വൈക്കം സത്യഗ്രഹം പെട്ടെന്നുണ്ടായ ഒരു സമരമായിരുന്നില്ല. ഒന്നേകാൽ നൂറ്റാണ്ടുകാലത്തെ നിരന്തരമായ ആശയപ്രചാരണവും അതിനും എത്രയോ നൂറ്റാണ്ടുകൾ മുൻപ് സ്ഥാപിച്ച ബൗദ്ധികാടിത്തറയും അതിനുണ്ടായിരുന്നു. 500 വർഷം മുൻപ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എഴുതിയ അധ്യാത്മരാമായണം കിളിപ്പാട്ടിൽ അതിന്റെ വേരുകളുണ്ട്. ‘ബ്രാഹ്‌മണോഹം നരേന്ദ്രോഹമാഢ്യോഹ മെന്നാമ്രേഡിതം കലർന്നീടും ദശാന്തരേ...’ എന്നു തുടങ്ങുന്ന വരികളിൽ അയിത്തത്തിനെതിരെയുള്ള ആദ്യവെടി പൊട്ടിയിരുന്നു. പിന്നീട് പഴശ്ശിരാജയുടെ നേതൃത്വത്തിൽ മലബാറിൽ നടന്ന ബ്രിട്ടിഷ് വിരുദ്ധകലാപത്തിൽ അയിത്തമില്ലാതാക്കേണ്ടതിന്റെ ആവശ്യകത പറയാതെ പറയുന്നുണ്ട്. 1809ൽ തെക്കൻ തിരുവിതാംകൂറിൽ ജനിച്ച അയ്യാ വൈകുണ്ഠസ്വാമിയുടെ സമത്വപ്രസ്ഥാനത്തിൽ അയിത്തത്തിനെതിരെയുള്ള പ്രത്യക്ഷ ഇടപെടലുകൾ സംഭവിച്ചു. തമിഴ് നാട്ടിലെ ഗുരുപരമ്പരയിൽപെട്ട തിരുമൂലരുടെ ദർശനങ്ങളാണ്, ചാന്നാർ സമുദായത്തിൽ പിറന്ന അയ്യാ വൈകുണ്ഠസ്വാമിക്ക് പ്രചോദനമായത്. തിരുവിതാംകൂർ രാജകൊട്ടാരത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന തൈക്കാട്ട് അയ്യാവു സ്വാമിയാണ് ഈ രണ്ടാം നവോത്ഥാനത്തിൽ രണ്ടാമതായി ഉയർന്നു വന്ന ഗുരു. അദ്ദേഹത്തിനും, തമിഴ്‌നാട്ടിലെ ശൈവ വെള്ളാളർക്കിടയിലുള്ള ചില ഉന്നത ചിന്താധാരകളാണ് ഊർജമേകിയത്.

