വിഴിഞ്ഞത്തെ ‘ചെളിവെള്ളം’ വോട്ടിൽ കലരുമോ? അതിർത്തി കടന്നാൽ കോൺഗ്രസ്– സിപിഎം ‘വിൻ വിൻ’; പെട്രോളടിച്ചാൽ ഇവിടെ ‘ലോട്ടറി’!
നെടുവൻവിള ജംക്‌ഷനിൽ മണികണ്ഠൻ നിർത്തിയ ഓട്ടോറിക്ഷയിലേയ്ക്ക് ബസ് കാത്തു നിന്ന നാലു വിദ്യാർഥികൾ കയറി. ബസിലെന്നതു പോലെ ഓരോരുത്തരുടെയും വീതം പണം മണികണ്ഠന് കൈമാറി. ഇതെന്താ, ഓട്ടോറിക്ഷയാണോ അതോ ബസാണോ എന്നു സംശയം തോന്നരുത്. ഇതാണ് ഷെയർ ഓട്ടോ. യാത്രക്കാർ തുല്യമായി യാത്രാക്കൂലി പങ്കിട്ട് യാത്ര ചെയ്യുന്ന അതിർത്തിയിലെ കുട്ടിബസാണ് ‘ഷെയർ’ ഓട്ടോ. കേരളവും തമിഴ്നാടും അതിർത്തി ഷെയർ ചെയ്യുന്ന പാറശാലയ്ക്കു സമീപമാണ് നെടുവൻവിള. ഷെയർ ഓട്ടോ മാത്രമല്ല കേരളവും തമിഴ്നാടുമായി പല കാര്യങ്ങളും പങ്കു വയ്ക്കുന്നവരാണ് നെടുവൻവിളക്കാർ. അതു കൊണ്ടു തന്നെ ഇവർ രണ്ടു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് ചർച്ച ചെയ്യുന്നത്. അതിർത്തിയിലേക്ക് ഷെയർ ഓട്ടോ ഓടിയെത്തിയതിനും കാരണമുണ്ട്. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന അതിർത്തി ഗ്രാമങ്ങളിലുള്ളവർ പ്രധാനമായും കെട്ടിട നിര്‍മാണ മേഖലയിലാണ് പണിയെടുത്തിരുന്നത്. ഇവിടെനിന്ന് തിരുവനന്തപുരം നഗരത്തിലെത്തി പണിയെടുത്ത അവരിൽ മിക്കവരും ഇന്ന് തൊഴിൽരഹിതരാണ്. കെട്ടിടനിർമാണം അവസാനിപ്പിച്ചവരിൽ മിക്ക യുവാക്കളും ഇന്ന് ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നതെന്ന് ഓട്ടോ ഡ്രൈവർമാരായ എ. മണികണ്ഠൻ, എ. രമേശ്, റസലയ്യൻ, സ്റ്റീഫൻ എന്നിവർ പറയുന്നു. തർക്കം തിരതല്ലിയ വിഴിഞ്ഞത്തും ചർച്ച തൊഴിൽനഷ്ടമാണ്.
നെടുവൻവിള ജംക്‌ഷനിൽ മണികണ്ഠൻ നിർത്തിയ ഓട്ടോറിക്ഷയിലേയ്ക്ക് ബസ് കാത്തു നിന്ന നാലു വിദ്യാർഥികൾ കയറി. ബസിലെന്നതു പോലെ ഓരോരുത്തരുടെയും വീതം പണം മണികണ്ഠന് കൈമാറി. ഇതെന്താ, ഓട്ടോറിക്ഷയാണോ അതോ ബസാണോ എന്നു സംശയം തോന്നരുത്. ഇതാണ് ഷെയർ ഓട്ടോ. യാത്രക്കാർ തുല്യമായി യാത്രാക്കൂലി പങ്കിട്ട് യാത്ര ചെയ്യുന്ന അതിർത്തിയിലെ കുട്ടിബസാണ് ‘ഷെയർ’ ഓട്ടോ. കേരളവും തമിഴ്നാടും അതിർത്തി ഷെയർ ചെയ്യുന്ന പാറശാലയ്ക്കു സമീപമാണ് നെടുവൻവിള. ഷെയർ ഓട്ടോ മാത്രമല്ല കേരളവും തമിഴ്നാടുമായി പല കാര്യങ്ങളും പങ്കു വയ്ക്കുന്നവരാണ് നെടുവൻവിളക്കാർ. അതു കൊണ്ടു തന്നെ ഇവർ രണ്ടു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് ചർച്ച ചെയ്യുന്നത്. അതിർത്തിയിലേക്ക് ഷെയർ ഓട്ടോ ഓടിയെത്തിയതിനും കാരണമുണ്ട്. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന അതിർത്തി ഗ്രാമങ്ങളിലുള്ളവർ പ്രധാനമായും കെട്ടിട നിര്‍മാണ മേഖലയിലാണ് പണിയെടുത്തിരുന്നത്. ഇവിടെനിന്ന് തിരുവനന്തപുരം നഗരത്തിലെത്തി പണിയെടുത്ത അവരിൽ മിക്കവരും ഇന്ന് തൊഴിൽരഹിതരാണ്. കെട്ടിടനിർമാണം അവസാനിപ്പിച്ചവരിൽ മിക്ക യുവാക്കളും ഇന്ന് ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നതെന്ന് ഓട്ടോ ഡ്രൈവർമാരായ എ. മണികണ്ഠൻ, എ. രമേശ്, റസലയ്യൻ, സ്റ്റീഫൻ എന്നിവർ പറയുന്നു. തർക്കം തിരതല്ലിയ വിഴിഞ്ഞത്തും ചർച്ച തൊഴിൽനഷ്ടമാണ്.
