‘അവരുടെ കയ്യിലൊരു വാഷിങ് മെഷീൻ ഉണ്ട്; ശോഭയുടെ മണ്ഡലം മാറ്റിയത് പേടിച്ച്; ബിജെപി അല്ല ജയിൽ മതി’
പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറാണു ഡി.കെ.ശിവകുമാർ. രാഷ്ട്രീയത്തിലും ജീവിതത്തിലും ലക്ഷണമൊത്ത പോരാളി. 2002ൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിൽ കൊണ്ടുവന്നു താമസിപ്പിച്ചു വിലാസ് റാവു ദേശ്മുഖ് സർക്കാരിനെ താഴെ വീഴാതെ കാത്ത ഡികെ 2017 ഓഗസ്റ്റിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 42 കോൺഗ്രസ് എംഎൽഎമാരെ ബെംഗളുരൂവിലെത്തിച്ച് അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിച്ചു. 66 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസ് 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുമായി കർണാടകയിൽ അധികാരത്തിലെത്തിയതു കർണാടക പിസിസി അധ്യക്ഷനായ ഡികെയുടെ ചിറകിലേറിയാണ്. കർണാടകയിൽ മാത്രമല്ല, ആന്ധ്രയിലും തെലങ്കാനയിലുമെല്ലാം കോൺഗ്രസിന്റെ സുപ്രധാന കരുനീക്കങ്ങൾക്കു നേതൃത്വം നൽകുന്ന ഡി.കെ.ശിവകുമാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രതീക്ഷകളെക്കുറിച്ചും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നതിനെക്കുറിച്ചും സംസാരിക്കുകയാണിവിടെ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ശിവകുമാർ മനോരമ ഓൺലൈൻ പ്രീമിയത്തിൽ നയം വ്യക്തമാക്കുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറാണു ഡി.കെ.ശിവകുമാർ. രാഷ്ട്രീയത്തിലും ജീവിതത്തിലും ലക്ഷണമൊത്ത പോരാളി. 2002ൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിൽ കൊണ്ടുവന്നു താമസിപ്പിച്ചു വിലാസ് റാവു ദേശ്മുഖ് സർക്കാരിനെ താഴെ വീഴാതെ കാത്ത ഡികെ 2017 ഓഗസ്റ്റിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 42 കോൺഗ്രസ് എംഎൽഎമാരെ ബെംഗളുരൂവിലെത്തിച്ച് അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിച്ചു. 66 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസ് 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുമായി കർണാടകയിൽ അധികാരത്തിലെത്തിയതു കർണാടക പിസിസി അധ്യക്ഷനായ ഡികെയുടെ ചിറകിലേറിയാണ്.
കർണാടകയിൽ മാത്രമല്ല, ആന്ധ്രയിലും തെലങ്കാനയിലുമെല്ലാം കോൺഗ്രസിന്റെ സുപ്രധാന കരുനീക്കങ്ങൾക്കു നേതൃത്വം നൽകുന്ന ഡി.കെ.ശിവകുമാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രതീക്ഷകളെക്കുറിച്ചും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നതിനെക്കുറിച്ചും സംസാരിക്കുകയാണിവിടെ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ശിവകുമാർ മനോരമ ഓൺലൈൻ പ്രീമിയത്തിൽ നയം വ്യക്തമാക്കുന്നു.
? ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂടുതൽ സീറ്റുകൾ പ്രതിക്ഷിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. എന്താണ് ഇന്ത്യ മുന്നണിയുടെ ദക്ഷിണേന്ത്യൻ പ്രതീക്ഷകൾ.
∙ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിലും തമിഴ്നാട്ടിലും കോൺഗ്രസ് സഖ്യം നേട്ടമുണ്ടാക്കി. എന്നാൽ കർണാടകയിലും തെലങ്കാനയിലുമായി 4 സീറ്റാണ് കിട്ടിയത്. ഇത്തവണ കേരളത്തിലും തമിഴ്നാട്ടിലും വിജയം ആവർത്തിക്കും. തെലങ്കാനയിലും കർണാടകയിലും മികച്ച നേട്ടമുണ്ടാക്കും കർണാടകയിൽ 20 സീറ്റ് നേടും. തെലങ്കാനയിൽ പത്തിൽ കൂടുതൽ. കേരളത്തിലെ എല്ലാ സീറ്റും യുഡിഎഫും തമിഴ്നാട്ടിലെ മുഴുവൻ സീറ്റ് ഡിഎംകെ–കോൺഗ്രസ് സഖ്യവും നേടും.
? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിലുണ്ടായിരുന്ന മോദി ഫാക്ടർ പ്രകടമായ ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം കർണാടകയായിരുന്നു. 28 ൽ 25 സീറ്റും ബിജെപി നേടി. ഇത്തവണയും മോദി ഫാക്ടർ വോട്ടാകുമെന്നു ബിജെപി കരുതുന്നു...
∙ ശരിയാണ് കഴിഞ്ഞ തവണ ഒരു മോദി തരംഗമുണ്ടായിരുന്നു. ഇത്തവണ മോദി ഫാക്ടർ ഇല്ല. നരേന്ദ്ര മോദി പോലും അദ്ദേഹത്തിനു വേണ്ടി വോട്ടു ചോദിക്കുന്നില്ല. കഴിഞ്ഞ തവണ ‘മോദിക്കൊരു വോട്ട്’ എന്നു പറഞ്ഞായിരുന്നു മോദിയുൾപ്പെടെയുള്ള ബിജെപി നേതാക്കൾ വോട്ടു ചോദിച്ചത്. എന്നാൽ ഇത്തവണ ഷിമോഗയിൽ പ്രചാരണത്തിനു വന്ന് അത്തരമൊരു കാര്യം മിണ്ടിയില്ല. സ്ഥാനാർഥികളുടെ പേരു പറഞ്ഞാണു കർണാടകയിൽ വോട്ടു ചോദിക്കുന്നത്. മോദിയുടെ പേരു പറഞ്ഞല്ല. കാരണം 10 വർഷം കേന്ദ്രം ഭരിച്ചിട്ടും ബിജെപി മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ നടപ്പാക്കിയില്ല. അതു ജനം തിരിച്ചറിഞ്ഞിട്ടടുണ്ട്. വികസനത്തിൽ ഊന്നിയല്ല, വൈകാരികതയിൽ ഊന്നിയാണു ബിജെപി ഭരണം നടത്തുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തതെല്ലാം ഇത്തരം വൈകാരികത ഉപയോഗിക്കാൻ വേണ്ടിയാണ്.
? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് നേടിയത് ഒരു സീറ്റ് മാത്രമാണ്. ഇത്തവണ ഇരുപതും നേടുമെന്നു പറയുന്നു. എന്താണ് ഈ ആത്മവിശ്വാസത്തിന്റെ കാരണം
∙ 23 ദിവസം കർണാടകയിലൂടെ കടന്നുപോയ ഭാരത് ജോഡോ യാത്രയുണ്ടാക്കിയ തരംഗവും കോൺഗ്രസ് മുന്നോട്ടു വച്ച 5 ഗാരന്റികളുമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ സഹായിച്ചത്. അധികാരത്തിലെത്തിയ ഉടൻ ആ ഗാരന്റികൾ ഞങ്ങൾ നടപ്പാക്കി. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, സൗജന്യ ഭക്ഷ്യധാന്യം, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ തുടങ്ങിയവ നടപ്പാക്കിയതു ജനങ്ങളിൽ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്
? നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ഒരു പോലെ വോട്ടു ചെയ്യുന്ന രീതിയല്ല കർണാടകയിൽ. കഴിഞ്ഞ തവണ കോൺഗ്രസ് സഖ്യസർക്കാർ സംസ്ഥാനം ഭരിക്കുമ്പോഴാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കിയത്.
∙ സാഹചര്യത്തിൽ മാറ്റമുണ്ട്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എല്ലാം നടപ്പാക്കിയ സർക്കാരാണു കർണാടകയിൽ ഭരിക്കുന്നത്. മറുപക്ഷത്ത് ബിജെപി പരാജയഭീതിയിലാണ്. അതുകൊണ്ടാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തനിച്ചു മത്സരിച്ച ബിജെപി ഇത്തവണ ജനതാദൾ എസുമായി സഖ്യമുണ്ടാക്കിയത്.
? ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൾ ശർമിളയെ കോൺഗ്രസിലെത്തിക്കാനുള്ള ചർച്ചകൾക്കു നേതൃത്വം നൽകിയതു താങ്കളായിരുന്നല്ലോ. ശർമിളയുടെ വരവ് ആന്ധ്രയിൽ നേട്ടമുണ്ടാക്കുമോ.
∙ ഒറ്റ ദിവസം കൊണ്ട് ആരും നേതാവാകില്ല. കോൺഗ്രസിന് അവിടെ കഴിഞ്ഞ തവണ രണ്ടു ശതമാനം വോട്ടു പോലും കിട്ടിയില്ല. പക്ഷേ അവിടെ കോൺഗ്രസ് ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സമീപഭാവിയിൽ അതിന്റെ ഗുണമുണ്ടാകും. ശർമിളയും മികച്ച രീതിയിൽ ആന്ധ്രയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നുണ്ട്. അവിടെ ബിജെപി ടിഡിപിയുമായി സഖ്യത്തിലായി. കോൺഗ്രസ് തിരിച്ചുവരാൻ നടത്തുന്ന ശ്രമങ്ങൾ അവരെ ആശങ്കയിലാക്കുന്നുമുണ്ട്. ഒറ്റയ്ക്കു നിൽക്കാൻ ശക്തി പോരെന്ന തിരിച്ചറിവിലാണു ബിജെപി സഖ്യമുണ്ടാക്കുന്നത്.
? തെലങ്കാനയിലും സംഘടനാകാര്യങ്ങളിൽ താങ്കളുടെ ഇടപെടലുകളുണ്ട്. അവിടെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാൻ കോൺഗ്രസിനാകുമോ.
∙ കർണാടകയിലേക്കാൾ മികച്ച വിജയം തെലങ്കാനയിൽ നേടും. കാരണം ബിജെപി അവിടെ ശക്തമല്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം ബിആർസിന്റെയും ശക്തി ക്ഷയിച്ചു. ഒട്ടേറെ നേതാക്കൾ പാർട്ടി വിട്ടു. ഇതെല്ലാം കോൺഗ്രസിന് അനുകൂലമാകും.
? ദക്ഷിണേന്ത്യയിൽ കോൺഗ്രസ് മികച്ച നേട്ടമുണ്ടാക്കുമെന്നു താങ്കൾ പറയുന്നു. ദേശീയ തലത്തിൽ കോൺഗ്രസിന്റെ പ്രതീക്ഷകളെന്താണ്.
∙ ഇന്ത്യ മുന്നണി അധികാരത്തിലെത്തും. മുന്നണിക്കു നേതൃത്വം നൽകുന്ന കോൺഗ്രസിൽ ജനങ്ങൾക്കു വിശ്വാസമുണ്ട്. കർണാടകയിൽ കോൺഗ്രസ് മുന്നോട്ടു വച്ച 5 ഗാരന്റികളാണു നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ സഹായിച്ചത്. അതിനു ശേഷം നടന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 6 ഗാരന്റികൾ മുന്നോട്ടുവച്ചു. അവിടെയും മികച്ച വിജയം നേടി. ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്താകെ കോൺഗ്രസ് 5 ഗാരന്റികൾ മുന്നോട്ടുവയ്ക്കുന്നു. ഇതു തിരഞ്ഞെടുപ്പിനു വേണ്ടിയുള്ളതല്ല, രാജ്യത്തിന്റെ വികസനവും പൗരന്റെ ജീവിതനിലവാരവും ഉറപ്പുവരുത്താനുള്ളതാണ്.
കർണാടകയിലും തെലങ്കാനയിലും തിരഞ്ഞെടുപ്പിൽ പറഞ്ഞ ഗാരന്റികൾ കോൺഗ്രസ് നടപ്പാക്കി. വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിൽ 15 ലക്ഷം വീതം ഇടുമെന്നു പറഞ്ഞ മോദിയുടെ വാഗ്ദാനം എന്തായി. കോവിഡ് കാലത്ത് സാധാരണക്കാരെ സഹായിച്ചില്ല. പകരം അയോധ്യ രാമക്ഷേത്രം പോലുള്ള വിഷയങ്ങൾ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നു. വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും പൊതുവിഷയമല്ലെന്നും ജനങ്ങൾക്കറിയാം. ഇത്തരം വൈകാരിക വിഷയങ്ങൾ ഇന്ത്യയിൽ ചെലവാകില്ല; പാവപ്പെട്ടവന്റെ വിശപ്പു മാറ്റുന്ന നടപടികൾ കൊണ്ടേ കാര്യമുള്ളൂ, മോദിക്ക് ഇനി ഒരവസരമില്ലെന്ന് ഞാൻ കരുതുന്നു.
