ഒരു അപ്രിയ വിഷയം
ഇവിടെ പരാമർശിക്കുന്ന വിഷയം സ്ത്രീകൾക്കുതന്നെ ഇഷ്ടപ്പെടണമെന്നില്ല. കാരണം, മലയാളിസ്ത്രീയുടെ മറ്റെല്ലാ പരിമിതികളെയും പിന്തള്ളുന്ന ഒരു പരിമിതിയാണു ചർച്ച ചെയ്യുന്നത്. അതായത്, സ്ത്രീകൾ ജനാധിപത്യാധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട അവസ്ഥ. സ്ത്രീപക്ഷവാദം ചൂണ്ടിക്കാണിക്കുന്ന വളരെ വാസ്തവമായ അസമത്വങ്ങൾ ഒട്ടേറെയുണ്ട്. എന്നാൽ, രാഷ്ട്രീയമാണ് അവയുടെ ഈറ്റില്ലം എന്ന സത്യം അംഗീകരിക്കാൻ പൊതുവിൽ മടിയുണ്ട്. രാഷ്ട്രീയത്തെ മാറ്റിനിർത്തി മലയാളിസ്ത്രീയുടെ അസമത്വങ്ങളെ ചർച്ച ചെയ്യുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണ്. കാരണം, രാഷ്ട്രീയാധികാരമാണ് കേരളത്തിൽ ഒട്ടേറെ തിന്മകളുടെയും ചിലപ്പോഴെല്ലാം നന്മകളുടെയും ഉറവിടം. അതിന്റെ സർവാധിപത്യത്തിൽനിന്നു യാതൊന്നിനും മോചനമില്ല. രാഷ്ട്രീയത്തിൽനിന്നു മലയാളിസ്ത്രീ മാറ്റിനിർത്തപ്പെട്ടത് യാദൃച്ഛികമല്ല. രാഷ്ട്രീയാധികാരം കേരളത്തിൽ പുരുഷാധികാരമാണ്. സ്ത്രീകൾക്കു പ്രതീകാത്മക സ്ഥാനമെങ്കിലും നൽകുമ്പോൾ പുരുഷാധികാരം വഴങ്ങുകയല്ല, സ്വയം വെള്ളപൂശുക മാത്രമാണ്.

ഇവിടെ പരാമർശിക്കുന്ന വിഷയം സ്ത്രീകൾക്കുതന്നെ ഇഷ്ടപ്പെടണമെന്നില്ല. കാരണം, മലയാളിസ്ത്രീയുടെ മറ്റെല്ലാ പരിമിതികളെയും പിന്തള്ളുന്ന ഒരു പരിമിതിയാണു ചർച്ച ചെയ്യുന്നത്. അതായത്, സ്ത്രീകൾ ജനാധിപത്യാധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട അവസ്ഥ. സ്ത്രീപക്ഷവാദം ചൂണ്ടിക്കാണിക്കുന്ന വളരെ വാസ്തവമായ അസമത്വങ്ങൾ ഒട്ടേറെയുണ്ട്. എന്നാൽ, രാഷ്ട്രീയമാണ് അവയുടെ ഈറ്റില്ലം എന്ന സത്യം അംഗീകരിക്കാൻ പൊതുവിൽ മടിയുണ്ട്. രാഷ്ട്രീയത്തെ മാറ്റിനിർത്തി മലയാളിസ്ത്രീയുടെ അസമത്വങ്ങളെ ചർച്ച ചെയ്യുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണ്. കാരണം, രാഷ്ട്രീയാധികാരമാണ് കേരളത്തിൽ ഒട്ടേറെ തിന്മകളുടെയും ചിലപ്പോഴെല്ലാം നന്മകളുടെയും ഉറവിടം. അതിന്റെ സർവാധിപത്യത്തിൽനിന്നു യാതൊന്നിനും മോചനമില്ല.
രാഷ്ട്രീയത്തിൽനിന്നു മലയാളിസ്ത്രീ മാറ്റിനിർത്തപ്പെട്ടത് യാദൃച്ഛികമല്ല. രാഷ്ട്രീയാധികാരം കേരളത്തിൽ പുരുഷാധികാരമാണ്. സ്ത്രീകൾക്കു പ്രതീകാത്മക സ്ഥാനമെങ്കിലും നൽകുമ്പോൾ പുരുഷാധികാരം വഴങ്ങുകയല്ല, സ്വയം വെള്ളപൂശുക മാത്രമാണ്.
