അകത്തും പുറത്തും
കർണാടകയിലെ ബിജെപി സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചപ്പോൾ ബെംഗളൂരു റൂറൽ മണ്ഡലത്തിൽ അപ്രതീക്ഷിതമായതു സംഭവിച്ചു: മുൻ പ്രധാനമന്ത്രിയും ജനതാദൾ(എസ്) ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവെഗൗഡയുടെ മരുമകനും ഹൃദ്രോഗ വിദഗ്ധനുമായ ഡോ.സി.എൻ.മഞ്ജുനാഥ് ആ പട്ടികയിൽ. ‘ഇന്ത്യയെ നയിക്കാനുള്ള കഴിവ് മോദിക്കുമാത്രം’ എന്നു ബിജെപി സഖ്യത്തിന്റെ ഭാഗമായതിനെത്തുടർന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആ ദേവെഗൗഡ തന്നെയാണ് കേരള ജെഡിഎസിന്റെയും ദേശീയ അധ്യക്ഷൻ. ഗൗഡബന്ധം വിഛേദിച്ചു എന്നെല്ലാം ആ പാർട്ടിയുടെ ഇവിടുത്തെ നേതാക്കൾക്ക് അവകാശവാദം മുഴക്കാം. പക്ഷേ, സാങ്കേതികമായി ഒരു ബന്ധവും വിഛേദിക്കപ്പെട്ടിട്ടില്ല. ഗൗഡ നൽകിയ പാർട്ടിപദവികൾപോലും അവരാരും രാജിവച്ചിട്ടില്ല.

കേരളത്തിൽ എൽഡിഎഫും യുഡിഎഫുമായി പോരടിക്കുന്നവർ പുറത്തു തോളോടുതോളായി ബിജെപിക്കെതിരെ പൊരുതുന്നതിൽ പുതുമയില്ല. എന്നാൽ, ഇവിടെ മുന്നണികളുടെ ഭാഗമായവർ വെളിയിൽ ബിജെപിക്കൊപ്പം എന്നതു വ്യത്യാസമാണ്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അവകാശപ്പെടുന്ന ഇടതുനേതൃത്വം ഘടകകക്ഷികളുടെ ഈ പരിവാർബന്ധം കണ്ടില്ലെന്നു നടിക്കുന്നു. എൻസിപിയുടെ കാര്യത്തിൽ ചെറിയ വ്യത്യാസം വേണമെങ്കിൽ പറയാം. ശരദ് പവാർ നയിക്കുന്ന ബിജെപി വിരുദ്ധചേരിയുടെ കൂടെയുള്ള എൻസിപിക്കൊപ്പമാണ് കേരള ഘടകം. പക്ഷേ, തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം ബിജെപിക്കൊപ്പമുള്ള അജിത് പവാർ പക്ഷത്തിനാണ്. അതായത്, കേരളത്തിലെ എൽഡിഎഫിന്റെ രണ്ടു ഘടകകക്ഷികളുടെ ഔദ്യോഗിക ദേശീയ നേതൃത്വം നരേന്ദ്ര മോദിയോടു ചേർന്നുനിന്നാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
കർണാടകയിൽ അഞ്ചു സീറ്റ് ജെഡിഎസിനു നൽകാൻ ബിജെപി സന്നദ്ധരായിരുന്നു. എന്നാൽ, ഗൗഡ മൂന്നുകൊണ്ട് തൃപ്തരാണെന്നു പറഞ്ഞ് അങ്ങനെയും ബിജെപിയെ സന്തോഷിപ്പിച്ചു. സിപിഎമ്മും സിപിഐയും ഇത്തരം ചാഞ്ചാട്ടങ്ങൾക്കു മുതിർന്നിട്ടില്ല. പക്ഷേ, കേരളത്തിലെ സ്വീകാര്യത അവർക്കു രാജ്യത്തു മറ്റെങ്ങുമില്ല. കോൺഗ്രസ് അടക്കമുള്ള സഖ്യകക്ഷികളുടെ ഔദാര്യമില്ലാതെ നിലനിൽപില്ല. മധുരയിലെ സിപിഎം സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ സു വെങ്കിടേശൻ കഴിഞ്ഞദിവസം കണ്ടു പിന്തുണതേടിയ നേതാവിന്റെ പേരു കേട്ടാൽ കേരളത്തിലെ അഭ്യൂഹങ്ങൾക്കു ശക്തി കൂടും; മുസ്‍ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ.