നെടുവൻവിള ജംക്‌ഷനിൽ മണികണ്ഠൻ നിർത്തിയ ഓട്ടോറിക്ഷയിലേയ്ക്ക് ബസ് കാത്തു നിന്ന നാലു വിദ്യാർഥികൾ കയറി. ബസിലെന്നതു പോലെ ഓരോരുത്തരുടെയും വീതം പണം മണികണ്ഠന് കൈമാറി. ഇതെന്താ, ഓട്ടോറിക്ഷയാണോ അതോ ബസാണോ എന്നു സംശയം തോന്നരുത്. ഇതാണ് ഷെയർ ഓട്ടോ. യാത്രക്കാർ തുല്യമായി യാത്രാക്കൂലി പങ്കിട്ട് യാത്ര ചെയ്യുന്ന അതിർത്തിയിലെ കുട്ടിബസാണ് ‘ഷെയർ’ ഓട്ടോ. കേരളവും തമിഴ്നാടും അതിർത്തി ഷെയർ ചെയ്യുന്ന പാറശാലയ്ക്കു സമീപമാണ് നെടുവൻവിള. ഷെയർ ഓട്ടോ മാത്രമല്ല കേരളവും തമിഴ്നാടുമായി പല കാര്യങ്ങളും പങ്കു വയ്ക്കുന്നവരാണ് നെടുവൻവിളക്കാർ. അതു കൊണ്ടു തന്നെ ഇവർ രണ്ടു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് ചർച്ച ചെയ്യുന്നത്. അതിർത്തിയിലേക്ക് ഷെയർ ഓട്ടോ ഓടിയെത്തിയതിനും കാരണമുണ്ട്. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന അതിർത്തി ഗ്രാമങ്ങളിലുള്ളവർ പ്രധാനമായും കെട്ടിട നിര്‍മാണ മേഖലയിലാണ് പണിയെടുത്തിരുന്നത്. ഇവിടെനിന്ന് തിരുവനന്തപുരം നഗരത്തിലെത്തി പണിയെടുത്ത അവരിൽ മിക്കവരും ഇന്ന് തൊഴിൽരഹിതരാണ്. കെട്ടിടനിർമാണം അവസാനിപ്പിച്ചവരിൽ മിക്ക യുവാക്കളും ഇന്ന് ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നതെന്ന് ഓട്ടോ ഡ്രൈവർമാരായ എ. മണികണ്ഠൻ, എ. രമേശ്, റസലയ്യൻ, സ്റ്റീഫൻ എന്നിവർ പറയുന്നു. തർക്കം തിരതല്ലിയ വിഴിഞ്ഞത്തും ചർച്ച തൊഴിൽനഷ്ടമാണ്.
നെടുവൻവിള ജംക്‌ഷനിൽ മണികണ്ഠൻ നിർത്തിയ ഓട്ടോറിക്ഷയിലേയ്ക്ക് ബസ് കാത്തു നിന്ന നാലു വിദ്യാർഥികൾ കയറി. ബസിലെന്നതു പോലെ ഓരോരുത്തരുടെയും വീതം പണം മണികണ്ഠന് കൈമാറി. ഇതെന്താ, ഓട്ടോറിക്ഷയാണോ അതോ ബസാണോ എന്നു സംശയം തോന്നരുത്. ഇതാണ് ഷെയർ ഓട്ടോ. യാത്രക്കാർ തുല്യമായി യാത്രാക്കൂലി പങ്കിട്ട് യാത്ര ചെയ്യുന്ന അതിർത്തിയിലെ കുട്ടിബസാണ് ‘ഷെയർ’ ഓട്ടോ. കേരളവും തമിഴ്നാടും അതിർത്തി ഷെയർ ചെയ്യുന്ന പാറശ്ശാലയ്ക്കു സമീപമാണ് നെടുവൻവിള. ഷെയർ ഓട്ടോ മാത്രമല്ല കേരളവും തമിഴ്നാടുമായി പല കാര്യങ്ങളും പങ്കു വയ്ക്കുന്നവരാണ് നെടുവൻവിളക്കാർ. അതു കൊണ്ടു തന്നെ ഇവർ രണ്ടു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് ചർച്ച ചെയ്യുന്നത്.
അതിർത്തിയിലേക്ക് ഷെയർ ഓട്ടോ ഓടിയെത്തിയതിനും കാരണമുണ്ട്. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന അതിർത്തി ഗ്രാമങ്ങളിലുള്ളവർ പ്രധാനമായും കെട്ടിട നിര്‍മാണ മേഖലയിലാണ് പണിയെടുത്തിരുന്നത്. ഇവിടെനിന്ന് തിരുവനന്തപുരം നഗരത്തിലെത്തി പണിയെടുത്ത അവരിൽ മിക്കവരും ഇന്ന് തൊഴിൽരഹിതരാണ്. കെട്ടിടനിർമാണം അവസാനിപ്പിച്ചവരിൽ മിക്ക യുവാക്കളും ഇന്ന് ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നതെന്ന് ഓട്ടോ ഡ്രൈവർമാരായ എ. മണികണ്ഠൻ, എ. രമേശ്, റസലയ്യൻ, സ്റ്റീഫൻ എന്നിവർ പറയുന്നു. തർക്കം തിരതല്ലിയ വിഴിഞ്ഞത്തും ചർച്ച തൊഴിൽനഷ്ടമാണ്.
