മോദിയുടെ രണ്ടക്കം എത്ര? പി.സി.ജോർജ് അടങ്ങുമോ? രാജേന്ദ്രൻ വരുമോ? നയം വ്യക്തമാക്കി കെ. സുരേന്ദ്രൻ
മുഖവുര ആവശ്യമില്ലാത്ത നേതാവാണ് കെ.സുരേന്ദ്രൻ. ബിജെപിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നതിനൊപ്പം വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുക എന്ന വലിയ ദൗത്യം കൂടിയാണ് സംസ്ഥാന പ്രസിഡന്റായ കെ.സുരേന്ദ്രനു വന്നു ചേർന്നിരിക്കുന്നത്. പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള വരവു തൊട്ട് വയനാട്ടിലെ അപ്രതീക്ഷിത സ്ഥാനാർഥിത്വം വരെയുള്ള ഒരു പിടി സംഭവങ്ങളെ സംബന്ധിച്ചു നടക്കുന്ന പ്രചാരണങ്ങൾക്ക് ഈ അഭിമുഖത്തിൽ കെ.സുരേന്ദ്രൻ മറുപടി നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘രണ്ടക്കം’ എന്തെന്ന് വ്യക്തമാക്കുന്നു. മറ്റു പാർട്ടികളിൽനിന്നു ബിജെപിയിലേയ്ക്കുളള വരവിനോടും അതിനെതിരെ ബിജെപിക്ക് അകത്ത് ഉയരുന്ന വിമർശനങ്ങളോടും പ്രതികരിക്കുന്നു. തിരഞ്ഞെടുപ്പിനു ശേഷമുള്ള തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും സുരേന്ദ്രന് ഉത്തരമുണ്ട്. ബിജെപിക്കു ചുറ്റും ഉയരുന്ന എല്ലാ ചോദ്യങ്ങളോടും പാർട്ടിക്കു പറയാനുള്ളത് അറിയാൻ ആഗ്രഹിക്കുന്നവർ ഈ അഭിമുഖം വായിക്കുക. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി കെ.സുരേന്ദ്രൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
മുഖവുര ആവശ്യമില്ലാത്ത നേതാവാണ് കെ.സുരേന്ദ്രൻ. ബിജെപിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നതിനൊപ്പം വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുക എന്ന വലിയ ദൗത്യം കൂടിയാണ് സംസ്ഥാന പ്രസിഡന്റായ കെ.സുരേന്ദ്രനു വന്നു ചേർന്നിരിക്കുന്നത്. പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള വരവു തൊട്ട് വയനാട്ടിലെ അപ്രതീക്ഷിത സ്ഥാനാർഥിത്വം വരെയുള്ള ഒരു പിടി സംഭവങ്ങളെ സംബന്ധിച്ചു നടക്കുന്ന പ്രചാരണങ്ങൾക്ക് ഈ അഭിമുഖത്തിൽ കെ.സുരേന്ദ്രൻ മറുപടി നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘രണ്ടക്കം’ എന്തെന്ന് വ്യക്തമാക്കുന്നു. മറ്റു പാർട്ടികളിൽനിന്നു ബിജെപിയിലേയ്ക്കുളള വരവിനോടും അതിനെതിരെ ബിജെപിക്ക് അകത്ത് ഉയരുന്ന വിമർശനങ്ങളോടും പ്രതികരിക്കുന്നു. തിരഞ്ഞെടുപ്പിനു ശേഷമുള്ള തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും സുരേന്ദ്രന് ഉത്തരമുണ്ട്. ബിജെപിക്കു ചുറ്റും ഉയരുന്ന എല്ലാ ചോദ്യങ്ങളോടും പാർട്ടിക്കു പറയാനുള്ളത് അറിയാൻ ആഗ്രഹിക്കുന്നവർ ഈ അഭിമുഖം വായിക്കുക. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി കെ.സുരേന്ദ്രൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
മുഖവുര ആവശ്യമില്ലാത്ത നേതാവാണ് കെ.സുരേന്ദ്രൻ. ബിജെപിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നതിനൊപ്പം വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുക എന്ന വലിയ ദൗത്യം കൂടിയാണ് സംസ്ഥാന പ്രസിഡന്റായ കെ.സുരേന്ദ്രനു വന്നു ചേർന്നിരിക്കുന്നത്. പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള വരവു തൊട്ട് വയനാട്ടിലെ അപ്രതീക്ഷിത സ്ഥാനാർഥിത്വം വരെയുള്ള ഒരു പിടി സംഭവങ്ങളെ സംബന്ധിച്ചു നടക്കുന്ന പ്രചാരണങ്ങൾക്ക് ഈ അഭിമുഖത്തിൽ കെ.സുരേന്ദ്രൻ മറുപടി നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘രണ്ടക്കം’ എന്തെന്ന് വ്യക്തമാക്കുന്നു. മറ്റു പാർട്ടികളിൽനിന്നു ബിജെപിയിലേയ്ക്കുളള വരവിനോടും അതിനെതിരെ ബിജെപിക്ക് അകത്ത് ഉയരുന്ന വിമർശനങ്ങളോടും പ്രതികരിക്കുന്നു. തിരഞ്ഞെടുപ്പിനു ശേഷമുള്ള തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും സുരേന്ദ്രന് ഉത്തരമുണ്ട്. ബിജെപിക്കു ചുറ്റും ഉയരുന്ന എല്ലാ ചോദ്യങ്ങളോടും പാർട്ടിക്കു പറയാനുള്ളത് അറിയാൻ ആഗ്രഹിക്കുന്നവർ ഈ അഭിമുഖം വായിക്കുക. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി കെ.സുരേന്ദ്രൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
