ഫോണിൽ വിളിച്ച് സത്യഭാമ കളിയാക്കി, ‘എന്നാണ് മോഹനനായത്’: ശിഷ്യയെ മനഃപൂർവം ഒഴിവാക്കി; മണിച്ചേട്ടനുണ്ടായിരുന്നെങ്കിൽ...
‘ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. ആൺപിള്ളേർക്കു മോഹിനിയാട്ടം പറ്റണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം...’ നൃത്തത്തെ ഉപാസിക്കുന്ന ഒരാളുടെ വായിൽനിന്നാണോ ഇത്രയും മോശം വാക്കുകൾ വന്നതെന്ന് ആരും ചോദിച്ചു പോകും വിധമായിരുന്നു കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. ഒരിക്കൽ താൻ പറഞ്ഞതിനെ വീണ്ടും വീണ്ടും സത്യഭാമ ന്യായീകരിക്കുന്നതും കേരളം കണ്ടു. ആ വാക്കുകൾ വന്നുകൊണ്ടത് ആർഎൽവി രാമകൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ, മികച്ച ഒരു നർത്തകന്റെ നെഞ്ചിലാണ്. സത്യഭാമ തന്നെ അപമാനിക്കാൻ കച്ചകെട്ടിയിറങ്ങിയത് ആദ്യമായിട്ടല്ലെന്നും അദ്ദേഹം പറയുന്നു. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ കൂടിയായ രാമകൃഷ്ണൻ തനിക്കേറ്റ വിവേചനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ്. തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിച്ചായിരിക്കും പ്രതിഷേധം. കറുത്തവർ എല്ലാ കലകളും പഠിച്ചോട്ടെ പക്ഷേ മത്സരിക്കേണ്ട എന്ന സത്യഭാമയുടെ അഭിപ്രായം വച്ചു പൊറിപ്പിക്കാവില്ലെന്നും രാമകൃഷ്ണൻ വ്യക്തമാക്കുന്നു. യഥാർഥത്തിൽ കലാരംഗത്ത് നിറത്തിന്റെ പേരിൽ വിവേചനമുണ്ടോ? സത്യഭാമയുടെ പരാമർശങ്ങൾക്ക് എന്തു മറുപടിയാണ് നൽകാനുള്ളത്? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ തുറന്നു പറയുകയാണ് ആൽഎൽവി രാമകൃഷ്ണൻ.

‘ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറം. ആൺപിള്ളേർക്കു മോഹിനിയാട്ടം പറ്റണമെങ്കിൽ അതുപോലെ സൗന്ദര്യമുണ്ടാകണം...’ നൃത്തത്തെ ഉപാസിക്കുന്ന ഒരാളുടെ വായിൽനിന്നാണോ ഇത്രയും മോശം വാക്കുകൾ വന്നതെന്ന് ആരും ചോദിച്ചു പോകും വിധമായിരുന്നു കഴിഞ്ഞ ദിവസം കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം. ഒരിക്കൽ താൻ പറഞ്ഞതിനെ വീണ്ടും വീണ്ടും സത്യഭാമ ന്യായീകരിക്കുന്നതും കേരളം കണ്ടു. ആ വാക്കുകൾ വന്നുകൊണ്ടത് ആർഎൽവി രാമകൃഷ്ണൻ എന്ന ചെറുപ്പക്കാരന്റെ, മികച്ച ഒരു നർത്തകന്റെ നെഞ്ചിലാണ്. സത്യഭാമ തന്നെ അപമാനിക്കാൻ കച്ചകെട്ടിയിറങ്ങിയത് ആദ്യമായിട്ടല്ലെന്നും അദ്ദേഹം പറയുന്നു.
അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ കൂടിയായ രാമകൃഷ്ണൻ തനിക്കേറ്റ വിവേചനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ്. തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിച്ചായിരിക്കും പ്രതിഷേധം. കറുത്തവർ എല്ലാ കലകളും പഠിച്ചോട്ടെ പക്ഷേ മത്സരിക്കേണ്ട എന്ന സത്യഭാമയുടെ അഭിപ്രായം വച്ചു പൊറുപ്പിക്കാവില്ലെന്നും രാമകൃഷ്ണൻ വ്യക്തമാക്കുന്നു. യഥാർഥത്തിൽ കലാരംഗത്ത് നിറത്തിന്റെ പേരിൽ വിവേചനമുണ്ടോ? സത്യഭാമയുടെ പരാമർശങ്ങൾക്ക് എന്തു മറുപടിയാണ് നൽകാനുള്ളത്? ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ തുറന്നു പറയുകയാണ് ആര്‍എൽവി രാമകൃഷ്ണൻ.