വിഴിഞ്ഞം തുറമുഖം പണി ആരംഭിക്കുമ്പോൾ പ്രദേശത്തെ ആളുകൾക്ക് ജോലി നൽകുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ അതിഥി തൊഴിലാളികളെ കൊണ്ടുവന്ന് ജോലി ചെയ്യിപ്പിക്കുകയാണെന്ന് മത്സ്യത്തൊഴിലാളിയായ എം. സണ്ണി പറയുന്നു. കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം എന്നും വിഐപിയാണ്. കിഴക്ക് തമിഴ്നാടാണെങ്കിൽ പടിഞ്ഞാറ് അറബിക്കടലാണ്. ഗ്രാമവും നഗരവും കരയും മലയും കടലും എല്ലാം വോട്ടിൽ പ്രതിഫലിക്കും. ശശി തരൂരും രാജീവ് ചന്ദ്രശേഖറും പന്ന്യൻ രവീന്ദ്രനും ഗോദയിൽ ഇറങ്ങിയതോടെ തലസ്ഥാന നഗരത്തിൽ മത്സരം തലയെടുപ്പുള്ളതായി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ മനോരമ ഓൺലൈൻ പ്രതിനിധി ബാലു സുധാകരൻ യാത്ര ചെയ്തപ്പോൾ കണ്ടത് ഇതൊക്കെയാണ്. കേട്ടതാകട്ടെ അതീവ ‘രഹസ്യ’ങ്ങളും.
∙ ക്ഷേമ പെൻഷൻ എന്നു കിട്ടും, ഈ ഗ്രാമത്തിൽ ചർച്ച ഇതാണ്
‘‘ഇത് ബാലരാമപുരമാണോ?’’ അലക്കിത്തേച്ച മുണ്ടുടുത്ത് കൈകൂപ്പുന്ന നേതാവിനെ നോക്കി വോട്ടർ ചോദിക്കും. ബാലരാമപുരം ഒരു സ്ഥലപ്പേര് മാത്രമല്ല, ഒരു ബ്രാൻഡ് കൂടിയാണ്. കൈത്തറിയുടെ കേന്ദ്രമായ ആ ബാലരാമപുരത്തിന്റെ രാഷ്ട്രീയം വേറെയാണ്. ‘‘വിഷുവിന് വേണ്ടിയുള്ള തയാറെടുപ്പിലാണ് വ്യാപാരികൾ. ഇതിന് മുൻപാണ് തിരഞ്ഞെടുപ്പ്. പോസ്റ്ററുകളെല്ലാം നിരന്നെങ്കിലും ഇനിയും തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊഴുത്തിട്ടില്ല’’ ചാലിയാർ സ്ട്രീറ്റിലെ ‘കസവ് ഹാൻറ്ലൂംസ്’ വ്യാപാര സ്ഥാപനത്തിന്റെ ഉടമ നാഗരാജൻ പറയുന്നു. കോവളം നിയമസഭാ മണ്ഡലത്തിലാണ് ബാലരാമപുരം സ്ഥിതി ചെയ്യുന്നത്.
വലിയ തിരഞ്ഞെടുപ്പ് ഓഫിസുകളെല്ലാം പാർട്ടികൾ ഇവിടെ നിർമിച്ചു കഴിഞ്ഞു. എന്നാൽ വീടുകള്‍ കയറിയുള്ള പ്രചാരണത്തിലേയ്ക്ക് ഇറങ്ങിത്തുടങ്ങുന്നേയുള്ളൂ. കടുത്ത ചൂടും പ്രചാരണത്തെ ബാധിക്കുന്നുണ്ട്. ചാലിയാർ സ്ട്രീറ്റിലെ കുറച്ച് വീടുകളിൽ മാത്രമാണ് ഇപ്പോൾ കൈത്തറി വസ്ത്ര നിർമാണ ജോലികൾ നടക്കുന്നുള്ളൂ. തറികൾ മിക്കതും നിലച്ചു.
നൂൽനൂൽക്കുന്നതടക്കമുള്ള ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പ്രധാനമായും സ്ത്രീകളാണ് ഈ ജോലികളിലുള്ളത്. കഴിഞ്ഞ ഏഴ് മാസമായി വിധവാ പെൻഷൻ മുടങ്ങിയ വേദനയാണ് കെ. പദ്മ പങ്കുവച്ചത്. ക്ഷേമപെൻഷനുകള്‍ മുടങ്ങിയതോടെ തെരുവിലെ ആളുകളെല്ലാം ബുദ്ധിമുട്ടിലാണ്. വാടക വീട്ടിൽ കഴിയുന്ന തനിക്ക് പെൻഷൻ മുടങ്ങിയതോടെ ജീവിക്കാൻ വഴിയില്ലാത്ത അവസ്ഥയിലാണെന്ന് പദ്മയുടെ വാക്കുകള്‍. ക്ഷേമ പെൻഷൻ ഏഴ് മാസം കുടിശ്ശികയായത് വലിയ രീതിയില്‍ ചർച്ചയാവുന്നുണ്ട്. തൽക്കാലം ഒരു മാസത്തെ പെൻഷൻ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് ഇനിയും ലഭിച്ചിട്ടില്ലെന്ന പരാതിയും ഒട്ടേറെപ്പേർ പങ്കുവച്ചു. വെടിവച്ചാൻ കോവിലിന് അടുത്തായുള്ള പലഹാര നിർമാണ യൂണിറ്റിൽ ജോലി ചെയ്യുന്ന നെയ്യാറ്റികര സ്വദേശി എസ്. രാധയും പെൻഷൻ ലഭിക്കുമെന്ന അറിയിപ്പ് ലഭിച്ച് ബാങ്കിലെത്തിയെങ്കിലും ഒന്നും ലഭിച്ചില്ലെന്ന പരാതി പങ്കുവയ്ക്കുന്നു.
