സിനിമ ഡിഎൻഎയിൽ
എൺപതുകളുടെ അവസാനത്തിലാണു കേരളത്തിൽ ടേപ്പ് റിക്കോർഡറുകൾ പ്രചാരത്തിലായത്. വീട്ടിൽ ആദ്യമായി ടേപ്പ് റിക്കോർഡർ കിട്ടിയതു ഗൾഫിൽനിന്ന് അവധിക്കുവന്ന കുടുംബസുഹൃത്തായ ‘കരോട്ടു വീട്ടിലെ’ കുരുവിള ജോർജ് എന്ന രാജൻ ചേട്ടനിൽനിന്നാണ്. അന്നൊക്കെ ടേപ്പ് റിക്കോർഡർ വലിയ അദ്ഭുതമാണ്. വൈകുന്നേരങ്ങളിൽ വീട്ടിൽ എല്ലാവരും കൂടിയിരുന്നു പാട്ടുകളും കഥയും കഥാപ്രസംഗങ്ങളും ഒക്കെ റിക്കോർഡ് ചെയ്യും. അതു വീണ്ടും കേൾക്കുന്നതും ഒരു ഹരമായിരുന്നു. ഡേറ്റ ഇന്നു നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. നമ്മൾ മൊബൈലിലെടുത്ത ചിത്രങ്ങൾ, വാട്സാപ്പിലൂടെ അയച്ചുകിട്ടിയവ, സിനിമകൾ, സംഗീതം തുടങ്ങി തൊടുന്നതെല്ലാം ഡേറ്റ തന്നെ. ഇതിന്റെ സംഭരണം വലിയൊരു കാര്യമാണ്. പെൻഡ്രൈവും ഹാർഡ് ഡിസ്ക്കും തൊട്ട് ക്ലൗഡിൽ വരെ ഡേറ്റ സംഭരിക്കാം. എന്നാൽ നമ്മൾ തീരെ പ്രതീക്ഷിക്കാത്ത ഒരിടത്തും ഡേറ്റ സംഭരണം സാധ്യമാണെന്നറിയാമോ? കൃത്രിമമായി തയാറാക്കുന്ന, ജനിതക ഘടനയുടെ അടിസ്ഥാന യൂണിറ്റുകളിലും.

എൺപതുകളുടെ അവസാനത്തിലാണു കേരളത്തിൽ ടേപ്പ് റിക്കോർഡറുകൾ പ്രചാരത്തിലായത്. വീട്ടിൽ ആദ്യമായി ടേപ്പ് റിക്കോർഡർ കിട്ടിയതു ഗൾഫിൽനിന്ന് അവധിക്കുവന്ന കുടുംബസുഹൃത്തായ ‘കരോട്ടു വീട്ടിലെ’ കുരുവിള ജോർജ് എന്ന രാജൻ ചേട്ടനിൽനിന്നാണ്. അന്നൊക്കെ ടേപ്പ് റിക്കോർഡർ വലിയ അദ്ഭുതമാണ്. വൈകുന്നേരങ്ങളിൽ വീട്ടിൽ എല്ലാവരും കൂടിയിരുന്നു പാട്ടുകളും കഥയും കഥാപ്രസംഗങ്ങളും ഒക്കെ റിക്കോർഡ് ചെയ്യും. അതു വീണ്ടും കേൾക്കുന്നതും ഒരു ഹരമായിരുന്നു.
ഡേറ്റ ഇന്നു നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. നമ്മൾ മൊബൈലിലെടുത്ത ചിത്രങ്ങൾ, വാട്സാപ്പിലൂടെ അയച്ചുകിട്ടിയവ, സിനിമകൾ, സംഗീതം തുടങ്ങി തൊടുന്നതെല്ലാം ഡേറ്റ തന്നെ. ഇതിന്റെ സംഭരണം വലിയൊരു കാര്യമാണ്. പെൻഡ്രൈവും ഹാർഡ് ഡിസ്ക്കും തൊട്ട് ക്ലൗഡിൽ വരെ ഡേറ്റ സംഭരിക്കാം. എന്നാൽ നമ്മൾ തീരെ പ്രതീക്ഷിക്കാത്ത ഒരിടത്തും ഡേറ്റ സംഭരണം സാധ്യമാണെന്നറിയാമോ? കൃത്രിമമായി തയാറാക്കുന്ന, ജനിതക ഘടനയുടെ അടിസ്ഥാന യൂണിറ്റുകളിലും.
