സികെ പത്മനാഭൻ പറഞ്ഞ ‘ആയാറാം ഗയാറാം’: പത്മജ വന്നു, ബിജെപിയിൽ അടി പൊട്ടി...?
‘‘ചിലർക്ക് ചില കാര്യങ്ങൾ നേടിയെടുക്കാൻ അസാധ്യ കഴിവുണ്ട്. മറ്റു പാർട്ടികളിലിരുന്ന് എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും നേടിയതിന് ശേഷം ഇനി ഒന്നും കിട്ടാനില്ല എന്ന് തിരിച്ചറിഞ്ഞ് വരുന്നവരാണവർ.’’ മുതിർന്ന ബിജെപി നേതാവ് സി.കെ.പദ്മനാഭൻ ബിജെപിയിലേക്ക് ചേക്കേറുന്നവരെ സംബന്ധിച്ച് പറഞ്ഞ വിമർശനമാണിത്. ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഏറ്റവും ഒടുവിൽ ബിജെപിയിലേക്ക് കൂടു മാറിയ പത്മജ വേണുഗോപാലിന് നേരെയുള്ള അമ്പ് ആയിരുന്നു അതെന്ന് വ്യക്തം. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കാസർകോട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ സി.കെ.പദ്മനാഭനാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. അവസാന നിമിഷം പക്ഷേ, ഉദ്ഘാടക മാറി. ഇന്നലെ പാർട്ടിയിലേക്ക് എത്തിയ പദ്മജയെ ഉദ്ഘാടകയാക്കിയതിനു നേരെയുള്ള രോഷം പദ്മനാഭൻ പ്രകടിപ്പിക്കുകയും ചെയ്തു.

‘‘ചിലർക്ക് ചില കാര്യങ്ങൾ നേടിയെടുക്കാൻ അസാധ്യ കഴിവുണ്ട്. മറ്റു പാർട്ടികളിലിരുന്ന് എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും നേടിയതിന് ശേഷം ഇനി ഒന്നും കിട്ടാനില്ല എന്ന് തിരിച്ചറിഞ്ഞ് വരുന്നവരാണവർ.’’ മുതിർന്ന ബിജെപി നേതാവ് സി.കെ.പത്മനാഭൻ ബിജെപിയിലേക്ക് ചേക്കേറുന്നവരെ സംബന്ധിച്ച് പറഞ്ഞ വിമർശനമാണിത്. ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഏറ്റവും ഒടുവിൽ ബിജെപിയിലേക്ക് കൂടു മാറിയ പത്മജ വേണുഗോപാലിന് നേരെയുള്ള അമ്പ് ആയിരുന്നു അതെന്ന് വ്യക്തം. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കാസർകോട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ സി.കെ.പത്മനാഭനാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. അവസാന നിമിഷം പക്ഷേ, ഉദ്ഘാടകൻ മാറി. ‘ഇന്നലെ’ പാർട്ടിയിലേക്ക് എത്തിയ പത്മജയെ ഉദ്ഘാടകയാക്കിയതിനു നേരെയുള്ള രോഷം പത്മനാഭൻ പ്രകടിപ്പിക്കുകയും ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങവേ, കോൺഗ്രസിലെ മുൻ മുഖ്യമന്ത്രിമാരടക്കമുള്ള മുതിർന്ന നേതാക്കളുടെ പ്രവാഹമാണ് ബിജെപിയിലേക്ക്. അടുത്തത് ആര് എന്നതുമാത്രമാണ് ചോദ്യം. കേരളത്തിലാവട്ടെ മുൻ മുഖ്യമന്ത്രിമാരായ എ.കെ.ആന്റണിയുടെയും കെ.കരുണാകരന്റെയും മക്കൾ ബിജെപിയിൽ ചേർന്നത് പ്രചാരണത്തിന് വിഷയമാകുകയും ചെയ്തു. ഉത്തരേന്ത്യയിൽ ഇങ്ങനെ പാർട്ടി മാറി വരുന്നവരെ വലിയ പദവികൾ കൊടുത്താണ് സ്വീകരിക്കുന്നത്. കേരളത്തിൽ അത് നടക്കുമോ? ഇവിടെ ഊരുമൂപ്പൻമാരില്ലെന്നും പാർട്ടിക്കു വേണ്ടി ത്യാഗം ചെയ്തവരെ മറന്നുകളഞ്ഞ് അധികാരമുള്ള ഇടം നോക്കി വരുന്നവർക്ക് വലിയ പദവികൾ നൽകേണ്ടതില്ലെന്നും സി.കെ. പത്മനാഭൻ പറഞ്ഞത് ബിജെപിയുടെ മുഴുവൻ ശബ്ദമാണോ?
കോൺഗ്രസിൽ നിന്ന് മാത്രമല്ല, ബിജെപിയിലേക്ക് ഈ കൂടുമാറ്റം. ദേശീയതലത്തിൽ എല്ലാ പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് നേതാക്കന്മാർ ഒഴുകുന്നുണ്ട്. കേരളത്തിൽ എംഎൽഎമാരുടെയും മുതിർന്ന നേതാക്കന്മാരുടെയും സഹോദരങ്ങൾ വരെ സിപിഎം വിട്ട് ബിജെപിയിൽ ചേരുന്നുണ്ട്. സ്ഥാനമാനങ്ങൾ ആവോളം കിട്ടിയിട്ടും ബിജെപിയിലേക്ക് കളംമാറ്റിച്ചവിട്ടാൻ പലരും തയാറാവുന്നതിന് പിന്നിൽ ദേശീയ അന്വേഷണ ഏജൻസികളുടെ വരെ ഭീഷണിയുണ്ടെന്നും വാദങ്ങളുണ്ട്. അങ്ങനെ നോക്കുമ്പോൾ ഈ പാർട്ടി മാറലുകൾ അത്ര ലളിതമാണോ? പത്മജ ബിജെപിയിലേക്ക് മാറിയതിന് പിന്നിലെ ‘ലോജിക്’ എന്താവും? പാർട്ടി മാറി വരുന്നവർക്ക് ബിജെപി പകരം നൽകുന്നത് എന്താണ്? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സ്’ ഏറ്റവും പുതിയ എപ്പിസോഡിൽ. (താഴെ ക്ലിക്ക് ചെയ്തു കേൾക്കാം)