ഒട്ടേറെ വാഗ്ദാനങ്ങൾ കോൺഗ്രസിന്റെ പ്രകടന പത്രികയിലുണ്ട്. നിർധന കുടുംബത്തിലെ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ, തൊഴിൽരഹിതരായ യുവാക്കൾക്ക് ഒരു ലക്ഷം, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് എന്നിവയാണ് ഇതിൽ ഏറ്റവും പ്രധാനം. കോൺഗ്രസ് വാഗ്ദാനങ്ങൾ പാലിക്കുന്നവരാണെന്ന ബോധ്യം ജനത്തിനുണ്ട്. അതാണ് കോൺഗ്രസിന്റെ ചരിത്രം.
? അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എന്ന് ആരോപണമുണ്ട്. താങ്കളും ഇഡി കേസിൽ 50 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. എന്തായിരുന്നു താങ്കളെ ഇഡി ലക്ഷ്യമിടാൻ കാരണം.
∙ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കുകയാണു ലക്ഷ്യം. 2017ൽ ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിക്കാൻ നേരിട്ടു രംഗത്തിറങ്ങിയതിനുള്ള പകപോക്കലായിരുന്നു എനിക്കെതിരെയുള്ള ഇഡി കേസും അറസ്റ്റും ജയിൽവാസവും. എന്നെ മാത്രമല്ല, ബിജെപി വിരുദ്ധ രാഷ്ട്രീയത്തിൽ കരുത്താർജിക്കുന്നു എന്നു തോന്നുവരെയെല്ലാം അവർ ലക്ഷ്യമിടുന്നു. പി.ചിദംബരത്തെ അറസ്റ്റ് ചെയ്തു. നാഷനൽ ഹെറൾഡ് കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും നിരന്തരം ചോദ്യം ചെയ്യുന്നു. ഒരു പ്രസംഗത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കാൻ ശ്രമിച്ചത്. കാരണം രാഹുൽ ബിജെപിയുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. അരവിന്ദ് കേജ്‌രിവാൾ, ഹേമന്ത് സോറൻ തുടങ്ങിയ മുഖ്യമന്ത്രിമാരെ ജയിലിലടച്ചതും അവർ ബിജെപി വിരുദ്ധ ചേരിയുടെ ഭാഗമായതുകൊണ്ടു മാത്രമാണ്. തൃണമൂൽ കോൺഗ്രസ് നേതാക്കളെയും ലാലുപ്രസാദ് യാദവിനെയുമെല്ലാം അന്വേഷണ ഏജൻസികൾ വേട്ടയാടുന്നു. രണ്ട് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകും.
ബിജെപിയുടെ കയ്യിലൊരു വാഷിങ് മെഷീൻ ഉണ്ട്. സിബിഐ എന്നും ഇഡി എന്നുമാണ് ഈ വാഷിങ് മെഷീനിന്റെ പേര്. മഹാരാഷ്ട്രയിൽ ഇഡി, സിബിഐ കേസുകൾ ഉള്ള നേതാക്കൾ ബിജെപിയിൽ ചേർന്നപ്പോൾ കേസുകൾ അവസാനിച്ചു. ഇപ്പോൾ വാഷിങ് മെഷീനിൽ അലക്കിയതു പോലെ ക്ലീൻ ആയി. മറ്റു പാർട്ടി നേതാക്കൾ ബിജെപിയിൽ ചേർന്നപ്പോൾ കേസും അന്വേഷണവുമെല്ലാം ഇല്ലാതായ ഇത്തരം ഒട്ടേറെ സംഭവങ്ങളുണ്ട്.