ഡിഎൻഎ അഥവാ ജനിതകഘടന ബാക്ടീരിയ മുതൽ മനുഷ്യരുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും കോശങ്ങളിൽ കാണപ്പെടുന്ന സങ്കീർണ തന്മാത്രയാണ്. അഡിനൈൻ (എ), തൈമിൻ (ടി), സൈറ്റോസിൻ (സി), ഗ്വാനിൻ (ജി) എന്നിങ്ങനെ ന്യൂക്ലിയോടൈഡ് ഗണത്തിൽ വരുന്ന നാലു തന്മാത്രകളാണ് ഇവയുടെ അടിസ്ഥാനം. ഇവയുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണമാണ് ഒരു ജീവിയുടെ സ്വഭാവസവിശേഷത നിർണയിക്കുന്നത്.
ഡിജിറ്റൽ വിവരങ്ങൾ മുകളിൽ പറഞ്ഞ നാലു ന്യൂക്ലിയോടൈഡു കളിലേക്കു കോഡ് ചെയ്തു സൂക്ഷിക്കാവുന്ന കാർഡ് സംവിധാനം ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ട് (ഇതിനു ശരീരവുമായി ബന്ധമില്ല.. ഭാവിയിൽ നമ്മുടെ ശരീരത്തിലെ ഡിഎൻഎ യൂണിറ്റുകളിലും ഡേറ്റാ സംഭരിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ). ഈ വിവരങ്ങൾ പിന്നീട് ആവശ്യത്തിനനുസരിച്ചു ഡീകോഡ് ചെയ്യാം. അങ്ങനെ ഡേറ്റ വിജയകരമായി ഡിഎൻഎയിൽ രേഖപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും വീണ്ടെടുക്കുന്നതിനും സാധിക്കും. പരമ്പരാഗത സംഭരണികളുടെ പലമടങ്ങാണ് ഡിഎൻഎയുടെ ശേഷി.
ഇന്റർനെറ്റിൽ ഇപ്പോഴുള്ള എല്ലാ വിവരങ്ങളുംകൂടി ഏകദേശം 120 സെറ്റാബൈറ്റുകൾ (ഒരു സെറ്റാബൈറ്റ്: 1,000,000,000,000,000,000,000 ബൈറ്റ്) കാണും. ഇത്രയും ഡേറ്റ സംഭരിക്കാൻ ഒരു പഞ്ചസാര ക്യൂബിന്റെ അല്ലെങ്കിൽ ഏകദേശം ഒരു ക്യുബിക് സെന്റിമീറ്റർ വലുപ്പമുള്ള ഡിഎൻഎ സംവിധാനം മതി.
ഉയർന്ന സംഭരണ സാന്ദ്രത, ദീർഘകാല സ്ഥിരത എന്നിവ ഈ രീതിയുടെ പ്രയോജനങ്ങളാണ്. ഉയർന്ന ചെലവ്, പ്രത്യേക ഉപകരണങ്ങളുടെയും വൈദഗ്ധ്യത്തിന്റെയും ആവശ്യകത എന്നിങ്ങനെ വെല്ലുവിളികളുമുണ്ട്. ഇപ്പോൾ നടക്കുന്ന ഗവേഷണങ്ങൾ ഈ പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ സഹായിച്ചേക്കും.
പാരിസിലെ സ്റ്റാർട്ടപ്പായ ബയോമെമ്മറി 5 മാസം മുൻപു ഡിഎൻഎ കാർഡുകൾ പുറത്തിറക്കിയിരുന്നു. ഒരു കിലോബൈറ്റ് ഡിഎൻഎ ഡേറ്റ വരെ ക്രെഡിറ്റ് കാർഡ് വലുപ്പത്തിലുള്ള ഈ സംഭരണിയിൽ പറ്റും. ഈ കാർഡുകളുടെ വില 1,000 യുഎസ് ഡോളറാണ്. 150 വർഷം വരെ ഇവ ഈടുനിൽക്കുമെന്നും അവകാശവാദമുണ്ട്. യുഎസിലെ കലിഫോർണിയയിൽനിന്നുള്ള ഡിഎൻഎ സ്റ്റോറേജ് സ്റ്റാർട്ടപ്പായ ഇറിഡിയ 2026ൽ കൂടുതൽ നവീകരിച്ച ഡിഎൻഎ സ്റ്റോറേജ് ഉപകരണങ്ങൾ വിപണിയിലെത്തിക്കാൻ പദ്ധതിയിടുന്നുണ്ട്.
