ാം കമ്മിഷൻ പറയുന്നത്. വിഭവ ആവശ്യങ്ങൾക്ക് 40%, തുല്യതയ്ക്ക് 45%, പ്രവർത്തന മികവിന് 15% എന്നിങ്ങനെ വെയ്‌റ്റേജും നിശ്ചയിച്ചു.
∙ എന്തുകൊണ്ട് ധനകാര്യ കമ്മിഷനോട് എതിർപ്പ്?
വരുമാനം സംസ്ഥാനങ്ങളുമായി പങ്കിടുന്നതിൽ പതിനഞ്ചാം ധനകാര്യ കമ്മിഷൻ പുതിയ മാനദണ്ഡങ്ങൾ മുന്നോട്ടുവച്ചതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ എതിർപ്പുമായി രംഗത്തെത്തി. പതിമൂന്നാം ധനകാര്യ കമ്മിഷൻ വരെ 1971ലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് നികുതി പങ്കുവച്ചിരുന്നത്. എന്നാൽ പതിനഞ്ചാം കമ്മിഷൻ 1971ലെ ജനസംഖ്യയ്ക്ക് പകരം 2011ലെ ജനസംഖ്യയെ അടിസ്ഥാനമാക്കി നികുതി പങ്കുവയ്ക്കാനും വികസനസൂചികകളിലെ പ്രകടനങ്ങളേക്കാൾ കൂടുതൽ വെയ്റ്റേജ് സംസ്ഥാനങ്ങളുടെ ജനസംഖ്യയ്ക്ക് നൽകാനും തീരുമാനിച്ചു.
പുതിയ ഫോർമുല പ്രകാരം നികുതി, ജനസംഖ്യാനിയന്ത്രണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പുരോഗമന സൂചകങ്ങളേക്കാൾ വെയ്റ്റേജ് ജനസംഖ്യയ്ക്ക് നൽകിയതിനാൽ കൂടുതൽ നികുതി വരുമാനം സംഭാവന ചെയ്യുകയും ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച നേട്ടം കൈവരിക്കുകയും ചെയ്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ, ഇവയ്ക്കൊന്നും കാര്യമായ പരിഗണന നൽകാത്ത ഉത്തർപ്രദേശും ബിഹാറും പോലെയുള്ള സംസ്ഥാനങ്ങൾ നേട്ടം കൊയ്തു. ജനസംഖ്യാ നിയന്ത്രണത്തിനുള്ള പരിശ്രമങ്ങൾക്ക് 12.5% വെയ്റ്റേജ് നൽകിയിട്ടുണ്ടെങ്കിലും ഇവ അളക്കാനുള്ള മാനദണ്ഡം അശാസ്ത്രീയമായതും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയായി. അതോടെ ജനസംഖ്യ കൂടിയ സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം ലഭിക്കാനിടയാകുന്നുവെന്നും ആരോപണമുയർന്നു.
∙ കൊടുക്കുന്നത് മലയോളം, കിട്ടുന്നത് എലിയോളം
കേന്ദ്ര ഖജനാവിലേക്ക് കോടികൾ സംഭാവന നൽകിയിട്ടും അതിന്റെ വിഹിതം തിരികെ ലഭിക്കുന്നതിൽ വലിയ വിവേചനമുണ്ടെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആരോപിക്കുന്നു. നികുതി വിഹിതം പങ്കുവെയ്ക്കുന്നതിൽ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് നൽകുന്ന സംഭാവന ഘടകമല്ലെന്നാണ് കേന്ദ്രസർക്കാർ വാദിക്കുന്നത്. എന്നാൽ നികുതി നൽകുന്നവർക്ക് ന്യായമായ വിഹിതം കിട്ടാനും അർഹതയുണ്ടെന്ന് സംസ്ഥാനങ്ങൾ പറയുന്നു.