മുഖവുര ആവശ്യമില്ലാത്ത നേതാവാണ് കെ.സുരേന്ദ്രൻ. ബിജെപിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നതിനൊപ്പം വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുക എന്ന വലിയ ദൗത്യം കൂടിയാണ് സംസ്ഥാന പ്രസിഡന്റായ കെ.സുരേന്ദ്രനു വന്നു ചേർന്നിരിക്കുന്നത്. പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള വരവു തൊട്ട് വയനാട്ടിലെ അപ്രതീക്ഷിത സ്ഥാനാർഥിത്വം വരെയുള്ള ഒരു പിടി സംഭവങ്ങളെ സംബന്ധിച്ചു നടക്കുന്ന പ്രചാരണങ്ങൾക്ക് ഈ അഭിമുഖത്തിൽ കെ.സുരേന്ദ്രൻ മറുപടി നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘രണ്ടക്കം’ എന്തെന്ന് വ്യക്തമാക്കുന്നു. മറ്റു പാർട്ടികളിൽനിന്നു ബിജെപിയിലേയ്ക്കുളള വരവിനോടും അതിനെതിരെ ബിജെപിക്ക് അകത്ത് ഉയരുന്ന വിമർശനങ്ങളോടും പ്രതികരിക്കുന്നു.
തിരഞ്ഞെടുപ്പിനു ശേഷമുള്ള തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും സുരേന്ദ്രന് ഉത്തരമുണ്ട്. ബിജെപിക്കു ചുറ്റും ഉയരുന്ന എല്ലാ ചോദ്യങ്ങളോടും പാർട്ടിക്കു പറയാനുള്ളത് അറിയാൻ ആഗ്രഹിക്കുന്നവർ ഈ അഭിമുഖം വായിക്കുക. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി കെ.സുരേന്ദ്രൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
? വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നതു വഴി ദേശീയ പ്രാധാന്യവും താങ്കൾക്കു ലഭിക്കുകയാണ്. രാഹുലാണ് എതിരാളി എന്നതു കൊണ്ടാണോ വയനാട്ടിൽ മത്സരിക്കാനുളള തീരുമാനം.
∙ ആ തീരുമാനം സംസ്ഥാന ഘടകത്തിന്റെ അല്ല. കേന്ദ്രനേതൃത്വത്തിന്റേതാണ്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്നും അദ്ദേഹത്തിന്റെ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടണമെന്നും ബിജെപി ആഗ്രഹിക്കുന്നതു കൊണ്ടാണ് ആ തീരുമാനമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
? വയനാട്ടിലെ സ്ഥാനാർഥി താങ്കളാണ് എന്ന കാര്യത്തിൽ നേരത്തേ ധാരണയായിരുന്നോ.
∙ പ്രധാനമന്ത്രി പാലക്കാട് വന്ന ദിവസമാണ് ഇക്കാര്യത്തിൽ ഏതാണ്ട് ധാരണയായത്. അതിനു ശേഷം എന്നെ ഡൽഹിയിലേയ്ക്കു വിളിപ്പിച്ചു. അവിടെ നടന്ന ചർച്ചകളിലാണ് അന്തിമ തീരുമാനമായത്. ഇത്തവണ സ്ഥാനാർഥിയാകുമെന്ന വിചാരം എനിക്കോ സംസ്ഥാന ഘടകത്തിനോ അതുവരെ ഉണ്ടായിരുന്നില്ല.
? പ്രധാനമന്ത്രി, അമിത് ഷാ, ജെപി.നഡ്ഡ എന്നിവരെല്ലാം ഈ തീരുമാനത്തിന്റെ ഭാഗമായെന്നും താങ്കളോടു സംസാരിച്ചെന്നതും ശരിയാണോ.
∙ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിനു ബിജെപിയിൽ ഒരു സംവിധാനമുണ്ട്. ചർച്ച ചെയ്യുന്നതും തീരുമാനം എടുക്കുന്നതും ആരെല്ലാം എന്നതു വിശദീകരിക്കേണ്ട കാര്യമില്ല. ഇത്തരം കാര്യങ്ങളിൽ പ്രധാനപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിക്കപ്പെടാറുണ്ട്. അതു പാർട്ടിയുടെ ആഭ്യന്തര രീതിയാണ്.
? സംസ്ഥാന പ്രസിഡന്റായ നേതാവ് ഒരു മണ്ഡലത്തിലേയ്ക്ക് ഒതുങ്ങേണ്ടി വരുന്നതു പൊതുവായ പ്രചാരണത്തെയും ഏകോപനത്തെയും ബാധിക്കില്ലേ.