വൈക്കം സത്യഗ്രഹം പെട്ടെന്നുണ്ടായ ഒരു സമരമായിരുന്നില്ല. ഒന്നേകാൽ നൂറ്റാണ്ടുകാലത്തെ നിരന്തരമായ ആശയപ്രചാരണവും അതിനും എത്രയോ നൂറ്റാണ്ടുകൾ മുൻപ് സ്ഥാപിച്ച ബൗദ്ധികാടിത്തറയും അതിനുണ്ടായിരുന്നു. 500 വർഷം മുൻപ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എഴുതിയ അധ്യാത്മരാമായണം കിളിപ്പാട്ടിൽ അതിന്റെ വേരുകളുണ്ട്. ‘ബ്രാഹ്‌മണോഹം നരേന്ദ്രോഹമാഢ്യോഹ മെന്നാമ്രേഡിതം കലർന്നീടും ദശാന്തരേ...’ എന്നു തുടങ്ങുന്ന വരികളിൽ അയിത്തത്തിനെതിരെയുള്ള ആദ്യവെടി പൊട്ടിയിരുന്നു. പിന്നീട് പഴശ്ശിരാജയുടെ നേതൃത്വത്തിൽ മലബാറിൽ നടന്ന ബ്രിട്ടിഷ് വിരുദ്ധകലാപത്തിൽ അയിത്തമില്ലാതാക്കേണ്ടതിന്റെ ആവശ്യകത പറയാതെ പറയുന്നുണ്ട്. 1809ൽ തെക്കൻ തിരുവിതാംകൂറിൽ ജനിച്ച അയ്യാ വൈകുണ്ഠസ്വാമിയുടെ സമത്വപ്രസ്ഥാനത്തിൽ അയിത്തത്തിനെതിരെയുള്ള പ്രത്യക്ഷ ഇടപെടലുകൾ സംഭവിച്ചു. തമിഴ് നാട്ടിലെ ഗുരുപരമ്പരയിൽപെട്ട തിരുമൂലരുടെ ദർശനങ്ങളാണ്, ചാന്നാർ സമുദായത്തിൽ പിറന്ന അയ്യാ വൈകുണ്ഠസ്വാമിക്ക് പ്രചോദനമായത്. തിരുവിതാംകൂർ രാജകൊട്ടാരത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന തൈക്കാട്ട് അയ്യാവു സ്വാമിയാണ് ഈ രണ്ടാം നവോത്ഥാനത്തിൽ രണ്ടാമതായി ഉയർന്നു വന്ന ഗുരു. അദ്ദേഹത്തിനും, തമിഴ്‌നാട്ടിലെ ശൈവ വെള്ളാളർക്കിടയിലുള്ള ചില ഉന്നത ചിന്താധാരകളാണ് ഊർജമേകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം സത്യഗ്രഹം പെട്ടെന്നുണ്ടായ ഒരു സമരമായിരുന്നില്ല. ഒന്നേകാൽ നൂറ്റാണ്ടുകാലത്തെ നിരന്തരമായ ആശയപ്രചാരണവും അതിനും എത്രയോ നൂറ്റാണ്ടുകൾ മുൻപ് സ്ഥാപിച്ച ബൗദ്ധികാടിത്തറയും അതിനുണ്ടായിരുന്നു. 500 വർഷം മുൻപ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എഴുതിയ അധ്യാത്മരാമായണം കിളിപ്പാട്ടിൽ അതിന്റെ വേരുകളുണ്ട്. ‘ബ്രാഹ്‌മണോഹം നരേന്ദ്രോഹമാഢ്യോഹ മെന്നാമ്രേഡിതം കലർന്നീടും ദശാന്തരേ...’ എന്നു തുടങ്ങുന്ന വരികളിൽ അയിത്തത്തിനെതിരെയുള്ള ആദ്യവെടി പൊട്ടിയിരുന്നു. പിന്നീട് പഴശ്ശിരാജയുടെ നേതൃത്വത്തിൽ മലബാറിൽ നടന്ന ബ്രിട്ടിഷ് വിരുദ്ധകലാപത്തിൽ അയിത്തമില്ലാതാക്കേണ്ടതിന്റെ ആവശ്യകത പറയാതെ പറയുന്നുണ്ട്. 1809ൽ തെക്കൻ തിരുവിതാംകൂറിൽ ജനിച്ച അയ്യാ വൈകുണ്ഠസ്വാമിയുടെ സമത്വപ്രസ്ഥാനത്തിൽ അയിത്തത്തിനെതിരെയുള്ള പ്രത്യക്ഷ ഇടപെടലുകൾ സംഭവിച്ചു. തമിഴ് നാട്ടിലെ ഗുരുപരമ്പരയിൽപെട്ട തിരുമൂലരുടെ ദർശനങ്ങളാണ്, ചാന്നാർ സമുദായത്തിൽ പിറന്ന അയ്യാ വൈകുണ്ഠസ്വാമിക്ക് പ്രചോദനമായത്. തിരുവിതാംകൂർ രാജകൊട്ടാരത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന തൈക്കാട്ട് അയ്യാവു സ്വാമിയാണ് ഈ രണ്ടാം നവോത്ഥാനത്തിൽ രണ്ടാമതായി ഉയർന്നു വന്ന ഗുരു. അദ്ദേഹത്തിനും, തമിഴ്‌നാട്ടിലെ ശൈവ വെള്ളാളർക്കിടയിലുള്ള ചില ഉന്നത ചിന്താധാരകളാണ് ഊർജമേകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം സത്യഗ്രഹം പെട്ടെന്നുണ്ടായ ഒരു സമരമായിരുന്നില്ല. ഒന്നേകാൽ നൂറ്റാണ്ടുകാലത്തെ നിരന്തരമായ ആശയപ്രചാരണവും അതിനും എത്രയോ നൂറ്റാണ്ടുകൾ മുൻപ് സ്ഥാപിച്ച ബൗദ്ധികാടിത്തറയും അതിനുണ്ടായിരുന്നു. 500 വർഷം മുൻപ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എഴുതിയ അധ്യാത്മരാമായണം കിളിപ്പാട്ടിൽ അതിന്റെ വേരുകളുണ്ട്. ‘ബ്രാഹ്‌മണോഹം നരേന്ദ്രോഹമാഢ്യോഹ മെന്നാമ്രേഡിതം കലർന്നീടും ദശാന്തരേ...’ എന്നു തുടങ്ങുന്ന വരികളിൽ അയിത്തത്തിനെതിരെയുള്ള ആദ്യവെടി പൊട്ടിയിരുന്നു. പിന്നീട് പഴശ്ശിരാജയുടെ നേതൃത്വത്തിൽ മലബാറിൽ നടന്ന ബ്രിട്ടിഷ് വിരുദ്ധകലാപത്തിൽ അയിത്തമില്ലാതാക്കേണ്ടതിന്റെ ആവശ്യകത പറയാതെ പറയുന്നുണ്ട്. 

