സിപിഎം ‘കണ്ണുവച്ച’ ആ 46.5 ലക്ഷം വോട്ട്; ഒരൊറ്റച്ചോദ്യം: കുടുംബശ്രീയും എംപി ഫണ്ടും ആരുടെ തറവാട്ടു സ്വത്ത്...?
കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാർ യോഗം കൂടുന്നിടത്ത് സ്ഥാനാർഥികൾക്കെന്താണ് കാര്യം ? അയൽക്കൂട്ട യോഗങ്ങളിൽ പങ്കെടുത്ത് സ്ത്രീകൾ അവരുടെ കൊച്ചുകൊച്ചു പദ്ധതികൾ ചർച്ച ചെയ്യുന്നിടത്ത് വെളുക്കെച്ചിരിച്ചു തൊഴുതോണ്ട് സ്ഥാനാർഥികൾ പോകേണ്ട കാര്യമുണ്ടോ ? അയൽക്കൂട്ടങ്ങളുടെ പേരിലോ സിഡിഎസിന്റെയോ എഡിഎസിന്റെയോ പേരിൽ നടക്കുന്ന യോഗങ്ങളിലോ കൂട്ടായ്മകളിലോ സ്ഥാനാർഥികൾ തൊഴുകൈകളോടെ ചെല്ലുന്നത് സ്ത്രീകളുടെ ക്ഷേമം അന്വേഷിക്കാനല്ലെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. കുടുംബശ്രീ യോഗങ്ങൾ നടക്കുന്നിടത്ത് സ്ഥാനാർഥി അഥവാ, വഴി തെറ്റിയാണെങ്കിലും ചെന്നെന്ന് ഇരിക്കട്ടെ. ചുമ്മാ ഒരു ചിരിയും ചിരിച്ചു തൊഴുകൈകളുമായി പോകുന്നതാകും ഉത്തമം. അല്ലാതെ അവിടെ ചുറ്റിക്കറങ്ങി നിന്ന് വോട്ടു ചോദിക്കുന്നത് മിനിമം ഭാഷയിൽ കുടുംബശ്രീയുടെ രാഷ്ട്രീയവത്ക്കരണം തന്നെ.
കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാർ യോഗം കൂടുന്നിടത്ത് സ്ഥാനാർഥികൾക്കെന്താണ് കാര്യം ? അയൽക്കൂട്ട യോഗങ്ങളിൽ പങ്കെടുത്ത് സ്ത്രീകൾ അവരുടെ കൊച്ചുകൊച്ചു പദ്ധതികൾ ചർച്ച ചെയ്യുന്നിടത്ത് വെളുക്കെച്ചിരിച്ചു തൊഴുതോണ്ട് സ്ഥാനാർഥികൾ പോകേണ്ട കാര്യമുണ്ടോ ? അയൽക്കൂട്ടങ്ങളുടെ പേരിലോ സിഡിഎസിന്റെയോ എഡിഎസിന്റെയോ പേരിൽ നടക്കുന്ന യോഗങ്ങളിലോ കൂട്ടായ്മകളിലോ സ്ഥാനാർഥികൾ തൊഴുകൈകളോടെ ചെല്ലുന്നത് സ്ത്രീകളുടെ ക്ഷേമം അന്വേഷിക്കാനല്ലെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. കുടുംബശ്രീ യോഗങ്ങൾ നടക്കുന്നിടത്ത് സ്ഥാനാർഥി അഥവാ, വഴി തെറ്റിയാണെങ്കിലും ചെന്നെന്ന് ഇരിക്കട്ടെ. ചുമ്മാ ഒരു ചിരിയും ചിരിച്ചു തൊഴുകൈകളുമായി പോകുന്നതാകും ഉത്തമം. അല്ലാതെ അവിടെ ചുറ്റിക്കറങ്ങി നിന്ന് വോട്ടു ചോദിക്കുന്നത് മിനിമം ഭാഷയിൽ കുടുംബശ്രീയുടെ രാഷ്ട്രീയവത്ക്കരണം തന്നെ.
കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാർ യോഗം കൂടുന്നിടത്ത് സ്ഥാനാർഥികൾക്കെന്താണ് കാര്യം ? അയൽക്കൂട്ട യോഗങ്ങളിൽ പങ്കെടുത്ത് സ്ത്രീകൾ അവരുടെ കൊച്ചുകൊച്ചു പദ്ധതികൾ ചർച്ച ചെയ്യുന്നിടത്ത് വെളുക്കെച്ചിരിച്ചു തൊഴുതോണ്ട് സ്ഥാനാർഥികൾ പോകേണ്ട കാര്യമുണ്ടോ ? അയൽക്കൂട്ടങ്ങളുടെ പേരിലോ സിഡിഎസിന്റെയോ എഡിഎസിന്റെയോ പേരിൽ നടക്കുന്ന യോഗങ്ങളിലോ കൂട്ടായ്മകളിലോ സ്ഥാനാർഥികൾ തൊഴുകൈകളോടെ ചെല്ലുന്നത് സ്ത്രീകളുടെ ക്ഷേമം അന്വേഷിക്കാനല്ലെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. കുടുംബശ്രീ യോഗങ്ങൾ നടക്കുന്നിടത്ത് സ്ഥാനാർഥി അഥവാ, വഴി തെറ്റിയാണെങ്കിലും ചെന്നെന്ന് ഇരിക്കട്ടെ. ചുമ്മാ ഒരു ചിരിയും ചിരിച്ചു തൊഴുകൈകളുമായി പോകുന്നതാകും ഉത്തമം. അല്ലാതെ അവിടെ ചുറ്റിക്കറങ്ങി നിന്ന് വോട്ടു ചോദിക്കുന്നത് മിനിമം ഭാഷയിൽ കുടുംബശ്രീയുടെ രാഷ്ട്രീയവത്ക്കരണം തന്നെ.
കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാർ യോഗം കൂടുന്നിടത്ത് സ്ഥാനാർഥികൾക്കെന്താണ് കാര്യം? അയൽക്കൂട്ട യോഗങ്ങളിൽ പങ്കെടുത്ത് സ്ത്രീകൾ അവരുടെ കൊച്ചുകൊച്ചു പദ്ധതികൾ ചർച്ച ചെയ്യുന്നിടത്ത് വെളുക്കെച്ചിരിച്ചു തൊഴുതുകൊണ്ട് സ്ഥാനാർഥികൾ പോകേണ്ട കാര്യമുണ്ടോ? അയൽക്കൂട്ടങ്ങളുടെ പേരിലോ സിഡിഎസിന്റെയോ എഡിഎസിന്റെയോ പേരിലോ നടക്കുന്ന യോഗങ്ങളിലോ കൂട്ടായ്മകളിലോ സ്ഥാനാർഥികൾ തൊഴുകൈകളോടെ ചെല്ലുന്നത് സ്ത്രീകളുടെ ക്ഷേമം അന്വേഷിക്കാനല്ലെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും.
കുടുംബശ്രീ യോഗങ്ങൾ നടക്കുന്നിടത്ത് സ്ഥാനാർഥി അഥവാ, വഴിതെറ്റിയാണെങ്കിലും ചെന്നെന്ന് ഇരിക്കട്ടെ. ചുമ്മാ ഒരു ചിരിയും ചിരിച്ചു തൊഴുകൈകളുമായി പോകുന്നതാകും ഉത്തമം. അല്ലാതെ അവിടെ ചുറ്റിക്കറങ്ങിനിന്ന് വോട്ടു ചോദിക്കുന്നത് മിനിമം ഭാഷയിൽ കുടുംബശ്രീയുടെ രാഷ്ട്രീയവൽക്കരണം തന്നെ. കുടുംബശ്രീയെ ഇങ്ങനെ രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന ആരോപണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാരണം, രണ്ടര പതിറ്റാണ്ടുകൊണ്ട് കേരളത്തിന്റെ സാമൂഹിക രംഗത്ത് പകരം വയ്ക്കാനില്ലാത്ത കൂട്ടായ്മയായി കുടുംബശ്രീ മാറിയല്ലോ.