∙ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾ ഞങ്ങൾ ഇതിനകം ചെയ്തിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ മത്സരിച്ചിരുന്ന പല പ്രധാന നേതാക്കളും ഇത്തവണ മത്സര രംഗത്തില്ലല്ലോ. ജനറൽ സെക്രട്ടറിമാരിൽ തന്നെ രണ്ടു പേർ മത്സരരംഗത്തില്ല. പാർട്ടി പ്രവർത്തനം വിവിധ ക്ലസ്റ്ററുകളായി തിരിച്ച് നേതാക്കൾ അതിനു നേതൃത്വം നൽകുന്നു. ഈ സംവിധാനം ഉള്ളതിനാൽ ഞാൻ മത്സരിക്കുന്നത് പ്രചാരണത്തെ ബാധിക്കില്ല. വയനാട്ടിൽ പ്രവർത്തിക്കുമ്പോഴും സംഘടനാ കാര്യങ്ങളിലും പ്രചാരണത്തിലും ശ്രദ്ധിക്കാനും കഴിയും. അതിനുള്ള സൗകര്യങ്ങൾ ഇപ്പോൾ ഉണ്ടല്ലോ. നാമനിർദേശ പത്രിക നൽകിയ ശേഷം മറ്റു മണ്ഡലങ്ങളിലും പോകും.
? വയനാട്ടിൽ നേരത്തേ കോഫി എസ്റ്റേറ്റിൽ താങ്കൾ ജോലി ചെയ്തിരുന്നു എന്നു കേട്ടു. രാഷ്ട്രീയത്തിൽ നിന്നു മാറി നിന്ന കാലയളവായിരുന്നോ അത്.
∙ ഒട്ടുമല്ല. വളരെ സജീവമായിരുന്ന കാലയളവു തന്നെയാണ്. വയനാട്ടിൽ യുവമോർച്ചയുടെ ജില്ലാ പ്രസിഡന്റായാണ് ഞാൻ രാഷ്ട്രീയ രംഗത്തു ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. പൊതു ജീവിതം ആരംഭിക്കുന്നതു തന്നെ അങ്ങനെയാണെന്നു പറയാം. യുവമോർച്ചയുടെ സംസ്ഥാന ഭാരവാഹിത്വങ്ങൾ വഹിക്കുന്നതും വയനാട്ടിൽ ഉള്ള കാലത്താണ്. എസ്റ്റേറ്റിലെ ജോലികൾ വൈകുന്നേരത്തോടെ കഴിയുമല്ലോ. വയനാട്ടിൽ പത്തു കൊല്ലം ഉണ്ടായിരുന്നു. അതിൽ ആറേഴു കൊല്ലം എസ്റ്റേറ്റിൽ ഉണ്ടായി. രണ്ടും ഒരുമിച്ചാണ് കൊണ്ടു പോയത്.
? തിരഞ്ഞെടുപ്പിൽ ഇത്തവണ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമോ.
∙ നല്ല സംഖ്യയോടെ തന്നെ അക്കൗണ്ട് തുറക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. അതിനുള്ള പ്രവർത്തനമാണ് നടത്തുന്നത്.
? തൃശൂരും തിരുവനന്തപുരത്തുമാണോ പ്രതീക്ഷ.
പ്രധാനമന്ത്രി രണ്ടക്ക നമ്പറിനെക്കുറിച്ചാണ് പറഞ്ഞത്. അതിനു വേണ്ടിയാണ് ഞങ്ങളുടെ പ്രവർത്തനം.
? രണ്ടക്കം എന്നു പ്രധാനമന്ത്രി പറഞ്ഞതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടല്ലോ. രണ്ട് സീറ്റാണെന്നും രണ്ടക്ക നമ്പറെന്നു പറഞ്ഞാൽ പത്തോ അതിൽ കൂടുതലോ സീറ്റുകളുമാണ് എന്നും രണ്ടു വാദമുണ്ടായി. ഇക്കാര്യത്തിൽ വ്യക്തതക്കുറവുണ്ടോ.
∙ രണ്ടക്കം എന്നു പറഞ്ഞാൽ രണ്ടു സീറ്റല്ല, രണ്ടക്കം തന്നെയാണ്. പത്തോ അതിൽ കൂടുതലോ സീറ്റ് എന്നതു തന്നെ. അതാണ് ഞങ്ങളുടെ ലക്ഷ്യം.
? ബിജെപിക്കു പക്ഷേ ഒരു മണ്ഡലത്തിലും രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നാണല്ലോ മുന്നണികൾ പറയുന്നത്.
∙ അത് അവരുടെ നിരാശയിലും വെപ്രാളത്തിൽ നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങളാണ്. കോൺഗ്രസ് പാർട്ടി നാനൂറിൽ കൂടുതൽ സീറ്റു കിട്ടി ഇന്ത്യ ഭരിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ അവർ നാൽപതു സീറ്റെങ്കിലും കിട്ടുമോ എന്ന വെപ്രാളത്തിലാണ്. പണ്ട് അങ്ങനെയായിരുന്നു ഇപ്പോഴും അങ്ങനെയാണ് എന്ന രീതി രാഷ്ട്രീയത്തിൽ ഇല്ല. രാഷ്ട്രീയത്തിൽ നിലവിൽ ഉള്ള കാര്യങ്ങളെ ഉള്ളൂ. ഇതു നരേന്ദ്രമോദിയുടെ യുഗമാണ്. അദ്ദേഹം ഇന്ത്യൻസമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്ത്യയുടെ നായകനായി അദ്ദേഹം തുടരണമെന്ന് ആഗ്രഹിക്കുന്ന ഒരു പാടു പേർ കേരളത്തിലുമുണ്ട്.