2023 സെപ്റ്റംബറിൽ പാസാക്കിയ സ്ത്രീസംവരണ നിയമം നടപ്പാക്കുന്നത് 2029ലേക്കു മാറ്റിവച്ചത് ഏതാണ്ട് എല്ലാ പാർട്ടികളുടെയും പിന്തുണയോടെയാണ്. അതു സ്ത്രീകളുടെ രാഷ്ട്രീയാധികാരത്തിന്റെ മുനയൊടിക്കുന്ന വിഷയത്തിൽ പാർട്ടികളുടെ പരസ്പരശത്രുത മറന്നുള്ള യോജിപ്പു കാണിക്കുന്നു – ആറു വർഷത്തിൽ എന്തെല്ലാമാണു സംഭവിച്ചുകൂടായ്ക? ഇന്ത്യതന്നെ മറ്റൊന്നായേക്കാം.
സത്യസന്ധവും മാനുഷികവുമായ അടിത്തറയിൽനിന്നാണു സ്ത്രീപക്ഷവാദം ഉയരുന്നത്. പക്ഷേ, സ്ത്രീകളോടുള്ള സ്ഥിരം സാമൂഹിക സമീപനങ്ങളുടെ – പരമ്പരാഗതവും ഫ്യൂഡൽ–ജാതി–മത–വ്യവസ്ഥകളുടെ ഭാഗവുമായ സങ്കുചിത സമീപനങ്ങളുടെ – മാത്രം വിമർശനത്തിലാണ് ഫെമിനിസ്റ്റ് വാദങ്ങളുടെ നല്ല പങ്കും ശ്രദ്ധ പതിപ്പിക്കുന്നത്.
സ്ത്രീകൾ രാഷ്ട്രീയാധികാരത്തിൽനിന്നു പുറത്താക്കപ്പെട്ടിരിക്കുന്ന അവസ്ഥ സ്ത്രീപക്ഷ ചർച്ചകളുടെ കേന്ദ്രവിഷയമായി ഉയർന്നുകാണാറില്ല. സ്ത്രീപക്ഷവാദത്തിന്റെ ശബ്ദങ്ങൾ സ്വയം പുരുഷരാഷ്ട്രീയാധികാരങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നു എന്നതാണ് അതിന്റെ കാരണം. സ്ത്രീജീവിതങ്ങളെ സംബന്ധിച്ച ചില നിർണായക മുഹൂർത്തങ്ങളിൽ സ്ത്രീപക്ഷത്തുനിന്നു മുഴങ്ങുന്ന അഗാധ മൗനങ്ങൾ അതിന് ഉദാഹരണമാണ്. കേരളത്തിലെ സ്ത്രീകൾ ഇന്ന് അനുഭവിക്കുന്ന എല്ലാ വെട്ടിച്ചുരുക്കലുകൾക്കും ചവിട്ടിത്താഴ്ത്തലുകൾക്കും കാരണം രാഷ്ട്രീയാധികാരത്തിൽനിന്നുള്ള അവരുടെ നിഷ്കാസനമാണ്.