1809ൽ തെക്കൻ തിരുവിതാംകൂറിൽ ജനിച്ച അയ്യാ വൈകുണ്ഠസ്വാമിയുടെ സമത്വപ്രസ്ഥാനത്തിൽ അയിത്തത്തിനെതിരെയുള്ള പ്രത്യക്ഷ ഇടപെടലുകൾ സംഭവിച്ചു. തമിഴ് നാട്ടിലെ ഗുരുപരമ്പരയിൽപെട്ട തിരുമൂലരുടെ  ദർശനങ്ങളാണ്, ചാന്നാർ സമുദായത്തിൽ പിറന്ന അയ്യാ വൈകുണ്ഠസ്വാമിക്ക് പ്രചോദനമായത്. തിരുവിതാംകൂർ രാജകൊട്ടാരത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന തൈക്കാട്ട് അയ്യാവു സ്വാമിയാണ് ഈ രണ്ടാം നവോത്ഥാനത്തിൽ രണ്ടാമതായി ഉയർന്നു വന്ന ഗുരു. അദ്ദേഹത്തിനും, തമിഴ്‌നാട്ടിലെ ശൈവ വെള്ളാളർക്കിടയിലുള്ള ചില ഉന്നത ചിന്താധാരകളാണ് ഊർജമേകിയത്. 

ADVERTISEMENT

അയ്യാവു  സ്വാമിയുടെ ശിഷ്യന്മാർ എന്നു വിളിക്കാവുന്നവരാണ് ചട്ടമ്പി സ്വാമിയും ശ്രീനാരായണഗുരുവും. രണ്ടുപേരും തപസ്സിരുന്നു ജ്ഞാനോദയം നേടിയത് ഇപ്പോൾ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള  മരുത്വാമലയിലാണ്. അവിടെയാണ് അയ്യാ വൈകുണ്ഠസ്വാമിയും നേരത്തേ തപസ്സിരുന്ന് ജ്ഞാനസിദ്ധി കൈവരിച്ചത്. നായർ സമുദായത്തിൽ പിറന്ന ചട്ടമ്പിസ്വാമിയും ഈഴവ സമുദായത്തിൽ പിറന്ന ശ്രീനാരായണഗുരുവും ഒരമ്മ പെറ്റ മക്കളെന്നതുപോലെ അവരവരുടെ സമുദായങ്ങളിൽ തിരുത്തൽ ചികിത്സ നടത്തിക്കൊണ്ടിരുന്നു. അവരിലൂടെ മലയാളനാട്ടിലെ നവോത്ഥാനപ്രക്രിയ കൂടുതൽ പ്രചരിച്ചും വികസിച്ചും വളർന്നുവരവെ വിവിധ സമുദായങ്ങളിൽ പരിഷ്‌കരണ മനസ്സുമായി ഒട്ടേറെ മഹാന്മാർ ജനിച്ചുവളർന്നു. അവരാകട്ടെ അവരുടെ സമുദായത്തെ പരിഷ്‌കരിക്കുക എന്ന വലിയ ദൗത്യമേറ്റെടുത്ത് വിശ്രമമില്ലാതെ പ്രവർത്തിച്ചു. 

ചെന്നൈ പെരിയാർ തിടലിൽ നടന്ന വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും. (Photo: PTI)

∙ സംഘർഷ സാധ്യത ഒഴിവാക്കിയ നവോത്ഥാന നായകരുടെ കൂട്ടായ പ്രവർത്തനം

ഈ മഹാന്മാർക്കിടയിൽ വിശദീകരിക്കാനാവാത്ത വിധം ആത്മബന്ധവും ഇഴയടുപ്പവും വളർന്നു വന്നതിനാൽ നവോത്ഥാനപ്രക്രിയ സമുദായങ്ങൾ തമ്മിലുള്ള സംഘർഷമായി മാറാതെ എല്ലാ സമുദായങ്ങളിലും ഏതാണ്ടൊരേകാലത്തു സംഭവിച്ച തിരുത്തൽ പ്രക്രിയയായി മാറി. ഇടയ്‌ക്കെപ്പോഴെങ്കിലും സാമുദായിക സംഘർഷമാകാനുള്ള സാധ്യത ഉരുത്തിരിഞ്ഞപ്പോഴാവട്ടെ, നവോത്ഥാന നായകരുടെ കൂട്ടായ പ്രവർത്തനം കൊണ്ടുതന്നെ സംഘർഷങ്ങൾ ദുർബലമായി. പരിഷ്‌കരണനദിയുടെ ഒഴുക്ക് ശക്തമായി. മഹാത്മാ അയ്യങ്കാളി, ആറാട്ടുപുഴ വേലായുധപ്പണിക്കർ, വി.ടി. ഭട്ടതിരിപ്പാട്, കേരളവർമ വലിയകോയിത്തമ്പുരാൻ, മൂലൂർ എസ്. പത്മനാഭപ്പണിക്കർ, കുമാരനാശാൻ തുടങ്ങി  മറ്റനേകം നവോത്ഥാന നായകന്മാരിലൂടെയും അയിത്തം ഒരു അനാചാരം തന്നെയന്ന ചിന്ത സമൂഹത്തിൽ പ്രബലമാവുകയും മാറ്റങ്ങൾക്കു വഴിയൊരുങ്ങുകയും ചെയ്തു.

