കത്തുന്ന വെയിലിൽ പുറത്തിറങ്ങുന്നതെങ്ങനെ എന്നു നാം ആലോചിക്കുമ്പോൾ 60 ദിവസമായി രാപകൽ ചൂടും മഞ്ഞും വകവയ്ക്കാതെ ആയിരക്കണക്കിന് യുവാക്കൾ പിടയുന്ന മനസ്സുമായി കഴിയുകയാണ്. വിദേശത്തേക്ക് എങ്ങനെ ‘രക്ഷപ്പെടാം’ എന്നു യുവത്വം ചിന്തിക്കുമ്പോൾ അർഹതപ്പെട്ട സർക്കാർ ജോലിക്കായി നാട്ടിൽ ജീവിതം തുടരാനാണ് അവർ ആഗ്രഹിക്കുന്നത്. പറഞ്ഞുവരുന്നത് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ കുറിച്ചാണ്. അവരുടെ സമരവീര്യം മാധ്യമങ്ങളിൽ പലവട്ടം വാർത്തയായിട്ടും, സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായിട്ടും ഒരുതവണ പോലും മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചില്ല. നാളെ( എപ്രിൽ 12) പിഎസ്‌സി ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ, ഉദ്യോഗാർഥികളുടെ ഏക പ്രതീക്ഷ ‘മുഖ്യമന്ത്രി ഇടപെടും’ എന്നതു മാത്രമാണ്. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി കെ.വി. മനുറാം സമരക്കാരുടെ ആശങ്കകളും കഴിഞ്ഞ 60 ദിവസത്തെ സമരാനുഭവങ്ങളും മനോരമ ഓൺലൈൻ പ്രീമിയത്തിലെ ‘ഇഷ്യു ഒപീനിയനി’ലൂടെ പങ്കുവയ്ക്കുന്നു. ഭരണനേതൃത്വം കേട്ടില്ലെന്നു നടിക്കുകയാണോ ഇവരുടെ ശബ്ദം? ‘‘ഇനി ഒരു ദിവസം കൂടി മാത്രമാണുള്ളത്. കഴിഞ്ഞ 60 ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം നടത്തിയിട്ടും അനുകൂലമായ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. പിഎസ്‌സിയുടെ റാങ്ക് ലിസ്റ്റിൽ 13,975 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽനിന്ന് കേവലം 24 ശതമാനം പേർക്ക് മാത്രമാണ് നിയമന ശുപാർശ അയച്ചിട്ടുള്ളത്. മുൻ ലിസ്റ്റിൽ 51 ശതമാനം പേർക്ക് നിയമനം നൽകിയ സ്ഥാനത്താണ് അതിന്റെ പകുതിയിൽ താഴെ നിയമനം ഇക്കുറി നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കത്തുന്ന വെയിലിൽ പുറത്തിറങ്ങുന്നതെങ്ങനെ എന്നു നാം ആലോചിക്കുമ്പോൾ 60 ദിവസമായി രാപകൽ ചൂടും മഞ്ഞും വകവയ്ക്കാതെ ആയിരക്കണക്കിന് യുവാക്കൾ പിടയുന്ന മനസ്സുമായി കഴിയുകയാണ്. വിദേശത്തേക്ക് എങ്ങനെ ‘രക്ഷപ്പെടാം’ എന്നു യുവത്വം ചിന്തിക്കുമ്പോൾ അർഹതപ്പെട്ട സർക്കാർ ജോലിക്കായി നാട്ടിൽ ജീവിതം തുടരാനാണ് അവർ ആഗ്രഹിക്കുന്നത്. പറഞ്ഞുവരുന്നത് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ കുറിച്ചാണ്. അവരുടെ സമരവീര്യം മാധ്യമങ്ങളിൽ പലവട്ടം വാർത്തയായിട്ടും, സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായിട്ടും ഒരുതവണ പോലും മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചില്ല. നാളെ (എപ്രിൽ 12) പിഎസ്‌സി ലിസ്റ്റിന്റെ കാലാവധി അവസാനിക്കാനിരിക്കെ, ഉദ്യോഗാർഥികളുടെ ഏക പ്രതീക്ഷ ‘മുഖ്യമന്ത്രി ഇടപെടും’ എന്നതു മാത്രമാണ്. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി കെ.വി. മനുറാം സമരക്കാരുടെ ആശങ്കകളും കഴിഞ്ഞ 60 ദിവസത്തെ സമരാനുഭവങ്ങളും മനോരമ ഓൺലൈൻ പ്രീമിയത്തിലെ ‘ഇഷ്യു ഒപിനിയനി’ലൂടെ പങ്കുവയ്ക്കുന്നു. ഭരണനേതൃത്വം കേട്ടില്ലെന്നു നടിക്കുകയാണോ ഇവരുടെ ശബ്ദം?