സംസ്ഥാനത്താകെ കുടുംബശ്രീക്ക് 1070 കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികളും (സിഡിഎസ്) 19,470 ഏരിയ ഡവലപ്മെന്റ് സൊസൈറ്റികളും (എഡിഎസും) പുറമേ 3.2 ലക്ഷത്തോളം അയൽക്കൂട്ടങ്ങളും ഉണ്ടെന്നാണ് കണക്ക്. ഏതാണ്ട് 46.5 ലക്ഷം സ്ത്രീകൾ കുടുംബശ്രീ യൂണിറ്റുകളിൽ അംഗങ്ങളാണ്. അതായത്, മൂന്നരക്കോടിയോളം വരുന്ന കേരള ജനസംഖ്യയുടെ നിർണായക ഭാഗം കുടുംബശ്രീ അംഗങ്ങളാണ് എന്നർഥം. അവിടെച്ചെന്നു വോട്ടു ചോദിക്കുക എന്നത് പത്തനംതിട്ടയിലെ സിപിഎം സ്ഥാനാർഥി ഡോ. ടി.എം തോമസ് ഐസക്കിന്റേത് എന്നല്ല, ഏതു സ്ഥാനാർഥിയുടേയും സ്വപ്നമാണ്.
കുടുംബശ്രീയെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണം സിപിഎം പലപ്പോഴും നേരിട്ടിട്ടുണ്ട്. പാർട്ടി പരിപാടികൾക്ക് കുടുംബശ്രീ അംഗങ്ങളെ നിർബന്ധിച്ചു പങ്കെടുപ്പിക്കുന്നുവെന്ന ആരോപണം പലതവണ നമ്മൾ കേട്ടതുമാണ്. കുടുംബങ്ങളിലെ ദാരിദ്ര്യ നിർമാർജനത്തിനു വീട്ടമ്മമാരെ ശക്തിപ്പെടുത്തുകയെന്ന വലിയ ലക്ഷ്യത്തോടെ ഏതാണ്ട് രണ്ടര പതിറ്റാണ്ടിലേറെ മുൻപ് സ്ഥാപിതമായ കുടുംബശ്രീയുടെ വോട്ടുബലത്തിൽ സിപിഎം കണ്ണുവച്ചിട്ടും ഏറെക്കാലമായി.
ഡോ. തോമസ് ഐസക്കിന് കുടുംബശ്രീയോട് അൽപം താൽപര്യം കൂടുതലാണെന്നതിനു ഒരു ചരിത്രമുണ്ട്. 1997ൽ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതിയുടെ പശ്ചാത്തലത്തിൽ ദാരിദ്ര്യ നിർമാർജനത്തിനു പുതിയ മാർഗങ്ങൾ കണ്ടെത്തി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ അന്ന് മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. എസ്.എം. വിജയാനന്ദ്, അന്നത്തെ ആസൂത്രണ കമ്മിഷൻ അംഗം ഡോ. ടി.എം. തോമസ് ഐസക്, ഡോ. പ്രകാശ് ബക്ഷി എന്നിവരായിരുന്നു കമ്മിറ്റിയിൽ. ഈ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് 1997–98 സംസ്ഥാന ബജറ്റിൽ ദാരിദ്ര്യ നിർമാർജന മിഷൻ എന്ന പേരിൽ കുടുംബശ്രീ രൂപീകരിക്കുന്നതായി പ്രഖ്യാപനം വരുന്നത്.
ഇന്ന് വളർന്നു പന്തലിച്ചു നിൽക്കുന്ന കുടുംബശ്രീയുടെ സാധ്യത കണ്ടിട്ടുതന്നെയാണ് പത്തനംതിട്ടയിൽ കുടുംബശ്രീ യോഗങ്ങളിൽ തോമസ് ഐസക് തൊഴുകൈകളുമായി ചെന്നത്. ഐസക് അവിടെ തൊഴുകൈകളുമായി ചെന്ന് വോട്ടു ചോദിച്ചപ്പോൾ യുഡിഎഫ് അതേക്കുറിച്ചു ജില്ലാ റിട്ടേണിങ് ഓഫിസർ കൂടിയായ പത്തനംതിട്ട ജില്ലാ കലക്ടർക്കു പരാതി നൽകി. ഇനി ആവർത്തിക്കരുതെന്ന് കലക്ടർ ഐസക്കിനെ താക്കീത് ചെയ്തു. സിപിഎമ്മുകാർക്ക് ഈ താക്കീത് ചങ്കിൽ തറച്ചതു പോലെയായി.