പറഞ്ഞും കേട്ടും മടുത്തതാണെങ്കിലും മലയാളിസ്ത്രീകളുടെ രാഷ്ട്രീയാധികാരത്തെയും രാഷ്ട്രീയ പ്രാതിനിധ്യത്തെയും സംബന്ധിച്ച സ്വയം സംസാരിക്കുന്ന ചില കണക്കുകൾ കാണുക:
∙ 1957ലെ ഒന്നാം നിയമസഭയിലെ സ്ത്രീപങ്കാളിത്തം: 6/126 (5.3%)
∙ 64 വർഷങ്ങൾക്കുശേഷം 2021ലെ നിയമസഭയിൽ 12/140 (8.6%)
∙ നിലവിലെ ലോക്സഭ: 1/20(0.5%)
∙ നിലവിലെ രാജ്യസഭ: 1/9 (11.1%)
∙ 64 വർഷങ്ങളിൽ നിയമസഭയിലെ ശരാശരി സ്ത്രീപ്രാതിനിധ്യം: 6 ശതമാനത്തിൽ താഴെ
ഓരോ രാഷ്ട്രീയപാർട്ടിയും തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണം നാമമാത്രമാണ്. മുസ്‌ലിം ലീഗിന്റെ കാര്യമെടുക്കാം. 1967 മുതൽ 2021 വരെയുള്ള ലീഗിന്റെ കേരളഭരണപങ്കാളിത്ത ചരിത്രത്തിൽ രണ്ടു തവണ മാത്രമേ വനിതാ സ്ഥാനാർഥികൾ ഉണ്ടായിട്ടുള്ളൂ. മുസ്‌ലിം സ്ത്രീകൾ നിയമസഭാംഗങ്ങളായത് മറ്റു പാർട്ടികളിലൂടെയാണ് എന്നതൊരു വസ്തുതയാണ്. അതിന് ആ പാർട്ടികളെ അഭിനന്ദിക്കാതെ വയ്യ.
മുഖ്യമന്ത്രിപദത്തിനു തൊട്ടടുത്തുവരെ എത്തിയവരെന്നു കരുതാവുന്ന രണ്ടു സ്ത്രീകളേ കേരളരാഷ്ട്രീയത്തിലുള്ളൂ: കെ.ആർ.ഗൗരിയമ്മയും സുശീല ഗോപാലനും. ഇരുവർക്കും സംഭവിച്ചതെന്ത് എന്നതു കുപ്രസിദ്ധമാണ്. പക്ഷേ, നിർഭാഗ്യകരമായ ആ സംഭവവികാസങ്ങളെ, സ്ത്രീപക്ഷവാദികളടക്കമുള്ള കേരള മുഖ്യധാര, സ്ത്രീകൾക്കു കിട്ടിയ തിരിച്ചടിയായി കണ്ടില്ല; സ്ത്രീകൾക്കെതിരെയുള്ള അട്ടിമറിയായി അതിനെ തിരിച്ചറിഞ്ഞില്ല. വെറും പാർട്ടിക്കാര്യം മാത്രമായി ചിത്രീകരിച്ചു. സ്ത്രീകളുടെ രാഷ്ട്രീയാധികാരത്തിനുവേണ്ടി ചിന്തിക്കാൻ, അപൂർവം ചില ശബ്ദങ്ങളെ മാറ്റിനിർത്തിയാൽ, സ്ത്രീകൾതന്നെ തയാറല്ല എന്നതാണു വാസ്തവം. ഭരണഘടനാസഭയിൽ അംഗമായിരുന്ന ഏക ദലിത് വനിതയുടെ നാട്ടിലാണ് ഈ പതനം.
മുഖ്യമന്ത്രിപദത്തിനു തൊട്ടടുത്തുവരെ എത്തിയവരെന്നു കരുതാവുന്ന രണ്ടു സ്ത്രീകളേ കേരളരാഷ്ട്രീയത്തിലുള്ളൂ:
കെ.ആർ.ഗൗരിയമ്മയും സുശീല ഗോപാലനും. ഇരുവർക്കും സംഭവിച്ചതെന്ത് എന്നതു കുപ്രസിദ്ധമാണ്. പക്ഷേ, നിർഭാഗ്യകരമായ ആ സംഭവവികാസങ്ങളെ, സ്ത്രീപക്ഷവാദികളടക്കമുള്ള കേരള മുഖ്യധാര, സ്ത്രീകൾക്കു കിട്ടിയ തിരിച്ചടിയായി കണ്ടില്ല; സ്ത്രീകൾക്കെതിരെയുള്ള അട്ടിമറിയായി അതിനെ തിരിച്ചറിഞ്ഞില്ല. വെറും പാർട്ടിക്കാര്യം മാത്രമായി ചിത്രീകരിച്ചു.