∙ നിറത്തിന്റെ പേരിൽ മുൻപും കലാരംഗത്ത് ഇത്തരം വിവേചനങ്ങളും അവസരം നിഷേധിക്കലുകളും ഉണ്ടായിട്ടുണ്ടോ?
ഒരുപാടു തവണ നിറത്തിന്റെയും ജാതിയുടെയും പേരിൽ വിവേചനം നേരിട്ടിട്ടുണ്ട്. സംഗീത നാടക അക്കാദമി ഉൾപ്പെടെ അവഗണിച്ച സംഭവം എല്ലാവർക്കും അറിയാമല്ലോ. (2020ലാണ് അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ രാമകൃഷ്ണന് അവസരം നിഷേധിച്ചത്) ഒളിഞ്ഞും പാത്തും പലരും ഉപദ്രവിച്ചിട്ടുണ്ട്. മാനസികമായും ശാരീരികമായും തളർത്താനുള്ള ശ്രമങ്ങളുണ്ടായി. എന്റെ ശരീരത്തിനു സൗന്ദര്യമില്ലെന്നു നേരിട്ടു പറഞ്ഞവരുമുണ്ട്.
∙ കറുത്ത കുട്ടികളെ പഠിപ്പിക്കും. പക്ഷേ മത്സരിക്കേണ്ട എന്ന് അവരോട് പറയും എന്നാണ് സത്യഭാമ പറഞ്ഞത്. വിധി നിർണയത്തിൽ അത്തരമൊരു വിവേചനമുണ്ടോ?
വിധി നിർണയത്തിൽ വിവേചനമുണ്ട്. പഠിച്ചോട്ടെ, കറുത്തതായതിനാൽ മത്സരിക്കേണ്ട എന്ന സത്യഭാമ ടീച്ചറുടെ അഭിപ്രായം പക്ഷേ ഒരിക്കലും വച്ചു പൊറിപ്പിക്കാവുന്നതല്ല. സമ്മാനം ലഭിച്ചില്ലെങ്കിലും എല്ലാവരും സ്കൂൾ തലത്തിനും അല്ലാതെയും പങ്കെടുക്കണം എന്നാണ് ആഗ്രഹം. കിട്ടുന്ന എല്ലാ അവസരവും കലാകാരന്മാർ പ്രയോജനപ്പെടുത്തണം.
ഒരു കുട്ടിക്ക് എന്നും ഒന്നാം സ്ഥാനം ലഭിക്കണം എന്നില്ല. എന്നാലും നമ്മുടെ കഴിവുകൾ പ്രകടിപ്പിക്കാവുന്ന വേദികൾ ഉണ്ടാകണം. വിധി നിർണയത്തിൽ കറുത്തവർ ഒഴിവാക്കപ്പെട്ട സംഭവങ്ങൾ വേദനിപ്പിച്ചിട്ടുണ്ട്. അക്കാര്യത്തിൽ കോഴയും ഘടകമായിട്ടുണ്ട്.
∙ കലോത്സവ വേദികളിൽ സൗന്ദര്യം സംബന്ധിച്ച ഇത്തരം ധാരണകൾക്ക് മുൻതൂക്കമില്ലേ, അധ്യാപകൻ എന്ന നിലയിൽ എന്തെങ്കിലും ഇടപെടലുകൾ നടത്തിയിട്ടുണ്ടോ?
സൗന്ദര്യ സങ്കൽപം അല്ല കലോത്സവ വേദികളിൽ നോക്കുന്നത്. അക്കാര്യത്തിൽ ആകാരസുഷമയാണ് അർഥമാക്കുന്നത്. വസ്ത്രവും ചമയവും കെട്ടിയൊരുങ്ങുമ്പോൾ ഭംഗിയുണ്ടാകും. അതിനാണ് 100ൽ 10 മാർക്ക് നൽകാൻ നിർദേശമുള്ളത്. മാർക്ക് നൽകുമ്പോൾ യഥാർഥത്തിൽ കലയിലെ നൈപുണ്യമാണ് അളക്കേണ്ടത്. അംഗശുദ്ധികൾ നോക്കണം. സൗന്ദര്യത്തിന്റെ പേരിൽ, കറുത്തതായതിന്റെ പേരിൽ അർഹതയുണ്ടായിട്ടും പരിഗണിക്കാത്തവർക്കു പരാതി നൽകാൻ പോലും പലപ്പോഴും കഴിയാറില്ല. കലോത്സവ വേദികളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വ്യക്തിപരമായി ആഗ്രഹിക്കുന്നില്ല. എന്നാൽ രക്ഷിതാക്കളും കലയെ സ്നേഹിക്കുന്നവരും ഈ പോരാട്ടം ഏറ്റെടുക്കണം.