കുടുംബശ്രീ എന്ന ആശയത്തിനു വിത്തിട്ടവരിൽ ഒരാളെന്നു അവകാശപ്പെടുന്ന തോമസ് ഐസക്കിന് കുടുംബശ്രീ യോഗത്തിൽ ചെന്നതിന്റെ പേരിൽ താക്കീതോ? എന്നാൽ ഒന്നു കണ്ടിട്ടു തന്നെയെന്നു പറഞ്ഞ് സിപിഎം രംഗത്തിറങ്ങി. എതിർസ്ഥാനാർഥി ആന്റോ ആന്റണിയുടെ പേരും ചിത്രവും പതിച്ച വെയിറ്റിങ് ഷെഡുകൾ മറയ്ക്കണമെന്ന ആവശ്യവുമായി എൽഡിഎഫ് ജില്ലാ കലക്ടറെ സമീപിച്ചു. ഈ തിരഞ്ഞെടുപ്പുവേളയിൽ ഇതുവരെ കണ്ട ഏറ്റവും കൗതുകമുള്ള ആവശ്യങ്ങളിൽ ഒന്നായി അത്.
പരാതി കിട്ടിയ പാടെ, കലക്ടറുടെ ഉത്തരവും വന്നു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ ആന്റോ ആന്റണി എംപി യുടെ ഫണ്ട് ഉപയോഗിച്ചു നിർമിച്ച വെയ്റ്റിങ് ഷെഡുകളിൽ പതിച്ചിരുന്ന എംപിയുടെ പേരും ഫോട്ടോയും എത്രയും പെട്ടെന്ന് മറയ്ക്കുക. കേട്ടപാടേ ഉദ്യോഗസ്ഥർ പഴയ മുണ്ടും ലുങ്കിയുമായി ഓടിയിറങ്ങി. മണ്ഡലത്തിൽ ആകെ 63 വെയ്റ്റിങ് ഷെഡുകൾ ആന്റോ ആന്റണിയുടെ ഫണ്ട് ഉപയോഗിച്ചു നിർമിച്ചുവെന്നാണ് കണക്ക്. ഈ 63 എണ്ണത്തിലെ പേരും ഫോട്ടോയും മറയ്ക്കാൻ കഴിയുന്ന മുണ്ടും ലുങ്കിയും ശേഖരിക്കാനുള്ള നെട്ടോട്ടത്തിലാണത്രെ ഇപ്പോൾ ഉദ്യോഗസ്ഥർ.
കുടുംബശ്രീയെ തരാതരം പോലെ സിപിഎം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നതുപോലെ, പൊതുജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് അനുവദിക്കുന്ന എംപി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന കെട്ടിടങ്ങളിൽ എംപിയുടെ പേര് വെണ്ടയ്ക്കാ അക്ഷരങ്ങളിൽ എഴുതിവയ്ക്കുകയോ ഫോട്ടോ പതിച്ചുവയ്ക്കുകയോ ചെയ്യുന്നത് ധാർമികമായി ശരിയാണോയെന്ന് ചിന്തിക്കേണ്ട കാലമായി. എംപി ഫണ്ട് ആരുടെയും തറവാട്ടു സ്വത്തല്ല. അത് ജനങ്ങൾ അടയ്ക്കുന്ന നികുതിപ്പണത്തിൽ നിന്നുള്ള വിഹിതത്തിന്റെ ഭാഗമാണ്. എംപിമാർ മാറിക്കൊണ്ടേയിരിക്കും. എംപി ഫണ്ടിന്റെ വിനിയോഗം തുടർന്നു കൊണ്ടിരിക്കുകയും ചെയ്യും.
