മനസ്സാക്ഷി മരവിക്കുകയോ?
മഹാനഗരത്തിലെ ഫുട്‌പാത്തിൽനിന്നുകൊണ്ട് തൊട്ടുമുൻപിലുള്ള വലിയ ചെരിപ്പുകടയിലെ കണ്ണാടിക്കൂട്ടിലേക്കു കണ്ണുനട്ടു നിൽക്കുകയാണ് അച്ഛനില്ലാത്ത അഞ്ചുവയസ്സുള്ള തെരുവുബാലൻ. മുഷിഞ്ഞ വസ്ത്രവും നഗ്നപാദങ്ങളുമായി നിൽക്കുന്ന കുട്ടി തണുപ്പത്തു കുറേശ്ശെ വിറയ്ക്കുന്നുമുണ്ട്. അമ്മ കൂലിപ്പണിക്കു പോകുമ്പോൾ അവനും മൂന്നു സഹോദരങ്ങളും തെരുവുകളിൽ അലഞ്ഞുനടക്കും. അതുവഴി വന്ന അറുപതുകാരിക്കു ബാലന്റെ നിൽപ്പിൽ കൗതുകം തോന്നി. ‘‘മോനേ, നീ എന്തു നോക്കി നിൽക്കുകയാണ്?’’ ‘‘എനിക്ക് ഒരു ജോഡി ഷൂസ് തരണേയെന്നു ദൈവത്തോടു പ്രാർഥിക്കുകയാണ്’’ പുഞ്ചിരിച്ചുകൊണ്ട് അവർ കുട്ടിയെ കൈപിടിച്ചു കടയ്ക്കുള്ളിലേക്കു കൊണ്ടുപോയി. സെയിൽസ്മാനോട് ഒരു ടവൽ വാങ്ങി, കുട്ടിയുടെ കാൽ കഴുകിത്തുടച്ചു.

മഹാനഗരത്തിലെ ഫുട്‌പാത്തിൽനിന്നുകൊണ്ട് തൊട്ടുമുൻപിലുള്ള വലിയ ചെരിപ്പുകടയിലെ കണ്ണാടിക്കൂട്ടിലേക്കു കണ്ണുനട്ടു നിൽക്കുകയാണ് അച്ഛനില്ലാത്ത അഞ്ചുവയസ്സുള്ള തെരുവുബാലൻ. മുഷിഞ്ഞ വസ്ത്രവും നഗ്നപാദങ്ങളുമായി നിൽക്കുന്ന കുട്ടി തണുപ്പത്തു കുറേശ്ശെ വിറയ്ക്കുന്നുമുണ്ട്. അമ്മ കൂലിപ്പണിക്കു പോകുമ്പോൾ അവനും മൂന്നു സഹോദരങ്ങളും തെരുവുകളിൽ അലഞ്ഞുനടക്കും. അതുവഴി വന്ന അറുപതുകാരിക്കു ബാലന്റെ നിൽപ്പിൽ കൗതുകം തോന്നി.
‘‘മോനേ, നീ എന്തു നോക്കി നിൽക്കുകയാണ്?’’
‘‘എനിക്ക് ഒരു ജോഡി ഷൂസ് തരണേയെന്നു ദൈവത്തോടു പ്രാർഥിക്കുകയാണ്’’
പുഞ്ചിരിച്ചുകൊണ്ട് അവർ കുട്ടിയെ കൈപിടിച്ചു കടയ്ക്കുള്ളിലേക്കു കൊണ്ടുപോയി. സെയിൽസ്മാനോട് ഒരു ടവൽ വാങ്ങി, കുട്ടിയുടെ കാൽ കഴുകിത്തുടച്ചു. ആ കുഞ്ഞുപാദങ്ങൾ അവരെന്നും കഴുകിക്കൊടുക്കാറുള്ള ചെറുമകന്റെ പാദങ്ങളെ ഓർമിപ്പിച്ചു.