∙ അതിർത്തി കടന്നതോടെ ‘ഇന്ത്യ’ ഒന്നിച്ചു
‘അങ്ങ് മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ..’ ഇങ്ങനെ കേട്ടിട്ടില്ലേ. പാറശ്ശാലയെപ്പറ്റി പറയാതെ ഏതെങ്കിലും ‘നേതാ ജി’ക്ക് പ്രസംഗം നിർത്താൻ പറ്റുമോ. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പാറശ്ശാല വേണം. എത്രയെത്ര നേതാക്കളാണ് കാസർകോട് മുതൽ പാറശ്ശാല വരെ രാഷ്ട്രീയ ജാഥകൾ നയിച്ചെത്തിയത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. പാറശ്ശാലയുടെ രാഷ്ട്രീയം വേറെയാണ്. മലയാളം പോലെ തമിഴും വഴങ്ങുന്ന ഇവിടത്തുകാർ കേരള രാഷ്ട്രീയത്തിനൊപ്പം തമിഴ് രാഷ്ട്രീയവും ചർച്ച ചെയ്യുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ–ഇന്ത്യ മുന്നണി പോരാട്ടം തമിഴ്നാട്ടിൽ പൂർണമായി നടക്കുമ്പോൾ കേരളത്തിൽ എൻഡിഎയെ നേരിടുന്നത് ഇന്ത്യ മുന്നണിയല്ല. പകരം ഇന്ത്യ മുന്നണിയിലെ പ്രധാന പാർട്ടികളായ കോൺഗ്രസും സിപിഎമ്മും പരസ്പരം പോരടിക്കുകയാണ്. അതിനാൽ രാഷ്ട്രീയമറിയുന്നതിന് ദിവസവും മലയാളം, തമിഴ് പത്രങ്ങൾ എൽ. ശ്രീധരൻ വായിക്കും. തമിഴ്നാട്ടിലാണ് ശ്രീധരന് വോട്ടെങ്കിലും കേരള രാഷ്ട്രീയം നന്നായി അറിയാം.
കേരളത്തിലും ഇന്ത്യ മുന്നണി ഒരുമിച്ച് ബിജെപിയെ നേരിടണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. കേരളത്തിലേത് പോലെ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ഇനിയും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയത്തെ കുറിച്ച് ചോദിച്ചാലുടൻ തമിഴ്നാട്ടിൽ ജനങ്ങൾക്ക് സർക്കാർ നല്‍കുന്ന സേവനങ്ങളെ കുറിച്ചാണ് ഇവിടെയുള്ളവർ അധികവും സംസാരിക്കുന്നത്. അവിടെ പെട്രോളിനും ഡീസലിനും പലവ്യഞ്ജന സാധനങ്ങള്‍ക്കും കേരളത്തിലുള്ളതിനേക്കാൾ വിലക്കുറവാണ്. അതിനാൽ അതിർത്തി പ്രദേശത്തുള്ളവർ പ്രധാനമായും സാധനങ്ങൾ വാങ്ങാൻ തമിഴ്നാട്ടിലെ കടകളെയാണ് ആശ്രയിക്കുക.
എന്തെങ്കിലും ആവശ്യത്തിനായി വാഹനവുമായി അതിർത്തി കടക്കേണ്ടി വന്നാൽ തിരികെ വരുന്നത് ടാങ്കുനിറയെ തമിഴ്നാട്ടിലെ പമ്പിലെ പെട്രോളും ഡീസലുമായിട്ടാവും. ലീറ്ററിന് തന്നെ മൂന്ന് രൂപയ്ക്ക് മേൽ കുറവുണ്ട്. ഇതിന് പകരം കേരളം നൽകുന്നത് വേറൊന്നാണ്. കേരള ലോട്ടറി. കളിയിക്കാവിളയ്ക്ക് സമീപം ലോട്ടറിക്കച്ചവടം നടത്തുന്ന ജെ. ഷാജിയോട് ചോദിച്ചപ്പോൾ ലോട്ടറി എടുക്കുന്നവരിൽ ഇരു സംസ്ഥാനക്കാരുമുണ്ടെന്ന് സമ്മതിച്ചു.
ഇവിടെ ലോട്ടറിക്കച്ചവടം തുടങ്ങിയിട്ട് രണ്ടാഴ്ച മാത്രമേ ആകുന്നുള്ളൂ. പക്ഷേ ഇതിനകം മൂന്ന് തവണ 5000 രൂപയുടെ സമ്മാനം അടിച്ചു. ഇപ്പോൾ ദിവസവും 100 ടിക്കറ്റിന് അകത്തുമാത്രമേ വിറ്റുപോകുന്നുള്ളൂ. ‘വിന്‍ വിൻ’ എന്ന തിങ്കളാഴ്ച നറുക്കെടുക്കുന്ന കേരള ലോട്ടറിയുടെ പേരാണ് കടയ്ക്കും നൽകിയത്. കൊച്ചിയിൽ വെൽഡിങ് പണിക്കാരനായിരുന്ന ഷാജി ആരോഗ്യപ്രശ്നങ്ങളാലാണ് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങിയത്. ഒരു ലക്ഷത്തോളം രൂപ മുടക്കി പവർ ടൂൾസ് വാങ്ങി വാടകയ്ക്ക് കൊടുക്കാനാണ് കടമുറി വാടകയ്ക്ക് എടുത്തത്. പിന്നാലെ ലോട്ടറി കച്ചവടവും തുടങ്ങി. പവർ ടൂൾസിൽ പ്രതീക്ഷിച്ച പോലെ വരുമാനം ലഭിക്കുന്നില്ലെങ്കിലും ലോട്ടറി കച്ചവടത്തിൽ ദിവസവും 500 രൂപയോളം ഇപ്പോള്‍ വരുമാനമായി ലഭിക്കുന്നുണ്ട്.