‘‘ഇനി ഒരു ദിവസം കൂടി മാത്രമാണുള്ളത്. കഴിഞ്ഞ 60 ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം നടത്തിയിട്ടും അനുകൂലമായ ഒരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. പിഎസ്‌സിയുടെ റാങ്ക് ലിസ്റ്റിൽ 13,975 പേരാണ്  ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽനിന്ന് കേവലം 24 ശതമാനം പേർക്ക് മാത്രമാണ് നിയമന ശുപാർശ അയച്ചിട്ടുള്ളത്. മുൻ ലിസ്റ്റിൽ 51 ശതമാനം പേർക്ക് നിയമനം നൽകിയ സ്ഥാനത്താണ് അതിന്റെ പകുതിയിൽ താഴെ നിയമനം ഇക്കുറി നടന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമര രംഗത്തേക്ക് ഇറങ്ങാൻ ഞങ്ങൾ തീരുമാനിച്ചത്. വി.ടി.ഭട്ടതിരിപ്പാട് നടത്തിയ യാചനാസമരം വരെ പുനരാവിഷ്കരിച്ച് ഒട്ടേറെ വ്യത്യസ്തമായ രീതിയിലാണ് ഇത്രയും ദിവസം ഞങ്ങൾ സമരം നടത്തിയത്. എന്നിട്ടും ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കാൻ ഇതുവരെ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല എന്നത് അത്യധികം ദുഃഖകരമാണ്. 

ഓൾ കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്‌സിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുന്ന അനിശ്ചിത കാല സമരത്തിൽ പ്രതീകാത്മകയായി പുല്ലു തിന്ന് പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികൾ (ചിത്രം: മനോരമ)
ADVERTISEMENT

കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർകോടുവരെ ഏഴു ബറ്റാലിയനാണ് പൊലീസിലുള്ളത്. കഴിഞ്ഞ 5 വർഷത്തെ ഡപ്യൂട്ടേഷൻ, പ്രമോഷൻ, വിരമിച്ചവർ ഇത്രയും ഒഴിവുകളിലേക്ക്  നിയമനം നടത്തിയാൽ ലിസ്റ്റിലെ ഉദ്യോഗാർഥികൾക്ക് പൂർണമായും ജോലി ലഭിക്കുമായിരുന്നു. 2017ൽ അന്നത്തെ ഡിജിപി, പൊലീസ് സേനയിലേക്കുള്ള ഒഴിവുകൾ യഥാസമയം നികത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പാലനത്തിന് ഉദ്യോഗസ്ഥർ കുറവാണെന്നു കണ്ടതിനെ തുടർന്നാണ് ഈ നിർദേശമടങ്ങിയ ഫയൽ മുഖ്യമന്ത്രിക്ക് അയച്ചത്. അന്ന് 18,000 ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നാണ് പൊലീസ് മേധാവി ഫയലിൽ കുറിച്ചത്. പക്ഷേ ഈ നിർദേശം ഇനിയും നടപ്പിലായിട്ടില്ല.

ഇപ്പോഴത്തെ ലിസ്റ്റിൽ വന്നിട്ടുള്ള 80 ശതമാനത്തോളം ഉദ്യോഗാർഥികൾക്കും പൊലീസ് സേനയിലേക്ക് (യൂണിഫോം) ഇനിയൊരു പരീക്ഷ എഴുതാൻ സാധിക്കുകയില്ല. കാരണം ജനറൽ വിഭാഗത്തിലുള്ളവർക്ക് പൊലീസ് ജോലികളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 26 വയസ്സാണ്. ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് ഇരുപത്തിയൊൻപതും എസ്‌സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് മുപ്പത്തിയൊന്നുമാണ് ഉയർന്ന പ്രായപരിധി.

മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിക്കുന്ന കാർ കടന്നുപോയപ്പോൾ സല്യൂട്ടടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ (ഫയൽ ചിത്രം: മനോരമ)

കഴിഞ്ഞ 8 വർഷത്തിനിടെ സംസ്ഥാനത്ത് 128 പൊലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയുടെ പ്രധാന കാരണം ജോലിഭാരമാണ്. സ്റ്റേഷനുകളിൽ മതിയായ ഉദ്യോഗസ്ഥരില്ലാത്തതാണ് ജോലിഭാരം കൂട്ടിയത്. ആളില്ലാത്തതിനാൽ എട്ടുമണിക്കൂർ ഡ്യൂട്ടി 14 മണിക്കൂറിനും മുകളിലേക്ക് എത്തുന്ന സാഹചര്യമാണുള്ളത്. അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ടിലുണ്ടായിരുന്നത് സംസ്ഥാനത്ത് ഹൈവേ പൊലീസിൽ മതിയായ ഉദ്യോഗസ്ഥരില്ല എന്നാണ്. സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ഇപ്പോൾ പല ഡ്യൂട്ടികൾക്കായി നിയോഗിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തെയും കേസ് അന്വേഷണത്തെയും ഇത് സാരമായി ബാധിക്കുന്നു. 

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് ശേഷം ആശുപത്രികളിൽ സുരക്ഷ ശക്തമാക്കുന്നതിന് പൊലീസുകാരെ അധികമായി നിയോഗിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും നടപ്പായില്ല. തൃശൂരിൽ ട്രെയിനിൽനിന്ന് ടിടിഇയെ ഒരു അന്യസംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങളൊക്കെ ആവർത്തിക്കുന്നത് മതിയായ സുരക്ഷ നൽകാനുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാലാണ്. ജനസംഖ്യ വർധിക്കുന്നതിന് അനുസരിച്ച് പൊലീസ് സേനയുടെ വലുപ്പം വർധിക്കേണ്ടത് ആവശ്യമാണ്. എന്നാൽ കേരളത്തില്‍ സംഭവിക്കുന്നത് തിരിച്ചാണ്. അന്യസംസ്ഥാന തൊഴിലാളികൾ അടക്കം സംസ്ഥാനത്തിേലക്കുള്ള ഒഴുക്ക് വർധിക്കുമ്പോൾ പൊലീസ് സേന ആൾക്ഷാമത്താൽ ബുദ്ധിമുട്ടുകയാണ്. ഫലമോ പൊലീസ് ഉദ്യോഗസ്ഥർ അമിതമായി ജോലി ചെയ്യാൻ നിർബന്ധിതരാവുകയും മാനസികമായി തളരുകയും ചെയ്യുന്നു.

ഓൾ കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്‌സിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുന്ന അനിശ്ചിത കാല സമരത്തിലെ കാഴ്ച (Photo Arranged)
ADVERTISEMENT

ആശുപത്രികളിലും, റെയിൽവേ സ്റ്റേഷനുകൾ അടക്കമുള്ള പൊതുസ്ഥലങ്ങളിലും ജനത്തിനും ഉദ്യോഗസ്ഥർക്കും മതിയായ സുരക്ഷ നൽകേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. എന്നാൽ ഇതിനുള്ള പൊലീസുകാർ എണ്ണത്തിൽ കുറവാണെന്ന വസ്തുത അംഗീകരിക്കുമ്പോഴും നിയമനം നടത്താൻ സർക്കാർ മടികാട്ടുകയാണ്. പിഎസ്‌സിയുടെ ചരിത്രത്തിൽ ആദ്യമായാണ് പൊലീസ് കോൺസ്റ്റബിൾ നിയമനത്തിന് രണ്ടു ഘട്ടം പരീക്ഷ നടത്തിയത്. സിവിൽ സർവീസിന് സമാനമായി പ്രാഥമിക പരീക്ഷയും പിന്നെ മെയിൻ പരീക്ഷയും നടത്തി. പൊലീസിലേക്കായതിനാൽതന്നെ ഈ രണ്ട് പരീക്ഷയ്ക്ക് പുറമേ ശാരീരിക ക്ഷമത പരിശോധിക്കുന്ന പരീക്ഷയും ഉണ്ടായിരുന്നു. ശാരീരികക്ഷമതാ പരീക്ഷ നടത്തുമ്പോൾ കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയമായിരുന്നു. അതിനെയൊക്കെ അതിജീവിച്ചാണ് ഞങ്ങൾ പരീശീലനം നടത്തി ഫിസിക്കൽ പരീക്ഷ പാസ്സായത്. 