കഴിഞ്ഞ തവണ പലരും പ്രചരിപ്പിച്ചത് രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്നായിരുന്നു. അത് കോൺഗ്രസുകാർ തന്നെ ഇന്ന് വിശ്വസിക്കുന്നില്ല. മോദി വീണ്ടും വരുമെന്നും അതിന്റെ ഭാഗമായ വികസനം കേരളത്തിനും വേണമെന്നതും കേവലയുക്തിയാണ്. മറ്റാരെയും തിരഞ്ഞെടുത്ത് അയച്ചതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ലെന്നും ജനങ്ങൾക്കു ബോധ്യമുണ്ട്. അതു കൊണ്ട് ഇത്തവണ അദ്ഭുതങ്ങൾ സംഭവിക്കും.
? യുഡിഎഫിനോ എൽഡിഎഫിനോ കേരളത്തിൽ കൂടുതൽ സാധ്യത.
∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ അതു മണ്ഡലങ്ങളെ ആശ്രയിച്ചാണ്. ചില മണ്ഡലങ്ങളിൽ ഞങ്ങളും യുഡിഎഫും തമ്മിലും ചിലയിടത്ത് ഞങ്ങളും എൽഡിഎഫും തമ്മിലാണ് മത്സരം. മറ്റു ചില മണ്ഡലങ്ങളിൽ യുഡിഎഫും എൽഡിഎഫും തമ്മിലുമാണ്. സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചാണെങ്കിൽ വേറെ അഭിപ്രായം എനിക്കുണ്ട്.
? തിരുവനന്തപുരവും പത്തനംതിട്ടയുമാണ് ബിജെപി വലിയ പ്രതീക്ഷ പുലർത്തുന്ന രണ്ടു മണ്ഡലങ്ങൾ. ഇതിൽ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ‘ലോഞ്ചിങ്’ വൈകിയെന്ന അഭിപ്രായമുണ്ട്. പ്രധാനമന്ത്രിയുടെ തിരുവനന്തപുരത്തെ പൊതു പരിപാടിക്കു പോലും അദ്ദേഹം ഉണ്ടായിരുന്നില്ല. അനിൽ ആന്റണി പത്തനംതിട്ടയിൽ സ്ഥാനാർഥി ആകുമെന്ന് പ്രതീക്ഷിച്ചവർ കുറവുമാണ്. എന്താണ് പ്രതികരണം.
∙ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് വളരെ വേഗം ഓടി മുന്നിലെത്തിക്കഴിഞ്ഞു. ശശി തരൂരിനെ പരാജയപ്പെടുത്താൻ കഴിയുന്ന ശക്തനും സമർഥനുമായ നേതാവും തിരുവനന്തപുരത്തിനു വികസനം കൊണ്ടുവരാൻ കഴിയുന്നയാളുമാണ് അദ്ദേഹമെന്ന് വോട്ടർമാക്ക് ബോധ്യമുണ്ട്. ബിജെപി ഇതര വിഭാഗങ്ങളിൽ നിന്ന് ഒരു ബിജെപി സ്ഥാനാർഥിക്കും ഇതുവരെ ലഭിക്കാത്ത പിന്തുണയാണ് അനിൽ ആന്റണിക്കു പത്തനംതിട്ടയിൽ ലഭിക്കുന്നത്. ഈ രണ്ടു സ്ഥാനാർഥികളും ജയിക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്കു സംശയമില്ല.
? നാലു മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികൾ വൈകിയത് എന്തുകൊണ്ടാണ്? വയനാട്ടിൽ താങ്കളുടെ കാര്യത്തിലെ തീരുമാനം നീണ്ടതുകൊണ്ടാണോ.
∙ വൈകി എന്ന പ്രചാരണം കേരളത്തിന്റെ പശ്ചാത്തലത്തിൽ നടന്നതാണ്. പല സംസ്ഥാനങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നില്ല. 190 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷം പല സീറ്റുകളെ സംബന്ധിച്ചും തീരുമാനമായിരുന്നില്ല. കഴിഞ്ഞ തവണ പത്തനംതിട്ടയിൽ എന്നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് മാർച്ച് 24നാണ്. ഒരു മാസം പോലും പ്രചാരണത്തിനു ലഭിച്ചില്ല. കേരളത്തിൽ ഒരു മാസത്തെ പ്രചാരണം ധാരാളമാണ്. എല്ലായിടത്തും അറിയപ്പെടുന്ന സ്ഥാനാർഥികളാണ് ഉള്ളത്. അവരെ പരിചയപ്പെടുത്തേണ്ട ഒരു കാര്യവുമില്ല. ഈ മണ്ഡലങ്ങളിൽ തന്നെ മറ്റു സംഘടനാ പ്രവർത്തനങ്ങൾ മുൻകൂട്ടി നടക്കുകയും ചെയ്തിരുന്നല്ലോ.