ഒട്ടേറെ എഴുത്തുകാർ അവരുടെ കൃതികളിലൂടെ അയിത്തത്തോടും ജാതിവിവേചനങ്ങളോടും കലഹിച്ചു. 1921ലെ മലബാർ ലഹള പശ്ചാത്തലമാക്കി കുമാരനാശാൻ എഴുതിയ ‘ദുരവസ്ഥ’ എന്ന ഖണ്ഡകാവ്യത്തിൽ അതൊരു പൊട്ടിത്തെറിയായി പുറത്തു വന്നു. ദുരവസ്ഥയിലെ ഈ വരികൾ എല്ലാവരും ഏറ്റുവിളിക്കുന്ന മുദ്രാവാക്യം പോലെ അതിവേഗം പ്രചരിച്ചു. 

വൈക്കം സത്യഗ്രഹ നേതാക്കൾ (ഗ്രാഫിക്സ്: മനോരമ)
ADVERTISEMENT

‘തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ...’ വിവിധ സാഹിത്യകൃതികളിലൂടെയും നവോത്ഥാന നായകരുടെ തുടർച്ച മുറിയാത്ത പ്രസംഗ, പ്രവർത്തനങ്ങളിലൂടെയും മലയാളനാട്ടിലെ ഉത്പതിഷ്ണുക്കൾക്കിടയിൽ ജാതി വിരുദ്ധ, അയിത്ത വിരുദ്ധ വിചാരങ്ങൾ അതിശക്തമായി വളർന്നു വന്ന കാലത്താണ് വൈക്കത്തു സത്യഗ്രഹമാരംഭിക്കുന്നത്. 

∙ ‘അയിത്ത ജാതിക്കാർ ഇതിനപ്പുറം പ്രവേശിക്കാൻ പാടില്ല’

1924 മാർച്ച് 30. നേരം പുലർന്നു. സത്യഗ്രഹ ക്യാംപിലുള്ളവർ കുളിച്ചു കുറിയിട്ട് ക്ഷേത്രറോഡിലേക്കു പോകാനൊരുങ്ങി. ആദ്യ ദിവസത്തെ സത്യഗ്രഹത്തിനു തിരഞ്ഞെടുക്കപ്പെട്ടവർ - കുഞ്ഞപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ. കാലത്ത് ഏഴുമണിക്ക് എല്ലാവരും കൂടി ക്യാംപിൽനിന്നു പുറപ്പെട്ടു. രണ്ടു പേർ വീതമാണ് നടക്കുന്നത്. ക്യാംപിൽനിന്ന് ഒരു നാഴിക ദൂരമുണ്ട്. സാവധാനം നടന്ന് എല്ലാവരും ക്ഷേത്രറോഡിൽ എത്തുമ്പോൾ പൊലീസുകാരും കാഴ്ചക്കാരുമടങ്ങിയ വലിയ ആൾക്കൂട്ടം അവിടെയുണ്ട്. അയിത്ത ജാതിക്കാർക്ക് ഇതിനപ്പുറം പ്രവേശിക്കാൻ പാടില്ല എന്നെഴുതിയ ഒരു പലക ക്ഷേത്രത്തിനു മുന്നൂറടി  അകലെ റോഡിൽ നാട്ടിയിട്ടുണ്ട്.

(ചിത്രീകരണം: മനോരമ)

പലകയ്ക്ക്  150 അടി അകലെ എല്ലാവരും നിന്നു. സത്യഗ്രഹത്തിനുള്ള മൂന്നുപേർ മാത്രം മുന്നോട്ടു നടന്നു. മറ്റുള്ളവർ ഉത്‌കണ്ഠയോടെ നോക്കി നിന്നു. പൊലീസുകാർ  കാഴ്ചക്കാരെ നിയന്ത്രിച്ചു.  മൂന്നു സത്യഗ്രഹികളും പലകയ്ക്കടുത്തെത്തി. അവിടെ എട്ടുപത്തു പൊലീസുകാർ നിരന്നു നിൽപുണ്ട്. നിങ്ങളുടെ ഓരോരുത്തരുടെയും ജാതി എന്താണ്? പൊലീസുകാരിലൊരാൾ ചോദിച്ചു. പുലയൻ. ഈഴവൻ. നായർ. ഓരോരുത്തരും പറഞ്ഞു.