∙ കലാമണ്ഡലം സത്യഭാമയുമായി മുൻ പരിചയം ഉണ്ടോ? അവരുമായി രാമകൃഷ്ണൻ മുൻപ് എന്തെങ്കിലും വിഷയങ്ങളിൽ തർക്കമുണ്ടായിട്ടുണ്ടോ?
ഉണ്ട്. 2016ൽ ഫോണിലൂടെയാണ് ആദ്യം ഇവർ ബന്ധപ്പെടുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഒരുക്കിയ പരിപാടിയിൽ ഞാൻ മോഹിനിയാട്ടത്തിന് അവതരണാനുമതി തേടി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതു ശ്രദ്ധയിൽ പെട്ടതോടെയാണ് അവർ എന്നെ വിളിച്ചത്. എന്നാണ് മോഹനനായത്, എവിടെ നിന്നാണ് മോഹിനിയാട്ടം പഠിച്ചത് എന്നെല്ലാം ചോദിച്ച് കളിയാക്കുകയായിരുന്നു. കലാമണ്ഡലത്തിൽ 2017ൽ പിഎച്ച്ഡിക്ക് ചേർന്ന് എത്തുമ്പോൾ അവർ അവിടെ ഭരണസമിതി അംഗമായിരുന്നു. മോഹിനിയാട്ടത്തിൽ പിഎച്ച്ഡി ചെയ്യേണ്ടെന്നായിരുന്നു എന്നോട് പറഞ്ഞത്.
സംസ്ഥാന കലോത്സവത്തിൽ നൃത്തത്തിനു വിധികർത്താവായി പലപ്പോഴും ഞാനും അവരും എത്താറുണ്ട്. അപ്പോഴും വിധി നിർണയത്തെ ചൊല്ലി മാനസികമായി പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെ കലോത്സവത്തിൽ എന്റെ ശിഷ്യയ്ക്ക് 2 തവണ സമ്മാനം നൽകാതെ ഒഴിവാക്കി. അവരാണ് തെറ്റു കൂടാതെ കളിച്ചതെന്ന് അഭിപ്രായപ്പെട്ടെങ്കിലും വിധികർത്താവായിരുന്ന അവർ ആദ്യ രണ്ടു സമ്മാനങ്ങളും നിഷേധിച്ചു. കാണികളെല്ലാം ഇതു ചോദ്യം ചെയ്തതോടെ മൂന്നാമത്തെ മത്സരത്തിൽ ഒന്നാം സ്ഥാനം നൽകി. അവരുടെ തെറ്റായ ഇടപെടൽ ആ കുട്ടിക്ക് കലാതിലകമാകാനുള്ള അവസരം നഷ്ടമാക്കി.
∙ ഇപ്പോൾ അങ്ങയുടെ ചേട്ടൻ (കലാഭവൻ മണി) ഉണ്ടായിരുന്നുവെങ്കിൽ ഈ വിഷയത്തിൽ എങ്ങനെയാവും അദ്ദേഹം പ്രതികരിക്കുക?
ശക്തമായി പ്രതികരിക്കുമായിരുന്നു. കലാമണ്ഡലത്തിൽ എനിക്ക് ഒന്നാം റാങ്ക് ലഭിച്ചത് നൽകാത്ത വിഷയത്തിൽ ഉൾപ്പെടെ അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. അക്കാര്യം സർക്കാർ ശ്രദ്ധയിൽ പെടുത്തി റാങ്ക് ലഭ്യമാക്കാൻ ശ്രമം നടത്തി.
∙ മുൻപ് കലാഭവൻ മണിക്കും ഒരു നടിയിൽനിന്ന് നിറത്തിന്റെ പേരിൽ സമാനമായ അനുഭവം ഉണ്ടായിട്ടില്ലേ?
നിറത്തിന്റെ പേരിൽ ചില നായികമാർ ചേട്ടനോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. ചില സംവിധായകരുടെ സിനിമകളിലും മനഃപൂർവം ഒഴിവാക്കിയിട്ടുണ്ട്.