? ഈ നാലു മണ്ഡലങ്ങളിൽ ചിലയിടത്ത് കോൺഗ്രസിൽ നിന്നുള്ളവരെ പരീക്ഷിക്കുമെന്ന പ്രചാരണം സ്ഥാനാർഥിത്വം നീണ്ടുപോയപ്പോൾ ഉണ്ടായി. ആ ശ്രമം പരാജയപ്പെട്ടതാണോ.
∙ അതെല്ലാം മാധ്യമങ്ങളിലൂടെ നടന്ന ഊഹാപോഹങ്ങളാണ്. കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും കൊണ്ടുവരാൻ വേണ്ടിയല്ല ഞങ്ങൾ നാലുമണ്ഡലങ്ങൾ ഒഴിച്ചിട്ടത്. സാമൂഹിക സന്തുലിതത്വം, വനിതാ പ്രാതിനിധ്യം ഇതെല്ലാം കണക്കിലെടുക്കേണ്ടിയിരുന്നു. എൽഡിഎഫും യുഡിഎഫും അവഗണിക്കുന്ന ഒരു വിഭാഗത്തിൽ നിന്നാണ് എറണാകുളത്തെ സ്ഥാനാർഥിയെ ഞങ്ങൾ ആ പട്ടികയിൽ പ്രഖ്യാപിച്ചത്. യുഡിഎഫ് ഒരു സീറ്റും എൽഡിഎഫ് മൂന്നു സീറ്റും കൊടുത്തപ്പോഴാണ് സ്ത്രീകൾക്ക് ഞങ്ങൾ അഞ്ചു സീറ്റ് നൽകിയത്. വനിതാസംവരണ ബിൽ പ്രാബല്യത്തിൽ വരാതെ തന്നെ അതിൽ നിർദേശിച്ച കാര്യം ഏതാണ്ടു ഞങ്ങൾ പാലിച്ചു.
ഒരു മുന്നണിയും ഇന്നു വരെ സ്ത്രീകൾക്കു നൽകാത്ത പ്രാതിനിധ്യം നൽകാനായതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ആ വിഭാഗത്തിൽ നിന്ന് വലിയ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിക്കുന്നുണ്ട്. തൃശൂരിലെ സ്ത്രീ ശക്തി സംഗമം കണ്ട എല്ലാവർക്കും അത് ബോധ്യമായിട്ടുണ്ടാകും. ഇത്തവണ സ്ത്രീകളുടെ വോട്ട് കൂടുതൽ ലഭിക്കുന്ന മുന്നണി ഞങ്ങളുടേതായിരിക്കും. മറ്റു പാർട്ടികൾ ഇതു മാതൃകയാക്കുകയാണ് വേണ്ടത്. രാഹുൽ ഗാന്ധിയുടേയും പിണറായി വിജയന്റെയും സ്ത്രീ ശാക്തീകരണ പ്രഖ്യാപനങ്ങളിൽ ആത്മാർഥത ഉണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്.
? പ്രമുഖ നേതാവെന്നു പറയാൻ കഴിയാത്ത എം.എൽ.അശ്വനിയെ കാസർകോട് സ്ഥാനാർഥിയാക്കിയത് സ്ത്രീ പ്രാതിനിധ്യത്തിനു വേണ്ടിയായിരുന്നോ? അവരുടെ സ്ഥാനാർഥിത്വം സമ്മിശ്ര പ്രതികരണങ്ങൾ ബിജെപിയിലും സൃഷ്ടിച്ചല്ലോ
∙ വനിതാ പ്രാതിനിധ്യം തീർച്ചയായും ഒരു ഘടകമായിരുന്നു. എന്തൊരു സ്വീകാര്യതയാണ് അശ്വനിക്ക് ഇപ്പോൾ ലഭിച്ചു വരുന്നത്! ഞങ്ങളുടെ തീരുമാനം കാസർകോട് അംഗീകരിച്ചെന്ന് അവിടെ ഉള്ള ആർക്കും ബോധ്യമാകും.
? കോൺഗ്രസിൽ നിന്നും ഒരു വനിതാ നേതാവ് ഇതിനിടെ ബിജെപിയിലേക്കു വന്നല്ലോ. പത്മജ വേണുഗോപാലിന്റെ വരവ് താങ്കളെ വിശ്വാസത്തിലെടുത്തായിരുന്നോ? കേന്ദ്രനേതൃത്വം നേരിട്ടു ചർച്ച നടത്തിയാണ് അതു നടന്നതെന്നും താങ്കൾക്ക് അതൃപ്തി ഉണ്ടെന്നും വാർത്ത വന്നല്ലോ.
∙ കേരളത്തിലെ നേതൃത്വം അറിയാതെ ഒരു തീരുമാനവും ഉണ്ടാകാറില്ല. ഇനിയും പലരും ബിജെപിയിലേക്കു വരും. ഇതെല്ലാം പല തലത്തിൽ പല തവണ ആലോചിച്ചും ചർച്ച ചെയ്തും എടുക്കുന്ന തീരുമാനങ്ങളാണ്. ഡൽഹിയിൽ അവർ പാർട്ടിയിൽ ചേരുന്ന ചടങ്ങിൽ കേരളത്തിന്റെ പ്രതിനിധികളുണ്ടാകാഞ്ഞതാണ് പ്രശ്നമെങ്കിൽ, ഈ തിരഞ്ഞെടുപ്പ് സമയത്ത് അത് പ്രായോഗികമാകണമെന്നില്ല. മറ്റു പ്രചാരണങ്ങളെല്ലാം ചിലരുടെ മനോവ്യാപാരം മാത്രമാണ്. ബിജെപിയുടെ സംഘടനാ സംവിധാനത്തെക്കുറിച്ച് അറിയാവുന്നവർക്കെല്ലാം കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ തമ്മിലെ ആശയവിനിമയങ്ങളെക്കുറിച്ച് അറിയാം.
എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം കാര്യങ്ങളിൽ ഒരേ രീതിയാണ്. അറിഞ്ഞില്ല, കേട്ടില്ല എന്നു പറയുന്നവർ ഒരുപക്ഷേ അറിഞ്ഞു കാണില്ല. ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടി വരും. പാർട്ടിയിലെ എല്ലാവരെയും വിളിച്ചു കൂട്ടിയും മാധ്യമങ്ങളോടും ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താനാകുമോ? ബിജെപിയിൽ ചേരുന്നതു വരെ ആ വ്യക്തിയുടെ തീരുമാനത്തെയും സ്വകാര്യതയെയും ഞങ്ങൾക്കു സംരക്ഷിക്കേണ്ടി വരും. ഇതൊന്നും മനസ്സിലാക്കാതെ തനിക്ക് അറിവുണ്ടായില്ലെന്ന പേരിൽ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നത് ശരിയല്ല.
? ഇനിയും പലരും വരുമെന്നു പറഞ്ഞത് കോൺഗ്രസ് നേതാക്കളെ ഉദ്ദേശിച്ചാണോ? വോട്ടെടുപ്പിന് മുൻപ് അതു സംഭവിക്കുമെന്നാണോ.
∙ ഏതു പാർട്ടിയിൽ നിന്നാണെന്നു പറയുന്നില്ല. പ്രമുഖരായ പലരും ബിജെപിയിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. പല തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്
? ഇടുക്കിയിലെ മുൻ സിപിഎം എംഎൽഎ എസ്.രാജേന്ദ്രൻ വരുമോ? പ്രകാശ് ജാവഡേക്കറെ വരെ കണ്ട് അദ്ദേഹം ചർച്ച നടത്തിയല്ലോ. അദ്ദേഹം അവകാശപ്പെട്ടതു പോലെ ജാവഡേക്കറെ വിവാഹം ക്ഷണിക്കാൻ പോയതാണോ? എന്താണ് യാഥാർഥ്യം.
∙ ഇടുക്കിയിലെ മുൻ എംഎൽഎയുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ നേരത്തേ തന്നെ നടക്കുന്നുണ്ട്. എന്നാൽ അദ്ദേഹം ബിജെപിയിൽ ചേരുമെന്നു പറയാറായിട്ടില്ല. പല തവണ ആശയവിനിമയങ്ങൾ നടന്നു. ഞാൻ തന്നെ മൂന്നാലുതവണ അദ്ദേഹവുമായി സംസാരിച്ചു. എന്നാൽ ചേരുന്നതു സംബന്ധിച്ച ഔപചാരിക നിലപാട് അദ്ദേഹം എടുത്തിട്ടില്ല. അവിടുത്തെ തോട്ടം തൊഴിലാളികളുമായി ബന്ധപ്പെട്ടു ചർച്ചകൾ നടന്നു. അദ്ദേഹത്തിന് അവിടെ സ്വന്തമായി പിടിച്ചു നിൽക്കാൻ ആവശ്യമായ കാര്യങ്ങളെക്കുറിച്ചു ഞാനുമായി ചർച്ച നടത്തി. പക്ഷേ പാർട്ടിയുടെ ഭാഗമാകുന്നതു സംബന്ധിച്ചു തീരുമാനമായില്ല.
? രാജേന്ദ്രൻ വരണമെന്നു ബിജെപി ആഗ്രഹിക്കുന്നില്ലേ.
∙ അദ്ദേഹം സിപിഎമ്മിന്റെ മുൻ എംഎൽഎയാണ്. തമിഴ് തൊഴിലാളികൾക്കിടയിൽ സ്വാധീനമുണ്ട്. ആ സ്വാധീനം ബിജെപിക്കു സഹായകരമാണ്. ഇടുക്കിയിൽ ബിജെപിക്കു വളരാനുള്ള സാഹചര്യമുണ്ട്. അവിടെ സിപിഎം നേതാക്കളുടെ പല്ലു കൊഴിഞ്ഞു. കോൺഗ്രസിനു വലിയ സ്വാധീനമില്ല. ഇനി അവിടെ കടന്നു വരാൻ കഴിയുന്ന നേതൃത്വം ബിജെപിയുടേതാണ്. അതിനു പറ്റിയ സാമൂഹിക അന്തരീക്ഷമുണ്ട്. ഞങ്ങൾക്കു പറ്റിയ മണ്ണിൽ എന്താണ് അതിനുള്ള സാധ്യത എന്നു ഞങ്ങൾ നോക്കുന്നത് സ്വാഭാവികമാണ്.
? രാജേന്ദ്രനെ കാത്തിരിക്കുകയാണ് എന്നാണോ.