ADVERTISEMENT

നായർക്കു കടന്നുപോകാം. മറ്റു രണ്ടു പേർക്കും ഇതിലെ പോകാൻ പാടില്ല. പൊലീസുകാരൻ ആജ്ഞാപിച്ചു. മറ്റു രണ്ടുപേരെയും ഈ വഴിക്കു കൊണ്ടുപോകാനാണ് ഞാൻ കൂടെ വന്നിരിക്കുന്നത്. അവരുടെ കൂടെയേ ഞാൻ പോകുന്നുള്ളൂ. ഗോവിന്ദപ്പണിക്കർ ഉറച്ച സ്വരത്തിൽ പറഞ്ഞു. പൊലീസുകാർ വഴി തടഞ്ഞു നിന്നു. 

1924 ഏപ്രിൽ 7: ടി.കെ. മാധവനും കെ.പി. കേശവമേനോനും അറസ്റ്റിൽ. (ചിത്രീകരണം: മനോരമ)

∙ ‘ഒന്നുകിൽ ഈ വഴി പോകാൻ അനുവദിക്കണം. അല്ലെങ്കിൽ അറസ്റ്റ്’

സത്യഗ്രഹികളും പൊലീസുകാരും മുഖത്തോടുമുഖം. സമയം കുറേക്കഴിഞ്ഞു. ഒന്നുകിൽ ഞങ്ങളെ ഈ വഴി പോകാൻ അനുവദിക്കണം. അല്ലെങ്കിൽ അതിനു ശ്രമിച്ചതിന് അറസ്റ്റ് ചെയ്യണം. അല്ലാതെ ഞങ്ങൾ മടങ്ങാൻ ഭാവമില്ല എന്നു പറഞ്ഞ് സത്യഗ്രഹികൾ അവിടെ ഇരുന്നു. ജില്ലാ മജിസ്ട്രേറ്റും പൊലീസ് മേധാവികളും കൂടിയാലോചിച്ചു. സത്യഗ്രഹികളെ അറസ്റ്റ് ചെയ്യാൻ കൽപന കൊടുത്തു. അവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ശേഷം മറ്റുള്ളവർ ക്യാംപിലേക്കു മടങ്ങി. 

ടി.കെ. മാധവൻ. (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)

തുടർന്നുള്ള ദിവസങ്ങളിൽ കെ.പി. കേശവമേനോൻ, ടി.കെ. മാധവൻ, കെ. കേളപ്പൻ, എ.കെ. പിള്ള, വേലായുധമേനോൻ, ടി.ആർ. കൃഷ്ണസ്വാമി അയ്യർ എന്നിവരും സത്യഗ്രഹമനുഷ്ഠിച്ച് ജയിലിലെത്തി. തീണ്ടൽ ജാതിക്കാർക്ക് വഴി നടക്കാൻ അവകാശം കൊടുക്കണമെന്നു പറഞ്ഞ് സമരം ചെയ്ത് ബ്രാഹ്‌മണനും നായരും ഈഴവനും പുലയനുമൊക്കെ ജയിലിലായപ്പോൾ ഗാന്ധിജിയുടെ വലംകൈയായ ബാരിസ്റ്റർ ജോർജ് ജോസഫ് സത്യഗ്രഹത്തിന്റെ ചുമതലയേറ്റു. അദ്ദേഹവും അറസ്റ്റ് ചെയ്യപ്പെട്ടതോടെ സത്യഗ്രഹം  ഭാരതമാകെ  ചർച്ചയായി. 

തമിഴ്നാട്ടിലെ പ്രമുഖ സാമൂഹിക പരിഷ്‌കർത്താവ് പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ വൈക്കത്തു വന്ന് സത്യഗ്രഹമിരുന്നു. ആവേശോജ്വലമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ‘‘സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഈ സമരം. ഇന്ത്യയിൽ ആസകലം അടിമകളാണ്. മൂന്നരക്കോടി ജനങ്ങളുള്ള ഒരു രാജ്യം 32 കോടി ജനങ്ങളുള്ള രാജ്യത്ത് അധികാരം ചെലുത്തുന്നു. 6000 മൈൽ ദൂരത്തു നിന്നു വന്ന് ഇന്ത്യയെ ഭരിക്കുന്നു. അയിത്തവും ഉച്ചനീചത്വവും കാരണം ഹിന്ദുമതവും ഇന്ത്യയും നശിക്കും. അതുണ്ടാവാതിരിക്കാൻ ഈ സമരം വിജയിക്കണം’’ – അദ്ദേഹം പറഞ്ഞു. 