തമിഴ്നാട്ടിൽ സിപിഎമ്മിനും സിപിഐക്കും കഴിഞ്ഞതവണത്തെപ്പോലെ രണ്ടു വീതം സീറ്റുകൾതന്നെ സ്റ്റാലിൻ അനുവദിച്ചു. പക്ഷേ, ഡിണ്ടിഗൽ നൽകി സിറ്റിങ് സീറ്റ് കോയമ്പത്തൂർ ഏറ്റെടുത്തതിൽ നിരാശയുണ്ട്. കേരളത്തിൽ സഖ്യകക്ഷികളെ മെരുക്കി മുന്നേറുന്ന പാർട്ടിയിൽനിന്ന് ഒരു പ്രതിഷേധസ്വരവും ഉയർന്നില്ല. ബിഹാറിൽ സിപിഎമ്മിനും സിപിഐക്കും ഓരോ സീറ്റ് കിട്ടിയപ്പോൾ ദീപാങ്കർ ഭട്ടാചാര്യയുടെ സിപിഐ(എംഎൽ)ക്കാണ് മുന്തിയ പരിഗണന: രണ്ടു സീറ്റ്. ജാർഖണ്ഡിലും ഇന്ത്യാസഖ്യത്തിൽ ആ പാർട്ടിക്കു മുൻതൂക്കം കിട്ടിയതു രസിക്കാഞ്ഞ സിപിഐ പ്രതിഷേധിച്ച് ഒറ്റയ്ക്കു മത്സരിക്കാനൊരുങ്ങുന്നു.
അസമിൽ സഖ്യമുണ്ടെങ്കിലും ബർപേട്ട മണ്ഡലത്തിൽ സിപിഎമ്മും കോൺഗ്രസും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തർക്കത്തിലാണ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഇതുവരെ സീറ്റില്ല. സിപിഐക്കും ആഗ്രഹിച്ച പല സംസ്ഥാനങ്ങളിലും സീറ്റു ലഭിച്ചില്ല. ഈ അവഗണനയിൽ പ്രതിഷേധിച്ചിട്ടു കൂടിയാകാം, മഹാരാഷ്ട്രയിലെ ശിവാജി പാർക്കിൽ പ്രതിപക്ഷചേരിയുടെ പ്രചാരണത്തിനു തുടക്കം കുറിച്ച റാലിയിൽനിന്നു സിപിഎമ്മും സിപിഐയും വിട്ടുനിന്നു; സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പങ്കെടുക്കുകയും ചെയ്തു! പക്ഷേ, ഈ മൂന്നു കൂട്ടരുമല്ല, എസ്‍യുസിഐയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന ഇടതു പാർട്ടി–151 സീറ്റ്, അതിൽ എട്ടെണ്ണം കേരളത്തിലാണ്.
∙ പിളർപ്പിൻ നഷ്ടങ്ങൾ
പിളർപ്പിനു മുൻപ് ഒരുമിച്ചുനിന്നപ്പോൾ 1962ലെ തിരഞ്ഞെടുപ്പിൽ കിട്ടിയ 9.9% വോട്ടുകൂടി ചൂണ്ടിക്കാട്ടിയാണ് ഇടതുപുനരേകീകരണം ഇടയ്ക്കിടെ സിപിഐ ആവശ്യപ്പെടുന്നത്. 1971 മുതൽ 2009 വരെ ശരാശരി 5% അല്ലെങ്കിൽ അതിൽ കൂടുതൽ വോട്ട് സിപിഎം നേടിയിരുന്നെങ്കിൽ 2014ൽ അതു 3.3% ആയും 2019ൽ 1.75% ആയും കുറഞ്ഞു. സിപിഐക്കു 1967ലെ തിരഞ്ഞെടുപ്പിൽതന്നെ പിളർപ്പിന്റെ പൊള്ളലേറ്റു. 4% വോട്ട് ചോർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെ വോട്ടുവിഹിതം 0.5% മാത്രമായി. ഇരുപാർട്ടികൾക്കുംകൂടി ആകെ കിട്ടിയത് 5 സീറ്റ്; ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം.
ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിന്റെ നഷ്ടങ്ങൾ ഓർമിപ്പിച്ചാണ് ഇരുപാർട്ടികളും ഇതിനു മറുപടി നൽകുന്നത്. ഒരിക്കൽ ചെങ്കോട്ടയായിരുന്ന ത്രിപുരയിലെ രണ്ടു സീറ്റുകൾ കോൺഗ്രസും സിപിഎമ്മും പങ്കുവച്ചശേഷം സിപിഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ജിതേന്ദ്ര ചൗധരിയുടെ പ്രതികരണത്തിൽ കാലം അടയാളപ്പെടുത്തുന്ന ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യമുണ്ട്. ‘‘കോൺഗ്രസുമായി ചർച്ച ചെയ്തു തിരഞ്ഞെടുപ്പുതന്ത്രത്തിനും പ്രചാരണത്തിനും രൂപം കൊടുക്കും!’’ ത്രിപുരയിൽ പ്രചാരണവും ഒരുമിച്ചാണ്; ബംഗാളിൽ സീറ്റ് ധാരണയാണ് ഇപ്പോഴത്തെ ലക്ഷ്യം.