∙ ഒരു വ്യക്തി എന്ന നിലയിൽ പറയുന്നില്ല. പലരുമായും ആശയവിനിമയം നടക്കുന്നുണ്ട്. ഇടുക്കിയിൽ ഞങ്ങൾക്ക് അനുകൂലമായ മാറ്റം വരുത്താൻ ഉതകുന്ന രാഷ്ട്രീയ ഇടപെടൽ ഈ തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാകും.
? മറ്റു പാർട്ടികളിൽനിന്നു വരുന്നവർക്ക് അമിത പ്രധാന്യം കൊടുക്കുന്നതിനെതിരെ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ പരസ്യമായി വിമർശിച്ചല്ലോ
∙ ബിജെപി 15 ശതമാനത്തിൽ നിൽക്കുകയാണ്. അപ്പോൾ പാർട്ടിയിലേക്കു പുതിയ ആളുകൾ വരാതെ എങ്ങനെയാണ് മുന്നോട്ടുപോകാൻ കഴിയുക? പല സംസ്ഥാനങ്ങളിലും മൂന്നിലൊന്നു പേർ മറ്റു പാർട്ടികളിൽ നിന്നു വന്നവരാണ്. ഇവിടെ ആ തോതിൽ ഉണ്ടായിട്ടില്ല. വരുന്നവരെ ആദരിക്കുകയും പരിഗണിക്കുകയും വേണം. പ്രധാനമന്ത്രിയുടെ തൊട്ടടുത്ത് വനിതാ നേതാക്കൾക്ക് സീറ്റു നൽകിയതിൽ താൻ അദ്ഭുതപ്പെട്ടെന്നു പത്മജ വേണുഗോപാൽ പറഞ്ഞില്ലേ. കോൺഗ്രസിൽ ഇതു സ്വപ്നം കാണാൻ പോലും കഴിയില്ലെന്നായിരുന്നു അവരുടെ വാക്കുകൾ. ആ ബഹുമാനം ഞങ്ങൾ നൽകും. അതാണ് ശരിയായ കീഴ്‌വഴക്കം.
? പക്ഷേ സികെപിയെ പോലെ ഉള്ളവരെ പോലും ഈ നിലപാട് ബോധ്യപ്പെടുത്താൻ കഴിയുന്നില്ലെന്നാണല്ലോ അദ്ദേഹത്തിന്റെ വിമർശനത്തിൽ നിന്നു വ്യക്തമാകുന്നത്.
∙ ആരെങ്കിലും ബിജെപിയിലേക്കു വന്നതിന്റെ പേരിൽ അല്ല അദ്ദേഹം അങ്ങനെ പ്രതികരിച്ചത്. പത്മജയുമായും അദ്ദേഹത്തിന് ഒരു പ്രശ്നവും ഇല്ല. ആ വേദിയിലെ പരിഗണനയുമായി ബന്ധപ്പെട്ട ഒരു വിവാദമാണ്. അത് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുറത്തു നിന്നു വരുന്നവർക്കു ബഹുമാന്യത നൽകേണ്ടതാണെങ്കിൽ അതു നൽകുക തന്നെ വേണം. എല്ലാ പാർട്ടികളും അങ്ങനെയല്ലേ ചെയ്യുന്നത്.
? അങ്ങനെ പുറത്തു നിന്നു വന്ന പി.സി.ജോർജിന് ബിജെപി സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തിരുന്നോ
∙ അങ്ങനെ ഒരു വാഗ്ദാനവും ജോർജിനു നൽകിയിരുന്നില്ല. ഉപാധിയോ വാഗ്ദാനമോ വച്ച് ആരെയും പാർട്ടിയിലേക്കു കൊണ്ടുവരാറില്ല. പത്മജ വേണുഗോപാലിനോ അനിൽ ആന്റണിക്കോ പ്രത്യേകിച്ച് ഒരു വാഗ്ദാനവും നൽകിയിരുന്നില്ല. അവരവരുടെ കഴിവും അർഹതയും വച്ചുള്ള പദവികൾ ഓരോരുത്തർക്കും കിട്ടും. പി.സി.ജോർജിനും മതിയായ പരിഗണന ലഭിക്കും.
? ജോർജിന് പക്ഷേ പാർട്ടി പദവികളും ഇതുവരെ നൽകിയില്ലല്ലോ.
∙ അതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കൊണ്ടാണ്. ഈ സമയത്തു പാർട്ടി ഭാരവാഹിത്വങ്ങൾ നൽകുന്ന രീതിയില്ല. അതേക്കുറിച്ചു വേവലാതി വേണ്ട. പി.സി.ജോർജിനും കൂടെ വന്നവർക്കും അർഹമായ അംഗീകാരം ലഭിക്കും.