പിഎസ്‌സി മുൻ ചെയർമാൻ എം.കെ. സക്കീർ ആണ് രണ്ടു ഘട്ടം പരീക്ഷ എന്ന രീതി കൊണ്ടുവരുന്നത്. അന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. സാധാരണ 1000 പേർക്ക് ജോലി നൽകാനുള്ള ഒഴിവുള്ളപ്പോൾ മൂവായിരം നാലായിരം പേരുള്ള ലിസ്റ്റാണ് തയാറാക്കുന്നത്. ഇതിനാൽതന്നെ ലിസ്റ്റിന്റെ  കാലാവധി പൂർത്തിയാകുമ്പോൾ ജോലി ലഭിക്കാൻ ബാക്കിയുള്ളവരുടെ എണ്ണം കൂടുതലായിരിക്കും. ഇതൊഴിവാക്കാനായി രണ്ട് ഘട്ടത്തിൽ പരീക്ഷ നടത്തുമ്പോൾ ജോലിക്കായി ഏറ്റവും അനുയോജ്യരായവർ മാത്രമേ ലിസ്റ്റിലുണ്ടായിരിക്കൂ എന്നതാണത്. ഇതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി അന്ന് നൽകിയ വാഗ്ദാനം ‘ഇനിമുതൽ പിഎസ്‍സി ലിസ്റ്റിലുള്ള മുഴുവൻ പേർക്കും നിയമനം നല്‍കും’ എന്നായിരുന്നു. എന്നാൽ ഇതൊന്നും ഞങ്ങളുടെ കാര്യത്തിൽ നടപ്പിലായില്ല. 

സെക്രട്ടേറിയറ്റ് നടയിൽ സിപിഒ റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരത്തിനിടെ എസ്എപി ബറ്റാലിയൻ പട്ടികയിൽ ഉൾപ്പെട്ട ഭരതന്നൂർ സ്വദേശി ജിദേന്തിന് സൂര്യാതപമേറ്റപ്പോൾ. (ചിത്രം: മനോരമ)

ഒഴിവുകൾ ഇല്ലാത്തതിനാലാണ് നിയമനം നടത്താത്തത് എന്നാണ് പിഎസ്‍സിയിലടക്കം ഞങ്ങൾ വിളിച്ചു ചോദിക്കുമ്പോൾ അറിയാൻ കഴിയുന്നത്. അതേസമയം, പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് പുതിയൊരു ലിസ്റ്റ് പുറത്ത് വരാൻ പോവുകയാണ്. അതിന്റെ എഴുത്തു പരീക്ഷയും ഫിസിക്കൽ ടെസ്റ്റും രേഖകളുടെ പരിശോധനയും കഴിഞ്ഞു. നിലവിലുള്ള ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾക്ക് നിയമനം നൽകാത്തവർ പുതിയ ലിസ്റ്റ് ഇറക്കാൻ തിരക്കുകൂട്ടുന്നത് എന്തിനാണ്? അവർക്ക് ജോലി നൽകാൻ എവിടെയാണ് ഒഴിവുകൾ ഉള്ളതെന്ന് ഇവർ പറയുമോ? എങ്കിൽ ആ ഒഴിവിലേക്ക് ഞങ്ങളെയല്ലേ നിയമിക്കേണ്ടത്? ഒഴിവുകൾ ഇല്ലെങ്കിൽ എന്തിനാണ് വീണ്ടും പരീക്ഷ നടത്തുന്നത്? 