ഒറ്റനോട്ടത്തിൽ കേരളത്തേക്കാൾ നികുതി വരുമാനം ഉത്തർപ്രദേശ് നൽകുന്നുവെന്ന് തോന്നാം. എന്നാൽ ഇരു സംസ്ഥാനങ്ങളിലെയും ജനസംഖ്യ കണക്കിലെടുത്താൽ അന്തരം വ്യക്തമാകും. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളം 2022–23ൽ നികുതിയിനത്തിൽ 23,775 കോടി രൂപ കേന്ദ്ര ഖജനാവിലേക്ക് നൽകി. എന്നാൽ 23 കോടിയിലേറെ ജനസംഖ്യയുള്ള ഉത്തർപ്രദേശിന്റെ സംഭാവന വെറും 36,531 കോടി മാത്രം.
ഓരോ സംസ്ഥാനങ്ങളുടെയും വരുമാന സ്രോതസ്സ് പരിശോധിക്കുമ്പോഴും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രസഹായം മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് മനസിലാകും. സ്വന്തം നികുതി, നികുതിയിതര വരുമാനം, സംസ്ഥാനങ്ങളിൽനിന്ന് പിരിച്ചതിനുശേഷം കേന്ദ്രം തിരിച്ചുനൽകുന്ന നികുതി (ഡിവിസിബിൾ പൂൾ), ഗ്രാന്റുകൾ എന്നിവയാണ് സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാർഗങ്ങൾ. ഉദാഹരണമായി 2022–23ലെ സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സ് പരിശോധിക്കാം:
∙ അട്ടിമറിച്ചത് ഇന്ദിര ഗാന്ധിയുടെ ഉറപ്പ്
രാഷ്ട്രപതി തിരഞ്ഞെടുപ്പ്, ലോക്സഭാ, നിയമസഭാ സീറ്റ് വിഭജനം തുടങ്ങി ജനസംഖ്യയുടെ അടിസ്ഥാനത്തിലെടുക്കുന്ന ഏത് തീരുമാനവും തൊട്ടുമുൻപ് നടന്ന സെൻസസിന്റെ അടിസ്ഥാനത്തിലാവണം എന്നതായിരുന്നു 1976 വരെയുള്ള രീതി. എന്നാൽ 1961 മുതൽ 1971 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ വലിയതോതിൽ ജനസംഖ്യാ വർധനയുണ്ടായതിനെത്തുടർന്ന് അന്നത്തെ ഇന്ദിര ഗാന്ധി സർക്കാർ ജനസംഖ്യാ നിയന്ത്രണത്തിനായി കർശന നിർദേശങ്ങൾ മുന്നോട്ടുവെച്ചു. ജനസംഖ്യ കുറയ്ക്കുന്നത് ലോക്സഭാ സീറ്റുകളുടെ എണ്ണത്തിലും തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങളിലും മറ്റും കുറവുണ്ടാക്കുമോയെന്ന സംശയം സംസ്ഥാന സർക്കാരുകൾ ഉന്നയിച്ചു.
ഇതേത്തുടർന്ന് 2001 വരെ ജനസംഖ്യാടിസ്ഥാനത്തിലുള്ള തീരുമാനങ്ങളെല്ലാം 1971ലെ സെൻസസ് മാനദണ്ഡമാക്കിയായിരിക്കുമെന്ന് 420ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ദിര ഗാന്ധി ഉറപ്പുനൽകി. 2001ൽ അന്നത്തെ അടൽ ബിഹാരി വാജ്പേയി സർക്കാർ 1971 സെൻസസ് മാനദണ്ഡമാക്കുന്നത് 2026 വരെ നീട്ടി. ഇതുപ്രകാരം 2031ൽ നടക്കാനിരിക്കുന്ന സെൻസസായിരുന്നു പുതിയ മാനദണ്ഡമാകേണ്ടിയിരുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് തിരക്കിട്ട് ധനകാര്യ കമ്മിഷൻ നികുതി പങ്കുവയ്ക്കുന്നതിൽ 2011ലെ സെൻസസ് അടിസ്ഥാനമായി സ്വീകരിച്ചത് എന്നതിന്റെ കാരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.