? ജോർജിന്റെ രീതികൾ താങ്കൾക്കും അറിയാം. പറയാനുള്ളതു പറയാൻ അദ്ദേഹം മടികാട്ടാറില്ല. താങ്കൾക്കു തന്നെ ഇതിനകം ചില മുന്നറിയിപ്പുകൾ നൽകേണ്ടി വന്നു. ജോർജ് ബിജെപിക്ക് ആവശ്യമായ അച്ചടക്കം പാലിക്കുമെന്നു കരുതുന്നുണ്ടോ
∙ അദ്ദേഹം സംസാരിക്കുന്ന ഒരു രീതിയുണ്ട്. നമുക്കെല്ലാവർക്കും പിസിയെ അറിയാമല്ലോ. വെട്ടിത്തുറന്നു പറയും. ഒന്നും ഉള്ളിൽ വച്ചു പറയുന്നതല്ല. പക്ഷേ അത്തരം സംസാരങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം തന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. ബിജെപിയിൽ ചേർന്നതിനാൽ അതു ശ്രദ്ധിക്കുമെന്നും സമ്മതിച്ചു. ജോർജിനോടു ബിജെപിയിലെ ആർക്കും അഭിപ്രായ വ്യത്യാസമില്ല. ബിജെപിയുടെ നിലപാടുകളോടും നയങ്ങളോടും ജോർജിനും ഭിന്നതയില്ല. മറ്റു കാര്യങ്ങൾ അദ്ദേഹം ശ്രദ്ധിക്കും.
? ബിഡിജെഎസ് ആണല്ലോ പ്രധാന സഖ്യകക്ഷി. എസ്എൻഡിപി പിന്തുണ കിട്ടുന്നുണ്ടോ? ബിഡിജെഎസ് വഴി ലഭിക്കേണ്ട ആ പിന്തുണ ലഭിക്കാതെ പോകുന്നുവെന്നു താങ്കൾ നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്.
∙ എല്ലാ വിഭാഗം സംഘടനകളുടെയും പിന്തുണ ഇത്തവണ നല്ല നിലയിൽ ലഭിക്കുന്നുണ്ട്.
? ആർഎസ്എസിന്റെ പ്രവർത്തനം ഇത്തവണ ബൂത്തിലേക്ക് ഒതുങ്ങി എന്നതു ശരിയാണോ.
∙ തിരഞ്ഞെടുപ്പുകളുടെ കേന്ദ്രം ബൂത്തല്ലേ. എല്ലാ സംസ്ഥാനങ്ങളിലും സംഘത്തിന് ഒരേ രീതിയാണ്. ബൂത്തുകൾ കേന്ദ്രീകരിച്ച് ശക്തമായ പ്രവർത്തനം സംഘടിപ്പിക്കുന്ന രീതിയാണ് അവർ പിന്തുടരുന്നത്.
? പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ തുടങ്ങിയ പ്രധാനികൾ ഇത്തവണ തിരഞ്ഞെടുപ്പ് രംഗത്തില്ലല്ലോ. അത് അവരുടെ തീരുമാനമാണോ അതോ പാർട്ടി തീരുമാനമാണോ
∙ ഈ നേതാക്കളോട് എല്ലാം തുടക്കത്തിലെ തന്നെ അഭിപ്രായങ്ങൾ ചോദിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളെ സംബന്ധിച്ച് അവരുടെ അഭിപ്രായം ചോദിക്കുന്നതാണ് ഞങ്ങളുടെ രീതി. അതിനു ശേഷമാണ് പാർട്ടി ഘടകങ്ങളുടെ നിർദേശങ്ങൾ പരിഗണിക്കുന്നത്. ഒരു മുതിർന്ന നേതാവിനെ സ്ഥാനാർഥിയായി വേണ്ടെന്ന് ബന്ധപ്പെട്ട ഘടകം പറഞ്ഞാൽ പോലും അദ്ദേഹത്തിന്റെ സംഭാവനകളും സ്വാധീനവും പരിഗണിച്ച ശേഷമേ ഞങ്ങൾ തീരുമാനമെടുക്കൂ. ഈ പറഞ്ഞവർ മത്സരിക്കാനില്ലെന്ന നിലപാട് എടുത്തവരാണ്.
? കാലാവധി കഴിയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന പ്രസിഡന്റ് സ്ഥാനം താങ്കൾക്ക് ഒഴിയേണ്ടി വന്നേക്കാമല്ലോ. വിജയത്തിളക്കത്തോടെ അതിനു സാധിച്ചില്ലെങ്കിൽ നിരാശനാകുമോ.
∙ ഇതൊന്നും വ്യക്തിപരമല്ലല്ലോ. സംഘടനയുടെ പൊതു തീരുമാനങ്ങളുടെ ഭാഗമല്ലേ ഞാനും. കേന്ദ്ര നേതൃത്വം എന്തു തീരുമാനമെടുത്താലും സന്തോഷത്തോടെ സ്വീകരിക്കും. പ്രസിഡന്റ് ആയാലും ഇല്ലെങ്കിലും ബിജെപിയുടെ പ്രവർത്തകനായി ഇവിടെത്തന്നെ ഉണ്ടാകും.
? സംസ്ഥാന പ്രസിഡന്റ് പദം ഒഴിയുമ്പോൾ ചില പദവികൾ താങ്കൾക്കു ലഭിക്കുമെന്ന പ്രചാരണം ഉണ്ടല്ലോ
∙ അതെല്ലാം ഗോസിപ്പുകൾ അല്ലേ. ബിജെപിയിൽ നടക്കുന്നത് ആർക്കും പ്രവചിക്കാൻ കഴിയില്ല. മാധ്യമങ്ങൾ പറയുന്നതല്ല ഇവിടെ സംഭവിക്കുന്നത്. അതാണ് നരേന്ദ്ര മോദിയുഗം.