പരിചിതമായ ഒരു കണക്കുകൂടി പറയാം: കേരളത്തിലെ പൗരരിൽ സ്ത്രീകളാണ് ഭൂരിപക്ഷം; 52%. ആ ഭൂരിപക്ഷമാണ് ജനാധിപത്യത്തിന്റെ 64 വർഷമായി നിയമസഭയിൽ 6 ശതമാനത്തിൽ താഴ്ന്ന പ്രാതിനിധ്യവുമായി രണ്ടാംതരം പൗരരായി ജീവിക്കുന്നത്.
കേരളത്തിന്റെ ആധുനികതാ നിർമാണത്തിൽ – നവോത്ഥാനത്തിൽ – സ്ത്രീകൾ വഹിച്ച പങ്ക് നിർണായകമായിരുന്നു. മലയാളികളുടെ പുരോഗതിയുടെ എല്ലാ മേഖലകളിലും, പ്രത്യേകിച്ച് സേവനത്തിന്റെയും വിദേശ കുടിയേറ്റത്തിന്റെയും മേഖലകളിൽ, അവർ പുരുഷനൊപ്പവും അതിലേറെയും മുന്നിട്ടുനിന്നിട്ടുണ്ട്. ഇന്ത്യയിൽ പാസ്പോർട്ടുള്ള സ്ത്രീകൾ ഏറ്റവും കൂടുതൽ കേരളത്തിലാണ്. കഴിഞ്ഞ അരനൂറ്റാണ്ടോളമായി മലയാളിസ്ത്രീകുടിയേറ്റക്കാരുടെ സാമ്പത്തികപിന്തുണ കേരളത്തെ ഉയർത്തിനിർത്തുന്ന ശക്തികളിലൊന്നാണ്.
ഇനി, ഇപ്പോഴത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ത്രീപ്രാതിനിധ്യം കാണുക:
∙ ഇടതുപക്ഷ ജനാധിപത്യ മുന്നണി: 3/20
∙ ഐക്യ ജനാധിപത്യ മുന്നണി: 1/20
∙ ദേശീയ ജനാധിപത്യ സഖ്യം: 5/20
തദ്ദേശഭരണ സംവിധാനങ്ങളിൽ സ്ത്രീകൾക്കു നൽകിയിരിക്കുന്ന 50% പങ്കാളിത്തം അതിന്റേതായ നന്മ ചെയ്യുന്നുണ്ട്. പക്ഷേ, യഥാർഥ രാഷ്ട്രീയാധികാരത്തിന്റെ സദ്യ വിളമ്പിയ മേശയുടെ കീഴിലേക്കു യജമാനൻമാർ എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണം മാത്രമാണത്. ഏകാംഗ പാർട്ടികളുടെ ഉടമകൾക്കുപോലും മന്ത്രിക്കസാല നൽകുന്ന കേരളത്തിൽ ജനസംഖ്യയുടെ 52 ശതമാനമുള്ള സ്ത്രീകൾക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുകതന്നെ ദുഷ്കരമാണ്. നിർഭാഗ്യവശാൽ സ്ത്രീകൾതന്നെ ഈ യാഥാർഥ്യം അംഗീകരിക്കാൻ വിസമ്മതിക്കുന്നു.
ബുദ്ധിശക്തിയിലും ആത്മവിശ്വാസത്തിലും കർമശേഷിയിലും പുരുഷന് മലയാളിസ്ത്രീയെക്കാൾ പ്രത്യേകമായി യാതൊരു മേന്മയും അവകാശപ്പെടാനില്ല. അപ്പോൾ പിന്നെ എന്തടിസ്ഥാനത്തിലാണ് അവളെ രാഷ്ട്രീയാധികാരത്തിൽനിന്നു മാറ്റിനിർത്തുന്നത്? രാഷ്ട്രീയപാർട്ടികളുടെ നേതൃനിരയിലെത്തുകയും ഭരണത്തിൽ ആധികാരികമായി പങ്കാളികളാകുകയും ചെയ്യുമ്പോൾ മാത്രമേ സ്ത്രീകളുടെ രാഷ്ട്രീയാധികാരം യാഥാർഥ്യമാകുകയുള്ളൂ. അതുണ്ടായില്ലെങ്കിൽ മലയാളികളുടെ രാഷ്ട്രീയഭാവി കൂടുതൽ വഷളാകാനാണു സാധ്യത.