∙ എഴുതിത്തള്ളാൻ പറ്റില്ല, വിഴിഞ്ഞത്തെ കുടിവെള്ളക്കേസ്
തുറമുഖ നഗരമായ വിഴിഞ്ഞത്തെ അടിയൊഴുക്കുകൾ എന്താകും? വിഴിഞ്ഞം മേഖലയിലും സ്ഥാനാർഥികൾ പോസ്റ്ററിൽ നിറഞ്ഞ് നില്‍ക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ കപ്പലടുത്തതിന് ശേഷമുള്ള ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പ്. വികസനം എന്ന പദം ചൂണ്ടിക്കാട്ടാവുന്ന അവസ്ഥയിലേക്ക് വിഴിഞ്ഞം എത്തിയിരിക്കുന്നു. പക്ഷേ അവിടുത്തെ ജനങ്ങളുടെ അവസ്ഥ എന്താണ്? ഹാർബറിൽ എത്തിയപ്പോൾ തൊട്ടടുത്തായി ആകാശത്തോളം ഉയർന്നു നിൽക്കുന്ന കൂറ്റൻ ക്രെയിനുകൾ കാണാം. ചൈനയിൽനിന്ന് ഈ ക്രെയിനുകളുമായി എത്തിയ കപ്പലാണ് തുറമുഖത്ത് ആദ്യമായി നങ്കൂരമിട്ടത്. ഉച്ചസമയം അടുത്തെങ്കിലും മത്സ്യബോട്ടുകൾ അടുക്കുന്ന ഹാർബറിൽ അപ്പോഴും ലേലം വിളി തുടരുകയാണ്.
ചെറു ബോട്ടുകളിൽ എത്തിക്കുന്ന പിടയ്ക്കുന്ന മീനുകള്‍ വാങ്ങാൻ മത്സ്യക്കച്ചവടം ചെയ്യുന്നവർക്കൊപ്പം നേരിട്ടുവാങ്ങാനെത്തിയവരുമുണ്ട്. കുറഞ്ഞ അളവിൽ മാത്രമാണ് മത്സ്യം ബോട്ടുകളിൽ എത്തുന്നത്. ഇതാണ് ഇപ്പോള്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രധാന പ്രശ്നം. ചെലവുകാശിനുള്ള മത്സ്യം പോലും ബോട്ടിൽ പോകുന്നവർക്ക് ലഭിക്കുന്നില്ല. ജീവിക്കാൻ വഴിയില്ലാതെ മത്സ്യത്തൊഴിലാളികള്‍ കെട്ടിടനിർമാണം അടക്കമുള്ള ജോലികള്‍ തേടി പോവുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ പണി തുടങ്ങിയതിനു ശേഷമാണ് മത്സ്യക്ഷാമം തുടങ്ങിയതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
ലേലത്തിന് മീന്‍ വാങ്ങി വരുന്നവർക്ക് അത് മുറിച്ച് വൃത്തിയാക്കി കൊടുക്കുന്ന ജോലി ചെയ്യുന്ന എൻ. എ. സെൽവം പറയുന്നത് ലോറിക്കാരെത്തിക്കുന്ന ശുദ്ധജലം കുടത്തിന് ഏഴ് രൂപ വച്ച് വാങ്ങേണ്ടി വരുന്ന അവസ്ഥയാണെന്നാണ്. പൈപ്പിലൂടെ ലഭിക്കുന്ന ജലം കുടിക്കാനോ പാചകത്തിനോ ഉപയോഗിക്കാനാവില്ല, ഇതാണ് ലോറിക്കാരുടെ സഹായം തേടേണ്ടി വരുന്നത്. മീൻ വെട്ടി ലഭിക്കുന്ന തുച്ഛമായ തുകയിൽ നല്ലൊരു പങ്കും വെള്ളത്തിനായി ചെലവാക്കേണ്ടി വരുന്നെന്നും സെൽവത്തിന്റെ വാക്കുകൾ.
തുറമുഖ പ്രദേശത്തേയ്ക്ക് പൈപ്പിലൂടെ ശുദ്ധജലം എത്തിക്കുന്ന സര്‍ക്കാർ അതിൽനിന്ന് തങ്ങൾക്കു കൂടി കണക്‌ഷൻ നൽകാന്‍ ആവശ്യപ്പെട്ടിട്ട് തയാറാകുന്നില്ല. പകരം വെള്ളായണി കായലില്‍നിന്നുള്ള ചെളി നിറഞ്ഞ വെള്ളമാണ് കുടിവെള്ളമായി പൈപ്പിലൂടെ നൽകുന്നത്. ഇത് വേണ്ട രീതിയില്‍ ശുദ്ധീകരിക്കാത്തതിനാൽ വെള്ളം കുടത്തിന് ഏഴു രൂപ നൽകി വർഷങ്ങളായി വാങ്ങിക്കുകയാണ്. ഇതിനെതിരെ സമരം ചെയ്താൽ തീവ്രവാദികളാക്കി ചിത്രീകരിക്കുകയും കേസുകൾ എടുക്കുകയുമാണെന്നും സണ്ണിയുടെ വാക്കുകൾ. തുറമുഖ നിർമാണത്തിനെതിരെ പ്രദേശവാസികള്‍ നടത്തിയ സമരത്തിനെതിരെ സർക്കാർ എടുത്ത കേസുകൾ എഴുതിതള്ളുമെന്ന അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കേസുകളല്ല, എങ്ങനെ ജീവിക്കും എന്നതാണ് തങ്ങളുടെ മുന്നിലുള്ള വലിയ പ്രശ്നമമെന്നും സണ്ണി പറയുന്നു.