∙ സത്യഭാമയെ പോലെ മറ്റാരിൽനിന്നെങ്കിലും രാമകൃഷ്ണന് നിറത്തിന്റെ പേരിൽ അപമാനം നേരിട്ടിട്ടുണ്ടോ?
വ്യക്തിപരമായി അങ്ങനെ ഒരു അനുഭവം ഇല്ല.
∙ സംഭവത്തെ ന്യായീകരിച്ച് സത്യഭാമ ഉന്നയിച്ചത് ‘കറുത്ത നിറമുള്ളവർ മത്സരങ്ങളിൽ ജയിക്കാറുണ്ടോ’ എന്ന ചോദ്യമാണ്. എന്താണ് അതിനുള്ള മറുപടി?
കറുത്തവർ ജയിക്കാറുണ്ട് എന്നതിന് ഞാൻ തന്നെ ഉദാഹരണം. സർവകലാശാല മത്സരങ്ങളിൽ പലവട്ടം ദേശീയ ജേതാവായിട്ടുണ്ട്. പിന്നെയും എത്രയോ മത്സരങ്ങളിൽ ജേതാവായി.
∙ ഏതെങ്കിലും വേദികളിൽ ഇത്തരം വേർതിരിവ് അനുഭവപ്പെട്ടിട്ടുണ്ടോ?
പല വേദികളിലും അവസരം നൽകാതെ ഒഴിവാക്കിയതായി തോന്നിയിട്ടുണ്ട്. സംഗീത നാടക അക്കാദമി ഒരുക്കിയ നൃത്തോത്സവങ്ങളിൽ ഉൾപ്പെടെ ഈ അനുഭവമുണ്ടായി.
∙ കല മനുഷ്യനെ കൂടുതൽ ലിബറൽ ആക്കുമെന്നാണല്ലോ പൊതുവിൽ പറയാറുള്ളത്. എന്നാൽ സത്യഭാമയെ പോലെയുള്ളവരുടെ ഇത്തരം നിലപാടുകൾ കലാകാരന്മാർക്ക് ആകെ അപമാനം അല്ലേ?
അപമാനകരമാണ്. ശരീരത്തിന് അംഗഭംഗം വന്നവരും എല്ലാ നിറഭേദങ്ങളിലുള്ളവരും മോഡലിങ്ങിലും മറ്റു രാജ്യാന്തര മത്സരങ്ങളിലും ആവേശത്തോടെ പങ്കെടുക്കുന്ന കാലമാണിത്. വീൽ ചെയറിലിരുന്നു പോലും മത്സരങ്ങളിലെത്തുന്നവരെ കണ്ടിട്ടില്ലേ? അവർ പറഞ്ഞ നിലപാടിലെ തെറ്റ് ബോധ്യമായതു കൊണ്ടാണ് കേരള കലാമണ്ഡലം അവരെ തള്ളിപ്പറഞ്ഞത്.
∙ പണ്ടുകാലത്ത് കലാരംഗത്ത് ഉണ്ടായിരുന്ന ഇത്തരം ഉച്ചനീചത്വങ്ങൾക്ക് എതിരെ ആണല്ലോ ഓട്ടൻതുള്ളൽ പോലെയുള്ള കലാരൂപങ്ങൾ പിറവിയെടുത്തത്... ഇക്കാലത്തും അത്തരം ‘വിപ്ലവാത്മക’ കലാരൂപങ്ങൾ പിറവിയെടുക്കേണ്ടത്തുണ്ടോ?
ഓട്ടൻതുള്ളൽ ഉൾപ്പെടെ കലാരൂപങ്ങൾ ആക്ഷേപ ഹാസ്യങ്ങളിലൂടെ സമൂഹത്തിൽ തിരുത്തൽ ശക്തിയായിരുന്നു. ഇന്നും നൃത്തം അടക്കമുള്ള കലാസങ്കേതങ്ങൾക്ക് സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്.
∙ പണമുണ്ടെങ്കിൽ നിറവും ജാതിയും ഒന്നും പ്രശ്നമല്ല എന്ന രീതിയിലും സത്യഭാമ സംസാരിച്ചല്ലോ. പണം ആണോ കലാരംഗത്തും പ്രധാനപ്പെട്ടത്?
പണം ഒരു ഘടകം തന്നെയാണ്. പക്ഷേ കഴിവുള്ളവരെ കലോത്സവ വേദികളിൽ തഴഞ്ഞ്, കോഴ ഉൾപ്പെടെ ഇടപെടുന്നതായി നേരത്തേയും ഞാൻ ആരോപണമുന്നയിച്ചിട്ടുണ്ട്.