ഇപ്പോൾ ആന്റോ ആന്റണിയെ കുറ്റം പറയുന്ന സിപിഎമ്മുകാരും എൽഡിഎഫുകാരും അവരുടെ എംപിമാരുടെയും എംഎൽഎമാരുടെയും ഫണ്ട് ഉപയോഗിച്ചു നിർമിച്ച കെട്ടിടങ്ങളുടെ ഭിത്തികളിൽ പടുകൂറ്റൻ അക്ഷരങ്ങളിൽ എംപിയുടെയോ എംഎൽഎമാരുടെയോ പേരുകൾ എഴുതി വച്ചിട്ടില്ലെന്നു പറയാനാവുമോ? നാട്ടിലൊരു കൊച്ചു മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാൽ അതിന്റെ നടുഭാഗത്ത് എംഎൽഎയുടെയോ എംപിയുടെയോ പേരെഴുതിയ ബോർഡ് വയ്ക്കുന്ന നാടാണ് നമ്മുടെ കേരളം. മിനി മാസ്റ്റ് ലൈറ്റിന്റെ ചുവട് കോൺക്രീറ്റ് ചെയ്യുന്നതു മുതൽ ലൈറ്റിന്റെ സ്വിച്ച് ഇടുന്നതുവരെ പത്രവാർത്തകളാക്കാൻ മത്സരിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുള്ള നാടാണ് നമ്മുടെ കേരളം. അവിടെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം മുടന്തൻ പരാതികളുമായി മുന്നണികൾ രംഗത്തുവരുന്നത് കാണുമ്പോഴാണ് ജനങ്ങൾ സത്യത്തിൽ മൂക്കത്ത് വിരൽ വയ്ക്കുന്നത്.
എംപി ഫണ്ട് എന്ന പരിപാടി നമ്മുടെ രാജ്യത്ത് തുടങ്ങിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. പി.വി. നരസിംഹറാവു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കെ, 1993 ഡിസംബറിലാണ് ആദ്യമായി രാജ്യത്ത് എംപി ഫണ്ട് ഏർപ്പെടുത്തുന്നത്. ലോക്സഭാ, രാജ്യസഭാ എംപിമാർക്ക് അവരുടെ മണ്ഡലങ്ങളിലോ സംസ്ഥാനങ്ങളിലോ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ ഒരു കോടി രൂപ വീതമാണ് ആദ്യം അനുവദിച്ചത്.
ആദ്യം ഒരു കോടിയിൽ തുടങ്ങിയ എംപി ഫണ്ട് ഇപ്പോൾ വർഷം 5 കോടി രൂപ വീതമായിട്ടുണ്ട്. അതായത് ഒരു എംപിക്ക് 5 വർഷം കൊണ്ട് എംപി ഫണ്ട് ഇനത്തിൽ 25 കോടി രൂപ ചെലവഴിക്കാൻ കിട്ടും. എന്നുവച്ചാൽ എംപി ക്ക് നേരിട്ട് ഇഷ്ടംപോലെ ചെലവഴിക്കാം എന്നല്ല അർഥം. എംപി ശുപാർശ ചെയ്യുന്ന പദ്ധതികൾക്ക് ജില്ലാ ഭരണകൂടം ഭരണാനുമതി നൽകി പദ്ധതി നടപ്പാക്കും. ലോക്സഭാ എംപിക്ക് ആ മണ്ഡലത്തിൽ മാത്രമേ ഫണ്ട് വിനിയോഗിക്കാനാവൂ.
പ്രത്യേക സാഹചര്യങ്ങളിൽ, അതായത്, സൂനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളോ മറ്റോ ഉണ്ടാവുകയാണെങ്കിൽ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആ സംസ്ഥാനത്ത് എവിടെയും നിശ്ചിത തുക അനുവദിക്കാം. അതുപോലെ രാജ്യസഭാ എംപിക്ക് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏതാണോ ആ സംസ്ഥാനത്ത് എവിടെയും ഫണ്ട് നൽകാം. രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട എംപിമാർക്ക് ആണെങ്കിൽ രാജ്യം മുഴുവൻ എവിടെ വേണമെങ്കിലും പദ്ധതികൾക്ക് ഫണ്ട് അനുവദിക്കാൻ ശുപാർശ ചെയ്യാം.
കുടിവെള്ളം, വിദ്യാഭ്യാസം, വൈദ്യുതി, ആരോഗ്യം, ശുചീകരണം, ജലസേചനം, റെയിൽവേ, റോഡ്, നടപ്പാത, പാലം, കായികം, കൃഷി, സ്വയം സഹായ സംഘങ്ങൾ, നഗരവികസനം തുടങ്ങിയവയ്ക്കായി മുൻഗണനാക്രമത്തിൽ എംപി ഫണ്ട് വിനിയോഗിക്കാമെന്നാണ് വ്യവസ്ഥ. പൊതു– സ്വകാര്യ ഏജൻസികൾക്കായി ഓഫിസ് കെട്ടിടമോ പാർപ്പിടമോ നിർമിക്കാനോ നഷ്ടപരിഹാരം ഇനത്തിൽ നൽകാനോ എംപി ഫണ്ട് കൊടുക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. മത സ്ഥാപനങ്ങൾക്കും പാടില്ല. എംപി ഫണ്ടിന്റെ 15 ശതമാനം പട്ടികജാതി മേഖലയിലും 7.5 ശതമാനം പട്ടികവർഗ മേഖലയിലും വിനിയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം.
കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്ത് എംപി ഫണ്ട് കൊണ്ടു വന്ന മാറ്റങ്ങൾ അത്ര പെട്ടെന്ന് തള്ളിക്കളയാനാവില്ല. നാടിന്റെ മുക്കിലും മൂലയിലും എംപി ഫണ്ട് വഴിയുള്ള വികസന പ്രവർത്തനങ്ങൾ നമുക്ക് കാണാൻ കഴിയും. ഇപ്പോൾ പത്തനംതിട്ടയിൽ ആന്റോ ആന്റണി എംപി ഫണ്ട് ഉപയോഗിച്ചു നിർമിച്ച വെയ്റ്റിങ് ഷെഡുകളിലെ പേരും ഫോട്ടോയും മറയ്ക്കണമെന്നു നിർബന്ധം പിടിക്കുന്ന സിപിഎം ആണ്, അന്ന് 1993ൽ എംപി ഫണ്ട് സംവിധാനം ആരംഭിച്ചപ്പോൾ അതിനെതിരെ രംഗത്തുവന്നത് എന്നും ഓർക്കണം. ധനദുർവിനിയോഗം ആണെന്നായിരുന്നു അന്നത്തെ ആരോപണം.
കേരളത്തിലെ ഇപ്പോഴത്തെ 20 ലോക്സഭാ എംപിമാർക്ക് ഇക്കഴിഞ്ഞ 5 വർഷംകൊണ്ട് 25 കോടി കിട്ടേണ്ടതാണെങ്കിലും കിട്ടിയത് 17 കോടി മാത്രമാണ്. കോവിഡ് മൂലം എംപി ഫണ്ട് 2 വർഷം വെട്ടിക്കുറച്ചു. അതായത്, 2019–20 ൽ അഞ്ചു കോടി കിട്ടി. കോവിഡ് മൂലം 2021–22ൽ ഒന്നും കിട്ടിയില്ല. 2021–22 ൽ മൂന്നു കോടി വെട്ടിക്കുറച്ച് രണ്ടു കോടി മാത്രം നൽകി. 2022–23ൽ പഴയതു പോലെ അഞ്ചു കോടിയും കിട്ടി. ഫലത്തിൽ രണ്ടു വർഷംകൊണ്ട് എംപിമാർക്ക് നഷ്ടപ്പെട്ടത് 8 കോടി. ഈ 17 കോടി കൊണ്ടാണ് മണ്ഡലത്തിലുള്ള അനേകായിരം നിവേദനങ്ങളിൽനിന്ന് ആവശ്യമായവ തിരഞ്ഞെടുത്ത് എംപി മാർ വികസന പദ്ധതികൾ നടപ്പാക്കാൻ ശുപാർശ ചെയ്തത്. അവയാണ് ഇപ്പോൾ മുണ്ടും ലുങ്കിയും കൊണ്ടു മറയ്ക്കാൻ നോക്കുന്നത്.
പൊതുഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന കെട്ടിടങ്ങളിലും മറ്റും എംപി യുടെയോ എംഎൽഎയുടെയോ പേര് എഴുതി വയ്ക്കുന്നത് ശരിയോ തെറ്റോ എന്ന ചർച്ച ഗൗരവമായി ഉയർന്നു വരേണ്ട കാലമായി എന്നാണ് ‘പത്തനംതിട്ട പാഠം’ നമ്മെ പഠിപ്പിക്കുന്നത്. അതുപോലെ കുടുംബശ്രീ പോലുള്ള ദാരിദ്ര്യ നിർമാർജന സംവിധാനങ്ങളിൽ തൊഴുകൈകളോടെ സ്ഥാനാർഥികൾ ചെല്ലേണ്ടതുണ്ടോയെന്ന കാര്യവും അതേ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട്.