∙ ചന്തകളിൽ വോട്ടു കുറഞ്ഞോ? എന്താ ആരും വരാത്തത്
തിരഞ്ഞെടുപ്പില്‍ വിഐപിയാണ് ചന്തകൾ. പ്രചാരണത്തിന്റെ ആദ്യ റൗണ്ടിൽ സ്ഥാനാർഥികൾ സാധാരണയായി കവലകളിലും ചന്തകളിലുമാവും എത്തുക. ഒറ്റ സന്ദർശനത്തിൽ ഒട്ടേറെ വോട്ടർമാരെ കാണാനാവും എന്നതാണ് ഇതിന്റെ നേട്ടം. കിഴക്കേകോട്ടയിൽനിന്ന് ചാല മാർക്കറ്റിലേയ്ക്ക് പ്രവേശിക്കുന്ന വഴികളിൽ പതിവു പോലെ തിരക്കില്ല. വ്യാപാരികൾ പങ്കുവയ്ക്കുന്നതും തിരക്ക് കുറവാണെന്നതാണ്. പണ്ടൊക്കെ ഞായർ ദിവസങ്ങളിൽ വലിയ തിരക്കായിരുന്നുവെങ്കിൽ ഇപ്പോൾ അതില്ല. നഗരത്തിൽ പുതിയ മാളുകൾ തുറന്നതായിരിക്കുമോ ചാലയിലെ തിരക്ക് കുറച്ചത് എന്ന സംശയവും ചിലർ ഉന്നയിക്കുന്നു.
ഇപ്പോൾ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുന്നതിനാണ് ചെറുപ്പക്കാരിൽ കൂടുതൽ പേരും താൽപര്യം കാട്ടുന്നതെന്നാണ് മെത്ത വ്യാപാരിയായ എം.എം. അബ്ദുൽ ഖാദർ പറയുന്നത്. ചാലയിലെ തെരുവുകളിലും തിരഞ്ഞെടുപ്പിന്റെ ഓളമെത്തിയിട്ടുണ്ട്. സ്ഥാനാർഥികൾ വരും ദിവസങ്ങളിലേ ഇവിടേയ്ക്ക് നേരിട്ട് എത്തുകയുള്ളു. ചന്തകളുടെ നിറം മങ്ങിത്തുടങ്ങി എന്നാണ് പാറശ്ശാല പുത്തൻകട ചന്തയുടെ ചിന്ത. ഒരുകാലത്ത് ഈ പ്രദേശത്തെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായിരുന്നു പുത്തൻകട. എന്നാൽ ഇന്ന് സ്ഥിതിയാകെ മാറി. ഇറച്ചി വ്യാപാരം നടത്തുന്ന സലിം, ആളുകൾ കുറയുന്നതിന്റെ കാരണം വിശദീകരിച്ചു. ‘‘കോവിഡിന് ശേഷം ആളുകൾ ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നത് ശീലമാക്കി’’.
ഇക്കുറി ചന്തയിൽ സ്ഥാനാർഥികളൊന്നും വോട്ട് തേടി വന്നിട്ടില്ല. മുൻപ് ശശി തരൂർ സ്ഥാനാർഥിയായി വോട്ട് തേടി വന്നപ്പോഴാണ് വെയിലിൽ കച്ചവടം ചെയ്യുന്ന മത്സ്യവ്യാപാരികൾക്ക് മേൽക്കൂരയുള്ള ഷെഡ് വാഗ്ദാനം ചെയ്തത്. മത്സ്യം വിൽക്കുന്നതിനായി നിർമിച്ച തിരക്കൊഴിഞ്ഞ ഷെഡിൽ വച്ചാണ് കൊച്ചുത്രേസ്യയെ കണ്ടത്. രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിമാത്രമാണ് മറുപടി. 40 വർഷമായി മത്സ്യക്കച്ചവടം ചെയ്യുന്ന ത്രേസ്യാമ്മ രാഷ്ട്രീയം വിട്ടുപറയുന്നതിൽ പിശുക്കിയാണ്. കച്ചവടത്തെ കുറിച്ച് ചോദിച്ചപ്പോൾ പറയാൻ ബുദ്ധിമുട്ടുകൾ മാത്രം. വിഴിഞ്ഞത്തു നിന്നാണ് സാധാരണയായി മീന്‍ വാങ്ങുന്നത്. എന്നാൽ ഇപ്പോൾ ഇവിടെ മീൻ ലഭ്യത വളരെ കുറഞ്ഞു.
ഒരുമിച്ച് വാഹനം വാടകയ്ക്ക് എടുത്ത് കൊല്ലം നീണ്ടകര വരെ യാത്ര ചെയ്താണ് മീൻ വാങ്ങി വരുന്നത്. രാത്രി ഒരുമണിയോടെ നീണ്ടകരയിൽ എത്തി മീൻ വാങ്ങാനായി കാത്തിരിക്കും. അഞ്ചുമണിയോടെ പുത്തൻകട ചന്തയിലേക്ക് തിരിക്കും. ഇവിടെ രാത്രി വരെ മീൻ വില്‍ക്കും. മുൻപൊക്കെ നേരത്തേ മത്സ്യം വിറ്റുതീരുമായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. മത്സ്യവിൽപന കടകളിൽ ആരംഭിച്ചതും, റോഡരികിൽ വിൽപന തുടങ്ങിയതുമാണ് ഗ്രാമച്ചന്തകളിൽ ആളുകൾ കുറയാൻ കാരണമെന്നാണ് കൊച്ചുത്രേസ്യ പറയുന്നത്.