പരീക്ഷ നടത്താനായി കോടിക്കണക്കിന് രൂപയാണ് സർക്കാരിന് ചെലവു വരുന്നത്. പൊലീസിൽ ആളില്ലെന്നത് പരമമായ സത്യമാണ്. എന്നിട്ടും നിയമനം നടത്താത്തത് എന്തുകൊണ്ടാണ് എന്ന അന്വേഷണം ചെന്നെത്തുന്നത് സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടിലേക്കാണ്. ഒഴിവുകളേറെയുണ്ടെങ്കിലും നിയമനം നടക്കാത്തത് സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടായിരിക്കാം. ക്രമസമാധാനപാലനത്തിനെ സാമ്പത്തിക ബുദ്ധിമുട്ടുമായി കൂട്ടിക്കെട്ടുന്നത് വലിയ പ്രശ്നങ്ങളാണ് സമൂഹത്തിലുണ്ടാക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് പൊലീസ് അസോസിയേഷനിലടക്കമുള്ളവരുമായി സംസാരിക്കുമ്പോൾ വ്യക്തമാവുന്നത് ഇതാണ്. 

ഓൾ കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്‌സിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുന്ന അനിശ്ചിത കാല സമരത്തിലെ കാഴ്ച (Photo Arranged)
ADVERTISEMENT

കഴിഞ്ഞ 60 ദിവസം നടന്ന സമരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടായിരുന്നു. കാരണം ഞങ്ങളിൽ നല്ലൊരു ശതമാനം കൂലിപ്പണിയെടുത്താണ് കുടുംബം പുലർത്തുന്നത്. സെക്രട്ടേറിയേറ്റില്‍ വിവിധ ആവശ്യത്തിന് എത്തുവരെ ബുദ്ധിമുട്ടിക്കാതെ സമരം നടത്തണമെന്ന് തുടക്കം മുതൽ ഞങ്ങൾ തീരുമാനിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ല. സമരപ്പന്തലിന് മുന്നിൽ ബക്കറ്റ് പിരിവ് നടത്തിയാണ് ചെലവിനുള്ള പണം കണ്ടെത്താൻ ശ്രമിച്ചത്. ചില ദിവസങ്ങളിൽ പട്ടിണി കിടക്കേണ്ടി വന്നിട്ടുമുണ്ട്. 

ഓൾ കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്‌സിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വരുന്ന അനിശ്ചിത കാല സമരത്തിൽനിന്ന് (Photo Arranged)

തലസ്ഥാനത്ത് 60 ദിവസമായി സമരം നടത്തുമ്പോള്‍ പ്രതിപക്ഷത്തിന്റെ സഹായവും നമുക്ക് കാര്യമായി കിട്ടിയില്ല. ഇവിടെ കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് ഡിവൈഎഫ്ഐ അടക്കമുള്ള ഇടത് സംഘടനകൾ സമരങ്ങളെ പിന്തുണച്ച് അവ ഏറ്റെടുക്കുമായിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കം ഉണ്ടായില്ല. ഞങ്ങള്‍ സമരം ചെയ്യുന്ന സമയ‌ത്താണ് കോൺഗ്രസ് യുവനേതാക്കള്‍ സിദ്ധാർഥന് നീതി തേടി സമരം നടത്തുന്നത്.  തിരഞ്ഞെടുപ്പ് സമയത്തെ സമരത്തിന് സ്വീകാര്യത കൂടേണ്ടതായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുണ്ടായിരുന്ന പിഎസ്‍സി ഉദ്യോഗാർഥികളുടെ സമരം ഏറെ ജനശ്രദ്ധനേടിയിരുന്നു. എന്നാൽ ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പായതുകൊണ്ടാവാം ഇക്കുറി അതുണ്ടായില്ല. 