1924 ഏപ്രിൽ 14: പെരിയോർ എത്തുന്നു.(ചിത്രീകരണം: മനോരമ)

∙ യുവാവിന്റെ കണ്ണിൽ ഗുണ്ടകൾ ചുണ്ണാമ്പെഴുതി

രണ്ടു പകലും രണ്ടു രാത്രിയും അവിടെ ഇരുന്നു നിരാഹാരമനുഷ്ഠിക്കുന്നതിനിടെ മലബാർ സ്വദേശിയായ ചാത്തുക്കുട്ടി നായർ റോഡിൽ കുഴഞ്ഞുവീണു. ബോധരഹിതനായ അദ്ദേഹത്തെ  ഡോക്ടർമാരുടെ ഉപദേശപ്രകാരം ക്യാംപിലേക്കു മാറ്റി. അദ്ദേഹം ഉപവസിച്ചുകൊണ്ടിരിക്കെ ക്ഷേത്രത്തിലേക്കു പോകുന്ന ഭക്തർ അവിടെ പൂമാലകളും പണവും പൂജാദ്രവ്യങ്ങളും സമർപ്പിക്കുന്നുണ്ടായിരുന്നു. ചിറ്റേടത്തു ശങ്കുപ്പിള്ള എന്ന നായർ യുവാവ് സമര വിരുദ്ധരുടെ മർദനമേറ്റു മരിച്ചു. സമര ഭടനായ രാമൻ ഇളയത് എന്ന ബ്രാഹ്‌മണ യുവാവിന്റെ കണ്ണിൽ സമരവിരുദ്ധരുടെ ഗുണ്ടകൾ ചുണ്ണാമ്പെഴുതി. അദ്ദേഹത്തിനു കാഴ്ച നഷ്ടപ്പെട്ടു. പിന്നീട് ശ്രീനാരായണ ഗുരുവിന്റെ ചികിത്സസയിലൂടെ ഭാഗികമായി കാഴ്ച തിരിച്ചു കിട്ടി.

സത്യഗ്രഹമനുഷ്ഠിക്കാൻ പഞ്ചാബിൽ നിന്ന് അകാലികൾ

സത്യഗ്രഹമനുഷ്ഠിച്ച രാമസ്വാമി നായ്ക്കർ അറസ്റ്റു ചെയ്യപ്പെട്ട് തിരുവനന്തപുരത്തെ പൂജപ്പുര ജയിലിലെത്തി. അധികം വൈകാതെ, പഞ്ചാബിൽ നിന്ന് അകാലികൾ വന്നു സത്യഗ്രഹമനുഷ്ഠിച്ചു. അവരും ജയിലിലായി. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്ന് സമത്വകാംക്ഷികൾ ചെറുനദികളായി വൈക്കത്തേക്കൊഴുകി. വൈക്കം സമരഭടന്മാരുടെ കടലായി. അയിത്തപ്പലക മറികടക്കാനാഞ്ഞ് എല്ലാദിവസവും അവരടുത്തുചെന്നു. ചെന്നവർക്കെല്ലാം തടവറയിൽ താമസമൊരുങ്ങി. 

ജയിലുകൾ നിറഞ്ഞപ്പോൾ സത്യഗ്രഹികളെ അറസ്റ്റു ചെയ്യുന്നതു നിർത്തി. പകരം സമരക്കാർ  അയിത്തപ്പലക മറികടക്കാതിരിക്കാൻ പൊലീസ് നിരന്നു നിൽക്കാൻ തുടങ്ങി. സത്യഗ്രഹികൾ നിരാഹാരത്തിലേക്കു കടന്നു.

∙ 603 ദിവസം ത്യാഗനിർഭരമായ ഉശിരൻ സമരം

1924 മാർച്ച് 30 മുതൽ 1925 നവംബർ 23 വരെ 603 ദിവസം ത്യാഗനിർഭരമായ ഉശിരൻ സമരം ചെയ്യേണ്ടി വന്നു, വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴികളിലൂടെ അവർണർക്ക് വഴി നടക്കാനുള്ള അനുവാദം ലഭിക്കാൻ. അപ്പോഴും അവർണർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചുമില്ല. അന്നും ഇന്നും, സവർണ മുന്നോക്ക സമുദായങ്ങളിലെ ഏറ്റവും അംഗബലമുള്ള സമുദായമാണ് നായന്മാർ. നായന്മാരുടെ ക്ഷേമം ലക്ഷ്യമാക്കി രൂപീകരിച്ച നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറിയായിരുന്നു അന്ന് മന്നത്തു പത്മനാഭപിള്ള. 1929ൽ പെരിയാർ ഇ.വി. രാമസ്വാമി അദ്ദേഹത്തിന്റെ നായ്ക്കർ എന്ന ജാതിവാൽ മുറിച്ചു കളഞ്ഞതുപോലെ, പിന്നീട് പിള്ള എന്ന ജാതിവാൽ മുറിച്ച് അദ്ദേഹം വെറും മന്നത്തു പത്മനാഭനാവുകയുണ്ടായി.