ഷോപ്പിലെത്തി അവനു നല്ല ഒരു ജോഡി ഷൂസും നാലു ജോഡി സോക്സും വാങ്ങിച്ചു. സോക്സും ഷൂസുമിട്ടപ്പോൾ അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത സന്തോഷത്തോടെ അവൻ തുള്ളിച്ചാടി. ബാക്കി സോക്സ് പൊതിഞ്ഞ് അവന്റെ കൈയിൽക്കൊടുത്തിട്ട്, അവ സൂക്ഷിക്കണമെന്ന് അറുപതുകാരി ഉപദേശിച്ചു. ബാലൻ അവരുടെ കണ്ണുകളിലേക്ക് ഇമവെട്ടാതെ സൂക്ഷിച്ചുനോക്കിക്കൊണ്ടു നിന്നു.
‘‘നീ എന്താ ഇത്ര നോക്കുന്നത്? നിനക്കു സന്തോഷമായില്ലേ?’’
അവൻ കുറെ ആലോചിച്ചിട്ടു ചോദിച്ചു, ‘‘അമ്മ ദൈവത്തിന്റെ ഭാര്യയാണോ?’’
അവർ പൊട്ടിച്ചിരിച്ചു. അവന്റെ പുറത്തു സന്തോഷത്തോടെ തട്ടിയിട്ട് യാത്ര പറഞ്ഞുപോയി. കുട്ടിക്ക് അടക്കാനാകാത്ത വിസ്മയം. മുതിർന്ന സ്ത്രീക്ക് മനസ്സാക്ഷിയുടെ നിർദേശം അനുസരിച്ചതിൽ എന്തെന്നില്ലാത്ത ചാരിതാർഥ്യവും.
പല നല്ല കാര്യങ്ങൾ ചെയ്യാനും ദുഷ്കർമ്മങ്ങൾ ചെയ്യാതിരിക്കാനും മനസ്സാക്ഷി നമ്മോട് നിർദേശിച്ചുകൊണ്ടിരിക്കും. പക്ഷേ ഒട്ടുമിക്കപ്പോഴും നാം അതെല്ലാം അവഗണിക്കുകയല്ലേ പതിവ്?
മാലോകർക്കെല്ലാം നേരിട്ടു നല്ല വഴി കാട്ടാൻ നേരമില്ലാത്തതുകൊണ്ട് ദൈവം അമ്മമാരെ സൃഷ്ടിച്ചെന്നു പറയാറുണ്ട്.
നാം പറഞ്ഞതു സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കഥയാണ്. നാം ഒരാളെ സ്നേഹിച്ചാൽ നാം അവരുടെ ഹൃദയത്തിൽ കുറേക്കാലത്തേങ്കിലും തങ്ങിനിന്നേക്കാം. പക്ഷേ വെറുത്താൽ നാം അവരുടെ മനസ്സിൽ എക്കാലവും തങ്ങിനിൽക്കും.
മനസ്സാക്ഷിയുടെ നിർദേശം നിരന്തരം തിരസ്കരിച്ചുപോന്നയാൾ ദുഃഖം പങ്കുവച്ചതു കേൾക്കുക: ‘‘എന്റെ മനസ്സാക്ഷി സാവധാനം മരിക്കുകയാണെന്ന് എനിക്കറിയാം. അതുകൊണ്ട്, വല്ലപ്പോഴുമൊക്കെ പാതിരാവുകളിൽ ഞാൻ അതിനെ സന്ദർശിക്കാൻ ചെല്ലും. അതു തുടിക്കുന്നുണ്ടോയെന്നു തിരിച്ചറിയാൻ.
ഫൈവ് സ്റ്റാർ ഹോട്ടലിൽ വൻതുക കൊടുത്തു ഭക്ഷണം കഴിച്ചിട്ടിറങ്ങി വാതിലിലെത്തുമ്പോൾ, അതു തുറന്നുപിടിക്കുന്നയാളിന്റെ ഒരു മാസത്തെ വേതനത്തേക്കാൾ കൂടുതൽ ഒരു നേരത്തെ ഭക്ഷണത്തിനു കൊടുത്തല്ലോ എന്ന ചിന്ത മനസ്സിൽ വരും. ഒരു നിമിഷത്തിനകം ഞാനതു നീക്കും. മനസ്സാക്ഷി തെല്ലു മരിക്കുകയും ചെയ്യും.