∙ തിരഞ്ഞെടുപ്പു വന്നപ്പോൾ രാധാകൃഷ്ണൻ കാക്കി അഴിച്ചു!
ഓട്ടോക്കാർ നിറംമാറിയോ? ഇങ്ങനെ ഒരു സംശയം തോന്നാം. ഓട്ടോ തൊഴിലാളിയായ എൻ. രാധാകൃഷ്ണനെ കാണുമ്പോള്‍ കാക്കിയല്ല, ചുവപ്പൻ ഷർട്ടാണ് വേഷം. തിരഞ്ഞെടുപ്പ് തീയതി കുറിച്ചതോടെ ഓട്ടോ ഒതുക്കി പ്രചരണ പരിപാടിക്ക് കൂടി ഇനി ഇറങ്ങേണ്ടതുണ്ട്. അതാണ് കാക്കി അഴിച്ചത്. അതേ സമയം നഗരത്തിൽ ഓട്ടോകളും നിറം മാറിയിട്ടുണ്ട്. കറുപ്പ് നിറത്തിൽനിന്ന് പച്ചയും മഞ്ഞയും കലർന്ന നിറത്തിലേയ്ക്കാണ് മാറ്റം. സിഎൻജി ഇന്ധനത്തിൽ ഓടുന്ന ഓട്ടോറിക്ഷകളാണ് പുതുനിറം തേടിയത്. മിക്ക ഓട്ടോ സ്റ്റാൻഡുകളിലും സിഎൻജി ഓട്ടോകളുടെ എണ്ണം വർധിച്ചു. ‘‘കാരണം ഇതാണ്. വരുമാനം കൂടി’’ പരശുവയ്ക്കൽ സ്വദേശി വി.കെ. ഷാജി പറഞ്ഞു.
എന്നാൽ വാഹന ലൈസൻസ് ടെസ്റ്റിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാനുള്ള പരിഷ്കാരങ്ങൾ വരുമ്പോൾ ഇപ്പോഴുള്ള ജോലി നഷ്ടമാകുമോ എന്ന ആശങ്ക കൃഷ്ണ ഡ്രൈവിങ് സ്കൂളിലെ പരിശീലകയായ ബി. സുനിത പങ്കുവയ്ക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോൾ മുഖ്യമന്ത്രി ഇടപെട്ടതെന്നും, വോട്ടെടുപ്പ് കഴിയുമ്പോൾ വീണ്ടും മാറ്റങ്ങൾ കൊണ്ടുവരുമോ എന്ന ആശങ്കയുണ്ടെന്നും സുനിത പറയുന്നു.
സെക്രട്ടേറിയറ്റിന് മുന്നിൽ കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് (സിപിഒ) ഉദ്യോഗാർഥികൾ മാത്രമാണ് സമരം തുടരുന്നത്. ഏപ്രിൽ 13ന് പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിന് മുൻപ് സർക്കാർ ചർച്ചയ്ക്ക് വിളിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് കടുത്ത സമരമുറകളിലേയ്ക്കു കടക്കാനാണ് സമരക്കാരുടെ പദ്ധതി. അതിനിടെ മ്യൂസിയം ഭാഗത്തുള്ള തെരുവ് കച്ചവടക്കാരെ മ്യൂസിയം പൊലീസ് സ്റ്റേഷന് വശത്തായി ഭംഗിയായി ചെറിയ കടകൾ പണിതു നൽകി പുനഃരധിവസിപ്പിച്ചതു കണ്ടു. എന്നാൽ ഇവിടേയ്ക്ക് എത്തിയ കച്ചവടക്കാർക്ക് പറയാനുള്ളത് പരാതിയുടെ നീണ്ട കെട്ടാണ്.
പ്രായഭേദമന്യേ എല്ലാവരും ഒത്തുകൂടുന്ന ഇടങ്ങളാണ് മ്യൂസിയവും തൊട്ടടുത്തുള്ള കനകകുന്ന് കൊട്ടാരം പരിസരവും. വൻമരങ്ങൾ ഒരുക്കുന്ന തണലിൽ ഇരിക്കാമെന്നതാണ് ഇവിടുത്തെ വലിയ പ്രത്യേകത. വിവിധ സ്ഥലങ്ങളിൽനിന്ന് തിരുവനന്തപുരത്ത് എത്തുന്നവർ തമ്മിൽ കാണാനും സൗഹൃദം പുതുക്കാനും തിരഞ്ഞെടുക്കുന്ന സ്ഥലം കൂടിയാണ് മ്യൂസിയം. യുവാക്കള്‍ രാജ്യം വിട്ട് പോകുന്നതിനെ കുറിച്ചൊന്നും ആശങ്കയില്ലെന്ന് ബെറിൻ, നവീൻ, സംഗീത് എന്നിവർ പറഞ്ഞു. കാരണം ഈ നാട് വിട്ട് പോകുന്നതിലല്ല ഇവിടെയുള്ള അനുകൂലമായ സാഹചര്യങ്ങൾ ഉപയോഗിച്ച് എങ്ങനെ വളരാം എന്നതിനെ കുറിച്ചാണ് ഇവർ ചർച്ച ചെയ്യുന്നത്.