? ബിജെപിയിൽ ചേരുന്നതിന്റെ തലേരാത്രി മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി അശോക് ചവാൻ രമേശ് ചെന്നിത്തലയെ വിളിച്ചു കരഞ്ഞെന്ന് എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് ഈയിടെ ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചിരുന്നു. ‘ബിജെപി അല്ലെങ്കിൽ ജയിൽ. ഇതല്ലാതെ തനിക്കു മുന്നിൽ മാർഗമില്ലെ’ന്നാണു അശോക് ചവാൻ പറഞ്ഞത്. പല കോൺഗ്രസ് നേതാക്കൾക്കും ഇത്തരം ക്ഷണം ലഭിക്കുന്നുണ്ട്. ചിലർ സ്വീകരിക്കുന്നു. ഡി.കെ.ശിവകുമാറിന് ഇത്തരം ഒരു ക്ഷണം എപ്പോഴെങ്കിലും ലഭിച്ചിട്ടുണ്ടോ
എന്റെ കാര്യത്തിൽ ഒളിക്കാനും മറക്കാനും ഒന്നുമില്ല. ബിജെപി അല്ലെങ്കിൽ ജയിൽ എന്ന് എനിക്ക് ഒരു ചോയ്സ് തന്നാൽ ഞാൻ ജയിൽ തിരഞ്ഞെടുക്കും.
? കർണാടകയിലെ ബിജെപി നേതാക്കളായ കെ.എം. ഈശ്വരപ്പ, സദാനന്ദ ഗൗഡ എന്നിവർ നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്നു. കോൺഗ്രസ് ഈ സാഹചര്യം എങ്ങനെയാണു പ്രയോജനപ്പെടുത്തുക.
∙ കർണാടകയിലെ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഒട്ടേറെ നേതാക്കൾ ബിജെപി വിട്ടു. തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന ഭയമാണു കാരണം. ബിജെപി കർണാടകയിലെ പകുതി സീറ്റുകളിൽ സിറ്റിങ് എംപിമാരെ മാറ്റിയതും സദാനന്ദ ഗൗഡയ്ക്കു സീറ്റു നൽകാത്തതും ഇതേ പരാജയഭീതി മൂലമാണ്. കേന്ദ്ര മന്ത്രി ശോഭ കരന്തലജയുടെ മണ്ഡലം മാറ്റിയതും തോൽവി പേടിച്ചാണ്. .
? ബിജെപിക്കെതിരെ മത്സരിക്കുന്നതിനു പകരം രാഹുൽ ഗാന്ധി വയനാട്ടിൽ സിപിഐക്കെതിരെ മത്സരിക്കുന്നിൽ വിമർശനമുണ്ടല്ലോ? ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന കർണാടകയിൽ അദ്ദേഹത്തിനു മത്സരിക്കാമായിരുന്നു എന്നു ചിലർ ചൂണ്ടിക്കാട്ടുന്നു.
∙ കർണാടകയിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ മത്സരിക്കാതെ കേരളം തിരഞ്ഞെടുത്തത് എന്താണെന്നു ഞാൻ രാഹുൽജിയോടു ചോദിച്ചിരുന്നു. കേരളം ധീരൻമാരുടെ നാടാണ്. കേരളം ഐക്യത്തിന്റെയും സമാധാനത്തിന്റെയും നാടാണ്. സ്നേഹവും പ്രതിബദ്ധതയുമുള്ളവരുടെ നാടായതിനാൽ താൻ കേരളം തിരഞ്ഞെടുക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
? കേരളത്തിലും തമിഴ്‌നാട്ടിലും ഉൾപ്പെടെ നരേന്ദ്രമോദിയുൾപ്പെടെയുള്ള നേതാക്കൾ പല വട്ടം പര്യടനത്തിനെത്തുന്നു. ദക്ഷിണേന്ത്യയിൽ ബിജെപിയുടെ കൂടുതൽ സീറ്റുകൾ ലക്ഷ്യമിടുന്നു...
∙ ബിജെപി ദക്ഷിണേന്ത്യയിൽ രണ്ടക്കം തികയ്ക്കില്ല. കേരളത്തിൽ അക്കൗണ്ട് തുറക്കില്ല. കേരളത്തിൽ ബിജെപി രണ്ടക്ക സീറ്റ് നേടുമെന്നു പ്രധാനമന്ത്രി പറഞ്ഞപ്പോൾ ശശി തരൂർ പറഞ്ഞ മറുപടിയാണ് കൃത്യം: ആ രണ്ടക്കം രണ്ടു പൂജ്യമാണ്.