മുഖ്യമന്ത്രിയെ കാണാൻ ഞങ്ങൾ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. ഒട്ടേറെയാളുകൾ വഴി ശ്രമിച്ചിരുന്നു. ഇവിടെ ഇങ്ങനെ ഒരു സമരം നടക്കുന്നത് അറിഞ്ഞിട്ടും മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി ബോധിപ്പിക്കാൻ അനുവാദം നൽകുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെവട്ടം ഞങ്ങൾ അതിനായി ശ്രമിച്ചു പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പല സ്ഥലങ്ങളിലായി 25,000ത്തോളം പരാതികളാണ് ഞങ്ങൾ സമർപ്പിച്ചത്. പരാതികൾക്കെല്ലാം ‘പരിശോധിക്കുന്നു’ എന്ന തരത്തിലുള്ള മറുപടികളാണ് ലഭിച്ചത്. ഒടുവിൽ, പരാതി സമർപ്പിച്ചപ്പോൾ ലഭിച്ച രസീതുകൾ കൂട്ടിയിട്ട് കത്തിച്ചും ഞങ്ങൾ പ്രതിഷേധിച്ചിരുന്നു. ഒരുപാട് കഷ്ടപ്പെട്ടതിന് ശേഷമാണ് പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടത്. എന്നിട്ടും ജോലിക്കായി സമരം ചെയ്യേണ്ടിവരുക എന്നത് എന്തു ദയനീയമായ അവസ്ഥയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം: മനോരമ)

ലിസ്റ്റിന്റെ കാലാവധി ഏപ്രിൽ 12നു കഴിയുമ്പോൾ ഇനി ഞങ്ങൾ ഇവിടെ സമരം ചെയ്തിട്ട് കാര്യമില്ല. പിന്നെ ആകെയുള്ള പ്രതീക്ഷ കോടതിയിലൂടെ ലഭിക്കുന്ന നീതിയിലാണ്. എന്നാൽ അതിന് ഒരുപാടു സമയം ആവശ്യമാണ്. ഇനിയുള്ള മണിക്കൂറുകൾ അതിനിർണായകമാണ്. ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതിൽ അനുകൂല നടപടി സർക്കാർ എടുത്തില്ലെങ്കിൽ  പ്രതീക്ഷ നഷ്ടപ്പെട്ടാവും ആയിരക്കണക്കിന് യുവാക്കൾ സെക്രട്ടേറിയറ്റ് പടിക്കലിൽനിന്ന് മടങ്ങുക. സമരത്തിനെത്തിയ പലരുമായും സംസാരിക്കുമ്പോൾ അവരുടെ വീട്ടിൽ കാന്‍സർ അടക്കമുള്ള രോഗങ്ങളുള്ള മാതാപിതാക്കൾ ഉണ്ട്. അവരുടെ ഏക പ്രതീക്ഷ, ലഭിക്കുമെന്ന് കരുതിയ ഈ സർക്കാർ ജോലിയിലാണ്. 

മാനസികമായി തകർന്ന നിലയിലുള്ള ഒട്ടേറെ യുവാക്കൾ സമരപ്പന്തലിൽ കഴിഞ്ഞ 60 ദിവസമായി കഴിയുന്നുണ്ട്. നിരാശരായി അവർ വീട്ടിലേക്കു തിരികെ പോകുമ്പോൾ എന്താകും സംഭവിക്കുക എന്നത് ആലോചിക്കുമ്പോൾതന്നെ പേടിയാവുന്നു. ഫിസിക്കൽ ടെസ്റ്റിനായി കഠിന പരിശീലനം നടത്തിയും പരീക്ഷയ്ക്കായി പൊലീസ് ചട്ടങ്ങൾ കാണാപ്പാഠം പഠിച്ചും കഷ്ടപ്പെട്ടത് പൊലീസ് സേനയുടെ ഭാഗമാകണം എന്നു മനസ്സിൽ വർഷങ്ങളായി കൊണ്ടുനടന്ന ആഗ്രഹംകൊണ്ടാണ്. ഇനി മുന്നിൽ ശേഷിക്കുന്നത് ഏതാനും മണിക്കൂറുകൾ മാത്രവും. ഓരോ ഫയലിലും ഒരു ജീവനുണ്ടെന്ന് ആവേശത്തോടെ പറഞ്ഞ മുഖ്യമന്ത്രിയിൽ പ്രതീക്ഷ അർപ്പിക്കാൻ മാത്രമേ ശേഷിക്കുന്ന മണിക്കൂറുകളിൽ നമുക്ക് കഴിയൂ...
(തയാറാക്കിയത് : ബാലു സുധാകരൻ)

English Summary:

Will the Chief Minister save thousands of Kerala youth in their battle for police constable jobs?