∙ ഓരോ വോട്ടും ഓരോ പാലമാണ്, ആരു കരകയറും
നെയ്യാറ്റിൻകരയിലെ ഇരുമ്പിൻ കടവിൽ നെയ്യാറിലൂടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന വള്ളം തുഴഞ്ഞ് വരികയാണ് കടത്തുതൊഴിലാളിയായ ജെ. ജയൻ. വർഷങ്ങളായി ഈ കടത്തു തോണിയിൽ ജോലി ചെയ്യുകയാണ് ഇരുമ്പിൽ സ്വദേശിയായ ജയൻ. നഗരസഭ ജയന് ദിവസവും 500 രൂപയാണ് കൂലിയായി നല്‍കുന്നത്. ഇനി അധികനാൾ ഈ ജോലി ജയന് ചെയ്യാനാവില്ല. കാരണം ഇരുകരകളെയും ബന്ധിച്ചുള്ള പാലം ഉടൻ വരും.
സ്ഥാനാർഥികൾ ഈ വള്ളത്തില്‍ കയറിയാണോ വോട്ടു ചോദിക്കാൻ വരുന്നത് ? അല്ലെന്ന് ജയന്‍. ഇരുമ്പിൻ കടവിന് ഒന്ന് രണ്ട് കിലോമീറ്ററോളം മുകളിലായി രണ്ട് പാലങ്ങളുണ്ട്. അവയിലൂടെ വാഹനങ്ങളിൽ നെയ്യാറിന് മുകളിലൂടെ അക്കരെ എത്താനാവും. സ്ഥാനാർഥികൾ കൂടുതലും വാഹനങ്ങളിലാണ് പോകുന്നത്. പുതിയ പാലം വരുന്നതോടെ തന്റെ ജോലി നഷ്ടമാകുമെന്ന വിഷമവും ജയൻ പങ്കുവച്ചു. അതേസമയം വള്ളത്തിലെ യാത്രക്കാരിയായ ആർ.വി. രാഖിക്ക് പറയുവാനുള്ളത് ഓർമവച്ച കാലം മുതൽ വള്ളത്തിലൂടെയുള്ള യാത്രയെ കുറിച്ചായിരുന്നു. നാടിന് പാലം ഒരു ആവശ്യമാണ് അത് യാഥാർഥ്യമാകുമെന്ന് ഇപ്പോൾ ഉറപ്പായിരിക്കുന്നു. പാലം തിരഞ്ഞെടുപ്പിലും ചർച്ചയാണ്.
കോവളത്തെ ടാക്സിക്കാർ വോട്ടു ചെയ്യുന്നത് സംബന്ധിച്ച് ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ‘കള്ളടാക്സി’ക്കാരെ പിടിക്കാത്തതിൽ പ്രതിഷേധിച്ച് ഇക്കുറി ആര്‍ക്കും വോട്ട് ചെയ്യില്ലെന്ന നിലപാടെടുത്ത ഡ്രൈവർമാരും ഇവിടെയുണ്ട്. വിഴിഞ്ഞത്തിന് തൊട്ടടുത്താണ് ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കോവളത്തിന്റെ സ്ഥാനം. സീസൺ അവസാനിച്ച ആലസ്യത്തിലാണ് കോവളം തീരം. മുഴുവൻ സമയവും തങ്ങള്‍ ഇവിടെ വിശ്രമത്തിലാണെന്ന് കാർ ഡ്രൈവർ സിദ്ദിഖ് പറയുന്നു. കാരണം ഇപ്പോള്‍ ഓട്ടം കിട്ടാറില്ല. ടൂറിസത്തിൽ കോവളത്തിന്റെ പ്രാധാന്യം കുറയുകയാണോ എന്ന സംശയവും ടാക്സി ഡ്രൈവർമാർ പങ്കുവച്ചു.
വിദേശ ടൂറിസ്റ്റുകളായി എത്തുന്നതിൽ നല്ലൊരു പങ്കും റഷ്യൻ ടൂറിസ്റ്റുകളാണ്. ഇവർ പക്ഷേ പണം ചെലവഴിക്കാൻ നല്ല മടിയുള്ളവരാണ്. ആഭ്യന്തര ടൂറിസ്റ്റുകളായി എത്തുന്ന ഉത്തരേന്ത്യക്കാർ ടൂർ പാക്കേജുകൾ എടുത്താണ് വരുന്നത്. അതിനാൽ അവർ ടാക്സി കാറുകളെ ആശ്രയിക്കുന്നില്ല. ടാക്സി പെര്‍മിറ്റുകൾ ഇല്ലാത്ത കാറുകൾ ടൂറിസ്റ്റുകളെ കൊണ്ടുപോകാനായി സർവീസ് നടത്തുന്നുണ്ട്. ഇത്തരം വാഹനങ്ങളുടെ ഫോട്ടോ സഹിതം പരാതി നൽകിയിട്ടും ഫലമില്ലെന്നാണ് കോവളത്തെ ടാക്സി ഡ്രൈവർമാരായ എസ്. സന്തോഷും സിദിഖും പറയുന്നത്.
മനോഹരമായ മുദ്രാവാക്യങ്ങളും അതിലും മനംകുളിർപ്പിക്കുന്ന വാഗ്ദാനങ്ങളുമായാണ് രാഷ്ട്രീയക്കാർ വോട്ടറെ തേടുന്നത്. എന്നാൽ സാധാരണക്കാരായ വോട്ടറുടെ മനസ്സ് അവർ അറിയുന്നുണ്ടോ? അത്, മറ്റൊരിടത്താണ്.