∙ ഡേറ്റ എഴുതുംവഴി
ഡിജിറ്റലായി വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും വീണ്ടെടുക്കുന്നതിനും സാധാരണയായി നാലു സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്. കാന്തിക സംഭരണം ഡേറ്റ സംഭരണത്തിന്റെ ഏറ്റവും പഴയരീതികളിൽ ഒന്നാണിത്. 1928ൽ ഫ്രിറ്റ്സ് പ്ലെമർ എന്ന ജർമൻ ശാസ്ത്രജ്ഞൻ ആദ്യത്തെ കാന്തിക ടേപ്പ് റിക്കോർഡർ വികസിപ്പിച്ചു. കംപ്യൂട്ടറുകളിലൊക്കെ സാധാരണമായുള്ള ഹാർഡ് ഡിസ്ക് കാന്തികമാധ്യമത്തിന് ഉദാഹരണമാണ്. കാന്തികതത്വങ്ങൾ ഉപയോഗിച്ചാണ് ഇതിൽ ഡേറ്റ നൽകുന്നത്. കാന്തികമണ്ഡലം, സെൻസറുകൾ എന്നിവയുടെ സഹായത്താലാണ് വിവരങ്ങൾ രേഖപ്പെടുത്തുന്നതും നിലനിർത്തുന്നതും വീണ്ടെടുക്കുന്നതും. പഴയ ഹാർഡ് ഡിസ്ക് ഡ്രൈവുകളിൽ അയൺ ഓക്സൈഡ് അധിഷ്ഠിത വസ്തുക്കളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, നിലവിലെ ഡിസ്ക്കുകളിൽ കോബാൾട്ട് അധിഷ്ഠിത മിശ്രലോഹങ്ങളാണുള്ളത്.
∙ സോളിഡ് സ്റ്റേറ്റ് സ്റ്റോറേജ്
പരമ്പരാഗത കാന്തികസംഭരണത്തെക്കാൾ വേഗം, വിശ്വാസ്യത, കാര്യക്ഷമത എന്നിവ സോളിഡ് സ്റ്റേറ്റ് സ്റ്റോറേജുകൾക്കു കൂടും. പെൻഡ്രൈവുകൾ, പോർട്ടബിൾ ഹാർഡ് ഡ്രൈവ് ഇവയെല്ലാം ഈ ഗണത്തിലാണ്. അർധചാലക (സെമികണ്ടക്ടർ) വസ്തുക്കളാൽ നിർമിച്ച സെല്ലുകളിലാണ് ഇവ ഡേറ്റ സംഭരിക്കുന്നത്. സിലിക്കൺ മൈക്രോചിപ്പുകളിൽ നിന്നാണ് ഇത്തരം ഡേറ്റ സംഭരണികൾ നിർമിച്ചിരിക്കുന്നത്.
∙ ഒപ്റ്റിക്കൽ സ്റ്റോറേജ്
സിഡി, ഡിവിഡി തുടങ്ങിയ ഒപ്റ്റിക്കൽ ഡിസ്ക്കുകളിലെ ഡേറ്റ വായിക്കാനും എഴുതാനും ഒപ്റ്റിക്കൽ സ്റ്റോറേജ് ലേസർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഡിസ്ക്കിന്റെ ഉപരിതലത്തിൽ ഡേറ്റ എൻകോഡ് ചെയ്യപ്പെടുന്നു. ഡേറ്റ വായിക്കാൻ ലേസർ രശ്മി ഡിസ്ക്കിലേക്ക് അയയ്ക്കുന്നു.
∙ ഹോളോഗ്രഫിക് സ്റ്റോറേജ്
ലേസർ രശ്മി സൃഷ്ടിക്കുന്ന ഒപ്റ്റിക്കൽ ഇന്റർഫറൻസ് മൂലമുള്ള പാറ്റേണുകൾ ഉപയോഗിച്ചു ത്രിമാനത്തിൽ ഡേറ്റ സംഭരിക്കുന്ന സാങ്കേതികവിദ്യയാണ് ഹോളോഗ്രഫിക് സ്റ്റോറേജ്.