പച്ചക്കറിക്കടയിൽ സാധനങ്ങൾ തൂക്കിത്തരുന്ന പത്തു വയസ്സുകാരനെ കാണുമ്പോൾ, സ്കൂളിൽ പഠിക്കേണ്ട അവന്റെ ദുർവിധിയെക്കുറിച്ചു ഞാനോർക്കും. ഒരു നിമിഷത്തിനകം ഞാനതു മായ്ക്കും. മനസ്സാക്ഷി തെല്ലു മരിക്കുകയും ചെയ്യും.
പത്തു ഷർട്ടിന്റെ വിലവരുന്ന ഒരു ഡിസൈനർ ഷർട്ടു വാങ്ങി റോഡിലിറങ്ങുമ്പോൾ, കീറത്തുണികൊണ്ട് നഗ്നത മറയ്ക്കാൻ വിഷമിക്കുന്ന വൃദ്ധയെ കാണും. അവരുടെ ദൈന്യം ഞാനോർക്കും. ഒരു നിമിഷത്തിനകം ആ ചിന്ത ഞാൻ നീക്കും. മനസ്സാക്ഷി തെല്ലു മരിക്കുകയും ചെയ്യും.
ഓണമെത്തുമ്പോൾ എന്റെ കുട്ടികൾക്കു വിലയേറിയ വസ്ത്രങ്ങളും മറ്റു സമ്മാനങ്ങളും വാങ്ങി മടങ്ങുമ്പോൾ, ഒട്ടിയ വയറും പിഞ്ചിയ വസ്ത്രങ്ങളുമായി തെരുവിൽ നിൽക്കുന്ന അർധനഗ്നരായ ബാലന്മാരെ കാണും. അവർക്കും തുണി വാങ്ങിക്കൊടുക്കണ്ടേയെന്നു മനസ്സു മന്ത്രിക്കും. ഒരു നിമിഷത്തിനകം ആ ചിന്ത ഞാൻ മായ്ച്ചുകളയും. മനസ്സാക്ഷി തെല്ലു മരിക്കുകയും ചെയ്യും.
രോഗിണിയായ വീട്ടുജോലിക്കാരി മകളെ സ്കൂളിലയയ്ക്കാതെ വീടുകളിൽ തൂത്തുതുടയ്ക്കാനും പാത്രം കഴുകാനും വിടുന്നത് അറിയുമ്പോൾ, അവളെയും ഫീസുകൊടുത്ത് സ്കൂളിലയയ്ക്കേണ്ടേയെന്ന് ഒരു നിമിഷം ചിന്തിക്കും. ഉടൻതന്നെ മനസ്സിലെ ‘അനാവശ്യചിന്ത’ മായ്ച്ചുനീക്കും. മനസ്സാക്ഷി തെല്ലു മരിക്കുകയും ചെയ്യും.
‘ഇങ്ങനെ മനസ്സാക്ഷി അൽപാൽപമായി മരിക്കുന്നതുകൊണ്ടാണ് പാതിരാവുകളിൽ അതു തുടിക്കുന്നുണ്ടോയെന്നു തിരിച്ചറിയാൻ ഞാൻ ചെല്ലാറുള്ളത്’’.
സത്യം അതല്ല. മനസ്സാക്ഷി മരിക്കുന്നില്ല. നാം എത്ര തവണ നിഷേധിച്ചാലും മനസ്സാക്ഷി ഓർമപ്പെടുത്തുന്ന ജോലി തുടരും. കഴിവതും അതിനെ അനുസരിക്കുന്നതു ജീവിതത്തെ ധന്യമാക്കും. ഒരാൾ കടന്നുപോകുമ്പോൾ, അയാളുടെ ജീവിതം വിലയിരുത്തുന്നത് അയാളുടെ ബാങ്ക് ബാലൻസ് എത്രയെന്നു നോക്കിയല്ല, മറിച്ച് എത്ര തുള്ളി കണ്ണുനീർ ഈ ഭൂമിയിലേക്കു വീണുവെന്നത് അനുസരിച്ചാണ്.