1924 ഡിസംബർ 13: ചിറ്റേടത്തു ശങ്കുപ്പിള്ള, സത്യഗ്രഹത്തിന്റെ ആദ്യ രക്തസാക്ഷി. (ചിത്രീകരണം: മനോരമ)

∙ മഹാത്മാഗാന്ധി നേരിട്ടെത്തി പങ്കെടുത്ത സത്യഗ്രഹം

വൈക്കം മഹാദേവർ ക്ഷേത്രത്തോടു ചേർന്ന വഴികളിൽ  അവർണർക്ക് വഴി നടക്കാൻ സ്വാതന്ത്ര്യം  ലഭിക്കുന്നതിനു വേണ്ടിയുള്ള സമരത്തിന്റെ മുൻനിരനേതാക്കളിലെ പ്രധാനിയായിരുന്നു മന്നം. ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതാക്കളായ ടി.കെ. മാധവൻ, കെ.കേളപ്പൻ, കെ.പി. കേശവമേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ സമരം നയിക്കാൻ വൈക്കത്തു വന്നു താമസിച്ചു, വലിയ പീഡനങ്ങൾ ഏറ്റുവാങ്ങി. മഹാത്മാഗാന്ധി നേരിട്ടു സത്യഗ്രഹത്തിൽ പങ്കെടുത്തു. ശ്രീനാരായണഗുരു അനുഗ്രഹം ചൊരിഞ്ഞ് ഒപ്പം നിന്നു.  സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോൺഗ്രസ് ആരംഭിച്ച സത്യഗ്രഹത്തിൽ, അക്കാലത്ത് അവർണരെന്നും സവർണരെന്നും വിളിക്കപ്പെട്ട ആളുകൾ ഒരുമിച്ചു നിന്നു. 

വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനായി ഗാന്ധിജി എത്തിയപ്പോൾ (ചിത്രത്തിനു കടപ്പാട്: കൃഷ്ണന്‍ നായർ സ്റ്റുഡിയോ ആർക്കൈവ്സ്)

∙ സവർണർ മാത്രം പങ്കെടുത്ത നടപ്പുസമരം

ആയിരക്കണക്കിനാളുകൾ ആറുമാസത്തോളം വൈക്കം തെരുവിലെ അയിത്തപ്പലകയ്ക്കടുത്ത് സത്യഗ്രഹമനുഷ്ഠിച്ചിട്ടും പലക വഴിയിൽ നിന്ന് മാറാതെ  വന്നപ്പോൾ ഗാന്ധിജിയുടെ ഉപദേശപ്രകാരം, തിരുവനന്തപുരത്തിനൊരു നടപ്പാവാമെന്ന് മന്നവും കൂട്ടരും  തീരുമാനിച്ചു. തിരുവിതാംകൂർ രാജ്യം ഭരിക്കുന്ന റീജന്റ് മഹാറാണി സേതു ലക്ഷ്മീബായിയെ നേരിട്ടു കണ്ടു ഹർജി കൊടുക്കാൻ വേണ്ടിയായിരുന്നു സവർണജാഥ എന്നറിയപ്പെട്ട ആ കാൽനട ജാഥ. 150 കിലോമീറ്ററോളം ചെരിപ്പിടാതെ നടന്ന് ദിവസങ്ങൾ കൊണ്ട് അവർ തിരുവനന്തപുരത്തെത്തി. അയിത്തപ്പലക മാറ്റാനും വഴിനടക്കാനും അനുവദിക്കാത്തത് ക്ഷേത്ര ഊരാളന്മാരുൾപ്പെടെ ചില ബ്രാഹ്‌മണകുടുംബങ്ങളായിരുന്നു. സവർണർ ആകെ സമ്മതിക്കുന്നില്ലെന്നായിരുന്നു പ്രചാരണം. ഇതിനു മറുപടിയാണ് സവർണർ മാത്രം പങ്കെടുത്ത നടപ്പുസമരവും റാണിയെ കാണലും. 

1924 നവംബർ 1 മുതൽ 11 വരെ മന്നം നയിച്ച സവർണജാഥ. (ചിത്രീകരണം: മനോരമ)

∙ ആ സമ്മേളനത്തിൽ പങ്കെടുത്തത് ഇരുപതിനായിരത്തിലധികം പേർ

വൈക്കത്തുനിന്നും നാഗർകോവിലിൽനിന്നും ഒരേ സമയം രണ്ടു  നടപ്പുകൾ. രണ്ടിലും സവർണർ മാത്രം.  വൈക്കത്തു നിന്നുള്ള നടപ്പുകാരെയാണ് മന്നം നയിച്ചത്. നാഗർകോവിൽ നടപ്പുകാരുടെ നായകൻ ഡോ. എം.ഇ. നായിഡു. രണ്ടു ജാഥക്കാരും തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തു സംഗമിച്ചു. ഇരുപതിനായിരത്തിലധികം പേർ പങ്കെടുത്ത സമ്മേളനം നടത്തിയ ശേഷമാണ് ഭീമഹർജിയുമായി റാണിയെ കണ്ടത്.