സത്യസന്ധതയും നിസ്വാർഥതയും കാരുണ്യവും മറ്റും പുലർത്താനാവും മനസ്സാക്ഷി നിർദേശം നൽകുന്നത്. നന്മയുടെ പാതയിലൂടെ നമ്മെ നയിക്കാൻ. പ്രായോഗികമായി നിർദേശങ്ങളെല്ലാം അനുസരിക്കാനാകില്ല. എങ്കിലും എല്ലാറ്റിനെയും അവഗണിച്ചുകൂടാ. എന്റെ മനസ്സാക്ഷി ശുദ്ധമാണെന്നു പറയുന്നയാളുടെ ഓർമശക്തി മോശമായിരിക്കുമെന്ന് ഹാസ്യചക്രവർത്തി മാർക് ട്വയ്ൻ.
പ്രശസ്ത സ്വിസ് മനഃശാസ്ത്രജ്ഞൻ കാൾ യുങ് (1875–1961) : ‘അഹന്ത കാരണം നാം സ്വയം വഞ്ചിക്കുന്നു. പക്ഷേ ശരാശരി മനസ്സാക്ഷിയുടെ തൊലിപ്പുറത്തിന് ഏറ്റയടിയിൽ നിശ്ചലമായ നേരിയ ശബ്ദം നമ്മോടു പറയും, കാര്യങ്ങളുടെ താളം തെറ്റുന്നുണ്ടെന്ന്’.
‘സർവസ്വാതന്ത്ര്യങ്ങൾക്കുമപ്പുറം മനസ്സാക്ഷി ആവശ്യപ്പെടുംപ്രകാരം അറിയാനും പറയാനും വാദിക്കാനും എനിക്ക് സ്വാതന്ത്ര്യം തരൂ’ എന്ന് പ്രശസ്ത ഇംഗ്ലിഷ് കവി ജോൺ മിൽട്ടൺ.
ആരോ നമ്മെ നിരീക്ഷിക്കുന്നുണ്ടെന്നറിയിക്കാൻ ഉള്ളിൽനിന്നു വരുന്ന നാദമല്ലേ മനസ്സാക്ഷി? ചിന്തകനായ ബർട്രാൻഡ് റസ്സൽ സൂചിപ്പിച്ചതു മറ്റൊന്ന് : ‘ശുദ്ധമനസ്സാക്ഷിയോടെ അന്യരെ ദണ്ഡനമുറകൾക്കു വിധേയരാക്കുന്നതു സദാചാരവാദികൾക്ക് ആഹ്ലാദകരമാണ്. അതുകൊണ്ട് അവർ നരകം കണ്ടുപിടിച്ചു’.
‘ശുദ്ധമനസ്സാക്ഷിയുടെ തിളക്കമാർന്ന വെളുപ്പിനും പാപപങ്കിലമായ മനസ്സാക്ഷിയുടെ കൊടുംകറുപ്പിനും ഇടയിൽ ചാരനിറത്തിന്റെ പല ഛായകളുമുണ്ട്. അവയിലാണ് നമ്മിൽ മിക്കവരും. പരിപൂർണതയിലല്ലെങ്കിലും മോചനത്തിനും അപ്പുറമല്ല’ എന്ന പ്രായോഗികവീക്ഷണമാണ് അമേരിക്കൻ വിദ്യാഭ്യാസവിദഗ്ധ ഷെറി ഹോപ്പെയുടേത്. മനസ്സാക്ഷിയുടെ കാര്യത്തിൽ ഭൂരിപക്ഷാഭിപ്രായത്തിനു പ്രസക്തിയില്ലെന്നു ഗാന്ധിജി.
മേൽസൂചിപ്പിച്ച തരത്തിൽ പല മഹദ്‌വചനങ്ങളുമുണ്ട്. നേരിയ വിട്ടുവീഴ്ച ചെയ്താണെങ്കിലും മനസ്സാക്ഷിയുടെ നിർദേശങ്ങൾ കഴിയുന്നത്ര പാലിക്കുകയാണ് നമുക്കു ചെയ്യാവുന്നത്. കുഞ്ഞിനു ഷൂസ് വാങ്ങിക്കൊടുത്ത അറുപതുകാരി നമ്മുടെ മനസ്സിനെ സ്പർശിക്കുന്നതും അതുകൊണ്ടുതന്നെ.