വൈക്കം സത്യഗ്രഹത്തിന്റെ വിജയപരിസമാപ്തി കേരളത്തിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. പിന്നീടുണ്ടായ സാമൂഹികമാറ്റം അതിവേഗത്തിലായിരുന്നു. വൈക്കം സത്യഗ്രഹത്തെ തുടർന്ന്, തിരുവിതാംകൂറിൽ അവർണർക്കു പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന പല പൊതുവഴികളിലും അവർക്കു പ്രവേശനം ലഭിച്ചു തുടങ്ങി.

(ചിത്രീകരണം: മനോരമ)

∙ ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിലും സത്യഗ്രഹം

വൈക്കത്തു സത്യഗ്രഹം സമാപിച്ച് ആറുവർഷങ്ങൾക്കു ശേഷം (1931), ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു തൊഴാൻ അവർണർക്ക് അനുവാദം ലഭിക്കണമെന്നു കാട്ടി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ സത്യഗ്രഹമാരംഭിച്ചു. വൈക്കം സത്യഗ്രഹം വിജയിപ്പിച്ചെടുത്തവരിലെ പ്രധാനികളായ കെ. കേളപ്പൻ, മന്നത്തു പത്മനാഭൻ എന്നിവർ തന്നെയാണ് ഗുരുവായൂർ സത്യഗ്രഹത്തിനും നേതൃത്വം നൽകിയത്. മഹാത്മാഗാന്ധി ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തു. പി.കൃഷ്ണപിള്ള, എകെജി, സുബ്രഹ്‌മണ്യൻ തിരുമുമ്പ്, ഇഎംഎസ് തുടങ്ങി പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിക്കാരായ അന്നത്തെ പല കോൺഗ്രസ് നേതാക്കളും കൂടി ഗുരുവായൂർ സത്യഗ്രഹത്തിന്റെ മുൻനിരയിലുണ്ടായിരുന്നു.

ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സമര സ്മാരകം. (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)

∙ ക്ഷേത്രപ്രവേശന വിളംബരം: സംഭവിച്ചത് വൻ മാറ്റങ്ങൾ

ക്ഷേത്രനട തുറന്നു കിട്ടുന്നതിലേക്ക് ഗുരുവായൂർ സത്യഗ്രഹത്തിന് എത്താനായില്ലെങ്കിലും മലബാറിൽ അയിത്തോച്ചാടനത്തിന് അനുകൂലവും ജാതി വേർതിരിവിന് എതിരുമായ ചിന്ത വളർത്തുന്നതിൽ ആ സമരം വലിയ പങ്കു വഹിച്ചു. 1936ൽ തിരുവിതാംകൂറിലെ എല്ലാ  ക്ഷേത്രങ്ങളും എല്ലാ അയിത്തജാതിക്കാർക്കുമായി തുറന്നുകൊടുത്തുകൊണ്ട് ചിത്തിരതിരുനാൾ ബാലരാമവർമ മഹാരാജാവ് പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരം വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങളുടെ കൂടെ ഫലമാണ്. ദേശീയ തലത്തിൽ അയിത്തോച്ചാടനവും ഹരിജനോദ്ധാരണവും പ്രധാന കാര്യപരിപാടിയായി ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്വീകരിച്ചതും അതിന്റെ പ്രചാരണത്തിന് മഹാത്മാഗാന്ധി ഇന്ത്യയൊട്ടാകെ സഞ്ചരിച്ചതും വൈക്കം സത്യഗ്രഹകാലത്തും പിന്നീടുമാണ്. അത് ദേശീയ സ്വാതന്ത്ര്യസമരത്തെ കൂടുതൽ ജനകീയവും സ്വീകാര്യവും ശക്തവുമാക്കി.

ഗുരുവായൂർ സത്യഗ്രഹത്തില്‍ കേളപ്പജിയും എകെജിയും. (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)

വൈക്കം, ഗുരുവായൂർ  സത്യഗ്രഹങ്ങളിൽ നിന്നും സമാന്തരമായി നടന്ന സാമൂഹിക പരിഷ്‌കരണ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദിതരായ  അനേകം എഴുത്തുകാർ മികച്ച രചനകൾ നടത്തുകയും അവ കേരളമൊട്ടാകെ പുരോഗമനചിന്തയുടെ കൊടുങ്കാറ്റുണ്ടാക്കുന്നതിനു സഹായകമാവുകയും ചെയ്തു. സാംസ്‌കാരിക രംഗത്തെ  ഈ കുതിപ്പാണ് പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കേരളം വളക്കൂറുള്ള മണ്ണാക്കി നൽകിയത്. നൂറാം വർഷത്തിൽ തിരിഞ്ഞു നോക്കുമ്പോൾ കേരളത്തെ മാത്രമല്ല, ഇന്ത്യയെത്തന്നെ പുനർനിർമിച്ച ഐതിഹാസിക സമരമാണ് വൈക്കം സത്യഗ്രഹം എന്നു ബോധ്യമാവും.

English Summary:

A Century of Vaikom Satyagraha: A Remarkable Journey from Inception to Triumphant Victory